എടാ ഇ ബിസിനെസ്സ് എത്ര ദിവസത്തേക്കാണ്.. ഹ ഹ ഹ!
അവൻ എല്ലാവരുടെയും മുഖത്തേക്കു ഒന്നു നോക്കി എല്ലാവരും ചിരിക്കുന്നു. ഇ പറഞ്ഞ തമാശ ഇഷ്ടം ആയിട്ടിലേലും അവൻ ഒന്നു ഇളിച്ചു കാട്ടി.. നട്ടിന്പുറത്തു അവന്റെ പുതിയ ചായ കട്ട തുടങ്ങി. ചെറിയ ഒരു റൂം 2 പേർക്ക് കഷ്ടിച്ച് തിരിഞ്ഞു കളിക്കാൻ ഉള്ള സ്ഥലമേ ഉള്. പുറത്തേക്കു കെട്ടി വെച്ചിടുള്ള ഷിറ്റിന്റെ റൂഫ്. രണ്ടു ചെറിയ വട്ട മേശ ഇടിടുണ്ട് അതിനു ചുറ്റും 3 സ്റ്റുളുകളും പിന്നെ ഒരു പലഹാര ചിലിന്റെ ചെറിയ ഒരു പെട്ടി. സ്റ്റവു.. വെള്ളം തിളയ്ക്കാൻ ഉള്ള ഒരു ചേമ്പ്. പലഹാരം ഉണ്ടാകാൻ ഉള്ള ഒരു ഉരുളി. മിട്ടായി ഭരണികൾ നിരത്തിവെച്ചിടുണ്ട്. പേക്കറ്റ് മിട്ടായികൾ തൂകി വച്ചിടും ഉണ്ട് കടയുടെ പുറകിലെ ചുവരിൽ ഒരു വാഷ് ടാപ് ഉണ്ട്.. ഉള്ളിൽ പാത്രം കഴുകാൻ ഉള്ള ഒരു വാഷ് സിങ്ക്ഉണ്ട്..
ആളുകൾ കുറച്ചു പേര് ഉണ്ട് അവിടെ അവന്റെ ഭാര്യ സായ്‌നബ. ഉപ്പ ബിരാൻ. ഉമ്മ കദീജ. പിന്നെ അവന്റെ സുഹൃത്തുക്കൾ. അങ്ങനെ കുറച്ചു പേര് തൊട്ട അടുത്തുള്ള കുറച്ചു കടക്കാർ.. അങ്ങനെ ബിസ്മി ചൊല്ലി അവന്റെ ഉമ്മ ഉപ്പ കട്ട ഉൽഘാടനം ചെയ്തു..
എടാ ഫെയസലെ ഉൽഘാടനം കഴിഞ്ഞില്ലേ ഇനി എല്ലാർക്കും നിന്റ കൈ കൊണ്ട് ഓരോ ചായ ഉണ്ടാക്കി കൊടുക്കു പലഹാരം ഉമ്മ എടുത്തു കൊടുത്തോള..
"ഉമ്മ എടുക്കുമ്പോ എനിക്ക് രണ്ടു എണ്ണം എടുത്തോളൂ.
"ബാവോ അതൊന്നും ഫ്രീ അല്ല കായ്യ് കൊടുക്കേണ്ടി വരും... ഹ ഹ ഹ
'അഷ്റഫെ ഓൻ വിചാരിച്ചതു ഫ്രീ ആണ് എന്നാണ് ഹ ഹ ഹ.
"ഇങ്ങൾ രണ്ടാളും വല്ലാതെചിരിക്കേണ്ട എന്റെ പൈസ എന്റെൽ ഉണ്ട് നിങ്ങള പൈസ എന്നോട് കൊടുക്കാൻ പറയരുത് പറഞ്ഞേക്കാം ഹും'
'ആരും പൈസ തരേണ്ട ഇ ചില്ലുകൂട്ടിൽ ഉള്ള കട്ടികളും ആ തിളച്ചു കൊണ്ടിരിക്കുന്ന ചായയും ഇന്നു ഫ്രീ അത് കഴിഞ്ഞു ഉണ്ടാകുന്നതിനു പൈസ തന്നാൽ മതി പോരെ'..ഫെയസൽ പറഞ്ഞു.
'ന്ന പിന്നെ ഇയ്യ് ആ നെയപ്പം ഇങ്ങട്ട് താ മോനെ '
'ആരിത് രാഘവേട്ടനോ ഇത് വരെ മുപ്പര് ചായ കുട്ടിക്കാതെ അങ്ങട്ട് മാറി നിൽക്കേയ്നി.ഇപ്പൊ മുപ്പര്ക് കട്ടി വേണം പോലും ഹ ഹ ഹ '
' രാഘവേട്ടാ ഇതാ നയപ്പം '
' അല്ല ഖദീജ ഇവിടെ പണിക്കു കൂടിയോ '
' ആ ഇന്ന് ഒരു ദിവസം എന്റെ സേവനം ഉണ്ടാവും'
' അല്ല ബീരാനേ ഇവന്റെ മുന്നത്തെ പലചരക്ക് കട എന്തായി' നെയ്യപ്പം കടിച്ചുകൊണ്ട് രാഘവേട്ടൻ ചോദിച്ചു.
' ഓ അത് പറയാതിരിക്കാ ബേധം' അതും പറഞ്ഞു നിർത്തി.
' നല്ലൊരു ദിവസം ഇനി അതും ഇതും പറയണ്ട ' ഉമ്മ പറഞ്ഞു.' സൈനബ ഈ ചായ കുടിച്ചോ '
' ആ ഉമ്മ ഞാൻ കുടിച്ചു. എന്നാൽ ശെരി ഇനി വൈകുന്നേരം കാണാം അങ്ങനെ പറഞ്ഞു എല്ലാരും പിരിഞ്ഞു പോയി. പോകുമ്പോൾ ചിലർ പരസ്പരം പറഞ്ഞു 'ഇതെങ്കിലും അവൻ കയിച്ചിലാകുമായിരിക്കും'( രക്ഷപ്പെടും ആയിരിക്കും )
നാ കദീജേ സൈനബ നിങ്ങളു വീട്ടിലേക്ക് പൊയ്ക്കോളൂ. അപ്പോ ഇങ്ങള് വരില്ലേ. ആ ഞാൻ അങ്ങ് വരാം ഇന്ന് മോനെ സഹായിക്കട്ടെ.
നാ ഇയ്യ് വാ സൈനബ. ഉപ്പ ഇന്ന് നല്ല സന്തോഷത്തിലാണ്.
അങ്ങനെ അവരും വീട്ടിലേക്ക് മടങ്ങി അവൻ പുറത്തിറങ്ങി ക്ലാസ് എല്ലാം ടേബിളിൽ നിന്നെടുത്ത് കഴുകി വൃത്തിയാക്കി ഉള്ളിലേക്ക് എടുത്തു വച്ചു. ഉപ്പാക്ക് ഒരു ചായയും കൂടി തരട്ടെ.
' ഏയ് ഒന്നു മിണ്ടാതിരുന്നെ ഞാൻ നേരത്തെ കുടിച്ചു'
അവർ രണ്ടുപേരും പുറത്തേക്ക് നോക്കി നിന്നു. തൊട്ടപ്പുറത്ത് ബസ്റ്റോപ്പും ഉണ്ട്. അല്പസമയം കഴിഞ്ഞപ്പോൾ അവിടേക്കു ഒരു സ്ത്രീയും കുട്ടിയും വന്നിറങ്ങി. അവർ കടയിലേക്ക് വന്ന് പാക്കറ്റ് മിഠായി വാങ്ങിപ്പോയി. കടയിലെ ആദ്യത്തെ കസ്റ്റമർ! എന്തോ അഞ്ച് രൂപയുടെ മിഠായി ആണെങ്കിലും അവന് അത് എടുത്തു കൊടുത്തപ്പോൾ ഒരു സന്തോഷം.
' ഇനി വേണേ ഉപ്പ വീട്ടിലേക്ക് പൊയ്ക്കോ. ഭക്ഷണം സമയത്തിന് കഴിക്കേണ്ടതലേ. ഗുളിക കഴിക്കാനുള്ളതല്ലേ. വേണമെങ്കിൽ ഉച്ചക്ക് ശേഷം വന്നോളു ഇനി തിരക്കുള്ള കച്ചവടം എന്തായാലും വൈകുന്നേരം ഉണ്ടാവുകയുള്ളൂ'.
എന്നാൽ ഞാൻ ഇറങ്ങി.. പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ പെട്ടെന്ന് നല്ല ശക്തമായ മഴ പെയ്തു. ആദ്യത്തെ ദിവസം തന്നെ കച്ചവടം കുറയുമോ അവരുടെ മനസ്സിൽ ഒരു ആശങ്കയുണ്ടായി. അവർ ദൈവത്തോട് പ്രാർത്ഥിച്ചു. മഴ ശക്തമായി തുടർന്നു അവർ ഇരു പേരും പുറത്തേക്ക് നോക്കിയിരുന്നു
തുടരും