Aksharathalukal

നിനക്കായ് മാത്രം💜(പാർട്ട്‌:8)

ആഹ് താൻ വന്നോ?
ആ ഡോർ അടച്ചിട്ട് വാ.ശരത് അത്രയും പറഞ്ഞ് വീണ്ടും ഫയൽ നോക്കാൻ തുടങ്ങി.

എന്റെ ദേവി ഞാൻ പേടിച്ചതുപോലെ തന്നെയാ കാര്യങ്ങൾ.ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന തോന്നുന്നേ.ഗായു പോയി ഡോർ അടച്ചിട്ട് ശരത്തിന്റെ അടുത്ത് വന്ന് നിന്നു.

ശരത് ഫയൽ ഷെൽഫിൽ വെച്ചിട്ട് ഗായുവിന് നേരെ തിരിഞ്ഞു.

ഗായത്രി ഞാൻ ഓഫിസിൽ പോയിട്ട് 2 മണിക്ക് വരും അപ്പോഴേക്കും റെഡിയായി നിൽക്കണം.

എവിടെ പോവാനാ? അവൾ സംശയത്തോടെ ചോദിച്ചു.

എവിടേക്ക് ആണെന്ന് അറിഞ്ഞാൽ മാത്രമാണോ നീ കൂടെ വരുവോള്ളൂ.ശരത് അല്പം ദേഷ്യത്തോടെയാണ് അത്‌ പറഞ്ഞത്.
ഗായു അതിന് ഒന്നും മിണ്ടിയില്ല അവൾ തല താഴ്ത്തി നിന്നു.

ഞാൻ പറഞ്ഞത് മറക്കണ്ട ഞാൻ വരുമ്പോഴേക്കും റെഡിയായി നിൽക്കണം. അവൾ അതിന് ശെരിയെന്ന് തലയാട്ടി.

എങ്കിൽ ഞാൻ ഇറങ്ങുവാ ശരത് ഗായുവിനെ നോക്കി പറഞ്ഞിട്ട് ഡോർ തുറന്ന് പുറത്തേക്ക് പോയി.എന്നാൽ പെട്ടെന്ന് തന്നെ ശരത് തിരിച്ചു വന്ന് ഗായുവിന്റെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് വീണ്ടും പുറത്തേക്ക് പോയി.

ആ ഉമ്മ കിട്ടിയതും ഗായു വേറെ ഏതോ ലോകത്ത് എത്തി.

എന്റെ ദൈവമേ എനിക്ക് ഈ മനുഷ്യനെ മനസ്സിലാകുന്നില്ലല്ലോ.എന്താണാവോ അയാളുടെ മനസ്സിലിരുപ്പ്.എന്തായാലും എന്നെ ഭാര്യായിട്ട് അംഗീകരിക്കില്ല അത്‌ എനിക്ക് ഉറപ്പാ.ഗായു കുറച്ച് നേരം ബാൽക്കണിൽ ഇറങ്ങി നിന്നു.

അപ്പോഴാണ് അവളുടെ മനസ്സിൽ അച്ഛന്റെ കാര്യം ഓർമ വന്നത്.

ഇന്ന് തന്നെ വീട്ടിൽ പോവണം അച്ഛനെ കാണണം. അച്ഛൻ ഇപ്പൊ ഏത് അവസ്ഥയിൽ ആണോ എന്റെ ദൈവമേ.അവൾ ഓരോ കാര്യങ്ങൾ ഒക്കെ ആലോജിച് കുറച്ച് നേരം അവിടെ നിന്നട്ട് തിരിച്ചു റൂമിൽ വന്ന് കുറച്ച് നേരം കിടന്ന് ഉറങ്ങി.

ഗായു എഴുന്നേറ്റപ്പോൾ സമയം ഒരുമണി ആയിരുന്നു. അവൾ വേഗം ഒന്ന് ഫ്രഷായിട്ട് താഴേക്ക് ഇറങ്ങി ചെന്നു.

ഗായു താഴേക്ക് ചെന്നപ്പോൾ സംഗീത് ഫോൺ സ്പീക്കറിൽ കണക്ട് ചെയ്ത് പാട്ട് വെച്ച് ഡാൻസ് കളിക്കുവാണ്.

ഗായുവിനെ കണ്ടതും സംഗീത് അവൾടെ കൈയിൽ പിടിച്ച് ഡാൻസ് കളിക്കാൻ തുടങ്ങി.

ഗായു അവിടെ എന്താ നടക്കുന്നതെന്ന് പോലും അറിയാതെ എല്ലാവരെയും നോക്കുവാണ്.

പെട്ടെന്ന് ഗായുവിന് തല കറങ്ങുന്നതുപോലെ തോന്നി.അവൾ സംഗീത്തിന്റെ ഷട്ടിൽ മുറുക്കെ പിടിച്ചു.

എന്താ ഏട്ടത്തി പറ്റിയെ പെട്ടെന്ന് സംഗീത് അവളെ താങ്ങി പിടിച്ചുകൊണ്ട് ചോദിച്ചു.
പക്ഷെ അപ്പോഴേക്കും അവളുടെ ബോധം പോയിരുന്നു.

ആ സമയത്താണ് ശരത് ഓഫിസിൽ നിന്നും വന്നത്.അവന് അകത്തേക്ക് കയറിയപ്പോൾ കാണുന്നത് ഗായുവിനെ കൈയിൽ കോരിയെടുത്ത് റൂമിലേക്ക് കൊണ്ടുപോകുന്ന സംഗീതിനെയാണ്.

മോനെ നീ വന്നോ ഗായുമോൾക്ക് പെട്ടെന്ന് എന്തോ വയ്യാതെയായി ബോധം കേട്ട് വീണു. ഞാൻ ഡോക്ടറിനെ വിളിച്ചിട്ടുണ്ട്.ശരത്തിന്റെ അമ്മ സീത അവിടേക്ക് വന്ന് പറഞ്ഞു.

ശരത് വേഗം തന്നെ റൂമിലേക്ക് ചെന്നു.സംഗീത് ശരത്തിനെ കണ്ടതും ഗ്ലാസിൽ നിന്നും വെള്ളം എടുത്ത് ശരത്തിന്റെ കൈയിൽ കൊടുത്തിട്ട് റൂമിന് പുറത്തേക്ക് പോയി.

സംഗീത് പുറത്തേക്ക് പോയതും ശരത് വേഗം തന്നെ റൂമിന്റെ ഡോർ ലോക്ക് ചെയ്ത് ബെഡിൽ ഗായുവിന്റെ അടുത്തായി വന്ന് ഇരുന്നു.ഗ്ലാസിൽ നിന്നും കുറച്ച് വെള്ളം എടുത്ത് അവളുടെ മുഖത് തളിച്ചു.

ഗായു പയ്യെ കണ്ണ് ചിമ്മി തുറന്നു.കണ്ണ് തുറന്നപ്പോൾ മുന്നിൽ ശരത്തിനെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.

എന്താടോ പറ്റിയെ? അവളെ എഴുനേറ്റിരിക്കാൻ സഖായിച്ചുകൊണ്ട് അവൻ ചോദിച്ചു.

അറിയില്ല സംഗീത് എന്റെ കൈയിൽ പിടിച്ച് ഡാൻസ് കളിച്ചു പെട്ടെന്ന് എനിക്ക് തലച്ചുറ്റുന്നതുപോലെ തോന്നി പിന്നെ എനിക്ക് ഒന്നും ഓർമയില്ല.അവൾ പറഞ്ഞുകൊണ്ട് തന്റെ നെറ്റിയിലെ മുറിവിലായി പറ്റിയെ തോട്ടു.

അപ്പോഴാണ് ശരത് ഗായുവിന്റെ നെറ്റിയിലെ മുറിവ് ശ്രെദ്ധിക്കുന്നത്.തലയിൽ ചുറ്റിവെച്ചിരിക്കുന്ന തുണിയുടെ പുറത്തായി ചോര പൊടിഞ്ഞിരിക്കുന്നത് കാണാം.

എടൊ നെറ്റി എവിടെയെങ്കിലും മുട്ടിയിരുന്നോ?

ഏയ്‌ ഇല്ല.

മ്മ്.. ചെറുതായി ചോരപൊടിഞ്ഞിട്ടുണ്ട് എന്തായാലും ഡോക്ടർ ഇപ്പോൾ എത്തും തന്നെ നോക്കാൻ.

ഏയ്‌ അതിന്റെ ഒന്നും ആവശ്യം ഇല്ല എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.

അത്‌ താൻ അല്ല തീരുമാനിക്കേണ്ടത്.ഡോക്ടർ വന്ന് കുഴപ്പം ഒന്നും ഇല്ല എന്ന് പറയുവാണെങ്കിൽ നമ്മുക്ക് ഇന്ന് ഒരിടം വരെ പോകാൻ ഉണ്ട്.
ശരത് അത്രയും പറഞ്ഞു നിർത്തിയപ്പോൾ ഡോറിൽ മുട്ടുന്ന ശബ്‌ദം കേട്ടു.

ഡോക്ടർ വന്ന് കാണും താൻ റസ്റ്റ്‌ എടുക്ക്.
ശരത് പോയി ഡോർ തുറന്നപ്പോൾ മുന്നിൽ ആദിയും ചിന്നുവും നില്കുന്നു.

എന്താ രണ്ടാളുംകൂടെ?

അത്‌ ഏട്ടാ ഗായുവേട്ടത്തിക്ക് ഇപ്പൊ എങ്ങനെ ഇണ്ട് ചിന്നുവും ആദിയും ഒരേപോലെ ചോദിച്ചു.

ഇപ്പൊ കുഴപ്പം ഒന്നുമില്ല അവൾ റസ്റ്റ്‌ എടുക്കുവാ ശല്യം ചെയ്യണ്ട.

മ്മ്.. ഏട്ടാ ഡോക്ടർ വന്നിട്ടുണ്ട് ആദിയാണ് പറഞ്ഞത്.

ആഹ് റൂമിലേക്ക് വരാൻ പറ. അത്‌ പറഞ്ഞ് ശരത് വീണ്ടും ഡോർ അടച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്ന് ഗായുവിനെ പരിശോദിച്ചു.മുറിവിൽ നിന്നും ബ്ലഡ്‌ വന്നതുകാരണം നാളെ വന്ന് ഒന്ന് സ്കാൻ ചെയ്യാൻ പറഞ്ഞിട്ട് ഡോക്ടർ മുറിവ് ക്ലീൻ ചെയ്ത് കൊടുത്തിട്ട് പോയി.

ഗായത്രി തനിക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലാലോ. ശരത് അവളുടെ അടുത്ത് ഇരുന്നുകൊണ്ട് ചോദിച്ചു.

ഇല്ല.

എങ്കിൽ വേഗം റെഡിയായിക്കോ അത്‌ പറഞ്ഞ് ശരത് ബാൽക്കണിയിലേക്ക് ഇറങ്ങി പോയി.

ഗായു ഫ്രഷ് ആയി വന്ന് നല്ലയൊരു ദാവണി എടുത്ത് ഡ്രസിങ് റൂമിൽ പോയി ചേഞ്ച്‌ ചെയ്തു.ശരത്തും അപ്പോഴേക്കും റെഡിയായി വന്നിരുന്നു.

അവർ റെഡിയായി താഴേക്ക് പോകാൻ സ്റ്റെപ്പ് ഇറങ്ങാൻ നേരം ഗായു ഒട്ടും പ്രതീക്ഷിക്കാതെ ശരത് അവളുടെ കൈയിൽ തന്റെ കൈ കോർത്തുപിടിച്ചു.

ഹാളിൽ ഇരുന്ന എല്ലാവരും ഗായുവും ശരത്തും ഇറങ്ങി വരുന്നത് ഒരു പുഞ്ചിരിയോടെ നോക്കി കാണുവായിരുന്നു.

രണ്ടാളും എവിടെക്കാ ശരത്തിന്റെ അച്ഛൻ അവിടേക്ക് വന്നുകൊണ്ട് ചോദിച്ചു.

ഞങ്ങൾ വെറുതെ ഒന്ന് പുറത്ത് പോകാം എന്ന് വിചാരിച്ചു അല്ലെ ഗായത്രി ശരത് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.അപ്പോഴും അവളുടെ കൈയിലെ പിടി അവന് വിട്ടിരുന്നില്ല.

പക്ഷെ അത്‌ കേട്ടപ്പോൾ ശരത്തിന്റെ അച്ഛന്റെ മുഖത് വലിയ തെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല.

എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ അത്‌ പറഞ്ഞ് ശരത് ഗായുവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.അപ്പോഴേക്കും ഡ്രൈവർ കാറിന്റെ ഡോർ അവർക്ക് തുറന്നുകൊടുത്തു.

ശങ്കരേട്ടൻ വരണ്ട ഞാൻ ഡ്രൈവ് ചെയ്തോളാം ശരത് ഡ്രൈവർ ശങ്കരനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

പക്ഷെ അയാൾ ശരത്തിനെ അത്ഭുതത്തോടെ നോക്കി നില്കുവായിരുന്നു.കാരണം ശരത് ഒരിക്കലും ശങ്കരേട്ടാ എന്ന് വിളിച്ച് അയാൾ കേട്ടിട്ടില്ല.
മാത്രവുമല്ല ഇതുവരെ ഡ്രൈവർ ഇല്ലാതെ ശരത് കാർ ഒറ്റയ്ക്കു ഓടിച്ച് എവിടേക്കും പോയതായിട്ട് അവൾക്ക് അറിവില്ല.

ഗായുവിനോട് കാറിലേക്ക് കയറാൻ പറഞ്ഞുകൊണ്ട് ശരത് ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു.

ഗായത്രി സീറ്റ്‌ ബെൽറ്റ്‌ ഇട്. ശരത് തന്റെ സീറ്റ്ബെൽറ്റ് ഇതുകൊണ്ട് പറഞ്ഞു.

അവൾ ശരത് ഇടുന്നതുപോലെ നോക്കി ഇടാൻ ശ്രെമിച്ചെങ്കിലും അവൾക്ക് അതിന് കഴിഞ്ഞില്ല. അവൾ ഇരുന്ന് കാണിക്കുന്നത് കണ്ട് ശർത് ഇട്ടുകൊടുക്കാനായി അവളുടെ അടുത്തേക്ക് കുനിഞ്ഞു.

ശരത്തിന്റെ ശ്വാസം അവളുടെ കഴുത്തിൽ തട്ടിയതും ഗായുവിന്റെ ഹാർട്ട്‌ ബീറ്റ് കൂടാൻ തുടങ്ങി.ശരത് അവൾക്ക് സീറ്റ്ബെൽറ്റ് ഇട്ടുകൊടുത്തിട്ട് മാറിയപ്പോഴും അവൾ ഷോക്ക് അടിച്ചതുപോലെ അതെ ഇരുപ്പായിരുന്നു.ശരത് കാർ സ്റ്റാർട്ട്‌ ചെയ്തതൊന്നും അവൾ അറിഞ്ഞില്ല.

ശരത് ഗായുവിനെയും കൂട്ടി നേരെ പോയത് അവളുടെ വീട്ടിലെക്ക് ആയിരുന്നു.
ശരത് കാർ നിർത്തിയതും അവൾ ഒരു പതർച്ചയോടെ അവനെ നോക്കി.അവിടെ എത്തിയപ്പോൾ അവൾക്ക് എന്തോ വല്ലാത്ത പേടി തോന്നാൻ തുടങ്ങിയിരുന്നു.

ഇറങ്ങ് ശരത് ഗായുവിന് ഡോർ തുറന്ന് കൊടുത്തുകൊണ്ട് പറഞ്ഞു.

കാർ വന്ന സൗണ്ട് കേട്ടതും വീട്ടിൽ നിന്നും ഒരു ആരുവത്തിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ആൾ ഇറങ്ങി വന്നു.

ഡോർ തുറന്ന് ഇറങ്ങുന്ന ഗായുവിനെ കണ്ടതും അയാളുടെ മുഖം ദേഷ്യംകൊണ്ട് ചുവക്കാൻ തുടങ്ങി.

ശരത് ഗായുവിന്റെ കൈ പിടിച്ച് വീട്ടിലെക്ക് കയറാൻ നിന്നതും അയാൾ ഗായുവിന്റെ മുഖതടിച്ചു.

അച്ഛാ... അവൾ സങ്കടത്തോടെ വിളിച്ചു.

എന്നെ നീ അങ്ങനെ വിളിച്ച് പോകരുത്. വല്ലവന്റെയും ഒക്കെ കൂടെ അഴിഞ്ഞാടി നടന്നിട്ട് വന്നേക്കുന്നു.ഇപ്പൊ ഇറങ്ങിക്കോളണം ഇവിടുന്ന് ഇനി ഈ വീടിന്റെ പാടി ചവുട്ടിപോകരുത്.അയാൾ അത്‌ പറഞ്ഞ് അകത്തേക്ക് കയറി പോകാൻ തുടങ്ങി.

അതെ മാധവൻ സാർ ഒന്ന് നിൽക്കണം.ശരത് അയാളെ പിന്നിൽ നിന്നും വിളിച്ചുകൊണ്ട് പറഞ്ഞു.

അയാൾ തിരിഞ്ഞ് സംശയത്തോടെ ശരത്തിനെ നോക്കി.

ഇവൾ ആരുടേയും കൂടെ അഴിഞ്ഞാടി നടന്നിട്ട് വന്നേക്കുന്നതല്ല.ഗായത്രി ഇപ്പോൾ എന്റെ ഭാര്യയാണ്.

ഓഹ് ആണോ ഞാൻ അറിഞ്ഞില്ലായിരുന്നു. അവൾ പുച്ഛത്തോടെ പറഞ്ഞു.

എനിക്ക് അറിയാമായിരുന്നു ഇവിടെ വന്ന് കഴിയുമ്പോൾ ഇങ്ങനെയൊക്കെ തന്നെ നടക്കുമെന്ന്.

നിങ്ങൾക്ക് ഇപ്പോൾ ദേഷ്യം ശെരിക്കും എന്നോടല്ലേ തോന്നെണ്ടത്.ഞാൻ അല്ലെ നിങ്ങളുടെ മകളെ നിർബന്ധിച്ചു കൂട്ടികൊണ്ട് പോയി വിവാഹം കഴിച്ചത്.

ഇനി നിങ്ങളുടെ ഉദ്ദേശം ഒന്നും നടക്കില്ല. ഇവൾ ഇപ്പോൾ എന്റെ ഭാര്യയാണ്. ഇനി ഇവളിൽ നിങ്ങൾക്ക് അച്ഛൻ എന്നാ അവകാശം പോലും ഉണ്ടാവാൻ പാടില്ല.

ശരത് പറയുന്നത് ഒന്നും മനസിലാവാതെ ഗായത്രി അവനെ നോക്കി നില്കുവാണ്.

ഓഹ് വന്നോ ഫൈമസ് ബിസിനസ്സ് മാനും  പ്രിയ പത്നിയും.ആ ശബ്‌ദം കേട്ട് ഗായത്രി ഞെട്ടി പിന്നിലേക്ക് തിരിഞ്ഞു നോക്കി.

അരുൺ അല്ലെ ശരത് അയാളെ നോക്കി ചോദിച്ചു.


                                                       തുടരും.....

നിനക്കായ്‌ മാത്രം💜(പാർട്ട്‌:9)

നിനക്കായ്‌ മാത്രം💜(പാർട്ട്‌:9)

4.7
11756

ഓഹ് വന്നോ ഫൈമസ് ബിസിന്സ് മാനും അദ്ദേഹത്തിന്റെ പ്രിയ പത്നിയും. ആ ശബ്‌ദം കേട്ട് ഗായത്രി ഞെട്ടി പിന്നിലേക്ക് തിരിഞ്ഞു നോക്കി.അരുൺ അല്ലെ ശരത് അയാളെ നോക്കി ചോദിച്ചു.ഓഹ് സാറിന് എന്നെ ഒക്കെ അറിയുമോ അരുൺ പുച്ഛത്തോടെ ചോദിച്ചു.എന്റെ ഭാര്യയുടെ മുറച്ചെറുക്കനെ ഞാൻ അറിയാതെ ഇരിക്കുവോ ശരത് തിരിച്ചും പുച്ഛത്തോടെ പറഞ്ഞു.ഓഹ് ഒറ്റ ദിവസംകൊണ്ട് തന്നെ നീ എല്ലാം ഇവനോട് പറഞ്ഞോടി. അങ്ങനെ എല്ലാം പറയാൻ മാത്രമുള്ള ബന്ധം ഒക്കെ ആയോ നിങ്ങൾ തമ്മിൽ.അരുൺ ഗായത്രി ഇപ്പൊ എന്റെ ഭാര്യയാണ് ആ ഒരു ബന്ധം മതി അവൾക്ക് എന്നോട് എന്തും തുറന്നു പറയാൻ.അങ്ങനെ ആണോ അപ്പൊ എന്തിനാവാണോ ഭാര്യയെയും കൂട്ട