Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:4)

ആമിക്ക് അതൊന്നും ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.നാട്ടുകാർ ശിവയെ പറ്റി പലതും പറഞ്ഞ് കെട്ടിട്ടുണ്ടെങ്കിലും ഇതെല്ലാം ആമിക്ക് പുതിയ അറിവായിരുന്നു.

\"മോൾക്ക് അറിയുമോ ശെരിക്കും ശിവ ഈ നാട്ടുകാരൻ അല്ല.അവന്റെ നാട്ടിൽ ഉള്ള ആരെയോ ആണ് അവൻ കൊന്നത്.
ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇത് വരെ അവന്റെ നാട്ടിലേക്ക് പോയിട്ടില്ലാ
ഞാൻ അറിഞ്ഞത്.ശിവയെ ഞാൻ എന്റെ സ്വന്തം മോന്റെ സ്ഥാനത് തന്നെയാ കാണുന്നത്.പിന്നെ നാട്ടുകാർ പറയുന്നതൊക്കെ സത്യം ആണോ എന്ന് നമ്മുക്ക് അറിയില്ലലോ.അന്ന് കൃഷ്ണേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ഞാൻ ഇത് വരെ അതൊന്നും വിശ്വസിച്ചിട്ടില്ല.\"

\"അന്ന് കൃഷ്ണേട്ടൻ ശിവയുടെ മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞതിൽ പിന്നെ ഇന്നാണ് ശിവ ഈ വീടിന് അകത്തേക്ക് ഒന്ന് കയറിയത്.അവൻ എപ്പോഴും ഏട്ടന്നുള്ള മരുന്നുകൾ എല്ലാം കൊണ്ട് തരുമായിരുന്നു  പക്ഷെ അതെല്ലാം പുറത്ത് വെച്ചിട്ട് പോവും അകത്തേക്ക് കയറില്ല.അതിൽ എനിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു.\"

\"പിന്നെ ഞാൻ മോളോട് ഒരു കാര്യം പറയാം ശിവ മോൾടെ ആരാണെന്ന് ഈ അമ്മക്ക് അറിയില്ല പക്ഷെ നാട്ടുകാർ ശിവയെ കുറിച്ച് പറയുന്നത് ഓക്കെ ശെരിയാണോ എന്നും അമ്മക്ക് അറിയില്ല പക്ഷെ ശിവയുടെ മനസ്സിൽ നന്മയുണ്ട് മറ്റുള്ളവരോട് സ്നേഹം ഉണ്ട്. സമയം ഒരുപാട് ആയി മോള് പോയി കിടന്നോ\"അത്രയും പറഞ്ഞുകൊണ്ട് ലക്ഷ്മിയമ്മ അകത്തേക്ക് കയറി പോയി.

ഒരു നിമിഷം ആമി ശിവയെ ഓർത്ത് പോയി.
\"അയാളുടെ മനസ്സിൽ നന്മയുണ്ടെന്ന് പറഞ്ഞത് ശെരിയാണ് അല്ലെങ്കിൽ ഇന്ന് അയാളുടെ ആരും അല്ലാത്ത എനിക്ക് ഇത്രയും ഒക്കെ സഹായം ചെയ്ത് തരുമോ.\"ആമി അങ്ങനെ സ്വയം പറഞ്ഞോണ്ട് ഇരുന്നപ്പോഴാണ് അവൾ പുറത്ത് തനിച്ചാണ് ഇരിക്കുന്നതെന്ന് ബോധം വന്നത്.ആൾക്ക് പണ്ടേ ഇരുട്ട് പേടി ആയതുകൊണ്ട് അവൾ ചുറ്റും ഒന്ന് നോക്കി.

അപ്പോഴാണ് അവിടെ സൈഡിൽ ഒരു കറുത്ത പൂച്ച ആമിയെ തന്നെ നോക്കി ഇരിക്കുന്നത് അവൾ കണ്ടത്.അതിനെ കണ്ടതും ആമി നിന്ന് വിറക്കാൻ തുടങ്ങി.

\"എന്റെ കൃഷ്ണ ഇനി വെല്ലോ പ്രേതവും ആകുമോ?\"ആമി പതിയെ തന്റെ ചുവടുകൾ പിന്നോട്ട് വെച്ചു.അപ്പോഴാണ് ആ പൂച്ച അവിടെ നിന്നും എഴുന്നേറ്റത് പിന്നീട് ആമി ഒറ്റ ഓട്ടം ആയിരുന്നു മുറിയിലേക്ക്.

റൂമിൽ വന്നതും കാറ്റത്ത് ജനൽ അടയാൻ തുടങ്ങിയതും ആമിയുടെ പേടി കൂടി.ജനൽ അടക്കാൻ കൈ പുറത്തേക്ക് ഇടാൻ വരെ കുട്ടിക്ക് പേടി ആണ്. അവൾ എങ്ങനെ ഒക്കെയോ ജനൽ അടച്ച് വേഗം തന്നെ പുതപ്പും തലവഴി മൂടി കിടന്നു.

\"വലിയ തറവാട് ആയതുകൊണ്ട് പ്രേതം ഒക്കെ അലഞ്ഞു നടക്കുന്ന സ്ഥലമാവും എന്റെ കൃഷ്ണ എന്റെ എല്ലെങ്കിലും നാളെത്തേക്ക് ബാക്കി ഉണ്ടാവണെ?\"ആമിക്ക് എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾ സ്വയം ഓരോന്നെ ഒക്കെ പറഞ്ഞും
ആലോചിച്ചും കിടന്ന് വെളുപ്പിനെ ആണ് ഉറങ്ങിയത്.

ആമി രാവിലെ 6 മണിക്ക് എഴുനേറ്റു. എന്നും അതിലും നേരത്തെയാണ് എഴുനൽകുന്നത്. വൈകി ഉറങ്ങിയതുകൊണ്ട് ഇന്ന് കുറച്ച് വൈകി പോയി.അവൾ വേഗം തന്നെ കുളിച്ച് ഒരു ചുരിദാറും എടുത്തിട്ട് താഴേക്ക് ചെന്നു.

അവിടെ അടുക്കളയിൽ നിന്നും പാത്രങ്ങളുടെ തട്ടലും മുട്ടലും ഒക്കെ കേട്ടതുകൊണ്ട് അവൾ നേരെ അടുക്കളയിലേക്ക് ആണ് ചെന്നത്.
അവിടെ ലക്ഷ്മിയമ്മ തിരക്കിട്ട പണിയിൽ ആയിരുന്നു.അപ്പോഴാണ് അവർ ആമിയെ കണ്ടത്.

\"ആഹാ മോള് ഇത്രയും നേരത്തെ ഒക്കെ എഴുന്നേറ്റോ?ഞാൻ കരുതി വയ്ക്കുമെന്ന്.\"

\"ആഹ് അമ്മേ വീട് മാറി കിടന്നിട്ട് ആണെന്ന് തോനുന്നു ഉറക്കം വന്നില്ല. ഇതിലും നേരത്തെ എഴുനെല്കുമായിരുന്നു ഞാൻ പക്ഷെ ഇന്ന് കുറച്ച് വൈകി പോയി.പിന്നെ കുളിച്ചപ്പോ കാലിലെ മുരുവിലേക്ക് വെള്ളം വീണതുകൊണ്ട് നല്ല വേദന ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ കുറച്ച് നേരം അവിടെ ഇരുന്നു.\"

\"ആഹ് ഞാൻ അത്‌ ചോദിക്കാൻ വിട്ട് പോയി മോൾടെ കാലിന് ഇത് എന്ത് പറ്റിയതാ?\"ലക്ഷ്മിയമ്മ ആമിയെ അവിടെയുള്ള സ്റ്റൂളിൽ പിടിച്ച് ഇരുത്തികൊണ്ട് ചോദിച്ചു.

\"അത്‌ ഇന്നലെ കോളേജിൽ പോയി തിരിച്ച് വരുന്ന വഴി കാലിൽ ഒരു ആണി കൊണ്ട് കയറിയത.\"

\"എന്നിട്ട് ആശുപത്രിയിൽ പോയില്ലേ മോളെ?\"
അവർ ആവലാതിയോടെ ചോദിച്ചു.

\"ഏയ്‌ അതിന്റെ ആവശ്യം ഒന്നും ഇല്ലമ്മേ. ഇന്നലെ ശിവേട്ടനാ എന്നെ സഹായിച്ചത്.\" ആമി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

\"ആണോ ഞാൻ പറഞ്ഞില്ലേ മോളെ അവൻ നന്മയുള്ളവനാ\"

\"അല്ല ഞാൻ ചോദിക്കാൻ മറന്നു മോൾടെ വീട് എവിടെയാ?\"

\"അത്‌... ഇവിടുത്തെ കവലയിൽ നിന്ന് പോവുമ്പോൾ ദൂരെ കാണുന്ന ഒരു ശിവ ക്ഷേത്രം ഇല്ലേ അതിന് ഒക്കെ അടുത്താണ്.\"

\"എന്നിട്ട് എന്താ മോളെ ശിവ ഇവിടെ കൊണ്ട് ആക്കിയത്?ഇനി രണ്ടുംകൂടെ ഒളിച്ചോടാനുള്ള ഉദ്ദേശം വെള്ളോം
ആണോ?\" ലക്ഷ്മിയമ്മ താമസരൂപെണ ചോദിച്ചു.

\"ഏയ്‌ അങ്ങനെ ഒന്നും അല്ലമ്മേ.എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു അതാണ്\"അവൾ  സങ്കടത്തോടെ തലതാഴ്ത്തികൊണ്ട് പറഞ്ഞു.

\"വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നോ?എന്തിന്?\"

\"അത്‌ എന്റെ അച്ഛൻ മരച്ചതിൽ പിന്നെ രണ്ടാനമ്മയുടെ സ്വഭാവത്തിൽ മാറ്റം വന്ന് തുടങ്ങിയിരുന്നു.അച്ഛൻ മരിക്കാൻ നേരത്ത് അവർ ബലമായി അച്ഛന്റെ വിരലടയാളം വീടും സ്ഥലവും അവരുടെ പേരിൽ ആക്കിയാ മുദ്രപത്രത്തിൽ പതിപ്പിച്ചു.പിന്നീട് അങ്ങോട്ട് അവരുടെ വേറെ ഒരു മുഖം എനിക്ക് മുന്നിൽ തെളിയുകയായിരുന്നു.\"ആമി അത്രയും പറഞ്ഞപ്പോഴേക്കും ശിവയുടെ ശബ്‌ദം പുറത്ത് നിന്ന് കേട്ടു.

\"ശിവ മോൻ വന്നു എന്ന് തോനുന്നു.\" അത്‌ പറഞ്ഞുകൊണ്ട് ലക്ഷ്മിയമ്മ പുറത്തേക്ക് പോയി ഒപ്പം ആമിയും.

അവർ രണ്ടുപേരും പുറത്ത് വന്നപ്പോൾ അവരെ കാതെന്നപോലെ ശിവ പുറത്ത് തുണിൽ ചാരി നിൽക്കുകയായിരുന്നു.

\"മോൻ എന്താ ഇത്ര രാവിലെ തന്നെ?\"

\"ഞാൻ ഇവളെ കൂട്ടികൊണ്ട് പോവാൻ വന്നതാ\" അവൻ ആമിയെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.

\"അയ്യോ മോള്‌ ഒന്നും കഴിച്ചില്ല. മോൻ എന്തേലും കഴിച്ചായിരുന്നോ?\"

\"ഇല്ല.ഞാൻ പുറത്ത് നിന്ന് കഴിച്ചുകൊള്ളാം\"

\"അതെന്താ ശിവ നീ അങ്ങനെ പറഞ്ഞെ ഇവിടെ നിന്നും കഴിച്ചാൽ എന്താ?\"

\"ഒന്നും ആയിട്ടല്ല എനിക്ക് പോയിട്ട് കുറച്ച് തിരക്കുണ്ട്\"

\"എങ്കിൽ മോള്‌ കഴിക്കട്ടെ.വാ മോളെ ഞാൻ കഴിക്കാൻ എടുത്ത് തരാം.നീയും വാ ശിവ എന്തിനാ ഇങ്ങനെ പുറത്ത് നില്കുന്നത്.നീ ഇന്നലെ വന്നപ്പോഴും രാഖവേട്ടനെ കാണാതെ പോയതിൽ ഏട്ടന് നല്ല പരിഭവം ഉണ്ട്\"ലക്ഷ്മിയമ്മ ശിവയെ നോക്കി പറഞ്ഞു.

\"ഞാൻ വന്നാൽ ശെരിയാകില്ല.വേഗം കഴിച്ചിട്ട് വരാൻ നോക്ക്‌\"ശിവ അങ്ങനെ പറഞ്ഞതും ലക്ഷ്മിയമ്മയുടെ മുഖം വാടി. അവർ പിന്നെ ഒന്നും പറയാൻ നില്കാതെ അകത്തേക്ക് കയറി പോയി.ആമിയും ശിവയെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി.

ആമി വേഗം തന്നെ കഴിച്ചിട്ട് റൂമിൽ കയറി ഡ്രെസ്സും മാറി തന്റെ ബാഗും എല്ലാം എടുത്ത് പുറത്തേക്ക് വന്നു.അപ്പോൾ അവിടെ ലക്ഷ്മിയമ്മ നിൽക്കുന്നുണ്ടായിരുന്നു.

\"അമ്മ എങ്കിൽ ഞാൻ പോവാ\"

\"പോയിട്ട് വരാം എന്ന് പറയു മോളെ\" അവർ ആമിയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

\"പോയിട്ട് വരാം അമ്മേ\" ആമി പറഞ്ഞതും അവർ അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു.

അവിടെ നിന്നും ഇറങ്ങിയപ്പോൾ ആമിയുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു പേടി നിറയാൻ തുടങ്ങിയിരുന്നു.ശിവ തന്നെ എവിടേക്ക് ആണ് കൂട്ടികൊണ്ട് പോവുന്നതെന്ന് അവൾക്ക് അറിയില്ലായിരുന്നു.

ശിവയുടെ ഒപ്പം ബൈക്കിന് പിന്നിൽ ഇരുന്നപ്പോൾ അവനോട് ചോദിക്കാൻ തന്നെ ആമി തീരുമാനിച്ചു.

\"അതേയ്...\"ആമി വിളിച്ചിട്ടും ശിവ ഒന്നും മിണ്ടുന്നില്ലായിരുന്നു.

\"അതേയ് ഇയാൾ മിണ്ടുലെ\" ആമി വീണ്ടും ചോദിച്ചു. അപ്പോഴും മൗനമായിരുഞ്ഞു മറുപടി.

\"ഇയാൾക്ക് ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ മിണ്ടുന്നില്ലല്ലോ.ഇനി താൻ ബധിരനും മൂകനും വെല്ലോം ആണോ?\"

\"ബധിരനും മൂകനും നിന്റെ മാറ്റവനാടി\"ശിവ അപ്പോൾ തന്നെ മറുപടി നൽകി.

\"ഓഹോ അപ്പൊ വാ തുറക്കാൻ അറിയാമല്ലേ\"

\"അതേയ്...\" ആമി വീണ്ടും വിളിച്ചു.

ശിവക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു ആമിയുട \'അതേയ്\'വിളി കേട്ടിട്ട്.

\"അതേയ്.. എ... \"

\"എന്താന്ന് വെച്ചാൽ പറഞ്ഞു തോലക്കടി പുല്ലേ കൊറേ നേരായി അവളുടെ അതേയ് കുതേയ് തുടങ്ങിയിട്ട്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ അല്ലെങ്കിൽ ആ വാ ഒന്ന് സിബ് ഈട്ട് പൂട്ടി വെക്ക് മനുഷ്യന് സമാധാനം താരതേ ഇരുന്നോളും നാശം\" ശിവ അത്രയും പറഞ്ഞപ്പോഴേക്കും ആമിയുടെ കണ്ണുകൾ നിറഞ്ഞു.പിന്നീട് ആമി ഒന്നും മിണ്ടാൻ പോയില്ല.എങ്കിലും അവളെ എവിടേക്കാണ് കൂട്ടികൊണ്ട് പോവുന്നതെന്ന് ആമിക്ക് അറിയണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ഇനിയും എന്തെങ്കിലും ചോദിച്ചാൽ ശിവ തന്നെ കടിച്ചകീറാൻ വരും എന്ന് തോന്നിയതുകൊണ്ട് ആമി നല്ല കുട്ടിയായ് ഇരുന്നു.


തുടരും....

സഖി🦋🧸

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:5)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:5)

4.6
15171

\"എന്താന്ന് വെച്ചാൽ പറഞ്ഞു തോലക്കടി പുല്ലേ കൊറേ നേരായി അവളുടെ അതേയ്‌നും പറഞ്ഞുള്ള വിളി തുടങ്ങിയിട്ട്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ അല്ലെങ്കിൽ ആ വാ ഒന്ന് സിബ് ഈട്ട് പൂട്ടി വെക്ക് മനുഷ്യന് സമാധാനം താരതേ ഇരുന്നോളും നാശം\"ശിവ അത്രയും പറഞ്ഞപ്പോഴേക്കും ആമിയുടെ കണ്ണുകൾ നിറഞ്ഞു.പിന്നീട് ആമി ഒന്നും മിണ്ടാൻ പോയില്ല.എങ്കിലും അവളെ എവിടേക്കാണ് കൂട്ടികൊണ്ട് പോവുന്നതെന്ന് ആമിക്ക് അറിയണമെന്ന് ഉണ്ടായിരുന്നു.പക്ഷെ ഇനിയും എന്തെങ്കിലും ചോദിച്ചാൽ ശിവ തന്നെ കടിച്ചുകീറാൻ വരും എന്ന് തോന്നിയതുകൊണ്ട് ആമി നല്ല കുട്ടിയായ് ഇരുന്നു.ശിവ ആമിയെയും കൂട്ടി പോയത് അവന്റെ വീ