Aksharathalukal

അരവിന്ദം.❤.ഭാഗം 2

ഇതെല്ലാം കണ്ടു നിന്ന പ്രവീണയെ നോക്കി ശിവദ പറഞ്ഞു
\" എന്തൊരു ജാഡ പിടിച്ച മനുഷ്യനാ അത് താങ്ക്സ് പറഞ്ഞിട്ട് ഒന്നു മൈൻഡ് ചെയ്തോന്നു നോക്കണേ \".
\" ഹ ഇത് കൊള്ളാല്ലോ വീഴാൻ പോയ നിന്നെ രക്ഷിച്ചതും കൊള്ളാം എന്നിട്ട് അവൻ ജാഡ എന്നോ? \" പ്രവീണ കുസൃതി ചിരിയോടെ ചോദിച്ചു.
\" അല്ല ചേച്ചി ഒരാൾ താങ്ക്സ് പറയുമ്പോൾ അറ്റ്ലീസ്റ്റ് ഒന്ന് വെൽക്കം എങ്കിലും പറയാലോ \" ശിവദ ഒരു പരുങ്ങലോടെ പറഞ്ഞു.
\" അവൻ പറയില്ല \" പ്രവീണ പറഞ്ഞു
\" അതെന്താ പുള്ളി ഊമ ആണോ? \" ശിവദ ചോദിച്ചു.
\" അതെ അവൻ സംസാരിക്കില്ല \" പ്രവീണ  അത് പറയുമ്പോൾ അവളുടെ മുഖം വാടിയിരുന്നു.
തമാശക്കാണെങ്കിലും ഊമ ആണോന്നു ചോദിച്ചതിന്റെ കുറ്റബോധം ശിവദക്ക് തോന്നി.
\" ചേച്ചി എനിക്കറിയില്ലാരുന്നു ശോ പാവം \"
അവൾ തലയിൽ കൈ വെച്ചു.
\" സാരമില്ല കുട്ടി \" പ്രവീണ അവളെ സമാധാനിപ്പിച്ചു.
\" ആരാണയാൾ?  \" ശിവദ ആകാംഷയോടെ ചോദിച്ചു
\" അത് അരവിന്ദ് നമ്മടെ കൂടെ വർക്ക്‌ ചെയ്യുന്നതാ  ക്ലിയർ ആയിട്ടു പറഞ്ഞാൽ നിന്റെ ഓപ്പോസിറ്റ് സീറ്റിൽ \"
\" ആണോ?  ഇന്നലെ ആ സീറ്റ്‌ വേക്കന്റ് അരുന്നല്ലോ \" ശിവദ ചോദിച്ചു.
\" അതെ അവൻ ഒരാഴ്ചയായി ലീവ് ആയിരുന്നു പെങ്ങളുടെ കല്യാണമായിരുന്നു രണ്ടു സഹോദരിമാരുണ്ട് ട്വിൻസാ  അതിൽ ഒരാളുടെ മാര്യേജ് ആരുന്നു \" പ്രവീണ പറഞ്ഞു
\"എത്ര നാളായി ഇയാൾ ഇവിടെ? \" ശിവദ ചോദിച്ചു
\" ആറു മാസമായി പാവം പയ്യനാ അതല്ല രസം അവൻ നിന്റെ പാലക്കാട്‌ കാരനാ \" പ്രവീണ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
\" ആണോ പാലക്കാട്‌ എവിടെ? \" ശിവദയുടെ മിഴികൾ അത്ഭുതത്തോടെ വിടർന്നു .
\" മണ്ണാർക്കാടിനു അടുത്താണത്രെ \" പ്രവീണ മറുപടി നൽകി.
\" അല്ല ചേച്ചി ചികിൽസിച്ചാൽ അരവിന്ദിന് സംസാര ശേഷി കിട്ടില്ലേ?  \" ശിവദ സംശയത്തോടെ ചോദിച്ചു.
\" കിട്ടും പത്തു പതിനഞ്ചു ലക്ഷം മുടക്കണം അവനാണേൽ അതിലൊന്നും താല്പര്യമില്ല അവൻ ജീവിക്കുന്നത് വീട്ടുകാർക്ക് വേണ്ടി മാത്രമാ പെങ്ങള്മാരെ കെട്ടിക്കണം എന്നൊക്കെയുള്ള ചിന്തയാണ് അങ്ങനെ ഒരാളെ ആർഭാടമായിട്ടു കെട്ടിച്ചു \"
ശിവദ സാകൂതം എല്ലാം കെട്ട് നിന്നു.
\" എന്നാലും ചേച്ചി ഇന്നത്തെ കാലത്തും ഇത്ര നല്ല ആൺപിള്ളേരോ? \"
\" എന്ത് പറയാനാ പ്രാരാബ്ധം മുഴുവൻ അവന്റെ തലേലാ അച്ഛൻ ആണേൽ ഒരു രോഗിയും. അവൻ  പഠിക്കാൻ മിടുക്കൻ ആരുന്നു യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ പഠിക്കുമ്പോളും പാർട്ട്‌ ടൈം ജോലി ഒകെ ചെയ്തു കുടുംബം പുലർത്തിയിരുന്നു.
പ്രവീണ പറഞ്ഞു നിർത്തിയപ്പോൾ ശിവദക്ക്‌ വല്ലാത്തൊരു ആരാധന അവനോടു തോന്നി. പെട്ടെന്നാണ് സരളയുടെ വരവ്.
\" ആഹാ രണ്ടു പേരും സീറ്റിൽ പോയി ഇരിക്കാതെ സൊറ പറഞ്ഞു നിൽക്കുവാണോ? \"
പ്രവീണ തിരിഞ്ഞു സരളയെ നോക്കി
\" അല്ല സരളേച്ചി ഞാൻ നമ്മുടെ അരവിന്ദിനെ ശിവദക്ക് പരിചയപ്പെടുത്തി കൊടുക്കുവാരുന്നു.
\" അവനെ പറ്റി പറയാൻ ഇവിടെല്ലാർക്കും നൂറു നാവാ \" സരള ചിരിച്ചു കൊണ്ട് ശിവദയോട് പറഞ്ഞു. അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.
അവൾ സീറ്റിൽ പോയി ഇരുന്നു അപ്പോഴും അറിയാതെ അവളുടെ കണ്ണുകൾ അവനിലേക്ക്‌ ചെന്നു പതിഞ്ഞു.
\" ഒരാണ്‌ ഇത്ര അത്ഭുതമായി തോന്നിയത് ഇന്നാദ്യമായിട്ടാണ് മറ്റാരോടും തോന്നാത്ത ഒരു അടുപ്പം കണ്ട മാത്രയിൽ തന്നെ തോന്നുന്നതും ഇന്നാദ്യമായിട്ടാണ് \" അവൾ മനസ്സിൽ പറഞ്ഞു. മുഖത്ത് വിടർന്ന പുഞ്ചിരി മറ്റാരും കാണാതെ അവൾ ഒളിപ്പിച്ചു. അപ്പോഴേക്കും ഗോപീകൃഷ്ണൻ ഒരു ഫയലുമായി അവളുടെ മുൻപിൽ എത്തിയിരുന്നു.
\" ശിവദ ഈ ഫയൽ ഒന്നു ചെക്ക് ചെയ്ത് അരവിന്ദിനെ ഏൽപ്പിച്ചേക്കു അരവിന്ദ് ഫൈനലൈസ് ചെയ്തോളും \"
അവൾ തലയാട്ടി. വേഗം തന്നെ ഫയൽ ചെക്ക് ചെയ്ത് അതുമായി അരവിന്ദിന്റെ അടുക്കലേക്കു പോകുമ്പോൾ എന്തെന്നില്ലാത്ത ഒരു ചങ്കിടിപ്പ് അവൾക്കു അനുഭവപെട്ടു. ഒടുക്കം ദ അരവിന്ദ് ഫയൽ എന്ന് പറഞ്ഞു ഓടി പോരേണ്ട അവസ്ഥയായിരുന്നു അവൾക്കു. തിരിച്ചു സീറ്റിൽ വന്നിരിക്കുമ്പോൾ തനിക്കിതു എന്ത് പറ്റിയെന്നുള്ള ചിന്തയായിരുന്നു അവളുടെ മനസ്സിൽ മുഴുവനും. അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ അരവിന്ദ് ഫയൽ നോക്കുന്ന തിരക്കിലായിരുന്നു.
***********
വൈകിട്ട് തിരിച്ചെത്തി കുളിച്ചു ഫ്രഷ് ആയി ചായ കുടിക്കുന്ന നേരത്താണ് ശരണ്യയുടെ കോൾ വന്നത്. ഓഫീസിലെ വിശേഷങ്ങളും തിരിച്ചു നാട്ടിലെ വിശേഷങ്ങളും ഒക്കെ പറഞ്ഞു നേരം ഇരുട്ടിച്ചു. അപ്പോഴാണ് പ്രവീണ റൂമിലേക്കു വന്നത്.
\" ശിവ നാളെ നമുക്ക്  പത്മനാഭ സ്വാമിയെ ഒന്ന് കാണാൻ പോയാലോ? \"
\" നാളെയോ?  \" ശിവദ സംശയത്തോടെ ചോദിച്ചു.
\" അതെ സാധാരണ കൃഷ്ണനെ കാണാൻ വ്യാഴാഴ്ച പോകുന്നതാ ഉത്തമം പക്ഷെ അന്ന് അവിടെ നിന്നു തിരിയാൻ ഉള്ള സ്പേസ് കിട്ടില്ല നമുക്ക് 10 മണിക്ക് ഓഫീസിലും കയറണല്ലോ നാളെ തിരക്ക് അധികം കാണില്ല \"
\" ശെരി ചേച്ചി നമുക്ക് നാളെ തന്നെ പോകാം \"
ഒരു പാട് നാളത്തെ ആഗ്രഹം ആണ് പത്മനാഭ സ്വാമിയേ ഒന്ന് കാണണം എന്നുള്ളത്. അതിനുള്ള ഭാഗ്യം വന്നുന്നു തോന്നുന്നു അവൾ സ്വയം ചിന്തിച്ചു.
************
പിറ്റേന്ന് ശിവദ വെളുപ്പിനെ തന്നെ എണീറ്റു കുളിച്ചു. ക്ഷേത്രത്തിൽ പോകാനായി അമ്മ സമ്മാനിച്ച കസവു സെറ്റും മുണ്ടും അണിഞ്ഞു പുറത്തേക്ക് വരുമ്പോൾ പ്രവീണയും റെഡി ആയി നിൽപ്പുണ്ടായിരുന്നു. ശിവദയെ കണ്ടതും പ്രവീണ  കണ്ണിമവെട്ടാതെ  അവളെ നോക്കി നിന്നു പോയി. അത്ഭുതം വിട്ടു മാറാതെ പ്രവീണ ചോദിച്ചു.
\" ആഹാ ഇതൊക്കെ കൈലുണ്ടായിരുന്നോ? \"
ശിവദ ചെറു പുഞ്ചിരിയോടെ പറഞ്ഞു
\" ഉണ്ട് ചേച്ചി.. അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാനായിട്ടു അമ്മ തന്നയച്ചതാ \"
\" കൊള്ളാം മുഖ സ്തുതി പറയുവാന്ന് ഓർക്കരുത് ശിവ നിന്നെ കാണാൻ എന്ത് ഭംഗിയാ  ഈ വേഷത്തിൽ നിന്റെ സൗന്ദര്യം ഇരട്ടിച്ചത് പോലെ ഇന്ന് ചെക്കന്മാരുടെ നോട്ടം മുഴുവൻ നിന്നിലായിരിക്കും \" പ്രവീണ ഒരു കള്ള ചിരി പാസ്സാക്കി പറഞ്ഞു.
\" ഒന്ന് പോ എന്റെ ചേച്ചി \" ശിവദ കുസൃതി ചിരിയോടെ പ്രവീണയെ നോക്കി പറഞ്ഞു.

ഓട്ടോയിലാണ് അവർ അമ്പലത്തിൽ എത്തിയത്.. ആദ്യമായി തന്റെ ഇഷ്ട ദേവനെ ഒരു നോക്ക് ദർശിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൾ.ക്ഷേത്രങ്കണത്തിലേക്കു കാൽ എടുത്തു വെച്ചതും ദ നിൽക്കുന്നു മുൻപിൽ അരവിന്ദ്. ഇളം നീല ഷർട്ടും കസവു മുണ്ടും ഉടുത്തു നെറ്റിയിൽ കുറിയും ഇട്ടു അസ്സൽ നാടൻ ചെക്കനായിട്ടു മുൻപിൽ നിൽക്കുന്ന അരവിന്ദിനെ കണ്ടതും ശിവദ ചെറുതായൊന്നു ചൂളി. ശിവദയിലേക്കു അവന്റെ കണ്ണുകൾ വന്നു വീണു. എങ്ങനെ നോക്കാതിരിക്കും. കാവിലെ ഭഗവതി ഇറങ്ങി വന്നപോലുള്ള അവളെ ആരും ഒരു വട്ടമെങ്കിലും നോക്കിപ്പോകും\".അവൾ അവനെ നോക്കി പുഞ്ചിരിച്ചു അവനും തിരിച്ചൊരു പുഞ്ചിരി പാസ്സാക്കി. അപ്പോഴേക്കും പ്രവീണ അവനെ വളഞ്ഞിരുന്നു.
\" അല്ല ഇതെന്താ കല്യാണ ചെക്കന്മാരെ പോലെ?  \" പ്രവീണ ചോദിച്ചു. ഇത് കെട്ട് അവൻ പുഞ്ചിരിച്ചു.
\" അരവിന്ദേ എന്നാലും സൂപ്പറായിട്ടുണ്ട് കേട്ടോ \" പ്രവീണയുടെ പ്രശംസ കെട്ട് ചിരിച്ചു കൊണ്ട് നിൽക്കുന്ന അവന്റെ കണ്ണുകൾ ഇടയ്ക്കു തന്നിലേക്ക് നീളുന്നതായി ശിവദക്ക് തോന്നി. അവൻ പോയതിനു ശേഷമാണു അവർ തൊഴാൻ കയറിയത്. ഇഷ്ടദേവനെ വേണ്ടുവോളം തൊഴുത്തിറങ്ങുമ്പോഴും അവളുടെ മനസ്സിൽ അവന്റെ ചിന്തകൾ വന്നു തുടങ്ങിയിരുന്നു.
         ( തുടരും )



ഭാഗം 3

ഭാഗം 3

4.8
2513

പിന്നീട് ദിനരാത്രങ്ങൾ കഴിഞ്ഞു പോയത്  ശിവദ അറിഞ്ഞതേയില്ല. അരവിന്ദ് അവളുടെ മനസിനെ അത്രമാത്രം ആകർഷിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് സെക്കന്റ്‌ സാറ്റർഡേ ആണ്  വെള്ളിയാഴ്ച വൈകിട്ട് 5  മണിക്കുള്ള ട്രെയിനിനു ശിവദക്ക് നാട്ടിലേക്കു പോകണം. കുറച്ചു നേരത്തെ ഓഫീസിൽ നിന്നു ഇറങ്ങി ശിവദയും  പ്രവീണയും ടൗണിൽ എത്തി. പ്രവീണ കെ എസ് ആർ ടി സി ബസിനാണ് പോകുന്നത്. പ്രവീണയോടു യാത്ര പറഞ്ഞു ശിവദ റെയിൽവേ സ്റ്റേഷനിൽ എത്തി. അല്പം പോലും വെയിറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ ട്രെയിൻ എത്തി ചേർന്നു. അവൾ കയറാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച കണ്ടത് ഓടി കിതച്ചു  അരവിന്ദ് വരുന്നു. അവൾ ഒരു നിമി