Aksharathalukal

റൂഹിന്റെ സ്വന്തം 25

*💜റൂഹിന്റെ സ്വന്തം 💜*
    part 25
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*

copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´

\"നൗറിക്ക് അവൾക്കെന്താ പറ്റിയെ നിങ്ങൾ ആരും ഒന്നും പറഞ്ഞില്ല.\"(നിസുക്ക )

\"സോറി..\"(ഡോക്ടർ

\"Docter....\" ഹാഫിയുടെ ശബ്ദം ഉയർന്നു.

\"മറ്റു തിരക്കിൽ പെട്ട് നൗറിയെ കുറിച് പറയാൻ വിട്ട് പോയി അതാ സോറി പറഞ്ഞത്.\"(ഡോക്ടർ )

അപ്പോയാണ് എല്ലാവരുടെയും ശ്വാസം ഒന്ന് നേരെ വീണത്.

(വായിക്കുന്ന നിങ്ങളും ഒന്ന് പേടിച്ചില്ലേ 😂😂)


\"ഡോക്ടർ അവൾക്കിപ്പോ \"(നിസു )

\"അവളുടെ ഹസ്‌പെന്റാണോ നിങ്ങൾ.\"(ഡോക്ടർ )

\"ഞാനാണ്...\"(ഹാഫി )

മ്മ്...

\"നൗറിക്കിപ്പോ കുഴപ്പം ഒന്നുമില്ല.\"(ഡോക്ടർ )

\"എന്താ ഇങ്ങനെ വരാൻ കാരണം.\"(ഉമ്മാ )

\"എല്ലാം പറയാം... ആദ്യം നിങ്ങൾ അവളെ കേറി കണ്ടോളൂ.., എന്നിട്ട് നിങ്ങൾ രണ്ട് പേരും ഒന്ന് റൂമിലേക്ക് വാ...\" നിസുനെയും ഹാഫിയെയും നോക്കി കൊണ്ട് അത് പറഞ്ഞോണ്ട് ഡോക്ടർ റൂമിലേക്ക് പോയി.


ഇവർ ICU ന്റെ അകത്തേക്ക് കയറി.

ഇവരെ കണ്ട പാടെ നൗറി എണീക്കാൻ നിന്ന്.
അപ്പോയെക്കും ഹാഫി ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു.

\"പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണെ... എന്താ പറ്റിയെ.\" (ഹാഫി )


അത് കണ്ടിട്ട് അവൾക് സന്തോഷവും വിഷമവും ഒക്കെ വരുന്നുണ്ട്.


\"ഇക്കാ എനിക്ക് ഒന്നും ഇല്ല.... പേടിച്ചോ..\"(നൗറി )


\"നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ ഉണ്ടോടി....\"(ഇക്കാ)

അവൻ അവളെ തലോടി കൊണ്ട് ഇത് വരെ ഉണ്ടായ ടെൻഷനോക്കെ കളഞ്ഞു.

\"നിങ്ങൾ പുറത്തേക്ക് ഇറങ്ങികോളി. ഇവരെ ഇപ്പൊ റൂമിലേക്ക് മാറ്റും\"

ഒരു നൈസ് വന്നു പറഞ്ഞപ്പോ അവർ പുറത്തേക്കിറങ്ങി അവർക്ക് പിറകെ നൗറിയെ റൂമിലേക്കും മാറ്റി.
ഉമ്മമാരും അവളെ കൂടെ റൂമിലേക്ക് പോയി. ഹാഫിയും നിസും ഡോക്ടറെ അടുത്തേക്കും.




✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

*ഹാഫി*


നൗറിക്ക് ഒന്നുമില്ലാന്ന് ഡോക്ടർ പറഞ്ഞപ്പോ തന്നെ പകുതി ആശ്വാസമായി. അവളെ കണ്ടത്തോടെ എന്റെ പേടി ഒക്കെ മാറി.പക്ഷെ ഇനി എന്ത് പറയാനാവും ഡോക്ടർ വിളിപ്പിച്ചിട്ടുണ്ടാകുക എന്നോർത്താണ് ഇപ്പോഴത്തെ പേടി.

ICU ന്ന് ഇറങ്ങി ഞാനും നിസും കൂടി ഡോക്ടറെ റൂമിൽ കയറി.

ഡോക്ടർ മുന്നിലുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു.


*\"Congratulations haafid.\"*


Docter പെട്ടന്ന് അത് പറഞ്ഞപ്പോ എനിക്ക് ഒന്നും മനസിലായില്ല. പിന്നെ നിസു ചിരിച്ചോണ്ട് എന്നെ നോക്കിയപ്പോ ആണ് എനിക്ക് കാര്യം കത്തിയത്.

\"ഹാഫിദ് താങ്കൾ ഒരു ഉപ്പ ആകാൻ വേണ്ടി കാത്തിരുന്നോളൂ... നൗറിയുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ തുടിക്കാൻ തുടങ്ങിയിട്ടുണ്ട്.\"(ഡോക്ടർ )


ഇത് കേട്ടപ്പോ ഉള്ള എന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രക്കും ഹാപ്പിയാണ് ഞാൻ.
ആദ്യം അള്ളാനോട് നന്ദി പറഞു.

*അൽഹംദുലില്ലാഹ്♥️*


പിന്നെ നിസുവിനെ നോക്കിയപ്പോ അവനും നല്ല ഹാപ്പിയാണ്.

പരിസരം മറന്ന് എനിക്ക് തുള്ളിച്ചാടാൻ ആണ് തോന്നിയെ. പിന്നെ ഡോക്ടർ മുന്നിൽ ഉള്ളത് കൊണ്ട് നിയന്ത്രിച്ചു 

\"താങ്ക്സ് ഡോക്ടർ ഇങ്ങനെ ഒരു good news അറിയിച്ചതിന്.\"(ഞാൻ )

\"പിന്നെ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ശ്രേദ്ധിച്ചു കേൾക്കണം.\"(ഡോക്ടർ )

\"ഏന്താ.....\"(നിസു )


\"അത് നൗറിയുടെ ശരീരത്തിൽ ബ്ലഡ്‌ നല്ലോണം കുറവുണ്ട്. അത് കൊണ്ട് ഇപ്പൊ ഒരു പ്രേഗ്നെൻസി കുറച്ച് റിസ്ക് ആണ്. നല്ലോണം ശ്രെദ്ധിക്കണം നല്ല ആഹാരം കഴിക്കണം.\"(ഡോക്ടർ)


\"ശ്രേദ്ധിച്ചോളാം ഡോക്ടർ.\"(ഞാൻ )

അത് കേട്ടപ്പോ എനിക്ക് ഇത്തിരി ടെൻഷൻ ഒക്കെ വന്നു. പക്ഷെ പുറത്ത് കാണിച്ചില്ല.

\"പിന്നെ ഡെലിവറി കഴിയ്യുന്ന വരെ പ്രാർത്ഥിക്കാം... അതല്ലേ ഏറ്റവും വലിയ മരുന്ന്. നൗറിക്ക് ടെൻഷൻ സങ്കടം ഒന്നും വരാതെ നോക്കണം. ഇപ്പൊ തന്നെ എന്തോ ടെൻഷൻ കേറിയിട്ടാണ്.\"(ഡോക്ടർ )


\"ശ്രെദ്ധിക്കാം ഡോക്ടർ.\"(ഞാൻ )


\"മ്മ് എന്നാ പൊക്കോളൂ നാല് ഇൻജെക്ഷൻ കൂടി ഉണ്ട്. അത് കൊണ്ട് രണ്ട് day ഇവിടെ കിടക്കേടി വരും. \"(ഡോക്ടർ

Ok എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി.

സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് അറിയുന്നില്ല.


\"ഹാഫി ഞാൻ പോയി sweets വാങ്ങി വരാ, നീ അവരോട് പോയി കാര്യങ്ങൾ ഒക്കെ പറ \"(എന്ന് പറഞ്ഞോണ്ട് നിസു പുറത്തേക്ക് പോയി.



♥️❤♥️❤♥️❤♥️❤♥️❤♥️❤♥️❤

*നൗറി*



വീട്ടിൽ നിന്നപ്പോ കുഴഞ്ഞു വീണതെ ഓർമയൊള്ളൂ... പിന്നെ കണ്ണ് തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലാണ്. പിന്നെ ഇക്ക വന്നു എന്നെ ഒറ്റ കെട്ടിപിടിത്തം ആയിരുന്നു. ആ മുഖം കണ്ടാൽ അറിയാ എത്രത്തോളം പേടിച്ചിണ്ടെന്ന്. പാവം ഇത്രയധികം എന്നെ സ്നേഹിക്കാൻ എന്ത് പുണ്യമാ ഞാൻ ചെയ്തേ..

പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ എന്നെ റൂമിലേക്ക് മാറ്റി. ഇക്കയും വല്ലിക്കയും കൂടി ഡോക്ടറെ കാണാൻ പോയിട്ടുണ്ട്.

റൂമിലെത്തിയപ്പോ മുതൽ രണ്ട് ഉമ്മമാരും കൂടി ഇന്നലെ നടന്ന കാര്യങ്ങൾ ചോദിച്ചറിയാണ്.
ഞാൻ എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുത്ത്. രണ്ടാളും നല്ലോണം പേടിച്ചിട്ടുണ്ട്.

\"ആ സിനു ഇത്ര ക്രൂരത ഉള്ളവളാണോ.\"(ഹാഫിയുടെ ഉമ്മ)

അങ്ങനെ ഞാനും രണ്ട് ഉമ്മമാരും കൂടി സംസാരിച്ചിരുന്നപ്പോഴാണ് ഇക്ക റൂമിലേക്ക് ഓടി വന്നത്.

\"എന്താ ഇക്ക..\"

റൂമിൽ കേറി എന്നെ തന്നെ മിഴിച്ചു നോക്കുന്ന ഇക്കയോട് ഞാൻ ചോദിച്ചു.

\"ഏയ് ഒന്നുമില്ല....\"(ഇക്ക)

\"ഇങ്ങനെ ഓടി കിതച്ചു വരുന്നേ കണ്ടിട്ടാ മോൾ ചോദിച്ചേ..\"(അവളുടെ ഉമ്മ )

\"ഏയ് വെറുതെ പെട്ടന്ന് വന്നെയാ...\"(ഇക്ക )

\"ന്താടാ ഡോക്ടർ പറഞ്ഞെ...\"(ഹാഫിന്റെ ഉമ്മാ )

\"അത്....\" എന്ന് പറഞ്ഞോണ്ട് ഇക്ക എന്നെ നോക്കി ചിരിക്കാണ്.

ചിരിക്കാണ് അതോണ്ട് കുഴപ്പം ഒന്നുമില്ല.അൽഹംദുലില്ലാഹ് 

\"ഡാ ഇജ്ജ് മനുഷ്യനെ ടെൻഷൻ ആകാതെ ഒന്ന് പറയുന്നുണ്ടോ...\"(ഹാഫിന്റെ ഉമ്മ )


\"അത് നിങ്ങൾ രണ്ടാളും വല്ലിമ്മ ആകാൻ പോവാണെന്നാ ഡോക്ടർ പറഞ്ഞത്.\"

ഇക്ക പറഞ്ഞത് കേട്ട് എനിക്ക് പെരുത്ത് സന്തോഷമായി. രണ്ട് ഉമ്മമാരും സന്തോഷം കൊണ്ട് നിൽക്കകള്ളി ഇല്ല.

ഞാൻ പോലും അറിയാതെ എന്റെ കൈ എന്റെ ഉദരങ്ങളിലേക്ക് നീങ്ങി.

ഒരു കുഞ്ഞു ജീവൻ ഇനിയെന്റെ ശരീരത്തിൽ,ഞാൻ ഒരു ഉമ്മയാകാൻ പോകുന്നു ഇതിലും വലിയ ഭാഗ്യം ഒരു പെണ്ണിന് വേറെ എന്തുണ്ട്.


വല്ലിക്ക sweets ഒക്കെ വാങ്ങി വന്നു എല്ലാർകും തന്നു. ഇത് പറയാൻ വേണ്ടി ശാഹിയെ വിളിച്ചിട്ടാണെങ്കിൽ ശാഹിക്ക ഫോണും എടുക്കുന്നില്ല.

ഇക്ക പറഞ്ഞോളാം എന്ന് പറഞ്ഞിട്ട് ഇക്ക ഫോണെടുത്തു പുറത്തേക്ക് പോയി.

സിനുവിനെ കൊണ്ട് പോയി പൂട്ടിയിട്ടതൊക്കെ ഇക്ക പറഞ്ഞു എല്ലാരും ചിരിക്കുന്നുണ്ട്.


----------------------------------------------------

*ഷാഹി*


ഇവളെ കണ്ടപ്പോ തൊട്ട് എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടിയെ ആണ്.
പക്ഷെ അവൾ എന്നെ മൈന്റ് ആകുന്നെ പോലും ഇല്ല കുരിപ്പ്.അവളെ വളച്ചൊടിച്ചു കുപ്പിയിലാക്കി വീട്ടിൽ കൂട്ടി കൊണ്ട് പോകാതെ ഇനി എനിക്ക് ഉറക്കം ഇല്ല.

അവളെ മൊഞ്ചു നോക്കി ഇരിക്കാൻ തുങ്ങിയിട്ട് കുറെ നേരമായി ഞാൻ. അവളാണെങ്കിൽ കൊഞ്ഞനം കാട്ടി മടുത്തു കാണും.പാവം. ജുനു ആണെങ്കിൽ എന്റെ കോപ്രായം കണ്ട് ചിരിച് ചിരിച് ഒരു വഴികായിട്ടുണ്ട്.

\"ടാ... ആ ഹാഫി പെട്ടന്ന് എങ്ങോട്ടാ പോയേ..\"(ഞാൻ )

\"അറീല... ഒന്ന് വിളിച്ചു നോക്കാൻ ആണെങ്കിൽ net work കിട്ടുന്നില്ല.\"(ജുനു )

\"വരുമ്പോ വരട്ടെ.. അത് വരെ ഞാനും ഇവളും സൊള്ളി ഇരിക്കട്ടെ..\" എന്ന് പറഞ്ഞോണ്ട് ഞാൻ സിനുവിന്റെ കവിളിൽ നുള്ളി.

ച്ചേ... എന്ന് പറഞ്ഞോണ്ട് അവൾ മുഖം തിരിച്ചു.

\"എടി നീ എന്തിനാ എന്റെ പെങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്.\"(ഞാൻ )

\"കൊല്ലാൻ...\" ചോദിക്കാൻ കാത്ത് നിന്ന പോലെ ഒറ്റയടിക്ക് അവളിൽ നിന്ന് റെപ്ല്യ കിട്ടി.

പടച്ചോനെ ഇതേത് ജന്മം.

\" ന്നട്ട് എന്തേ നീ കൊല്ലാഞ്ഞേ... \"(ഞാൻ )

\"അപ്പോയെക്കും അവൾ പോയി കഴിഞ്ഞിരുന്നില്ലേ...\"(അവൾ )

\"ഹോ അപ്പൊ അങ്ങനെ ആണല്ലേ.. അല്ലങ്കിൽ നീ എന്റെ നൗറിയെ കൊല്ലുമല്ലേ... നിന്നെ ഉണ്ടല്ലോ ഞാൻ...\" അത് വരെ അവളോട് പഞ്ചാര അടിച്ചിരുന്ന ഞാൻ പെട്ടന്ന് പുലിയായി. അല്ല പിന്നെ എന്റെ പെങ്ങളെ അവൾക്ക് കൊല്ലണമത്രെ.....
അവളെ മുടി പിടിച്ചു വലിച്ചു കരണം നോക്കി രണ്ട് പൊട്ടിച്ചു. പിന്നെ നല്ല അടാർ ഷൂ ഇട്ട കാൽ കൊണ്ട് അവളുടെ കാൽ ചവിട്ടി അരച്ച് എന്റെ ദേഷ്യം മുഴുവൻ തീർത്തു.

പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ ഉണ്ട് ഹാഫി വിളിക്കുന്നു.

പിന്നെ ഫോണെടുത്തു അവൻ പറയുന്നേ കേട്ട് എനിക്ക് ഒത്തിരി സന്തോഷം ആയി. ഞാൻ ഒരു മാമൻ ആകാൻ പോകല്ലേ. ഞാൻ ഓടി ചെന്ന് സിനുവിന്റെ കവിളിൽ നല്ല ഒരു കിസ്സ് കൊടുത്ത് ആ സന്തോഷം അങ്ങട്ട് ആഘോഷിച്ചു.
അവളാണെങ്കിൽ അവിടെ ഇരുന്ന് ലോകത്തെ മുഴുവൻ തെറിയും എന്നെ വിളിച്ചിട്ടുണ്ട്. ജുനു വായ തുറന്ന പാടാണ്.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*നൗറി*

നേരം വൈകുന്നേരം ആയപ്പോ ഉമ്മമാരെ രണ്ട് പേരെയും നിസുക്കയേയും വീട്ടിലേക്ക് പറഞ്ഞയച്ചു. റാഷിക്ക ജൂനുക്കക്കും ശാഹിക്കാക്കും ഉള്ള ഭക്ഷണവും ലൈറ്റ് അറങ്മെന്റും ഒക്കെ ചെയ്യാൻ പോയതാ ഇന്ന് അവിടെ കൂടാൻ ആണ് പ്ലാൻ.

ഇപ്പൊ ഹോസ്പിറ്റലിൽ ഞാനും ഇക്കയും മാത്രമൊള്ളൂ..പ്രേതേകിച് ആവിശ്യം ഒന്നുമില്ലാത്തത് കൊണ്ട് ഇക്ക എല്ലാവരേയും ആട്ടിയെ ആണ് ശരിക്കും


കുറെ നേരമായി ഇക്ക എന്നെ തെന്നെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്.

\"എന്താ ഇക്കാ ഇങ്ങനെ നോക്കുന്നെ...\"(ഞാൻ )

\"ഒന്നുല്യാ.... ഡീ നീ എന്നിൽ നിന്ന് എന്തെങ്കിലും മറച്ചു വെച്ചിട്ടുണ്ടോ...\"(ഇക്കാ )

\"അതെന്താ അങ്ങനെ ഒരു ചോദ്യം.\"(ഞാൻ )

\"ഏയ് ഒന്നുമില്ല... ഞമ്മളെ പോലെ ഞമ്മളെ ഉണ്ടാകൂ അല്ലെ... എല്ലാം തുറന്ന് പറഞ്ഞു ഒരു കള്ളവും ഇല്ലാതെ പരസ്പരം സ്നേഹിക്കുന്നവർ... നീ എന്നെ സ്നേഹിക്കുവോ എന്ന് പോലും അറിയാതെ ഞാൻ എത്ര വർഷം നിന്നെ പ്രണയിച്ചു... എന്റെ പ്രണയം ഞാൻ പറഞ്ഞില്ലെങ്കിലും എല്ലാം അറിഞ്ഞ പോലെ വിധി നിന്നെ മറ്റാർക്കും കൊടുക്കാതെ സൂക്ഷിച്ചില്ലേ...\"
ഇക്ക മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഓരോന്ന് പറയുന്നേ കേട്ടിട്ട് എനിക്ക് പേടിയാകാണ്.

\"നൗറി... നീ ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ... സത്യം പറയണം ട്ടോ... എന്റെ മനസ്സ് എപ്പോയും പറയുമായിരുന്നു നീ സ്നേഹിക്കുന്ന പെണ്ണ് മറ്റാരെയോ പ്രണയിക്കുന്നുണ്ടെന്ന്..\"(ഇക്ക)

\"ഇക്കാ അത്...\"

\'ഞാൻ നിന്നെ നീ അറിയാതെ സ്നേഹിച്ചപ്പോ നീ ആരെങ്കിലും പ്രണയിച്ചിരുനെന്ന് വെച്ച് എനിക്കൊരു കുഴപ്പവും ഇല്ല.ഞാൻ എന്ത് പൊട്ടനാല്ലേ..അങ്ങനെ ഉണ്ടെങ്കിൽ നീ പറയല്ലോ എന്നോട്. അല്ലേടി... \"


ഇക്കാന്റെ സംസാരം കേട്ടിട്ട് എനിക്കാകെ പേടിയാകാൻ തുടങ്ങി.

ആഷിന്റെ കാര്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞാലോ ഇക്കയോട്. ഇപ്പൊ പറഞ്ഞാൽ ഇന്നുള്ള ഈ ഹാപ്പിനെസ്സ് ഇല്ലാണ്ടാവോ. അതോ പറയണോ...

തുടരും ❤..



അഭിപ്രായം വേണം വായിക്കുന്നവർ ഒക്കെ മോശമായാലും തുറന്ന് പറയി എങ്കിലെല്ലേ തിരുത്താൻ പറ്റൂ..


*പിന്നെ nxt part monday ഉണ്ടാക്കൊള്ളൂ... ഇങ്ങൾ ഒരു ഇമോജിയിൽ ഒതുക്കല്ലേ കമന്റ് അത് കൊണ്ട് ഒക്കെ തന്നെയാ... അപ്പൊ ശരി monday പാക്കലാം... ഇജ്ജിരി ബിസിയാ 🚶🚶🚶🚶🚶ഇങ്ങളൊക്കെ കമന്റ് പറയാൻ പോലും tym ഇല്ലാത്തൊരല്ലേ 😂ങ്ക് അത്ര ഒന്നും tym ഇല്ലായില്ല അതോണ്ട് monday ഞാൻ വരും.*

💜വരികളുടെ പ്രണയിനി💜
റൂഹിന്റെ സ്വന്തം 26

റൂഹിന്റെ സ്വന്തം 26

4.8
6660

*💜റൂഹിന്റെ സ്വന്തം 💜*    part 26By_jifni_     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission              ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ആഷിന്റെ കാര്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞാലോ ഇക്കയോട്. ഇപ്പൊ പറഞ്ഞാൽ ഇന്നുള്ള ഈ ഹാപ്പിനെസ്സ് ഇല്ലാണ്ടാവോ. അതോ പറയണോ...അല്ലെങ്കിൽ ഇക്കയോട് ഇപ്പൊ ഒന്നും പറയണ്ട. ഇന്ന് ഭയങ്കര സന്തോഷത്തിലാണ്. ഇത് പറഞ്ഞു സങ്കടപെടുത്തേണ്ട.. ഇക്ക എനിക്ക് വേണ്ടി ജീവൻ കളയാൻ വരെ തയ്യാറായിരുന്ന കാലം ഞാൻ മറ്റൊരാളെ സ്നേ