Aksharathalukal

ജന്മന്തരങ്ങളിൽ💞 ρ𝘳ꪮꪑꪮ

മഞ്ഞു മൂടും മന്ദാരം തെന്നൽ മൂളും കിന്നാരം ചാഞ്ചാടും മൗനരാഗം......
മെല്ലെ മെല്ലെ തൊട്ടുണർത്തും 
ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും ആർദ്ര നിമിഷം....... 
മന്താരം കാറ്റിനെ പ്രണയിച്ചതോ.....
കാറ്റേ നീ പൂവിനെ പ്രണയിച്ചതോ..........

🎶🎶🎶🎶🎶🎶🎵🎶🎶🎶🎶🎶🎶


ഓഹ്... തുടങ്ങി അവൾടെ കാളരാഗം

എന്റെ പൊന്ന് വേദു നീ ആ കാളരാഗം ഒന്ന് നിർതിയിട്ട് ഇങ്ങ് ഇറങ്ങി വാ...


നിന്നെ എപ്പോ തൊട്ട് ഞാൻ വന്നു വിളിക്കുന്നതാ താഴെ എല്ലാവരും നിന്നെ നോക്കി ഇരിക്കുവാ.നീ ഇന്നെങ്ങാനും ഇറങ്ങുവോ ഒന്ന്....


ദാ.... വരുന്നു ചേച്ചി....

ഇത്രയും നേരം എടുത്ത് കുളിക്കാൻ ആയിട്ട് ഇന്ന് നിന്റെ അല്ല കല്യാണം എന്റെതാ...


ഓ ഇന്ന് എന്റെ ചേച്ചിടെ കല്യാണം ആയിരുന്നോ ഞാൻ മറന്നു പോയന്നെ എന്റെ ഒരു കാര്യം.


ഓ ഇറങ്ങിയോ തമ്പുരാട്ടി....
നീ മറക്കും ഇന്ന് എന്റെ കല്യാണം ആണെന്നകാര്യം. അത് എങ്ങനെയാ കുളിക്കാൻ കേറിയ പിന്നെ നിന്റെ ഗാനമേള തുടങ്ങുവല്ലേ അത് കഴിഞ്ഞാൽ അല്ലെ വേദിക തമ്പുരാട്ടിയെ പുറത്തേക്ക് കാണു.


ഞാൻ ഇറങ്ങിയില്ലേ ഇനിയും കല്യാണപെണ്ണിന്റെ പിണക്കം മാറിയില്ലേ.
ദാ ഒരു 5 മിനിറ്റ് ഞാൻ റെഡി ആയിട്ട് ഓടി വരാന്നെ. ചേച്ചി താഴേക്കു പൊക്കോ.


വൃന്ദയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് വേദു അവളെ താഴേക്കു പറഞ്ഞ് അയച്ചു.


അമ്മ കൊണ്ട് വെച്ചിരുന്ന ഹാഫ് സാരീ ഉടുത്ത് ഒന്നുടെ കണ്ണാടിൽ തന്നെ കാണാൻ എന്തെങ്കിലും കുഴപ്പം ഇണ്ടോ എന്നൊക്കെ നോക്കി വേദു താഴേക്കു ഇറങ്ങി.

____________________________________________

ഹാഫ് സാരീ ഉടുത്ത് ഒരുങ്ങി ഇറങ്ങി വരുന്ന വേദുനെ വൃന്ദ ഒന്ന് നോക്കി.
ഹാഫ് സാരീക്ക് ചേരുന്ന ഓർണമന്റ്സും ഇട്ടിട്ടുണ്ട്.അതികം ഒരുക്കങ്ങൾ ഒന്നും ഇല്ലെങ്കിലും അവൾ വളരെ സുന്ദരി ആയിരുന്നു.


എന്റെ ചേച്ചി നീ സുന്ദരി ആയിട്ട് ഉണ്ടല്ലോ. എന്ത് ഭംഗിയാ നിന്നെ ഈ സെറ്റ് സാരിയിൽ കാണാൻ. ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ എന്റെ വൃന്ദ കുട്ടിയെ.


നീ സോപ്പ് ഇടുന്നത് എന്തിനാന്ന് എനിക്ക് മനസിലായി.എന്റെ വേദു മോള് അല്ലേലും സുന്ദരി അല്ലേ


എനിക്ക് വയ്യ.... അല്ലേലും എനിക്ക് അത് അറിയാർന്നു


രണ്ടുപേരും ഇവിടെ മിണ്ടികൊണ്ട് നിക്കതെ വേഗം അമ്പലത്തിൽ പോയിട്ട് വാ പിള്ളേരെ.


ഞങ്ങൾ ദേ ഇറങ്ങി എന്റെ ലക്ഷ്മി അമ്മേ.... വേദു അവരുടെ അടുത്ത് ചെന്നു കെട്ടിപിടിച്ചോണ്ട് പറഞ്ഞു.
വൃന്ദയുടേം വേദുന്റേം അമ്മയാണ് ലക്ഷ്മി.ഭർത്താവും മക്കളുമാണ് അവരുടെ ലോകം.


അവർ അമ്പലത്തിലേക്ക് പോയി.
വീടിനു അടുത്ത് തന്നെയാണ് അമ്പലം.
അവർ തൊഴുതിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അവരുടെ അച്ഛന്റെ അനിയത്തി സാവിത്രിയും മകൻ വിശാലും വന്നത്. അവരുടെ വീടും അവിടെ അടുത്ത് തന്നെയാണ്.വേദൂന്റെ അച്ഛൻ ദേവന്റെ ഒരേയൊരു കൂട്ടുകാരനായ മാധവനാണ് സാവിത്രിയെ വിവാഹം കഴിച്ചത്.


ആഹാ മക്കള് നേരത്തെ വന്നു തൊഴുതോ.

ആഹ് സാവിത്രിയമ്മേ ഇപ്പൊ തന്നെ ബ്യൂട്ടീഷൺ വരും ചേച്ചിയെ ഒരുക്കാൻ.


വേദു ഇനി അടുത്തത് നീയാ ഏട്ടനോട് പറഞ്ഞേക്ക് വേഗം ഒരു ചെക്കനെ കണ്ട് പിടിച്ചു തരാൻ. സാവിത്രി വേദുനോട് ചുമ്മാ കളിയായി പറഞ്ഞു.


അങ്ങനെ പെട്ടെന്ന് ഒന്നും ഞാൻ കെട്ടി പോവൂല എന്റെ സാവിത്രിയമ്മേ.എനിക്കുള്ള ആളെ ഞാൻ തന്നെ കണ്ടുപിടിച്ചോളാം. വെറുതെ എന്തിനാ അച്ഛനെ ബുദ്ധിമുട്ടിക്കുന്നെ.


വേദു ഇത് പറയുമ്പോൾ ഒക്കെ വിശാൽ അവളെ തന്നെ നോക്കി നില്ക്കുവായിരുന്നു.


എന്താ വിശാലേട്ടാ ഒന്നും മിണ്ടാതെ നിക്കുന്നെ വേദു പെട്ടെന്ന് ചോദിച്ചു.


ഏയ്‌ ഒന്നുല്ല. നിങ്ങൾ വേഗം വീട്ടിലേക്കു പോവാൻ നോക്ക് സമയം വൈകുന്നു.


എന്നാ ഞങ്ങൾ പോവാണേ. വേഗം റെഡിയായി രണ്ടാളും അവിടേക്കു വന്നേക്കട്ടോ.


വേദു നീ ശ്രെദ്ധിച്ചോ വിശാലേട്ടൻ നിന്നെ തന്നെ നോക്കി നിക്കുവായിരുന്നു. അത്രോം നേരം സന്തോഷത്തോടെ നിന്നായാള് നീ തന്നെ നിനക്കുള്ളയാളെ കണ്ടു പിടിച്ചോളാന്നു പറഞ്ഞപ്പോ വിശാലേട്ടന്റെ മുഖം മാറിയത് ഞാൻ ശ്രെദ്ധിച്ചിരുന്നു.
ഇനി ഏട്ടന് നിന്നെ ഇഷ്ടായിരിക്കുവോ.


ഒന്ന് പോയെ ചേച്ചി ഞാൻ ഏട്ടന്റെ അനിയത്തി അല്ലെ. വിശാലേട്ടന് എന്നെ അങ്ങനെ കാണാൻ കഴിയോ. നിനക്ക് തോന്നിയതാവും.


ബ്യൂട്ടീഷൺ വൃന്ദയേം കൂട്ടി ഒരു റൂമിലേക്ക് കയറി. വേദു അവൾടെ റൂമിലേക്ക് പോയി റെഡി ആകാൻ. വീട്ടിൽ ആളുകൾ ഒക്കെ വന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും.

____________________________________________


ടാ നീ ഇതുവരെ റെഡിയായി കഴിഞ്ഞില്ലേ. എത്ര നേരയി നീ റൂമിലോട്ട് കേറി വന്നിട്ട്. സിദ്ധാർഥ് രാഹുലിന്റെ റൂമിലേക്കു വന്നു ചോദിച്ചു.

ടാ എനിക്ക് എന്തോ ടെൻഷൻ പോലെ ആദ്യായിട്ട് അല്ലെ കല്യാണം കഴിക്കുന്നേ അതിന്റെയാവും രാഹുൽ പറഞ്ഞു.

കൊള്ളാം സാധാരണ പെണ്ണുങ്ങൾക്കാ ഇങ്ങനത്തെ ടെൻഷൻ ഒക്കെ.നിന്റെ കാര്യം കുറച്ച് കഷ്ടം തന്നെയാടാ രാഹുലെ.
നീ വന്നേ ഇറങ്ങാൻ സമയം ആയി. ഇപ്പൊ ഇറങ്ങിയാലെ മുഹൂർത്തം ആകുമ്പോഴേക്കും അവിടെ എത്താൻ പറ്റു.

____________________________________________


രാഹുൽ ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ പെൺവീട്ടുകാർ എല്ലാ ആചാരങ്ങളോട് കൂടിയും രാഹുലിനെ സ്വീകരിച്ചു.

കല്യാണമണ്ഡപത്തിൽ ഇരുന്ന് രാഹുൽ ടെൻഷനോടെ സിദ്ധാർത്തിനെ നോക്കുന്നുണ്ട്. സിദ്ധാർഥ് അവനെ പതിയെ കണ്ണ് ചിമ്മി കാണിച്ചു.

അപ്പോഴാണ് ഡാൻസ് കളിച്ചു വരുന്ന ഒരുകൂട്ടം പെണ്ണുങ്ങളുടെ നടുക്ക് താലാവും പിടിച്ച് നടന്നു വരുന്ന വൃന്ദയെ രാഹുൽ ശ്രെദ്ധിച്ചത്.വൃന്ദക്ക് ഒരു പ്രിത്യേക ഭംഗി തോന്നി അവന്.അവൾ അച്ഛന്റെ കൈപിടിച്ച് മണ്ഡപത്തിൽ രാഹുലിന്റെ അടുത്തായി ഇരുന്നു.

വൃന്ദ ഒരു റെഡ് കളർ ബ്രൈഡൽ സാരീ ആണ് ഉടുത്തത്.അതിനു ചേരുന്ന ഓർണമന്റ്സും ഇട്ടിരുന്നു.                    

നമ്മുടെ വേദുവും പിള്ളേരും തകർത്ത് ഡാൻസ് കളിക്കുവാണ്. അപ്പോഴാണ് സിദ്ധാർഥ് വേദുനെ ശ്രെദ്ധിച്ചത്.
എമറാൾഡ് ഗ്രീൻ ഹാഫ് സാരിയും സിൽവർ നെക്‌ളേസ്‌യും അതിന്റെ തന്നെ കുഞ്ഞ് സ്റ്റടും ആണ് ഇട്ടിരിക്കുന്നത്.മുഖത് സിമ്പിൾ മേക്കപ്പ് ആണ് ചെയ്തിരുന്നത്.
                                        

സിദ്ധാർത്തും വേദുന്റെ അതെ ഗ്രീൻ കളർ ഷർട്ട്‌ ആണ് ഇട്ടിരുന്നത്.
                         

പിന്നീട് അങ്ങോട്ട് സിദ്ധാർത്തിന്റെ ശ്രെദ്ധ മുഴുവൻ വേദുവിൽ ആയിരുന്നു.അവൾ കാണിക്കുന്ന ഓരോ പൊട്ടത്തരങ്ങളും സിദ്ധു കണ്ടിരുന്നു. ചിലതൊക്കെ ആരും കാണാതെ ഫോണിൽ ഷൂട്ട്‌ ചെയ്യുകയും ചെയ്തു.


മുഹൂർത്തം ആയി..... തിരുമേനി ഉറക്കെ വിളിച്ചു പറഞ്ഞു.

രാഹുൽ  വൃന്ദയെ ഒന്ന് നോക്കി വളരെ സന്തോഷത്തിലാണ് ആള്.

മഞ്ഞ ചരടിൽ കോർത്ത ആലില താലി രാഹുൽ വൃന്ദയുടെ കഴുത്തിൽ ചാർത്തി.
ശേഷം അവളുടെ സീമന്തരേഖയിൽ ഒരു നുള്ള് കുങ്കുമം അവൻ ചാർത്തി കൊടുത്തു. വൃന്ദ അത് നിറകണ്ണുകളോടെ സ്വീകരിച്ചു.

പിന്നെ കന്യാധാനവും മാണ്ഡപം വലം വെക്കലും എല്ലാം കഴിഞ്ഞ് അവർ ഫോട്ടോ എടുക്കാനായി പോയി.

വേദു ആണേൽ വിശന്നിട്ട് എങ്ങോട്ട് ഓടും എന്നാ ആലോചനയിലാണ്.

അപ്പോഴാണ് വിശാൽ അവളുടെ അടുത്തേക് വന്നത്.
വേദു നീ കഴിച്ചോ അവൻ ചോദിച്ചു.

ഇല്ല വിശാലേട്ടാ ഞാൻ അവരും കൂടെ വന്നിട്ട് കഴിച്ചോളാം.

അവര് ഫോട്ടോ ഒക്കെ എടുത്തിട്ട് ഇനി എപ്പോ വരാനാ നീ വന്നു കഴിക്ക്.
വിശാൽ അവൾടെ കൈയും പിടിച്ചു കഴിക്കാൻ ആയി പോയി. വേദുന്റെ അടുത്ത് തന്നെയാണ് വിശാൽ ഇരുന്നത്.

വേദു കഴിച്ചോണ്ട് ഇരുന്നപ്പോൾ പെട്ടെന്നു ഫുഡ് നെറുകയിൽകേറി അവൾ ചുമക്കാൻ തുടങ്ങി. വിശാൽ വേഗം അവൾക് വെള്ളം കൊടുക്കുന്നു തലയിൽ പതിയെ തട്ടുന്നു എന്നിട്ട് അവൾടെ കൈയിൽ മുറുക്കെ പിടിച്ചു.അവൾ കൈവിടുവിക്കാൻ എത്ര ശ്രെമിച്ചിട്ടും വിശാൽ കൈയിൽ നിന്നും വിടുന്നില്ല.അപ്പോഴാണ് വേദുന് രാവിലെ വൃന്ദ പറഞ്ഞ കാര്യം ഓർമ്മ വന്നത്.അത് സത്യമാണെന്നു അവൾക് മനസിലായി.

സിദ്ധു വേദുന്റെ ഓപ്പോസിറ്റ് സീറ്റിൽ ആണ് ഇരിക്കുന്നത്. അവന് ഇത് എല്ലാം കണ്ടിട്ട് വളരെ ദേഷ്യം വരുന്നുണ്ടായിരുന്നു. സിദ്ധു അതികം ഒന്നും കഴിക്കാതെ അവിടുന്ന് ദേഷ്യത്തിൽ എഴുന്നേറ്റു പോയി.

അവൻ പോയത് കണ്ടതും വിശാൽ അവളുടെ കൈയിലെ പിടി വിട്ടു. വിശാൽ കാണുന്നുണ്ടായിരുന്നു സിദ്ധു വേദുനെ നോക്കുന്നതും ഫോട്ടോ എടുക്കുന്നതും ഒക്കെ.സിദ്ധുനെ കാണിക്കാൻ വേണ്ടി തന്നെയാണ് വിശാൽ അങ്ങനെ ചെയ്തത്. എന്നാൽ വേദു ഇതൊന്നും അറിയുന്നില്ല പുള്ളിക്കാരിടെ കോൺസെൻട്രര്ഷൻ ഫുൾ ഫുഡിങ്ങിൽ ആണ്.


പരിപാടികൾ എല്ലാം കഴിഞ്ഞ് ഇറങ്ങാൻ സമയം ആയതും വൃന്ദ ദേവനെയും ലക്ഷ്മിയേയും ചെന്നു കെട്ടിപിടിച്ച് യാത്ര ചോദിച്ചു. വേദുനെ നോക്കിയപ്പോൾ കണ്ണും നിറച്ച് അവളെ നോക്കി ചിരിക്കാൻ പാടുപെടുകയാണ് വേദു. വൃന്ദ അവളെ കെട്ടിപ്പിടിച്ചപ്പോഴേക്കും അത്രയും നേരവും കരച്ചിൽ അടക്കിപിടിച്ചു നിന്ന വേദു പൊട്ടിക്കരയാൻ തുടങ്ങി.

\'ചേച്ചി നീ പോവല്ലെടി എനിക്ക് നീ ഇല്ലാതെ പറ്റില്ല. എന്റെ എല്ലാ കാര്യങ്ങളും നീ അല്ലെ നോക്കിയിരുന്നെ എന്റെ അമ്മ തന്നെ അല്ലാർന്നോ നീയും എന്നിട്ട് എന്നെ വിട്ടിട്ട് പോവണോ നീ.....\'

വേദു ഓരോന്നെ ഒക്കെ പറഞ്ഞു കരയാൻ തുടങ്ങി. അതൊക്കെ കേട്ടപ്പോൾ വൃന്ദക്കും സങ്കടം സഹിക്കാനായില്ല വേദുനെ കെട്ടിപ്പിടിച്ച് അവളും കരയാൻ തുടങ്ങി.
ഇത് കണ്ട് നിന്നാ എല്ലാവരും മനസിലാക്കുവായിരുന്നു അവർ തമ്മിൽ ഉള്ള ബന്ധത്തിന്റെ ആഴം.

ലക്ഷ്മി ഒരു വിധത്തിൽ രണ്ടുപേരെയും സമാധാനിപ്പിച്ചു. വേദുന്റെ കരച്ചിൽ കണ്ടിട്ട് സിദ്ധുന്റെയും കണ്ണുകൾ നിറഞ്ഞു.അത് കണ്ട വിശാൽ വേദുനെ ചേർത്തുപിടിച്ചു. സിദ്ധുവിന് ദേഷ്യം വന്നെങ്കിലും അവൻ അത് പരമാവധി കണ്ട്രോൾ ചെയ്തു.

വൃന്ദയെ എല്ലാവരും കൂടെ രാഹുലിന് ഒപ്പം യാത്രയാക്കി.

____________________________________________


വീട്ടിൽ തിരിച്ചു എത്തിയ വേദു ആരോടും ഒന്നും മിണ്ടാതെ നേരെ തന്റെ റൂമിൽ പോയി കിടന്നു. അവൾ വൃന്ദയെ പറ്റി ഓരോന്നെ ആലോചിച്ച് എപ്പോഴോ മയങ്ങിപ്പോയി.

വൈകുന്നേരം രാഹുലിന്റെ വീട്ടിൽ റിസപ്ഷൻ ഉള്ളതിനാൽ അവിടേക്കു പോവണം.

വേദു നീ എപ്പോ വന്നു കിടന്നത എഴുനേറ്റെ. വൃന്ദടെ അടുത്തേക്ക് പോവണ്ടേ.

അത് കേട്ടതും വേദു ചാടി എഴുന്നേറ്റു.

മോള് വേഗം റെഡി ആയി താഴേക്കു വാ വിശാൽ ഒക്കെ നിന്നെ വെയിറ്റ് ചെയ്ത് നിക്കുവാ നീ കൂടിയേ ഇനി റെഡി ആകാൻ ഒള്ളു.

എന്തുകൊണ്ടോ വിശാലിന്റെ പേര് കേട്ടതും വേദുന് എന്തോ ദേഷ്യം വന്നു.

അവൾ വേഗം കുളിചിട്ട് റെഡി ആകാൻ തുടങ്ങി.പിങ്ക് ലഹെങ്കയും ടോപ്പും ആണ് വേദുവിന്റെ ഡ്രസ്സ്‌ .സ്റ്റോൺ വർക്ക്‌ ചെയ്ത ഗ്രീൻ & ഗോൾഡ് പ്ലേറ്റഡ് ജ്വല്ലറി സെറ്റ് ആണ് ഇട്ടിരുന്നത്.മുടി വെറുതെ ഒരു സൈഡിലേക് ഇട്ടിരുന്നു.
             

റെഡിയായി വേദു താഴേക്കു ചെന്നു. വിശാലിനെ അവൾ ഒന്ന് നോക്കി അവളെ തന്നെ നോക്കി നിക്കുവാണ് അവൻ. വേദുനെ നോക്കി വിശാൽ ചിരിച്ചു എന്നാൽ അവൾ വിശാലിനെ മൈൻഡ് ചെയ്യാതെ ലക്ഷ്മിടെ അടുത്തേക് പോയി.അവളുടെ ആ പ്രവർത്തിയിൽ അവനു വല്ലാതെ തോന്നി.

____________________________________________

അവർ അവിടെ ചെന്നപ്പോൾ തന്നെ കണ്ടു സ്റ്റേജിൽ രാഹുലിന് ഒപ്പം ഫോട്ടോ എടുക്കാൻ ഓരോ പോസിൽ അതീവ സുന്ദരിയായി നിക്കുന്ന വൃന്ദയെ.

വൃന്ദ വേദുനെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ച് അവിടെക്ക് വന്നപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ പറയാൻ തുടങ്ങി വേദുനോട്.എന്നിട്ട് വേദുനേം കൂട്ടി സ്റ്റേജിലേക് കേറി രാഹുലിനോട് ചേർന്നു നിന്നു.

വേദു അടുത്ത് നിക്കുന്ന കാരണം രാഹുലിന് വൃന്ദയോട് സംസാരിക്കാൻ പറ്റുന്നില്ല. അത് വേദുന് മനസിലായി.

ചേച്ചി ഞാൻ ഇപ്പോ വരാം അവളുടെ കൈയിലെ പിടി വിടിച്ച് വേദു പറഞ്ഞു.

നീ എവിടെ പോകുവ ഇവിടെ നിക്ക്.

എന്റെ പൊന്ന് ചേച്ചി ഞാൻ നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല നിങ്ങൾ ഇവിടെ നിന്നു റൊമാൻസിക്ക്.
അതും പറഞ്ഞു അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങി.
വേദു നേരെ ചെന്നു പെട്ടത് വിശാലിന്റെ
മുന്നിലാണ്.



വേദു എനിക്ക് ഒരു കാര്യം പറയാൻ ഇണ്ട്. നീ എന്റെ കൂടെ ഒന്ന് വന്നെ.

എന്താ വിശാലേട്ടാ പറയാൻ ഒള്ളത് ഇവിടെ നിന്നു പറയാലോ അതിനു എന്താ.

ഇവിടെ നിന്നാ ശെരിയാവില്ല നീ എന്റെ കൂടെ ഒന്ന് വാ. വിശാൽ അവൾടെ കൈയിൽ പിടിച്ചു.

വിശാലേട്ടാ എന്റെ കൈയിന്നു വിട്ടേ. എന്ത് പറയാൻ ഉണ്ടേലും ഇവിടെ നിന്നു പറഞ്ഞോ.

വിശാൽ അവൾടെ കൈയിലെ പിടി ഒന്നുടെ മുറുക്കി അവളെ ദേഷ്യത്തിൽ നോക്കിയിട്ട് അവളേം വലിച്ചോണ്ട് പോവാൻ തുടങ്ങി.

വിശാലേട്ടാ എന്റെ കൈയിന് വിടാനാ പറഞ്ഞത് അത് അവൾ കുറച്ച് ദേഷ്യത്തിൽ ആണ് പറഞ്ഞത്.

വിശാൽ ഒന്ന് നിന്നിട്ട് അവൾടെ കൈയിലെ പിടിവിട്ടു. എന്നിട്ട് വേദുന്റെ അടുത്തേക് വന്നു അവൾടെ മുഖം രണ്ടു കൈകളിലുമാക്കി അവളെ നോക്കി.

വേദു എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാ ഇന്നും ഇന്നലേം ഒന്നും തുടങ്ങിത് അല്ലാ എനിക്ക് അറിവുവെച്ച നാള് തൊട്ട് നിന്നെ ഇഷ്ടപ്പെട്ട് തുടങ്ങിത.നീ എന്നെ ഇന്ന് അവോയ്ഡ് ചെയ്തപ്പോ എനിക്ക് സഹിച്ചില്ല അതാ നിന്നോട് ഞാൻ വേഗം തന്നെ ഇത് പറഞ്ഞത്.എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്. നീ എന്നെ നോക്കുന്ന ഓരോ നോട്ടത്തിലും എനിക്ക് അത് ഫീൽ ആയിട്ടിയുണ്ട്.

എന്നാൽ ഇത് എല്ലാം നിറമിഴികളോടെ കേട്ടു നിൽകാനെ സിദ്ധുവിന് കഴിഞ്ഞോള്ളു. എങ്കിലും അവളുടെ മറുപടി കേൾക്കാനായി അവൻ അവിടെ തന്നെ നിന്നു.

നീ എന്താ വേദു ഒന്നും മിണ്ടാത്തെ വിശാൽ ചോദിച്ചു.

വിശാലേട്ടാ എനിക്ക്.....


__________________________________________________


                                                തുടരും.....


സഖി🦋



ജന്മന്തരങ്ങളിൽ💞(പാർട്ട്‌:2)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:2)

4.6
20474

വേദു എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാ ഇന്നും ഇന്നലേം ഒന്നും തുടങ്ങിയത് അല്ലാ എനിക്ക് അറിവുവെച്ച നാള് തൊട്ട്നിന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയതാ.നീ എന്നെ ഇന്ന് അവോയ്ഡ് ചെയ്തപ്പോ എനിക്ക് സഹിച്ചില്ല അതാ ഞാൻ നിന്നോട് വേഗം തന്നെ ഇത് പറഞ്ഞത്.എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്. നീ എന്നെ നോക്കുന്ന ഓരോ നോട്ടത്തിലും എനിക്ക് അത് ഫീൽ ആയിട്ടുണ്ട്.എന്നാൽ വിശാൽ പറയുന്നത് എല്ലാം നിറമിഴികളോടെ കേട്ടുനിൽക്കനെ സിദ്ധുവിന് കഴിഞ്ഞോള്ളു.എങ്കിലും അവളുടെ മറുപടി കേൾക്കാനായി അവൻ അവിടെ തന്നെ നിന്നു.നീ എന്താ വേദു ഒന്നും മിണ്ടാത്തെ വിശാൽ ചോദിച്ചു.വിശാലേട്ടാ എനിക്ക്......വേദു പറ