Aksharathalukal

❤ധ്രുവാ-17❤





ശിവ കണ്ണ് തുറന്നപ്പോൾ തലക്ക് വല്ലാത്ത  ഭാരം തോന്നി.... അവൾ തല താങ്ങി എഴുന്നേറ്റിരുന്നു....


എന്താണ് സംഭവിച്ചതെന്ന് അധികം വൈകാതെ തന്നെ അവൾക്ക് ഓർമ വന്നു.....



കണ്ണുകൾ നിറഞ്ഞു.... എവിടെയൊക്കെയോ നീറ്റൽ അനുഭവപ്പെടുന്നപോലെ.... മനസ്സ് കുലിഷിതമാണ്.... ഹൃദയം ശൂന്യമാണ്..... അവൾ വേദനയോടെ ഓർത്തു....


അപ്പോഴേക്കും ഋഷി അവിടേക്ക് എത്തിയിരുന്നു......


\"മോളെ എങ്ങനുണ്ട് ഇപ്പോൾ.....\" അയാൾ അകത്ത് കയറി ചോദിച്ചു....



\"തലക്ക് നല്ല ഭാരം പോലെ.... എനിക്ക് വേറെ കുഴപ്പമൊന്നുമില്ല.... പെട്ടന്ന് അതൊക്കെ കേട്ടപ്പോൾ.....
പക്ഷെ അപ്പാ ബാക്കി പറ.... എനിക്കറിയണം.....\" അവൾ വാശി പിടിക്കാൻ തുടങ്ങി.....



\"ശിവ മോളെ ഇപ്പൊ തന്നെ വേണോ.....\" ആ അച്ഛന്റെ ഉള്ളിൽ മകളെ കുറിച്ചുള്ള ആധി നിറഞ്ഞു...




\"വേണം അപ്പാ.... എനിക്കിപ്പോ അറിയണം.....\"




\"ഹ്മ്മ്.... എന്റെ പിന്നിലെ.... എന്റെ നേട്ടങ്ങളുടെ.... ഉയർച്ചയുടെ പിന്നിലെ മാസ്റ്റർ ബ്രെയിൻ നിങ്ങളുടെ അമ്മയാണെന്ന് അറിഞ്ഞതുകൊണ്ടാണ് അവർ അമ്മയെ കൊന്നത്....



പക്ഷെ നിന്റെ അമ്മയുടെ മരണശേഷം ആണ് അവർ അറിയുന്നത് നിങ്ങളുടെ പേരിലാണ് സ്വത്തുക്കൾ എന്ന്.... അപ്പോൾ പിന്നെ നിങ്ങളുടെ മേലേക്കായി അവരുടെ കണ്ണുകൾ....



അതിന്റെയൊക്കെ ഫലമാണ് ദേവുവിന്റെ നഷ്ടം.... അവളുടെ മരണം..... അത് കരുതി കൂട്ടി ചെയ്‌ത വധ ശ്രമം ആയിരുന്നു.... അതിൽ എന്റെ മകൾ വീഴുകയും ചെയ്തു.....



നീയും നിന്റെ ചേച്ചിയും എന്റെ ഇടങ്കണ്ണും വലം കണ്ണുമായിരുന്നെങ്കിൽ നിങ്ങളുടെ അമ്മ എന്റെ ഹൃദയം ആയിരുന്നു.... ബുദ്ധി ആയിരുന്നു.... എല്ലാമായിരുന്നു....



എന്റെ ഒരു കണ്ണും എന്റെ ബുദ്ധിയും നഷ്ടമായി.... ഹൃദയം നഷ്ടമായി.... ഈ ഹൃദയമില്ലാത്തവൻ പിന്നെ എങ്ങനെ ജീവിക്കുന്നു.... എന്തിന് ജീവിക്കുന്നു....?
ഇതിനൊക്കെയുള്ള ഏക ഉത്തരം നീയാണ്.... എന്റെ ഇടം കണ്ണായ ശിവാംശി ഋഷികേശ് എന്ന നീ....



പക്ഷെ ഇപ്പൊ അവരുടെ കണ്ണ് നിന്റെ മേൽ ആണെന്ന് അറിഞ്ഞതുകൊണ്ടാണ് മോളെ ഞാൻ നിന്നേ......\" അയാൾ പാതി വഴിയിൽ നിർത്തി.....




\"പറയണമായിരുന്നു.... പക്ഷെ സാധിച്ചില്ല.... അവിടെ... ശേഖരപുരം തറവാട്ടിൽ നീ സുരക്ഷിതയായിരുന്നു.... പക്ഷെ ദേവുവിന്റെ മരണത്തോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.....



ഇനി എനിക്ക് നീ മാത്രമേ ഉള്ളു മോളെ.....
നിന്റെ സുരക്ഷ മാത്രമാണ് ഇപ്പോൾ ഈ അച്ഛന്റെ മനസ്സിൽ.....



ഞാൻ ഒരുപക്ഷെ നിന്നേ അവിടെ നിർത്തിയേനെ..... പക്ഷെ എന്റെയും പാറുവിന്റെയും കണക്കുകൂട്ടലുകൾ പിഴച്ചത് അവിടെയാണ്..... ദച്ചുവിന്റെ കാര്യത്തിൽ.....



ഉണ്ണിയ്ക്ക് ദേവൂട്ടി ജീവനാണ്.... അതുറപ്പായിരുന്നു.... പക്ഷെ ദച്ചു....


അറിയില്ല മോളെ..... നിന്റെ ജീവിതം നന്നാവണം എന്ന് മാത്രമേ ഈ അച്ഛനുള്ളു.... പക്ഷെ ദച്ചുവിനോടൊപ്പം അത് സാധ്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല.....



എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു...... നീ.....


കഴിയുമെങ്കിൽ അവനെ മറന്നേക്ക്....

നാം സ്നേഹിക്കുന്നവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം.... സ്വാതന്ത്ര്യം..... അവരെ സ്വതന്ത്രരാക്കു..... നിന്റേത് ആണെങ്കിൽ നിന്നിലേക്ക് തന്നെ വരും.....



നിനക്ക് കഴിയുമെങ്കിൽ മാത്രം....
മോളെ പോലെ തന്നെയാണ് അപ്പായിക്ക് അവനും.... മരുമകനായിട്ടല്ല മകനായിട്ടാണ് കണ്ടത്.....

അതുകൊണ്ട് തന്നെ ഞാൻ ആഗ്രഹിക്കുന്നത് നിങ്ങളുടെ രണ്ട് പേരുടെയും നന്മയാണ്.....


ഇനി എന്റെ മോൾ അവന്റെ ജീവിതത്തിൽ ഒരു ശല്യം ആകരുതെന്ന് അപ്പാ ആഗ്രഹിക്കുന്നു......



അവന്റെ വാക്കുകളിൽ അത്രയേറെ ബുദ്ധിമുട്ട് എനിക്ക് അനുഭവപ്പെട്ടു....


എന്റെ മോളെ ഇഷ്ടമല്ലാത്ത ഒരാളോടൊപ്പം പറഞ്ഞു വിട്ട് നിന്റെ ജീവിതം തുലക്കാൻ ഈ അച്ഛന് താല്പര്യം ഇല്ല.....


ഞാൻ പറയാനുള്ളത് പറഞ്ഞു..... ഇനിയൊക്കെ നിന്റെ ഇഷ്ടം.....\" അയാൾ അത്ര മാത്രം പറഞ്ഞു കണ്ണുകൾ തുടച്ചുകൊണ്ട് പോകാനായി രണ്ടടി വെച്ച്.... പിന്നെ പെട്ടന്ന് ഒന്ന് തിരിഞ്ഞു നോക്കി....




\"ഇങ്ങനെ ഇരുന്നാൽ പറ്റില്ല.... ശിവ.... നിന്റെ ഭാവി നീ കളഞ്ഞു പുളിക്കരുത്..... നിന്റെ സ്വപ്നം.... ലക്ഷ്യം.... അതിലേക്കുള്ള യാത്രയിലാണ് നീ ഇപ്പോൾ.... അത് മറക്കണ്ട..... കഴിയുന്നതിലും വേഗം എല്ലാം മറന്നിട്ടു.... മറക്കാൻ പറ്റുമെങ്കിൽ.... അതല്ലെങ്കിൽ എല്ലാം ഹൃദയത്തിന്റെ ഒരു കോണിലേക്ക് വടിച്ചൊതുക്കിയിട്ട് നല്ല കുട്ടിയായി ഇരിക്കണം.....
ഇന്നിപ്പോ ഫ്രൈഡേ അല്ലേ.... Coming monday onwards you have to go to school regularly..... Remember it and be bold like your mom.....\"



അയാൾ ഇറങ്ങി പോയതും അവൾ മുഖം പൊത്തി മുട്ടുകാലിൽ ഇരുന്നു തേങ്ങി....


അപ്പോഴാണ് സത്യത്തിൽ ദച്ചുവിന്റെ വാക്കുകളെ കുറിച്ച് ശിവ ഓർക്കുന്നത്.....



ശല്യം ശല്യം എന്ന് അവൻ എപ്പോ പറഞ്ഞാലും തനിക്ക് വേദനിക്കുമായിരുന്നു..... ആര് എന്ത് പറഞ്ഞാലും സാരമില്ലായിരുന്നു.... പക്ഷെ ദച്ചു അങ്ങനെ അല്ലായിരുന്നു.... അവന്റെ ചെറു നോട്ടങ്ങൾക്കുപോലും തന്നിൽ പ്രത്യക്ഷാമാം വിധം മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമായിരുന്നു.....




ശെരിയാണ്..... തന്റെ കണ്ണേട്ടന്റെ മനസ്സിൽ താനില്ല.... തനിക്ക് ഒരു സ്ഥാനവുമില്ല..... ഒരു ഇറ്റ് സ്നേഹമെങ്കിലും ഉള്ളതായി ഒരു സൂചന പോലും തന്നിട്ടില്ല.... ശല്യം ശല്യം എന്ന് പറഞ്ഞു ആട്ടിപ്പായിച്ചതല്ലാതെ......



മറക്കണം..... തന്നെ സ്നേഹിക്കാത്ത വ്യക്തിയെ താൻ എത്രതന്നെ സ്നേഹിച്ചിട്ടും വേദന മാത്രമായിരിക്കും ഫലം.....



തനിക് ഇതൊക്കെ തരണം ചെയ്തേ മതിയാകു.... തന്റെ അപ്പായ്ക്ക് വേണ്ടി എങ്കിലും..... മറക്കാം.... എല്ലാം.....




പക്ഷെ.... അങ്ങനെ മറക്കാൻ കഴിയുമോ ശിവ നിനക്ക്.... നിന്റെ ജീവനെ..... പ്രാണനെ.... പ്രണയത്തെ..... ഹൃദയത്തെ.....


ശിവയുടെ മനസ് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളുടെയും ആഴമേറിയ ചിന്തകളുടെയും ചുഴിയിൽ പെട്ട് ഉലയുകയായിരുന്നു.......





**************





\"ഡാ.... ദച്ചു..... ദച്ചു്...... ഡാ.... എവിടെയാ......\" ഗോകുൽ ഓടി കിതച്ചുകൊണ്ട് സ്റ്റെപ് കയറി മുകളിലേക്ക് ഓടി......



കലി പൂണ്ടു തച്ചുടച്ച പല വിധം സാധനങ്ങളുടെ ഇടയിൽ നിർവികരതയോടെ നിൽക്കുകയായിരുന്ന ദച്ചു അവന്റെ അലർച്ച കേട്ട് സ്വബോധത്തിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു.....



\"ഡാ.... ദാ...... ആ..... \" ദച്ചുവിനോട് എന്തോ അത്യാവശ്യമായി പറയാൻ വന്ന ഗോകുലിന് തന്റെ മനസ്സിൽ ദച്ചുവിനോടു പറയാനുള്ള കാര്യവും അവിടെ കണ്ട കാഴ്ചകളുമെല്ലാം കൂടി തലകറങ്ങുന്ന പോലെ തോന്നി.....


എല്ലാം കൂടി ആയതും പറയാനുള്ളത് പറയാനനുവദിക്കാതെ ശബ്ദം തൊണ്ടകുഴിയിൽ കുടുങ്ങിയപോലെ......



പക്ഷെ താൻ അറിഞ്ഞ കാര്യം അവനെ അറിയിക്കാനായി വല്ലാതെ ഞെരിപിരികൊള്ളുകയായിരുന്നു ഗോകുൽ..........



തുടരും......



\"MKR\"




❤ധ്രുവാ-18❤

❤ധ്രുവാ-18❤

4.7
2188

\"എടാ ദച്ചു എന്താ ഇതൊക്കെ.....\" ഗോകുൽ ദച്ചുവിനെ തട്ടി വിളിച്ചു....\"ആ.... അറിയില്ല ഡാ.... എനിക്ക് പറ്റുന്നില്ല ഒന്നിനും... അവളില്ലാതെ......\"അവൻ കരയുകയായിരുന്നു.....\"ഡാ നീ വിഷമിക്കാതെ.....\" അവൻ ദച്ചുവിനെ താങ്ങി.... അവന്റെ ഉള്ളിൽ ചിന്തകൾ നിറഞ്ഞു...താൻ അറിഞ്ഞ കാര്യം അവനോട് പറയണോ വേണ്ടയോ എന്ന സംശയം ഗോകുലിനെ വല്ലാതെ ആസ്വസ്ഥനാക്കി.....അല്പ നേരം വേണ്ടി വന്നു ദച്ചുവിന് ഒന്ന് ശാന്തമാകാൻ.....\"നീ.... നീ എന്തോ പറയാൻ വന്നതല്ലേ..... എന്താ അത്.....\" മനസ് ഒന്ന് തണുത്ത് എന്ന് തോന്നിയത്തും ദച്ചു ഗോകുലിനോട് ചോദിച്ചു....\"എടാ അത്.... ഇപ്പൊ പറയാവോ എന്നൊന്നും എനിക്കറിയില്ല.... എങ്കിലും പറയാം.....ശി.... ശിവയുടെ TC എടുത്തു എ