Aksharathalukal

❤️നിന്നിലലിയാൻ❤️-21\"\"എന്താ.. എന്ത് പറ്റി കണ്ണേട്ടാ... \"\"

\"\"ഒന്നുല്ല..... \"\"

\"\"പിന്നെന്താ ഇതൊക്കെ തട്ടി മറിച്ചിട്ടിരിക്കുന്നെ.. എന്താണെങ്കിലും പറ\"\" എന്ന് പറഞ്ഞുകൊണ്ടവൾ അവന്റെ കവിളിലേക് അവളുടെ കൈകൾ ചേർത്തുകൊണ്ട് ആ കണ്ണുകളിലേക് നോക്കി.

\"\"അത്..... \"\"എന്നുപറഞ്ഞുകൊണ്ട് അവന്റെ ചിന്ത കുറച്ചു മുൻപേ നടന്ന സംഭവത്തിലേക്  പോയി.

\"\"സാറേ... ഞാൻ സത്യപാലൻ ആണേ.. \"\"

\"\"എന്ത് വേണം... \"\"

\"\"അല്ല സാറേ എന്റെ കേസിന്റെ കാര്യം എന്തായി... \"\"

\"\"ഞാൻ തന്നോട് പറഞ്ഞതല്ലേ ഇനി അതും പറഞ്ഞു എന്നേ വിളിക്കണ്ട എന്ന്... \"\"

\"\"എന്ത് ചെയ്യാനാ സാറെ ആവിശ്യം എന്റെ ആയിപ്പോയില്ലേ.. ഞാൻ ഇന്ന് സാറിന്റെ ഭാര്യയെ കണ്ടു. എന്റെ സാറെ,  ഭാര്യ നല്ല സുന്ദരിക്കോത ആണല്ലോ.. സാറിന്റെ ഒക്കെ ഒരു യോഗമെ..\"\"എന്നയാൾ വഷളത്തരത്തോടെ പറഞ്ഞു.

\"\"ഡോ... പരട്ട####$@@@@%%%&&&\"\" ആദിയുടെ ക്ഷമ നശിച്ചു തുടങ്ങി.

\"\"ചൂടാവല്ലേ എ സി പി സാറെ.... സാറിന് കുഞ്ഞുകുട്ടി പരാധീനങ്ങളുമായ്‌ ജീവിക്കണമെങ്കിൽ ഇപ്പോ ഈ കേസ് ഇവിടെ വച്ചു നിർത്തുന്നതാ നല്ലത് അല്ലെങ്കിൽ....\"\" എന്നയാൾ താക്കീത് നൽകി.

\"\"താൻ ഒന്ന് പോടോ... ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ കുടുംബത്തിൽ കേറി കളിക്കാൻ ഞാൻ സമ്മതിക്കില്ല. പിന്നെ തന്നെ ഞാൻ അകത്താക്കുകയും ചെയ്യും\"\" എന്ന് പറഞ്ഞുകൊണ്ടവൻ ഫോൺ കട്ട് ചെയ്തു.. ദേഷ്യത്താൽ അവൻ അവിടെയുള്ള സാധനങ്ങളൊക്കെ തട്ടിമറിച്ചു....

\"\"കണ്ണേട്ടനെന്താ ആലോചിക്കുന്നെ... കാര്യം എന്താണെന്നു പറ.. \"\"

ആമിയുടെ ശബ്ദമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്. അവൻ അവളുടെ മുഖത്തേക് നോക്കി.

\"\"അത് ഓരോ കേസിന്റെ കാര്യങ്ങൾ ഓർത്തു ടെൻഷൻ അടിച്ചിട്ടാണ്... \"\"

\"\"അതുകൊള്ളാം... കേസിന്റെ കാര്യം ഓർത്തു ഇങ്ങനെ ഇതൊക്കെ തട്ടിമറിച്ചിടണോ \"\"

\"\"ആഹ്.. പെട്ടന്നുള്ള ദേഷ്യത്തിൽ ചെയ്തതാണ്. \"\"എന്ന് അവൻ കടുപ്പിച്ചു പറഞ്ഞു.

\"\"ഓഹ് ഇനി ഇതും പറഞ്ഞു എന്നോട് ദേഷ്യപ്പെടണ്ട... വാ നമുക്ക് കിടക്കാം. \"\"

അവൻ ഒന്ന്  ശങ്കിച്ചു നിന്നു..

\"\"വന്നേ കണ്ണേട്ടാ... എനിക്ക് ഉറക്കം വരുന്നു... \"\"

\"\"ഹ്മ്മ്... വരുകയാ....
അല്ല പെണ്ണേ നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നൂടെ... എന്നേ കാത്തു നിൽക്കണോ.. \"\"എന്നവൻ കുസൃതിയോടെ ചോദിച്ചു.

\"\"അത്... അതുപിന്നെ... \"\"

\"\"അത്... പറ... \"\"

\"\"അത്... എന്നും കണ്ണേട്ടനോടൊപ്പം ഏട്ടൻറെ നെഞ്ചിൽ തലചായിച്ചു ഉറങ്ങിയിട്ട് ഇപ്പോ എനിക്കത് ശീലമായി. കണ്ണേട്ടൻ ഇല്ലാതെ ഉറങ്ങാൻ പറ്റണില്ല. \"\"എന്നവൾ ചമ്മലോടെ പറഞ്ഞു.

\"\"ആണോ. 😉\"\"

\"\"ഹ്മ്മ്.... 😌\"\"

\"\"അയ്യോ എന്റെ പെണ്ണിന് നാണം വന്നോ\"\" എന്ന് ചോദിച്ചുകൊണ്ടവൻ അവളെ ബെഡിലേക് ഇരുത്തി. എന്നിട്ട് അവളുടെ മടിയിൽ തലവെച്ചു കിടന്നു. അവൾ അവന്റെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു..

ആമിയാണെങ്കിൽ ഇന്ന് തന്നെ ഫോളോ ചെയ്ത കാര്യം പറയണോ എന്നാലോചിച്ചു നിന്നു. പിന്നെ തോന്നി പറയണ്ട അവനു ടെൻഷൻ ആയാലോ എന്ന്.

\"\"എന്താണ് ഫാര്യേ ഒരാലോചന... \"\"

ഒന്നുമില്ലെന്ന് പറഞ്ഞവൾ പുഞ്ചിരിച്ചു..

കുറച്ചു കഴിഞ്ഞതും അവന്റെ തലയിൽ തലോടി അവൾ കട്ടിലിന്റെ ഹെഡ് ബോഡിൽ തലചായ്ച്ചു മയങ്ങിപ്പോയി.
അത് കണ്ടു ആദി വേഗം അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് അവളെ ബെഡിലേക് കിടത്തി അവളെ ചേർത്തുപിടിച്ചുകൊണ്ട് അവനും ഉറക്കത്തിലേക് വീണു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ ആമി ഉറക്കമിഴുന്നേറ്റു ചുറ്റും നോക്കിയപ്പോൾ ആദിയേ കാണാനില്ല.

\"\"രാവിലെ തന്നെ ഇതെവിടെ പോയി\"\"

അവൾ ബാത്‌റൂമിലേക്കും  മുകളിലുള്ള മറ്റു മുറികളിലും പോയി നോക്കി. അവിടെയൊന്നും അവനെ കാണാനില്ല. അവസാനം അവൾ താഴത്തേക് ഇറങ്ങി വന്നപ്പോൾ അടുക്കളയിൽ നിന്നും നല്ല കടുക് വറത്തിടുന്ന മണം വന്നു. അവളുടെ കാലുകൾ അടുക്കളയിലേക് ചലിച്ചു. നോക്കുമ്പോൾ ആദി ഭയങ്കര കുക്കിംഗിൽ ആണ്. അവൾ ഡോറിന്റെ അടുത്ത് നിന്നു കൈകൾ മാറിൽ പിണച്ചു കൊണ്ട് അവനെ നോക്കി നിന്നു. പിന്നെ പുറകിലൂടെ പോയി അവനെ പുണർന്നു.

\"\"ആ എഴുന്നേറ്റോ.. ഉറക്കപിശാശ്... \"\"

\"\"ഈ 😁\"\"അവൾ ഒന്ന് ഇളിച്ചു കാണിച്ചു.

\"\"പോയി പല്ലുതേക്കേഡി..... \"\"

അവൾ പരിഭവത്തോടെ ചുണ്ട് പിളർത്തി.

\"\"രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു എനിക്ക് ബെഡ്കോഫി കൊണ്ടുതരേണ്ട ആളാണ് ഇപ്പോ പല്ലുപോലും തേക്കാതെ അടുക്കളയിൽ. പോ... പോയി പല്ല് തേക്ക്.. \"\"

\"\"നാളെ രാവിലെ കണ്ണേട്ടനെ ഞാൻ ഉണർത്തും നോക്കിക്കോ \"\" എന്ന് പറഞ്ഞുകൊണ്ട് അവൾ മുറിയിലേക് ഓടി.

ഒരു ചെറുചിറിയാലേ അവൻ ജോലി തുടർന്നു. ആമി കുളിച്ചു വരുമ്പോഴേക്കും എല്ലാം റെഡി ആയി മേശമേൽ വച്ചിരുന്നു..

അവൾ വേഗം ഓടിപോയി അവന്റെ കഴുത്തിലൂടെ കൈയിട്ടു എന്നിട്ട് പറഞ്ഞു.

\"\"എന്റെ ഭർത്തു ആള് കൊള്ളാലോ...ദിവസവും ഇങ്ങനെ ചെയ്യോ.. \"\"

\"\"അടിയാണ്.. \"\"എന്ന് പറഞ്ഞുകൊണ്ട് അവൻ അവളെ തല്ലാൻ ഓങ്ങി.

അവൾ ചിരിച്ചുകൊണ്ട് ഓടിപോയി കഴിക്കാനിരുന്നു. ഭക്ഷണമൊക്കെ കഴിഞ്ഞു രണ്ടുപേരും പോകാനായി റെഡി ആയി. ഇന്ന് ആദിയായിരുന്നു അവളെ കൊണ്ട് വിട്ടത്. വൈകീട്ട് അവൻ തന്നെ അവളെ പിക് ചെയ്യാൻ വരുമെന്ന് പറഞ്ഞു അവളോട് യാത്ര ചോദിച്ചു അവൻ സ്റ്റേഷനിലേക് തിരിച്ചു. കോളേജിനു പുറത്ത് അവന്റെ വണ്ടി കടന്നതും ഒരു കാർ അവന്റെ പിന്നാലെ പോയി. ഒരു ആൾപാർപ്പില്ലാത്ത സ്ഥലമെത്തിയതും ആദിയുടെ വണ്ടിയുടെ കുറുകെ ആ കാർ നിർത്തി. ആദി പെട്ടന്ന് സഡൻ ബ്രേക്ക്‌ ഇട്ടു വണ്ടി നിർത്തി......

തുടരും.....

✍️ദക്ഷ ©️

(ഇന്ന് ലെങ്ത് കുറവാണെ )❤️നിന്നിലലിയാൻ❤️-22

❤️നിന്നിലലിയാൻ❤️-22

4.6
16011

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ആദിയും അവന്റെ ബൈക്കിൽ നിന്നും ഇറങ്ങി.അയാളുടെ അടുത്തേക് നീങ്ങി. \"\"എന്തോന്നെടേയ് ഇത്,  ടാ നീയാരാണെന്നാ നിന്റെ വിചാരം. അവന്റ വരവ് കണ്ടാൽ അണ്ടർ വേൾഡ് ഡോൺ ആണെന്ന് തോന്നുമല്ലോ.\"\"ആദി  പുരികം പൊക്കി ചോദിച്ചു.\"\"സ്റ്റൈൽ ആയിട്ടില്ലേ മോനെ ആദിത്യാ \"\" എന്ന് ചോദിച്ചുകൊണ്ട് നവീൻ അവന്റെ അടുത്തേക് വന്നു. (ഇപ്പോ മനസിലായില്ലേ വന്നത് വില്ലനല്ല എന്ന് 😌)\"\"ഡാ നീ കൂടുതൽ ഡയലോഗ് അടിക്കണ്ട ഞാൻ പറഞ്ഞ കാര്യം എന്തായി \"\"ആദി  ചോദിച്ചു \"\"അത് പറയാനല്ലേ ഞാൻ ഇപ്പോ വന്നത്. ആമിക്ക് ഇന്നലെ വല്ല സംശയവും തോന്നിയോ ഞാൻ അവളെ ഫോളോ ചെയ്തത് വല്ലതും അറിഞ്ഞോ. നിന