Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:5)

\"എന്താന്ന് വെച്ചാൽ പറഞ്ഞു തോലക്കടി പുല്ലേ കൊറേ നേരായി അവളുടെ അതേയ്‌നും പറഞ്ഞുള്ള വിളി തുടങ്ങിയിട്ട്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ അല്ലെങ്കിൽ ആ വാ ഒന്ന് സിബ് ഈട്ട് പൂട്ടി വെക്ക് മനുഷ്യന് സമാധാനം താരതേ ഇരുന്നോളും നാശം\"ശിവ അത്രയും പറഞ്ഞപ്പോഴേക്കും ആമിയുടെ കണ്ണുകൾ നിറഞ്ഞു.പിന്നീട് ആമി ഒന്നും മിണ്ടാൻ പോയില്ല.എങ്കിലും അവളെ എവിടേക്കാണ് കൂട്ടികൊണ്ട് പോവുന്നതെന്ന് ആമിക്ക് അറിയണമെന്ന് ഉണ്ടായിരുന്നു.പക്ഷെ ഇനിയും എന്തെങ്കിലും ചോദിച്ചാൽ ശിവ തന്നെ കടിച്ചുകീറാൻ വരും എന്ന് തോന്നിയതുകൊണ്ട് ആമി നല്ല കുട്ടിയായ് ഇരുന്നു.

ശിവ ആമിയെയും കൂട്ടി പോയത് അവന്റെ വീട്ടിലെക്ക് ആയിരുന്നു.വീടിന് മുന്നിൽ ബൈക്ക് നിർത്തിയതും ആമി ചുറ്റും നോക്കി.

\"എന്ത് നോക്കി ഇരിക്കുവാടി ഇറങ്ങാൻ നോക്ക്‌\" ശിവ ദേഷ്യത്തോടെ പറഞ്ഞതും ആമി വേഗം ബൈക്കിൽ നിന്നും ഇറങ്ങി.

\"ഇത് ആരുടെ വീടാ\" കാടുപിടിച്ച് നിൽക്കുന്ന മുറ്റത്തേക്ക് നോക്കികൊണ്ട് ആമി ചോദിച്ചു.

\"ആരുടെ വീടാണെന്ന് അറിഞ്ഞാൽ മാത്രാണോ നീ അകത്തേക്ക് കയറു?\" അവൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കിയിട്ട് പറഞ്ഞു.

\"ആഹ് അതെ ഇനി നിങ്ങൾ എന്നെ കൊല്ലാൻ വെള്ളോം കൊണ്ടൊന്നതാണോന് ആർക്ക് അറിയാം\"

\"ആഹാ ചേട്ടന്റെ മോൾക്ക് ബുദ്ധി ഉണ്ടല്ലോ പെട്ടെന്ന് തന്നെ കണ്ട് പിടിച്ചു എന്റെ ഉദ്ദേശം എന്താന്ന്\"ശിവ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് വീടിന്റെ വാതിൽ തുറന്നു.

\"നീ അവിടെ നിന്ന് ഇത് ആരുടെ വീടാണെന്ന് ഒക്കെ കണ്ട് പിടിച്ചിട്ട് താല്പര്യം ഉണ്ടെങ്കിൽ അകത്തേക്ക് കയറിക്കോ അല്ലെ അവിടെ തന്നെ നിന്നോ\"അതും പറഞ്ഞ് ശിവ അകതേക്ക് കയറി പോയി.

ആമി ചുറ്റും നോക്കാൻ തുടങ്ങി.ഒരു ചെറിയ വീടാണ്.ചുറ്റും ഒത്തിരി സ്ഥലം ഉണ്ടെങ്കിലും മുഴുവനും കാട് പിടിച്ച് കിടക്കുന്നു.കണ്ടാൽ തന്നെ അറിയാം ആരും വിർത്തിയക്കാറില്ല എന്ന്.തൊട്ട് അപ്പുറത്തായി ഒരു വീട് ഉണ്ട്. അപ്പോഴാണ് ആമി ഒരു കാര്യം ശ്രദ്ധിച്ചത് ആ വീടിന് മതിലിന്റെ അവിടെ നിന്ന് ഒരുത്തൻ അവളെ നോക്കി വഷളായി ചിരിക്കുന്നു.അവന്റെ നോട്ടം കണ്ടതും ആമിക്ക്‌ വല്ലാതെയായി അവൾ വേഗം തന്നെ ബാഗും എടുത്ത് വീടിന് അകത്തേക്ക് കയറി.

വീടിന് ഉള്ളിലേക്ക് കാലെടുത് വെച്ചതും ആമി തുമ്മാൻ തുടങ്ങി.അവൾ തുമ്മുന്ന ഒച്ച കേട്ടോണ്ടാണ് ശിവ അവിടേക്ക് വന്നത്.

\"എന്താ ഇതിന് മാത്രം തുമ്മാൻ\"

\"എ.. എനിക്ക് പോ.... പോടീ അലർജിയാണ്\" അവൾ തുമ്മുന്നതിന് ഇടയിൽ എങ്ങനെ ഒക്കെയോ പറഞ്ഞ് ഒപ്പിച്ചു.

ശിവ അപ്പോൾ തന്നെ അവളെയും കൂട്ടി ഒരു റൂമിന് ഉള്ളിലേക്ക് കയറി.ആ റൂം കണ്ടതും ആമിക്ക്‌ താന്റെ മുന്നിൽ കാണുന്നത് വിശ്വസിക്കനായില്ല.

ആ വീട്ടിൽ ഇങ്ങനെ ഒരു റൂം ഉണ്ടെന്ന് തന്നെ തോന്നില്ല.അത്രക്ക് ഭംഗിയുള്ള റൂം ആയിരുന്നു അത്‌.അത്യാവിശം വലിയ ബെഡും,സ്ട്രിങ് ലൈറ്റ് കട്ടിലിന്റെ ബാക്കിലുള്ള കർട്ടനിൽ സെറ്റ് ചെയ്തിരിക്കുന്നു.ബെഡിന് സൈഡിലായി ഒരു ടേബിളും അതിന് മുകളിൽ ശിവയുടെ ഒരു ഫോട്ടോയും വെച്ചിട്ടുണ്ട്.ആമി അതെല്ലാം ഒരു കൗതുകത്തോടെ നോക്കി നിന്നു.

\"ഇനി കെടന്ന് തുമ്മടെങ്കിൽ അവിടെ എങ്ങാനും പോയി ഇരിക്കാൻ നോക്ക്‌\"ശിവ അത്രയും പറഞ്ഞിട്ട് റൂമിന് പുറത്തേക്ക്‌ ഇറങ്ങി.

\"അതെ ഒന്ന് നിന്നെ\"ശിവ പോവുന്നതിന് മുന്നേ തന്നെ ആമി അവനെ വിളിച്ചു.

\"എന്താ..?\"അവൻ സംശയത്തോടെ തിരിഞ്ഞ് നോക്കി.

\"ഇത് ശെരിക്കും ആരുടെ വീടാ?\"അവൾ വീണ്ടും തന്റെ സംശയം ചോദിച്ചു.

\"ഇത് വരെ തീർന്നില്ലേ നിന്റെ സംശയം.\"

\"അത്‌ പിന്നെ ഇങ്ങനെ ഒരു വീട്ടിൽ ഇത്രയും നല്ല റൂം ഒക്കെ\"

\"എന്തെ വലിയ വീട്ടിൽ മാത്രമാണോ ഇങ്ങനെത്തെ റൂം ഉണ്ടാവു.\"

\"അത്‌ അല്ല.. ഞാൻ\"

\"മിണ്ടാതെ ഇവിടെ നിൽകാം എന്ന് ഉണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി.\"അത്രയും പറഞ്ഞ് ശിവ തിരിഞ്ഞ് നടന്നിട്ട് അതെ സ്പീഡിൽ തന്നെ തിരിച്ചു വന്നു.

\"ഞാൻ ഒന്ന് പുറത്ത് പോവാണ്. നിനക്ക് പേടി ഉണ്ടെങ്കിൽ ഡോർ ലോക്ക് ചെയ്തിട്ട് ഇരുന്നോ.\"

\"എനിക്കോ പേടിയോ നിങ്ങൾക്ക് എന്നെ ശെരിക്കും അറിയില്ല\"

\"ആഹ് അത്‌ ഇന്നലെ അവന്മാരുടെ മുന്നിൽ പേടിച് നില്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി നിനക്ക് പേടി ഇല്ലാന്ന്\"അതും പറഞ്ഞ് ശിവ പുറത്തേക്ക് പോയി.

\"ശേ ഒരു ആവശ്യോം ഇല്ലായിരുന്ന് ഇപ്പൊ അങ്ങനെ പറയണ്ടേ വെറുതെ നാണം കേട്ടു\"
ആമി സ്വയം പറഞ്ഞോണ്ട് ഇരുന്നപ്പോഴാണ് ശിവയുടെ ബൈക്ക് അകന്നു പോകുന്ന സൗണ്ട് കേട്ടത്.ആമി ഓടി പോയി ഡോർ അടച്ച് കുറ്റിയിട്ടു തിരിഞ്ഞതും ആ വീടിന്റെ കോലം കണ്ട് അവൾക്ക് എന്തോപോലെ തോന്നി.

അവൾ ചുറ്റും ഒന്ന് നോക്കി മൊത്തോം പൊടിയും മാറാലയും കൊണ്ട് നിറഞ്ഞിരിക്കുവാണ്.

\"എന്റെ ദൈവമേ അയാൾ എങ്ങനെ ആണോ ഈ വീട്ടിൽ കഴിയുന്നെ. ഓഹ് അയാൾക്ക് അതിന് റൂം മാത്രം ക്ലീൻ ആയി കിടന്നാൽ മതിയല്ലോ\"ആമി ശിവ ഓരോ കുറ്റം ഒക്കെ പറഞ്ഞുകൊണ്ട് അവിടം മൊത്തോം ക്ലീൻ ആകാൻ തുടങ്ങി.ഇടക്ക് പൊടിയച്ചിട്ട് നിർത്താതെ തുമ്മുമ്പോൾ വേഗം തന്നെ അവൾ പുറത്തേക്ക് ഓടും.

അങ്ങനെ ഹാൾ മുഴുവൻ വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും ആമി മടുത്തിരുന്നു.അവൾ ഹാൾ മുഴുവനായും ഒന്ന് നോക്കി ഇപ്പോൾ കണ്ടാൽ നേരത്തെ പോടീ പിടിച്ച് കിടന്ന വീട് ആണെന്നെ തോന്നില്ല.

\"മ്മ്.. ആ പുള്ളി വരുമ്പോൾ എന്തായാലും ഒന്ന് ഞെട്ടും ഇവിടം കണ്ട്\"ആമി സ്വയം പറഞ്ഞുകൊണ്ട് ചിരിച്ചു.

സമയം 1:30 കഴിഞ്ഞു വിശന്നിട്ട് ആണേ അവൾക്ക് എന്തൊക്കെയോ തോന്നാൻ തുടങ്ങിയിരുന്നു.

അപ്പോഴാണ് പുറത്ത് ബൈക്ക് വന്ന സൗണ്ട് കേട്ടത് ആമി ഓടി പോയി വാതിൽ തുറക്കാൻ തുടങ്ങിയപ്പോഴാണ് അവൾക്ക് ബോധം വന്നത്.

\"നീ എന്താ ആമി ഈ കാണിക്കുന്നേ ഇപ്പൊ ഓടി പോയി ഡോർ തുറന്നാൽ അയാൾ എന്ത് വിചാരിക്കും നീ അയാൾക്ക് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുവായിരുന്നു എന്നല്ലേ\" അവൾ തലക്കിട്ട് സ്വന്തമായി ഒന്ന് അടിച്ചുകൊണ്ട് വാതിൽ തുറക്കാതെ അവിടെ തന്നെ നിന്നു.

കുറച്ച് നേരമായിട്ടും ശബ്‌ദം ഒന്നും കേൾക്കാതെ വന്നപ്പോൾ ആമി വാതിൽ തുറന്നലോയെന്ന് ആലോചിച്ചു പക്ഷെ അപ്പോഴേക്കും പുറത്ത് ബൈക്ക് തിരിച്ച് പോകുന്ന ശബ്‌ദം കേട്ട് അവൾ വേഗം വാതിൽ തുറന്നു.അപ്പോഴേക്കും ബൈക്ക് കണ്ണിൽ നിന്നും മറഞ്ഞിരുന്നു.

ഏഹ് ഇത് ഇപ്പോ ഞാൻ മണ്ടിയായല്ലോ ഇവിടെ വരെ വന്നിട്ട് വീട്ടിൽ കയറാതെ പോയോ ബൈക്ക് പോയ വഴിയേ നോക്കി ആമി പറഞ്ഞുകൊണ്ട് തിരിഞ്ഞതും ആമിയുടെ കാലിൽ എന്തോ തട്ടി. അപ്പോഴാണ് നിലത്ത് ഒരു പൊതി ഇരിക്കുന്നത് ആമി കണ്ടത്.

\"ഇത് എന്താണോ എന്തോ\" അതും പറഞ്ഞ് ആമി ആ പൊതിയുമായി അകത്തേക്ക് കയറി വാതിൽ അടച്ചു.ഡെയിനിങ് ടേബിളിന്റെ അവിടെ ഒരു ചെയർ വലിച്ചിട്ട് അവിടെ ഇരുന്നുകൊണ്ട് പൊതി അഴിച്ചു.പൊതി അഴിച്ചതും അതിൽ നിന്നും വരുന്ന ബിരിയാണിയുടെ മണം മൂക്കിലേക്ക് അടിച്ചുകയറിയതും ആമിയുടെ വായിൽ വെള്ളം വരാൻ തുടങ്ങി.

ആമി വേഗം തന്നെ കൈ കഴുകി വന്ന് ബിരിയാണി തിന്നാൻ തുടങ്ങി.തിന്ന് അവസാനത്തെ ചിക്കൻ പീസ് കഴിച്ചോണ്ട് ഇരുന്നപ്പോഴാണ് ആമിക്ക് ശിവയുടെ കാര്യം ഓർമ വന്നത്.

\"ദൈവമെ അയാൾക്ക് കഴിക്കാൻ വെച്ചില്ലലോ ഇനി എന്ത് ചെയ്യും.ഞാൻ കഴിച്ചുപോയില്ലേ ഇനി കൊടുക്കാൻ പറ്റില്ലാലോ സാരില്ല ഞാൻ അറിയാതെ മൊത്തോം കഴിച്ചുന് പറയാം\"ആമി ആ ചിക്കൻ പീസും നോക്കി പറഞ്ഞുകൊണ്ട് കഴിച്ച് എഴുനേറ്റു.

അങ്ങനെ കുറച്ച് നേരം ബെഡിൽ പോയി കിടന്നെങ്കിലും അവൾക്ക് ഉറക്കം ഒന്നും വന്നില്ല.ആമി അപ്പോഴാണ് അടുക്കള കൂടെ വിർത്തിയാക്കാം എന്ന് ആലോചിച്ചത്.

അടുക്കളുടെ കോലം കണ്ടിട്ട് ആമിക്ക് എവിടെനിന്ന് തുടങ്ങണം എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.

പക്ഷെ ആമിക്ക് ഒരു കാര്യം മനസ്സിലായിരുന്നു ശിവ അവിടെ ഒന്നും തന്നെ ഉണ്ടാക്കി കഴിക്കാറില്ല എന്ന്.

ആമി അടുക്കള വൃത്തിയാക്കി കഴിഞ്ഞപ്പോഴുക്കും സമയം 4:30 കഴിഞ്ഞിരുന്നു.അപ്പോഴാണ് ഒരു റൂം കൂടെ ഉള്ള കാര്യം അവൾക്ക് ഓർമ വന്നത്.
അവൾ ആ റൂം തുറക്കാൻ
നോക്കിയെങ്കിലും അത്‌ പുറത്ത് നിന്ന് ലോക്ക് ചെയ്തിരിക്കുവായിരുന്നു.

ആമി പിന്നെ റൂമിലേക്ക് പോയി ബാഗിൽ നിന്നും ഒരു ബുക്കും എടുത്ത് ബെഡിൽ പോയിരുന്നു പഠിക്കാൻ തുടങ്ങി.

***

ഇതേ സമയം ശിവ തന്റെ കൂട്ടുകാരോട് ഒപ്പം കള്ളുകുടിക്കുകയായിരുന്നു.അവൻ ആദ്യം ആമിയുടെ കാര്യം ഓർത്ത് കുടിക്കണ്ട എന്ന് വിജരിച്ചെങ്കിക്കും കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവന് കുടിക്കേണ്ടി വന്നു.

\"എടാ അഭി ഞാൻ പോവാ ഇനിയും കുടിച്ചാൽ ശെരിയാവില്ല\"ശിവ അഭിയോട് പറഞ്ഞതും അഭിയും നിക്കിലും സിദ്ധാർത്തും ചിരിക്കാൻ തുടങ്ങി.

\"എടാ നിക്കി നീ ഇത് കേട്ടോ ഇവൻ ഇതിൽ കൂടുതൽ കുടിക്കുന്നില്ല എന്ന്\" അഭി ശിവയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

\"ആരാ ഈ പറയണേ എന്നും മൂക്കറ്റം കുടിച്ച് നാലുകാലിൽ ഇവിടെ നിന്നും പോവുന്നവനോ\"നിക്കിലും പറഞ്ഞു.

\"എടാ ശിവ ഒരു കാര്യത്തിൽ നിന്നെ സമ്മതിക്കണം എത്ര കുടിച്ച് ബോധം ഇല്ലേലും ഇവൻ നല്ല പെർഫെക്റ്റ് ആയിട്ട് ബൈക്ക് ഓടിച്ചു വീട്ടിൽ എത്തും.\"സിദ്ധുവും പറഞ്ഞു.

അവരെല്ലാം പറയുന്നത് കേട്ട ശിവക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു അവൻ അവിടെ ഇരുന്നാ ഒരു വോഡ്കയുടെ കുപ്പി എടുത്ത് വായിലേക്ക് കമഴ്ത്തി.

തുടരും....

റേറ്റിംഗ് കുറക്കുന്നവർ കാരണം കൂടെ പറഞ്ഞിട്ട് റേറ്റിംഗ് കുറക്കൂട്ടോ കഷ്ടപ്പെട്ട് എഴുതുന്നതല്ലേ ഞാൻ ഇഷ്ടായില്ല അത്‌ തുറന്ന് പറഞ്ഞോളൂ😇

സഖി🧸🦋

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:6)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:6)

4.8
14397

\"എടാ ശിവ ഒരു കാര്യത്തിൽ നിന്നെ സമ്മതിക്കണം എത്ര കുടിച്ച് ബോധം ഇല്ലേലും നീ നല്ല പെർഫെക്റ്റ് ആയിട്ട് ബൈക്ക് ഓടിച്ചു വീട്ടിൽ എത്തും.\"സിദ്ധുവും പറഞ്ഞു.അവരെല്ലാം പറയുന്നത് കേട്ട ശിവക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു അവൻ അവിടെ ഇരുന്നാ ഒരു വോഡ്കയുടെ കുട്ടിയെടുത്ത് വായിലേക്ക് കമഴ്ത്തി.*****അന്ന് ശിവ പതിവിലും കൂടുതൽ കുടിച്ചു. കൂട്ടുകാർ പറയുന്നത് ഒക്കെ കേട്ടപ്പോൾ അതിന്റെ ദേഷ്യത്തിൽ കുടിച്ചതാണ്.\"എടാ അഭി ഞാൻ പോവാ വീട്ടിൽ അവൾ ഒറ്റയ്ക്കാ\"കൂടുതൽ കുടിച്ചതുകൊണ്ട് ശിവയുടെ നാവ് കുഴയുന്നുണ്ടായിരുന്നു.\"അവളോ ഏതവള്?\" സിദ്ധു തീർന്ന കുപ്പിയിലെ അവസാനത്തെ തുള്ളിക്കൂടെ