Aksharathalukal

❤ധ്രുവാ-18❤




\"എടാ ദച്ചു എന്താ ഇതൊക്കെ.....\" ഗോകുൽ ദച്ചുവിനെ തട്ടി വിളിച്ചു....



\"ആ.... അറിയില്ല ഡാ.... എനിക്ക് പറ്റുന്നില്ല ഒന്നിനും... അവളില്ലാതെ......\"അവൻ കരയുകയായിരുന്നു.....



\"ഡാ നീ വിഷമിക്കാതെ.....\" അവൻ ദച്ചുവിനെ താങ്ങി.... അവന്റെ ഉള്ളിൽ ചിന്തകൾ നിറഞ്ഞു...


താൻ അറിഞ്ഞ കാര്യം അവനോട് പറയണോ വേണ്ടയോ എന്ന സംശയം ഗോകുലിനെ വല്ലാതെ ആസ്വസ്ഥനാക്കി.....



അല്പ നേരം വേണ്ടി വന്നു ദച്ചുവിന് ഒന്ന് ശാന്തമാകാൻ.....



\"നീ.... നീ എന്തോ പറയാൻ വന്നതല്ലേ..... എന്താ അത്.....\" മനസ് ഒന്ന് തണുത്ത് എന്ന് തോന്നിയത്തും ദച്ചു ഗോകുലിനോട് ചോദിച്ചു....




\"എടാ അത്.... ഇപ്പൊ പറയാവോ എന്നൊന്നും എനിക്കറിയില്ല.... എങ്കിലും പറയാം.....


ശി.... ശിവയുടെ TC എടുത്തു എന്ന് കേട്ടു.....\" ഗോകുൽ പറഞ്ഞത് കേട്ടപ്പോൾ ദച്ചുവിന് തലയിൽ ഒരു പെരുപ്പ് അനുഭവപ്പെട്ടു.... ആകെ മൊത്തം മരവിക്കുന്ന പോലെ....



\"എടാ ദച്ചു... നീ വിഷമിക്കല്ലേ.... നമുക്ക് ശെരിയാക്കാം....
എന്തോ പൊന്നുവിന്റെ (ഗോകുലിന്റെ അനിയത്തി)ഫീസ് അടക്കാൻ സ്കൂളിൽ പോയപ്പോൾ പിയൂൺ കുമാരൻ അങ്കിൾ പറഞ്ഞതാണ് എന്നോട്.... എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചു.... ഞാൻ പറഞ്ഞു അവൾ മുംബൈക്ക് പോയി എന്ന്.... എന്താ പെട്ടന്ന് എന്ന് ചോദിച്ചു.... അവളുടെ അപ്പായുടെ കൂടെ പോയതാണെന്ന് പറഞ്ഞു....

അറിഞ്ഞപ്പോൾ നിന്നോട് പറയണമെന്ന് തോന്നി.... നിന്നേ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല....
ഡാ സോ... സോറി.....\" ഗോകുലിനു വല്ലാത്ത കുറ്റബോധം തോന്നി.....




\"ഏയ്‌ ഇല്ലെടാ.... എനിക്ക് പ്രശ്നം ഒന്നുല്ല.... അവൾ എവിടെ ആയാലും സന്തോഷം ആയിരുന്നാൽ മതി എനിക്ക്.... എന്റെ പെണ്ണല്ലേടാ അവൾ.... അത് ഇനി ആര് അംഗീകരിച്ചില്ലേലും ഞാൻ അംഗീകരിച്ചതാണ്..... ഒരുപക്ഷെ എന്നോടൊപ്പം നിന്നിരുന്നേൽ അവൾക്ക് ഹാപ്പി ആയിരിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല....


അവിടെ ആണെങ്കിൽ അവളുടെ അപ്പാ അവളെ പൊന്ന് പോലെ നോക്കും.... എനിക്ക് അതുമതിയെടാ.....


നിനക്ക് റെഗ്രെറ്റ് ഫീൽ ചെയ്യേണ്ട കാര്യമില്ല.... നീ ഒരു നല്ല സുഹൃത്തായതുകൊണ്ട് എന്നോട് വന്നു പറഞ്ഞു.... നീ കൂടി പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെ അറിഞ്ഞേനെ......\"
ദച്ചു തന്റെ നിറഞ്ഞ കണ്ണുകൾ മറച്ചുപിടിച്ചുകൊണ്ട് ഒരു പുഞ്ചിരിയുടെ മുഖം മൂടി അണിഞ്ഞു കൊണ്ട് പറഞ്ഞു....



\"എടാ... പിന്നെ....
ഇന്നലെ എന്നേ കാർത്തി വിളിച്ചിരുന്നു..... നീ എന്താ അവൻ വിളിച്ചിട്ട് എടുക്കാഞ്ഞത്.... അവന് എന്തോ സംശയം ഉണ്ട്....

വല്ല പ്രശ്നവും ഉണ്ടോ എന്ന് എന്നോട് ചോദിച്ചു.... ഞാൻ പറഞ്ഞു ഇല്ലെന്ന്.... എനിക്ക് എന്തോ പോലെ.....\" ഗോകുൽ അത് പറഞ്ഞതും ദച്ചു തലയിൽ കൈ വച്ചു.....



\"അയ്യോ.... ഞാൻ.... ഫോൺ എവിടെ ആണെന്ന് എനിക്ക് അറിയില്ല....\" അവൻ ആകെ പരിഭ്രാന്തനായി....



ദച്ചു അവിടെ മൊത്തം അരിച്ചു പെറുക്കി.... എന്തൊക്കെയോ കയ്യിൽ കിട്ടിയതൊക്കെ എറിഞ്ഞു പൊട്ടിച്ചപ്പോൾ ആ കൂട്ടത്തിൽ ഫോണും എറിഞ്ഞിരുന്നു എന്നത് അവൻ അപ്പോഴാണ് ഓർമ വന്നത്....



അവൻ തലയിൽ കൈ വച്ചു താഴേക്ക് ഊർന്നിരുന്നു....



\"എന്താടാ.... എന്തുപറ്റി.....\"



\"ഗോകുൽ ദാ നോക്ക്.... പൊട്ടി പോയെടാ..... ഇനി എന്ത് ചെയ്യും.....\" ദച്ചു നിറ കണ്ണുകളോടെ ഗോകുലിനെ നോക്കി പൊട്ടിയ ഫോൺ കാണിച്ചു.....



\"നീ ഒരു കാര്യം ചെയ്യ്... അതിങ് താ.... ഞാൻ അത് ശെരിയാക്കാൻ കൊടുക്കാം.....
നീ എന്റെ ഫോണിൽ നിന്ന് കാർത്തിയെ വിളിക്ക്.... എന്നിട്ട് പറ ഫോൺ പൊട്ടി പോയി അതാ ന്ന്.....\"




\"എടാ പക്ഷെ.... ഇന്നലെ വരെ കാൾ ഉണ്ടായിരുന്നല്ലോ.... ഇന്നല്ലേ പൊട്ടിയത്.... അപ്പൊ പിന്നെ എന്ത് ചെയ്യും......\"ദച്ചുവിന് വല്ലാത്ത ടെൻഷൻ തോന്നി.....



\"നിക്ക്.... സ്ക്രീൻ പൊട്ടിയതാണ് ന്ന് പറയടാ.... കടയിൽ കൊടുത്തു എന്ന് പറഞ്ഞാൽ മതി..... കൂടുതൽ ഒന്നും പറയാൻ ഇട കൊടുക്കണ്ട..... മനസിലായോ...?\" ഗോകുൽ ചോദിച്ചത് കേട്ട് ദച്ചു തലയാട്ടി.....



ഗോകുൽ അവന്റെ ഫോൺ  എടുത്തു കൊടുത്തതും ദച്ചു അതിൽ നിന്നും കാർത്തി എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു.... പക്ഷെ സ്വിച്ച് ഓഫ്‌ എന്നാണ് മറുപടി കിട്ടിയത്.....


\"അഹ് സാരമില്ല.... നമ്മക്ക് വൈകിട്ട് ഒന്നുകൂടി നോക്കാം.... അപ്പോഴേക്കും ഞാൻ ഇതൊന്ന് ശെരിയാക്കാൻ കൊടുത്തിട്ട് വീട്ടിൽ പോയിട്ട് വൈകിട്ട് വരാം.... എന്നിട്ട് അവനെ വിളിക്കാം.....\" ഗോകുൽ പറഞ്ഞത് കേട്ട് ദച്ചു സമ്മതമെന്നോണം തലയനക്കി.....





**********



കഴിക്കാനായി എല്ലാവരും തീന്മേശപ്പുറത്തു എത്തിയതും കഴിക്കാനായി ഇറങ്ങി വരുന്ന ശിവയെ കണ്ട് ഋഷി ഉൾപ്പടെ എല്ലാവരും ഞെട്ടി.....


ടോക്യോയിൽ എത്തിയിട്ട് ഇതുവരെ ശിവ ആരോടും മിണ്ടിയിട്ടില്ല.... പുറത്തേക്കും വന്നിട്ടില്ല... ആ മുറിയിൽ തന്നെ.... സദാസമയവും.... അതവരിൽ ഒരുപാട് വേദന നിറച്ചു എങ്കിലും ഇന്ന് അവൾ വരുന്നത് കണ്ടപ്പോൾ അവരുടെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു.....



\"എന്താ എല്ലാവരും ഇങ്ങനെ നോക്കുന്നത്.....
ഞെട്ടണ്ട.... ഞാൻ തന്നെയാ.... എനിക്ക്.... ഇനി വയ്യ....
എന്നേ ഇഷ്ടമല്ലാത്ത ഒരാളെ ഓർത്ത് ദുഃഖിക്കുന്നതിൽ അർത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.....


And I am really sorry.... ഞാൻ നിങ്ങളെയൊക്കെ ഒരുപാട് വേദനിപ്പിച്ചില്ലെ......\" ശിവ പറഞ്ഞു നിർത്തിയതും എല്ലാവരുടെയും കണ്ണിൽ നീർതിളക്കം സൃഷ്ടിക്കപ്പെട്ടു.....



അവൾ ആരെയും നോക്കാതെ ഭക്ഷണം കഴിക്കാൻ ഇരുന്നു.... അവരുടെയെല്ലാം ഉള്ളിലെവിടെയോ സന്തോഷം നിറയുന്നത് അവർ അറിഞ്ഞു.... പക്ഷെ ദച്ചുവിൽ നിന്ന് അവളെ വേർപെടുത്തിയതിലും ദച്ചുവിന്റെ വാക്കുകളും അവർക്ക് വേദന സമ്മാനിച്ചുകൊണ്ടിരുന്നു.....



\"അപ്പാ.... നാളെ തൊട്ട് ഞാൻ സ്കൂളിൽ പൊക്കോളാം.....\" വാക്കുകൾ ചുരുക്കിയ വായാടിയായിരുന്ന ശിവ അവരിൽ വേദന പടർത്തി.... പക്ഷെ ശിവ പറഞ്ഞത് കേട്ടപ്പോൾ ആ അച്ഛന്റെ മനസ്സിൽ സന്തോഷം  കളിയാടി.....




***********


\"ദച്ചു.......!\" അതൊരു ആഖ്രോഷമായിരുന്നു.....


ആ വിളി കേട്ടതും ദച്ചുവിന്റെ കയ്യിലിരുന്ന ബ്ലേഡ് താഴേക്ക് വീണതും അവന്റെ മുഖത്ത് അടി വീണതും ഒരുമിച്ചായിരുന്നു.... അടികൊണ്ട് അവൻ വേച്ചു താഴേക്കു വീണു.....


അടി കൊണ്ട വേദനയിൽ മുഖം പൊത്തി കുനിഞ്ഞിരുന്നതല്ലാതെ തന്റെ മുൻപിൽ തന്നെ ചുട്ടേരിക്കാൻ പാകത്തിന് കണ്ണിൽ തീയുമായി നിൽക്കുന്നവനെ അഭിമുഗീകരിക്കാൻ ദച്ചുവിന് കഴിയുന്നുണ്ടായിരുന്നില്ല.......
എന്നാൽ നൂന്നു നോക്കാതെ തന്നെ തന്റെ മുൻപിൽ നിൽക്കുന്ന വ്യക്തി തനിക്ക് നേരെ അടുക്കുന്നത് ദച്ചു അറിഞ്ഞിരുന്നു.... ഉള്ളിൽ ഭയം നിഴലിച്ചു..........



തുടരും.....



\"MKR\"



❤ധ്രുവാ-19❤

❤ധ്രുവാ-19❤

4.7
2496

\"എടാ... കാർത്തി ഞാൻ പറയട്ടെ....\"\"മിണ്ടി പോവരുത് നീ.... ഒരക്ഷരം മിണ്ടരുത്.... അതിനുള്ള അവകാശം നിനക്കില്ല.....നീ... നീ ആരാടാ.... ദൈവമോ.... ദൈവതുല്യരാണ് ഡോക്ടർസ്... എന്നുകരുതി സ്വന്തം ജീവനെടുക്കാൻ ഒരുത്തനും ദൈവം അധികാരം കൊടുത്തിട്ടില്ല... അതെല്ലാം പോട്ടെ.... ദൈവതുല്യനാകാൻ നീ ഡോക്ടർ ആയിട്ടൊന്നുമില്ലല്ലോ.... ഇനിയും കുറെ സമയമുണ്ട്..... കുറെ കുറെ.....\" കാർത്തി വളരെ ഒച്ചതിലാണ് സംസാരിക്കുന്നത്....\"ഡാ എനിക്ക്.... പറ്റുന്നില്ലെടാ.....\" ദച്ചുവിന്റെ സ്വരം ഇടറി.....\"നിന്നോട് എത്ര കാലമായി ഞാൻ പറയുന്നു അവളോട് മനസ് തുറക്കാൻ..... അപ്പോഴൊക്കെ നിനക്ക് വയ്യായിരുന്നു....ഇപ്പൊ ഈ നിമിഷത്തിൽ... എല്ലാം നഷ്ടമായപ്പോൾ