Aksharathalukal

❤️നിന്നിലലിയാൻ❤️-26




അവൾ വീഴുന്നതിനു മുൻപേ ശേഖർ  അവളെ താങ്ങി പിടിച്ചു.മകളുടെ ദുരവസ്ഥ ഓർത്തു ആ പിതാവിന്റെ മനം ദുഃഖത്തിലാഴ്ന്നു.  അവൾ അദേഹത്തിന്റെ പിടി വിട്ടു ഡോക്ടറിന്റെ അടുത്തേക് ഓടി...

\"\"ഡോക്ടർ... എന്റെ കണ്ണേട്ടൻ ഇനി ഉണ്ടാവില്ലേ.. നിങ്ങള് കള്ളം പറയുവല്ലേ..\"\" എന്ന് അയാളുടെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു. അയാൾ എന്ത് പറയണം എന്നറിയാതെ ഉഴറി.

\"\"ഞാൻ എന്റെ കണ്ണേട്ടനെ ഒന്ന് കണ്ടോട്ടെ എന്നേ കൂടാതെ എങ്ങോട്ടും പോകാൻ കഴിയില്ല എന്റെ ഏട്ടന്. \"\"എന്ന് പറഞ്ഞു അവൾ ഡോർ തുറന്ന് അകത്തേക്കു ഓടി. പുറകെ പോകാൻ നിന്ന ശേഖറിനെ ഡോക്ടർ തടഞ്ഞു.....

ശ്രീദേവി ഗായത്രിയെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. ലച്ചുവാണേൽ മാധവന്റെ തോളിൽ ചാഞ്ഞു നിർവികരമായി ഇരിപ്പായി. ചേട്ടനോടുത്തുള്ള മനോഹരമായ നിമിഷങ്ങൾ ആയിരുന്നു അവളുടെ മനസു നിറയെ.
എന്നാൽ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ടു  എന്ത് കാര്യത്തിനും ഒരുമിച്ചുണ്ടായിരുന്ന ഉറ്റ ചങ്ങാതിയെ നഷ്ടപ്പെട്ടതോർത്തു ഒരു ചുമരിനപ്പുറം നിന്നു കരയുകയായിരുന്നു നവീൻ.

ഇതൊക്ക ഒളിഞ്ഞു നിന്നു കണ്ട അയാളുടെ കണ്ണുകളിൽ ഒരു ക്രൂരമായ പുഞ്ചിരി വിടർന്നു.  കുറുക്കന്റെ കൗശലത്തോടെ ഫോണിൽ നിന്നും ഒരു നമ്പറിലേക് വിളിച്ചു നടന്നകന്നു.

******************************

ആമി ആദിയുടെ അടുത്തേക് ഓടി വന്നു ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു.

\"\"ഒന്നു കണ്ണു തുറന്നു നോക്ക് കണ്ണേട്ടാ ഈ പാറുവിനെ തനിച്ചാക്കി പോകാൻ എങ്ങനെ കഴിഞ്ഞു കണ്ണേട്ടാ......
ഈ ജന്മങ്ങളിലും വരും ജന്മങ്ങളിലും നിന്നിലലിഞ്ഞു ചേർന്നു ഒരു പുഴയായി ഒഴുകണം എന്ന് പറഞ്ഞ കണ്ണേട്ടൻ എന്തേ പാതിവഴിയിൽ പിരിഞ്ഞു പോയത്.... \"\"
ഓരോന്നും പതം പറഞ്ഞു അവന്റെ നെഞ്ചിൽ വീണു  കരയുന്നതിന്റെ ഇടയിൽ പെട്ടന്ന് രണ്ടുകൈകൾ  ആമിയെ പൊതിഞ്ഞു. തന്റെ പ്രിയന്റെ ചൂട് അറിഞ്ഞവണ്ണം  നെട്ടലോടെ അവൾ  ആദിയുടെ മുഖത്തേക് നോക്കി. അവൻ ഒരു പുഞ്ചിരിയോടെ തന്നെ നോക്കിയിരിക്കുന്നു. ഈ വയ്യാത്ത അവസ്ഥയിലും അവന്റെ പുഞ്ചിരിക്ക് സൂര്യനെ പോൽ ശോഭ ഉണ്ടായിരുന്നു.
അവളുടെ മുഖത്തു സന്തോഷവും ആശ്ചര്യവും കലർന്ന ഒരു ഭാവം വിരിഞ്ഞു.

\"\"പേടിച്ചു പോയോ എന്റെ പാറൂട്ടി.. \"\"അവൻ ഇടർച്ചയോടെ ചോദിച്ചു..

അവൾ ഒന്നും പറയാതെ അവന്റെ മുഖം ചുംബനങ്ങൾ കൊണ്ടു മൂടി. അവളുടെ കണ്ണുനീർ അവന്റെ മുഖത്താകെ പടർന്നു. ആ കണ്ണുകളും നിറയുന്നുണ്ടായിരുന്നു..
പെട്ടന്ന് ആമിയുടെ തോളിൽ ഒരാൾ കൈ  വച്ചു. അവൾ തിരഞ്ഞു നോക്കി.

\"\"ഡോക്ടർ... \"\"അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു....
അവൾ അവിടെന്ന് പിടഞ്ഞെഴുന്നേറ്റു..

\"\"ഡോക്ടർ എന്റെ കണ്ണേട്ടൻ.... \"\"

\"\"ഒന്നും പറ്റിയില്ല... പിന്നെ ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞത് ദേ മോളുടെ കണ്ണേട്ടൻ പറഞ്ഞിട്ട് തന്നെയാ... \"\"

അവൾ വിശ്വാസം വരാതെ ആദിയുടെയും  ഡോക്ടറിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി...

\"\"ഡോക്ടർ പറഞ്ഞത് സത്യമാണ് മോളെ\"\" എന്ന് പറഞ്ഞുകൊണ്ട് മാധവനും ശേഖറും അങ്ങോട്ടേക്ക് വന്നു...

\"\"അച്ഛാ നിങ്ങൾ എന്തൊക്കെ ആണ് പറയുന്നേ, എനിക്കൊന്നും മനസിലാകുന്നില്ല. \"\"

\"\"മോൾക് ഞങ്ങൾ എല്ലാം പറഞ്ഞു തരാം വാ\"\" എന്ന് പറഞ്ഞു മാധവൻ അവളെ ചേർത്തു പിടിച്ചു... അവൾ കണ്ണനെ ഒന്ന് നോക്കി അവൻ അവരുടെ കൂടെ പോകാനായി കണ്ണുകൾ അടച്ചു മൗനനുവാദം നൽകി. അവൾ  പുറത്തേക് പോകാനായി തിരിഞ്ഞു....

ആമിയെയും കൊണ്ട് രണ്ട് അച്ഛന്മ്മാരും കൂടി റൂമിലേക്ക് ആണ്‌ വന്നത്.

\"\"മോളെ... കണ്ണൻ പറഞ്ഞിട്ടാണ് ഞങ്ങൾ ഇപ്പോൾ ഇങ്ങനെയൊരു നാടകം നടത്തിയത്.\"\"മാധവൻ  അവളോട് പറഞ്ഞു.

\"\"ഇന്നലെ രാത്രി തന്നെ ആദിക്ക് ബോധം വന്നിരുന്നു.. മോള് വയ്യാതെ കിടക്കുവായിരുന്നത് കൊണ്ടാണ് മോളെ വിളിക്കാഞ്ഞത് \"\" ശേഖർ അവളെ ബെഡിൽ ഇരുത്തി.

\"\"പക്ഷെ നിങ്ങൾ ഇപ്പോൾ ഈ കള്ളം പറഞ്ഞതിന്റെ കാരണം എന്താണ് അച്ഛാ എനിക്ക് അതാണ് അറിയേണ്ടത്. എന്തിനു വേണ്ടിയായിരുന്നു എന്റെ കണ്ണേട്ടൻ മരിച്ചതെന്ന് പറഞ്ഞത്.. പറ....\"\"

\"\"അത് മോളെ... അവനെ അപകടപ്പെടുത്തിയവരെ പറ്റി ഒരു സൂചന അവനു കിട്ടിയിട്ടുണ്ട്. അവൻ അന്വേഷിക്കുന്ന കേസിലെ ക്രിമിനൽ തന്നെയാണോ അത് എന്നൊരു സംശയം അവനുണ്ട്. ഇപ്പോൾ അവൻ കുഴപ്പമൊന്നും കൂടാതെ തിരിച്ചെത്തി എന്നറിഞ്ഞാൽ അവർ പിന്നെയും അപായപ്പെടുത്താൻ ശ്രെമിച്ചേക്കും. അവരെ ട്രാക്ക് ചെയ്യാൻ അവന്റെ പോലീസ് സന്നാഹങ്ങൾ ഇറങ്ങിയിട്ടുണ്ട്. അവരെ പിടിക്കുന്നത്  വരെയെങ്കിലും ആദി റിക്കവർ ചെയ്ത കാര്യം ആരും  അറിയാൻ പാടില്ല. അറിഞ്ഞാൽ ചിലപ്പോൾ അവർ രക്ഷപ്പെടാനുള്ള സാധ്യത കൂടുതൽ ആണ്‌. \"\"മാധവൻ പറഞ്ഞു നിർത്തി.

\"\"മോള് ഇപ്പോൾ നല്ല ക്ഷീണിതയാണ് കുറച്ചു നേരം ഇവിടെ കിടക്ക് ഞാൻ അമ്മയെ പറഞ്ഞുവിടാം. \"\"ശേഖർ അവളുടെ തലയിൽ തലോടി.

അവൾ പതിയെ ബെഡിലേക് ചാഞ്ഞിരുന്നു. അവൾ ദൈവത്തോട് നന്ദി പറയുകയായിരുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയതിനെ തിരിച്ചു തന്നതിന്. പതിയെ അവൾ അവളുടെ വയറിൽ തലോടി.

\"\"വാവേ...വാവേടെ അച്ഛ എങ്ങും പോയിട്ടില്ല കേട്ടോ... നമ്മുടെ കൂടെ തന്നെ ഉണ്ടാകും. അമ്മ പെട്ടന്ന് നേരത്തെ അങ്ങനെയൊക്കെ കേട്ടപ്പോ പേടിച്ചുപോയി കുഞ്ഞാ.... ഒരു നിമിഷത്തേക് എന്റെ വാവേയേം കൊണ്ടു അച്ഛ പോയ വഴിയേ പോയാലോ എന്ന് വരെ അമ്മ ചിന്തിച്ചു... \"\"ഒരു തുള്ളി കണ്ണീർ കണം അവളുടെ വയറിൽ പതിഞ്ഞു.

കുറച്ചു കഴിഞ്ഞതും ഗായുവും ശ്രീയും ലച്ചുവും അങ്ങോട്ടേക്ക് വന്നു. ഇതിനോടകം തന്നെ അവരോടും നവി എല്ലാം പറഞ്ഞിരുന്നു.

ആമിയെ കണ്ടതും ശ്രീദേവി അങ്ങോട്ടേക്ക് ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു.

\"\"അമ്മേ... \"\"

\"\"കണ്ണന് ഒന്നും പറ്റിയിട്ടില്ല മോളെ.. \"\"

\"\"അച്ഛൻ എന്നോട് പറഞ്ഞമ്മേ... \"\"

\"\"ഒരു നിമിഷം ഞാൻ അങ്ങ് ഇല്ലാണ്ടായതു പോലെ തോന്നി മോളെ. ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മോന് എന്തേലും പറ്റിയാൽ.... \"\"
പറഞ്ഞത് മുഴുവനാക്കാതെ അവർ വിതുമ്പി.

ഗായു അങ്ങോട്ടേക്ക് വന്നു ശ്രീദേവിയുടെ ചുമലിൽ കൈ വച്ചു. ഒന്നുമില്ലെന്നു കണ്ണടച്ച് കാണിച്ചു.
ആമി ലച്ചുവിനെ നോക്കി... കരഞ്ഞു മുഖമെല്ലാം ചുകന്നിരുന്നു അവളുടെ. ആമി അവളെ അടുത്തേക് വിളിച്ചു. ലച്ചു ആമിയുടെ അടുത്തേക് വന്നു. രണ്ടുപേരും കെട്ടിപിടിച്ചു കൊണ്ടു കരഞ്ഞു സങ്കടങ്ങളെല്ലാം ഒഴുക്കി കളഞ്ഞു.

********************************

കുറച്ചു കഴിഞ്ഞതും  എ എസ് ഐ ആനന്ദ് ഹോസ്പിറ്റലിലേക് വന്നു. അവൻ നേരെ ഐ സി യൂ വിലുള്ള ആദിയുടെ അടുത്തേക് പോയി...
കണ്ണടച്ച് കിടക്കുകയായിരുന്നു ആദി.

\"\"സർ.... \"\"

അവൻ പതിയെ കണ്ണു തുറന്നു..

\"\"ഹാ.. ആനന്ദ്.. എന്തായി കാര്യങ്ങൾ.. അവനെ ട്രേസ് ചെയ്തോ \"\"

\"\"സർ.. സാറിനെ കുത്തിയ ആളെ കിട്ടി.. അവൻ ഒരു വാടക ഗുണ്ട ആണ്‌.
അവിടെ  എസ് ഐ  അശോക് സാർ അവനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാ. പക്ഷെ അവൻ ഒന്നും തുറന്നു പറയുന്നില്ല.. \"\"

\"\"അവൻ പറയില്ല.... പക്ഷെ എനിക്ക് ഒന്നറിയാം ഇതിനു പിന്നിൽ ആ സത്യപാലൻ അല്ല എന്ന്..\"\" ആദി ഒന്ന്  ഗൂഢമായി ചിരിച്ചു.

\"\"പിന്നെ ആരാണ് സാർ..\"\" ആനന്ദിനു ആകാംഷ ആയി.

\"\"അത് എനിക്കും അറിയില്ല... പക്ഷെ ഞാൻ കണ്ടുപിടിച്ചിരിക്കും..
താൻ ഒരു കാര്യം ചെയ്യ്... \"\"അപ്പോഴേക്കും ആനന്ദിന്റെ ഫോൺ റിങ് ചെയ്തു..

\"\"സർ  വൺ മിനുട്ട്..\"\" എന്ന് പറഞ്ഞു ആനന്ദ് പുറത്തേക്കിറങ്ങി.

കുറച്ചു കഴിഞ്ഞതും അയാൾ അകത്തേക്ക് കയറി വന്നു..

\"\"സാർ.. അവൻ സത്യപാലന്റെ പേരാണ് പറഞ്ഞത്... \"\"

ആദി ഉറക്കെ ചിരിച്ചു..

\"\"എന്താ സാർ... \"\"

\"\"ശത്രു സത്യപാലൻ അല്ല. ഞാനും സത്യപാലനും തമ്മിലുള്ള പ്രേശ്നങ്ങൾ അറിയാവുന്ന മൂന്നാമതൊരാൾ ആണ്‌ ശരിക്കും വില്ലൻ.. \"\"ആദി കണ്ണുകൾ കുറുക്കി.

\"\"അപ്പോ ഇനി എന്താ ചെയ്യേണ്ടേത് സാർ..\"\"

\"\"ഇപ്പോൾ നമ്മൾ സത്യപലനു എതിരെ തിരിയണം. അങ്ങനെ ചെയ്താൽ  ശരിക്കുള്ള ശത്രു ഒന്ന് പതുങ്ങും
അവൻ  അണിയറയിൽ നിന്നു ഹൈഡ് ആൻഡ് സീക് കളിക്കട്ടെ തല്ക്കാലം. \"\"

\"\"സാറിനെങ്ങനെ മനസിലായി ശത്രു മറ്റൊരാൾ ആണെന്ന്.. \"\"

\"\"എന്ത് കുറ്റം ചെയ്താലും ഒരു കുഞ്ഞു തെളിവ് എന്തെങ്കിലും എവിടെയെങ്കിലും നശിക്കാതെ  ദൈവം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും\"\" എന്ന് പറഞ്ഞു അവൻ ഒന്ന് പുഞ്ചിരിച്ചു.

അതിനു മറുപടിയെന്നോണം ആനന്ദും ഒന്നു പുഞ്ചിരിച്ചു.

\"\"എന്നാൽ ശരി സാർ.. ഞാൻ ആ സത്യപാലനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ചെയ്യട്ടെ. \"\"

\"\"ഓക്കേ ആനന്ദ്.. \"\"

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ആദി ഇന്നാണ് ഡിസ്ചാർജ് ആവുന്നത്. ഇതിനിടയിൽ സത്യപാലനെ അറസ്റ്റ് ചെയ്തു.  തലകറക്കവുമൊക്കെയായി ആദിയുടെ അതേ റൂമിൽ തന്നെ ഡ്രിപ് ഇട്ടു കിടത്തുകയായിരുന്നു ആമിയെയും. ആദി റിക്കവർ ആയി വന്നപ്പോൾ തന്നെ ആമിയുടെ ക്ഷീണം ഒക്കെ കുറഞ്ഞു. ചുറ്റും എല്ലാവരും ഉള്ളതുകൊണ്ട് അവർക്ക് രണ്ടുപേർക്കും പരസ്പരം സംസാരിക്കാൻ ഒന്നും പറ്റിയില്ല. എങ്കിലും കണ്ണുകൾ കൊണ്ടു അവർ ഒരുപാട് സംസാരിച്ചു. ഇതിനിടയിൽ ശിവയുടെ ഫാമിലിയും അവരെ കാണാനായി ഹോസ്പിറ്റലിലേക് വന്നിരുന്നു.
അങ്ങനെ ഇന്ന് ഉച്ചയോടെ ആദി ഡിസ്ചാർജ് ആയി വീട്ടിലേക് വന്നു. ആദിക് സ്റ്റെപ് കയറാൻ ബുദ്ദിമുട്ടുള്ളത് കൊണ്ടു താഴെയുള്ള റൂമിലേക്കാണ് കൊണ്ടു വന്നത്. ഹോസ്പിറ്റലിൽ നിന്നും വന്നതുകൊണ്ട് തന്നെ എല്ലാവരും അവനെ കാണാനായി വന്നിരുന്നു. അതുകൊണ്ട് തന്നെ ആദിക്കും അമിക്കും ഒന്ന് സംസാരിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. രാത്രി പണികളൊക്കെ ഒതുക്കി ആമി റൂമിലേക്കു വരുമ്പോൾ ആദി കണ്ണടച്ച് കണ്ണിനുമുകളിൽ കൈ വച്ചു കിടക്കുക ആയിരുന്നു. അവൾ പതിയെ അവനടുത്തേക് പോയി അവന്റെ നെറുകയിൽ തലോടി. തന്റെ പ്രിയതമയുടെ സാമിപ്യം മനസിലാക്കിയെന്നോണം അവൻ കണ്ണു തുറന്നു അവളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. അവൾ അവന്റെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു. എന്നിട്ട് പതിയെ അവന്റെ സ്റ്റിച്ചിട്ട മുറിവിൽ തലോടി അവിടെയും ചുംബിച്ചു. എന്നിട്ട് അവന്റെ കണ്ണുകളിലേക് നോക്കി...

\"\"എന്റെ പെണ്ണേ നീ ഇങ്ങനെ നോക്കല്ലേ. എനിക്കും വയ്യ നിനക്കും വയ്യ \"\"എന്നൊരു കുസൃതി ചിരിയാലേ അവൻ പറഞ്ഞു.

പെട്ടന്ന് അവളുടെ കണ്ണിൽ നിന്നും ധാരയായി നീര്മുത്തുകൾ വീണുകൊണ്ടിരുന്നു.

\"\"അയ്യേ.. ന്താ പറ്റിയെ എന്റെ വടയക്ഷിക്കു.  ന്തിനാ ഇങ്ങനെ കരയുന്നെ \"\"ആദിക് ടെൻഷൻ ആയി.

അവളുടെ കരച്ചിലിന്റെ ആക്കം കൂടി വന്നു. അവൻ പതിയെ കിടന്നിടത്തു നിന്നു എഴുന്നേറ്റിരുന്നു. അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു അവളുടെ കണ്ണുനീർ അവന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു.

\"\"എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ. എനിക്കൊന്നും ഇല്ല ഞാൻ ഇപ്പോൾ ഓക്കേ ആണെന്റെ പാറുട്ടിയെ \"\"

\"\"ന്നാലും എന്തോരം വേദന സഹിച്ചിട്ടുണ്ടാകും കണ്ണേട്ടൻ. \"\"

\"\"ഒന്നുല്ലാടി പെണ്ണേ.. \"\"എന്ന് പറഞ്ഞു അവൻ അവളെ ചേർത്തുപ്പിടിച്ചു അവളുടെ നെറുകയിൽ ചുംബിച്ചു. അവൾ പതിയെ അവന്റെ നെഞ്ചോരം ചേർന്ന് നിന്നു.

\"\"പാറൂട്ടിയെ.... \"\"

\"\"ഹ്മ്മ്....\"\"

\"\"നമ്മുടെ വാവ സുഖമായിരിക്കുന്നോ.. \"\"

അവൾ തലയുയർത്തി അവന്റെ മുഖത്തേക് നോക്കി. പതിയെ അവന്റെ കൈ എടുത്ത് വയറ്റിൽ വച്ചു. രണ്ടുപേരുടെയും കണ്ണു നിറഞ്ഞു വന്നു.
അവൻ ഒന്ന് കുനിഞ്ഞു അവളുടെ ടോപ്പ് ചെറുതായി ഉയർത്തി വയറിൽ ചുംബിച്ചു. അവന്റെ തടിരോമങ്ങൾ ഉരസിയതിനാൽ  പെട്ടന്ന് അവളൊന്നു പിടഞ്ഞു. പിന്നെ അവന്റെ തലയിൽ തലോടി.

\"\"വാവേ.. അച്ഛ ആണുട്ടോ.. വാവക്ക് അച്ഛയെ മനസ്സിലായോ \"\"

ആമി പൊട്ടിചിരിച്ചു....

\"\"ന്താടി 🤨\"\"

\"\"എന്റെ കണ്ണേട്ടാ വാവക്ക് ഇപ്പോൾ ഒന്നും മനസിലാവില്ല കുറച്ചു കഴിയണം. ഇപ്പോൾ നമ്മുടെ വാവ ആകെ ഇത്തിരിയല്ലേ ഉള്ളൂ. വല്യ പോലീസ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല  ഏട്ടൻ ഒരു പൊട്ടനാ  🤭\"\"

\"\"ഡീ....
എന്റെ മോൾക് അതൊക്കെ മനസിലാകും. വാവേ... എന്റെ മോള് വേഗം വരണം കേട്ടോ.. എന്നിട്ട് വേണം അമ്മയെ നമുക്ക് ഒരു പാഠം പഠിപ്പിക്കാൻ. 😏\"\"

\"\"അതിനു മോളാണെന്നു കണ്ണേട്ടൻ ഉറപ്പിച്ചോ.. \"\"

\"\"ആ ഉറപ്പിച്ചു.. ഇത്‌ ഒരു കുഞ്ഞു പാറുക്കുട്ടി ആയിരിക്കും 😜\"\"

അവൾ ഒന്ന് പുഞ്ചിരിച്ചു. \"\"മോനാണെങ്കിലോ.. \"\"

\"\"മോനാണെങ്കി എന്താ,  എന്റെ മോനല്ലേ. ദൈവം എന്ത് തന്നാലും ഞാൻ സന്തോഷത്തോടെ  സ്വീകരിക്കും. പൊന്നുപോലെ വളർത്തും. അല്ലേ വാവേ \"\"

\"\"ഓഹ്.. ഇപ്പോൾ ഞാൻ പുറത്ത് അച്ഛനും വാവയും ഒറ്റക്കെട്ടായി. \"\"ആമി പരിഭവിച്ചു.

\"\"നീയെല്ലെടി എന്റെ ആദ്യത്തെ മോള്. നീ കഴിഞ്ഞേ ഉള്ളൂ എനിക്ക് മറ്റാരും. കേട്ടോടി കുശുമ്പി പാറു\"\" എന്ന് പറഞ്ഞു അവൻ അവളുടെ മുഖം കൈലെടുത്തു അവളുടെ നെറ്റിമേൽ നെറ്റി മുട്ടിച്ചു.

\"\"പാറു.. ഇങ്ങനെയൊന്നും അല്ലായിരുന്നു എന്റെ മനസ്സിൽ.. \"\"

\"\"എന്ത്.. \"\"

\"\"അതല്ല.. നീ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് നിന്നെ പൊക്കിയെടുത്തു കറക്കാൻ തോന്നി. പക്ഷെ 😔\"\"

\"\"അതൊന്നും സാരമില്ല കണ്ണേട്ടാ.. ഇതൊക്ക പെട്ടന്ന് മാറി എന്നേ എടുത്താൽ മതിട്ടോ 😉\"\"

\"\"അങ്ങനെ ആണോ... \"\"

\"\"അങ്ങനെ ആണ്‌..
കിടക്കാം കണ്ണേട്ടാ സമയം ഒരുപാടായി. \"\"

\"\"ഹ്മ്മ്.... \"\"
അവളെ തന്നോട് ചേർത്തുപിടിച്ചു രണ്ടാളും ഉറക്കത്തിലേക് വീണു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പിന്നീടങ്ങോട്ട് ആദിയേ ശുശ്രുഷിക്കുന്ന തിരക്കിൽ ആയിരുന്നു ആമി. അവൾ ഗർഭിണി ആയതുകൊണ്ട് ശ്രീ അമ്മ  അവളെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല. എങ്കിലും ആദിയേ ഊട്ടുന്നതും കുളിപ്പിക്കുന്നതും ഒക്കെ അവൾ തന്നെ ആയിരുന്നു. ഒരു മാസത്തിനുള്ളിൽ അവൻ ഏകദേശം റിക്കവർ ആയി വന്നു. അവരുടെ മുറിയിലേക് ഷിഫ്റ്റ്‌ ചെയ്തു. ആമിക് ഇപ്പോൾ രണ്ടാം മാസം ആണ്‌  അതിനിടെ ആമി വീണ്ടും കോളേജിൽ പോയി തുടങ്ങി. കുറച്ചു അസ്വസ്ഥത ഉണ്ടെങ്കിലും അവൾ ഒക്കെ തരണം ചെയ്ത് വന്നു.കോളേജിൽ അവളുടെ കൂടെ എന്തിനും ഏതിനും ശിവ ഉണ്ടായിരുന്നു. ടീച്ചേഴ്സിനും അറിയാവുന്നതു കൊണ്ടു അവരും പ്രേത്യേക കെയർ കൊടുത്തു ആമിക്ക്. ആമിയെ മാധവനോ ശേഖരോ ആയിരുന്നു കോളേജിലേക് കൊണ്ട് വിടുന്നതും തിരിച്ചു കൊണ്ടു വരുന്നതും, ഇടയ്ക്ക് നവീനും അവളെ കൊണ്ടുവിട്ടിരുന്നു. ആദിയാണെങ്കിൽ എന്നും വൈകുന്നേരം അവൾക്കായി കാത്തിരിക്കും. കോളേജിലെ വിശേഷങ്ങൾ ഒക്കെ അറിയാനായി. അങ്ങനെ അവരുടെ ജീവിതം വീണ്ടും സന്തോഷത്തോടെ നീങ്ങി.

തുടരും....
✍️ദക്ഷ ©️




❤️നിന്നിലലിയാൻ❤️-27

❤️നിന്നിലലിയാൻ❤️-27

4.7
15950

രണ്ട് മാസത്തിനു ശേഷം ഇന്ന് മുതൽ ആദി വീണ്ടും സ്റ്റേഷനിലേക് പോകാൻ തുടങ്ങി. ആമിയെ കോളേജിലേക് വിട്ടു അവളോട് യാത്ര പറഞ്ഞു അവൻ ഓഫീസിലേക്ക് പോയി. ആമി താലിയിൽ മുറുകെ പിടിച്ചു ദൈവത്തോട് പ്രാർത്ഥിച്ചു. ഓഫീസിൽ എത്തിയതും ആനന്ദ് അവനു അന്നത്തെ കേസിന്റെ ഫയൽസ് കൈമാറി. ആദി അതു നോക്കുമ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്. കാൾ അറ്റൻഡ് ചെയ്തു.. \"\"ഹലോ.... \"\" \"\"സുഖമല്ലേ മിസ്റ്റർ ആദിത്യൻ ഐ പി എസ് \"\" \"\"ഇത്‌ ആരാണ് സംസാരിക്കുന്നത്\"\"ആദി കണ്ണുകൾ കുറുക്കി. \"\"എന്നേ അറിയാൻ വഴിയില്ല.. ഞാൻ ഒരു വെൽവിഷർ ആണ്‌. \"\" \"\"തനിക്കിപ്പോൾ എന്താ വേണ്ടത്.. \"\' \"\"ചൂടാവല്ലേ മിസ്റ്റർ ആദിത്യൻ... ഇപ്പോഴല്ലേ റിക്കവർ ആയിട്ട