ഭൂമിയും സൂര്യനും 29
*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട് 29
By_jifni_
*[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*
copyright work-
This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s ( *_jifni_* )prior permission
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
അപ്പടി പപ്പ ചെവി വിട്ടു.
അത് കണ്ടിട്ടാണെങ്കിൽ ഇരുന്ന് ഇളിക്കാണ് ആ കുട്ടി പിശാജ്.
അങ്ങനെ പപ്പയുടെയും അമ്മയുടെയും നിർബന്ധം കൊണ്ട് ഞാൻ പോവാൻ റെഡി ആയി. ആ കുരിപ്പ് അര മണിക്കൂർ ആയി കണ്ണടയുടെ മുന്നിൽ നിന്ന് തിരിയാൻ തുടങ്ങിയിട്ട്. മനുഷ്യന് ഒന്ന് മുടി ചീകാൻ പോലും ആ കുരിപ്പ് മാറി തരുന്നില്ല.
\"ടീ ഒന്ന് മാറി നിന്നാ...\"(ഞാൻ )
\"എന്റെ കഴിഞ്ഞിട്ട് ഒരിക്കിയാൽ മതി ട്ടാ..\" എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും അവിടെ തന്നെ നിന്ന് അപ്പൊ തന്നെ എന്റെ കലിപ്പ് മൂഡ് ഓണായി. ഞാൻ ചെന്നിട്ട് അവളെ പിടിച്ചു ഒറ്റ ഉന്ത് കൊടുത്ത്. ഇതാ പോകുന്നു നേരെ താഴേക്ക് ഊരയും കുത്തി വീണിണ്ട്.അതും കണ്ടതും എന്റെ കണ്ട്രോൾ പോയി പൊട്ടിച്ചിരിച്ചു. എത്ര നിർത്താൻ നോക്കിയിട്ടും പറ്റുന്നില്ല ചിരി.
\"ആ കാലമാട ഹിപ്പൊപൊട്ടമാസെ നിനക്ക് ഞാൻ തരാടാ...\" വീണിടത്ത് കിടന്ന് വിളിച്ചു കൂവാണ് അവൾ.
\"മോൾ ആദ്യം അവിടെന്ന് എണീക്കാൻ നോക്ക്.\"
എന്ന് പറഞ്ഞപ്പോ തന്നെ അവൾ എണീക്കാൻ വെയ്യാത്തവർ കുത്തിപിടിച്ചു എണീക്കുന്ന എണീറ്റ് തട്ടികൊട്ടി എന്നെ ഒരു നോട്ടവും നോക്കി പോയി.
\"തരാനുള്ളത് ഒക്കെ വേഗം തരണേ...\" പോണ വഴിക്ക് ഞാൻ വിളിച്ചു പറഞ്ഞു. കൊഞ്ഞനം കുത്തി കൊണ്ട് ഒറ്റപോകാ പിന്നെ വാണം വിട്ട പോലെ.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*ഭൂമി*
നിങ്ങൾ എല്ലാരും കണ്ടീലെ ആ കാലമാടാൻ എന്നെ ഉന്തിഇട്ടത്. കൊടുക്കുന്നുണ്ട് ഞാൻ അവന്. അവന്റെ ഒരു സ്റ്റൈൽ ആക്കൽ ഇപ്പൊ കാണിച്ചരാ... എന്നൊക്കെ മനസ്സിൽ പുലുമ്പി കൊണ്ട് പപ്പയുടെയും അമ്മയുടെയും അടുത്തേക്ക് പോയി.
\"അമ്മാ... ഇങ്ങളെ മോൻക്ക് പെൺപിള്ളേരേക്കാൾ ടൈം വേണല്ലോ മാറ്റാൻ. ഞാൻ കുറെ സമയം റൂമിൽ വെയിറ്റ് ചെയ്ത് എന്റെ റെഡിയാവൽ കഴിഞ്ഞിട്ടും ഇപ്പളും ഒരുങ്ങി കഴിഞ്ഞില്ല സാർ.\"(ഞാൻ )
\"പറഞ്ഞപോലെ തന്നെ ഞങ്ങൾ എപ്പോ റെഡി ആയി നിങ്ങളെ കാത്ത് നിൽകുന്നു അവന്റെ ഒരു ഒരുക്കം.\"(പപ്പ)
\"ഋഷി... നീ ഒന്ന് വരുന്നുണ്ടോ... നേരം കുറെ ആയി.\"(അമ്മ )
അപ്പൊ താ വരുന്നു എന്ന് പറഞ്ഞോണ്ട് ഹിൻ ചെയ്ത് കൊണ്ട് വരുന്നു. ഹിൻ ചെയ്ത് ഫുള്ളായിട്ടില്ല. പാവം എങ്ങനെ സമയം കിട്ടാനാ ഞാനല്ലേ ഇത് വരെ കണ്ണടന്റെ മുമ്പിൽ. ഞാൻ ഇറങ്ങി പോന്ന ഉടനെ പപ്പയെ എരിപിരി കേറ്റി വിളിപ്പിച്ചല്ലോ.
\"ന്റ ഋഷി നിന്റെ കല്യാണത്തിന് വരൻ ഒരുകാൻ ഒന്നും അല്ലല്ലോ നീ പോയത്. എത്ര നേരമായി എന്നറിയോ..ഭൂമി അടക്കം എത്ര പെട്ടന്ന് റെഡിയായി. നിന്റെ ഒരു ഒരുക്കം,വന്ന് വണ്ടി എടുത്തേ...\"(പപ്പ)
പപ്പ അതൊക്കെ പറഞ്ഞപ്പോ ഞാൻ നന്നായിട്ട് ഒന്ന് ചിരിച്ചു കൊടുത്ത്. അല്ല പിന്നെ രാവിലെ എണീറ്റു ബ്രെഷ് ഉപയോഗിച്ചു തിളക്കി വെച്ച പല്ല് ചിരിച്ചാലല്ലേ എല്ലാരും കാണൂ. അതോണ്ട് ഫുൾ പല്ല് കാണിച്ചു ഞാൻ ചിരിച്ചു കൊടുത്ത് . പപ്പയും അമ്മയും കാണാതെ അപ്പൊ തന്നെ സാർ എന്നെ കുത്തുന്ന പോലെ കൈ കാണിച്ചതും ഞാൻ ഇറങ്ങി ഓടി വണ്ടിയിൽ കയറി ഇരുന്ന്.
അച്ഛനും മകനും മുന്നിലും അമ്മായിമ്മയും മരുമോളും ബാക്കിലും ആണ്.
ഇവിടെന്ന് ഒരു മണിക്കൂറിൽ കൂടുതൽ യാത്ര ഉണ്ട് എന്റെ വീട്ടിലേക്ക്. ഇവിടെന്ന് ചോറ്റാനിക്കരയിലേക്കും ഒരു മണിക്കൂർത്തെ യാത്രയാണ്. കോളേജിലേക്ക് അരമണിക്കൂർ ഒള്ളൂ. ഒരുദിവസം ചോറ്റാനിക്കര പോകണം ആരും കാണാതെ. അതൊക്കെ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ഇനി ദിവസം കൂടി ഒന്ന് കൺഫ്രോം ആകാനുണ്ട്.
ഞാൻ പിന്നെ അമ്മയോടും പപ്പയോടും കത്തി അടിച്ചിരുന്നു. അവർ സാറിനെ കളിയാക്കി കൊണ്ട് ഓരോന്നു പറയുന്നുണ്ട്. സാറും നന്ദും കൂടി ചെയ്ത് വെക്കുന്ന ഓരോ വൃകിതികളും പൊട്ടത്തരങ്ങളും ഒക്കെ. അതൊക്കെ കേട്ടിട്ടാണെങ്കിൽ ഞാൻ ഇരുന്ന് ചിരിക്കാണ്. അത് കണ്ടിട്ട് സാർ ഗ്ലാസ് വഴി എന്നെ നോക്കി ചോര ഊറ്റുന്നുണ്ട്. എന്നോടുള്ള ദേഷ്യം വണ്ടി പറപ്പിച്ചു വിട്ട് തീർക്കുന്നുണ്ട്. ഇങ്ങനെ പോയാൽ ഒരുമണിക്കൂർ യാത്ര അര മണിക്കൂർ കൊണ്ട് എത്തും അത്രക്ക് സ്പീഡ് ആണ്.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*സൂര്യ*
ഫുഡ് കഴിച്ചു ഞാൻ വീട്ടിൽ നിന്നിറങ്ങി ഋഷിയുടെ വീട് അന്വേഷിച്ചു കൊണ്ട്. ആ നാട്ടിൽ ചെന്നപ്പോ തന്നെ വീട് പെട്ടന്ന് കണ്ടെത്തി. പക്ഷെ ഞാൻ ചെന്ന് നോക്കിയപ്പോ അവിടെ ആളില്ല. അടുത്ത വീടുകളിൽ ഒക്കെ അന്വേഷിച്ചപ്പോ ആർക്കും അറിയില്ലാന്നു ആണ് പറഞ്ഞത്. അത്ര ദൂരം പോയിട്ടും എനിക്ക് കിട്ടിയത് വെറും നിരാശ മാത്രം. നിരാശയോടെ ഞാൻ മടങ്ങി അത് പക്ഷെ ഇപ്പൊ ഞാൻ താമസിക്കുന്നടത്തേക്ക് അല്ലായിരുന്നു. ചോറ്റാരിനകരയുള്ള പഴയ വീട് നിൽക്കുന്ന ഇടത്തേക്ക് ആയിരുന്നു. ആ വീടും ഞങ്ങൾ കൈ പിടിച്ചു നടന്ന മുറ്റവും അപ്പം ചുട്ട് കളിച്ച പറമ്പും ഒക്കെ ഒന്ന് കാണാൻ വേണ്ടി. അന്നത്തെ ആ രണ്ട് വീടും ഇപ്പൊ മറ്റാരോ വാങ്ങിയിട്ടുണ്ട്. എങ്കിലും പുറത്ത് നിന്നെങ്കിലും എല്ലാം കാണാലോ എന്ന് കരുതിയാണ് ഞാൻ പോയത്.
അങ്ങനെ അവിടെ എത്തിയപ്പോ ആദ്യം മതിലുകൾ ഇല്ലാതിരുന്ന ആ വീടുകൾക്കിടയിൽ ഒരു കുഞ്ഞി മതിൽക്കെട്ട് വന്നിട്ടുണ്ട്. രണ്ട് വീടിന്റെയും മുറ്റം നിറയെ ചെടികൾ പൂവിട്ടു നിൽക്കുന്നുണ്ട്. പിന്നെ വീടിന്റെ പെയിന്റും മാറ്റിയിട്ട് ഉണ്ട്.മറ്റെല്ലാം പഴയ പോലെ തന്നെ.
മതിലിനോട് ചേർത്ത് വണ്ടി നിർത്തി കൊണ്ട് ഞാൻ മുറ്റത്തേക്ക് കയറി. രണ്ട് വീടും ലോക്ക് ആണ്.ആൾ താമസം ഇല്ലന്നാണ് അയൽക്കാർ പറഞ്ഞത്. അവർക്കാർക്കും എന്നെ മനസിലായിട്ടും ഇല്ല. പക്ഷെ വീട് കണ്ടാൽ ആൾതാമസം ഇല്ലാന്ന് ഒരിക്കലും പറയില്ല. അത്രക്ക് വൃത്തിയിൽ ആണ് മുറ്റം ഒക്കെ.
തിണ്ണയിൽ കുറച്ചു നേരം ഇരുന്ന്.പഴയ ഓർമകളിലേക്ക് ചേക്കേറി. ഞാനും അഭിയും ഭൂമിയും ഓടി നടന്ന മുറ്റം.അവിടെന്ന് ദൂരേക്ക് നോക്കിയാൽ കണ്ണെത്താദൂരത്തോളം പാടമാണ് അതിലൂടെ എന്റെയും അഭിയുടെയും നടുക്ക് ചിരിച്ചു കിണുക്കി നടക്കുന്ന ഭൂമി. ബാഗ് എന്റെ കയ്യിലും ഭക്ഷണ കിറ്റ് അഭിയേയും ഏൽപിക്കും അവൾ സ്കൂളിൽ പോകുമ്പോ എന്നിട്ട് അവൾ തുമ്പിയെ പിടിച്ചു നടക്കും. അതൊക്കെ ഇന്നലെ കണ്ണിൽ നിന്ന് മറഞ്ഞ പോലെ ഓരോന്നും എന്റെ ഉള്ളിലേക്ക് വന്നു.
നേരം ഒരുപാട് വൈകിയതും ഞാൻ എണീറ്റു വണ്ടി എടുത്ത് പോയി.
♥️❤♥️❤♥️❤♥️❤♥️❤♥️❤♥️❤♥️❤♥️❤
*ഋഷി*
ഇവിടെ എത്തോളം എന്നെ പച്ചക്ക് തിന്നുകയായിരുന്നു വണ്ടിയിൽ ഇരുന്ന് കൊണ്ട് മൂന്നാളും കൂടി. ദേഷ്യം കേറിയത് കൊണ്ട് തന്നെ ഇവിടെ വേഗം എത്തി.
വണ്ടി മുറ്റത്തേക്ക് നിർത്തിയതും വണ്ടിയിൽ നിന്ന് ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു അവൾ അകത്തേക്ക്.
ഈ പെണ്ണ് ഇതെവിടെ പോകുന്നു. (എന്റെ ആത്മ )
\"അവൾ വീട്ടുകാരെ കണ്ട ത്രില്ലിൽ ഓടിയെ ആണ്. \" പപ്പ മറുപടി പറഞ്ഞപ്പോഴാണ് ഞാൻ പറഞ്ഞത് ഇത്തിരി ഉച്ചത്തിൽ ആയെന്ന് മനസിലായത്.
പക്ഷെ വീട്ടിലെ എല്ലാരും മുറ്റത് തന്നെ ഉണ്ടായിരുന്നു. അഭിയും അജുവും അമ്മയും അച്ഛനും മുത്തശ്ശിയും മുത്തശ്ശനും ഒക്കെ, കൂടെ നന്ദുവും ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ അവൾ ഓടി വന്നു അമ്മയെയും പപ്പയെയും കെട്ടിപിടിച്ചു. രണ്ട് പേരും അവളുടെ കവിളിൽ ഓരോ മുത്തം കൊടുത്ത് കൊണ്ട് സുഖല്ലേ എന്നൊക്കെ ചോദിച്ചു.
അവളെ മുഖം കണ്ടാൽ അറിയാം അവൾ ഇവിടെ happy ആണെന്ന്. ഞങ്ങൾക്കും അത് കണ്ടാൽ മതി.
\"അവിടെ തന്നെ നിൽക്കാണോ... അകത്തേക്ക് വരി.... വിളിക്കേണ്ട ആള് എപ്പോയോ കേറി പോയിട്ടുണ്ട്.\" എന്ന് പറഞ്ഞോണ്ട് അച്ഛൻ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. എന്നാലും ആ പിശാജ് എങ്ങോട്ടാ ഓടിയെ എന്നാലോചിച്ചു നടന്നപ്പോയാണ് ഒരാൾ എന്റെ കൈ പിടിച്ചു വലിച്ചോണ്ട് കാറിന്റെ അടുത്തേക്ക് തന്നെ കൊണ്ട് പോയത്.
തുടരും ❤
ലെങ്ത് ഇല്ലാന്ന് പറയില്ലിട്ടോ..ഞാനും ലെങ്തും തമ്മിൽ കുറച്ച് ഡേയ്ക്ക് തെറ്റിയെ aan😔. ഒന്ന് കാര്യങ്ങൾ ഒക്കെ സോൾവെയ്ത് മിണ്ടട്ടെ അപ്പൊ മ്മക്ക് സെറ്റാകാട്ടോ....
അപ്പൊ കമന്റ് അനുസരിച് ഇരിക്കും nxt part.
💜വരികളുടെ പ്രണയിനി💜
ഭൂമിയും സൂര്യനും 30
*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 30By_jifni_ *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s ( *_jifni_* )prior permission ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´\"അവിടെ തന്നെ നിൽക്കാണോ... അകത്തേക്ക് വരി.... വിളിക്കേണ്ട ആള് എപ്പോയോ കേറി പോയിട്ടുണ്ട്.\" എന്ന് പറഞ്ഞോണ്ട് അച്ഛൻ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. എന്നാലും ആ പിശാജ് എങ്ങോട്ടാ ഓടിയെ എന്നാലോചിച്ചു നടന്നപ്പോയാണ് ഒരാൾ എന്റെ കൈ പിടിച്ചു വലിച്ചോണ്ട് കാറിന്റെ അടുത്തേക്ക് തന്നെ കൊണ്ട് പോയത്.ആ എന്ന് പറഞ്ഞ