Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_46_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

എല്ലാം കേട്ട ശേഷം ഷാനു അവളുടെ നെറുകയിൽ തലോടി ചുംബിച്ചു.... Zannu ഇയ്യ് എന്തിനാ പെണ്ണെ പേടിക്കുന്നെ.... പടച്ചോൻ നമ്മടെ കൂടെ ഉള്ള കാലത്തോളം ഒരു ശക്തിക്കും നമ്മെ വേർപിരിക്കാൻ ആവില്ല.... നാളെ നേരം വെളുക്കും വരെ സമയം ഇല്ലേ ന്റെ മോൾ കിടന്നോ ക്ഷീണം ഇല്ലേ.... 

അവന്റെ നെഞ്ചോരം ചേർന്ന് അവൾ പതിയെ നിദ്രയെ പുൽകി.... എന്തെക്കെയോ മനസ്സിൽ ഉറപ്പിച്ചു അവളെ നെഞ്ചോടു ചേർത്ത് അവനും പതിയെ നിദ്രയിലായി.... 


( പിറ്റേന്ന് )

നേരം വെളുത്തപ്പോ എല്ലാരേം നടുക്കിയ വാർത്ത അവിടെ എങ്ങും പരന്നു... 

തെരുവ് നായകളുടെ അക്രമണത്തിൽ കൊല്ലപ്പെട്ട  അജ്ഞാത ശരീരം കണ്ടെത്തി.... 

കേട്ട വാർത്ത സത്യം ആണോ അറിയാൻ അപ്പൊ തന്നെ റാഹിയെ വിളിച്ചു.... 

ഞാൻ അങ്ങോട്ട് വരാം എന്ന് മാത്രം പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്തു.... പിന്നീട് അങ്ങോട്ട് ആ ന്യൂസ്‌ തന്നെ കാണൽ ആയിരുന്നു ഞങ്ങക്ക് പണി.... 

ഇന്നലത്തെ സംഭവ ശേഷം Zannu ഉറങ്ങിയ ശേഷം എല്ലാരും ഓൾക് കാവൽ ഇരിക്കുക ആയിരുന്നു... ഓൾ മാത്രം ഇപ്പോഴും എണീറ്റിട്ടില്ല.. ക്ഷീണം കൊണ്ടാവും..... 

അങ്ങനെ ഞങ്ങൾ എല്ലാരും റാഹിനെയും വെയിറ്റ് ചെയ്തു ഇരുന്ന്..... 

അവൻ വന്നപ്പോ ഞങ്ങടെ സംശയം റെഡി ആയിരുന്നു.... അതെ ഇത് അവൻ തന്നെ...... 

റാഹി അവന്റെ കയ്യിൽ ഉണ്ടായിരുന്ന സിസിടിവി ദൃക്ഷങ്ങൾ പ്ലേ ചെയ്തപ്പോ.... സ്റ്റൈർ ഇറങ്ങി വരുന്ന Zannu.... 

ദിൽഷിത്ത് എന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു... 

ഇപ്പൊ ക്ലിയർ ആയി അവൻ തന്നെ ദിൽഷിത്ത്... പടച്ചോൻ നേരിട്ട് കണ്ടു കൊടുത്തതാ... അവന്ക് ഇതന്നെ വേണം എന്നും പറഞ്ഞു ഷാനു Zannu നെ ചേർത്ത് നിർത്തി.... 

റാഹിക്കാ അത് ഒന്നുടെ പ്ലേ ചെയ്യോ....   ( റിയ )

ഇനി വേണോ....  (റാഹി )

ആ അത്യാവശ്യം ആണ് പ്ലീസ്... എല്ലാരും എന്താപ്പോ ന്നും ചിന്തിച്ചു ഓളെ നോക്കിയപ്പോ റാഹി വീണ്ടും പ്ലേ ചെയ്തു..... 

ഉപ്പച്ചി.... ന്റെ ജെറി.... നോക്ക്.. ഷാനുക്കാ ശരിക്ക് നോക്ക് ന്റെ ജെറി ആണ് ആ റോഡ് ക്ലോസ് ചെയ്യുന്നേ.... 

അതെ ജെറി തന്നെ....(  ഉപ്പ)

ദിൽഷിത്ത് ഓടിച്ചിരുന്ന കാറിന്റെ മുന്നിൽ റോഡ് ക്ലോസ് ചെയ്യുന്ന പൂച്ച ഉണ്ടായിരുന്നു.... അതിനെ ഓവർടേക്ക് ചെയ്തപ്പോ എതിരെ വന്ന ലോറിക്ക് സൈഡ് കൊടുത്ത ദിൽഷിത്ത് അതെ ലോറി ഇടിച്ചു സൈഡ് ലേക്ക് തെറിച്ചു..... പിന്നീട് ഒന്നും തന്നെ കാണുന്നില്ല.... 

കാറിന്റെ സൈഡ് ഭാഗം ആയത് കൊണ്ട് നായകളുടെ പരാക്രമങ്ങൾ ഒന്നും അതിൽ പതിഞ്ഞില്ല.... 

നേരം വെളുത്ത ശേഷം  ഒരു വഴി യാത്രികൻ ആണ് ആദ്യം ശരീരം കണ്ടത്.... 

അവൻ ചെയ്തതിനുള്ള അർഹിക്കുന്ന ശിക്ഷ തന്നെ അവന്ക് കിട്ടിയിട്ടുണ്ട്... ഇനി അതെ പറ്റി ആരും ഒന്നും ചർച്ച ചെയ്യണ്ട... ഇനിപ്പോ നമുക്കും സമാധാനത്തോടെ ഇരിക്കാലോ.... 

വിധി അങ്ങനെ ആണ്.... ചിലപ്പോൾ നമ്മെ ഒരുപാട് തീ തീറ്റിക്കും.... ചിലപ്പോ ണ്ടല്ലോ ദേ ഇത് പോലെ അനുഗ്രഹവും ആവും.... 

ഉപ്പച്ചി പറഞ്ഞതിനോട്‌ എല്ലാരും യോജിച്ചു.... അവന്റെ ബോഡി അവിടുന്ന് മാറ്റിയ ശേഷം ജെറിയെ അന്വേഷിക്കാം എന്ന തീരുമാനം എടുത്തു. 

💞💞💞💞💞💞💞💞💞💞💞


എന്താ Zannu ഇങ്ങനെ ഇരുന്ന് ആലോചിക്കുന്നേ....  

ഏയ്‌ ഒന്നുല്ല ഇക്ക... 

അന്റെ കളി കണ്ടാൽ അറിയാലോ എന്തോ ഇരുന്ന് ആലോചിച്ചു കൂട്ടാണെന്ന് സത്യം പറഞ്ഞോ.... 

അത് പിന്നെ.... അത്രയും ദൂരം ഒക്കെ എങ്ങനെ ജെറി എത്തിയെ... ഇനിപ്പോ ഞമ്മക് അതിനെ  കിട്ടോ... അതൊക്കെ പോട്ടേ.... അവൻ ഇല്ലേ ആ കൊൽഷിത്ത് മരിക്കണ്ടില്ലെനി ലെ... 

ങേ.... എന്തോന്ന് ഇപ്പൊ അങ്ങനെ ആയോ.... അതെന്താ അനക് അങ്ങനെ തോന്നാൻ.... 

അത് പിന്നെ ഈ സ്റ്റോറികളിൽ ഒക്കെ ഇങ്ങള് വായിച്ചിട്ട് ഇല്ലേ.... നായകിക്ക് എന്തെങ്കിലും പറ്റുമ്പോയേക്കും എത്തുന്ന ഹീറോ... പിന്നെ ഫൈറ്റ് ന്റമ്മോ നല്ല രസണ്ടാവും എല്ലാം വേസ്റ്റ്.... 

ഞ ഞ ഞ ഒന്ന് പോയെഡീ..... മനുഷ്യൻ ഇത്ര ദിവസം തിന്ന തീ തന്നെ മതിയായി ന്നിട്ട് പറയുന്നേ കേട്ടില്ലേ.... അനക് റസ്റ്റ്‌ പറഞ്ഞോണ്ട് മാത്രം ഞാൻ ഇപ്പൊ വെറുതെ വിട്ടു അല്ലേൽ മോളെ.... ഇവിടെ ഇപ്പൊ..... അല്ലേൽ വേണ്ട ബാക്കി ഞാൻ പറയുന്നില്ല അതാവും രണ്ടാൾക്കും നല്ലത്. 

ഇവിടെ ഇപ്പൊ... ബാക്കി കൂടെ പറയി... പ്ലീസ്... ഇനിപ്പോ അതറിയാതെ ഉറക്കം വരൂല.... പ്ലീസ് പ്ലീസ്.... 

ഇവിടെ ഒരു പത്ത് മാസം കഴിഞ്ഞ ജൂനിയർ ഷാനുവോ Zannu വോ ണ്ടാവും ന്ന് ന്തെ..... 

മ്മേ..... ഞാൻ ഒന്നും ചോദിച്ചില്ലേ എന്നും പറഞ്ഞു പെണ്ണ് ഒറ്റ കിടത്തം.... 


കിടക്കുന്നെ ഒക്കെ കൊള്ളാം... ആദ്യം മെഡിസിൻ കഴിക്ക് ന്നിട്ട് മതി... 


ഈൗ.... 


ബ്ലാ... 


💞💞💞💞💞💞💞💞💞💞💞

ആഷിൽക്ക ഇത്രേം ദിവസം ലീവ് എടുത്തോണ്ട് മൂപ്പര് ഇന്ന് പോവും പറഞ്ഞപ്പോ ഷൈമ ന്റെ മുഖം വാടി.. 

അത് കണ്ടപാടെ ബാക്കി കീടങ്ങളും ഇന്ന് തന്നെ പോവാൻ പ്ലാൻ ഇട്ടു അല്ലേൽ ഓൾക് സങ്കടം ആവൂലെ... 

എന്തായാലും ജെറിയെ കൊണ്ട് വന്നിട്ടേ ഷൈമയും അഫിയും അല്ലുവും  വരൂ എന്നു പറഞ്ഞോണ്ട്  ഞങ്ങൾ ജെറിയെ തപ്പി ഇറങ്ങി.... 


ആദ്യം തന്നെ ചെന്നത് അവന്റെ ബോഡി കിടന്ന സ്ഥലത്ത് ആയിരുന്നു.... അവിടെ ക്‌ളീനിംഗ് കംപ്ലീറ്റ് ആയിരുന്നില്ല... സ്മെല്ലു കൊണ്ട് അങ്ങോട്ട് അടുക്കാൻ തന്നെ വയ്യ.... 

ഞങ്ങൾ അവിടെ അടുത്തുള്ള വീടുകളിലും പരിസരത്തുമെല്ലാം അന്നെഷിച്ചു ബട്ട് നിരാശ ആയിരുന്നു ഫലം.... അവസാനം തിരിച്ചു പോരുമ്പോ Zannu അഡ്മിറ്റ് ആയ ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയപ്പോ ചുമ്മാ ഒന്ന് നോക്കിയേ ആയിരുന്നു... 

ദേ നിക്കുന്നു ജെറി.... റിയ ഉപേക്ഷിച്ച അതെ സ്ഥലത്ത്.... 

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി വരുന്ന ഓരോരുത്തരെയും ജെറി മാറി മാറി നോക്കുന്നുണ്ടായിരുന്നു.... 

ജെറി...... എന്നും വിളിച്ചു ഷാനു അതിനെ കൈകളിൽ എടുത്തപ്പോ അതിശയം എന്നൊണം അവനെ തന്നെ ഉറ്റു നോക്കി.... ജെറിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തു വന്നപ്പോ കണ്ടു നിന്ന ഞങ്ങൾ എല്ലാം അതിശയപ്പെട്ടു.... 

പടച്ചോനെ പൂച്ചകളും കരയുമോ..... 

ഷാനു അതിനെ മുത്തം കൊടുത്തു നെഞ്ചോടു ചേർത്തു.... 

ജെറി നിന്നോട് ഞാൻ എങ്ങനെ മുത്തേ നന്ദി പറയാ.... നീയാ ന്റെ Zannu ന്റെ ജീവൻ രക്ഷിച്ചെ... നിന്റെ കാരണം കൊണ്ടല്ലേ അവൻ മരിച്ചേ.... ഇപ്പൊ നിന്നോട് ബഹുമാനം തോന്നുന്നു ജെറി.... 

ഒരുപക്ഷെ ഇന്ന് നേരം വെളുത്തപ്പോ ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റാത്ത പലതും അരങ്ങേറും എന്നുള്ളത് കൊണ്ടാവും.... പടച്ചോൻ നിന്നിലൂടെ അവനെ ഇല്ലാതെ ആക്കിയേ.... 

ഇനിയും നിന്നെ മാറ്റി നിർത്തിയ പടച്ചോൻ പൊറുക്കില്ല എന്നും പറഞ്ഞു ഷാനു ജെറി യെയും കൊണ്ട് മുന്നിൽ നടന്നു... 

💞💞💞💞💞💞💞💞💞💞💞


ജെറിയുടെ തിരിച്ചു വരവ് റിയയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി.... 

റിയയിൽ മാത്രം അല്ല എല്ലാവരിലും... 

അങ്ങനെ പറഞ്ഞ പോലെ എല്ലാം കൂടെ നൈറ്റ് ആവുന്ന മുന്നെ സ്ഥലം കാലി ആക്കി...... 

വീട്ടിൽ ഞങ്ങൾ മാത്രം.... 

ഉമ്മിയും ഉപ്പയും ഓരോന്ന് പറഞ്ഞു ഇരിക്കുന്നു.... റിയയും Zannu വും ആണേൽ ജെറി ന്റെ പിന്നാലെയും മ്മൾ ആണേൽ പോസ്റ്റും ബ്ലാ.... 

അതോണ്ട് ഫോൺ തന്നെ ശരണം കുറെ ആയി ഫോൺ നെ മൈൻഡ് ചെയ്തിട്ട്.... ഗ്രൂപ്പ്‌ നോക്കുന്ന ഇടയിൽ ആണ് മ്മക്ക് സന്തോഷം തരുന്നതും റിയക്ക് സങ്കടം വരുന്നതുമായ വാർത്ത എന്റെ ശ്രദ്ധയിൽ പെട്ടത്... 


*(തുടരും..... )*


__________________________________

💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

4.9
2555

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_47_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________ന്റെ ഫോൺ നോക്കിയുള്ള ചിരി കണ്ടിട്ട് ആവണം എല്ലാരും ന്നെ ഫോക്കസ് ചെയ്യാൻ തുടങ്ങിയെ...ഹാവൂ... ഇപ്പോഴാ സമാധാനം ആയെ.... മ്മൾ അതും പറഞ്ഞു വീണ്ടും ചിരിക്കാൻ തുടങ്ങി.... ഇയ്യെന്തിനാ കുണാപ്പാ ഇങ്ങനെ കിണിക്കുന്നെ അതിന് മാത്രം അതിൽ എന്താ... ങ്‌ഹേ... വന്നു നോക്ക് മോളെ എന്നേക്കാൾ ഹാപ്പി നീ ആവും.... ഓ പിന്നെ ഒന്ന് പോണേ.... അങ്ങനെ പ്പോ ഇന്ക് ഹാപ്പി ഉണ്ടാവാൻ എന്ത് ചാൻസഗോൾഡൻ ചാൻസ് ആണ് വേണ