Aksharathalukal

അലൈപായുതേ💜(പാർട്ട്‌:5)

പുറത്തെന്ന് എല്ലാവരെയും മയക്കാൻ പാകത്തിനുള്ള ഒരു പുഞ്ചിരിയും സെറ്റ് ചെയ്ത് കയറി വരുന്ന ഡോക്ടറിനെ കണ്ടതും എന്റെ ഹൃദയം അനുസരണയില്ലാതെ സ്പീഡിൽ മിടിക്കാൻ തുടങ്ങിയിരുന്നു.

\"ആന്റി ദേ ഇതാണ് എന്റെ ധ്രുവി ഏട്ടൻ വലിയ ഡോക്ടർ ഒക്കെയാണെട്ടോ\"
അവൾ ചിരിയോടെ പറഞ്ഞു.

\"ആഹാ ഇങ്ങനെ ഒരാൾ കൂടെ ഒള്ള കാര്യം ആരും പറഞ്ഞില്ലല്ലോ\"അമ്മയും ചിരിയോടെ പറഞ്ഞു.

\"ചുമ്മാ ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് വെച്ചു അതല്ലേ ഞങ്ങൾ പറയാതിരുന്നേ അല്ലെ ഏട്ടാ\"

ഹൃദ്യ പറയുന്നതൊക്കെ കേട്ട് ചിരിയോടെ ഡോക്ടർ തിരിഞ്ഞതും എന്നെയാണ് കണ്ടത്.

എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ പ്രത്യേകിച്ച് ഭവമാറ്റം ഒന്നും എനിക്ക് തോന്നിയില്ല.എനിക്ക് ഒരു നേർത്ത പുഞ്ചിരി നൽകിയിട്ട് ആള് നേരെ അമ്മയുടെ നേരെ തിരിഞ്ഞു.

\"നിങ്ങൾ ഇരിക്ക്‌ മക്കളെ ഞാൻ ചായ എടുക്കാം\" അത്‌ പറഞ്ഞ് അമ്മ കിച്ചണിലേക്ക് പോയി.

\"നീ എന്താ ദച്ചു ഒന്നും മിണ്ടാതെ നില്കുന്നെ വാ എന്റെ ഏട്ടനെ പരിചയപ്പെടുത്തി തരാം\"
ഹൃദ്യ എന്റെ കൈയിൽ പിടിച്ച് അവരിരുന്ന സോഫയിൽ ആയി എന്നെയും പിടിച്ചിരുത്തി.

\"ഏട്ടാ ഇത് ദക്ഷ എല്ലാരുടെയും ദച്ചു.എന്റെ കൂടെ തന്നെയാ പടിക്കുന്നെ.ഏട്ടന് അറിയോ ഇന്ന് സ്കൂളിൽ വെച്ച് ഇവളോട്....\"

\"ഹൃദു  മതി എന്നെ കുറിച്ച് പറഞ്ഞതൊക്കെ ഇനി നിന്റെ ഏട്ടനെ എനിക്ക് കൂടെ പരിചയപ്പെടുത്തി താടോ\"

ഹൃദ്യ അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ വേഗം വിഷയം മാറ്റാൻ ആയി ഇടയിൽ കയറി പറഞ്ഞു.

\"നിനക്ക് അറിയോ ദച്ചു ശെരിക്കും എന്റെ ദേവേട്ടൻ ആള് ഒരു പാവമാ,അങ്ങനെ അതികം ആരോടും ദേഷ്യപ്പെടില്ല പക്ഷെ ദേ ഈ ഇരിക്കുന്ന ധ്രുവിയേട്ടൻ ഉണ്ടല്ലോ നേരെ തിരിച്ചാണ്.എല്ലാത്തിനും ദേഷ്യമാ ഒരു ചെറിയ കാര്യം മതി ദേഷ്യപ്പെട്ട് നടക്കാൻ ആയിട്ട്\"

ഹൃദ്യ പറയുന്നതൊക്കെ കേട്ടിട്ട് എനിക്ക് വിശ്വസിക്കാൻ ആയില്ല കാരണം ഞാൻ കണ്ടിട്ടുള്ള ഡോക്ടർ അങ്ങനെ ദേഷ്യപ്പെട്ട് ഒന്നും ഞാൻ കണ്ടിട്ടില്ല.ഇനി എനിക്ക് ആള് മാറിയതാണോ എന്നെ കണ്ടിട്ട് ഇതിന് മുൻപ് കണ്ടിട്ടുള്ളതായിട്ട് ഒരു ഭാവവും കാണിക്കുന്നില്ലലോ.ഏയ്‌ എനിക്ക് മാറിട്ടൊന്നും ഇല്ല ഇത് തന്നെയാ ആള്.

\"നീ എന്താ ദച്ചു ആലോചിക്കുന്നെ?\" ഹൃദ്യ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എന്റെ ആലോചനയിൽ നിന്ന് ഒക്കെ പുറത്തേക്ക് വന്നത്.

അല്ലാ അതികം ദേഷ്യപ്പെടില്ലാത്ത ദേവേട്ടൻ എങ്ങനെ പോലീസും ഒരുപ്പാട് ദേഷ്യപ്പെടുന്ന ആള് ഡോക്ടറും ആയത് എങ്ങനെയെന്ന് ആലോചിച്ചതാ.ഞാൻ അപ്പോൾ വായിൽ തോന്നിയ കള്ളം ഒക്കെ വിളിച്ച് പറഞ്ഞു.

\"ആഹ് അത് ഞാനും ഇടക്ക് ആലോചിക്കാറുണ്ട്\"
ഹൃദ്യ അത് പറഞ്ഞ് ഡോക്ടറിനെ നോക്കിയതും ദേ പുള്ളി അവളെ നോക്കി പേടിപ്പിക്കുന്നു.അതോടെ അവളുടെ ചിരി നിന്നു.

ഞങ്ങൾ അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കുന്ന സമയത്താണ് അമ്മ ചായയുമായി അവിടേക്ക് വന്നത്.

\"ഞങ്ങൾ അങ്ങോട്ട് വരാൻ ഇരിക്കുവായിരുന്നു മക്കളെ നാളെ ഇവിടെ ചെറിയ ഒരു ഫങ്ക്ഷൻ ഇണ്ട് അതിന്റെ കാര്യം പറയാൻ ആയിട്ട്\"

അമ്മ അത് പറഞ്ഞതും ഞാൻ നാളെ എന്ത് ഫങ്ക്ഷൻ എന്ന് ആലോചിക്കുവായിരുന്നു.

\"ആണോ എന്ത് ഫങ്ക്ഷനാ ആന്റി?\"

ആഹാ കറക്റ്റ് സമയത്ത് ആണല്ലോ അവള് ചോദിച്ചേ ഇവര് പോയിട്ട് അമ്മയോട് ചോദിക്കാന്ന് വിചാരിച്ചിരുന്നേ ആയിരുന്നു.

\"അത് മോളെ നാളെ വിച്ചു മോന്റെ ബർത്ത്ഡേ ആണ് അപ്പോ ചെറിയ ഒരു ഫങ്ക്ഷൻ നമ്മൾ ഒക്കെ മാത്രായിട്ട് വെക്കാമെന്ന് വിചാരിച്ചു\"

\"ആഹാ എന്നിട്ട് എന്താ ദച്ചു നീ അത് നേരത്തെ പറയാതെ ഇരുന്നത്?\"

ദൈവമേ നാളെ വിച്ചേട്ടന്റെ ബർത്തഡേയോ ഞാൻ എങ്ങനെയാ ആ കാര്യം മറന്നേ.ശോ ഇനി എന്ത് ഗിഫ്റ്റ് ഏട്ടന് കൊടുക്കും.ഞാൻ ഇങ്ങനെ ഓരോന്നെ ആലോജിച്ചിരുന്നപ്പോഴാണ് ഹൃദ്യ എന്നോട് അത് ചോദിച്ചത്.

\"അ..അത് അമ്മ പറയുന്ന് എനിക്ക് അറിയായിരുന്നു അതാ\"ഞാൻ പെട്ടെന്ന് വായിൽ വന്നത് പറഞ്ഞു.

\"ആഹ് എന്നിട്ട് വിച്ചേട്ടൻ എവിടെ പോയി ആന്റി?\"

ഹൃദ്യ വിചേട്ടാന്ന് വിളിക്കുമ്പോൾ ഒക്കെ എനിക്ക് എന്തോ അത് ഇഷ്ടപ്പെടുന്നില്ല.
എന്തോ അപ്പോൾ മാത്രം ദേഷ്യം തോനുന്നു അവളോട്.

\"അവൻ എന്തോ സാധനങ്ങൾ മേടിക്കാൻ ഉണ്ടെന്നും പറഞ്ഞ് പുറത്തേക്ക് പോയിട്ടുണ്ട്\"

ഇവർ ഇത് എല്ലാം പറഞ്ഞോണ്ട് ഇരുന്നപ്പോഴും ഞാൻ ഡോക്ടറിനെ ഇടക്ക് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.ആളുടെ ഫോണിലേക്ക് കുറച്ച് നേരമായിട്ട് കോൾ വരുന്നുണ്ട് ആള് അത് അറ്റൻഡ് ചെയ്യുന്നില്ല പക്ഷെ.

\"എന്നാ ഞങ്ങൾ ഇറങ്ങട്ടെ ആന്റി പിന്നീട് വരാം\"

ഇത്രയും നേരം മിണ്ടാതെ എല്ലാം കേട്ടിരുന്ന നമ്മുടെ ഡോക്ടർ വേഗം എഴുനേറ്റുകൊണ്ട് പറഞ്ഞു.

\"അത് എന്താ മോനെ വേഗം പോകുന്നെ കുറച്ച് നേരം കൂടെ കഴിഞ്ഞിട്ട് പോകാലോ?\"

\"എനിക്ക് കുറച്ച് കഴിഞ്ഞ് ഒരു മീറ്റിംഗ് ഉണ്ട് ആന്റി അതാ.ഹൃദു നീ വേണെങ്കിൽ കുറച്ച് കഴിഞ്ഞ് വന്ന മതി ഇവിടെ ഇരുന്നോ. എങ്കിൽ ഞാൻ അങ്ങോട്ട് ചെല്ലേട്ടെ\"അത് പറഞ്ഞ് പുള്ളി എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതേ പുറത്തേക്ക് ഇറങ്ങി പോയി.

അപ്പോഴാണ് ഞാൻ ഒരു കാര്യം ആലോജിച്ചത് ഇനി മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് പോയത് ആ കോൾ അറ്റൻഡ് ചെയ്യാൻ ആകുവോ? എന്നാലും ആരായിരിക്കും ഇങ്ങനെ നിർത്താതെ കോൾ ചെയ്തോണ്ടിരുന്നത്? ആരായാലും എനിക്ക് എന്താ? ഞാൻ എന്നെ തന്നെ സ്വയം പറഞ്ഞ് ഹൃദ്യയെ നോക്കിയപ്പോൾ ദേ അവള് എന്നെ തന്നെ നോക്കി ഇരിക്കുന്നു.

\"എന്താണ് മോളെ കൊറേ നേരമായല്ലോ ഒരു ആലോചന?\" അവൾ എന്നെ നോക്കി എന്തോ അർത്ഥം വെച്ച് സംസാരിക്കുന്നതുപോലെ ചോദിച്ചു.

\"എന്ത് ആലോചിക്കാൻ ഞാൻ നാളെ വിച്ചേട്ടന് എന്ത് ഗിഫ്റ്റ് കൊടുക്കുമെന്ന് ആലോജിച്ചതാ\"

\"ശെരിയന്നാ അങ്ങനെ ആയാൽ മോൾക്ക് കൊള്ളാം\" അവൾ വീണ്ടും എന്തോ അർത്ഥം വെച്ച് പറഞ്ഞിട്ട് അമ്മയുടെ അടുത്തേക്ക് പോയി.

ഇവൾ എന്തിനാവും ഇങ്ങനെ അർത്ഥം വെച്ച് സംസാരിക്കുന്നെ? ഞാൻ അതും ആലോജിച് എന്റെ റൂമിലേക്ക് പോയി.അവിടെ ചെന്നപ്പോ ദേ നമ്മുടെ ഡോക്ടർ പുള്ളിടെ റൂമിലെ ജനലിന്റെ കമ്പി ഒക്കെ എണ്ണി ആരോടോ ഭയങ്കര ചിരിയോടെ ഒക്കെ സംസാരിക്കുന്നു.

ഹ്മ്മ്.. അപ്പോൾ ഇതാണല്ലേ ഇങ്ങേരുടെ മീറ്റിംഗ്.എന്നാലും എന്നെ മനസ്സിലായി കാണില്ലേ ആൾക്ക്,അതോ മനസ്സിലായിട്ടും മനസ്സിലാവാത്തപോലെ അഭിനയിക്കുവാണോ? എന്തായാലും ഞാൻ കണ്ടുപിടിച്ചിരിക്കും.

\"ദച്ചു നീ റൂമിലേക്ക് പോന്നപ്പോ എന്താ എന്നെ വിളിക്കാഞ്ഞേ?\" ഹൃദ്യ എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു.

\"അത് ഞാൻ....\"

\"ഹ്മ്മ്...ഒന്നും പറയണ്ട അല്ലേലും കുട്ടിയുടെ ചിന്ത ഇപ്പോൾ ഇവിടെ അല്ലാലോ\"
അത് പറഞ്ഞ് അവൾ ബെഡിലേക്ക് ഇരിക്കാൻ തുടങ്ങിയപ്പോഴാണ് അപ്പുറത് നിൽക്കുന്ന ഡോക്ടറിനെ കാണുന്നത്.

\"ഓയ് ധ്രുവിയെട്ടോയ്\"

ഹൃദ്യയുടെ വിളികേട്ട് പുള്ളി വേഗം എന്റെ റൂമിലേക്ക് നോക്കി.വിളിച്ചത് ഹൃദ്യ ആണെങ്കിലും ആളുടെ നോട്ടം വന്ന് നിന്നത് എന്റെ നേരെ ആയിരുന്നു.ഞാൻ പെട്ടെന്ന് ടേബിളിൽ കൊണ്ട് വെച്ചിരുന്ന എന്റെ ബാഗ് എടുത്ത് വെറുതെ തുറന്ന് നോക്കാൻ തുടങ്ങി.

\"ആരാ ഏട്ടാ ഫോണിൽ?\"

\"ആരാണെന്ന് അറിയണെന്ന് നിർബന്ധം ആണോ?\" ഹൃദ്യക്കുള്ള മറുപടി സ്പോട്ടിൽ തന്നെ കിട്ടി.പുള്ളി അപ്പോൾ തന്നെ റൂമിൽ നിന്നും ഫോണുമായി ഇറങ്ങി പോകുന്നത് കണ്ടു.

\"എന്റെ പൊന്നെ ഇങ്ങനെ ഒരു സാധനം. ഇന്നലെ വന്നപ്പോൾ മുതൽ ഏത് നേരവും ഫോൺ വിളിയാ.ആരാണെന്ന് ദൈവത്തിന് അറിയാം.ചിലപ്പോ ഇനി എന്റെ വരാൻ പോകുന്ന ഏട്ടത്തി ആണോ
എന്തോ?\"

ഹൃദ്യ പറയുന്നത് കേട്ട് എനിക്ക് എന്തോപോലെ തോന്നി അപ്പോൾ അന്ന് എന്നെ ഇഷ്ടാണെന്ന് പറഞ്ഞത് വെറുതെ ആയിരുന്ന് കാണുവോ.ആവും അല്ലായിരുന്നെങ്കിൽ ഇന്ന് എന്നെ ഇവിടെ വെച്ച് കണ്ടപ്പോൾ എന്തേലും ഒരു ഭാവവിത്യാസം ഞാൻ ആ മുഖത്ത് കണ്ടേനെ.

\"വീണ്ടും തുടങ്ങിയോ നിന്റെ ആലോചന? ആരെ കുറിച്ച ഇതിന് മാത്രം ആലോചിക്കുന്നെ ആരവേട്ടൻ ആണോ ആള്?\"

\"ഒന്ന് പോയെ ഹൃദു ഞാൻ എന്റെ വിച്ചേട്ടനെ പറ്റി ആലോജിച്ചതാ\"

\"എപ്പോ ചോദിച്ചാലും വിച്ചേട്ടൻ നീ സത്യം പറ ആരാവേട്ടനെ കുറിച് തന്നെ അല്ലെ ആലോചിച്ചേ?\"

\"ഹൃദു നീ എന്റെ കൈയിന്ന് മേടിക്കുവേ ഞാൻ പറഞ്ഞില്ലേ വിച്ചേട്ടനെക്കുറിച്ച ആലോചിച്ചെന്ന്\"ഞാൻ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.

\"എന്റെ ദച്ചു ഞാൻ വെറുതെ പറഞ്ഞതാ ഞാൻ സമ്മതിച്ചു നീ വിച്ചേട്ടനെ പറ്റി തന്നെയാ ആലോചിച്ചേ\"അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

\"ഹൃദു ഞാൻ പറയുന്നത്കൊണ്ട് നിനക്ക് ഒന്നും തോന്നരുത് നീ വിച്ചേട്ടാന്ന് വിളിക്കണ്ട\"

\"ഏഹ് അതെന്താ? ഞാൻ ഇടക്ക് ശ്രെദ്ധിച്ചിരുന്നു വിച്ചേട്ടാ എന്ന് ഞാൻ വിളിക്കുമ്പോൾ നിന്റെ മുഖം മാറുന്നത്\"

\"അത് ഞാൻ മാത്രമേ ഇത്രയും നാളും വിച്ചേട്ടനെ അങ്ങനെ വിളിച്ചിട്ടോള്ളൂ.എന്റെ നേരത്തെ ഉള്ള കൂട്ടുകാരെകൊണ്ട് പോലും ഞാൻ ഇങ്ങനെ വിളിക്കാൻ സമ്മതിച്ചിരുന്നില്ല\"

\"ഓഹ് അതാണോ കാര്യം എന്നാ ഞാൻ ഇനി വിച്ചേട്ടാന്ന് വിളിക്കില്ലട്ടോ.വിഷ്ണു ഏട്ടാ എന്ന് വിളിക്കലോ?അതിന് കുഴപ്പം ഇണ്ടോ പോലും?\"ഹൃദ്യ ഒരു ചിരിയോടെ ചോദിച്ചു.

\"ഏയ്‌ കുഴപ്പമില്ല\" ഞാനും ഒരു ചിരിയോടെ പറഞ്ഞു.

\"എന്നാ എന്റെ കുട്ടി വന്നാട്ടെ നമ്മുക്ക് താഴേക്ക് പോകാം നിന്നേം വിളിച്ചോണ്ട് വരാൻ പറഞ്ഞ് വിട്ടതാ എന്നെ ആന്റി\"

ഞാനും ഹൃദ്യയും താഴേക്ക് ചെന്നപ്പോൾ അമ്മ അവിടെ ഒരു ബൗളിൽ കൊറേ കട്ട്‌ലൈറ്റ് ഒക്കെ എടുതൊണ്ട് നിൽക്കുന്നുണ്ട്.നന്ദനത്തിലേക്ക് പോകാൻ ആയി ആള് റെഡി ആയി നില്കുന്നതാണ്.

\"എത്ര നേരായി പിള്ളേരെ നിങ്ങളെ നോക്കി ഞാൻ ഇവിടെ നിക്കുന്നു\"

അമ്മ പറയുന്നത് കേട്ടാൽ തോന്നും നന്ദനത്തിലേക്ക് പോവാൻ ഒരുപാട് ദൂരം ഉണ്ടെന്ന്.ആകെ 4 സ്റ്റെപ്പ് നടന്ന മതി അതിനാണ് ഈ കാത്തിരിക്കുന്നത്.

\"മാതശ്രീ നടന്നോട്ടെ ഞങ്ങൾ എത്തിയല്ലോ\"
ഞാൻ അമ്മയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.

\"ഓഹ് ആയിക്കോട്ടെ പുത്രി\"അമ്മ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞിട്ട് മുമ്പിലായി നടന്നു.

ഞങ്ങൾ നന്ദത്തിലേക്ക് ചെന്നപ്പോ ദേവേട്ടൻ സ്റ്റേഷനിൽ നിന്ന് വന്നിട്ടേ ഉണ്ടായിരുന്നുള്ളു.

\"ആഹാ ഇത് ആരൊക്കെയാ? ഞങ്ങളെ കണ്ട് ഹൃദ്യയുടെ അമ്മ സിത്താരാന്റി ഹാളിലേക്ക് വന്നുകൊണ്ട് ചോദിച്ചു\"

\"ഇത് കുറച്ച് കട്ട്‌ലൈറ്റാ\" അമ്മ കൈയിൽ ഇരുന്ന ബൗൾ ആന്റിയുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

\"ആഹ് കട്ട്‌ലൈറ്റ് ഇഷ്ടമുള്ള ആള് ദേ ഇരിക്കുന്നു\" ആന്റി ദേവേട്ടനെ നോക്കി പറഞ്ഞു.

അപ്പോഴും എന്റെ കണ്ണുകൾ അവിടെ ഒരാളെ മാത്രം അനുസരണയില്ലാതെ തേടികൊണ്ടിരുന്നു.


                                                      തുടരും.....

ഇന്നത്തെ പാർട്ട്‌ എന്തോരും നന്നായിന്ന് അറിയില്ല എന്തായാലും റിവ്യൂ, റേറ്റിംഗ് തരണേ🌝

സഖി🦋🧸

അലൈപായുതേ💜(പാർട്ട്‌:6)

അലൈപായുതേ💜(പാർട്ട്‌:6)

4.8
9554

അപ്പോഴും എന്റെ കണ്ണുകൾ അനുസരണയില്ലാതെ അവിടെ ഒരാളെ മാത്രം തേടികൊണ്ടിരുന്നു.പക്ഷെ ആളെ അവിടെ എങ്ങും കാണുന്നുണ്ടായിരുന്നില്ല.\"ദച്ചു വാ നമ്മുക്ക് എന്റെ റൂമിൽ പോവാം\"ഹൃദ്യ എന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.ഞാൻ അമ്മയെ നോക്കിയപ്പോൾ പോയിട്ട് വരാൻ പറഞ്ഞു. ഞാൻ ഒരു പുഞ്ചിരിയോടെ ഹൃദ്യയുടെ കൂടെ അവളുടെ റൂമിലേക്ക് പോയി.എന്റെ റൂം പോലെ തന്നെയാണ് അവളുടേതും എന്നാലും കുറച്ച് വ്യത്യാസങ്ങളും ഉണ്ട്.ഞങ്ങൾ അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞോണ്ട് ഇരുന്നപ്പോഴാണ് ഹൃദ്യയുടെ അച്ഛൻ രാമകൃഷ്ണൻ അങ്കിൾ അവളെ താഴേക്ക് ചെല്ലാൻ പറഞ്ഞ് വിളിച്ചത്.\"ഞാൻ ഇപ്പൊ വരാം ദാച്ചു നീ ഇവിടെ ഇരിക്ക്‌\"