*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട് 28
By_jifni_
*[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*
copyright work-
This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's ( *_jifni_* )prior permission
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
*"സൂര്യേട്ടാ....."*
പെട്ടന്ന് അവരുടെ കൂട്ടത്തിൽ നിന്ന് ഒരു വിളി എന്റെ ചെവിയിൽ പതിഞ്ഞു.
എന്തിനായിരിക്കും നന്ദു എന്നെ വിളിക്കുന്നെ...
ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവൾ എന്റെ മുമ്പിൽ വന്നു നിന്ന്.
അവളുടെ മുഖത്തെ ഭാവം എന്താ എന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.
"സൂര്യേട്ടാ.." അവൾ വീണ്ടും എന്നെ വിളിച്ചു.
എന്താ അവൾ പറയുന്നേ എന്ന് അറിയാൻ എന്നെക്കാൾ ആകാംഷയിലാണ് മറ്റുള്ളവർ എന്ന് അവരുടെ മുഖം കണ്ടാൽ അറിയാ..
എന്തേ എന്ന മട്ടിൽ ഞാൻ അവളെ നോക്കി.
"അത് നിങ്ങളും ഭൂമിയും തമ്മിലുള്ള ബന്ധം എന്താണെന്ന് എനിക്കറിയില്ല.പക്ഷെ ചിലത് എനിക്ക് മനസിലായി. അന്നൊരിക്കെ നിങ്ങൾ എന്നോട് പറഞ്ഞത് ഭൂമിയെ കുറിച്ചാണെന്ന്. അതിന് ശേഷം നിങ്ങൾ എവിടെ എന്താ ഒന്നെന്നും എനിക്കറിയില്ല. ഭൂമിയെ നിങ്ങൾ സ്നേഹിക്കുന്നതിന്റെ അളവ് നിങ്ങൾ എനിക്ക് പറഞ്ഞു തന്നതാണ്. പക്ഷെ ആ സ്നേഹം ഇപ്പോഴും ഉണ്ടെങ്കിൽ അവളുടെ ജീവിതത്തിലേക്ക് എത്തിനോക്കരുത്. അവൾ ഇന്ന് എന്റെ ഏട്ടന്റെ പെണ്ണ് ആണ്. അത് കൊണ്ട് തന്നെ അവളുടെ നിഴലിന്റെ അടുത്ത് പോലും നിങ്ങൾ ചെല്ലരുത് പ്ലീസ്..."(നന്ദു )
അവൾ പറയുന്നേ ഒക്കെ കേട്ടിട്ട് എനിക്ക് തിരിച്ചൊന്നും പറയാനായില്ല.
എന്റെ ഭൂമി ഇന്ന് മറ്റൊരാളുടെ ആണെന്ന സത്യം ഞാൻ ഉൾകൊള്ളേണ്ടി വന്നു.
പിന്നെ ആരോടും ഒന്നും മിണ്ടാതെ ഞാൻ അവിടെന്ന് ഇറങ്ങി.
ചിലത് മനസ്സിൽ കൂട്ടിയും കുറച്ചും നോക്കിയപ്പോൾ ഭൂമിയെ കണ്ട് സോറി പറയണം. അവൾ എന്നെങ്കിലും എന്നെ സ്നേഹിച്ചിരുന്നോ എന്ന് അറിയണം എന്നൊക്കെ തോന്നി. അതോ അന്ന് വീട് മാറിപോയപ്പോൾ തന്നെ അവൾ എന്നെ മറന്നോ അങ്ങനെ ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങളുമായി ഞാൻ നടന്നു.
നന്ദു പറഞ്ഞത് പ്രകാരം അവളുടെ ഏട്ടന്റെ പെണ്ണ്. അപ്പൊ ഋഷികേഷ് ആകും ഭൂമിയെ കെട്ടിയത്. നന്ദുപറഞ്ഞിട്ടും ഫോൺ കാളിലൂടെയും എനിക്ക് അവനെ പരിജയം ഉണ്ട്.
അവരുടെ നാട്ടിൽ പോയി അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
അങ്ങനെ റൂമിലേക്ക് പോകും വഴി ഹോസ്പിറ്റലിൽ കയറി കീർത്തിയെ ഒന്ന് കണ്ടു. അവൾക്കിപ്പോ കയ്യും കാലും ഒക്കെ ചലനശേഷി ഉണ്ട്. സംസാര ശേഷിയും എണീറ്റു നടക്കാനും ഉള്ള കഴിവ് കിട്ടിയില്ല. കയ്യും കാലുമൊക്കെ ഇന്നലെ തൊട്ട് അനക്കാൻ കഴിയുന്നുണ്ട്. അപ്പൊ കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടന്ന് എന്തൊക്കെ ചികിത്സ ഉണ്ടെന്ന് പറഞ്ഞു ഡോക്ടർ അവിടെ നിർത്തിയിരിക്കുകയാണ്.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*നന്ദു*
സൂര്യേട്ടൻ ഒരാളെ അത്രമേൽ പ്രണയിക്കുന്നുണ്ട് അതോണ്ടാണ് എന്റെ പ്രണയം സ്വീകരിക്കാതെ എന്ന് എന്നോട് പറഞ്ഞിരുന്നല്ലോ.
ഇവിടെ വന്ന് ഇവരുടെ ഒക്കെ സംസാരം കേട്ടപ്പോ തന്നെ മനസിലായി അത് ഭൂമിയാണെന്ന്.
എന്റെ ഋഷിയുടെ ജീവിതത്തിനു ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ സൂര്യേട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞത്. പക്ഷെ അതിപ്പോ എനിക്ക് തന്നെ ഭാരമായി.
സൂര്യട്ടൻ പോയ ഉടനെ അഭിയേട്ടൻ എന്റെ നേർക്ക് തിരിഞ്ഞു.
"ന്തിനാ നന്ദു നീ ഇങ്ങനെ ഒക്കെ പറഞ്ഞെ..."(അഭിയെട്ടൻ )
"അത് സൂര്യേട്ടൻ ഋഷിയെയും ഭൂമിയെയും ഒന്നും ചെയ്യാതിരിക്കാൻ."(ഞാൻ )
"ഇങ്ങനെ ഒരു മണ്ടി.... ഇപ്പോ ഭൂമിയെ കെട്ടിയത് ആരാ എന്നും എവിടെയാണ് അവർ എന്നൊക്കെ അവന് നീയായിട്ട് പറഞ്ഞു കൊടുക്കല്ലേ ചെയ്തേ..."
അഭിയെട്ടൻ അത് പറഞ്ഞപ്പോ ആണ് ഞാൻ ആ കാര്യം ഓർത്തത്. ച്ചേ... ഇനി പറഞ്ഞിട്ട് കാര്യമില്ല. പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലാലോ...
"നന്ദു നിനക്ക് എങ്ങനെ അവനെ പരിജയം.(അമ്മ )
"അത് ഞാൻ ബാംഗ്ലൂരിൽ പോകുമ്പോ ഉള്ള പരിജയം ആണ്. അച്ഛന്റെ പെങ്ങൾ എന്റെ ചിറ്റയുടെ അടുത്തുള്ള വില്ലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അന്ന് ഫ്രണ്ട്‌സ് ആയതാണ്."(ഞാൻ )
"അങ്ങനെ ഫ്രണ്ട് ആകാൻ ഒന്നും കേള്ളില്ലാത്തവൻ ആണ് അവൻ "(അച്ഛൻ )
അപ്പൊ ആദ്യം ഞാൻ ഇപ്പൊ ഇവരെന്താ ഇങ്ങനെ പറയുന്നേ എന്ന് ചിന്തിച്ചെങ്കിലും പിന്നെ ഞാൻ കരുതി ഭൂമിയെ പിന്നാലെ നടക്കുന്നത് കൊണ്ടുള്ള ദേഷ്യം ആകുമെന്ന്.
പിന്നെയാണ് ഏട്ടൻ കീർത്തിയെന്ന ഒരു പെണ്ണിനെ കൊല്ലാൻ നോകിയെന്നും അവൾ തരനായിക്ക് രക്ഷപെട്ടു എന്നിട്ട് സൂര്യേട്ടൻ ഇത് വരെ ജയിലിൽ ആയിരുന്നു എന്നൊക്കെ പറഞ്ഞത്.
ശരിക്കും പറഞ്ഞാ അതൊക്കെ കേട്ട് ഞെട്ടിത്തരിച്ചു നിൽക്കാണ് ഞാൻ. എനിക്കറിയുന്ന സൂര്യേട്ടൻ അങ്ങനെ ഒക്കെ ചെയ്യാൻ പറ്റോ...
ഈശ്വരാ ആ പെണ്ണിനെ രക്ഷിച്ചല്ലോ...
എന്ന് പറഞ്ഞോണ്ട് ഞാനും അമ്മയും കിച്ചണിലേക്ക് വിട്ടു.
എനിക്ക് പണി ഒന്നും അറീലെങ്കിലും ഞാൻ അമ്മയെ ചുറ്റിപറ്റി നടന്നു എന്തൊക്കെ ഹെല്പ്പൊക്കെ ചെയ്ത് കൊടുത്ത്.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*ഋഷി.*
സൂര്യൻ കണ്ണിലേക്കു കുത്തിയപ്പോ ആണ് ഞാൻ എണീക്കുന്നെ. എണീറ്റപാടെ ടൈം നോക്കിയപ്പോ പതിനൊന്നു മണിയാവാൻ ആയിട്ടുണ്ട്. പിന്നെയാണ് ചുറ്റും ഒന്ന് നോക്കിയത് ഇത് എന്റെ റൂം അല്ല. അപ്പൊ തന്നെ ഇന്നലെ നടന്നതൊക്കെ ഓർമ വന്നു.
ഈശ്വരാ ഇന്ന് ഇനി എന്തൊക്കെ ആവോ... എന്നെ കാത്തോണോ ആ പിശാജിന്റെ കയ്യിൽ നിന്ന്.
എന്ന് നന്നായി മനസുരുകി പ്രാർത്ഥിച്ചോണ്ട് ഞാൻ റൂമിലേക്ക് പോയി. ആ പിശാജ് അവിടെ ഒന്നും ഇല്ല സമാദാനം.
ഞാൻ ഫ്രഷായി തായേക്ക് പോയി അപ്പോ കിച്ചണിൽ നിന്ന് വലിയ ശബ്ദത്തിലുള്ള സംസാരം കേൾക്കുന്നുണ്ട്. ആരാപ്പോ അത് എന്നറിയാൻ ചെന്നപ്പോ ആ പിശാജും അമ്മയും പിന്നെ ജോലിക്ക് വരുന്ന അമ്മിണിച്ചേച്ചിയും ആണ്. അമ്മയും അമ്മിണിച്ചേച്ചോയും ഇവളെ കത്തിയടി കേട്ട് ചിരിച്ചോണ്ട് ഇരിക്കാണ്. അവളാണെങ്കിൽ ക്യാരറ്റും കടിച്ചോണ്ട് ഇരുന്ന് തള്ളാണ്.
"അമ്മെ എനിക്ക് ചായ."(ഞാൻ )
"ചായ അല്ല സാറേ ചോറുണ്ണാൻ സമയമായി."(ആ പിശാജ് )
"അറിഞ്ഞില്ല. വല്യ കാര്യമായി."(ഞാൻ )
"മോളെ അവന് ചായയും ആ കടിയും ഒന്ന് എടുത്ത് കൊടുത്തേക്ക് എന്റെ കയ്യിൽമേ വെളുത്തുള്ളിയാ..."(അമ്മ)
അത് കേട്ടപ്പോ അവൾക്ക് അരിച്ചുകേറിയിട്ടുണ്ട് എനിക്കാണെങ്കിൽ ഭയങ്കര സന്തോഷവും ആയി.
മനമില്ലമനസ്സോടെ അവൾ എനിക്ക് എടുത്ത് തന്നു.
"അണ്ണാക്കിലേക്ക് കുത്തിക്കയറ്റിക്കോ...." ഞാൻ മാത്രം കേൾക്കാൻ പാകത്തിൽ അവളത് പറഞ്ഞോണ്ട് അവൾ അകത്തേക്ക് പോയി.
ചായ ഒക്കെ കുടിച്ചു കഴിഞ്ഞു ഞാൻ സിറ്റ് ഔട്ടിൽ പോയി ഇരുന്നപ്പോ അവളുണ്ട് ഹാളിൽ ഇരുന്ന് ഫോണിൽ കുറുകുന്നു.
ആരാണാവോ ഇനി വല്യ കാമുകൻ ഉണ്ടോ ഇവൾക്ക്. അതൊന്നും കാര്യമാകാതെ എന്റെ ചോര ഊറ്റാൻ വന്നതാണോ ഈ യക്ഷി.
എന്നാലോചിച്ചു ഇരുന്നപ്പോഴാണ് പപ്പയും അമ്മയും എന്റെ അടുത്ത് വന്ന് ഇരുന്നത്. പിറകെ ആ പിശാജും.
"ടാ ഋഷി..."(പപ്പാ )
"എന്തേ..."(ഞാൻ )
"നിങ്ങൾ രണ്ടാളും കൂടി ഇവളുടെ വീട്ടിൽ ഇന്ന് വിരുന്നിനു പോയിക്കോ..."(പപ്പാ)
"അതെന്തിനാ..."(ഞാൻ )
"അങ്ങനെ ഒക്കെ ചടങ്ങുണ്ട്..ഇന്ന് നന്ദുവിനെ കാണാൻ ഞങ്ങൾ ഉച്ചക്ക് ശേഷം പോണുണ്ട്. അപ്പൊ ഒന്നിച്ചു പോകാം എന്നിട്ട് നിങ്ങൾ അവിടെ നിൽക്കണം... രണ്ട് മൂന്ന് day കൂടി അല്ലെ നിങ്ങൾക്ക് ലീവ് ഒള്ളൂ..."(അമ്മ )
അപ്പോഴാണ് സസ്പെൻഷൻ തീരാനയത് ഓർമ വന്നത് നാല് day കൂടി ഉണ്ട്..ഇവളെ ഇവിടുന്ന് തന്നെ സഹിക്കാൻ വെയ്യ. എന്നിട്ട് ഇവളുടെ വീട്ടുകാരെ പോലും ഞാൻ ഇന്ന് സഹിക്കണമത്രേ... ന്താപ്പോ പപ്പയുടെ പറച്ചിൽ.
"അതിന് ഞങ്ങൾ ന്തിനാ അവിടെ നിൽകുന്നെ." (ഞാൻ )
"അതൊക്കെ വേണം. പിന്നെ നാളെയും മറ്റന്നാളും ഒക്കെ കൂടി ബന്ധു വീട്ടിൽ ഒക്കെ പോണം."(പപ്പ )
"എനിക്കൊന്നും വെയ്യ അതിന് " പറയേണ്ട താമസം പപ്പ എന്റെ ചെവിപിടിച്ചു
"പപ്പാ വേദനിക്കുന്നു..... ഞാൻ പോയിക്കൊള്ളാം..."(ഞാൻ
അപ്പടി അച്ഛൻ ചെവി വിട്ടു.
അത് കണ്ടിട്ടാണെങ്കിൽ ഇരുന്ന് ഇളിക്കാണ് ആ കുട്ടി പിശാജ്.
തുടരും...
Cmnt പോന്നോട്ടെ
*പിന്നെ nxt part ചൊവ്വ ഉണ്ടാക്കൊള്ളൂ... ഇങ്ങൾ ഒരു ഇമോജിയിൽ ഒതുക്കല്ലേ കമന്റ് അത് കൊണ്ട് ഒക്കെ തന്നെയാ... അപ്പൊ ശരി ചൊവ്വ പാക്കലാം... ഇജ്ജിരി ബിസിയാ 🚶🚶🚶🚶🚶ഇങ്ങളൊക്കെ കമന്റ് പറയാൻ പോലും tym ഇല്ലാത്തൊരല്ലേ 😂ങ്ക് അത്ര ഒന്നും tym ഇല്ലായില്ല അതോണ്ട് ചൊവ്വ ഞാൻ വരും.*
💜വരികളുടെ പ്രണയിനി💜