Aksharathalukal

❤️💓LISHAQ ISHQ💓❤️PART -6

മോളേ..  എഴുന്നേൽക്ക് നേരം എത്രയായന്നാ വിജാരം, ഡോർ തുറക്ക്.... മോളേ.....


ഉമ്മയുടെ വിളി കെട്ട് കണ്ണുംതിരുമ്മി എഴുന്നെറ്റു പോയി ഡോർ തുറന്നു.


Good morning...... ഉമ്മീ....


എന്ത് ഉറക്കം ആണ് ഇത്. ഇന്നലെ  എത്ര വിളിച്ചു ഒന്ന് ഫുഡ് കയിക്കാൻ...


Sorry ..ജിയാന കുട്ടീ... ഇന്നലെ നേരത്തേ ഉറങ്ങി പോയി...

എന്നാൽ ഒന്ന് നേരത്തേ എണീറ്റുകൂടെ... അതും ഇല്ല.
വേഗം പോയി കുളിച്ച്  മാറ്റി വാ, ഞാൻ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട്.


എനിക്ക് ഒന്നും വയ്യ.
 ഇന്ന് ഞാൻ പോകുന്നില്ല.


അതെന്താ...
(ഉമ്മ)


എനിക്ക് ഇന്ന് പനിയാ....


പനിയോ... ഹേയ് ചൂട് ഒന്നും ഇല്ലല്ലോ...
(ഉമ്മ)


ഇത് ആ പനി അല്ല ഉമ്മാ... ഇത് വേറേ പനി.. പേടി പനി എന്നൊക്കെ പറയും..

എന്നും പറഞ്ഞ്  എന്നെ നോക്കി ആക്കി ചിരിച്ചുകൊണ്ട് കാക്ക സ്റ്റെപ്പ് ഇറങ്ങിതായേക്കുപോയി.


പേടി പനി നിൻ്റെ ഓൾക്ക്......


അങ്ങനെയാണെങ്കിൽ നി കോളേജിൽ വാ...


ആ.. വന്നിരിക്കും
എന്നും പറഞ്ഞ് അവനെ വെല്ലുവിളിച്ച്, ഡോർ വലിച്ചടച്ചു.


ഈ ലിയ പേടിക്കാനോ ..അതും ആ കോവാനേ ..😏 impossible.


മാറ്റി ഒരുങ്ങി, ഫുഡും കയിച്ച്, അവനെ പുച്ഛിച്ച്, അവൻ്റെ വണ്ടിക്കു പിറകിൽ കയറി ഇരുന്നു.


എന്നെ നോക്കി തല കുല്ലുക്കി വണ്ടി  എടുക്കുന്ന അവൻ്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തപ്പോൾ.. അവൻ ഡീസെൻ്റ് ആയി.


ഇറങ്ങിക്കോ...
(കാക്ക)

ഇവിടെയോ...🥲


അതെ...
(കാക്ക)


ഇല്ല മര്യാദക്ക് കോളേജിൽ ഇറക്കി വിട്ടോ..


മോൾ ബസ് കയറി പോയാമതി..
(കാക്ക)

ഇനി ബസ് കയറി അവിടെയെത്തുമ്പോയേക്കും ലൈറ്റ് ആകും...


നിന്നെ അവിടെ കൊണ്ടാക്കി, ഓഫീസ് വരെ പോകുമ്പോയേക്കും എനിക്കും ലൈറ്റ് ആകും.
അല്ലേൽ തന്നെ ഉപ്പ കുറേ നേരം ആയി വിളിക്കുന്നു ഞാൻ അവിടെ എത്തിയില്ലെ ചോദിച്ചുകൊണ്ട് 
(കാക്ക)

എന്നാ നിനക്ക് ആദ്യമേ പറഞ്ഞൂടെ കോളജിലേക്ക് അല്ല എന്ന്.


നിന്നെ വേണേൽ ആഷിയെ വിളിച്ചു പിക്ക് ചെയ്യാൻ പറയാം
എന്ന് അവൻ പറഞ്ഞതും ഞാൻ റോഡ് അരികിൽ ആയി കിടക്കുന്ന മട്ടൽ എടുക്കാൻ നിന്നതും...


സോറി... എറിയരുത് പ്ലീസ് മുത്തല്ലെ....
എന്നും പറഞ്ഞ് അവൻ്റെ പോക്കറ്റിൽ നിന്ന് 500 രൂപ കയ്യിൽ വെച്ച് കൊണ്ട് , ഫ്ളൈ കിസ്സും തന്ന് വണ്ടിയും എടുത്തു പോയി.


അവൻ പോയവഴിയില്ലേക്ക് പുഞ്ചിരിച്ചുക്കൊണ്ട് നോക്കി ഇരിക്കുമ്പോയാണ്..

ബസ് വന്നത്, ബസ് കയറി ക്ലാസ്സിൽ എത്തിയപ്പോയേക്കും 
സമയം ഒരുപാട് വൈകിയിരുന്നു.


ക്ലാസിലേക്ക് നോക്കിയപ്പോ... കാലമാടം ആണ്... അതോടെ ക്ലാസിലേക്ക് കയറുന്ന കാര്യത്തിൽ  തീരുമാനമായി.

അവരെ  തൊട്ട് മുന്നിലേക്ക് നോക്കിയപ്പോൾ യാതൊരു വികാരവും ഇല്ലതെ... ശ്യാസം അടക്കി പിടിച്ചു നിൽക്കുന്ന, സിയയും, ബാനുവും 🤭...
പാവം..


ക്ലാസ്സിൽ അങനെ ഇരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട്,തൊട്ടടുത്തുള്ള മരച്ചുവട്ടിൽ പോയി ഇരുന്നുകൊണ്ട് ചുറ്റും കണ്ണോടിച്ചപ്പോയാണ് വരാന്തയിൽ കൂടെ ശൂവും കൊട്ടുമിട്ട് ചൂരലും വീശി വരുന്ന ഒരു മുതലിനെ കണ്ടത്..
എവിടെയോ കണ്ടുമറന്ന ഒരു ശൈലിയിൽ ഉള്ള നടത്തം...


എവിടെയാണ് എന്ന് ആലോചിക്കുമ്പോയേകും ആ രൂപം എനിക്ക് മുന്നിൽ എത്തിയിരുന്നു  


നമ്മൾ അത്യാവശ്യം നന്നായി ബഹുമാനിക്കുന്നവരുടെ കൂട്ടത്തിലായത് കൊണ്ട്, വേഗം എഴുനേറ്റു നിന്നു.
അല്ലാതെ രൂപത്തെ കണ്ട് പേടിച്ചിട്ടല്ല.😌


Don't you have class,?And what is standing here?


അത്  ലൈറ്റായിപ്പോയി...sir.


Don't know the rules and regulations of collagen?  Just started college.  Nonsense

ഓ.. വീണ്ടും ഇംഗ്ലീഷ്.. എനിക്ക് വയ്യ ഇയാളെ ഞാൻ, വേണ്ട വേണ്ട കരുതുമ്പോൾ.. എന്നെ കൊണ്ട് ഇംഗ്ലീഷ് പറയിപ്പിച്ചെ അടങ്ങൂ എന്നെ തോന്നുന്നു. cool ലിയ cool.... ഇയാള്ളാണെങ്കിൽ ഫുൾ ചൂടിൽ ആണെന്ന് തോന്നുന്നു...
ഇനി എന്ത് ചെയ്യും.🤔
കരയുന്ന പോലെ ഒന്ന് അഭിനയിച്ചു നോക്കാം..


 ഇനിയുണ്ടാവില്ല..sir..😔😔😥
 

Its..ok..this is last and final warning.


(പറയുന്നത് കേട്ടാൽ എനിക്ക് കുറെ WARNING തന്നത് പോലെ ഉണ്ടല്ലൊ... എന്തായാലും സംഭവമേറ്റു.)


Go to class room.
എന്നും പറഞ്ഞ് മൂപ്പര് പോകാന് നിന്നതും.


Sir, Miss കയറ്റുമോ?


It is enough to say that it is my order.ok.
(Sir)

ഞമ്മൾ തല കുല്ലുക്കി കൊണ്ട് ക്ലാസിലേക്ക് പോകാൻ നിന്നപ്പോയാണ്. മൂപ്പര് പിറകിൽ നിന്ന് വിളിച്ചത്?


who is teaching class now?
(Sir)

കാലമാഡം sir


What,,....!!!!!


അള്ളോ... എന്തായിരുന്നു പടച്ചോനേ അവരേ പേര് കിട്ടുന്നും ഇല്ലല്ലോ..

.....sir.....അത്........ നളനിമിസ്സ്. ..


COME TO THE OFFICE 


എന്ന് പറഞ്ഞതും എന്നെ ഒന്ന് കൂർപിച്ചു നോക്കി. അയാൾ ഓഫീസിലേക്ക് നടന്നു...


ഓഫീസോ... പടച്ചോനെ പെട്ടു...
ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് നഖം കടിച്ചു നടക്കുമ്പോയാണ്. കോവാൻ, ഞങ്ങൾക്ക് അഭിമുഖമായി നടന്നു വരുന്നത് കണ്ടത്.
അവനും സാറ എന്തോ സംസാരിക്കുന്നുണ്ട്. അതിനിടയിൽ  ഇടക്ക് ഇടക്ക് മുബീൻ എന്ന് പറയുന്ന പോലെ അവൻ എന്നേയും  നോക്കുന്നുണ്ട്. അവനോട് സാറിൻ്റെ കൂടെ ഓഫീസിലേക്ക് വരാൻ പറഞ്ഞ് SIR മുന്നിൽ നടന്നതും, അവൻ പിറകിലായി  എൻ്റെ കൂടെ നടന്നു.


നീ എവിടേക്കാ...
(കോവാൻ )

ഒന്ന് പള്ളിയിൽ അച്ചനെ കണ്ടിട്ടു വരാം എന്ന് കരുതി എന്തേ...


ഓ തമാശ.. മര്യാദക്കു കാര്യം പറയടി.....
(കോവാൻ)

കണ്ണ് കണ്ടൂടെ ഇവിടേക്ക കൊണ്ട് പോകുന്നത് എന്ന്?


എന്തിനാ എന്നാ ചോദിച്ചത്?
(കോവാൻ)


ഇവൻ കാര്യമറിയാതെ എനിക്ക് മനസമാധാനം തരില്ല എന്നായപ്പോൾ ഞമ്മൾ അവനോടു എല്ലാം പറഞ്ഞു.


എന്താടാ കിണിക്കാൻ മാത്രം!


സ്വന്തം ഭാര്യയെ ആരേലും അങ്ങനെ വിളിച്ചാൽ സ്നേഹമുള്ള ഏതെങ്കിലും ഭർത്താവിനു സഹിക്കുമോ?
(കോവാൻ)


ഭാര്യയോ!!.. ഭർത്താവോ...???


പകച്ചുപോയി മക്കളെ ഞമ്മൾ...
ഞമ്മൾ ആകെ പെട്ടു എന്ന പരുവത്തിൽ നിൽക്കുമ്പോയാണ് കോവാൻ മറ്റൊരു സത്യം കൂടെ പറഞ്ഞത്. മൂപ്പരാണ് കോളേജ് പ്രിൻസിപ്പൾ എന്ന്

നീ തീർന്നു ലിയാ നീ തീർന്നു.. നാവ് ചതിക്കാൻ കണ്ട സമയം.,😑


ഇത്രേം സുന്ദരനും സുമുഖനുമായ സാറിനു എങ്ങനെ ഈ സാധനത്തിനെ കിട്ടി , എങ്ങനെ സഹിക്കുന്നു ആവോ.. ...


നീ എന്തെങ്കിലും പറഞ്ഞോ...
(കോവാൻ)


ഹേയ് എന്ത്.. നിന്നെ എന്തിനാണാവോ വിളിപ്പിച്ചെ..?!


അതൊക്കെ ഉണ്ട്.. ഞങൾ തമ്മിൽ പലതും ഡിസ്കസ് ചെയ്യാൻ ഉണ്ടാവും, അത് പിള്ളേർ അറിയണ്ട.
(കോവാൻ)


അതിന് നീയാരാ...


അപ്പോ അതൊന്നും അറിയില്ലേ... ഇതാണ് നമ്മുടെ കോളേജ് ചെയർമാൻ ഇവാൻ ഇഷാക്ക് എന്നും പറഞ്ഞ് ഒരുത്തൻ അവൻ്റെ തോളിലൂടെ കയ്യിട്ടു...

ഇതിപ്പോ ആരാ പുതിയ അവതാരം എന്ന് കരുതി അവനെ നോക്കിയപ്പോയെക്കും കോവാന് അവനെ ക്ലാസിൽ പോടാ എന്ന് പറഞ്ഞ് ഓടിച്ചു വിട്ടു.


ചെയർമാനോ ഇവനൊ... ഇവിടെ ഉള്ളവരുടെ തലക്ക് ഒന്നും ഓളം ഇല്ലേ ഇവനെ ഒക്കെയാണോ ചെയർമാൻ സീറ്റിൽ ഇരുത്തിയത്.
അത്  എന്തേലും ആവട്ടെ...
ഇവിടന്ന് എസ്ക്യപ്പാകാൻ ചെയർമാൻ്റെ കാൽ എങ്കിൽ അത്.


വല്ലാതേ നോക്കല്ലേ പെണ്ണേ..
എനിക്ക് കണ്ണ് പറ്റും..


(ഓ പിന്നേ.. നോക്കാൻ പറ്റിയ സാധനവും- ആത്മ)


നിങൾ കോളേജ് ചെയർമാനായസ്ഥിതിക്ക്...


നിങ്ങളോ?! നിനക്ക് ഇങ്ങനെ ഓക്കെ വിളിക്കാൻ അറിയുമോ?(കോവാൻ)


എന്തെ.. മാറ്റി വിളിക്കണോ..


ഹേയ് വേണ്ട.  ഇതും മാറ്റാഞ്ഞാൽ മതി.
വളച്ചു കെട്ടാതെ മോൾ കാര്യം പറ..?!


നിങൾ പറഞാൽ പ്രിൻസി എന്നെ വെറുതേ വിടൂലെ...


വിടും, അതിന്...
(കോവാൻ)


അതിന് നിങൾ ഒന്ന് പറയുമോ..

എന്ന് ഞമ്മൾ കുറച്ച് ഇമോഷന് ഒക്കെ വരുത്തി പറഞ്ഞ് അവനെ ഇട കണ്ണിട്ടു നോക്കി.
എവിടെ യാതൊരു കുലുക്കവും ഇല്ല അവൻ.


എനിക്ക് ഒന്നും വയ്യ.
(കോവാൻ)


പ്ലീസ് ഡാ... എന്നും പറഞ്ഞ് ഞാൻ അവൻ്റെ മുന്നിൽ കയറി നിന്നു.

അവൻ ജാഡ ഇട്ട് കളിക്കുന്നു. ആവശ്യം വന്നാൽ കഴുതയുടെയും കാൽ പിടികണം എന്നല്ലേ ..


നടകൂല മോളെ..  നി ഒന്ന് മാറിയേ...
(കോവാൻ)


പ്ലീസ്.. പ്ലീസ്ഡാ.... 


ഞാൻ എന്ത് പറയാനാണ് പ്രിൻസിയോട്?
(കോവാൻ)


എന്തേലും അങ്ങ് തട്ടിവിട്ടോ എന്ന് ഞമ്മൾ പറഞ്ഞതും എന്നെ നോക്കി തലകുലുക്കി കൊണ്ട് അവൻ ഓഫീസിലേക്ക് കയറി. പിറകിൽ ഞാനും.


അവനോടിരിക്കാൻ പറഞ്ഞ കൂട്ടത്തിൽ എന്നെ ഒന്ന് തറപ്പിച്ച് നോക്കിയിരിക്കാൻ  പറഞ്ഞു.


ഞമ്മൾ വേണ്ട sir എന്നും പറഞ്ഞ് അവരിൽ നിന്ന് കുറച്ചുമാറി നിന്നു.

പ്രിൻസിയുമായി  സംസാരിച്ചശേഷം അവൻ എണീറ്റ് എൻ്റെ  അടുത്തേക്ക് വന്നു.


ഡീ നീ എന്താ ഇവിടെ നിനക്ക് ക്ലാസ് ഒന്നും ഇല്ലേ?
(കോവാൻ)


ഇവൻ വെളിവ് ഇല്ലേ കുറച്ച് മുമ്പ് അല്ലേ എല്ലാം ഞാൻ ഇവനോട് പറഞ്ഞത്.😑


ഇവാൻ നിനക്ക് അറിയുമോ ഇവളെ...!
(പ്രിൻസി)

(ഓ അപ്പൊ സാറിന് മലയാളം അറിയാം, ആത്മ)


Sir she is my wife..



Whatttt🤯🤯 ആര് എപ്പോ... ഞമ്മൾ കണ്ണും തളളി അവനെ നോക്കി അവൻ എന്നെ നോക്കി സൈറ്റ് അടിച്ചു.
പ്രിൻസിയുളളത് കൊണ്ട് അല്ലേൽ കാണാമായിരുന്നു കോവാനേ 😩...

ഇവൻ പറയാൻ വേറേ ഒരു കാരണവും കിട്ടിയില്ലേ ഈ ഒരു കാരണം മാത്രം കിട്ടിയുളൂ...

കേട്ടത് വിശ്വസിക്കാനാവാതേ SHE.. എന്ന് ചോദിച്ചു കൊണ്ട് മൂപ്പര് എനിക്ക് നേരെ വിരൽ ചൂണ്ടി.

മൂപ്പർക്ക് വരെ തോന്നുന്നുണ്ട് ഞാൻ ഒരു കുഞ്ഞ് കുട്ടി ആണെന്നും കെട്ടാൻ പ്രായമായില്ല എന്നോക്കെ എന്നിട്ടാണ് ഇവൻ ഓരോന്ന്..😩😩


അതേ SIR ഇവൾ തന്നെ....
(കോവാൻ)

ഇവനെ ഇന്ന് ഞാൻ.
വിശ്വസിക്കാത്തവരെയും വിശ്വസിപ്പിക്കുന്നു.


വെയിറ്റ് ഞാൻ ഇപ്പൊ വരാം
എന്നും പറഞ്ഞ് പ്രിൻസി അവർക്കു വന്ന കോൾ എടുത്തു കൊണ്ട് പുറത്തേക്ക് പോയി.
മൂപ്പർ പുറത്തേക്ക് പോയതും.


ഡോ കോവാൻ കുരിപ്പെ.. എന്തൊക്കെയാടാ നി വിളിച്ച് പറഞ്ഞത് എന്ന് ചോദിച്ചു കൊണ്ട് ഞാൻ അവനു നേരെ ഉറഞ്ഞ് തുള്ളിയത്തും.

അവൻ എന്നെ പിടിച്ച് വലിച്ച് ചുമരിലേക്ക് ചേർത്തു നിർത്തി, ശേഷം അവൻ എന്നിലേക്ക് അടുത്തു. അവനിൽ നിന്നുള്ള പ്രതീക്ഷിക്കാത്ത അറ്റാക്ക് ആയത് കൊണ്ട് ഒരു നിമിഷം എനിക്ക് എന്താ നടന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല. പിന്നെ ഒറ്റ അലറൽ ആയിരുന്നു...


ആ....


മിണ്ടാണ്ടെ നിൽക്ക് പെണ്ണേ.... നീ എന്തിനാ അലറുന്നത്.
എന്നും പറഞ്ഞ് അവൻ എൻ്റെ വാ പൊത്തി.

(അവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടാത്തപ്പോൾ അലറുകയാണ് നല്ലത് എന്ന് കരുതി ഒന്ന് അലറി നോക്കിയതാണ്.)

ഒരു നിമിഷം എന്നെ തന്നെ നോക്കി കൊണ്ട് നിൽകുന്ന അവൻ്റെ കാന്ത കണ്ണുകളിൽ എൻ്റെ കണ്ണ് ഉടക്കി.
പെട്ടോന്ന് തന്നെ സ്വബോധം വീണ്ടെടുത്തു കൊണ്ട് അവൻ്റെ കയ്യിനിട്ടുകടിച്ചു.


എന്നെ നോക്കി കണ്ണുരുട്ടി അവൻ കയ്യ്  കുടഞ്ഞു.


നീതന്നെയല്ലെ പറഞ്ഞത് എന്തും പറയാം എന്ന് എന്നിട്ടിപ്പൊ എൻ്റെ മെക്കിട്ട് കയറുന്നു.
അല്ല നീ എന്താ വിളിച്ചത്, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അങ്ങനെ വിളിക്കരുത് എന്ന് 
എന്നും പറഞ്ഞ് ഷർട്ടിൻ്റെ കയ്യും മടക്കി അവൻ വീണ്ടും എൻ്റെ അടുത്തേക്ക് വന്നു.

എനിക്കറിയുമോ   നി.. നിങൾ ഇ.. ഇ  ഇങ്ങനെയോ ക്കെ പറയും എന്ന്..

 നമ്മൾ വിക്കി വിക്കി പറഞ്ഞു കാൽ പിറകോട്ട് വെക്കാൻ നിന്നപോയാണ് ALL READY ഞമ്മൾ ചുമരിൽ തട്ടി നിൽക്കുകയാണ് എന്ന സത്യം തിരിച്ചറിഞ്ഞത്.

എന്തുപറ്റി എനിക്ക്... ഇതുവരെ ആരുടെയും മുന്നിൽ നിന്ന് പിറകിലേക്ക് നടന്നു ശീലമില്ലാത്ത ഞാൻ ഇപ്പൊ ഇവനുമുന്നിൽ മാത്രം   എൻ്റെ ധൈര്യം എന്താ ചോർന്നു പോകുന്നത്. ഇവൻ്റെ മുന്നിൽ മാത്രം എന്താ മനസ്സ് കയ്യ് വിട്ടു പോകുന്നത്.

നി ഇത് എ  .. എവിടേക്കാ... എന്നു പറഞ്ഞ് ഞാൻ അവൻ്റെ സൈഡിലൂടെ പോകാൻ നിന്നതും

അവൻ എൻ്റെ രണ്ടുഭാഗത്തും കയ്യ് വെച്ചു തടഞ്ഞു.

ഉമിനീർ ഇറക്കി കൊണ്ട് അവനേനോക്കിയപ്പോൾ എനിക്ക് നേരെ കള്ള ചിരിയും ചിരിച്ചു കൊണ്ട് അവൻ്റെ മുഖം അടുപ്പിച്ചതും,

അ..

ഞമ്മൾ അലറുന്നതിന് മുമ്പ് അവൻ എൻ്റെ വാ പോത്തി പിടിച്ചു.


ശ്ശ്.....🤫

എന്ന് പറഞ്ഞ് കൊണ്ട് അവൻ എൻ്റെ വായിൽ നിന്ന് കയ്യെടുത്തു.


ഞമ്മൾ അവൻ കടിച്ച കവിളിൽ കയ്യ് വെച്ച് അവനെ നോക്കി കണ്ണുരുട്ടി.


ലിയൂ.. ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ അങ്ങനെ വിളിക്കരുത് എന്ന്, ഇനിയും ആവർത്തിച്ചാൽ ഇങ്ങനേ ആയിരിക്കില്ല എൻ്റെ പ്രതികരണം എന്ന് പറഞ്ഞ് അവൻ എന്നിൽ നിന്ന് വിട്ടു നിന്നു.


EXCUSE ME
MAY I COMING 

എന്ന് പുറത്ത് നിന്ന് ഒരു ശബ്ദം കേട്ടതും ഞങൾ പുറത്തേക്ക് നോക്കി.

പടച്ചോനെ പ്രിൻസി.....

ഇത് നിങളുടെ ബെഡ് റൂം അല്ല എൻ്റെ ഓഫീസാണ്, എന്നും പറഞ്ഞ് മൂപ്പര് അകത്തേക്ക് വന്നു.

അവൻ പ്രിൻസിയെ നോക്കി ചിരിച്ചു.

ഞാൻ പിന്നെ അവിടെ നിന്നില്ല, ആർക്കും മുഖം കൊടുക്കാതെ... ഓഫീസ് വിട്ട് ഇറങ്ങിയെ 
ങ്ങോട്ട് എന്നില്ലാതേ നടന്നു. ശേഷം മുന്നിൽ ഒരു കണ്ട പടവിൽ കയറി ഇരുന്നു.



.....  ..... ..... ..... .... ...  ...  ... ....   ....  


ശേ എന്താ ആഷി നീ കാണിച്ചത്...

പാവത്തിൻ്റെ കണ്ണാകെ നിറഞ്ഞിട്ടുണ്ട്,
അവളെ അങ്ങനെ അടുത്ത് കണ്ടപ്പോ കൈവിട്ടു പോയതാണ്.
ശോ വേണ്ടായിരുന്നു. അവള് എന്തുകരുതികാണും എന്തോ...

അവള് പോയ വഴിയിൽ കൂടെ നോക്കി കൊണ്ടിരിക്കുമ്പോയാണ് പ്രിൻസി തോളിൽ തട്ടിയത്.


ഹലോ ഇവാൻ... നിന്നോടാണ് ചോദിക്കുന്നത്?


എന്താ sir...


അപ്പോ ഒന്നും നി കേട്ടില്ലേ....


അത് sir..,


.sir ഒന്ന് എന്നെ നോക്കിയാക്കി ചിരിച്ചു.


എപ്പോ കയിഞ്ഞ് നിൻ്റെ കല്യാണം ഒക്കെ എന്ന്..?


അതൊക്കെ sir പിന്നെ വിശദമായി പറഞ്ഞു തരാം എന്ന് പറഞ്ഞ് അവളെ തപ്പി ഇറങ്ങി.


ഇവൾ എവിടെ പോയി എന്തോ..?



... ....   .... ....    ....   ....   ... ... ...  . ..   ....    ........


എന്തൊരു കടി ആണ് ആ കോവാൻ കടിച്ചത്.
സോറി, ആഷി  കടിച്ചത്. ഇനി മനസ്സാവാജ  അത് ഞമ്മൾ കോവാൻ എന്ന് വിള്ളിക്കില്ല.
കവിൾ ഒരു വിധമായെന്ന് തോന്നുന്നു.

അവൻ്റെ പല്ലിൻ്റെ പാടും കൊണ്ട് എങ്ങനെ അവളുമാരുടെ മുന്നിൽ പോകും പടച്ചോനെ...

ഓരോന്ന് ആലോചിച്ച് കവിളിൽ കയ്യ് വെച്ച് ഇരിക്കുമ്പോയാണ്  മുന്നിൽ കുറെ കാലുകൾ കണ്ടത്.
ഇതിപ്പോ ആരാ എന്ന് കരുതി മുഖത്തേക്ക് നോക്കിയതും ഇരുന്നിടത്ത് നിന്ന് ഞെട്ടി എണീറ്റു.


ഗൗതം....!!!!! 


അപ്പോ മറന്നിട്ടില്ല, എന്തേ എന്നെ പ്രതീക്ഷിച്ചില്ലെ ?


കിട്ടിയത് നിൻ്റെ കവിളിൽ ആണെങ്കിലും അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ നിന്നെ..?

ഉള്ളിലുള്ള ഭയം മറച്ചു വെച്ചു  അവനോടായി പറഞ്ഞു.


കാണികളായിട്ടുപോലും അടുതാരുമില്ല, എന്നിട്ടും അവളുടെ സംസാരത്തിന് ഒരു കുറവും ഇല്ലല്ലോ ഹൃഷി !!

 
എന്ന് അവൻ  പറഞ്ഞപ്പോയാണ് നമ്മൾ ചുറ്റുപാടും ശ്രദ്ധിച്ചത്.

പറഞ്ഞ പോലെ തന്നെ ഒരു പല്ലി പോലും ഇല്ലല്ലോ അടുത്തോന്നും ഞാൻ ഇത് ഏതുമുക്കിൽ ആണ്.

ഹലോ... നോക്കിയിട്ട് കാര്യം ഇല്ല, ഒരാളും വരാൻ പോകുന്നില്ല, എന്നും പറഞ്ഞ് ഗൗതം എനിക്ക് ചുറ്റും നടക്കാൻ തുടങ്ങി....

അവന്മാരുടെ കയുക കണ്ണുകൾ കൊണ്ടുള്ള നോട്ടം എന്നിൽ അറപ്പ് സൃഷ്ടിച്ചു. ഇങ്ങോട്ട് വരാൻ തോന്നിയ സമയത്തെ ഓർത്ത് സ്വയം പിഴച്ചു.

ഒരുത്തനിൽ നിന്ന്  കവിളിൽ ഒന്ന് കിട്ടി
യതിൻ്റെ ചൂട് ഇനിയും മാറിയില്ല അപ്പോ ഇതാ അടുത്തത്.
ഇവൻ്റെ കയ്യിൽ നിന്ന് ഇനി എന്താണാവോ...


നിനക്ക് എന്താ വേണ്ടത് ഗൗതം?
മുന്നിൽ നിന്ന് മാറി നിൽക്ക്. എനിക്ക് പോകണം 


അങ്ങനെ അങ്ങ് പോയാലോ..? ഗൗതമിൻ്റെ കരണത്തടിച്ച് നിനക്ക് കോളജിലൂടെ വിലസാം  എന്ന് കരുതിയോ നി.
എന്നാൽ നിനക്ക് തെറ്റി. ഇങ്ങനേ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഈ ഗൗതം 


നീ എന്ത് ചെയ്യും എന്നാ പറഞ്ഞ് വരുന്നത്?
കുറെ നേരമായി അവൻ്റെ ഒരു പട്ടിഷോ?

ഉള്ളിൽ അലട്ടുന്ന ഭയം മറച്ചു വെച്ചു വീണ്ടും അവനോടായി ചോദിച്ചു.


ഡീ എന്ന് അലറികൊണ്ട് അവൻ എനിക്ക് നേരേ വന്നതും 
ഹൃഷി എന്നു പറഞ്ഞവൻ അവനെ പിന്നിലേക്ക് മാറ്റി എൻ്റെ മുന്നിൽ വന്നു നിന്നു.


സ്വന്തം മാനതിനു വില ഉണ്ടേൽ ഒരു അര മണിക്കൂർ നി ഇവൻ്റെ കൂടെ ഒന്ന് പോകണം.

 എന്നും പറഞ്ഞ് അവൻ ഗോതമിന് നേരെ വിരൽ ചൂണ്ടി.
 
സ്വന്തം മാനതിനു വില ഉള്ള ആരെങ്കിലും ഇവൻ്റെ കൂടെ പോകുമോ എന്ന് ചോദിച്ചു അവന്മരെ തൊട്ട് പുച്ഛിച്ചു മുഖം തിരിച്ചതും.


ഹൃഷിയെ തള്ളിയിട്ട് എനിക്ക് നേരേ ഗൗതം പാഞ്ഞു വന്നുതും, നമ്മൾ കണ്ണുകൾ അടച്ചു. 


തൊട്ട് പോകരുത് അവളെ?


പെട്ടോന്നാണ് എനിക്ക് പിന്നിൽ നിന്ന് ഒരു അലറൽ കേട്ടത്.


എനിക്കു നേരേ ഉയർത്തിയ കയ്യ് സുച്ചിട്ട പോലെ വായുവിൽ നിൽകുന്നതാണ് കണ്ണ് തുറന്നപ്പോൾ ഞമ്മൾ കണ്ടത്.


തിരിഞ്ഞു നോക്കിയപ്പോൾ കത്തുന്ന കണ്ണുകള്ളോടെ ഗോതമിനെ നോക്കുന്ന ആഷിയെയാണ് കണ്ടത്. മഖം  ഒന്നാകെ വലിഞ്ഞു മുറുകിയിട്ടുണ്ട്.

ഇവൻ ഇങ്ങനെ ഒരു മുഖവും ഉണ്ടായിരുന്നോ... ഇവൻ്റെ ഈ നോട്ടം കണ്ടാൽ തന്നെ ഞമ്മൾ വേണീറായി എന്ന് പറഞാൽ തെറ്റില്ല.


എന്നെ പിടിച്ച് അവൻ അവൻ്റെ പിറകിലേക്ക് നിർത്തി.


ഞാൻ ഇപ്പൊ ഇവിടെ ഒരു അടി നടക്കും എന്ന് കരുതി നിന്നപോയാണ് , ആഷി  എന്നെ നോക്കി സൈറ്റ് അടിച്ച് കണ്ണ് കൊണ്ട് ഒന്നും ഇല്ല എന്ന് കാണിച്ചത്.
ഇതെന്ത് സാധനം കലിപ്പിനിടയിൽ റോമൻസോ..😦

ശേഷം അവൻ  വീണു കിടക്കുന്ന ഹൃഷിയേ പോയി പിടിച്ചു എഴുന്നേൽപ്പിച്ചു.

 
അല്ല ഹൃഷി നി എന്താ പറഞ്ഞത്, ഇവൾ ഒരു അര മണിക്കൂറിനു ഇവൻ്റെ കൂടെ പോകണം എന്നോ.. .. അതെങ്ങനെയാടാ നടക്കുക.
നിയമപ്രകാരം ഇവൾ എൻ്റെ പെണ്ണ് അല്ലേ, ഞാൻ ജീവിച്ചിരിക്കുമ്പോൾ   എങ്ങനെയാ അവളെ മറ്റൊരാളെ കൂടെ... നി പറ
അല്ലേൽ ഒരു വഴി ഉണ്ട്.
ഞാൻ ഇവളെ ഡിവോസ് ചെയ്യാം,
എന്നാലും കുറച്ച് ടൈം എടുക്കും, എന്തെന്ന് വെച്ചാൽ... ഇവളെ ഫാമിലി എന്നോട് ചോദക്കില്ലെ എന്താ പെട്ടന്ന് ഇങ്ങനേ ഒക്കെ എന്ന്.
അവരുമായി ഒരു ധാരണയിൽ എത്തുമ്പോൾ കുറഞ്ഞത് ഒരു രണ്ടുമാസം എടുക്കും.
ഇനിയെത്തിയില്ലെൽ...
അവർ കേസ് കൊടുത്താലോ  എനിക്കെതിരെ.. അപ്പൊ എന്തായലും ഊരാകുടുക്കാകും. കോടതി, വക്കീൽ, കേസ് അങ്ങനെ.
എല്ലാം മൊത്തത്തിൽ ക്ലിയറാവാൻ എന്തായാലും ഒരു ഒന്നര വർഷം കഴിയും, പിന്നെ എല്ലാം ഒന്ന് ശാന്തമാകാൻ 6 മാസം ...
അങ്ങനെ എല്ലാം കൂടെ...
ഒരു രണ്ട് വർഷം..
ഇതോക്കെ കയിഞ്ഞു ഒരു അര മണിക്കൂറിനു വേണേൽ നീ അവളെ കൊണ്ടു പോയ്യ്ക്കോ.. എന്ന് ഞാൻ പറയും  എന്ന് നിനക്ക് തോന്നുന്നുണ്ടോ?
അല്ല അവള്  അവൻ്റെ കൂടെ പോകും എന്ന് തോന്നുന്നുണ്ടോ?
അല്ല ഈ രണ്ടു വർഷം ഇവൻ നീ പറഞ്ഞ ഒരു അരമണിക്കൂറിനു വേണ്ടി കാത്തിരിക്കുമൊ?


ആഷി പറയുന്നത് കേട്ട് എട്ടും പൊട്ടും തിരിയാതെ അവിടെ നിന്ന് മുഖത്തോടു മുഖം നോക്കി അവർ ഇല്ലാ.. എന്ന്  ഒരുപാവയെ പോലെ തലയാട്ടി.


അത് കൊണ്ട് ഇനി  ഇവളുടെ അരിക്കതേങ്ങാനും, നീയോ ഇവനോ വന്നാൽ ... ഈ EVAAN ISHAQ ൻ്റെ മറ്റൊരു മുഖം കൂടെ കാണേണ്ടി വരും എന്ന് പറഞ്ഞ് ഗൗതമിനുനേരേ വിരൽ ചൂണ്ടി എന്നെ വലിച്ചു ഒറ്റ പോക്ക് ആയിരുന്നു.


പെട്ടന്നുള്ള വലിയായതുകൊണ്ട് എൻ്റെ ഊര ഉളുക്കി തോന്നുന്നു. സ്വർഗവും നരഗവും ഒരുമിച്ച് കണ്ട ഒരു ഫീൽ.
അവന്മാരാണേൽ ഇപ്പോഴും ഇവൻ പറഞ്ഞത് തിരിയാതേ തല ചൊറിയുന്നുണ്ട്.

അവന്മാരെ നോക്കി ഞമ്മള് തമ്മിൽ ഉള്ള കണക്ക് പിന്നെ തീർക്കാം എന്ന് നമ്മുക്ക് കയിയുന്ന വിധത്തിൽ ആക്ഷൻ കാണിച്ചു.


നിന്ന് നൃത്തം കളികാതെ ക്ലാസ്സിൽ പോടി... ഇനി മേലാൽ ഒറ്റക്ക് ഊരു ചുറ്റാൻ ഇറങ്ങരുത്, എപ്പോഴും എനിക്ക് വന്ന് രക്ഷിക്കാൻ പറ്റിയെന്ന് വരില്ല.

ഓ വലിയ രക്ഷകൻ വന്നിരിക്കുന്നു.
നി വന്നില്ല എങ്കിലും ഞാൻ രക്ഷപെടുമായിരുന്നു,😌, ഒന്ന് പോടാ എന്നും പറഞ്ഞ് അവനെ തൊട്ട് മുഖം തിരിച്ചു.

അപ്പിയാണ് അവൻ 
സോറിട്ടോ... എന്നും പറഞ്ഞ് അവൻ ചുണ്ടുചുള്ളുകി എൻ്റെ കവിളിൽ വിരൽ വെച്ചതും 
നീറ്റൽ കൊണ്ട്  എരിവ് വലിച്ചു പോയി.😩


എന്ത് കടിയാണ് ഈ സാധനം കടിച്ചത്.
കയിഞ്ഞ ജന്മത്തിൽ ഇവൻ വല്ല കരടിയുമായിരുന്നോ
.
അവൻ്റെ കയ്യ് തട്ടിയിട്ട് 
കവിളുയിഞ്ഞ് ഇമ വെട്ടാതെ ഞാൻ അവനെ നോക്കുനത് കണ്ട് ചെക്കൻ അവനെ തന്നെയാണോ നോക്കുന്നത് എന്ന് വിശ്വസിക്കാനാക്കാതെ.. തിരഞ്ഞ് ആരേലും പിറകിൽ ഉണ്ടോ എന്നോക്കെ നോക്കുന്നുണ്ട്.


തിരിയണ്ട, നിന്നെ തന്നെയാണ് പുന്നാര ഭര്ത്താവേ.. നോക്കുന്നത്.

എന്നും പറഞ്ഞ് ഞാൻ അവൻ്റെ അടുത്തേക്ക് നടന്നു.
അപ്പോ എങ്ങനെയാ.. കര്യങ്ങൾ ഒക്കെ...

കാര്യം മനസ്സിലാവാതേ ചെക്കൻ മിഴിച്ച് എന്നെ തന്നെ നോക്കുന്നുണ്ട്.

അവൻ്റെ നോട്ടം മൈൻഡ് ചെയ്യാതെ ഞാൻ അവൻ്റെ തോളിലൂടെ കയ്യിട്ടു അവനോടു ചേർന്ന് നിന്ന് ഒന്ന് സൈറ്റ് അടിച്ചു.
ചെക്കൻ എൻ്റെ കാട്ടികൂട്ടൽ കണ്ട് കയ്യോകെനുള്ളി കാണുന്നത്  സത്യമാണോ എന്നോകെ ഉറപ്പു വരുത്തുന്നുണ്ട്.


നെറ്റിയിൽ വീണ് കിടക്കുന്ന മുടി നാരുകൾ പിന്നിലേകാക്കി കൊണ്ട് എൻ്റെ ചൂണ്ടു വിരൽ അവൻ്റെ ഇടത്തേ കവിളിലൂടെ  തായോട്ടിറങ്ങി,  കീയ് ചുണ്ടിന് തായെയുള്ള കറുത്ത മറുകിൽ പോയി നിന്നതും 

പെട്ടോന്നാണ് അവൻ്റെ കൈകൾ എൻ്റെ അരകെട്ടിൽ മുറുകിയത്.
അതോടെ ഞമ്മളെ സകലമാന നിയന്ത്രണവും പോയി മക്കളേ..
അവൻ്റെ നോട്ടം എന്നെ വല്ലണ്ടെയാട്ടിയുലക്കുന്നുണ്ട്.


Close your eyes..
എന്ന് നമ്മൾ അവൻ്റെ ചേവിക്കരിൽ പോയി പറഞ്ഞത്തും ഒരിളം പുഞ്ചിരിയേകി അവൻ കണ്ണടച്ചു...


ആ...........
ഡീ.................................


എന്ന് പറഞ്ഞ് ഒറ്റ തള്ളയിരുന്നു പിന്നെ അവിടെ നടന്നത്.

അത്യാവശ്യം ആരോഗ്യം ഉളളത് കൊണ്ട് ഊരയും കുത്തി ഞാൻ വീണ്ണില്ല.


എന്നോട് കളിക്കുമ്പോൾ കുറച്ച് സൂക്ഷിച്ചു കളിക്കണം അല്ലേൽ ഇങ്ങനെ ഇരിക്കും എന്നും പറഞ്ഞ് അവനെ നോക്കി കോളർ പൊക്കി.


ഒന്നും മനസിലായില്ല അല്ലേ.. പറഞ്ഞു തരാം.
അവനിട്ടു അടപടലം നോക്കി ഒന്ന് കൊടുക്കാൻ വേണ്ടിയാണ് ഞമ്മൾ ഒന്ന് റോമാൻസിനെ കൂട്ടുപിടിച്ചത്, ഒക്കെ റെഡിയായപ്പോൾ ആണ് അവൻ അരക്കെട്ടിൽ പിടിച്ചത് അതോടെ ഞമ്മളെ സകലകളിയും പൊളിഞ്ഞു എന്ന് കരുതിയതാ...
അവൻ കണ്ണ് അടച്ചത് കൊണ്ട് രക്ഷപെട്ടു.
അവൻ്റെ മൂകിനിട്ടോരു ഇടിയും,വയറിനിട്ടോരു കുത്തും, കാലിനിട്ടോരു ചവിട്ടും, ഇത്രയൊക്കെ എന്നെ കൊണ്ടു പറ്റൂ..

 (പക്ഷെ ഒരു കാര്യം പറയാതെ ഇരിക്കാൻ വയ്യ അവൻ അരകെട്ടിൽ പെടിച്ചപ്പോ അടി വയറ്റിൽ മഞ്ഞ് പെയ്യുന്ന ഒരു ഫീൽ ആയിരുന്നു സുഹൃത്തുക്കളെ..)


നീ ആരാ ബ്ലാക്ക് ബെൽറ്ററോ... എൻ്റെ കൊടൽ ഒരു വിധം ആയി. എന്നും പറഞ്ഞ് എവിടെ തടവണം എന്ന് അറിയാതെ അവൻ നിന്ന് ഡിസ്കോ കളിച്ചപ്പോ ചിരി പൊട്ടി


ഹ ഹ ഹ ഹ ഹ്ഹാ.... എന്നോട് കളിച്ചാ ഇങ്ങനേ ഇരിക്കും?


ഡീ നിന്നെ ഞാൻ എന്ന് പറഞ്ഞ് അവൻ എൻ്റെ അടുത്തേക്ക് വന്നതും.. കാലിലെ വേദന കാരണം അവൻ കാൽ കുടഞ്ഞു.


ഇപ്പൊ എങ്ങനെ ഇരിക്കണ്... നീ എന്നാ പണ്ണൂവെ...🤙🤙🤙

എന്ന് ചോദിച്ച്  മുന്നിൽ നിന്ന് അവനെ കളിയാക്കി ഡിസ്കോ കളിച്ചതും അവൻ നിലത്തുള്ള കമ്പ് നോക്കുന്നത് കണ്ടതും ഞമ്മൾ ഒറ്റ ഓട്ടം ആയിരുന്നു.


നിന്നെ ഞാൻ പിന്നെ എടുതോള്ളാം..
(ആഷി)

ഓ... ആയിക്കോട്ടേ....


..       ...       ....         ....        ...... ..


SIR ഒരു പ്രശ്നം ഉണ്ട്,


പതിവ് പോലെ sir നു അരികത്തിരുന്ന്  പത്രം വായിച്ചുകൊണ്ടിരികുമ്പോയാണ് ROHAN കയറി വന്നു കൊണ്ട് സാറിനോട് പറഞ്ഞത്.


എന്താണെന്നറിയാൻ വേണ്ടി പത്രം മടക്കി വെച്ചു സാറ ഞാനും റോഹനെ നോക്കി.


SIR,MONDAY ഫിക്‌സ് ചെയ്ത മീറ്റിംഗ് മാറ്റി വെച്ചിട്ടുണ്ട്,DATE ഇത് വരെ ഫിക്സ് ചെയ്തിട്ടില്ല.


REASON!


Company manager ക്കു പെട്ടന്നു ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസർ ചെയ്യേണ്ടി വന്നു എന്നാണ് അറിഞ്ഞത്. വേറെ ഒന്നും അറിയില്ല.


മ്.... മം...
(Sir)

DATE ഫിക്സ് ചെയ്യാത്ത സ്ഥിതിക്ക് ഇനി ഫയൽസ് നമ്മുടെ കയ്യിൽ വെക്കുന്നത് റിസ്ക്കാണ്.SIR
എത്രയും പെട്ടന്ന് ഇത് വിശ്വസിക്കാൻ പറ്റുന്ന ആളെ എല്പികണ്ണം.

എന്ന് പറഞ്ഞതും റോഹൻ, ഫയൽസ്  സാറിൻ്റെ അരികിൽ വെച്ചു.
റൂം വിട്ടു പോയി....


SIR ഇനി....
എന്നുപറഞ്ഞ് ഞാൻ SIR ൻ്റ അടുത്തായിരുന്നു..

ഏറെ പ്രതീക്ഷയർപ്പിച്ചു കൊണ്ടുളള അയാളുടെ നോട്ടത്തിൽ നിന്ന് എന്താണ് അയാൾ പറയാൻ പോകുന്നത് എന്ന് എനിക്ക് ഊഹിക്കാമായിരുന്നു...


...     ....    .....       ......      .....      .....     .....


ദിവസങ്ങൾ ശരവേഗത്തിൽ കടന്ന് പോയി. ഒരു വർഷം കടന്ന് പോയത് ആരും അറിഞ്ഞില്ല.


അവൻ്റെ കൂട്ടുകാരുമായി ഞങൾ മൂന്ന് പേരും നന്നായി അടുത്തു എങ്കിലും അവനെ കാണുമ്പോയല്ലാം ഓരോന്ന് പറഞ്ഞ് നമ്മൾ ഉടക്കി കൊണ്ടിരുന്നു. 


എന്നത്തേയും പോലെ ഞങ്ങൾ ഫുഡും കയിച്ച് തെണ്ടാൻ ഇറങ്ങി.

ഓരോന്ന് ആലോചിച്ചു കൊണ്ട് നടക്കുമ്പോയാണ്. ആരെയോ കൂട്ടിഇടിച്ചത്.

Sorry എന്ന് പറഞ്ഞ്, വീണ്ടും ചിന്താലോകത്തേക്ക് പോകാൻ നിന്നപോയാണ്


എവിടെ നോക്കിയാടി നടക്കുന്നത്, കണ്ണ് കണ്ടൂടെ..


(ഇവൻ ആയിരുന്നോ.. വിട്ട് കൊടുക്കാൻ എനിക്കും മനസ്സു വന്നില്ല)


എവിടെ നോക്കിയാടാ നടക്കുന്നത് കണ്ണ് കണ്ടൂടെ?


നിയല്ലേടി എന്നെ ഇടിച്ചത്?


നിനക്കുമ്മില്ലെ കണ്ണ് അങ്ങ് മാറിയാൽ പോരായിരുന്നോ..



ഓഹോ വന്ന് മുട്ടിയതും പോരാ എന്നിട്ട് നിന്ന് ന്യയീകരിക്കുന്നു.
എന്നും പറഞ്ഞ് അവൻ എൻ്റെ കൈ പിടിച്ചു തിരിച്ചു.


എന്താണ് ഇവിടെ ഭാര്യയും ഭർത്താവും തമ്മിൽ...
എന്ന് ചോദിച്ചു പ്രിൻസി വന്നതും ഒരു മിച്ചായിരുന്നു.


ഒന്നുമില്ല sir ഇത്ചെറിയ സൗന്ദര്യ പിണക്കം എന്ന് പറഞ്ഞ് കുരിപ്പ് എൻ്റെ തോളിലൂടെ കയ്യിട്ടു.


കയ്യെടുക്കഡാ എന്നുളള പോലെ അവനെ നോക്കി കണ്ണുട്ടിയിട്ടും എവിടെ ഒരു മൈൻ്റും ഇല്ല.

പ്രിൻസി മുന്നിൽ ഉണ്ടായി അല്ലേൽ കാണാമായിരുന്നു.

പ്രിൻസി പോയതും അവൻ്റെ കയ്യ് തോളിൽ നിന്ന് എടുത്ത്  ഒന്ന് കൊടുക്കാൻ നിന്നതും അവൻ എൻ്റെ പിന്നിലേക്ക് മാറി നിന്ന് 
എൻ്റെ രണ്ട് കയ്യും പിറകോട്ട് ചേർത്ത് പിടിച്ചു .

നിന്നെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല .
എന്ന് എനിക്ക് നന്നായി അറിയാടോ. അത് കൊണ്ട് നീ മനസ്സിൽ കാണുമ്പോൾ ആഷി മാനത്ത് കാണും എന്ന് എൻ്റെ ചേവിക്കരികിൽ വന്ന് പറഞ്ഞപ്പോയേക്കും അനുക്ക അവിടെ എത്തിയിരുന്നു.


എന്താണ് ഇവിടെ.. നടു റോഡിൽ വെച്ച്.. റോമൻസ് ഒക്കെ.. ഞാൻ ഇത് അനുവദിക്കില്ല.


ഓ പിന്നെ... ഇവനോടോ റോമൻസോ...


ഇവളെ ഞാൻ എന്ന് പറഞ്ഞ് ആഷി എൻ്റെ അടുത്തേക്ക് വന്നതും അനുക്ക തടഞ്ഞു.


അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് എന്നിട്ട് നിങൾ അടിക്കുകയോ, കൊല്ലുകയോ എന്താണ് എന്ന് വെച്ചാൽ ചെയ്യ്...

എന്നും പറഞ്ഞ് ഞങ്ങൾക്ക് ഇടയിൽ കയറി അനുക്ക കൈ കൂപി.


ഇങ്ങൾ പറി എന്താണ്...


അത്.. നി വാ.. ഇവിടെ ഇരിക്ക്...
(അനുക്ക)


ഇരിക്കണോ....


വളരെ സിരിയസ് ആയിട്ടുള്ള താണ് ഒന്ന് വന്നിരിക്ക്.. ലിയാ...
(അനുക്ക)

എന്ന് പറഞ്ഞപ്പോ ഞമ്മൾ ആഷിയെ നോക്കി..
അവൻ അനുക്കയുടെ ഒരു വശത്ത് പോയി ഇരുന്നു.
ഞാൻ മറുവശത്തും.


പറ.. എന്താ അനുക്ക...



അത് ലിയാ....
(അനുക്ക)


കളിക്കാതെ കാര്യം പറയഡാ..
(ആഷി)


അനുക്കയുടെ ആർക്കെങ്കിലും....

എന്ന് ചോദിച്ചതും ആഷി എന്നെ നോക്കി കണ്ണുരുട്ടി.


അനുക്ക ടെൻഷൻ അടിപ്പിക്കാതേ പറയുന്നുണ്ടോ..


അത് പിന്നെ....
(അനുക്ക)


ഏത്... പിന്നെ...



അത് എനിക്ക്....
(അനുക്ക)


ഏത് എനിക്ക്, അല്ല ഏത് നിങ്ങൾക്ക്....



മിണ്ടാതെ നിൽക്ക് കുരപ്പെ അവൻ ഒന്ന് പറയട്ടെ...
(ആഷി)


ആ.. പറയട്ടെ അതന്നെയല്ലേ ഞാൻ ചോദിക്കുന്നതും.



അത് എനിക്ക്....
(അനുക്ക)

...................തുടരും............. .....

 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
Roobi



അഭിപ്രായം അറിയിക്കുക. 

അഭിപ്രായം പോലെയിരിക്കും ഒരോ പാർട്ടും.
വായിച്ചു തീരാൻ കുറച്ച് സമയം മതിയായിരികും . അതുപോലെയല്ല ഓരോ വരിയും എഴുതാൻ എടുകുന്ന സമയം, അഭിപ്രായം ഒറ്റ വാക്കിൽ ചുരുകാതെയ്... നിങളുടെ ആവശ്യങ്ങളും, കഥയിലെ പോരായ്മകളും ചൂണ്ടി കാട്ടിയാൽ സന്തോഷം 😊

Thank you