Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:3)

രാവിലെ കണ്ണു തുറന്നിട്ടും എന്തോ കട്ടിലിൽ നിന്നും എഴുനേൽക്കാൻ തോന്നിയില്ല. ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് എന്തൊക്കെയാ എന്റെ ജീവിതത്തിൽ സംഭവിച്ചത് ഞാൻ ഇന്നലെ എന്തൊക്കെയാ ചിന്തിച്ചു കൂട്ടിയെ എന്റെ ദൈവമേ.


നീ എന്താ വേദു ഇങ്ങനെ (വേദുന്റെ ആത്മ)


ആഹ് പറഞ്ഞിട്ട് കാര്യമില്ല ഇതൊന്നും നമ്മുടെ കൈയിൽ അല്ലല്ലോ.ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 8 മണി. ഇന്ന് ഞാൻ നേരത്തെ ആണല്ലോ എഴുന്നേറ്റത് ഇന്നലെ എപ്പോഴാണാവോ ഉറങ്ങിയത്.


എന്തായാലും ഇന്ന് വിശാലേട്ടനെ പോയി കണ്ട് സംസാരിക്കണം. അല്ലെങ്കിൽ ഞാൻ ഓരോന്നെയൊക്കെ ചിന്തിച്ചുകൂട്ടും ഒന്നും വേണ്ടാ.... വിശാലേട്ടനെ എങ്ങനെയെങ്കിലും പറഞ്ഞ് മനസിലാക്കണം.
അവൾ വേഗം ഫ്രഷായി താഴേക്കു ചെന്നു.


\"അമ്മേ ചായ\"


\"ആഹ് എഴുന്നേറ്റോ\"


തിരിഞ്ഞു നോക്കിയ മാതാശ്രീ എന്നെ ആദ്യമായിട്ട് കാണുന്നത് പോലെയാണ് നോക്കുന്നെ.


അമ്മ എന്നെ ആദ്യമായിട്ട് ആണോ കാണുന്നെ???


ഈ സമയത്ത് ഇതുപോലെ നിന്നെ ആദ്യമായിട്ടാ ഞാൻ കാണുന്നെ.
രാവിലെ പല്ലു പോലും തെക്കാതെയാ വന്നു ചായ കുടിക്കുന്നെ.ആ നീയാ
ഇന്ന് നേരത്തെ എഴുന്നേറ്റു വന്നേക്കുന്നെ.\"ചേച്ചിടെ കല്യാണം കഴിഞ്ഞപ്പോഴേക്കും എന്റെ ഇളയമോള് ശെരിക്കും നന്നായല്ലോ ഈ അമ്മയുടെ ജീവതം ധന്യമായി\"


നന്നായന്നോ എപ്പോൾ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ....(വേദു ആത്മ)


അതെയ് പറഞ്ഞ് പറഞ്ഞ് ഇത് എവിടെക്കാ കേറി കേറി പോകുന്നെ  അതിന് ആര് നന്നായെന്ന? 
ഇന്ന് എന്തോ എനിക്ക് ഉറക്കം വന്നില്ല അതുകൊണ്ട് ഞാൻ നേരത്തെ എഴുന്നേറ്റത അല്ലാതെ ചേച്ചിടെ കല്യാണം കഴിഞ്ഞതിനു ഞാൻ എന്തിനാ നന്നാകുന്നെ.


\"ഇതൊക്കെ നടക്കാത്ത വ്യാമോഹങ്ങളാണ്. ഇനി അമ്മ എന്നെ പറ്റി ഇങ്ങനെ അതിരു കടന്നു അപവാദം പറയരുത്.\"


\"നന്നായി പോലും നന്നായി എങ്ങനെ തോന്നി അമ്മക്ക് ഇതെന്റെ മുഖത്തു നോക്കി പറയാൻ\"


വേദു പറയുന്നത് ഒക്കെ കേട്ടു കിളി പോയി നിക്കുവാണ് ലക്ഷ്മിയമ്മ.


അമ്മേ ഞാൻ ഒന്ന് സാവിത്രിയമ്മേടെ വീട്ടിൽ പോയിട്ട് വരാം.


എന്തെ പവിതിവില്ലാതെ ഇപ്പൊ അവിടേക്കു പോകുന്നെ.


അത് വിശാലേട്ടനോട് ഒരു കാര്യം ചോദിച്ചറിയാൻ ഇണ്ട് അതാ.


ആഹ് എന്നാ പോയിട്ട് വേഗം വന്നേക്കണം.


വേദു ചായ കുടിച്ചിട്ട് വിശാലിനെ കാണാനായി അവന്റെ വീട്ടിലെക്ക് പോകാൻ ഇറങ്ങി.

____________________________________________


സിദ്ധു രാവിലെ കണ്ണു തുറന്ന് ആദ്യം നോക്കിയത് ഫോണിലുള്ള വേദുവിന്റെ ഫോട്ടോയിലേക്കാണ്.


ഞാൻ വരുവാ വേദു നിന്റെ അടുത്തേക്ക് നിന്നോടുള്ള എന്റെ പ്രണയം പറയാൻ. അവളുടെ ഫോട്ടോയിൽ നോക്കി പറഞ്ഞിട്ട് ഫോൺ ബെഡിൽ തന്നെ വെച്ച് സിദ്ധു ഫ്രഷ് ആകാൻ പോയി.


താഴേക്ക് ഇറങ്ങി വന്ന സിദ്ധുവിന് സുമിത്ര (സിദ്ധുവിന്റെ അമ്മ) ചായ കൊണ്ടുവന്നു കൊടുത്തു.


നീ എവിടെക്കാ സിദ്ധു ഇത്ര രാവിലെ തന്നെ പോകുന്നെ.


അത് അമ്മേ എനിക്ക് അത്യാവിശമായിട്ട് ഒരിടം വരെ പോകാൻ ഇണ്ട് ഓഫീസിലെ ഒരു കാര്യത്തിന് വേണ്ടിയാ.
കൂടുതൽ ഒന്നും പറയാൻ നിക്കാതെ കാറിന്റെ കീ എടുത്ത് അവൻ വേഗം പുറത്തേക് ഇറങ്ങി.


ഡ്രൈവ് ചെയ്യുമ്പോഴും സിദ്ധുവിന് നല്ല ടെൻഷൻ ഇണ്ടായിരുന്നു. വേദുനോട് എങ്ങനെ തന്റെ ഇഷ്ടം പറയും ഇനി പറഞ്ഞു കഴിഞ്ഞാൽ അവളുടെ മറുപടി എന്താകും ഇത് എല്ലാമാണ് സിദ്ധുവിന്റെ മനസ്സിൽ.

____________________________________________


സാവിത്രിയമ്മേ.... വേദു വീടിന് അകത്തേക്ക് കയറിക്കൊണ്ട് വിളിച്ചു.


അല്ല ആരാ ഇത് വേദു മോളോ. എന്താണ് എന്റെ വേദുമോള്  പാവതിവില്ലാതെ ഈ വഴിക്ക് ഒക്കെ.


അതെന്താ സാവിത്രിയമ്മേ എനിക്ക് ഇങ്ങോട് വന്നൂടെ.


അതിനു ആരു പറഞ്ഞു വരണ്ടാന്നു നീ ഇങ്ങോട് ഒന്നും വരില്ലാത്തതിനാ എനിക്ക് സങ്കടം.


ആ സങ്കടം മാറ്റാൻ ആണല്ലോ ഞാൻ വന്നത്. അല്ല വിശാലേട്ടൻ എന്ത്യേ.


ഓ അപ്പോ മോള് എന്നെ കാണാൻ വന്നത് അല്ല അവനെ കാണാൻ വന്നതാലെ.


ഈ സാവിത്രികുട്ടിക്ക് എല്ലാം പെട്ടന്ന് അങ്ങ് മനസിലാവുലോ.


അവൻ മുകളിൽ അവന്റെ റൂമിൽ ഇണ്ട് എഴുന്നേറ്റിട്ടുണ്ടാവില്ല. മോള് ഏതായാലും പോയി നോക്ക് ഞാൻ അപ്പോഴേക്കും ചായ എടുക്കാം അവർ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.


വേദു വേഗം വിശാലിന്റെ റൂമിലേക്കു പോയി. അവൾ ഡോറിൽ തട്ടി വിളിച്ചിട്ടും അനക്കം ഒന്നും കേൾക്കാതെ വന്നപ്പോ പതിയെ ഡോർ തുറന്നു റൂമിന് ഉള്ളിലെക്ക് കയറി. എന്നാൽ അവിടെയും വിശാൽ ഉണ്ടായിരുന്നില്ല അപ്പോഴാണ് ബാത്‌റൂമിന് അകത്തുനിന്നും വെള്ളം വീഴുന്ന ഒച്ച അവൾ കേട്ടത്.


വേദു ആ റൂം മുഴുവനും നോക്കി കാണുവാൻ തുടങ്ങി. ആ റൂമിൽ ഏറ്റവും കൂടുതൽ വിശാലും വൃന്ദയും വേദുവും കൂടെ നിൽക്കുന്ന ഫോട്ടോസാണ് ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ളത്. അവൾ അതെല്ലാം നോക്കി നിന്നപ്പോഴാണ് അവൾടെ കൈത്തട്ടി ഒരു ബുക്ക്‌ നിലത്തേക്ക് വീണത്. അതിൽ നിന്നും ഒരു ഫോട്ടോയും വീണിരുന്നു.
വേദു വേഗം അത് എടുത്തു.
അപ്പോഴേക്കും പുറകിൽ ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.


കുളിചിട്ട് ഇറങ്ങി വന്ന വിശാൽ കാണുന്നത് ബുക്കും ഒരു ഫോട്ടോയും കൈയിൽ പിടിച്ച് തന്നെ നോക്കി നിക്കുന്ന വേദുനെയാണ്. ആ ഫോട്ടോ അവൾ തിരിച്ചാണ് പിടിച്ചിരിക്കുന്നത് അതുകൊണ്ട് അവൾ ഫോട്ടോ കണ്ടിട്ടില്ലാന്ന് അവനു മനസിലായി. വിശാൽ വേഗം വേദുന്റെ അടുത്ത് ചെന്ന് ആ ബുക്കും ഫോട്ടോയും വാങ്ങി.


നീ എന്തിനാ ഇപ്പൊ എന്റെ റൂമിലേക്കു വന്നത്. എന്തിനാ എന്റെ സാധനങ്ങൾ ഒക്കെ എടുക്കുന്നെ.


ഞാൻ എടുത്തത് ഒന്നും അല്ല അറിയാതെ എന്റെ കൈത്തട്ടി നിലത്തു പോയപ്പോ ഒന്ന് എടുത്തു വെക്കാൻ വേണ്ടിട്ട് അറിയാതെ എടുത്തതാണെ. ഞാൻ അത് ഒന്ന് എടുത്തെന്നു വെച്ച് എന്താ സ്വർണം കൊണ്ട് ഇണ്ടാക്കിയത് ഒന്നും അല്ലല്ലോ ആ ബുക്ക്‌.


നീ എന്തിനാ ഇപ്പൊ ഇവിടേയ്ക്ക് വന്നതെന്ന് പറ.


അതിന്റെ കാരണം വിശാലേട്ടന് അറിയില്ലേ. ഇന്നലെ നിങ്ങൾ എന്തൊക്കെയാ എന്നോട് പറഞ്ഞിട്ട് പോയത്. എനിക്ക് ഒരു കാര്യം അറിയണം വിശാലേട്ടാ ഞാൻ സ്നേഹിക്കുന്നത് ആരെയാണെന്ന് ഏട്ടന് അറിയോ? പറ.


അത് എന്തിനാ നീ അറിയുന്നേ. നീ ആരെ സ്നേഹിച്ചാലും വേദു നിന്നെ ഞാൻ തന്നെ കല്യാണം കഴിക്കും. അതിനു ഇനി എന്ത് ഒക്കെ ചെയ്യണ്ടി വന്നാലും ഞാൻ ചെയ്യും.


അത് നിങ്ങള് മാത്രം തീരുമാനിച്ചാൽ മതിയോ. ആരെ കല്യാണം കഴിക്കാണെന്നു ഞാൻ തിരുനാമിക്കും ഇത് എന്റെ ലൈഫ് ആണ്.


ഞാൻ ചോദിച്ചതിന് വിശാലേട്ടന് മറുപടി പറയാൻ പറ്റുമോ.


എനിക്ക് അറിയാം നീ ആരെയാ സ്നേഹിക്കുന്നതെന്ന്. ഞാൻ നിന്നെ സ്നേഹിക്കുവല്ലേ വേദു അപ്പൊ നിന്റെ സ്വഭാവത്തിലെ ഓരോ മാറ്റങ്ങളും എനിക്ക് അറിയാൻ പറ്റും. അങ്ങനെ ഞാൻ കണ്ടു പിടിച്ചതാണ് അവൻ ആരാണെന്നു.


വിശാലേട്ടാ പ്ലീസ് ഞാൻ ഏട്ടനെ എന്റെ സ്വാന്തം ഏട്ടൻ ആയിട്ട് മാത്രേ കണ്ടിട്ടുള്ളു. ഇനിയും എന്നെ ഇങ്ങനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് എന്റെ പുറകെ നടക്കരുത്.


നീ എന്ത് ഒക്കെ പറഞ്ഞാലും വേദു നീ എന്റെ മാത്രാണ് അവൻ അവൾടെ അടുത്തേക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.


നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ലേ അവൾ ദേഷ്യത്തോടെ അത് പറഞ്ഞിട്ട് അവനെ പുറകിലേക്ക് തള്ളിവിട്ട് വേദു റൂമിൽ നിന്ന് ഇറങ്ങി പോയി.


ചായയുമായി വന്ന സാവിത്രി കാണുന്നത് ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോകുന്ന വേദുവിനെയും പുറകെ സ്റ്റെപ് ഇറങ്ങി വരുന്ന വിശാലിനെയുമാണ്.


എന്താടാ മോള് ദേഷ്യത്തിൽ ഇറങ്ങി പോയത് കണ്ടല്ലോ. ഏന്തേലും പ്രശ്നം ഇണ്ടോ.


ഞാൻ അവളോട് പറഞ്ഞു അമ്മേ എനിക്ക് അവളെ ഇഷ്ടാമാണെന്ന്. പക്ഷേ അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണ്. അവനിൽ നിന്ന് ഞാൻ വേദുനെ അകറ്റും അമ്മ നോക്കിക്കോ. പിന്നെ വേദു എന്റെ മാത്രമാകും.


ടാ മോനെ അവൾക്ക് നിന്നെ അങ്ങനെ കാണാൻ കഴിയില്ലെങ്കിൽ പിന്നെ നീ എന്തിനാ ഇങ്ങനെ വാശി കാണിക്കുന്നെ. വേദുനെ അവൾടെ ഇഷ്ടത്തിന് വിട്ടൂടെ.


എല്ലാം അറിയുന്ന അമ്മ തന്നെ ഇങ്ങനെ പറയണം. അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.


തന്റെ മോന്റെ അവസ്ഥ മനസിലാകാതെ ഇപ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ലന്ന് സാവിത്രിക്ക് തോന്നി.


അമ്മേ നമ്മുക്ക് ഇന്ന് തന്നെ ലക്ഷ്മിയമ്മോട് ഒക്കെ കാര്യം പറയാം. വേദുനെ എനിക്ക് വിവാഹം ചെയ്ത് തരുമോന്ന് ചോദിക്കാം.


മോനെ അത് ഇത്രയും പെട്ടെന്ന്...


വിവാഹം പെട്ടെന്നു വേണ്ടമ്മേ പറഞ്ഞ് വെക്കാമല്ലോ. വേണെമെങ്കിൽ എൻഗേജ്മെന്റ് നടത്താം എന്നിട്ട് കല്യാണം 2 വർഷം കഴിഞ്ഞ് മതി.
അമ്മ വേഗം പോയി റെഡിയായി വാ നമ്മുക്ക് അവിടേക്കു പോകാം. ഇനിയും വൈകിയാൽ ചിലപ്പോ എനിക്ക് വേദുനെ നഷ്ടമാകും.

____________________________________________


വീട്ടിലെക്ക് തിരിച്ചു നടന്നു പോകുന്നതിന്റെ ഇടയിലാണ് വേദുന്റെ അടുത്തേക്ക് ഒരു കാർ വന്നു നിന്നത്.


കാറിൽ ആരാണെന്ന് നോക്കിയപ്പോഴാണ് ഉള്ളിൽ ഇരിക്കുന്ന ആളെ കണ്ട് വേദുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.


അപ്പോഴാണ് സിദ്ധു കാറിന്റെ ഡോർ തുറന്ന് അവളോട് കേറാൻ പറഞ്ഞത്.


വേദു ഒരു നിമിഷം കേറണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു.


എടൊ കേറിക്കോ ഞാൻ വീട്ടിൽ ആക്കാം എനിക്ക് അവിടേക്കു വരേണ്ട ഒരു ആവശ്യം ഇണ്ട്.


കാറിൽ ഇരുന്നിട്ടും വേദുവിന് ഒന്നും പറയാൻ പറ്റുന്നില്ല. സിദ്ധുവിന്റെ നേരെ നോക്കുമ്പോഴേക്കും അവൾടെ ഹൃദയമിടിപ്പ് കൂടുകയാണ്.


ഞാൻ സിദ്ധാർഥ് എല്ലാരും എന്നെ സിദ്ധുന് വിളിക്കും. അവൻ പറഞ്ഞ് തുടങ്ങി.
തന്റെ പേര് വേദിക എന്ന് അല്ലെ എല്ലാരും വേദുന് വിളിക്കുമല്ലേ.


എങ്ങനെ അറിയാം അവൾ ചോദിച്ചു.

അതൊക്കെ എനിക്ക് അറിയാം.


എടൊ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഇണ്ട്.


അവൾ എന്താന്ന് ഉള്ള അർത്ഥത്തിൽ അവനെ നോക്കി.


അത്.... ഇങ്ങനെ കാറിൽ ഇരുന്നു പറയാൻ പറ്റിയ ഒരു കാര്യം അല്ല. നമ്മുക്ക് വേറെ എവിടേക്ക് എങ്കിലും പോയാലോ. തനിക്ക് വീട്ടിൽ പോയിട്ട് എന്തെങ്കിലും അത്യാവിശം ഉണ്ടോ.


ഏയ്‌ ഇല്ല....


എന്നാ നമ്മുക്ക് പോയാലോ...


അവൾ സമ്മതം എന്നപോലെ തലയാട്ടി.


                                                   തുടരും.....

____________________________________________

🦋സഖി🦋



ജന്മന്തരങ്ങളിൽ💞(പാർട്ട്‌:4)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:4)

4.6
11130

വീട്ടിലെക്ക് തിരിച്ചു നടന്നു പോകുന്നതിന്റെ ഇടയിലാണ് വേദുന്റെ അടുത്തേക്ക് ഒരു കാർ വന്നു നിന്നത്.കാറിൽ ആരാണെന്നു നോക്കിയപ്പോഴാണ് ഉള്ളിൽ ഇരിക്കുന്ന ആളെ കണ്ടതും വേദുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.അപ്പോഴാണ് സിദ്ധു കാറിന്റെ ഡോർ തുറന്ന് അവളോട് കയറാൻ പറഞ്ഞത്.വേദു ഒരുനിമിഷം കേറണോ വേണ്ടയോ എന്ന് ആലോചിച്ചുനിന്നു.എടൊ കേറിക്കോ ഞാൻ വീട്ടിലാക്കാം എനിക്ക് അവിടേക്കു വരേണ്ട ഒരു ആവശ്യം ഇണ്ട്.കാറിൽ ഇരുന്നിട്ടും വേദുവിന് ഒന്നും പറയാൻ പറ്റുന്നില്ല സിദ്ധുവിന്റെ നേരെ നോക്കുമ്പോഴേക്കും അവൾടെ ഹൃദയമിടിപ്പ് കൂടുകയാണ്.ഞാൻ സിദ്ധാർഥ് എല്ലാവരും എന്നെ സിദ്ധു എന്ന് വി