Aksharathalukal

കുയിൽ പെണ്ണ്.

സെലിൻ എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. എന്ത് ചെയ്യണം എന്ന് ഓർത്തിട്ട് അവൾക്ക് ഒന്നും മനസ്സിലാകുന്നില്ല. കുറേ നേരമായി അവള് കരഞ്ഞു തളർന്നു കിടക്കുകയാണ്.

എന്തോ ഒന്ന് ഉറപ്പിച്ച പോലെ അവള് വാച്ചിൽ നോക്കി മൂന്ന് മണിയായി.

ഇനിയും ഇങ്ങനെ കിടന്നു കരഞ്ഞാൽ …….വേണ്ട, എനിക്ക് വേണ്ടത് ഞാൻ തന്നെ ചെയ്യണം..

ഈ നേരത്ത് എങ്ങനെയാ ജ്യോതിയെ വിളിക്കുന്നത് അവള് നല്ല ഉറക്കമയിരിക്കും.

സെലിൻ ബെഡ്ഡിൽ നിന്നും എഴുന്നേറ്റു ഒരു ബാഗിൽ അവളുടെ ഡ്രെസ്സും സാധനാങ്ങളും എടുത്തു വെച്ചു.

അവള് ഫോൺ എടുത്തു ഡയൽ ചെയ്തു.

ഹലോ ജ്യോതി....

ഹലോ സെലി 

സോറി രാവിലെ തന്നെ നിന്നെ വിളിച്ചുണർത്തി. 

ഓ സാരമില്ല. ഉണർത്തി കഴിഞ്ഞ് നീ പഞ്ചാര പറയണ്ട. എന്താ രാവിലെ തന്നെ…

നിൻ്റെ സൗണ്ട് വല്ലാതെയണല്ലോ… ജ്യോതി പെട്ടന്ന് ഓർത്ത് ഓ ഇനി അവളുടെ അമ്മക്ക് എന്തെങ്കിലും???....

എടീ നിൻ്റെ വർക്കിംഗ് വീമൺസ് ഹോസ്റ്റലിൽ എനിക്ക് ഒരു റൂം കിട്ടുമോ ?. ഇന്ന് തന്നെ വേണം . ഞാൻ ഇനി ഇവിടെ തുടരാൻ ഉദ്ദേശിക്കുന്നില്ല

ഹലോ എന്താ സെലിനെ..... നീ വല്ല സ്വപവും കണ്ടോ?

ഹെ ജ്യോതി ...ഞാൻ സീരിയസാണ് 

എന്തടി എന്ത് പറ്റി. പെട്ടന്ന് എന്താ പ്രശ്നം… വീട്ടിൽ വല്ല വഴക്കും നടന്നോ??

അത് ...ഞാൻ നേരിൽ കണ്ട് പറയാം. പക്ഷേ ഞാൻ ഹോസ്റ്റൽ റൂമിനെകുറിച്ച് സീരിയസ് ആണ്.

ടെൻഷൻ അടിക്കാതെ ... എനിക്ക് ഇന്ന് ഓഫ് ആണ് ഞാൻ നിൻ്റെ വീട്ടിലേക്ക്
വരാം. പിന്നെ തീരുമാനിക്കാം

അയ്യോ വേണ്ടടി….ഞാൻ ഹോസ്റ്റലിൽ വരാം

സെലിൻ പെട്ടന്ന് ഡ്രസ്സ് മാറി ബാഗും എടുത്ത് നടന്നു. ഉറങ്ങി കിടക്കുന്ന സേബിയെ അവളൊന്നു തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകളിൽ പുച്ഛവും
വെറുപ്പും കൂടെ വിഷമവുo വന്നു നിറഞ്ഞു...

റൂമിൽ നിന്നിറങ്ങി അവള് അടുത്ത റൂമിൽ കിടന്നുറങ്ങുന്ന അമ്മയുടെ അടുത്തെത്തി.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കരച്ചിൽ കേൾക്കാതിരിക്കാൻ അവള് വാ പൊത്തിപ്പിടിച്ചു.

സെലിൻ മനസ്സിൽ പറഞ്ഞു അമ്മ ഇവിടെ ഉണ്ടല്ലോ എൻ്റെ റോണി മോനെ നോക്കാൻ . അത് മാത്രം ആണ് ഒരു സമാധാനം. അമ്മേ ഇനിയും ഞാൻ ഇവിടെ നിന്നാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ല. സെബി അമ്മേ നന്നായി നോക്കും എന്ന് എനിക്കറിയാം… ഞാൻ വരും അമ്മയെയും മോനെയും കൊണ്ട് പോകാൻ അത് വരെ എന്നോട് ക്ഷമിക്കമ്മെ!!

നിയന്ത്രണമില്ലാതെ ഒഴുകുന്ന കണ്ണുകളെ തുടച്ചു അവള് ബാഗുമായി  റൂമിൽ നിന്നും ഇറങ്ങി നടന്നു. ..ഇല്ല മോനെ റോണി നിന്നെ കണ്ടാൽ മമ്മക്ക് പോകാൻ പറ്റില്ല. മമ്മിയോട് ക്ഷമിക്കൂ മോനെ….ഇനി വയ്യ മമ്മിക്ക്….. ഞാൻ എങ്ങനെ നിൻ്റെ മുഖത്ത് നോക്കും... ദൈവാമെ ഒരു അമ്മക്കും ഈ ഗതി വരല്ലേ…..

അവള് പാർക്കിങ്ങിൽ പോയി വണ്ടി സ്റ്റാർട്ട് ചെയുത് ഹോസ്റ്റലിൻ്റെ അഡ്രസ്സ്
ഗൂഗിൾ മാപ്പിൽ ഇട്ടു മുന്നോട്ട് പോയി….പതിയെ അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി.

ഒരു പതിനഞ്ചുവർഷം പുറകിലേക്ക്…

അവള് ഓർത്തു ഡൽഹി എന്ന ഈ വലിയ നഗരത്തിൽ വന്നെത്തിയതും സെബി എന്ന
സെബാസ്റ്റ്യനെ വിവാഹം കഴിച്ചതും എല്ലാം…. എവിടെയാണ് എനിക്ക്
പിഴച്ചത്…….


തുടരും....കുയിൽ പെണ്ണ്. 2

കുയിൽ പെണ്ണ്. 2

4.3
12169

നല്ല തണുപ്പുള്ള ഡിസംബർ മാസത്തിലെ ഒരു സായാഹ്നം.  മരം കോച്ചുന്ന ഡൽഹിയിലെ തണുപ്പിൽ സെലിൻ ഓഫീസ് വിട്ടു റോഡിലേക്ക് വന്നു. എത്രയും പെട്ടന്ന് ബസ്സ് സ്റ്റോപ്പിൽ എത്തണം... ഇന്നും ബസ്സ് മിസ്സായൽ ദൈവമേ വീട്ടിലെത്താൻ ഒത്തിരി നേരമാകും. അങ്കിളിൻ്റെ വഴക്ക് ഇന്നും കേൾക്കണം …. അവള് ഉള്ളുരുകി പറഞ്ഞു മാതാവേ ഇന്ന് എൻ്റെ ബസ്സ് പോയി കാണല്ലെ. സെലിൻ നാട്ടിൽനിന്നും വന്നിട്ട് മൂന്ന് മാസം ആയി. ഓണത്തിന് നാട്ടിൽ വന്ന അമ്മാവനും കുടുംബത്തിനും കൂടെ അവളും വന്നു ഒരു ജോലിക്കായി.  അവളുടെ കുടുംബത്തിന് അത് ആവശ്യമായിരുന്നു. എം കോം എഴുതി ഉടനെ വന്നതാണ്.  അവളുടെ കുടുംബത്തിന് മാറ്റ് മാർഗ