Aksharathalukal

അലൈപായുതേ💜 🄿🅁🄾🄼🄾

\"അമ്മേടെ ദച്ചുട്ടി പിണങ്ങി ഇരിക്കുവാണോ?\"

\"എനിക്ക് ആരോടും ഒരു പിണക്കവും ഇല്ല\"

\"എന്നാ ദേ ഇത് കഴിച്ചോ ദച്ചൂന് ഏറ്റവും ഇഷ്ടമുള്ള പാൽപായസമാ\"

അമ്മ എന്റെ അടുത്ത് കൊണ്ട് വെച്ച പായസം കണ്ടപ്പോഴാണ് എനിക്ക് ശെരിക്കും ദേഷ്യം വന്നത്.പുതിയ വീടും സ്കൂളും ഒന്നും എനിക്ക് വേണ്ടന്ന് ഞാൻ പറഞ്ഞതാ ആര് കേൾക്കനാ ഇതൊക്കെ.എന്നിട്ട് ഇപ്പൊ പായസം കൊണ്ട് വന്നേക്കുന്നു.

എന്ത് ചെയ്യാനാ അച്ഛന് ഇവിടേക്ക് പെട്ടന്ന് സ്ഥലം മാറ്റം കിട്ടി അതാണ് ഇപ്പോ കണ്ണൂര് നിന്ന് എറണാകുളതെക്ക് ഞാനും വരേണ്ടി വന്നത്.

അച്ഛൻ ഇവിടുത്തെ ശ്രീ ദേവ ഗവണ്മെന്റ് സ്കൂളിൽ മാത്‍സ് സാർ ആയിട്ടാണ് ഇനി വർക്ക്‌ ചെയ്യാൻ പോകുന്നത്.അമ്മ നല്ല അടിപൊളി കുക്ക് ആണെട്ടോ പിന്നെ എന്റേം വിച്ചേട്ടന്റേം കാര്യം നോക്കാനാണ് അമ്മക്ക് നേരം ഒള്ളു.അതിന് കാരണം തന്നെ ഞങ്ങൾ എപ്പോഴും അടിയായതുകൊണ്ടാണ്.ഇപ്പൊ പുള്ളി ഇവിടെ ഇല്ല ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പ് ‌പോയിരിക്കുവാണ് ഊട്ടിക്ക്.അതുകൊണ്ട് എനിക്ക് കുറച്ച് ദിവസത്തേക്ക് ശല്യം ഒഴിവായി കിട്ടി.ഞങ്ങൾ വഴക്ക് കൂടുവെങ്കിലും എനിക്ക് വിച്ചേട്ടനെയും ഏട്ടന് എന്നെയും ജീവനാണ്.

ഞാൻ എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയുന്നത് ഏട്ടനോടാണ്.പുള്ളി ഇടക്ക് എനിക്കിട്ട് പാര വെക്കും പക്ഷെ ഞാൻ എനിക്ക് കിട്ടുന്നതിന്റെ ഇരട്ടിയായിട്ട് തിരിച്ച് കൊടുക്കുകയും ചെയ്യും അപ്പോഴാണ് എനിക്ക് സമാധാനം ആകുന്നത്.

ഞാൻ ഇവിടെ എല്ലാവരോടും വഴക്കിട്ട് നടക്കുവാണ്.കാരണം വേറെ ഒന്നും അല്ല എന്റെ മൂന്ന് ചങ്കത്തികളെ പിരിഞ്ഞതിലുള്ള വിഷമം തന്നെ.എന്റെ ലച്ചുവും അച്ചുവും പിന്നെ കിച്ചുവും (ലക്ഷ്മി,അശ്വതി,കൃഷ്ണ).
എന്നോട് അവര് പറഞ്ഞതാ അവരുടെ ആരുടെ എങ്കിലും വീട്ടിൽ നിക്കാൻ.പക്ഷെ എന്റെ പ്രിയപ്പെട്ട വിച്ചേട്ടൻ അതിന് പാര വെച്ചു.അമ്മയോടും അച്ഛനോടും എന്നെ അവിടെ നിർത്തിയാൽ ശെരിയാവില്ലാന്ന് പറഞ്ഞ് കൊടുത്തു.അതുകൊണ്ട് ഞാനും ഇവിടേക്ക് ഇവരുടെ കൂടെ ഇങ്ങ് പോന്നു.


ഞാൻ പ്ലസ് ടുവിന് പഠിക്കുന്നതുകൊണ്ട് നാളെ തന്നെ എന്നോട് ക്ലാസ്സിൽ പോയി തുടങ്ങണം എന്നാണ് അമ്മ പറഞ്ഞത്. പക്ഷെ എന്റെ ഇന്നത്തെ വഴക്ക്‌ കാരണം ഞാൻ 2 ദിവസം കഴിഞ്ഞേ ക്ലാസ്സിൽ പോകു എന്ന് പറഞ്ഞിട്ടുണ്ട്.

\"ദച്ചു നീ ഈ പാൽപായസം അപ്പുറത്തെ വീട്ടിൽ ഒന്ന് കൊടുത്തിട്ട് വന്നേ\"
2 ബൌളിൽ പായസവുമായി അമ്മ എന്റെ അടുത്തേക്ക് വന്നു.

\"ഇത് നമ്മുടെ റോഡിനു അപ്പുറത്തുള്ള വീട്ടിലേക്കും ഇത് നമ്മുടെ ലെഫ്റ്റ് സൈഡിലുള്ള വീട്ടിൽ കൊടുക്കാനും ഉള്ളതാ\"
രണ്ട് ബൌളും കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു.

\"ഞാൻ കൊടുക്കില്ല വേണെങ്കിൽ അമ്മ കൊടുത്തോ\"
ഞാൻ അതും പറഞ്ഞ് മുകളിലേക്ക് പോകാൻ തുടങ്ങിയതും പുറകിൽ നിന്നും അച്ഛന്റെ വിളി വന്നിരുന്നു.

\"അച്ഛന്റെ ദച്ചൂട്ടി പറഞ്ഞാൽ കേൾക്കുന്ന കൊച്ചാണല്ലോ ഇത് രണ്ടും കൊണ്ടോയി കൊടുത്തിട്ട് വാ മോളെ\"

അച്ഛനോട് മറുതൊന്നും പറയാൻ പറ്റാത്തതുകൊണ്ട് ഞാൻ അമ്മയുടെ കൈയിൽ നിന്നും രണ്ട് ബൌളും വാങ്ങി പുറത്തേക്ക് ഇറങ്ങി.

ഞാൻ ആദ്യം പോയത് റോഡിന് അപ്പുറത്തുള്ള ഇരുനില വീട്ടിലെക്കാണ്. അവിടെ ഗേറ്റിനു മുന്നിലായി മയൂരം എന്നാ ബോർഡ്‌ കണ്ടു.ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയപ്പോൾ അവിടെ സിറ്റ്ഔട്ടിൽ ഒരു ചേട്ടൻ ഫോൺ നോക്കി ഇരിക്കുന്നതാണ് കണ്ടത്.ഒരു 23 വയസ്സ് തോന്നിക്കും ഏകദേശം എന്റെ വിച്ചേട്ടന്റെ പ്രായം.

ഗേറ്റ് തുറക്കുന്ന ശബ്‌ദം കേട്ടിട്ടാണെന്ന് തോനുന്നു ആ ചേട്ടൻ എന്നെ നോക്കി.

\"അപ്പുറത്തെ പവിത്രം വീട്ടിൽ പുതുതായി താമസിക്കാൻ വന്ന കുട്ടി അല്ലെ?\"

ഞാൻ എന്നെ പരിചയപെടുത്തുന്നതിന് 
മുമ്പ് തന്നെ ആ ചേട്ടന്റെ ചോദ്യം വന്നു.

\"അതെ,അമ്മ ഇവിടേക്ക് പാൽപായസം തന്നു വിട്ടിട്ടുണ്ട്\"
ഞാൻ ആ ചേട്ടന് നേരെ എന്റെ കൈയിൽ ഇരുന്ന ഒരു ബൌൾ നീട്ടി.

\"നന്ദു ഒന്ന് ഇങ്ങ് വന്നേ\"
എന്റെ കൈയിൽ നിന്നും ബൌൾ മേടിച്ചുകൊണ്ട് ആ ചേട്ടൻ അകത്തേക്ക് നോക്കി വിളിച്ചു.

അപ്പോഴേക്കും ഏകദേശം എന്റെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങി വന്നു.

\"എന്താ ഏട്ടാ വിളിച്ചേ?\"

\"പവിത്രം വീട്ടിൽ പുതുതായി താമസിക്കാൻ വന്ന കുട്ട്യാ,പായസം തരാൻ വന്നത\" പായസത്തിന്റെ ബൌൾ ആ കുട്ടിയുടെ കൈയിൽ കൊടുത്തുകൊണ്ട് ആ ചേട്ടൻ പറഞ്ഞു.

\"എന്നാ ഞാൻ പൊക്കോട്ടെ അപ്പുറത്തെ വീട്ടിൽ കൂടെ കൊടുക്കാൻ ഉണ്ട്\"

\"ആഹാ പെട്ടെന്ന് പോവ്വാണോ ഒന്ന് പേര് എങ്കിലും പറഞ്ഞിട്ട് പോടോ\" ആ ചേട്ടൻ എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

\"ഞാൻ ദക്ഷ.പ്ലസ്ടുവിന് പഠിക്കുന്നു\"

\"ആഹാ അപ്പൊ നന്ദുന് കൂട്ടായല്ലോ.നന്ദുവും പ്ലസ്ടുവിന പടികുന്നെ\"

\"ഞാൻ നിവേദ്\"
ആ ചേട്ടൻ എന്റെ നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു.പക്ഷെ ഞാൻ ആ കുട്ടിയുടെ മുഖത്തെക്കാണ് നോക്കിയത് വെല്യ തെളിച്ചം ഒന്നും ഞാൻ കാണുന്നില്ല അതിന്റെ മുഖത്ത്.
എന്തെങ്കിലും ആവട്ടെ.ഞാൻ ആ ചേട്ടന്ന് തിരിച്ചും കൈ കൊടുത്തു. 

അവരോട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങി വെറുതെ ഞാൻ മയൂരം വീട്ടിലെക്ക് തിരിഞ്ഞ് നോക്കി അപ്പോഴാണ് നിവേദ് ചേട്ടൻ എന്നെ തന്നെ നോക്കി സിറ്റ്ഔട്ടിൽ ഇരിക്കുന്നത് കണ്ടത്.
ഞാൻ പിന്നെ അവിടേക്ക് നോക്കാതെ വേഗം റോഡ് ക്രോസ്സ് ചെയ്തു.വലിയ റോഡ് ഒന്നും അല്ലാ ഒരു 5 സ്റ്റെപ് വെച്ച റോഡിന് അപ്പുറത് എത്താം.

ഞാൻ റോഡ് ക്രോസ്സ് ചെയ്ത് നന്ദനം എന്നാ വീട്ടിലെക്ക് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.അവിടെ ഡോർ അടച്ചിട്ടിരിക്കുവായിരുന്നു.ഞാൻ സിറ്റ്ഔട്ടിലേക്ക് കയറി ബെൽ അടിച്ചു.
2 മിനിറ്റ് കഴിഞ്ഞു എന്നിട്ടും ഡോർ തുറക്കാത്തതുകൊണ്ട് ഞാൻ 2 പ്രാവശ്യം കൂടെ ബെൽ അടിച്ചു.എന്നിട്ടും ആരും വരാത്തതുകൊണ്ട് ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും ആരോ ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

ഡോർ തുറന്ന് ഇറങ്ങി വരുന്ന ആളെ കണ്ട് എനിക്ക് ശെരിക്കും ചിരിയാണ് വന്നത്. അതുപോലത്തെ കോലം ആയിരുന്നു. തലയിലും മുഖത്തും മേത്തും ഒക്കെ ഏതാണ്ട് കൊറേ പൊടികൾ ഒക്കെ ഉണ്ട്. ഫുഡ്‌ ഉണ്ടാക്കാൻ ശ്രെമിച്ചതാണെന്ന് തോനുന്നു.

\"ആരാ എന്ത് വേണം?\"

എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോനുന്നു എന്നെ നോക്കി പേടിപ്പിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി വന്ന ചേട്ടൻ ചോദിച്ചു.

\"ഞാൻ അപ്പുറത്തെ വീട്ടിൽ പുതുതായി താമസിക്കാൻ വന്നതാ\"

\"അതിന് എനിക്ക് എന്താ?\"

ഇയാളുടെ എന്ത് സ്വഭാവമാ ഞാൻ മനസ്സിൽ പറഞ്ഞതാട്ടോ.

\"ഞാൻ ഇത് ഇവിടെ തരാൻ വന്നത\"

\"എന്താ ഇത്?\"

\"പാൽപായസം\"
ഞാൻ അത് പറഞ്ഞതും പുള്ളിയുടെ മുഖത് പെട്ടെന്ന് ഒരു പുഞ്ചിരി എനിക്ക് കാണാൻ സാധിച്ചു.പക്ഷെ പെട്ടെന്ന് തന്നെ വീണ്ടും ആ ദേഷ്യത്തോടെയുള്ള നോട്ടം എന്നിൽ എത്തി.

\"ആരാ ഏട്ടാ വന്നത്?\"
അപ്പോഴേക്കും അകത്തെന്ന് ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങി വന്നു.ആ കുട്ടി വന്നതും ആ ചേട്ടൻ എന്നെ ഒന്നുടെ നോക്കി പേടിപ്പിച്ചിട്ട് അകത്തേക്ക് കയറി പോയി.

\"ഹായ് ഞാൻ ദക്ഷ അപ്പുറത്തെ വീട്ടിൽ പുതുതായി താമസിക്കാൻ വന്നതാ,ഇതാ പായസം\"

\"ഞാൻ ഹൃദ്യ\"
ആ കുട്ടി എന്റെ കൈയിൽ നിന്നും പായസത്തിന്റെ ബൌൾ മേടിച്ചുകൊണ്ട് പറഞ്ഞു.

\"താൻ എന്താ അവിടെ തന്നെ നില്കുന്നെ അകത്തേക്ക് കയറി വാടോ\"
ഞാൻ അകത്തേക്ക് കയറാണോ വേണ്ടയോ എന്ന് ആലോജിച് നിന്നു.

\"ഞാൻ പിന്നീട് ഒരിക്കാൽ കയറാം അമ്മ    തിരക്കുന്നുണ്ടാവും\"
ഞാൻ അങ്ങനെ പറഞ്ഞ് ഒഴിഞ്ഞ് മാറാൻ നോക്കി.

\"ഏയ്‌ അതൊന്നും പറ്റില്ല ഇവിടെ ആദ്യായിട്ട് വന്നിട്ട് ഇവിടേക്ക് കയറാതെ പോകാൻ ഞാൻ സമ്മതിക്കില്ല\"
ആ കുട്ടി എന്റെ കൈയിൽ പിടിച്ചോണ്ട് എന്നെ അകത്തേക്ക് കൊണ്ടുപോയി.

\"തനിക്ക്‌ കുടിക്കാൻ എന്താ വേണ്ടേ?\"
ഹൃദ്യ എന്റെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

\"ഏയ്‌ ഒന്നും വേണ്ട ഞാൻ പായസം കുടിച്ചിരുന്നു\"

\"അത് പറഞ്ഞ എങ്ങനെ ശെരിയാകും
താൻ വാ\"
അതും പറഞ്ഞ് അവൾ എന്നേം കൂട്ടി കിച്ചണിലേക്ക് നടന്നു.

കിച്ചണിൽ എത്തിയപ്പോ അവിടെത്തെ കോലം കണ്ട് എനിക്ക് ചിരിക്കണോ കരയണോ എന്നാ അവസ്ഥ ആയിരുന്നു.

\"ദേവേട്ടാ....\"
പിന്നീട് ഹൃദ്യയുടെ നീട്ടിയുള്ള വിളിയാണ് എന്റെ ചെവിയിൽ എത്തിയത്.

അവളുടെ വിളിക്കേട്ട് മുകളിൽ നിന്ന് ആദ്യം എന്നെ നോക്കി പേടിപ്പിച്ചിട്ട് പോയ ചേട്ടൻ ഇറങ്ങി വന്നു.

\"എന്താ... നീ എന്തിനാ ഇങ്ങനെ കിടന്ന് വിളിക്കുന്നെ\"

\"എന്താ ഏട്ടാ ഈ കാണിച്ച് വെച്ചിരിക്കുന്നെ? ഇനി ഇത് ഒക്കെ ആര് ക്ലീൻ ആക്കും?\"

\"ഓഹ് അതോ നീ ക്ലീൻ ആക്കും ഹൃദു\"

\"ഏഹ് ഞാനോ?\"
അവൾ ദേഷ്യത്തോടെ ആ ചേട്ടനോട് ചോദിച്ചു.

\"അതെ നീ തന്നെ\"

\"ഇല്ല വേണേ ഏട്ടൻ തന്നെ ക്ലീൻ ആക്കിക്കോ അല്ലെങ്കിൽ അമ്മ വരുമ്പോ ഞാൻ പറഞ്ഞ് കൊടുക്കും ഏട്ടനെ ഇവിടെ അലങ്കോലം ആക്കി ഇട്ടേക്കുന്നെയെന്ന്\"

\"ആഹാ നീ പറയുവോ എന്നെ ഞാനും
പറയും\"

\"എന്ത് പറയുന്ന്?\"

\"നീ സ്കൂളിൽ പോകുമ്പോ വായിനോക്കി നടക്കുന്ന കാര്യം\"

\"ദേ ഏട്ടാ ആവശ്യം ഇല്ലാത്തത് ഒന്നും പറയണ്ടാട്ടോ ഞാൻ വായിനോക്കാറോന്നും ഇല്ല\"

\"ശെരിയാ ഞാൻ നിന്നെ വിളിക്കാൻ വരുമ്പോ കാണാറുണ്ട് അതുവഴി പോകുന്ന ചെക്കന്മാരുടെ എണ്ണം എടുക്കുന്നത്.ഞാൻ ഇത് അമ്മയോട് പറഞ്ഞാലുള്ള കാര്യം നിനക്ക് അറിയാലോ അതുകൊണ്ട് മോള് വേഗം ക്ലീൻ ആകാൻ നോക്ക്\"

\"എന്റെ പൊന്നോ ഞാൻ ക്ലീൻ ആക്കിക്കോളാം.എനിക്കും കിട്ടും ഇതുപോലുള്ള അവസരങ്ങൾ അതും ഓർത്തോ\"
അവൾ അത് പറഞ്ഞ് അവിടത്തെ പോടി ഒക്കെ അടിച്ചു കൂട്ടാൻ തുടങ്ങി.

സത്യം പറഞ്ഞാൽ ഇവരുടെ ഈ അടികൂടൽ കണ്ടപ്പോൾ എനിക്ക് എന്നെയും വിച്ചേട്ടനെയുമാണ് ഓർമ വന്നത്.എനിക്ക് അപ്പോൾ വിച്ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയുന്നത് പോലെ തോന്നി.

ആ ചേട്ടൻ തിരിഞ്ഞതും പുള്ളിടെ തൊട്ട് മുന്നിൽ ഞാൻ.ഇയ്യോ എനിക്ക് ആകെ പേടിയായി.എന്നെ നോക്കി പേടിപ്പിച്ചിട്ട് പുള്ളി മുകളിലേക്ക് കയറി പോയി.

\"ആ പോയത് എന്റെ ഏട്ടനാ ദേവ് യാദവ് മേനോൻ.പോലീസാണ് അതിന്റെ അഹങ്കാരം ഒട്ടും ഇല്ല\"
ഹൃദ്യ എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

\"ഓഹ് അതാണ് എന്നെ നോക്കി പേടിപ്പിക്കുന്നത് അല്ലെ\"

\"അല്ല താൻ എന്തിനാ പഠിക്കുന്നെ?\"
അവൾ എന്തോ ഓർത്തപോലെ എന്നോട് ചോദിച്ചു.

\"ഞാൻ പ്ലസ്ടു. താനോ?\"

\"ഞാനും അതെ ഏതാ സബ്?എവിടെയാ പഠിക്കുന്നെ?\"

\"ബയോമാത്‍സ്.
ശ്രീ വിനയക്കിൽ ആ സ്കൂൾ ഇവിടെ അടുത്തണോ\"

\"ആഹ് കുറച്ച് പോണം എന്തായാലും നാളെ തൊട്ട് നമ്മുക്ക് ഒന്നിച്ചു പോകട്ടോ.നമ്മൾ ഒരേ ക്ലാസില\"

\"ആഹാ എനിക്ക് ഇവിടെ കൂട്ടില്ലാത്തോണ്ട് ഞാൻ വീട്ടിൽ പിണങ്ങി നടക്കുവായിരുന്നു. ഇനി ഇപ്പൊ അതിന്റെ ആവശ്യം ഇല്ല\"ഞാൻ ഒരു ചിരിയോടെ പറഞ്ഞു.

\"എടൊ അപ്പുറത്തെ മയൂരം വീടില്ലേ അവിടെത്തെ കുട്ടി ഇല്ലേ നന്ദു അത് ആരോടും അതികം മിണ്ടില്ലേ?\"
ഞാൻ ഹൃദ്യയോട് കുറച്ച് മടിയോടെ ചോദിച്ചു.

\"ഇയ്യോ അവൾ മിണ്ടി തുടങ്ങിയ പിന്നെ നിർത്തില്ല.ആദ്യം ഞാനുമായി നല്ല കൂട്ടായിരുന്നു.പിന്നെ അവൾ ഇവിടേക്ക് വരാതെയായി പിന്നെ ഞാനും അവിടേക്ക് പോവാറില്ല.കണ്ടാൽ ജസ്റ്റ്‌ മിണ്ടും അത്രേ ഒള്ളു ഇപ്പൊൾ\"

\"ആണോ അതെന്തുപറ്റി?\"

\"ആ അറിയില്ല അവൾക്ക് ഇപ്പൊ ജാടയാ അല്ലാതെ എന്ത്.ഏതായാലും എനിക്ക് ഇപ്പോ ഒരു കൂട്ടായി താൻ വന്നതുകൊണ്ട്\"അവൾ എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

\"എന്നാൽ ഞാൻ ഇറങ്ങട്ടെ അമ്മ അന്നോഷിക്കുന്നുണ്ടാവും നമ്മുക്ക് പിന്നെ കാണാം\"

\"അപ്പൊ ബൌൾ വേണ്ടേ?\"

\"അത് പിന്നെ മതിയടോ ഞങ്ങൾ ഇനി ഇവിടെ തന്നെ ഉണ്ടല്ലോ\"
ഞാൻ ഹൃദ്യയോട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങി വീട്ടിലെക്ക് നടന്നു.

ഞാൻ വളരെ സന്തോഷത്തോടെയാണ് വീട്ടിലെക്ക് കയറി ചെന്നത്.

\"അമ്മേ ആ നന്ദനം വീടില്ലേ അവിടത്തെ ഹൃദ്യ എന്റെ ക്ലാസില പടികുന്നെ\"
ഞാൻ വളരെ സന്തോഷത്തോടെ തന്നെ പറഞ്ഞു.

\"ഞാൻ പറഞ്ഞില്ലേ നിനക്ക് ഇവിടെ കൂട്ടുകാരെ ഒക്കെ കിട്ടുന്ന്.ഇനി എങ്കിലും നിരാഹാരം ഇരിക്കാതെ വന്നു വല്ലതും കഴിക്കാൻ നോക്ക്.ഞാൻ നല്ല ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്\"

ബിരിയാണി എന്ന് കേട്ടപ്പോഴേ എനിക്ക് വിശക്കാൻ തുടങ്ങി.ഞാൻ വേഗം കൈ കഴുകിയിട്ട് കഴിക്കാൻ തുടങ്ങി.സമയം രണ്ടര ആയിട്ടുള്ളു എനിക്ക് വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ മുകളിൽ എന്റെ റൂമിലേക്ക് പോയി.

അത്യാവിശം വലുതാണ് എന്റെ റൂം.പിങ്ക് പെയിന്റ് ആണ് അടിച്ചിരിക്കുന്നത്.ലെഫ്റ്റ് സൈഡിൽ ഒരു വിൻഡോ ഉണ്ട് അതിന് തൊട്ട് അടുത്താണ് ബെഡ് സെറ്റ് ചെയ്തിരിക്കുന്നത്.റൈറ്റ് സൈഡിൽ കോബോർഡ് ആണ് എന്റെ എല്ലാ സാധനങ്ങളും അതിൽ അടുക്കി നല്ല വൃത്തിയോടെ വെക്കണമെന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്.പിന്നെ നടുക്കായി ഒരു വിൻഡോ ഉണ്ട് അതിന് അടുത്താണ് എന്റെ സ്റ്റഡി ടേബിൾ ഇട്ടിരിക്കുന്നത്.

ഞാൻ പതിയെ ബെഡിന് സൈഡിലയുള്ള വിൻഡോ തുറന്നു.പെട്ടെന്ന് എന്റെ കണ്ണുടക്കിയത് അപ്പുറത്തെ നന്ദനം വീട്ടിലെ എന്റെ റൂമിന് നേരെയുള്ള ഒരു റൂമിലേക്കാണ്.

ഒരു മതിലിന്റെ വ്യത്യാസമേ രണ്ട് വീടുകളും തമ്മിലുള്ളു.പുറത്തുനിന്ന് നോക്കിയാൽ ആ വീട്ടിൽ അങ്ങനെ ഒരു വിൻഡോ ഉണ്ടെന്ന് പോലും തോന്നില്ല.പക്ഷെ അത് അടച്ചിരിക്കുവാണ്.എന്തോ അവിടേക്ക് നോക്കുംതോറും എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നതുപോലെ എനിക്ക് തോന്നി.ഞാൻ പെട്ടെന്ന് വിൻഡോ അടച്ച് ബെഡിലേക്ക് കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി.

തുടരും.....

സഖി🦋🧸
അലൈപായുതേ💜(പാർട്ട്‌:2)

അലൈപായുതേ💜(പാർട്ട്‌:2)

4.6
14479

ഒരു മതിലിന്റെ വ്യത്യാസമേ രണ്ട് വീടുകളും തമ്മിലുള്ളു.പുറത്ത് നിന്ന് നോക്കിയാൽ ആ വീട്ടിൽ അങ്ങനെ ഒരു വിൻഡോ ഉണ്ടെന്ന് പോലും തോന്നില്ല.പക്ഷെ അത് അടച്ചിട്ടിരിക്കുവാണ്.എന്തോ അവിടേക്ക് നോക്കും തോറും എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നതുപോലെ എനിക്ക് തോന്നി.ഞാൻ വേഗം വിൻഡോ അടച്ച് ബെഡിലേക്ക് കിടന്നു എപ്പോഴോ ഉറങ്ങി പോയി.വിച്ചേട്ടൻ എന്റെ മുഖത്ത് നല്ല തണുത്ത വെള്ളം ഒഴിച്ചപ്പോഴാണ് ഞാൻ ഞെട്ടി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.സത്യം പറഞ്ഞാൽ എനിക്ക് ശ്വാസം എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.ഞാൻ ഇരുന്ന് ചുമച്ച് ലാസ്റ്റ് എന്റെ കണ്ണിൽ നിന്നും വെള്ളം ഒക്കെ വരാൻ തു