Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 102

നിരഞ്ജൻറെ സ്വന്തം പാറു  Chapter 102

“Miss Parvarna Menon അല്ല... Mrs. Parvarna Menon ൻറെ ഹസ്ബൻഡ് വന്നു കാണുമല്ലോ ഭരതൻ സാറേ.”

ശശാങ്കൻ ചോദിച്ചതിന് ഭരതൻ മറുപടിയൊന്നും പറഞ്ഞില്ല.

പുഞ്ചിരിയോടെ ഇരിക്കുക മാത്രമാണ് ചെയ്തത്.

ജഡ്ജിയും ഭരതനോട് പറഞ്ഞു.

“Call him.”

അതേ സമയം ആണ് നിരഞ്ജൻ കോടതി വാതിൽ കടന്ന് അകത്തേക്ക് വന്നത്.

ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും ആയിരുന്നു വേഷം.

അവൻറെ നീലക്കണ്ണുകൾ ആരെയും ആകർഷിക്കുന്നതായിരുന്നു.

അവനു പിന്നാലെ നികേതും ഹരിയും ഗിരിയും കോടതിക്ക് അകത്തേക്ക് കയറി വന്നു.

ആരും രണ്ടാമതൊന്നു നോക്കി പോകുന്ന കൂട്ടത്തിലുള്ള നാലുപേർ തലയെടുപ്പോടെ നിൽക്കുന്നു.

നിരഞ്ജനെ കണ്ടതും ശശാങ്കൻ വിയർക്കാൻ തുടങ്ങി. ആർക്കും അറിയാത്ത പലതും ശശാങ്കനറിയാമായിരുന്നു.

അത് മാത്രമല്ല ഇപ്പോൾ കോടതിയിലേക്ക് കയറി വന്ന നാലു പേരും എന്താണ് എന്ന് നന്നായി അറിയുന്ന ആളായിരുന്നു ശശാങ്കൻ.
നിരഞ്ജൻ മുന്നിലോട്ടു നീങ്ങി നിന്ന് കോടതിയെ നോക്കി പറഞ്ഞു.

“Good morning, sir. She is my wife. 

I mean she is Mrs. Parvarna Niranjan Menon.

 മേലേടത്ത് നിരഞ്ജൻ മേനോൻ എന്ന എൻറെ വൈഫ് പാർവണ നിരഞ്ജൻ മേനോൻ.

Our advocate already submitted our marriage certificate.

Do I have to prove anything else, sir?”

“No that\'s enough.”

ജഡ്ജിക്കും നിരഞ്ജൻ എന്താണ് എന്ന് നന്നായി അറിയാമായിരുന്നു.

ജഡ്ജിയിൽ നിന്നും ആൻസർ കിട്ടിയതും നിരഞ്ജൻ പോകാനായി തിരിഞ്ഞു.

അപ്പോൾ ശശാങ്കൻ ചോദിച്ചു.

“അങ്ങനെ സിനിമാസ്റ്റൈലിൽ വന്നു ഞാൻ ആണ് ഇവളുടെ ഹസ്ബൻഡ് എന്ന് പറഞ്ഞാൽ ശരിയാകുമോ?”

“ശരിയാകും അഡ്വക്കേറ്റ് ശശാങ്കൻ.”

നിരഞ്ജൻറെ വാക്കുകൾ കടുത്തതായിരുന്നു.
അവൻറെ കണ്ണിലെ ശക്തി ആർക്കും താങ്ങാവുന്നതായിരുന്നില്ല.

“Ok... Ok... നിങ്ങൾ പറഞ്ഞത് എല്ലാം സമ്മതിച്ചു. എനിക്ക് ഒരേയൊരു കൊസ്റ്റ്യൻ മാത്രമേ നിങ്ങളോട് ചോദിക്കാൻ ഉള്ളൂ.

ഈ characterless ആയ ഒരു പെണ്ണിനെ മാത്രമേ മേലേടത്ത് തറവാട്ടിലെ അടുത്ത തലമുറ അവകാശിക്ക് കിട്ടിയുള്ളൂ?”

ശശാങ്കൻറെ ചോദ്യം ആ കോടതിയിൽ pin drop സൈലൻറ് ആക്കി.

“Mind your tough adv. ശശാങ്കൻ and explain…”

നിരഞ്ജൻറെ ആ ചോദ്യം ജഡ്ജിയെ അടക്കം എല്ലാവരെയും അമ്പരപ്പിച്ചു.

എന്നാൽ ശശാങ്കൻ പറഞ്ഞു.

“Oho sure. I will explain to you.

പാർവണയുടെ വളർത്തമ്മ വർഷങ്ങൾക്കു മുൻപ് പോലീസ് സ്റ്റേഷനിൽ ഇവളെ കാണാനില്ല എന്ന് പറഞ്ഞു നൽകിയ പരാതിയുടെ പകർപ്പ് ആണ് ഇത്.

ആരുടെ ഒക്കെയോ കൂടെ പോയി ഏകദേശം ഒരാഴ്ചയ്ക്കുശേഷം ആണ് അവൾ തിരിച്ചു വന്നത്.

അവൾ ഗർഭിണിയാണെന്ന് അറിഞ്ഞ് അവളുടെ രണ്ടാനമ്മ വീട്ടിൽ നിന്നും പുറത്താക്കി. കൂടെ അവളുടെ വളർത്തമ്മയെയും.”

“ഇതിൽ എവിടെയാണ് പാർവർണ characterless ആവുന്നത്?

നിങ്ങൾ ഇപ്പോൾ പറഞ്ഞത് പകുതി ശരിയാണ്.

അവൾ വീട്ടിൽ നിന്നും ഒരാഴ്ച പോയതും പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതും എല്ലാം ശരിയാണ്.

പക്ഷേ നിങ്ങൾക്കറിയാത്ത ഒന്നുണ്ട്.

അവൾ പോയത് എന്നോടൊപ്പം ആണ്. അല്ലാതെ പലരോട് ഒപ്പമല്ല.

അവൾ ഗർഭിണിയാണോ പ്രസവിച്ചുവോ എന്നുള്ളത് ഈ കേസിനെ ബാധിക്കുന്നത് അല്ലാത്തതു കൊണ്ട് അതിനെപ്പറ്റി സംസാരിക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

പക്ഷേ ഒന്നുണ്ട്. 

അവളെ നശിപ്പിച്ചു കെട്ടിത്തൂക്കി ഇട്ട ചരിത്രം ഒന്നും എനിക്കില്ല.”

നിരഞ്ജൻ പാറുവിനെ ഒന്നു നോക്കി.

അതുകേട്ട് ശശാങ്കൻ ഞെട്ടിപ്പോയി.

“What are you talking about Mr. Niranjan Menon? ഇത് ഒരു കോടതി ആണ് എന്ന് നിങ്ങൾ ആലോചിച്ചു വേണം സംസാരിക്കാൻ.”

ജഡ്ജി നിരഞ്ജനെ നോക്കി പറഞ്ഞു.

“ഈ നിരഞ്ജൻ മേനോൻ പറഞ്ഞത് അത്രയും സത്യമാണ്. അത് തെളിയിക്കാനും ഈ നിരഞ്ജൻ മേനോൻ അറിയാം.”

“നിങ്ങൾ എന്താണ് പറഞ്ഞതെന്ന് വിശദമായി പറയാൻ നിങ്ങൾക്ക് കോടതി സമയം അനുവദിക്കുന്നു.”

“എൻറെ വൈഫിൻറെ അമ്മ നളിനി മേനോൻ.

അവരുടെ കൂടെ കോളേജിൽ പഠിച്ച നന്ദൻ മേനോനുമായി അടുപ്പത്തിലായി. വീട്ടുകാരെ എതിർത്ത് അവർ വിവാഹം കഴിച്ചു.

എന്നാൽ കോളേജിൽ അവളുടെ സീനിയ ർ ആയിരുന്ന ശശാങ്കൻ അവളെ മോഹിച്ചു. ആക്ച്വലി അവളെ അല്ല, അവളുടെ ശരീരത്തെ.

മോഹിച്ചത് ഒക്കെ നേടി പരിചയമുള്ള ശശാങ്കൻ നന്ദനുമായി കൂട്ടു കൂടി.

പിന്നെ ഒരു ദിവസം തരം കിട്ടിയപ്പോൾ അവളെ ആവോളം അനുഭവിച്ചു.

പിന്നെ കെട്ടിത്തൂക്കി ആത്മഹത്യ ആക്കി.

അതിനു ശേഷം സ്വന്തം സഹോദരിയെ നന്ദൻറെ വൈഫ് ആക്കി സ്വത്ത് തട്ടിയെടുക്കാൻ തുടങ്ങിയ ശ്രമമാണ് ഇന്ന് ഈ കേസിൽ വന്നെത്തിയിരിക്കുന്നത്.”

“അഡ്വക്കേറ്റ് ശശാങ്കൻ, ഞാൻ പറഞ്ഞത് എല്ലാം ശരിയല്ലേ?

അല്ല എന്ന് പറയും മുൻപ് ആരോടാണ് സംസാരിക്കുന്നത് എന്ന് ആലോചിച്ചു വേണം അഡ്വക്കേറ്റ് ശശാങ്കൻ സംസാരിക്കാൻ.”

എന്നിട്ടും കോടതി ആയതു കൊണ്ട് തന്നെ എതിർക്കേണ്ടത് അത്യാവശ്യമാണ് എന്ന് അറിഞ്ഞ ശശാങ്കൻ പറഞ്ഞു.

“നിങ്ങൾ വലിയ ആളായിരിക്കാം... അതുകൊണ്ട് എന്തും വിളിച്ചു പറയാം എന്നാണോ?”

അതുകേട്ട് ചിരിയോടെ നിരഞ്ജൻ ഭരതനെ നോക്കി പറഞ്ഞു.

“ഭരതൻ please play the video.”

അതു പറഞ്ഞതും പാറു ഓഫീസിൽ ചെന്നപ്പോൾ ഉണ്ടായ സംഭാഷണങ്ങൾ അടങ്ങുന്ന വീഡിയോ പ്ലേ ചെയ്തു.

അതിൽ അവസാനം ശശാങ്കൻ തന്നെ എല്ലാം സമ്മതിക്കുന്നുണ്ട്.

എല്ലാം കണ്ട ശേഷം ശശാങ്കൻ ചോദിച്ചു.

“ഇതിൽ എന്താണ് പറഞ്ഞത്? ഇതിൽ എവിടെയും ഞാൻ പറഞ്ഞിട്ടില്ല, അല്ലെങ്കിൽ ഞാൻ സമ്മതിച്ചിട്ടില്ല, നളിനിയെ കൊന്നത് ഞാനാണെന്ന്.”

“അത് നിങ്ങൾ പറഞ്ഞത് ശരിയാണ്. നിങ്ങൾ ഈ വീഡിയോയിൽ അത് പറഞ്ഞിട്ടില്ല. 

പക്ഷേ നന്ദൻ മേനോനോട് താൻ പറഞ്ഞു.

തളർത്തി കെടുത്തിയ ശേഷം തൻറെ പ്രിയപ്പെട്ട കൂട്ടുകാരനോട് താനാണ് നളിനിയെ കൊന്നത് എന്നും അതിനു മുൻപ് എന്തൊക്കെ ചെയ്തു എന്ന് വിശദീകരിച്ചു.
ശരിയല്ലേ അഡ്വക്കേറ്റ് ശശാങ്കൻ.”

അതുകേട്ട് ശശാങ്കൻ ചിരിയോടെ പറഞ്ഞു.

“നിരഞ്ജൻ മേനോൻ എത്ര വലിയവനായാലും തനിക്ക് അത് തെളിയിക്കാൻ സാധിക്കില്ല.
അതിന് നന്ദൻ സംസാരിക്കണം.
അല്ലാതെ തനിക്ക് ഒന്നും സാധിക്കില്ല നിരഞ്ജൻ മേനോൻ.”

“Yes, you said it. നന്ദനച്ഛൻ സംസാരിക്കണം.
സംസാരിച്ചു.

അതുകൊണ്ടാണല്ലോ ഞാൻ ഇതെല്ലാം അറിഞ്ഞത്.”

നിരഞ്ജൻ പറഞ്ഞതു കേട്ട് ശശാങ്കൻ പ്രേതത്തെ കണ്ട പോലെ അയാളെ നോക്കി.

 എന്നാൽ ഒട്ടും സമയം കളയാതെ നിരഞ്ജൻ വിളിച്ചു.

“With your permission… (Niranjan looked at Judge)

(Judge smiled…)

ഹരി...”

നിരഞ്ജൻറെ വിളി കാത്തു നിൽക്കും പോലെ ഹരി ഒരു വീൽ ചെയറിൽ നന്ദനെ കോടതിക്കകത്തേക്ക് കൂട്ടിക്കൊണ്ടു വന്നു.

ശങ്കരനെ കണ്ടതും നന്ദൻ പിടിക്കാനായി വീൽചെയറിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.

നന്ദൻറെ ദേഷ്യവും പിടച്ചിലും എല്ലാം കണ്ടതോടെ തന്നെ എല്ലാവർക്കും എല്ലാം മനസ്സിലായി.

അതോടെ ജഡ്ജി പറഞ്ഞു.

“ഇപ്പോൾ ഇവിടെ നടക്കുന്ന കേസ് പാർവർണ്ണ മേനോനെതിരെ ഉള്ളതാണ്. അതിൻറെ ജഡ്ജ്മെൻറ് ആണ് ഞാൻ ഇവിടെ വായിക്കാൻ പോകുന്നത്.

ഇവിടെ നളിനീ ഗ്രൂപ്പിൻറെ ഓണർ ആയ, പാർവണ മേനോൻറെ അച്ഛനായ നന്ദൻ മേനോൻ സമർപ്പിച്ചിരിക്കുന്ന വിൽ പ്രകാരം നളിനീ ഗ്രൂപ്പിൻറെ അടുത്ത അവകാശി പാർവർണ്ണ മേനോനാണ്.”

അതുകേട്ട് സന്തോഷത്തോടെ നന്ദൻ ജഡ്ജിയെ നോക്കി തല കുനിച്ചു.

“ഈ കേസിലെ വിചാരണയുടെ ഇടയിൽ മറ്റൊരു കേസ് വന്നതു കൊണ്ട്, അതായത് നളിനി വധക്കേസ് പോലീസിനോട് സ്പെഷ്യൽ കേസ് ആയി അന്വേഷിക്കാൻ ഈ കോടതി...”

ജഡ്ജി പറഞ്ഞു തീരും മുൻപേ ഒരു സ്വരം കേട്ടു.

“Sorry Sir... സാർ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കുകയാണ് എന്ന് വിചാരിക്കരുത്. ഈ കോടതിയോടും നിയമത്തോടുള്ള എല്ലാ ആദരവും വെച്ചു കൊണ്ട് തന്നെ ഞാൻ പറയുകയാണ്, നളിനി വധകേസിന് ഒരു ഉത്തരവ് പുറപ്പെടുവിക്കും മുൻപ് എനിക്ക് പറയാനുള്ളത് അവിടുന്ന് കേൾക്കണം.”

“പാർവർണ്ണ മേനോൻ പറഞ്ഞത് ശരിയാണ്. കോടതി നടപടികൾ നടക്കുന്ന സമയത്ത് കോടതിയെ ഇങ്ങനെ തടസ്സപ്പെടുത്താൻ പാടില്ലാത്തതാണ്.

എന്നാലും എന്താണ് കുട്ടിക്ക് പറയാനുള്ളത് എന്നു വച്ചാൽ കോടതിയെ ബോധിപ്പിക്കാവുന്നതാണ്.”

“നളിനി മേനോൻ എന്ന എൻറെ അമ്മ എന്തായാലും ഞങ്ങളെ വിട്ടു പോയി.

 അതുകൊണ്ട് എനിക്കോ അച്ഛനോ ഈ കേസിൽ താൽപര്യമില്ല. Case തുടർന്ന് കൊണ്ടു പോകാൻ ഞങ്ങൾക്ക് രണ്ടുപേർക്കും ആഗ്രഹമില്ല.”

പാറു പറഞ്ഞത് നന്ദന് ഒട്ടും ഇഷ്ടപ്പെട്ടില്ല.

എങ്കിലും അയാൾ ഒന്നും പറയാതെ അവളെ നോക്കിയിരുന്നു പോയി.

നന്ദൻ ആ സമയം തൻറെ മകളിൽ കണ്ടത് ഇത്രയും കാലം താൻ കാണാത്ത ഒരു ഭാവമായിരുന്നു.

എന്നാൽ ഈ സമയം നിരഞ്ജൻറെയും നികേതിൻറെയും ഭരതൻറെയും ഗിരിയുടെയും ഹരിയുടെയും മുഖം വല്ലാതെ വിടർന്നിരുന്നു.

നിരഞ്ജനെ ഒന്നു നോക്കിയ ശേഷം ജഡ്ജി പറഞ്ഞു.

“ഈ പറഞ്ഞ സംഭവം നടന്നിട്ട് വളരെ നാളുകൾ ആയതു കൊണ്ടും, ആർക്കും ഒരു കംപ്ലീറ്റ് ഇല്ലാത്തതു കൊണ്ടും ഞാൻ ഈ കേസ് ഇവിടെ വച്ച് നിർത്തുകയാണ്.”

നിരഞ്ജൻറെ മുഖത്തു നിന്നു തന്നെ അയാൾക്ക് മനസ്സിലായിരുന്നു ശശാങ്കൻറെ വിധി എന്തായിരിക്കുമെന്ന്?

മേലേടത്തു കൊച്ചു മക്കൾ എന്തുകൊണ്ടും നീതി നടപ്പാക്കുമെന്ന് അയാൾക്കും ഉറപ്പുണ്ടായിരുന്നു.

കാരണം ജഡ്ജിയും മേലേടത്തുകാരെ പറ്റി കേട്ടറിവുള്ള ആളാണ്.

കോടതി നടപടികളെല്ലാം കഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങിയ നിരഞ്ജനേയും പാറുവിനെയും മീഡിയ പൊതിഞ്ഞു. 

എന്നാൽ നിരഞ്ജൻ ഏറ്റവും അടുത്ത available ടൈം നോക്കി press കോൺഫ്രൻസ് നടത്തുന്നതായിരിക്കും എന്നു പറഞ്ഞ് അവർ അവിടെ നിന്നും ഹോട്ടലിലേക്ക് പോയി.

ഗിരി നന്ദനെ ഹോസ്പിറ്റലിൽ കൊണ്ടു ചെന്നാക്കി.

അന്നത്തെ ബ്രേക്കിംഗ് news ആയിരുന്നു നിരഞ്ജൻ മേനോനും പാർവർണ്ണ മേനോനും.

എന്നാൽ എല്ലാം കൈവിട്ടു പോയ സങ്കടത്തിലായിരുന്നു സൂര്യനും കിരണും.

തൻറെ സഹോദരൻറെ തനി സ്വഭാവം മനസ്സിലാക്കിയ സുധയും ശശാങ്കനോടു ഒന്നും പറഞ്ഞില്ല.

എന്നാൽ ശശാങ്കൻ ഓരോന്നാലോചിച്ച് ഇരിക്കുകയായിരുന്നു.

എന്തുകൊണ്ട് പാറു കേസ് വേണ്ടെന്ന് തീരുമാനിച്ചു എന്നതായിരുന്നു അയാളുടെ ചിന്തയിൽ മുഴുവനും. അതിനെപ്പറ്റി കൂടുതൽ ആലോചിക്കാൻ തുടങ്ങിയതും അയാളിൽ ഭയം കടന്നു കൂടി. തന്നെ പോലീസിന് വിട്ടു കൊടുക്കാതെ നേരിട്ട്...

അങ്ങനെ ഒരു ആലോചന മനസ്സിൽ വന്നതും ഒരു വിറയലാണ് അയാൾക്ക് അനുഭവപ്പെട്ടത്.

എന്നാൽ അയാളുടെ ചിന്തകൾക്ക് അവസാനം വന്നത് ഈ കാറ് വീടിന് മുന്നിൽ വന്നു നിന്നപ്പോഴാണ്.

കാറിൽ നിന്നും കുറച്ച് ആളുകൾ വീട്ടിലോട്ട് കയറി വന്നു. 

സുധയെ ഒരു റൂമിൽ പൂട്ടിയിട്ടു സൂര്യനെയും കിരണിനെയും ശശാങ്കനെയും ബലമായി പിടിച്ചു കൊണ്ട് കാറിൽ കയറ്റി അവർ പോയി.

xxxxxxxxxxxxxxxxxxxxxxxxxxxxxx

ഈ സമയം മേലേടത്ത് തറവാട്ടിൽ നിരഞ്ജനും പാർവർണ്ണയും ബാക്കി എല്ലാവരും കൂടി ചെന്നു.

അവിടെ എത്തിയതും നരേന്ദ്രൻ ദേഷ്യത്തിൽ നിരഞ്ജനെ നോക്കി പറഞ്ഞു.

“നീ എനിക്ക് ഒരു വാക്ക് തന്നിരുന്നു, എൻറെ മായ മോളെ എനിക്ക് തരാമെന്ന്. എന്നിട്ട് ഇപ്പോൾ...”

നരേന്ദ്രൻ ദേഷ്യത്തിൽ വിറക്കുകയായിരുന്നു.

 തറവാട്ടിൽ എല്ലാവർക്കും അവരോട് ദേഷ്യം തോന്നിയിരുന്നു.

കാരണം അവരെല്ലാവരും മായയേ നിരഞ്ജൻറെ പെണ്ണായി കണ്ടിരുന്നു. അവരുടെ മകളായി കണ്ടിരുന്നു.

എല്ലാവരുടെയും മുഖത്തെ ദേഷ്യവും സങ്കടവും കണ്ടിട്ടും നിരഞ്ജൻ പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു.

അതുകണ്ട് മാധവൻ അവനെ നോക്കി എന്തോ പറയാൻ തുടങ്ങിയതും പാറു പറഞ്ഞു.

“അച്ഛാ... ഞാൻ തന്നെയാണ് അച്ഛൻറെ മായ മോൾ.”

അതു കേട്ട് എല്ലാവരും ഞെട്ടി.

മാധവൻ അടക്കം എല്ലാവരും പാറുവിനെ കണ്ണുമിഴിച്ചു നോക്കുകയായിരുന്നു.

നളിനിയെ പോലെ ഇരിക്കുന്ന ഇവൾ...
എല്ലാവരും സംശയത്തോടെ നിരഞ്ജനെ നോക്കിയപ്പോൾ അവൻ പറഞ്ഞു.

“അച്ഛാ ഇവൾ Mrs. Parvarna Niranjan Menon.
Daughter of Mrs. Nalini Menon and Mr. Nandan Menon.

അച്ഛച്ഛൻറെ കൊച്ചു മകൾ ആണ് പാറു.”

നിരഞ്ജൻ പറഞ്ഞതു കേട്ട് മാധവൻ തളർച്ചയോടെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു പോയി.

നിരഞ്ജൻ പറഞ്ഞത് വിശ്വസിക്കാനാവാതെ കുടുംബത്തിലുള്ള എല്ലാവരും അവനെ നോക്കി നിന്നു. എന്നാൽ എല്ലാം കേട്ട് സ്തംഭിച്ച് നിൽക്കുന്ന പാറുവിനെ നോക്കി നിരഞ്ജൻ പറഞ്ഞു.

“ഇതാണ് നിൻറെ ലാസ്റ്റ് സർപ്രൈസ്.

നിൻറെ അമ്മ അന്ന് നീ വരച്ച ആ ഫോട്ടോയിലെ പെൺകുട്ടിയാണ്.\"

മുത്തശ്ശിയുടെ ബർത്ത്ഡേക്ക് കൊടുത്ത ഗിഫ്റ്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു.

\"മേലേടത്ത് മാധവ മേനോൻ എന്ന എൻറെ അച്ഛച്ഛനെയും ലക്ഷ്മി മാധവ മേനോൻ എന്ന അച്ഛമ്മയുടെയും ഇളയ മകളാണ് നന്ദിനി മേനോൻ എന്ന നിൻറെ അമ്മ, എൻറെ അച്ഛൻറെയും കൊച്ചിൻറെയും കുഞ്ഞു പെങ്ങൾ.”

നിരഞ്ജൻ പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ പുറത്തേക്കു തള്ളി നിൽക്കുന്നത് കണ്ടു പുറകിൽ നിന്നും നികേതും ഹരിയും ഗിരിയും ഭരതനും കൂടി വന്നു പറഞ്ഞു.

“നിരഞ്ജൻ പറഞ്ഞത് ശരിയാണ് പാറു.
ഇവൻ നിന്നെ കല്യാണം കഴിച്ചില്ലെങ്കിലും നീ ഞങ്ങളുടെ അനിയത്തി കുട്ടി തന്നെയാണ്.”

അപ്പോഴാണ് നാഗേന്ദ്രൻ ചോദിച്ചത്.

“അപ്പോൾ ടിവിയിൽ പറയുന്ന നളിനി ഞങ്ങളുടെ അനിയത്തികുട്ടി ആണോ? അപ്പോൾ അവൾ... അവൾ...”

വാക്കുകൾക്കായി നാഗേന്ദ്രൻ വിഷമിച്ചു.

അപ്പോഴാണ് എല്ലാവരും അതിനെ പറ്റി ഓർത്തത് തന്നെ.

ഞെട്ടലോടെ എല്ലാവരും പാറുവിനെ നോക്കി.

അവൾ തലതാഴ്ത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

“മരിച്ചു... എനിക്ക് പത്തു വയസ്സുള്ളപ്പോൾ എൻറെ അമ്മ എന്നെ വിട്ടു പോയി.”

“അതിനർത്ഥം എൻറെ മോളെ കൊന്നതാണ് എന്നല്ലേ?”

മാധവൻ വേദനയോടെ ചോദിച്ചു.

പാറു പറഞ്ഞു.

“അതെ... അമ്മയെ മാത്രമല്ല അമ്മമ്മയെയും കൊന്നതാണ്.”

“അമ്മമ്മയോ അതാരാണ്?”

“ഭാരതി അമ്മയെ ആണ് അവൾ അമ്മമ്മ എന്ന് വിളിക്കുന്നത്. 

അതേ, അച്ചച്ഛൻ അറിയാതെ സ്വന്തം മകൾക്ക് കൂട്ടായി അച്ഛമ്മ അയച്ച ഭാരതി തന്നെ. നളിനി അമ്മയുടെ ഇടത്തെ പഴയ കൂട്ടുകാരി.”

നിരഞ്ജൻ മാധവനെ നോക്കി പറഞ്ഞു.

തറവാട്ടിൽ ഉള്ള എല്ലാവരും എല്ലാം കേട്ട് ദേഷ്യവും സങ്കടവും അടക്കി നിന്നു. 

ആർക്കും ഒന്നും സംസാരിക്കാൻ ഇല്ല.

നിരഞ്ജൻറെ സ്വന്തം പാറു   Chapter 103

നിരഞ്ജൻറെ സ്വന്തം പാറു   Chapter 103

4.8
22456

നിരഞ്ജൻറെ സ്വന്തം പാറു   Chapter 103കുറച്ചു സമയത്തിനു ശേഷം ലക്ഷ്മി അമ്മ ചോദിച്ചു.“നീ മുത്തശ്ശി മുത്തശ്ശൻ എന്ന് അറിയാതെ വിളിച്ചതാണ് എങ്കിലും അത് ശരിയായിരുന്നു അല്ലേ?”“പക്ഷേ എൻറെ മോള് എന്തിനാണ് ഇങ്ങനെ വേഷം മാറി നടന്നിരുന്നത്?”നരേന്ദ്രൻ പാറുവിനെ നോക്കി ചോദിച്ചു.“അതെ എന്തിനായിരുന്നു ഈ ആൾമാറാട്ടം…”നാഗേന്ദ്രനും അവളോട് ചോദിച്ചു.തൻറെ ജീവിതത്തിൽ ഉണ്ടായതെല്ലാം അവൾക്ക് അറിയാവുന്നത് അവളും, നിരഞ്ജന് അറിയാവുന്നത് നിരഞ്ജനും എല്ലാം എല്ലാവരെയും അറിയിച്ചു.എല്ലാം പറഞ്ഞ ശേഷം അന്നു രാത്രി തന്നെ അവർ എല്ലാവരും തിരിച്ചു പോയി.അടുത്ത ആഴ്ച തന്നെ വിവാഹം അമ്പലത്തിൽ വച്ച്