Aksharathalukal

റൂഹിന്റെ സ്വന്തം 24

*💜റൂഹിന്റെ സ്വന്തം 💜*
    part 24
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*

copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
എന്ന് പറഞ്ഞു ഡോക്ടർ പോയി.

ആ ഉമ്മ ICU മുമ്പിലിരുന്ന് കരഞ്ഞുതളർന്ന്.

*അതെ സമയം.*

റോഡിലെ വണ്ടികളെ ഒന്നും വകവെക്കാതെ ഹാഫി വണ്ടി ഫുൾ സ്പീഡിൽ ഡ്രൈവ് ചെയ്തു അത് കണ്ടിട്ട് റാഷിക്ക് പേടിയായി അവൻ കുറെ നിർത്താനൊക്കെ പറഞ്ഞു പക്ഷെ അതൊന്നും ഹാഫി ചെവി കൊണ്ടില്ല.

നൗറി ഉള്ള വീടിന്റെ മുന്നിൽ എത്തിയതും വണ്ടി നിർത്തി അവൻ ഇറങ്ങി ഓടി മുന്നിലെ ഡോർ ഉന്തി പക്ഷെ അത് ലോക്ക് ആയിരുന്നു.
അപ്പോയെക്കും റാഷി അവന്റെ അടുത്ത് എത്തിയിരുന്നു.

\"ന്താ ഹാഫി.. ന്താ സംഭവം.\"(റാഷി )

\"ഞാൻ ഒക്കെ പറയാം ആദ്യം ഈ വാതിൽ ഒന്ന് തുറക്കാൻ നോക്ക്.\"

അതിന്റെ ഇടക്ക് അവന് ഉറക്കെ നൗറി നൗറി എന്നൊക്കെ വിളിക്കുന്നുണ്ട്. പക്ഷെ ഉള്ളിൽനിന്ന് ഒരു റിയാക്ഷനും ഉണ്ടായില്ല.

ഹാഫിയും റാഷിയും കൂടി വാതിൽ ചവിട്ടി പൊട്ടിച്ചു അകത്തു കയറി. അവൻ നൗറിയെ പരതി നടന്നു.

\"ഹാഫി...\" ഒരു റൂമിൽ നിന്ന് റാഷി വിളിച്ചതും ഹാഫി അങ്ങോട്ട് ഓടി. അപ്പൊ അവിടെ നിലത്ത് കണ്ണടച്ചു കിടക്കുകയായിരുന്നു നൗറി...


*നൗറി.. നൗറി.. എന്താടി നിനക്ക്... മനുഷ്യനേ പേടിപ്പിക്കല്ലേ കണ്ണ് തുറക്ക്*

അവളുടെ ആ കിടപ്പിൽ അവന്റെ കണ്ണുകൾ നിറഞ്ഞു വാക്കുകൾ മുറിഞ്ഞു പോയി.

\"ഹാഫി സമയം കളയാതെ അവളെ ഹോസ്പിറ്റലിൽ എത്തിക്കാം..\"(റാഷി )

എന്തോ ഓർമ വന്ന പോലെ അവൻ അവളെ താങ്ങിയെടുത്ത് വണ്ടിയിൽ കയറി അപ്പോയെക്കും റാഷി വന്ന് വണ്ടിയെടുത്ത് അവളെ കൊണ്ട് സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു.



ഹോസ്പിറ്റലിൽ എത്തിയ പാടെ അവളെ നോക്കി കൊണ്ട് ഡോക്ടർ ICU വിലേക്ക് മാറ്റി.

Icu വിന്റെ ഡോറും ചാരി നിന്നെന്നല്ലാതെ ഹാഫി ഒന്നും മിണ്ടിയില്ല. റാഷിക്ക് അവനോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല. റാഷി ഹാഫിയുടെ ഉമ്മയെ വിളിച്ചു കാര്യം പറഞ്ഞ്.

അവർ ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തി.

----------------------
*അതെ സമയം*

\"എന്നെ ഒന്ന് അയിച്ചു വിടോ..\"(സിനു )

\"അതിനെന്താ ആവാലോ..\"(ജുനു )

\"എന്നാ വേഗം ആയിക്ക് \"(സിനു )

അപ്പടി ജുനു പോയി അവളുടെ മുഖത്തു ആഞ്ഞടിച്ചു.
\"ഇനി അയിക്കണോടി..\"(ജുനു )

\"ജുനോ മതി അവളെ ഇങ്ങനെ ഇടക്കിടെ പോയി തല്ലിയത്.\"(ഷാഹി )

\"കുറച്ച് നേരമായി നീ ഇവളെ support ചെയ്യാൻ തുടങ്ങീട്ട് നിനക്കും കിട്ടും എന്റന്ന്.\"(ജുനു )

\"അവൾ അവളുടെ ഒരു പൂതിക്ക് എന്റെ അനിയത്തിയെ തട്ടി കൊണ്ട് വന്ന്. അതിന് പകരമായി ഇവളെ ഞാൻ കാലാകാലമായി തട്ടാൻ പോകാണ് ന്റ ജുനോ...\"(ഷാഹി അത് പറഞ്ഞോണ്ട് ജൂനൂന്റെ കവിളിൽ നുള്ളി.

\"ന്താടാ വട്ടായ നിനക്ക്...\"(ജുനു )

\"അതെ എനിക്ക് വട്ടായി. നീ കേട്ടിട്ടില്ലേ പ്രണയം ഭ്രാന്താണ് എന്ന്. അതെ എനിക്കിവളോട് പ്രണയമാണ്... പ്രണയമാണ് പ്രണയമാണ് പ്രിയേ...\" എന്ന് മൂളി പാടികൊണ്ട് ഷാഹി പോയി സുനുവിനെ തലോടി.

\"ശേ...മാറ്റടാ എന്റെ ദേഹത്തു നിന്ന് നിന്റെ കൈ.\" കൈ രണ്ടും കെട്ടി ഇട്ടത് കൊണ്ട് അവൾക്ക് വിളിച്ചു കൂവാനെ പറ്റുന്നൊള്ളൂ..


അവൾ ഒറ്റക്ക് കാട്ടിലേക്ക് വന്നപ്പോ തന്നെ ഷാഹിന്റെ ഉള്ളിലെ കോഴികൂവാൻ തുടങ്ങിയിട്ടുണ്ട് അവളുടെ ധൈര്യവും തന്റെടവും കണ്ടിട്ട്...
പിന്നെ അവൻ ഒരു കാര്യം ആലോചിച്ചത്. ഇവളെ വളച്ചൊടിച്ചു കുപ്പിയിലാക്കിയാൽ നൗറിക്കും ഹാഫിക്കും പിന്നെ ഇവളെ സഹിക്കും വേണ്ട തന്റെടവും ഉഷിരും ഉള്ള ഒരു പെണ്ണിനെ കിട്ടും ചെയ്യുമെന്ന്. അത് കൊണ്ട് അപ്പൊ തന്നെ ഷാഹി ഒരു കാര്യം മനസിലുറപ്പിച്ചു എന്ത് തന്നെ സംഭവിച്ചാലും സിനുവിനെ അവൻ സ്വന്തമാകുമെന്ന്.

\"മോനെ ഇവൾക്ക് നമ്മളെ ഒന്നും പറ്റില്ല ഇവൾക് നിന്റെ അളിയനെ തന്നെ വേണമെന്ന്.\"(ജുനു )

\"എന്റെ അളിയനെ എന്റെ പെങ്ങൾ അടിച്ചോണ്ട് പോയില്ലേ... അപ്പൊ ഇവളെ ഞാനും ഇങ്ങോട്ട് അടിച്ചോണ്ട് പോരാണ്., അല്ലെ സിനുമോളെ..\"(ഷാഹി )

\"നീ പോടാ പട്ടി...\" എന്ന് വിളിച്ചോണ്ട് സിനു മുഖം തിരിച്ചു.

അപ്പടി അവളുടെ മുഖത്തു ശാഹിന്റെ കൈ പതിഞ്ഞു.
(അടികൾ വാങ്ങി ചാവാനാണ് സിനുവിന്റെ യോഗം എന്ന് തോന്നുന്നു gys 🚶‍♀️🚶‍♀️🚶‍♀️)


\"ഇതെന്തിനാ എന്നറിയോ നിനക്ക് \"(ഷാഹി അടിച്ചതിനു ശേഷം അവളോട് ഇജ്ജിരി കനത്തിൽ തന്നെ ചോദിച്ചു )

അതിനവൾ ഒന്നും മിണ്ടിയില്ല.
\"നിന്നോടാടി ചോദിച്ചേ...\"(ഷാഹി )

അതിനവൾ ഇല്ലാന്ന് തല കുലുക്കി.

\"കെട്ടാൻ പോകുന്നവനെ പോടാ പട്ടി എന്ന് വിളിച്ചതിന്.\"(ഷാഹി )

\"ഇയാൾക്ക് മുഴു വട്ടാണ് \" സിനു പതിയെ പിറു പിറുത്ത്.

\"മോളെ സിനുവേ.... ഇനി ഇക്കാനെ ഇങ്ങനെ ഒന്നും വിളിക്കരുത് ട്ടാ... ഇക്കാന്റെ പൊന്നിന് വേദനിച്ചോ...\" എന്ന് പറഞ്ഞോണ്ട് ഷാഹി അടിച്ച കവിളിൽ അവൻ തന്നെ പോയി തലോടി.

അവന്റെ സ്പർശനം സിനുവിന് തീരെ പിടിച്ചില്ല കൈ കെട്ടിയത് കൊണ്ട് എതിർക്കാനും പറ്റുന്നില്ല. അവൾ മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കളിച്.

അത് കണ്ടിട്ടാണെങ്കിൽ ജുനു ചിരിച് ചിരിച് ഒരു വഴിക്കായിട്ടുണ്ട്.

അവളെ കെട്ടിയിട്ട കസേരക്ക് താഴെ ഇരുന്ന് അവളുടെ മടിയിൽ കൈ വെച്ചോണ്ട് പൊന്നെ മുത്തേ എന്നൊക്കെ പറഞ്ഞു ഓരോന്നു പറഞ്ഞു അവളെ എരിപിരി കേറ്റാണ് ഷാഹി.

🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤
*ആഷി*

എനിക്ക് വെയ്യാതെ ആയപ്പോ ഉമ്മ എന്നെ സിറ്റി ഹോസ്പിറ്റലിൽ ആക്കിയേ ആണ്. ഞാൻ ഉമ്മയോട് എപ്പോയും പറയും ന്തിനാ എന്നെ ഇങ്ങനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നെ. മരിക്കുന്നെങ്കിൽ അതല്ലേ നല്ലത് ഉമ്മാക് ഒരു ഭാരമായി. ഉമ്മാക് ഒരു ജോലിക്ക് പോലും പോകാൻ വയ്യല്ലോ ഞാൻ കാരണം.എന്നൊക്കെ പക്ഷെ അതിനൊക്കെ ഉമ്മാന്റെ മറുപടി കണ്ണുനീർ മാത്രമായിരിക്കും.

ഹോസ്പിറ്റൽ കൊണ്ടന്നതിന് ശേഷം ഇപ്പോയാണ് എനിക്ക് ബോധം വന്നത്. അപ്പൊ മുതൽ പ്രിയപ്പെട്ട ആരോ അടുത്തുള്ള പോലെ ഒരു തോന്നൽ ആണ്.എന്റെ പ്രാണൻ എന്റെ നൗറി എന്റടുത്തു ഉണ്ടെന്നു മനസ്സ് പറയും പോലെ ഒരു തോന്നലാണ്.

ബോധം വന്ന ഉടനെ എന്നെ കാണാൻ ഉമ്മ വന്ന്.

\"ഉമ്മാ ഡോക്ടർ എന്ത് പറഞ്ഞു.\"(ഞാൻ )

\"അത് മോനെ...\"ഉമ്മന്റെ കണ്ണുകൾ നിറഞ്ഞു കൈകാലുകൾ വിറക്കുന്നത് എനിക്ക് കാണമായിരുന്നു.

\"ആയുസ്സില്ലാന്ന് ഇവിടെയും വിധി പറഞ്ജ് അല്ലെ....\"(ഞാൻ )

അതിന് ഉമ്മ പൊട്ടി കരയുക മാത്രമാണ് ചെയ്തേ.

\"ഇനിയെങ്കിലും എന്റെ നൗറിയെ എന്റെ അരികിലേക്ക് ഒന്ന് കൊണ്ടന്നൂടെ. ഒരു നോക്ക് കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ ഉമ്മാ.. ഒന്നും ഈ മകൻ ആവിശ്യപെട്ടില്ലലോ... എന്റെ പ്രാണനെ ഒന്ന് കാണാൻ അല്ലെ. മറ്റൊരുവന്റെ മഹർ അണിഞ്ഞ അവളെ ഒരുക്കലും ഞാൻ ആ ഒരു കണ്ണിലൂടെ ഇനി കാണില്ല. എന്നോ ഒരിക്കെ പ്രിയപ്പെട്ടതായിരുന്ന അവളെ മരിക്കുന്നതിന് മുമ്പ് ഒരു നോക്ക് കാണാൻ എനിക്ക് അവകാശമില്ലേ.\" ഞാൻ ഉമ്മാനോട് പൊട്ടികരഞ്ഞു ആവിശ്യപ്പെട്ട്.

\"മോനെ... ആ കുട്ടി നിന്നെ കണ്ടാൽ പിന്നെ ഭർത്താവിനെ വേണ്ടാന്ന് വെച്ചാലോ എന്ന് കരുതിയിട്ടാ... നിന്നെ പോലെ അവൾക്ക് നിന്നെയും അത്രമേൽ ഇഷ്ട്ടം ആയിരുന്നല്ലോ.\"(ഉമ്മാ )

അപ്പൊ ഞാൻ ഒന്ന് ചിരികുകയാണ് ചെയ്തേ..
\"എന്താ ആഷി.\"(ഉമ്മാ )

\"ഉമ്മാക്ക് ആള് തെറ്റി. അവൾക്കെന്നെ ഇഷ്ടമായിരുന്നു മറ്റൊരു മഹർ അവളുടെ കഴുത്തിൽ വീയുന്ന വരെ. വീട്ടുകാരെ ഇഷ്ടത്തിനാണ് ഹാഫിയെ അവൾ സ്വീകരിച്ചതെങ്കിലും അന്ന് മുതൽ എന്നോടുള്ള പ്രണയം മറന്നിട്ടുണ്ടാകും അതെനിക്ക് ഉറപ്പാണ്. ഇനി എന്റെ അവസ്ഥക്ക് കാരണം ഹാഫിതും റാഷിയും ആണെന്ന് അറിയുമ്പോ അവരെ വെറുത്താലും ആ മഹറിന്റെ പവിത്രത മറന്ന് അവൾ എന്റെ അടുത്തേക്ക് വരില്ല. അതോർത്ത് ഉമ്മ പേടിക്കണ്ട.\"(ഞാൻ )

\"മ്മ്.. ഹോസ്പിറ്റലിൽ നിന്ന് പോയിട്ട് ഞാൻ ആ കുട്ടിയെ അന്വേഷിക്ക. എന്റെ മോൻ സങ്കടപെടല്ലേ.\"(ഉമ്മാ

\"ഇല്ല ഉമ്മാ.. ഞാൻ പോയാൽ ന്റ ഉമ്മയും അംനയും തനിച്ചാകുമല്ലോ എന്ന സങ്കടം മാത്രമേ എനിക്കൊള്ളൂ.\"(ഞാൻ )

\"അത്ര വേഗം ഒന്നും ഞങ്ങളെ അള്ളാഹു തനിച്ചാകില്ല...അതെല്ലേ ഇത്രെയും കാലം എന്റെ മോൻക്ക് ഒന്നും സംഭവിക്കാഞ്ഞേ ആ അള്ളാഹു ഇനിയും നമ്മെ കൈ വിടില്ല.\"(ഉമ്മാ )

\"മതി മതി... കുറെ സംസാരിക്കാൻ പാടില്ല... നിങ്ങൾ പുറത്ത് നിൽക്കൂ..\" എന്ന് പറഞ്ഞു ഒരു നൈസ് അങ്ങോട്ട് വന്നു.
പുറത്തുണ്ടെന്ന് പറഞ്ഞു ഉമ്മ പുറത്തേക്ക് പോയി.

പിന്നെയും മനസ്സിൽ പ്രിയപെട്ടവൾ അടുത്തുണ്ടെന്ന് ഒരു തോന്നൽ ഞാൻ നാലു ഭാഗത്തേക്കും ഒന്ന് വീക്ഷിച്ചു.



🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤

*ഹാഫി*

ഹോസ്പിറ്റലിലേക്ക് വന്നിട്ട് അര മണിക്കൂർ കഴിഞ്ഞു ഇത് വരെ ഡോക്ടർസ് ഒന്നും പറഞ്ഞിട്ടില്ല. അവൾക്കെന്താ പറ്റിയത് എന്ന് പോലും അറിയാതെ ആണ് ഞങ്ങൾ ഈ നിൽപ്പ് നിൽക്കുന്നത്.
നൗറിന്റെ അവസ്ഥ അറിയാതെ ഉരുകി ഉരുകി നിൽക്കാണ് ഞാൻ.അവളെ ആ കിടപ്പ് കണ്ടപ്പോ തന്നെ എന്റെ ഒരു ഭാഗം തളർന്നിരുന്നു. അവൾക് ഒരു മുട്ട് സൂചി കൊണ്ടാൽ പോലും എനിക്ക് സഹിക്കില്ല. ഇടക്കിടെ ഞാൻ icu വിന്റെ ഡോർ വഴി അകത്തേക്ക് നോക്കി കൊണ്ടിരുന്നു പക്ഷെ അവളെ കാണാൻ കഴിഞ്ഞില്ല.
അവളുടെ ഉപ്പയും ഉമ്മയും നിസുക്കയും എന്റെ ഉമ്മയും റാഷിയും ഉണ്ട് ഇവിടെ.

പെട്ടന്ന് ICU വാതിൽ തുറന്ന് ഡോക്ടർ പുറത്ത് വന്നതും ഞാൻ ഡോക്ടറെ അടുത്തേക്ക് ഓടി. പിറകെ മറ്റുള്ളവർ എല്ലാം ഉണ്ട്.

\"ഡോക്ടർ...\"(ഞാൻ )

അപ്പോ അയാൾ ഞങ്ങളെ അടുത്തേക്ക് വന്നു 

\"നൗറിക്ക് അവൾക്കെന്താ പറ്റിയെ നിങ്ങൾ ആരും ഒന്നും പറഞ്ഞില്ല.\"(നിസുക്ക )

\"സോറി..\"(ഡോക്ടർ )


തുടരും 🖤.


Cmnt വേണം ട്ടോ.. അല്ലെങ്കിൽ ഇനി നാല് day കഴിഞ്ഞിട്ടേ ഞാൻ stry തരൂ... 😞🚶‍♀️
റൂഹിന്റെ സ്വന്തം 25

റൂഹിന്റെ സ്വന്തം 25

4.9
6980

*💜റൂഹിന്റെ സ്വന്തം 💜*    part 25By_jifni_     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission              ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´\"നൗറിക്ക് അവൾക്കെന്താ പറ്റിയെ നിങ്ങൾ ആരും ഒന്നും പറഞ്ഞില്ല.\"(നിസുക്ക )\"സോറി..\"(ഡോക്ടർ\"Docter....\" ഹാഫിയുടെ ശബ്ദം ഉയർന്നു.\"മറ്റു തിരക്കിൽ പെട്ട് നൗറിയെ കുറിച് പറയാൻ വിട്ട് പോയി അതാ സോറി പറഞ്ഞത്.\"(ഡോക്ടർ )അപ്പോയാണ് എല്ലാവരുടെയും ശ്വാസം ഒന്ന് നേരെ വീണത്.(വായിക്കുന്ന നിങ്ങളും ഒന്ന് പേടിച്ചില്ലേ 😂😂)\"