Aksharathalukal

നിനക്കായ്‌ ഈ പ്രണയം (68)

അടുത്ത നറുക്ക് വീണത് നിരഞ്ജനു ആയിരുന്നു. ചോദ്യം ചോദിക്കാനുള്ള ചാൻസ് മായയ്ക്കും..

\"ട്രൂത് \" ഒരു ടാസ്ക്കും സെലക്ട് ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ട് മാത്രം ആണ് അവൻ ട്രൂത് തിരഞ്ഞു എടുത്തത്.

പക്ഷേ മായയുടെ മുഖം സീരിയസ് ആയിരുന്നു. അവൾ പതറാതെ തന്റെ ഉള്ളിലേ ചോദ്യം അവനോട് ചോദിച്ചു. \"നീര്വേട്ട.. ഹാവ് യൂ എവർ ലോവഡ് മി? എന്നെകിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ നീര്വേട്ടൻ? അതോ ഒരു ഇൻഫാക്ച്ചുവേഷൻ മാത്രം ആയിരുന്നോ എന്നോട്?\"

മായയുടെ ചോദ്യം കേട്ട് നിരഞ്ജൻ ഒന്ന് പതറി. അവൻ മാത്രമല്ല അവിടെ കൂടെയിരുന്നവരും. നിരഞ്ജൻ അവളെ തന്നെ നോക്കിയിരുന്നു. കുറച്ചുനേരം അവൻ ചിന്തിച്ചു. അവൻറെ നിശബ്ദ ഭഞ്ചിക്കാൻ ആരും ശ്രമിച്ചില്ല. പിന്നെ അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. 

\"നീ എന്നെ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്ന് എനിക്കറിയില്ല മായാ. കണ്ട് ആദ്യ നിമിഷം, നിൻറെ ശബ്ദം കേട്ട ആ നിമിഷം, കയറിക്കൂടിയതാണ് നീ എൻറെ മനസ്സിൽ. ചിലപ്പോൾ നീ ആഗ്രഹിക്കുന്നത് പോലെ സ്നേഹിക്കാൻ എനിക്ക് കഴിയുന്നില്ലായിരിക്കും. റൊമാൻറിക് വാക്കുകൾ കൊണ്ട് നിന്നെ പൊതിഞ്ഞു മൂടിയെടുക്കാൻ പറ്റുന്നില്ലായിരിക്കും. ചില നേരത്ത് എൻറെ ബാധ്യതകൾ മുന്നിൽ വരുമ്പോൾ എനിക്ക് നിൻറെ കൊച്ചു കൊച്ചു സന്തോഷങ്ങളെ മറക്കേണ്ടി വന്നേക്കും. പക്ഷേ എന്നാലും നിന്നെ ഞാൻ സ്നേഹിക്കാതിരിക്കില്ല മായാ.. ഒരുപാട് ആഗ്രഹിച്ചു ഞാൻ സ്വന്തമാക്കിയതാണ് നിന്നെ. ഞാനായിട്ട് നിന്നെ വിട്ടു കളയില്ല. പക്ഷേ എന്നോടൊപ്പം ഉള്ള ജീവിതം അരോചകമായി തോന്നുന്നു ഏതു നിമിഷവും നിനക്ക് പോകാം. ഞൻ നിന്നെ തടയില്ല. കാരണം ഞാൻ സ്നേഹിക്കുന്നു മായ.\"

നിരഞ്ജന്റെ വാക്കുകൾ കേട്ട് മായയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി. അവളവന്റെ മാറോട് ചേർന്നപ്പോൾ അങ്ങനെ തന്നെ അവളെ കൂട്ടിപ്പിടിച്ചു നിരഞ്ജൻ. 

\"ഓക്കേ.. ഓക്കേ.. നമ്മുടെ ഗെയിം അങ്ങനെ സീരിയസ് ആയി. നമുക്ക് അടുത്ത ആളിലേക്ക് കടക്കാം. \" രഘു ഒന്ന് തണുപ്പിക്കാൻ എന്ന വണ്ണം പറഞ്ഞു. 

അടുത്ത ചോദ്യത്തിന് ഉള്ള ഊഴം അലോഷിയുടെ ആയിരുന്നു. ശ്രീ ആയിരുന്നു അവന്റെ വേട്ട മൃഗം. അലോഷി ആഗ്രഹിച്ച പോലെ തന്നെ ശ്രീ തിരഞ്ഞു എടുത്തത് ഡയർ ആയിരുന്നു..

\"എടാ.. കോളേജ് ഫെസ്റ്റിന്റെ അന്ന് നീ കളിച്ച ഡാൻസ് വീണ്ടും കളിക്ക്..\" അലോഷി അവനു പണി കൊടുത്തു.

\"അയ്യേ.. എനിക്കിപ്പോ അതൊന്നും ഓർമയില്ല..\" ശ്രീ ഒഴിയാൻ ശ്രമിച്ചു

\"വീ വാണ്ട്‌ ശ്രീ.. വീ വാണ്ട്‌ ശ്രീ.. \" പഴയ അവന്റെ ഡാൻസ് ഓർത്തു ചിരി അടക്കാൻ കഴിയാതെ മിലിയും ഹണിയും ഷാജിയും ചാന്റ് ചെയ്യാൻ തുടങ്ങി.

നിവർത്തി ഇല്ലാതെ ശ്രീ എഴുന്നേറ്റു നിന്നു പറഞ്ഞു.. \"മ്യൂസിക് പ്ലീസ്...\"

🎶🎶

പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം 
പ്രണയ വല്ലി പുഞ്ചിരിച്ച ദിവ്യ യാമം 
പൂക്കളും... പുഴകളും.. 
പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം..

(ഈ കാക്കി കുപ്പായതിന് ഉള്ളിൽ ഒരു കവിയുണ്ട് , ഒരു കലാകാരൻ ഉണ്ട് , ഒരു ഗായകനുണ്ട് )

പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം 
പ്രണയ വല്ലി പുഞ്ചിരിച്ച ദിവ്യ യാമം 
പൂക്കളും... പുഴകളും.. 
പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം..
🎶🎶🎶

ശ്രീനിവാസനെ അനുകരിച്ചു ശ്രീ കളിച്ചു അവസാനിച്ചപ്പോഴേക്കും അവിടെ ഉള്ളവർ ചിരിച്ചു വീണു തുടങ്ങിയിരുന്നു.

അടുത്തത് മാത്യുസിന്റെ ഊഴം ആയിരുന്നു ചോദ്യം ചോദിക്കാൻ.. കൃത്യമായി നറുക്ക് വീണത് എലീനയ്ക്ക് ആണ്.

\"ട്രൂത്..\" എലീന പറഞ്ഞതും മാത്യുസ് ഒന്ന് ചിരിച്ചു.

\"സത്യം പറയടി.. നിനക്ക് മിലിയെ ആണോ രഘുവിനെ ആണോ കൂടുതൽ ഇഷ്ട്ടം?\" മാത്യുസിന്റെ ചോദ്യം കേട്ട് എലീന ഇരുന്ന ഇരുപ്പിൽ ചിരിക്കാൻ തുടങ്ങി.

കൂടെ മറ്റുള്ളവരും.. രഘു മാത്രം ടെൻഷനോടെ നഖം കടിച്ചു എലീനയെ നോക്കി ഇരുന്നു.

\"കണ്ടോ മിലി.. അവൻ നഖം കടിക്കുന്നത്. നമ്മൾ ആദ്യം കണ്ട ദിവസം ഞാൻ പറഞ്ഞത് അല്ലേ.. ഷീ ഈസ്‌ ഹിസ് ഫസ്റ്റ് ലവ്.. \" മാത്യുസ് അവനെ കളിയാക്കി.

\"ഓഹ്.. വല്ല്യ ചോദ്യക്കാരൻ വന്നേക്കുന്നു.. ഇതിപ്പോ ഇത്ര ചോദിക്കാൻ ഒന്നും ഇല്ല.. എലീനമ്മക്ക് ഏറ്റവും ഇഷ്ട്ടം എന്നെ തന്നെ ആണ്.. ഞാനെ എലീനമയുടെ മോൻ ആണ് എന്നു അമ്മ എത്ര തവണ പറഞ്ഞിട്ടുണ്ട്..\" രഘു അമ്മ എന്നു പറഞ്ഞതും എലീനയുടെ കണ്ണുകൾ നിറഞ്ഞു.

\"അപ്പൊ ഞാനോ എലീനമേ??\" മിലി എലീനയെ നോക്കി ചോദിച്ചു.

\"നിങ്ങൾ രണ്ടും എന്റെ കണ്ണിലെ കൃഷ്ണമണികൾ പോലെ ആണ്.. അതു രണ്ടും എനിക്ക് പ്രിയപ്പെട്ടത് ആണ്.. \" എലീന മറുപടി പറഞ്ഞു..

\"അപ്പൊ ഞാനോ? എന്നെ തഴഞ്ഞോ?\" ഷാജി ചിരിച്ചുകൊണ്ട് ചോദിച്ചു.

\"ഹഹഹ.. നീയെ അവളുടെ തലയിലെ മുടി പോലെ ആണ്.. ഇടക്കെ ഇടക്കെ കെട്ടി വയ്ക്കാൻ ബുദ്ധിമുട്ട് ആകുമ്പോ അവൾ കത്രിക എടുത്തു വെട്ടി കലയും...\" മാത്യുസ് ഷാജിയെ നോക്കി പറഞ്ഞു.

\"ഓഹ്.. ഇച്ചായന്റെ മുടി പോലെ ആകാതിരുന്നാൽ മതി.. മുഴുവൻ കൊഴിഞ്ഞു മൊട്ട ആവറായി..\" ഷാജി തിരിച്ചു മാത്യുസിനെ കളിയാക്കി.

അടുത്ത നറുക്ക് വീണത് ഹണിക്കാണ്.. മിലി സജസ്റ്റ് ചെയ്തത് അനുസരിച്ചു എലീന അവളെക്കൊണ്ട് സിനിമാനടി കല്പനയെ അനുകരിപ്പിച്ചു. ഹണി മായയോട് മിലിയെ അനുകരിക്കാൻ ആണ് പറഞ്ഞത്. മായ മിലി അവളെ പഠിപ്പിക്കാൻ ഇരുത്തുമ്പോൾ ബഹളം വയ്ക്കുന്ന സീൻ ആണ് കാണിച്ചത്.

അടുത്ത ഊഴം നിരഞ്ജന്റെ ആയിരുന്നു.. രഘുവിന് ടാസ്ക് കൊടുക്കാൻ. നേരത്തെ കിട്ടിയ അടിയുടെ പക അവന്റെ മനസിൽ ഉണ്ടായിരുന്നു എങ്കിലും മായയുടെ മുന്നിൽ വച്ചു പിന്നെയും ഒരു പ്രശ്നം ഉണ്ടാക്കാൻ അവൻ ആഗ്രഹിച്ചില്ല. പകരം മനസ്സിൽ തോന്നിയ ഒരു സംശയം തീർക്കാൻ ആ അവസരം ഉപയോഗിക്കാൻ അവൻ തീരുമാനിച്ചു.

\"മായയുടെ മാമൻ ഇവരുടെ വീടിനു ഒരു ഭയ്യറെ കൊണ്ടു വന്നിട്ടുണ്ട്. അടുത്ത ആഴ്ച ആണ് രജിസ്ട്രഷൻ. അതു വാങ്ങിക്കുന്നത്.. അതു ഇനി ബിനാമി പേരിൽ ആണെങ്കിൽ പോലും രഘു ആണോ?\" നിരഞ്ജന്റെ ചോദ്യം കേട്ട് മിലി ഒന്ന് ഞെട്ടി.

മായയ്ക്ക് വിവരം അറിയാമായിരുന്നു എങ്കിലും അവൾ അതു മിലിയോട് പറഞ്ഞിരുന്നില്ല. അവളെ വിഷമിപ്പിക്കേണ്ട എന്നു കരുതി.

രഘുവിന്റെ ശ്രദ്ധ മുഴുവൻ മിലിയിൽ ആയിരുന്നു. മിലിയും അവനെ ചോദ്യഭാവത്തിൽ നോക്കി..

\"അല്ല..\" രഘു മറുപടി പറഞ്ഞു.

\"സത്യമേ പറയാവൂ എന്നാണ് റൂൾ..\" നിരഞ്ജൻ ഒന്നുകൂടി ഓർമിപ്പിച്ചു.

\"അല്ല അതു ഞാൻ അല്ല..\" രഘു തീർത്തു പറഞ്ഞു.

\"ഹമ്.. ഇതിപ്പോ ഭയങ്കര സീരിയസ് ആയല്ലോ.. എനിക്ക് ആർക്കെങ്കിൽക്കും ടാസ്ക് കൊടുക്കണം..\" ശ്രീ പറഞ്ഞത് കേട്ടു.

അവശേഷിക്കുന്ന രണ്ടു ച്ചിട്ടുകളിൽ ഒന്ന് അവൻ എടുത്തു തുറന്നു. \"അഹ്.. ഷാജി.. നിന്റെ ടേൺ.. ട്രൂത്.. ഓർ ഡേയർ?\" ശ്രീ ചോദിച്ചു

\"ട്രൂത്..\"

\"ഓക്കേ.. ചോദ്യം ചോദിക്കുന്നതിനു മുൻപ് ഞാൻ നിങ്ങളോട് എല്ലാം ഒരു കാര്യം പറയാം.. നമ്മുടെ ഷാജി ഒരു നിരാശാ കാമുകൻ ആണ്..\" ശ്രീ പറഞ്ഞതും എല്ലാവരും സംശയത്തോടെ അവനെ നോക്കി..

\"അതെന്നെ.. ഫസ്റ്റ് ഇയാറിൽ.. ഇവൻ നമ്മുടെ കോളേജിൽ ഉള്ള ഒരു കൊച്ചിനോട് ഇഷ്ട്ടം പറഞ്ഞിരുന്നു.. അവൾ ഇവനെ നിഷ്കരുണം റീജക്റ്റ് ചെയ്തു.. അതിന്റെ പേരിൽ മദ്യം അവനു ഹറാം ആയിരുന്നിട്ട് പോലും അവൻ ഒരു ബോട്ടിൽ ബിയർ അടിച്ചു.. പക്ഷേ ഞാൻ എത്ര ചോദിച്ചിട്ടും അത് ആരാണ് എന്നു മാത്രം അവൻ എന്നോട് ഇത് വരെ പറഞ്ഞിട്ടില്ല.. ആ സസ്പെൻസ് അങ്ങ് പൊളിക്കടാ.. ആരാ ആ ആളു?\" ശ്രീ ഷാജിയെ നോക്കി ചോദിച്ചു.

\"ഹഹഹ.. ഏയ്‌.. അങ്ങനെ ഒന്നും ഇല്ല..\" ഷാജി ഒഴിഞ്ഞു മാറാൻ നോക്കി..

\"റൂൾസ് ആർ റൂൾസ്.. നീ പറഞ്ഞെ പറ്റൂ.. പറയടാ.. \" ഹണി ശ്രീയെ സപ്പോർട്ട് ചെയ്തു.

\"അത്.. അതു.. ആ കുട്ടി ഇപ്പൊ കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കുകയായിരിക്കും.. എന്തിനാ അതൊക്കെ ഇപ്പോ പറയുന്നേ..?\" ഷാജി വീണ്ടും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

പക്ഷേ ആരും അവനെ കേട്ടില്ല.. അവസാനം എല്ലാവരുടെയും നിർബന്ധം കൊണ്ട് അവൻ ആ പേരു പറഞ്ഞു..

\"ലച്ചു..!!\"

\"ലച്ചുവോ??!!\" മിലിയും ഹണിയും ഒരുമിച്ചു ആണ് ചോദിച്ചത്.. 

ഷാജി എന്തോ തെറ്റ്‌ ചെയ്തത് പോലെ തല കുനിച്ചു.. \"അത്‌ നമ്മളൊക്കെ ക്ലോസ് ഫ്രണ്ട്സ് ആകുന്നതിനു മുൻപ് ആയിരുന്നു മിലി.. അത്.. ഞാൻ വെറുതെ ഒന്ന് ചോദിച്ചു എന്നെ ഒള്ളു.. അപ്പോൾ അവൾ പറഞ്ഞു അവൾക്ക് മറ്റൊരാളെ ഇഷ്ട്ടം ആണ്.. എന്നെ അങ്ങനെ കാണാൻ കഴിയില്ല എന്നു.. അപ്പൊ തന്നെ ഞാൻ അത്‌ വിട്ടു \" തെറ്റ് ചെയ്തതിനു ഉള്ള ഞ്യായീകരണം എന്ന പോലെ അവൻ പറഞ്ഞു.

\"ലച്ചുവിന്.. ലച്ചുവിന് മറ്റൊരാളോട് ഇഷ്ടമോ?!!\" മിലി അന്തം വിട്ടു ഹണിയെ നോക്കി.

\"ഏയ്‌.. അതു ചുമ്മാ അവള് ഇവനെ ഒഴിവാക്കാൻ പറഞ്ഞത് ആകും.. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ നമ്മളോട് പറയാതിരിക്കോ? \" ഹണി മിലിയോട് പറഞ്ഞു.

പിന്നെ ചർച്ച മുഴുവൻ ലച്ചുവിനെക്കുറിച്ചു ആയി. കുറച്ചു കഴിഞ്ഞപ്പോളേക്കും മായയുടെ കണ്ണുകൾ കൂമ്പി അടയുന്നത് കണ്ടു നിരഞ്ജൻ അവളെ വീട്ടിലേക്കു കൊണ്ടുപോയി. എലീന ഹണിയെയും അലോഷിയെയും ഗസ്റ്റ് റൂമിൽ ആക്കി അവളുടെ മുറിയിലേക്ക് പോയി. ശ്രീ ഷാജിയോടൊപ്പം കൂടി.

മിലി മുറിയിൽ എത്തിയതും വല്ലാത്ത ക്ഷീണം തോന്നി അവൾക്ക്. സാരി ഊരി അയയിൽ ഇട്ടു നൈറ്റ്‌ ഡ്രെസ്സും എടുത്തു അവൾ ബാത്‌റൂമിൽ കയറി. ഒന്ന് ഫ്രഷ് ആയി തിരിച്ചു ഇറങ്ങിയപ്പോൾ ആണ് ഡോറിൽ ഒരു മുട്ടുകേട്ടത്. അവൾ പോയി ഡോർ തുറന്നു.

\"രഘു? എന്ത് പറ്റി?\" മിലി ചോദിച്ചു.

\"I didn\'t get my turn...\" അവൻ പറഞ്ഞത് കേട്ട് മിലി നെറ്റി ചുളിച്ചു.

\"എന്താ? \" അവൾ ചോദിച്ചു

\"അടുത്തത് എനിക്ക് ചോദിക്കാനുള്ള അവസരം ആയിരുന്നു.. നിന്നോട്..\" അവൻ പറഞ്ഞു.

ഗെമിനെ പറ്റി ആണ് അവൻ പറയുന്നത് എന്നു അവൾക്കു പിടികിട്ടി..

\"ഗെയിം കഴിഞ്ഞില്ലേ?\" അവൾ പുഞ്ചിരിയോടെ ചോദിച്ചു.

\"നിങ്ങൾ എഴുന്നേറ്റു പോന്നത് അല്ലേ? എനിക്ക് മാത്രം ചാൻസ് തരാതിരിക്കുന്നത്.. Its not ഫെയർ..\" രഘു പറഞ്ഞു.

മിലി ഒരു നെടുവീർപ്പിട്ടു.. \"ഓക്കേ.. ആസ്ക്‌.. ചോദിക്ക്..\" അവൾ പറഞ്ഞത് കേട്ടു രാഗംകുവിന്റെ ചുണ്ടിൽ സ്ഥിരം കള്ളച്ചിരി വിടർന്നു.

\"Do യു ലവ് മി?\" അവൻ ചോദിച്ചു

\"ഡേയർ..\" മിലിയും ചിരിയോടെ പറഞ്ഞു.

\"എന്താ?\" അവൾ പറഞ്ഞത് പിടി കിട്ടാതെ രഘു നെറ്റി ചുളിച്ചു.

\"ഐ ചൂസ് ഡേയർ.. നിന്റെ ചോദ്യത്തിന് മറുപടി ഇല്ല.. ഞാൻ എന്തു ഡേയർ ആണ് ചെയ്യണ്ടത് എന്നു പറഞ്ഞോളൂ..\" മിലി ധൈര്യമായി പറഞ്ഞു.

\"ഓഹ്.. തെൻ.. കിസ്സ് മി.. കിസ്സ് മി ഓൺ മൈ ലിപ്സ്.. \"

( തുടരും... )



നിനക്കായ്‌ ഈ പ്രണയം (69)

നിനക്കായ്‌ ഈ പ്രണയം (69)

4.5
3392

\"ഗെയിം കഴിഞ്ഞില്ലേ?\" അവൾ പുഞ്ചിരിയോടെ ചോദിച്ചു.\"നിങ്ങൾ എഴുന്നേറ്റു പോന്നത് അല്ലേ? എനിക്ക് മാത്രം ചാൻസ് തരാതിരിക്കുന്നത്.. Its not ഫെയർ..\" രഘു പറഞ്ഞു.മിലി ഒരു നെടുവീർപ്പിട്ടു.. \"ഓക്കേ.. ആസ്ക്‌.. ചോദിക്ക്..\" അവൾ പറഞ്ഞത് കേട്ടു രാഗംകുവിന്റെ ചുണ്ടിൽ സ്ഥിരം കള്ളച്ചിരി വിടർന്നു.\"Do യു ലവ് മി?\" അവൻ ചോദിച്ചു\"ഡേയർ..\" മിലിയും ചിരിയോടെ പറഞ്ഞു.\"എന്താ?\" അവൾ പറഞ്ഞത് പിടി കിട്ടാതെ രഘു നെറ്റി ചുളിച്ചു.\"ഐ ചൂസ് ഡേയർ.. നിന്റെ ചോദ്യത്തിന് മറുപടി ഇല്ല.. ഞാൻ എന്തു ഡേയർ ആണ് ചെയ്യണ്ടത് എന്നു പറഞ്ഞോളൂ..\" മിലി ധൈര്യമായി പറഞ്ഞു.\"ഓഹ്.. തെൻ.. കിസ്സ് മി.. കിസ്സ് മി ഓൺ മൈ ലിപ്സ്.. \" രഘു പറഞ്ഞത് കേട്ട് മിലി നെ