Aksharathalukal

അദ്ധ്യായം - 3


ഡോക്ടറുമായുള്ള സംഭാഷണത്തിന് 
ശേഷം സ്റ്റേഷനിലേക്ക്.

മനോജ്: \" എന്തായടോ താൻ ഞാൻ പറഞ്ഞ കാര്യം അന്വേഷിച്ചോ? \"

വർക്കി: \' സർ, ഈ മരിച്ചയാൾ ഒരാഴ്ച്ച മുമ്പേ കാണാതായി എന്നാണ് വീട്ടുകാർ പറഞ്ഞത്. \' അയാളുടെ പേര് റോബിൻ എന്നാണ്. സ്ഥലം മാവങ്ങാട്. അവിടെയുള്ളൊരു എ. യസ്. എം. ഹോസ്പിറ്റലിലിൽ ഗൈനെക്കോളജി ഡോക്ടറായി ജോലി ചെയ്യുന്നു. അയാളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം തികയുന്നതെയുള്ളൂ.

മനോജ്: ഇയാളെ മിസ്സിംഗ് ആയിട്ട് ഇവർ പരാതി ഒന്നും കൊടുത്തില്ലേ. 

വർക്കി: \' സർ, ഇയാൾ സാധാരണ പറയാതെയാണ് പോകുന്നത്. \' സ്ഥലത്തു എത്തിക്കഴിഞ്ഞിട്ട് ഒരാഴ്ച്ച കഴിഞ്ഞു വീട്ടുകാരെ വിളിക്കും. അപ്പോഴാണ് ട്രിപ്പ് പോയീ എന്ന് അവരുപോലും അറിയുന്നത്. ഇടയ്‌ക്കിങ്ങനെ ട്രിപ്പിങ്ങിനു ഫ്രണ്ട്സിനൊപ്പം പോകാറുണ്ട്. അത്‌കൊണ്ട് ഇയാളുടെ വീട്ടുകാരും മിസ്സിംഗ് ആയി എന്ന വിവരം അറിഞ്ഞിട്ടില്ല, ഞാൻ പറയുന്നത് വരെ. 

മനോജ്: \" ഇയാൾ എന്നാണ് വീട്ടീന്ന് ഇറങ്ങിയത്? \"

വർക്കി: \" സർ, ഓഗസ്റ്റ് പതിനെട്ട്. \" 

മനോജ്: അതായത് ഇയാളെ കാണാതായത് പതിനെട്ടിന്, ബോഡി കിട്ടിയത് ആറ് ദിവസത്തിന് ശേഷം. 

മനോജ്: വേറെ എന്തേലും ഇദ്ദേഹത്തെപ്പറ്റി ?, ഇദ്ദേഹത്തിന്റെ പ്രകൃതം, നാട്ടുകാരോടുള്ള ഇടപെടൽ. 

വർക്കി: അവർക്കു ഇയാളെപ്പറ്റി നല്ല അഭിപ്രായമാ. നല്ല സ്വഭാവം. എല്ലാ പരിപാടികളിലും മുൻപന്തിയിൽ കാണും. ആർക്കും അയാളോട് വെറുപ്പുള്ളതായി എന്റെ അന്വേഷണത്തിൽ ലഭിച്ചില്ല, സർ. 

മനോജ്: ആ പുഴയിന്ന് കിട്ടിയ വണ്ടി ഡോക്ടറിന്റെ തന്നെയാണോ. 

വർക്കി: \" യെസ് സർ \" , അത് അയാളുടെ തന്നെയാ. 

മനോജ്: എടോ, താൻ പിന്നെയാ ഡോക്ടർ പറഞ്ഞത് ശ്രദ്ധിച്ചായിരുന്നോ. ഈ മരിച്ചയാളുടെ കൈപ്പത്തിയുടെ അകം ഭാഗത്തിൽ കത്തികൊണ്ട് MXM എന്ന വരഞ്ഞിരിക്കുന്നു . MXM എന്നത് എന്തേലും ലോഗോയോ അല്ലെങ്കിൽ പേരോ ആകാം. അതിനെപ്പറ്റി കൂടി ഒന്ന് അന്വേഷിക്ക്. 

വർക്കി: \" ഓക്കേ സർ. \"

ഇതും പറഞ്ഞ എ. എസ്. ഐ സല്യൂട്ട് ചെയ്‌തിറങ്ങീ. എ . എസ് . ഐ ഇറങ്ങിയതും ഒരു സ്ത്രീ കരഞ്ഞു കൊണ്ട് രണ്ട് കുട്ടികളുടെ കൈയും പിടിച്ചു കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നു. എസ്. ഐ യുടെ റൂമിലേക്ക്. 

സ്ത്രീ: സർ, എന്റെ ഹസ്ബൻഡ് മിനിഗാന്നു പോയതാ. രണ്ടു ദിവസമായിട്ടും തിരിച്ചെത്തിയില്ല.

മനോജ്: എന്നിട്ട് മാഡം ഇപ്പോഴാണോ പരാതി തരുന്നത്. 

സ്ത്രീ: സർ, എന്റെ ചേട്ടായി ആർ. കെയർ ഹോസ്പിറ്റലില്ലാ വർക്ക് ചെയ്യുന്നത്. ചേട്ടായി സാധാരണ ഹോസ്പിറ്റലിൽ നയിറ്റിൽ വർക്ക് ഉണ്ടേൽ വീട്ടിൽ വരില്ല. ഞങ്ങടെ വീട്ടീന്ന് ദൂരക്കൂടുതൽ ആയതിനാൽ ഹോസ്പിറ്റലിലിന്റെ കീഴിൽ ഡോക്ടര്സിന്നു മാത്രം ഒരു ഹോം ഇൻഡ് അവിടെ താമസിക്കും. രാത്രിയിലുള്ള വർക്കുകൾ മൂലം രണ്ട് ദിവസം കഴിഞ്ഞും ചേട്ടായി വന്നിട്ടുണ്ട്. അതാണ് പിന്നെ ഞാൻ പരാതി തരാതിരുന്നത്. 

പിന്നെ കരഞ്ഞു കൊണ്ട് തുടർന്നു. 

സ്ത്രീ: ഇന്നലെ ചേട്ടായിടെ കീഴിൽ വർക്ക് ചെയ്യുന്ന നഴ്‌സിനെ വിളിച്ചു ചോദിച്ചപ്പോളാ അറിഞ്ഞത് ചേട്ടായി അവിടെ രണ്ട് ദിവസമായിട്ടും എത്തിയിട്ടില്ല എന്ന്. 

മനോജ്: ഈ കാണാതായാളുടെ പേര്? 

സ്ത്രീ: \" മോഹൻ \"

മനോജ്: ഇയാളുടെ എന്തേലും ഫോട്ടോ? 

അവർ പേഴ്സ് തുറന്നു അയാളുടെ ഫോട്ടോ കൈമാറി.

സ്ത്രീ: എന്റെ കുഞ്ഞിന് ബർത്തടയ്ക്കു ഒരു സർപ്രൈസ് ഗിഫ്റ് കൊടുക്കാമെന്നു ചേട്ടായി പറഞ്ഞിട്ടാ ഇറങ്ങിയത്. 

മനോജ്: \" മാഡം, വിഷമിക്കണ്ട. \" ഞങ്ങൾ ഡോക്ടറിനെ സുരക്ഷിതമായി വീട്ടിലെത്തിക്കാം. 

അപ്പോഴേക്കും ഫോൺ റിങ് ചെയ്തു. 
ഫോൺ അറ്റൻഡ് ചെയ്തിട്ട് കോൺസ്റ്റബ്ലിന്നോട്. 

മനോജ്: \" എടോ,താൻ പോയീ ജീപ്പ് എടുക്ക്. \" നമുക്കാ പൊളിഞ്ഞ പാലം വരെയൊന്ന് പോകണം. 

കോൺസ്റ്റബിൾ: \' സർ, ഫൈയലസ് പരിശോധിച്ചു കഴിഞ്ഞില്ല. \' 

മനോജ്: ഫൈയലസ്...... മണ്ണാഗ്ഗട്ട. ഒരാൾ ചത്തു ശവമായി കിടക്കുമ്പോഴാ................

 അത്രയും പറഞ്ഞപ്പോൾ തന്നെ ആ സ്ത്രീയുടെ കണ്ണിൽ ഭീതി പടരുന്നത് കണ്ടു. മുഴുവൻ പറഞ്ഞു തീർക്കാതെ അയാൾ ഇറങ്ങി കൂടെ കോൺസ്റ്റബളും.

മന്താ പാലത്തിനു താഴേയുള്ള ആറിന് ചുറ്റും ആളുകൾ തടിച്ചു കൂടി. മീഡിയ ന്യൂസ് കവർ അപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. എസ്. ഐ യും കോൺസ്റ്റബ്‌ളും ആറിനടുത്തേക്ക് നീങ്ങി. ആ കാർ ക്രയൻ ഉപയോഗിച്ചു കരയ്ക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കുറച്ചേറെ സമയത്തെ പരിശ്രമത്തിനൊടുവിൽ കാർ കരയ്ക്കു എത്തിച്ചു. 

ആദ്യത്തെ കൊലപാതകം പോലെ ബോഡി ചാക്കിൽ മൂടി കെട്ടി കാറിന്റെ ഡിക്കിയിൽ വച്ചിരിക്കുന്നു. ബോഡി പുറത്തു എത്തിച്ചപ്പോൾ മുന്പത്തേപോലെ സമാനമായ തന്നെ ശരീരമാസകലം കുത്തി മുറിവേൽപ്പിച്ചിട്ടുണ്ട്. തലയിൽ എന്തോ വലിയ കമ്പിപാരയോ ഇരുമ്പായുധം കൊണ്ടുള്ള ആക്രമണത്താൽ തലയിലെ ചോര കട്ടപിടിച്ചിട്ടുണ്ട്. കണ്ണ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. 

എസ്. ഐ ബോഡി ഒന്ന് പരിശോധിച്ചു. സമാനമായ രീതിയിലുള്ള മുറിവ് അല്ലാതെ മറ്റൊരു തെളിവും ലഭിച്ചിട്ടില്ല. 

എസ്. ഐ ജീപ്പിനടുക്കവേ മീഡിയ വളഞ്ഞു.
 
( മീഡിയ - വുമൺ ): \" സർ, ഇതിപ്പോൾ രണ്ടാമത്തെ കൊലപാതകം. \"ഇതാരായിരിക്കും സർ, ചെയ്തത് ?

( മീഡിയ - മാൻ ): പോലീസുകാർ കണ്ടെത്താഞതോ, അതോ കണ്ടിട്ടും കാണാതെ നടിക്കുന്നതോ? 

ഈ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാതെ മീഡിയയെ വകഞ്ഞു മാറ്റി എസ്. ഐ ജീപ്പിൽ കയറിപ്പോയി. ജീപ്പിൽ സഞ്ചരിക്കവേ എസ്. ഐ കോൺസ്റ്റബിലിനോട് രോഷാകുലനായി. 

മനോജ്: അവന്മാര് മീഡിയക്കാർക്ക് അറിയാമോ നമ്മുടെ കഷ്ടപ്പാട്. നമ്മൾ ഇപ്പോൾ എല്ലാവർക്കും മുൻപിൽ പഴംവിഴുങ്ങികളാ. ആ കൊലയാളി ആരാണെന്ന് എത്രയും വേഗം കണ്ടുപിടിക്കണം. അല്ലെങ്കിൽ നമ്മുക്ക് എല്ലാവർക്കും കൂട്ടത്തോടെ സസ്പെന്ഷൻ വാങ്ങിച്ചു വീട്ടിലിരിക്കാം. 

ഇതേ സമയം കൊലയാളിയുടെ മുന്നിൽ ഇര കിടന്നുറങ്ങുന്നു. കൈകളും കാലുകളും കസേരയിൽ കെട്ടിയിട്ടിരിക്കുന്നു.  
ഉടനെ കൊലയാളി അവിടെ കിടന്ന ഒരു കല്ല് എടുത്ത് ഇരയുടെ കൈയിൽ ഇടിച്ചു. ഇര വേദന കൊണ്ട് പുളഞ്ഞ, അലറിവിളിച്ചു.

അവൻ അലറി ചോദിച്ചു. 

ഇര: \" താനാരാടോ \"

കൊലായളി: \' നിന്നോട് ഇതിനുള്ള ഉത്തരം പറയാം. \'

കൊലായളി തന്റെ കൈയിലെ ടാറ്റൂ കാണിച്ചു. ആ ടാറ്റൂവിൽ MXM എന്നത് ചുവന്ന നിറത്തിൽ എഴുതിയിരിക്കുന്നു. 

കൊലയാളി: ഈ ടാറ്റൂവിൽ നോക്കെടാ. നീ ഇത് എവിടേലും കണ്ടിട്ടുണ്ടോടാ? 

ഇര: എനിക്ക് നിങ്ങളെ അറിയില്ല. 

(കൊലയാളി അലറി ചിരിച്ചുകൊണ്ട് പറഞ്ഞു )

കൊലയാളി: \" അറിയില്ല, ശരിയാടാ നിനക്ക് അറിയില്ല. \"

കൊലയാളി ചിരിച്ചുകൊണ്ട് പിന്നിലേക്ക് തിരിഞ്ഞു. പെട്ടെന്ന് ഭാവം മാറി. പിന്നീട് ഇരയുടെ നേർക്ക് തിരിഞ്ഞ, കത്തികൊണ്ട് കണ്ണിൽ കുത്തി. 
അയാൾ വേദന കൊണ്ട് അലറി. 

കൊലയാളി: നീ ഒന്നും ഇനീ ഭൂമിയിൽ വേണ്ടെടാ. \" ഗുഡ്ബൈ, മോഹൻ \" 

തലയിൽ ചുറ്റികകൊണ്ടൊരു അടി. അയാളുടെ തലയിലെ ചോര തറയിലേക്ക് വാർന്നൊഴുകി. 
  





അദ്ധ്യായം - 4

അദ്ധ്യായം - 4

4
963

ഡി.വൈ.എസ്. പിയുടെ ഓഫീസിലേക് എസ്.ഐയും എ.എസ്.ഐയും നടന്നു നീങ്ങുന്നു. വർക്കി: \" എന്തിനായിരിക്കും..... സർ ..... ഡി.വൈ.എസ്. പി കാണണെമെന്ന് പറഞ്ഞത്. \"മനോജ്: \" എന്തായാലും അങ്ങോട്ടേക്കല്ലേടോ പോകുന്നത്. \" \' അപ്പോൾ അറിയാമെല്ലോ. \'കനത്ത സ്വരത്തിൽ പറഞ്ഞു. അപ്പോഴേക്കും ഡി.വൈ.എസ്. പിയുടെ റൂമിലേക്ക് അവർ എത്തി. മനോജ്: \" മേയ് ഐ കം ഇൻ , സർ? \" ഡി.വൈ.എസ്.പി: \' എസ്, കം ഇൻ \' ആൻഡ് ടേക്ക് യുവർ സീറ്റ്. എസ്.ഐ ആ സീറ്റിലെക്ക് ഇരുന്നു. ഡി.വൈ.എസ്.പി: \' എന്തായെടോ തന്റെ കേസന്വേഷണം. \' കൊലയാളിയെപ്പറ്റി എന്തേലും സൂചന കിട്ടിയോ. മനോജ്: \" നോ, സർ. \"ഡി.വൈ.എസ്.പി : ഇപ്പോൾ തന്നെ രണ്ടു പേരുടെ ശവം കിട്ടിയിരിക്കുന്