Aksharathalukal

കുമ്മാട്ടികൾ ( കവിത )

കുമ്മാട്ടികൾ  ആയിരമുണ്ട്  
കുമ്മാട്ടിക്കളി പിന്നെയുമുണ്ട്
കൂടാനും കുരവയിടാനും 
കുമ്മാട്ടിക്കോ  കൂട്ടരുമുണ്ട്.

ഇല തുന്നിയ ചേലകൾ ഇല്ല 
പുല് ചെത്തി മറച്ചതും  ഇല്ല 
വേഷങ്ങൾ പലവിധമായാൽ
നാണിക്കാൻ വകയില്ലല്ലോ

കുമ്മാട്ടികൾ  പാടാറില്ലാ 
ശീലിച്ചവർ വേറെയുണ്ട്. 
കുമ്മാട്ടികൾ കൊട്ടാറില്ല  കൊട്ടുന്നോർ  വേറെയുണ്ട്

ഓണങ്ങൾ പലത് വരുന്നു
ഓളങ്ങൾ പലത് വരുന്നു
മോധിച്ചു കളിച്ചെന്നാലോ 
സ്ഥാനങ്ങൾ  പതിയെ വരുന്നു

ഉയരുന്ന വിലാപ്ങ്ങളിലും
പുകയുന്ന  വിചാരങ്ങളിലും
കനലൂതി  തീ പാറിക്കാന്
കുമ്മാട്ടികൾ  മത്സരമാണ്.

കുട്ടിക്കളി മാറും മുൻപേ 
കുല മഹിമ പഠിക്കുന്നതിനാൽ
കുലമൊന്ന് മുടിഞ്ഞെന്നാലും 
കുറയില്ല കൂറിൽ ഒരല്പം .

പറയാനൊരു തൊഴിൽ ഇല്ലേലും
കൂടാൻ ഒരു  മടിയില്ലാത്തോർ
കുല  മഹിമകൾ പാടുന്നുണ്ടെ 
കുരുതിക്ക് കൊടുക്കുന്നുണ്ടെ

ദേശത്തൊരു രക്ഷയുമില്ല  
രക്ഷക്കായ് കെട്ടുകൾ മാത്രം
പയ്യായി  പോയത് കൊണ്ടോ കെട്ടില്ലേൽ  അതുമൊരു ദുഃഖം

     
തന്ത്രമോക്കെയും  പിഴച്ചിടുംബോളോ
കാത്തു വെച്ചോരാ കരിഞ്ഞ കൊള്ളികൾ  വിധി പ്രകാരമെന്നോർമ്മ വെക്കണം

ദിവസ വേദനം എന്നൊരു 
നിത്യ വേദന മറച്ചു വെക്കുവാൻ
മുന്നിൽ വന്നു നിന്ന്  ഒന്ന്  പാടണം
ഒത്തു പാടണം ആർഷ ഭാരതം തകർന്നു  പോയി
 
പാട്ട് പാടവെ  വല വിരിക്കണം  
വല വലിക്കുവാൻ ആളെ വെക്കണം
കിളികൾ പോലവർ പിടഞ്ഞു വീഴവെ
ആർത്ത് പാടണം  ദേശദ്രോഹികൾ

സന്ധിക്കാൻ  കുമ്മാട്ടിപ്പട
ബന്ധിക്കാൻ  കുമ്മാട്ടിപ്പട
രെക്ഷിക്കാൻ കുമ്മാട്ടിപ്പട
ശിക്ഷിക്കാൻ  കുമ്മാട്ടിപ്പട

ചെന്തമിഴിൻ  ശീലുകൾ പാടും
തമിഴ് നാട്ടിൽ അഞ്ചലി കൂപ്പി
വംഗ തരങ്ങൾ പാടി ബംഗാളിൽ
എതിരെ നിൽപ്പു കുമ്മാട്ടി കൂട്ടങ്ങൾ

കുടവയറില്  പുലി മുഖമെഴുതിയ
കരുമാടികൾ  പുലികളി ആടും 
കൈരളിയുടെ തിരുമുറ്റത്തും
കുമ്മാട്ടികളാടുന്നൂ  പല പല വേഷം  

നാലതിരും തൂണും താങ്ങാൻ
കുമ്മാട്ടികൾ മത്സരമാണ്.  
കേന്ദ്രം വക കുമ്മാട്ടി കളോ 
പുൽത്തൊട്ടിയിൽ പട്ടികളെ പോൽ.

വിരമിക്കൽ  അടുത്തു കഴിഞ്ഞാൽ
അവിഹിതമായ് നേടിയത് എല്ലാം 
രക്ഷിക്കാൻ ന്യായാധിപരും തിരയുന്നു  നല്ലൊരു വേഷം.

ഭക്തൻ്റെ വിലാപത്തിൽ  ഈ തിരുവോണ തിരു നാളിൽ വരവായൊരു   വാമന വേഷം
ഇന്നും തിരയുന്നു പ്രജാപതിയെ.
              ...........................