Aksharathalukal

ഭൂമിയും സൂര്യനും 🖤27

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 27
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*

copyright work-
This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s ( *_jifni_* )prior permission
          
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´

*ഇപ്പൊ മാറ്റി തരാടാ നിന്റെ ചിരിയൊക്കെ ഞാൻ...*
എന്ന് പറഞ്ഞോണ്ട് ഞാൻ പോയി ബാത്‌റൂമിൽ നിന്ന് ബക്കറ്റിൽ വെള്ളം എടുത്ത് വന്നു.
അപ്പൊ അങ്ങേര് ഹെഡ്സെറ്റ് വെച്ച് പാട്ടും കേട്ട് താളം കൊട്ടി കിടക്കാണ് 

\"മിസ്റ്റർ....\"

ഞാൻ വന്നതോ വിളിച്ചതോ ഒന്നും അറിഞ്ഞിട്ടില്ല. ഇനി അറിഞ്ഞിട്ടും മൈൻഡ്ആകാതെ ഇരിക്കണോ ആവാം.

\"ടാ...\" എന്ന് പറഞ്ഞോണ്ട് ഞാൻ ചെവിയിൽ നിന്ന് head set വലിച്ചൂരി.

\"ന്താടി ഹംകേ അനക്ക്.\"(സാർ )

\"കട്ടിലിൽ നിന്ന് എണീക്കുന്നോ അതോ വെള്ളത്തിൽ കിടക്കണോ...\" എന്ന് പറഞ്ഞോണ്ട് ഞാൻ ബക്കറ്റ് പൊക്കി പിടിച്ചു.

അപ്പൊ തന്നെ പിടഞ്ഞു എണീറ്റു പാവം അപ്പൊ എന്നെ പേടിയൊക്കെ ഉണ്ട്.

\"ന്താടി നിനക്ക് ശരിക്കും വട്ടാണോ...\"(സാർ )

\"ആണ് എന്തേ... എന്തെങ്കിലും കുഴപ്പണ്ടൊ ഇങ്ങേർക്ക്.\" എന്ന് പറഞ്ഞു കൊഞ്ഞനം കുത്തി കൊണ്ട് ഞാൻ ആ ബക്കറ്റ് കട്ടിലിന്റെ അടുത്തന്നെ വെച്ച് കട്ടിലിൽ കേറി അന്തസ്സായി കിടന്നു.
ചിലപ്പോ ഞാൻ ആ ബക്കറ്റ് വെക്കാൻ ബാത്‌റൂമിലേക്ക് പോയാൽ അങ്ങേര് വീണ്ടും കട്ടിൽ കൈക്കലാക്കും.


💙💙💙💙💙💙💙💙💙💙💙💙💙

*ഋഷി*

നിങ്ങൾ ഒക്കെ കണ്ടില്ലേ എന്റെ അവസ്ഥ. മെന്റലോസ്പിറ്റലിൽ നിന്ന് ഇറങ്ങിയവരെ പോലും സഹിക്കാ... പക്ഷെ ഇവളെ സഹിക്കാൻ വെയ്യ.

വെള്ളവും കാവൽ വെച്ച് അവൾ കിടന്നുറങ്ങാണ്. ആ വെള്ളം എടുത്ത് തലയിലൂടെ ഒഴിക്കാനാ തോന്നുന്നേ പിന്നെ എന്റെ ബെഡ് അല്ലെ അതോണ്ടാ വേണ്ടാന്ന് വെച്ചേ..

ഞാൻ അവളെ നോക്കി നിലത്ത് ആഞ്ഞു ചവിട്ടി കൊണ്ട് നിലത്ത് കിടക്കുന്ന പുതപ്പ് എടുത്തോണ്ട് നന്ദുവിന്റെ റൂമിൽ പോയി കിടന്ന്.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
*സൂര്യ..*

ഇപ്പൊ കീർത്തിക്ക് ചെറിയ ചെറിയ മൂവ്മെന്റസ് ഉണ്ട്. ഹോസ്പിറ്റലിൽ അവളുടെ വീട്ടുകാർ ഒക്കെ ഉണ്ട്. എന്നെ കണ്ടതിൽ അവൾ happy ആണെന്ന് അവർക്ക് ബോധപ്പെട്ടത് കൊണ്ട് എന്നോടുള്ള ദേഷ്യം ഒക്കെ കുറഞ്ഞിട്ടുണ്ട്.

ഹോസ്പിറ്റലിൽ നിന്ന് ഞാൻ നേരെ അച്ഛന്റെയും അമ്മയുടെയും മുത്തശ്ശന്റെയും അടുത്തേക്ക് പോയി. പക്ഷെ എന്നെ കണ്ടപാടെ ഉമ്മറത്തിരുന്ന മുത്തശ്ശൻ അകത്ത് കയറി വാതിൽ കൊട്ടിയടിച്ചു.
ആ വാതിൽ അടഞ്ഞ ശക്തിയിൽ എനിക്ക് മനസിലായി അത് എന്നോടുള്ള ദേഷ്യമാണെന്ന്. പിന്നെ ഞാൻ അവിടെ ആരെയും കാണാൻ ശ്രമിച്ചില്ല.

അവിടെ നിന്നിറങ്ങി ഒരു വാടക റൂം ശരിയാക്കി.

അന്ന് നന്നായി വിശ്രമിച്ചു. ഭൂമിയുടെ വീടും ഡീറ്റൈൽസും ഞാൻ കണ്ട് വെച്ചിട്ടുണ്ട്. നാളെ രാവിലെ അവിടെ പോകണം അതൊക്കെ മനസ്സിൽ കണക്ക് കൂട്ടി ഞാൻ കിടന്നുറങ്ങി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

*നന്ദു*

അവിടെ നിന്ന് പോന്നപ്പോൾ ഭയങ്കര സങ്കടം ആയിരുന്നു. ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് എന്റെ ഋഷിയെ ആണ്. സ്ഥാനം കൊണ്ട് ഏട്ടൻ ആണെങ്കിലും വിളിയിലോ പ്രവർത്തിയിലോ ഇന്ന് വരെ ഞാൻ ആ ബഹുമാനം ഒന്നും കൊടുത്തിട്ടില്ല. എന്റെ ഏറ്റവും നല്ല കൂട്ടുകാരൻ ആണ് അവൻ.

അവൻ നിർബന്ധം പിടിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. അത് കൊണ്ട് എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കാൻ കഴിയുന്ന ഒരു ഭർത്താവിനെയും കുടുംബത്തെയും എനിക്ക് കിട്ടി. ഇവിടത്തെ അപ്പച്ചി ഇങ്ങനെ ആവാൻ കാരണം എന്റെ അമ്മയാണെന്ന് അറിഞ്ഞിട്ടും ഈ വീട്ടുകാർ എന്നെ എന്തോരം സ്നേഹിക്കുന്നുണ്ട്.
അമ്മായി ഒരിക്കലും അമ്മ ഇല്ലാത്ത സങ്കടം എന്നെ അറിയിച്ചിട്ടില്ല. പക്ഷെ ഇടക്ക് തോന്നും എന്നെ പ്രസവിച്ച ആളെ ഒന്ന് കാണണം എന്ന്. അമ്മെ എന്ന് വിളിക്കണം എന്ന്. ഇന്ന് വരെ ആരെയും അമ്മാ എന്ന് വിളിക്കാത്തത് കൊണ്ട് അമ്മ എന്ന പദത്തിന് എന്റെ മനസ്സിൽ ദൈവം എന്ന പദതിന് സമാനമാണ്. പക്ഷെ എന്റെ അമ്മ ചെകുത്താന്റെ ജന്മം ആണല്ലോ. ഇവിടത്തെ അമ്മയെ ആദ്യമായി അമ്മ എന്ന് വിളിച്ചപ്പോൾ ലോകം കീയടക്കിയ സന്തോഷം ആയിരുന്നു എനിക്ക്.
അമ്മയും അച്ഛനും അച്ഛമ്മയും അച്ചാച്ചനും ഒക്കെ നല്ല കൂട്ട് ആണ്.
പിന്നെ ഒരു അനിയനെയും കിട്ടി. ഏകദേശം എന്റെ അതേ പ്രായം. അജു അവൻ എന്നെ ഏട്ടത്തിയമ്മാ എന്നൊക്കെ വിളിച്ചു കളിയാകുന്നുണ്ട്.അഭിയേട്ടനും പാവ... സത്യം പറഞ്ഞാൽ ഈ കുടുംബത്തിൽ ഉള്ളവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ... ഇവിടെ നിന്ന് ഒരാൾ ഋഷിന്റെ അടുത്തേക്ക് പോയിട്ടുണ്ടല്ലോ എന്താവും എന്തോ..

അവന്റെ മനസ്സിൽ ആരോടും പറയാത്ത ഒരു പ്രണയം ഉണ്ട്. എന്നോട് പോലും പറഞ്ഞിട്ടില്ല. പക്ഷെ എനിക്കറിയാ അവന്റെ മനസ്സിൽ അങ്ങനേ എന്തോ ഉണ്ടെന്ന്. ആരാ എന്താ എനൊന്നും എനിക്കറീല. പിന്നെ അവനും ഭൂമിയും തമ്മിലുള്ള അടിയും സസ്പെൻഷനും ഒക്കെ എനിക്കറിയാലോ. രണ്ടും രണ്ട് വീട്ടിലും പറഞ്ഞേക്കുന്നത് ലീവ് എടുത്തേ ആണെന്നാ...കള്ളമാർ 

ഇന്ന് എന്റെ ഈ വീട്ടിലെ ആദ്യത്തെ ദിവസമാണ് എണീറ്റു കുളി ഒക്കെ കഴിഞ്ഞു പൂജാറൂമിൽ കയറി വിളക്ക് വെച്ച് പ്രാർത്ഥന ഒക്കെ കഴിഞ്ഞു മുറ്റം അടിച്ചു വരാൻ ഇറങ്ങി.
ഇന്നലെ വൈകീട്ട് ആരൊക്കെ കൂടി നന്നായി വൃത്തി ആക്കി ഇട്ടത് കൊണ്ട് just പേരിനൊന്ന് അടിച്ചുവാരേണ്ടി വന്നൊള്ളൂ എനിക്ക്.അതൊക്കെ കയിഞ്ഞു അകത്തേക്ക് കയറാൻ തിരിഞ്ഞതും പിറകിൽ നിന്ന്

\"ഹലോ... ഈ സേതുരാമന്റെ വീട്...\"

നല്ല കേട്ട് പരിചയമുള്ള ശബ്ദം ഞാൻ വേഗം തിരിഞ്ഞു നോക്കി. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി. ഞെട്ടിയെന്ന് മാത്രമല്ല എന്റെ ബോധവും പോയി.തായേക്ക് വീയുന്ന മുമ്പ് തന്നെ അഭിയേട്ടൻ വന്ന് എന്നെ പിടിച്ചിരുന്നു.

\"എന്താ നന്ദു \"(അഭിയേട്ടൻ )

\"ഒന്നുമില്ല... സൂര്യേട്ടൻ...\" എന്ന് പറഞ്ഞു ഞാൻ മുന്നിലേക്ക് ചൂണ്ടി.

\"സൂര്യേട്ടനോ... നിനക്ക് എങ്ങനെ അറിയാ ഇവനെ.\"(അഭിയേട്ടൻ )

\"അത് പിന്നെ ഞാൻ ബാംഗ്ലൂർ ആയപ്പോ പരിചയപെട്ടെ ആണ്. കുറെ കാലത്തിനു ശേഷം ഇപ്പോയാ കാണുന്നെ.\"(ഞാൻ )

\"കാണണമെങ്കിൽ നിനക്ക് ജയിൽ വരെ ഒന്ന് പോയികൂടാഞ്ഞോ..\"(എന്ന് പറഞ്ഞോണ്ട് അഭിയേട്ടൻ സൂര്യേട്ടനെ നോക്കി ചിരിച്ചു.

അഭി.... (സൂര്യേട്ടൻ ഞങ്ങളെ അടുത്തേക്ക് വന്ന്.)


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

*സൂര്യ*

ആദ്യം കണ്ട ആള് തന്നെ എന്നെ ഞെട്ടിച്ചു.
നന്ദു എന്നോട് ഒരിക്കെ പ്രണയം പറഞ്ഞതാ അവൾ. അവളെന്താ ഇവിടെ എന്ന് ചോദിക്കാൻ നിന്നപ്പോയെക്കും അഭി വന്നു എന്നെ കളിയാക്കി സംസാരിക്കാൻ തുടങ്ങി.

ഒന്നും ഞാൻ കാര്യമാകുന്നില്ല ഭൂമിയെ കാണണം അവൾ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയണം. എന്തായാലും അവളെ കണ്ട് സംസാരിക്കണം ഇപ്പൊ അത്രേ ഒള്ളൂ മനസ്സിൽ.

\"അഭി...\" എന്ന് വിളിച്ചോണ്ട് ഞാൻ അവന്റെ അടുത്തേക്ക് നടന്നു.

\"നിൽക്ക്..\" അവൻ കൈ കൊണ്ട് കാണിച്ചു. പക്ഷെ ഞാൻ അത് ശ്രദ്ധികാതെ അവന്റെ അടുത്തേക്ക് തന്നെ നടന്നു.

\"അഭി എനിക്ക് ഭൂമിയെ കാണണം എങ്കിലേ ഞാൻ പോകൂ... അവളെ വിളിക്ക്.\"(ഞാൻ )

\"നീ ആരെയും കാണില്ല. നിന്നോട് പോകാൻ ആണ് പറഞ്ഞത് പോ... മര്യാദക്ക് ഇറങ്ങിക്കോ അല്ലെങ്കിൽ നിന്നെ പിടിച്ചു പുറത്താകും ഞാൻ.\"(അഭി )

\"നീ എന്നെ എന്ത്‌ പറഞ്ഞാലും no പ്രോബ്ലം. ഞാൻ അവളെ കാണാനാ വന്നത് എങ്കിൽ അവളെ കണ്ടിട്ടേ പോകൂ...\" എന്ന് പറഞ്ഞോണ്ട് അകത്തേക്ക് കയറാൻ നിന്നതും അഭി വന്ന് മുന്നിൽ തടസ്സം നിന്ന്.

അവനെ പിടിച്ചു ഒരു തള്ള് കൊടുത്ത് ഞാൻ അകത്തേക്ക് കയറി. വേണം എന്ന് വെച്ച് ചെയ്തത് അല്ല.. അല്ലാതെ എനിക്ക് ഭൂമിയെ കാണാൻ പറ്റില്ല അത് കൊണ്ടാ. പക്ഷെ എന്റെ ആ തള്ള് ഇജ്ജിരി ശക്തി കൂടിപ്പോയൊ എന്നൊരു ഡൌട്ട്.

എന്റെ തള്ളിൽ അവൻ നിലത്തേക്ക് വീണിട്ടുണ്ട്. അപ്പൊ തന്നെ നന്ദു അഭിയേട്ടാ എന്ന് വിളിച്ചോണ്ട് അവനെ പോയി എണീക്കാൻ സഹായിക്കുന്നുണ്ട്.

ഇവിടത്തെ ശബ്ദവും ബഹളവും കേട്ടിട്ട് സേതു അങ്കിളും രവിമുത്തശ്ശനും രേവതിആന്റിയുമൊക്കെ എത്തിയിട്ടുണ്ട്.
അവരൊക്കെ എന്നെ കണ്ടിട്ട് വായതുറന്ന പാടാണ്.

\"ഭൂമി എവിടെ...\"(ഞാൻ )

\"അതെന്തിന് നീ അറിയണം. എന്തിനാടാ നീ എന്റെ വീട്ടിൽ വന്നത് ഇറങ്ങി പോടാ...\"(രവി മുത്തശ്ശൻ )

\"ഇല്ല. ഭൂമിയെ കാണാതെ ഞാൻ പോകുന്ന പ്രശ്നം ഇല്ല...\"(ഞാൻ )

\"അവളുടെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ അവനോടൊപ്പം സുഗമായി ജീവിക്കുന്നു അവൾ.\"

സേതു അങ്കിൾ അത് പറഞ്ഞെങ്കിലും എനിക്കത് വിശ്വസിക്കാനായില്ല. അത് കേട്ടപ്പോൾ ഞാനൊന്ന് ഞെടുങ്ങി. വീണ്ടും വീണ്ടും എന്റെ ചെവിയിൽ വന്ന് ആ വാക്കുകൾ പതിയുന്ന പോലെ.

\"എന്തിനാടാ അവളെ കാണുന്നെ നീ... ഒരു പെണ്ണിനേ ഇല്ലാണ്ടാക്കി ജയിലിൽ പോയിട്ട് അവൻ വന്നിരിക്കുന്നു എന്റെ മോളെ തിരക്കി. നിന്നെ കണ്ടാൽ ആവൾ കാർക്കിച്ചു തുപ്പും.\"(സേതു അങ്കിൾ )

\"ഞാൻ... ആരെയും...\"

\"നിർത്തടാ... തെറ്റ് ചെയ്തവർ ആരും അത് സമ്മതിക്കില്ലല്ലോ... ഇറങ്ങി പോയിക്കോ എന്റെ മുമ്പിൽ നിന്ന്... ഒരു പെൺകുട്ടിയുടെ ജീവിതം അല്ലെ നീ ഇല്ലാണ്ടാക്കിയത്. അതിനാദ്യം ആ കുട്ടിയോട് പശ്ചാതാപം ചെയ്യ് .എന്നിട്ട് എവിടെങ്കിലും പോയി ചത്തൂടെ നിനക്ക് \"

അങ്കിളിന്റെ ഓരോ വാക്കും എന്നെ കുത്തി കീറി.. ഞാൻ ഒന്നും മിണ്ടാതെ ഒരു പാവകണക്കെ അവിടെ നിന്ന് ഇറങ്ങി.അങ്കിളിന്റെ ഓരോ വാക്കും എന്റെ കാലുകൾക്ക് പോലും ശക്തി ഇല്ലാണ്ടെ ആക്കി. കണ്ണും നിറയാൻ തുടങ്ങി.

 *\"സൂര്യേട്ടാ.....\"*

പെട്ടന്ന് അവരുടെ കൂട്ടത്തിൽ നിന്ന് ഒരു വിളി എന്റെ ചെവിയിൽ പതിഞ്ഞു.

എന്തിനായിരിക്കും നന്ദു എന്നെ വിളിക്കുന്നെ...


തുടരും ❤..

Cmnt തന്നാലേ nxt postoo അല്ലെങ്കിൽ നാലഞ്ചു day കഴിയും ട്ടാ 🚶‍♀️🚶‍♀️🚶‍♀️


ഭൂമിയും സൂര്യനും 28

ഭൂമിയും സൂര്യനും 28

4.7
1785

*🖤ഭൂമിയും സൂര്യനും 🖤* പാർട്ട്‌ 28 By_jifni_      *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]* copyright work- This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's ( *_jifni_* )prior permission            ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´  *"സൂര്യേട്ടാ....."* പെട്ടന്ന് അവരുടെ കൂട്ടത്തിൽ നിന്ന് ഒരു വിളി എന്റെ ചെവിയിൽ പതിഞ്ഞു. എന്തിനായിരിക്കും നന്ദു എന്നെ വിളിക്കുന്നെ... ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവൾ എന്റെ