❤️നിന്നിലലിയാൻ❤️-25
തലയ്ക്കു വളരെ ഭാരം തോന്നി കണ്ണുകൾ വലിച്ചു തുറന്നു. നോക്കിയപ്പോൾ മുകളിൽ ഫാൻ കറങ്ങുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അതൊരു ഹോസ്പിറ്റൽ മുറിയാണെന്ന് അവൾക് മനസിലായി. ആദിയുടെ മുഖം മനസിലേക്ക് വന്നതും അവൾ പെട്ടന്ന് എഴുന്നേൽക്കാൻ ശ്രെമിച്ചു.
\"\"ആഹ്... \"\"
അപ്പോഴാണ് കൈയിലെ ഡ്രിപ് കുത്തിയിരിക്കുന്നത് അവൾ കാണുന്നത്. അവളുടെ ശബ്ദം കേട്ടു ഗായത്രി അവളുടെ അടുത്തേക്ക് വന്നു.
\"\"മോളെ.... \"\"
\"\"അമ്മേ... \"\"ഒരു പൊട്ടിക്കരച്ചിലോടെ അവൾ ഗായത്രിയുടെ നെഞ്ചിലേക് വീണു..
മകളുടെ ഈ അവസ്ഥ കണ്ടു ആ അമ്മ മനം തേങ്ങി. അവർ അവളുടെ പുറത്തൂടെ തഴുകി അവളെ സമധാനിപ്പിച്ചുകൊണ്ടിരുന്നു.
\"\"അമ്മേ.. എന്റെ കണ്ണേട്ടൻ.... എനിക്ക് സഹിക്കാൻ പറ്റുന്നില്ല... കണ്ണേട്ടൻ ഇല്ലെങ്കിൽ ഞാൻ ഇല്ല.. \"\"അവൾ ഓരോന്നും പതം പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു.
ഈ കാഴ്ച കണ്ടാണ് ശേഖരൻ അങ്ങോട്ട് കയറിവന്നത്. മകളെ കണ്ടു അയാളുടെ കണ്ണ് നിറഞ്ഞു. അദ്ദേഹം വേഗം തന്നെ അവളുടെ അടുത്തേക് പോയി തലയിൽ കൈ വച്ചു. അച്ഛന്റെ സാമിപ്യം മനസിലാക്കിയെന്നോണം അവൾ തലയുയർത്തി നോക്കി.
\"\"അച്ഛാ.. എനിക്ക് ഇപ്പോൾ എന്റെ കണ്ണേട്ടനെ കാണണം. അച്ഛ എന്നേ കൊണ്ടുപോകുമോ കണ്ണേട്ടന്റെ അടുത്തേക്ക്.. പ്ലീസ് അച്ഛേ... \"\"
അച്ഛ കൊണ്ടുപോകാം മോളെ ഈ ഡ്രിപ്പ് ഒന്ന് തീർന്നോട്ടെ..
\"\"വേണ്ടാ അച്ഛാ എനിക്കിപ്പോ കാണണം എന്റെ കണ്ണേട്ടനെ... കൊണ്ടു പോ അച്ഛാ.. അമ്മേ പറ അമ്മേ.. \"\"
\"\"ഇതിപ്പോ തീരുമെടാ... എന്നിട്ട് നമുക്ക് ഒരുമിച്ചു പോകാം.. \"\"
എന്ന് പറഞ്ഞു അയാൾ അവളെ സമാധാനിപ്പിച്ചു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
കുറച്ചു സമയത്തിന് ശേഷം ആമിയെയും കൊണ്ടു ഐ സി യു വിനു മുന്നിലേക്ക് കൊണ്ടുപോകുമ്പോൾ അവിടെ മാധവന്റെ ഇരുവശവും ചേർന്ന് ശ്രീദേവിയും ലച്ചുവും കരഞ്ഞു തളർന്നു ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചപ്പുറത്തേക് മാറി നവീനും. യന്ത്രികമായി അവളുടെ കാലുകൾ ഐ സി യു വിന്റെ വാതിലുകൾ ലക്ഷ്യമാക്കി നടന്നു. അവൾ വാതിലിലൂടെ നോക്കിയെങ്കിലും അവനെ കാണാൻ പറ്റിയില്ല.. അവൾ ആ വാതിലിനു നേരെ കൈ വച്ചു കൊണ്ടു കണ്ണേട്ടാ എന്ന് വിളിച്ചുകൊണ്ട് ഉറക്കെ കരഞ്ഞു നിലത്തേക് ഊർന്നിരുന്നു. അവളെ പിടിച്ചുയർത്താനായി മാധവനും ശേഖരനും വന്നു.
\"\"അച്ഛേ എനിക് ഒന്നു കാണാൻ പറ്റുമോ \"\"
\"\"മോളെ ഇപ്പോൾ പറ്റില്ല അവനു അവിടെ സർജറി നടന്നോണ്ടിരിക്കാ...
ഇപ്പോൾ മോള് ഇവിടെ ഇരിക്ക് അച്ഛ ഡോക്ടറോട് ചോദിച്ചു നോക്കട്ടെ \"\"
അവളെ ശ്രീദേവിയോടൊപ്പം ഇരുത്തി. അവൾ അവരുടെ തോളിലേക് ചാരി ഇരുന്നു.
കുറച്ചു കഴിഞ്ഞതും ഡോക്ടർ പുറത്തിറങ്ങി. നവി നേരെ ഡോക്ടറിന്റെ അടുത്തേക് പോയി.
\"\"ഡോക്ടർ.. ആദിക് ഇപ്പോൾ എങ്ങനെ ഉണ്ട്.. \"\"
അവന്റെ ചോദ്യം കേട്ടതും ആമി തലയുയർത്തി നോക്കി..
\"\"ഒരു 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല..നല്ല ആഴത്തിലുള്ള മുറിവായിരുന്നു. നല്ല ബ്ലഡ് ലോസ് ഉണ്ട്. ഞങ്ങൾ മാക്സിമം ട്രൈ ചെയ്തിട്ടുണ്ട്. Let hop for best \"\"എന്ന് പറഞ്ഞു നവിയുടെ തോളത്തു തട്ടി അദ്ദേഹം നടന്നകന്നു. ആമിയെ ഒന്ന് നോക്കി നവീൻ പുറകെ ചെന്നു...
\"\"ഡോക്ടർ .... \"\"
അയാൾ തിരിഞ്ഞു നോക്കി..
\"\"അത് സാർ.. ആദിത്യന്റെ വൈഫ് ആണ് അത് അവനെ ഒന്ന് കയറി കാണാൻ പറ്റുമോ അവൾക്. ഒന്നും വേണ്ടാ ഒന്നു കണ്ടാൽ മാത്രം മതി... \"\"
അദ്ദേഹം അവളുടെ നിർവികാരമായ മുഖത്തേക് നോക്കി. അയാൾക് സ്വന്തം മകളെ ഓർമ വന്നു. തന്റെ മകൾ ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ഈ പ്രായം ആയിരിക്കും. എന്തുകൊണ്ടോ അദ്ദേഹത്തിന് അവളോട് ഒരു പ്രത്യേക വാത്സല്യം തോന്നി. എന്നിട്ട് നവിയുടെ മുഖത്തേക് നോക്കി.
\"\"കയറി കണ്ടോളൂ... പക്ഷെ പേഷ്യന്റിനെ ശല്യം ചെയ്യാൻ പാടില്ല.തൊടരുത്. സർജറി കഴിഞ്ഞതേ ഉള്ളൂ പെട്ടന്ന് ഇൻഫെക്ഷൻ ആകാൻ ചാൻസ് ഉണ്ട്, കണ്ടിഷൻ വളരെ മോശമാണ്. സൊ കണ്ടിട്ട് പെട്ടന്ന് ഇറങ്ങണം.\"\"
\"\"താങ്ക് യൂ ഡോക്ടർ.. \"\"അവൻ നന്ദിപൂർവം അദ്ദേഹത്തെ നോക്കി. അയാൾ ഒരു ചിരി സമ്മാനിച്ചു നടന്നു പോയി. നവി വേഗം തന്നെ ആമിയുടെ അടുത്തേക്ക് പോയി അവളുടെ തോളിൽ കൈ വച്ചു. അവൾ അവന്റെ മുഖത്തേക് നോക്കി. അവൻ അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു.
\"\"ഡോക്ടറിനോട് ഞാൻ സമ്മതം വാങ്ങിയിട്ടുണ്ട് ആമി പോയി അവനെ കണ്ടോളൂ. പെട്ടന്നിറങ്ങണെ. \"\"
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവനെ നന്ദിയോടെ നോക്കിയിട്ട് അകത്തേക്കു പോയി.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഐ സി യു വിൽ പലതരം മെഷീനുകൾക്കിടയിൽ കിടക്കുകയായിരുന്നു ആദി. അവന്റെ കിടപ്പുകണ്ടു അവളുടെ നെഞ്ച് പൊടിയുന്നത് പോലെ തോന്നി. ഇപ്പോഴും അവന്റെ മുഖത്തെ തെളിച്ചതിനു ഒരു കോട്ടവും വന്നില്ല. കണ്ണുകൾ അടച്ചുകിടക്കുന്ന അവന്റെ മുഖത്തേക് അവളുടെ നോട്ടം പാറി വീണു. കൈവിരലുകളാൽ അവന്റെ മുടിയിൽ തലോടി ആ നെറുകയിൽ ഉമ്മ വച്ചു. അവളുടെ കണ്ണിൽ നിന്നും നീർതുള്ളികൾ അവന്റെ മുഖത്തേക് ചിന്നി ചിതറി.
\"\"കണ്ണേട്ടാ....
കണ്ണേട്ടൻ എന്നേ കേൾക്കുന്നുണ്ടോ... കണ്ണേട്ടനറിയോ ഇന്ന് ഞാൻ എത്രത്തോളം സന്തോഷവതിയായിരുന്നെന്നു... നമുക്കിടയിലേക് ഒരാള് കൂടി വരാൻ പോകുവാ...
കണ്ണേട്ടൻ എപ്പോഴും പറയാറില്ലേ ഞാനും നമ്മുടെ കുഞ്ഞും മാത്രമുള്ള ഒരു ലോകം തീർക്കണമെന്ന്... എന്നിട്ട് ഇപ്പോൾ കണ്ണേട്ടൻ ഇങ്ങനെ കിടന്നാലെങ്ങനെയാ... ഒന്ന് കണ്ണു തുറക്ക് കണ്ണേട്ടാ.... \"\" അവൾ അതും പറഞ്ഞു വിതുമ്പി. കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി അവിടെ നിന്നു.
\"\"മതി... മതി... സമയം ആയി.ഇനി പിന്നെ കാണാം.. അധികനേരം നിർത്താൻ പാടില്ലെന്ന ഡോക്ടർ പറഞ്ഞത്. \"\" ഒരു സിസ്റ്റർ അവളെ അവനരികിൽ നിന്നും പിടിച്ചു മാറ്റി.
\"\"പെട്ടന്ന് തന്നെ എന്റെ പഴയ കണ്ണേട്ടനായിട്ട് വരണേ \"\"എന്ന് പറഞ്ഞു അവൾ ഒന്നൂടെ അവന്റെ നെറുകയിൽ ചുംബിച്ചു വേഗത്തിൽ പുറത്തേക്കോടി. കരഞ്ഞുകൊണ്ട് വരുന്ന ആമിയെ കണ്ടതും അച്ഛമാരുടെയും അമ്മമാരുടെയും കണ്ണുകൾ നിറഞ്ഞു. ശ്രീദേവി അവളെ ചേർത്തു പിടിച്ചു.
\"\"വാ മോളെ വന്നു വല്ലതും കഴിക്ക് ഈ സമയത്ത് ഇങ്ങനെ ഒന്നും കഴിക്കാതിരിക്കരുത്. അത് അകത്തുള്ള ആളിന് ദോഷമാണ്. \"\"ശ്രീദേവി തന്നിൽ നിന്നും അകറ്റിക്കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.
അവൾ പെട്ടന്ന് ശ്രീദേവിയുടെ മുഖത്തേക് നോക്കി അവൾക്ക് അതിശയമായിരുന്നു അമ്മ എങ്ങനെ അറിഞ്ഞു എന്നുള്ളത്. മറ്റുള്ളവരുടെ അവസ്ഥയും മരിച്ചായിരുന്നില്ല. ആർക്കും അറിയില്ലായിരുന്നു അവൾ ഗർഭിണി ആണെന്നുള്ള കാര്യം...
\"\"എനിക്കറിയാം മോളെ ഒന്നുമില്ലേലും ഞാനും ഒരമ്മ അല്ലേ എനിക്ക് മനസിലാകും.\"\" എന്ന് പറഞ്ഞു അവളുടെ നെറുകയിൽ കണ്ണുനീരാൽ ചാലിച്ച ചുംബനം നൽകി.
\"\"അറിഞ്ഞോ നമ്മൾ അച്ചാച്ചനും അമ്മമ്മയും ആകാൻ പോകുകയാ\"\" എന്ന് ശ്രീദേവി എല്ലാരേയും നോക്കി പറഞ്ഞു. എല്ലാവർക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു...
ആഹാരം ഒന്നും ഇറങ്ങുന്നില്ലെങ്കിലും എല്ലാരുടെയും നിർബന്ധം കാരണം അവൾ ഒരു ജ്യൂസ് കുടിച്ചെന്നു വരുത്തി. കിടക്കയിലേക്ക് കിടന്നു. കണ്ണടക്കും തോറും ആദിയുടെ ഓർമ്മകൾ അവളിലേക്കു ഓടി വന്നു. കണ്ണേട്ടനോടൊത്തുള്ള ഓരോ രാത്രിയും എത്ര പെട്ടന്നാണ് പോയി കൊണ്ടിരുന്നേ. ഇന്നത്തെ രാത്രിയ്ക് ഒരുപാട് ദൈർഘ്യമേറിയതായി തോന്നി അവൾക്ക്. ആ രാത്രി ഉറങ്ങാതെ അവൾ നേരം വെളുപ്പിച്ചു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
പിറ്റേന്ന് ഐ സി യു വിനു മുൻപിൽ നിൽക്കുന്ന സമയത്താണ്. പെട്ടന്ന് ഡോർ തുറന്നു ഒരു നേഴ്സ് ഡോക്ടറിന്റെ കാബിനിലേക് ഓടുന്നത് കണ്ടത്. അത് കണ്ടതും എല്ലാവർക്കും ടെൻഷൻ ആയി.പെട്ടന്ന് തന്നെ ആ സിസ്റ്ററിന്റെ കൂടെ ഡോക്ടറും അകത്തേക് പ്രവേശിച്ചു. കൂടാതെ വേറെ ഡോക്ടർസും സിസ്റ്റർസും അകത്തേക്കു ടെൻഷനോടെ പോകുന്നത് കണ്ടു. ആമി ഒരു പ്രതിമ കണക്കെ തറഞ്ഞു നിന്നു. കണ്ണിൽ നിന്നും ധാര ധാരയായി വെള്ളം വന്നു കൊണ്ടിരുന്നു. ശ്രീദേവി സകല ദൈവങ്ങളെയും മനമുരുകി വിളിച്ചു. കുറച്ചു കഴിഞ്ഞതും ഡോർ തുറക്കുന്ന ശബ്ദം കേട്ടു എല്ലാവരും അങ്ങോട്ടേക്ക് നീങ്ങി.
\"\"ഞങ്ങൾ പരമാവധി ശ്രെമിച്ചു പക്ഷെ......
സോറി....... \"\"ഡോക്ടർ മാധവന്റെ തോളിൽ തട്ടി.
എല്ലാവരും നെട്ടിത്തരിച്ചു നിന്നു....
ആമി നിശ്ചല ആയി..... ഈ നിമിഷം തന്നെ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്നവൾ ചിന്തിച്ചു. പതിയെ കണ്ണിൽ ഇരുട്ട് കയറി.... അവൾ താഴേക്കു വീണു...........
തുടരും.....
✍️ദക്ഷ ©️
എന്നേ പൊങ്കാല ഇടാൻ വരണ്ട ഞാൻ ഓടി 🏃♀️🏃♀️🏃♀️🏃♀️🏃♀️
എനിക്കിപ്പഴും ഒന്ന് തന്നെയേ പറയാൻ ഉള്ളൂ വിധിയെ തടുക്കാൻ ആവില്ല മക്കളെ 😒...
❤️നിന്നിലലിയാൻ❤️-26
അവൾ വീഴുന്നതിനു മുൻപേ ശേഖർ അവളെ താങ്ങി പിടിച്ചു.മകളുടെ ദുരവസ്ഥ ഓർത്തു ആ പിതാവിന്റെ മനം ദുഃഖത്തിലാഴ്ന്നു. അവൾ അദേഹത്തിന്റെ പിടി വിട്ടു ഡോക്ടറിന്റെ അടുത്തേക് ഓടി...
\"\"ഡോക്ടർ... എന്റെ കണ്ണേട്ടൻ ഇനി ഉണ്ടാവില്ലേ.. നിങ്ങള് കള്ളം പറയുവല്ലേ..\"\" എന്ന് അയാളുടെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു. അയാൾ എന്ത് പറയണം എന്നറിയാതെ ഉഴറി.
\"\"ഞാൻ എന്റെ കണ്ണേട്ടനെ ഒന്ന് കണ്ടോട്ടെ എന്നേ കൂടാതെ എങ്ങോട്ടും പോകാൻ കഴിയില്ല എന്റെ ഏട്ടന്. \"\"എന്ന് പറഞ്ഞു അവൾ ഡോർ തുറന്ന് അകത്തേക്കു ഓടി. പുറകെ പോകാൻ നിന്ന ശേഖറിനെ ഡോക്ടർ തടഞ്ഞു.....
ശ്രീദേവി ഗായത്രിയെ കെട്ടിപ്പിടിച്ചു കരയുകയായിരുന്