Gys
സ്റ്റോറി ഇനി പോസ്റ്റ് ചെയ്യണോ
ആരും സപ്പോർട്ട് ചെയ്യുന്നില്ലല്ലോ.... അപ്പൊ വേണ്ട ലെ 😒😒😒
*💙🖤 റൂഹോട്*
*ചേരും വരെ.. 🖤💙*
*jUb!!✍💞*
*(RoM@nt!C Lov£ $toRy)*
*_Part_45_*
____________________________________
©Copyright work _ This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
______________________________________
അന്നേ ഈ അവസ്ഥയിൽ ആക്കിയ മഹാനെ അനക് കാണണ്ടേ....
ഹാ.... ഞാൻ ഇന്ക് പേടി ആയിട്ട അത് ചോദിക്കാതെ നിന്നെ....
ന്നാൽ ന്റെ പൊണ്ടാട്ടി കണ്ണ് തുറന്നു നോക്ക്....എന്നും പറഞ്ഞിട്ട് ഷാനു ഫോണിൽ പകർത്തിയ ആ പിക് Zannu ന്റെ നേരെ നീട്ടി....
അവളുടെ അധരം പതിയെ ആ നാമം മൊഴിഞ്ഞു..
*ദിൽഷിത്ത്* ഇവനോ...... ഇവനെന്തിനാ ഇന്നേ... ഇന്ക് ഇവനെ അറിയ പോലുല്ല.. അല്ലു ന് അല്ലെ അറിയാ....
നിന്റെ ചോദ്യങ്ങൾക്കുള്ള ആൻസർ ഒന്നും ഇന്കും അറിയില്ല പെണ്ണെ.... നിന്നെ പോലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രം ഉള്ളു എന്റെയും കയ്യിൽ....
നിന്നെ ഷൂട്ട് ചെയ്ത ശേഷം അവൻ ഇവിടെ വന്നിട്ടുണ്ട് Zannu,,, നിനക്ക് ബ്ലഡ് തരാൻ....
അയ്യേ ആ ഹിമാറിന്റെ ബ്ലഡ് ആണോ ഇന്ക് കയറ്റിയെ ബ്ലാ.... മിക്കവാറും ഇന്ക് ഇൻഫെക്ഷൻ ണ്ടാവും ങ്ങീ ങ്ങീ...
ഏതായാലും നിനക്ക് ഇപ്പൊ പ്രോബ്ലം ഒന്നുല്ലല്ലോ അത് മതി,,, അവനെ കിട്ടിയാൽ അവന്റെ അന്ത്യം ഞാൻ തന്നെ വഹിക്കും....
അല്ല ഷാനുക്കാ ന്റെയും ഇങ്ങളെയും ബ്ലഡ് ഗ്രൂപ്പ് ഒന്നല്ലേ... പിന്നെന്തിനാ ആ തെണ്ടി ന്റെ ബ്ലഡ് എടുത്തേ....
ആ ടൈം ന്റെ ബ്ലഡ് എടുക്കാൻ പറ്റിയ സിറ്റുവേഷനിൽ അല്ലായിരുന്നു..... മാത്രല്ല ഇവിടെ ഉള്ള എല്ലാത്തിന്റെയും അവസ്ഥ സെയിം.... പിന്നെ അവർ പറഞ്ഞ പോലെ തന്നെ ആയിക്കോട്ടെ കരുതി....
എല്ലാം വെൽ പ്ലാനിങ്ങോടെ ആണ് അവൻ ചെയ്യുന്നത്.... അതിന്റെ പിന്നിൽ ഇനി ആരേലും ഉണ്ടോ എന്നാ ന്റെ സംശയം....
ഓരോന്ന് സംശയിച്ചു ന്നെ കൂടെ പേടിപ്പിക്കല്ലേ.
ഇനിപ്പോ പൊയ്ക്കൂടേ ഇക്കാ... ഇന്ക് ബോറടിക്കുന്നു....
ആദ്യം വീട്ടിലേക് ഒക്കെ വിളിച്ചു പറയട്ടെ.... എല്ലാരും അനക് വേണ്ടി ഉള്ള പ്രാർത്ഥനയിൽ ആവും.......അവർ എത്തുമ്പോയേക്കും ഞാൻ ഡോക്ടറെ പോയി കണ്ടോളാം.... നല്ല കുട്ടി ആയി ഇവിടെ കിടക്ക് ട്ടോ....
Icu വിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോയേക്കും മ്മടെ ഫാമിലിയും ചങ്കുകളും എല്ലാം പ്രേസേന്റ്.... ങ്‌ഹേ ഇവരൊക്കെ എങ്ങനെ അറിഞ്ഞേ....
മ്മളെ അന്തമില്ലാത്ത നോട്ടം കണ്ടപ്പോ Zaid കോപ്പൻ ണ്ട് കിണിക്കുന്നു....
എന്തിനാ ചുമ്മാ ടൈം വേസ്റ്റ് ആക്കുന്നെ കരുതി ഞാനാ എല്ലാരേം ഇൻഫോം ചെയ്തെ...
അന്നേ കൊണ്ട് അങ്ങനെ എങ്കിലും ഉപകാരം ഉണ്ടായല്ലോ....
അങ്ങനെ ഞാനും മ്മടെ ഉപ്പിയും Zannu ന്റെ ഉപ്പച്ചിയും കൂടെ ഡോക്ടറെ കാണാൻ പോയി....
ഞങ്ങടെ നിർബന്ധ പ്രകാരം മൂപ്പര് ഡിസ്ചാർജ് ചെയ്യാ പറഞ്ഞു...
അതോടെ മറ്റൊരു പ്രശ്നം ഉടലെടുത്ത്.... ബ്ലാ
Zannu ന് പൂർണ്ണ റസ്റ്റ് പറഞ്ഞോണ്ട് ഓൾ ഓളെ വീട്ടിൽ തന്നെ നിന്നോളാം ന്ന്... അതെങ്ങനെ ശരി ആവും മ്മൾ സസി ആവൂലെ.
അവസാനം ഓളെ ഉപ്പ തന്നെ തീരുമാനം എടുത്തു ഓളെ പ്ലാൻ അങ്ങട്ട് പൊളിച്ചു ഹാവൂ....
മോളെ നിന്റെ കല്യാണം കഴിഞ്ഞു ഇന്നേ വരെ അങ്ങോട്ട് പോയില്ലല്ലോ.... ഉപ്പച്ചി മോളെ കുറ്റപ്പെടുത്തല്ല... ഞമ്മടെ വീട്ടിലേക് വരുന്നതും ഷാനു ന്റെ വീട്ടിൽ പോവുന്നതും എല്ലാം ഒരുപോലെ ആണ്...
മോൾ ഷാനു ന്റെ കൂടെ ചെല്ല്.... അവിടെ ഒരു കുറവും വരുത്താതെ അവർ നോക്കിക്കോളും....
ഉപ്പച്ചി ഓളെ തലയിലൂടെ തലോടി... ഷാനു വിന്റെ യും zannu വിന്റെയും കൈകൾ പരസ്പരം കോർത്തു....
എന്നാ പിന്നെ എല്ലാരും വിട്ടോളു ഞങ്ങൾ പിറകെ വന്നേക്കാം.....
ന്നാ വൈഫി മ്മക്ക് വിട്ടാലോ.... ഓളെ നോക്കി സൈറ്റ് അടിച്ചതും പൊണ്ടാട്ടി മ്മളെ ഒന്ന് ദഹിപ്പിച്ചു നോക്കി.... ഇതൊക്കെ എന്ത് ബ്ലാ...
അങ്ങനെ നീണ്ട കാത്തിരിപ്പിനോടുവിൽ മ്മളെ ഹൂറിനെയും കൊണ്ട് മ്മളെ കൊട്ടാരത്തിലേക്ക് വിട്ടു....
💞💞💞💞💞💞💞💞💞💞💞
ഞങ്ങൾ വീട്ടിൽ എത്തിയപ്പോയേക്കും എല്ലാരും അവിടെ ഹാജർ ആയിട്ടുണ്ട്..
മേരേജിനു വേണ്ടി അലങ്കരിച്ചതെല്ലാം അതുപോലെ തന്നെ ണ്ട് പിന്നെ ആരും ഇങ്ങോട്ട് കടന്നു നോക്കിയിട്ടില്ലല്ലോ. .
Zannu നെ റൂമിൽ ആക്കി ഞങ്ങൾ എല്ലാരും വീട് ക്ലീൻ ചെയ്യാൻ തുടങ്ങി... ഷൈമയും അല്ലു വും അഫിയും റിയയും Zannu ന്റെ കൂടെ കൂടി..
Zannu തിരിച്ചു വന്നിട്ടും റിയ ന്റെ മുഖത്ത് സങ്കടം നിഴലിച്ചപ്പോ കുറ്റബോധം കൊണ്ടാണെന്നു കരുതി അതികം മൈൻഡ് ആക്കിയില്ല....
അല്ലേലും റിയ ക്ക് വട്ട ആവശ്യം ഇല്ലാത്ത ഓരോന്ന് ചിന്തിച്ചു കൂട്ടും.
ഓളെ മുഖം വാടിയാൽ പിന്നെ ഇന്ക് സഹിക്കൂല... അങ്ങനെ ഓളെ അടുത്തേക്ക് വിട്ടു...
സ്റ്റൈർ കേറാൻ തുടങ്ങിയപ്പോ തന്നെ കുരിപ്പുകൾ ഇട്ട് ആക്കാൻ തുടങ്ങി...
ആ പാവം റസ്റ്റ് എടുത്തോട്ടെ.... കുറച്ചീസം വെറുതെ വിടെടാ.... അവിടെ ബാക്കി പെങ്ങന്മാർ ഉള്ളതാ ഓർമ്മ ഉണ്ടായിക്കോട്ടെ....
തന്നെ നന്നായി നിങ്ങൾക്ക് ഉള്ളത് വന്നിട്ട് തരാം ന്നും പറഞ്ഞു ഞാൻ ന്റെ റൂമിലേക്ക് പോയി....
അവിടെ ന്റെ രാജകുമാരിക്ക് ചുറ്റും ഇരുന്ന് തോഴികൾ സൊറ പറയാ...
പക്ഷെ Zannu വും റിയയും കരയുന്നു....
ന്നെ കണ്ട പാടെ അല്ലുവും അഫിയും ഷൈമയും കളിയാക്കി പുറത്തേക്ക് ഇറങ്ങി..
എന്ത് പറ്റി എന്തിനാ രണ്ടാളും കരയുന്നെ....
ഇക്കൂസെ എന്ന് വിളിച്ചു റിയയും ഷാനുക്ക വിളിച്ചു Zannu വും ന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു....
ന്റെ റബ്ബേ ഇതിപ്പോ വല്ലാത്ത പൊല്ലാപ്പ് ആയല്ലോ.... രണ്ടും അടി ണ്ടാക്കിയോ അതോ വേറെ എന്തെങ്കിലും ഒപ്പിച്ചോ...
ഇന്ക് ദേഷ്യം വരുന്നുണ്ട് രണ്ടും കൂടെ ന്നെ കളിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ....
മ്മൾ കലിപ്പായപ്പോ പാവങ്ങൾ രണ്ടും പേടിച്ചു...
റിയ ഹോസ്പിറ്റലിൽ വച്ചു നടന്ന കാര്യങ്ങൾ പറഞ്ഞപ്പോ സത്യം പറഞ്ഞ ഒന്ന് കൊടുക്കാന തോന്നിയെ.... ഇത് പോലെ ഒരു പൊട്ടത്തി.... ഇനിപ്പോ ജെറി നെ എവിടെ പോയി കണ്ടു പിടിക്കും പടച്ചോനെ....
അങ്ങനെ ഓളെ ആശ്വാസിപ്പിക്കുമ്പോ ദേ അടുത്തത് ന്റെ കാരണം കൊണ്ടാണെന്നു പറഞ്ഞു മ്മളെ പൊണ്ടാട്ടി കരയുന്നു ബെസ്റ്റ് കന്നാസും കടലാസും...
💞💞💞💞💞💞💞💞💞💞💞
ഷാനു വിനെ കാണാത്തെ കൊണ്ട് എല്ലാം കൂടെ മുകളിലേക്ക് വിട്ടു... റിയയും ഷാനുവും zannu വും ഒഴികെ ബാക്കി എല്ലാം റൂമിന്റെ പുറത്ത് ണ്ട്...
ഉപ്പ തന്നെ റൂമിൽ കയറി കാര്യം തിരക്കി...
അപ്പൊ തന്നെ ഓർഡർ കിട്ടി ജെറി നെ പോയി നോക്കാൻ.... കാരണം ആ പഞ്ഞി കട്ടനോട് ഇന്ക് മാത്രം ഉള്ളു വെറുപ്പ് ബാക്കി എല്ലാർക്കും അതെന്ന ജീവനാണ്.... എന്തിനു പറയുന്നു Rass ലെ കീടങ്ങൾക്ക് വരെ.... ഇപ്പൊ കേറി വന്ന Zannu നും ബ്ലാ....
അങ്ങനെ ഞങ്ങടെ പണി നിർത്തി വച്ചു അതിനെ തപ്പി ഇറങ്ങി.... ആഷിൽക്കയെ നിർബന്ധിച്ചു കൂടെ കൂട്ടി..... കാരണം ബാക്കി എല്ലാരും ഇന്ന് അവിടെ സ്റ്റേ ആണ് അപ്പൊ പിന്നെ ഷൈമ മാത്രം ഇല്ലാത്തെ മോശമല്ലേ....
റിയ പറഞ്ഞ സ്ഥലലങ്ങൾ ഒക്കെ അരിച്ചു പൊറുക്കി എങ്കിലും ഒരു തുമ്പുപോലും കിട്ടിയില്ല.... അങ്ങനെ ഒരു സാധനത്തിനെ ആ പരിസരത്ത് ആരും കണ്ടിട്ട് പോലുല്ല....
ഇത്രേം ദിവസത്തെ ക്ഷീണം കാരണം തിരച്ചിൽ നിർത്തി വീട്ടിൽ എത്തി.... എന്തായാലും കണ്ടു പിടിക്കാം പറഞ്ഞു റിയ നെ ആശ്വാസിപ്പിച്ചു....
നന്നേ വിശപ്പ് ഉള്ളോണ്ട് ഫ്രഷ് ആവുന്ന മുന്നെ എല്ലാരും ഫുഡ് ഒക്കെ തട്ടി... കിടക്കാൻ പോയി...
ഷാനുവേ.... പൊണ്ടാട്ടിക്ക് റസ്റ്റ് ആണ് അതിനെ ശല്യം ചെയ്യണ്ട എന്ന താക്കീതും തന്ന് റബിയും അനുവും ആക്കി ചിരിച്ചു കിടക്കാൻ പോയി...
റൂമിൽ എത്തിയപ്പോ Zannu നിസ്കരിക്കാ.... നിസ്കാരം കയ്യുമ്പോയെക്കും ഫ്രഷ് ആവാം കരുതി ബാത്‌റൂമിൽ കയറി....
ഷവർ ഓഫ് ചെയ്തപ്പോ ഗ്ലാസ് പൊട്ടുന്ന ശബ്ദം... നിനക്കുള്ളത് വന്നിട്ട് തരാം ഡീ എന്നും പറഞ്ഞു വീണ്ടും ഷവർ തുറന്നു.... അപ്പോയെക്കും Zannu വിന്റെ കരച്ചിൽ അവിടെ എങ്ങും മുഴങ്ങി.......
മ്മൾ ഒരുവിധം തലയും തുവർത്തി റൂമിൽ എത്തിയപ്പോയേക്കും പുറത്തു ഡോറിൽ ബാൻന്റ് മേളം തുടങ്ങി...
എന്ത് പറ്റി Zannu എന്നും ചോദിച്ചു ബാത്ത് ടവ്വലിൽ ആണെന്ന ബോധം ഇല്ലാതെ ഡോർ തുറന്നു.... പോരെ പൂരം എല്ലാം കൂടെ ന്റെ മെക്കിട്ടു കേറി.....
നിന്നോട് അപ്പോയെ പറഞ്ഞെ അല്ലെ കോപ്പേ എന്നും പറഞ്ഞു റബിയും അനു വും ന്റെ ചെവി തിരിച്ചു പൊന്നാക്കി...
ഡാ വിടെടാ എന്താ സംഭവം ഇന്കും അറീല...
അവസാനം ഉപ്പച്ചി ചോദിച്ചപ്പോ അവൾ പറഞ്ഞ കാര്യം കേട്ടു രക്തം തിളക്കാൻ തുടങ്ങി.... അപ്പോയാണ് വിന്ഡോയുടെ ഗ്ലാസ്സ്ലേക്ക് ന്റെ ശ്രദ്ധ പതിഞ്ഞത്.....
നമ്മൾ ഇത്രേം പേർ ഇവിടെ ഉണ്ടായിട്ടും *ദിൽഷിത്ത്* ഇവിടെ വന്നെങ്കിൽ അവന്റെ ധൈര്യം ചില്ലറയല്ല മുന്നോട്ടുള്ള കളിയിൽ ആണവൻ....
നമ്മളും ഒട്ടും കുറക്കാൻ പാടില്ല....അവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ എന്നും പറഞ്ഞു ഷാനു എന്തോ തീരുമാനം എടുത്ത പോലെ പെട്ടന്ന് ഡ്രസ്സ് ചെയ്തു കീ എടുത്തു പോവാൻ ഒരുങ്ങി....
ഷാനു നീ ഇപ്പൊ പോണ്ടാ മോൾടെ കൂടെ ഇരിക്കെന്നും പറഞ്ഞു ഉപ്പ തടഞ്ഞു.... മ്മൾ കുറെ പറഞ്ഞു നോകിയെങ്കിലും പോവാൻ സമ്മതിച്ചില്ല....
അങ്ങനെ എല്ലാരും കിടക്കാൻ പോയപ്പോ Zannu ന്നെ വന്നു കെട്ടിപിടിച്ചു....
ഷാനുക്കാ...... അവൻ.... അവൻ എന്നേം ഇക്കാനേം കൊല്ലും.... ഇന്ക് പേടി ആവുന്നു.....
അയ്യേ ന്റെ വൈഫി ഇങ്ങനെ പേടിച്ചാലോ.... അന്റെ കൂടെ ഞാൻ ഇല്ലേ... പിന്നെന്താ...
അതല്ല ഷാനുക്കാ... പിന്നെ.....
മ്മൾ കുളിക്കാൻ കേറിയ നേരം സംഭവിച്ചതെല്ലാം Zannu പറയാൻ തുടങ്ങി.... അവരോടൊക്കെ ദിൽഷിത്ത് വന്നു എന്നല്ലാതെ ഒന്നും പറഞ്ഞിട്ട് ഉണ്ടായിരുന്നില്ല.... ബട്ട് അവൻ പറഞ്ഞതൊന്നും Zannu പറഞ്ഞില്ല....
💞💞💞💞💞💞💞💞💞💞💞
(Zannu )
നിസ്കാരം കഴിഞ്ഞു ബെഡിൽ വന്നു ഇരുന്നപ്പോ ആണ് ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ടേ.... ഷാനുക്ക മ്മളെ പേടിപ്പിക്കാവും കരുതി നോക്കിയില്ല.... പിന്നീട് മുന്നിലേക്ക് വന്ന ആളെ കണ്ടപ്പോ നിന്ന നിൽപ്പിൽ ഭൂമി രണ്ടായി പിളർന്നെങ്കിൽ ആശിച്ചു പോയി...
കൈ കാലുകൾ വിറച്ചു.... നാവ് അനങ്ങിയില്ല...
Zanna Mehak..... ക്യൂട്ടി Mrs ഷാൻ നിഫ്‌റാസ്... നിൽക്കുന്ന നിൽപ്പ് കണ്ടില്ലെ.....
ഡീ ഈ ദിൽഷിത്ത് എന്തെങ്കിലും മോഹിച്ചിട്ടുണ്ടെങ്കിൽ അത് സ്വന്തം ആക്കിയിട്ടും ഉണ്ട്....
നിന്റെ ഈ ക്യൂട്ട്നെസ് ഉണ്ടല്ലോ എന്നെ വല്ലാതെ മത്ത് പിടിപ്പിക്കുന്നു... നിന്നെ എനിക്ക് വേണം അതിന് തടസ്സം ആയി നിന്റെ കേട്യോൻ വന്നാൽ ഉണ്ടല്ലോ കൊന്ന് കളയും.... എന്റെ ആവശ്യം കഴിഞ്ഞു നിന്നെയും ഹഹഹ.... വേണമെങ്കിൽ ഇപ്പൊ തന്നെ എനിക്ക് നിന്നെ സ്വന്തമാക്കാം... ഞാൻ അത് ചെയ്യാത്തത് ആണത്തം ഉള്ളത് കൊണ്ട.....
നാളെ നേരം വെളുക്കുമ്പോ എല്ലാവരും കാണെ.... എന്തിനു പറയുന്നു നിന്റെ നിഫ്‌റാസ് ന്റെ മുന്നിൽ നിന്ന് തന്നെ നിന്നെ ഞാൻ കൊണ്ട് പോവും തടയാൻ വന്നാൽ..... വന്നേക്കരുത് എന്ന് പറഞ്ഞേക്ക്....
അതും പറഞ്ഞു വിൻഡോയിലൂടെ തന്നെ അവൻ പുറത്തു കടന്നു.... അവൻ പോയപ്പോ മ്മളെ സൗണ്ട് താനെ വന്നു ഒരൊറ്റ അലർച്ച ആയിരുന്നു....
എല്ലാം കേട്ട ശേഷം ഷാനു അവളുടെ നെറുകയിൽ തലോടി ചുംബിച്ചു.... Zannu ഇയ്യ് എന്തിനാ പെണ്ണെ പേടിക്കുന്നെ.... പടച്ചോൻ നമ്മടെ കൂടെ ഉള്ള കാലത്തോളം ഒരു ശക്തിക്കും നമ്മെ വേർപിരിക്കാൻ ആവില്ല.... നാളെ നേരം വെളുക്കും വരെ സമയം ഇല്ലേ ന്റെ മോൾ കിടന്നോ ക്ഷീണം ഇല്ലേ....
അവന്റെ നെഞ്ചോരം ചേർന്ന് അവൾ പതിയെ നിദ്രയെ പുൽകി.... എന്തെക്കെയോ മനസ്സിൽ ഉറപ്പിച്ചു അവളെ നെഞ്ചോടു ചേർത്ത് അവനും പതിയെ നിദ്രയിലായി....
( പിറ്റേന്ന് )
നേരം വെളുത്തപ്പോ എല്ലാരേം നടുക്കിയ വാർത്ത അവിടെ എങ്ങും പരന്നു...
തെരുവ് നായകളുടെ അക്രമണത്തിൽ കൊല്ലപ്പെട്ട അജ്ഞാത ശരീരം കണ്ടെത്തി....
*(തുടരും.... )*
____________________________________