Aksharathalukal

♥︎ കറുമ്പി ♥︎ part-6






നിർത്താതെ ഉള്ള കാളിങ് ബെൽ കേട്ടാണ്
പോയി വാതിൽ തുറന്നത്.......



വാതിൽ തുറന്നതും.......മുന്നിൽ നിൽക്കുന്നവരെ കണ്ടു അത്ഭുതം തോന്നി....
കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന രണ്ട് പെൺകുട്ടികൾ....... ഇട്ടിരിക്കുന്ന ഡ്രെസ്സും എല്ലാം ഒരുപോലെ...... പക്ഷേ രണ്ട് പേരെയും വേർതിരിച്ചറിയാൻ പാകത്തിന് ഒരാള് സ്പെക്സ് വച്ചിട്ടുണ്ട് 


ഹലോ....... വഴിന്ന് ഒന്ന് മാറിയാൽ അകത്തേക്ക് കേറാം ആയിരുന്നു......... എന്ന് പറഞ്ഞുകൊണ്ട്  അവരിൽ ഒരുത്തി മുന്നിലേക്ക് വന്ന് പുച്ഛിച്ചു ചിരിക്കുന്നു.........



ഓഹ് സോറി........ ആരാ നിങ്ങള്......


ഞങ്ങള് ആരാന്ന് അറിഞ്ഞാലേ നീ അകത്തേക്ക് കയറ്റുള്ളൂ........

ആരു വേണ്ട..............
എന്ന് പറഞ്ഞുകൊണ്ട് മറ്റേ പെൺകുട്ടി ഞങ്ങൾക്ക് ഇടയിലേക്ക് കേറി വന്നു.......



ഞാൻ ആതിര........ ഇത് ആരതി......
സ്പെക്സ് വച്ച പെൺകുട്ടി ആണ് മറുപടി തന്നത്.......

ഞങ്ങള് ഇവിടത്തെ സാവിത്രി അമ്മേടെ ഏട്ടന്റെ മക്കൾ ആണ് .......


ഹാ..... എനിക്ക് അറിയില്ലാരുന്നു...... രണ്ടാളും അകത്തേക്ക് വാ.........



മഹിയേട്ടൻ എവിടെ..........
ആരതിടെ വക ആരുന്നു ചോദ്യം.......


മുകളിൽ റൂമിലുണ്ട്........... എണീറ്റിട്ടില്ല......
നിങ്ങള് കയറി വാ.....ഞാൻ ചായ എടുക്കാം........


വേണ്ട....... ഞങ്ങള് കുടിച്ചിട്ടാ വന്നേ......


എന്നാ നിങ്ങള് ഇരിക്ക്...... ഞാനിത് മഹിയേട്ടന് കൊണ്ട് കൊടുത്തിട്ട് വരാം........



അതിങ് തന്നേക്ക്....... ഞാൻ കൊടുത്തോളം......അല്ലേല്ലും നീ കൊടുക്കുന്നതിനേക്കാളും ഞാൻ കൊടുക്കുന്നത് ആണ് എന്റെ മഹിയേട്ടന് ഇഷ്ടം............
എന്ന് പറഞ്ഞുകൊണ്ട് എന്റെ കൈയിൽ  കപ്പ് പിടിച്ച് വാങ്ങി കൊണ്ട് ആരതി മുകളിലേക്ക് കയറി പോയി...........




ഏട്ടത്തി കാര്യം ആക്കണ്ട........ അവൾ അങ്ങനെ ആണ്............ കാവടി തുള്ളി പോയതല്ലേ കിട്ടാൻ ഉള്ളത് ഒക്കെ വാങ്ങി വരട്ടെ.........


അതെന്താ നീ അങ്ങനെ പറയുന്നേ




അതോ.......പണ്ട് തൊട്ടേ പറഞ്ഞ് വച്ച ബന്ധം ആയിരുന്നു അവരുടെ....... മഹിയേട്ടൻ കുറെ ഒഴിയാൻ നോക്കിയതാ..... അവള് വിടുന്നില്ല........
എനിക്കറിയാം മഹിയേട്ടന് ഞങ്ങള് അനിയത്തിമാരെ പോലെ ആണെന്ന്...... പറഞ്ഞ അവൾക്ക് മനസ്സിലാവണ്ടേ......
അവളും അതെ അമ്മായിയും അതെ.......
പിന്നെ എനിക്ക് അറിയാട്ടോ......  മഹിയേട്ടന്റെ മനസ്സിൽ വർഷങ്ങൾക്ക് മുൻപേ കൂട് കൂട്ടി താമസിക്കുന്ന മഹിയേട്ടന്റെ കറുമ്പി പെണ്ണിനെക്കുറിച്ച്......
ഏട്ടത്തിയമ്മയെ ഏട്ടൻ എനിക്ക് കാണിച്ച് തന്നിട്ടുണ്ട്........




ആതി പറയുന്നത് കേട്ട് ഒന്ന് ചിരിച്ച് കാണിക്കാൻ മാത്രേ അപ്പൊ കഴിഞ്ഞുള്ളു.........






***********************************





കാപ്പിയും കൊണ്ട് മുകളിലേക്ക് പോയ ആരതി....... ചാരിയിട്ട വാതിൽ പതുക്കെ തുറന്ന്...... തല മാത്രം അകത്തേക്ക് ഇട്ട് ചുറ്റും നോക്കി......

മഹി എഴുന്നേറ്റോ ഇല്ലയോ എന്ന് അറിയാൻ ആണ് ഈ എത്തി നോക്കൽ.........


നോക്കി.... നോക്കി..... ബെഡിൽ കണ്ണടച്ചു കിടക്കുന്ന മഹിയെ കണ്ടതും പെണ്ണിന്റെ ഉള്ളിലെ സകലകോഴികുഞ്ഞുങ്ങളും എണീറ്റു എന്ന് പറഞ്ഞ മതിയല്ലോ............


എങ്ങനെ എണീക്കാതെ ഇരിക്കും..........
ഷർട്ട്‌ ഇടാതെ ആണ് കിടപ്പ്....... സിക്സ് പാക്ക് ബോഡി കണ്ട ആരായാലും നോക്കി നിന്ന് പോകും........
പുതപ്പ് വച്ച് പുതച്ചെങ്കിലും കാൽ ഭാഗത്ത്‌ മാത്രമേ അതുള്ളു........


കുറച്ച് നേരം മഹിയെ തന്നെ നോക്കി നിന്ന ആരതി ......കൈയിലെ കാപ്പി അവിടെ ടേബിളിൽ വച്ച് അവനെ തട്ടി വിളിക്കാൻ ആയി ചെന്നതും .........
മഹി എഴുന്നേറ്റതും ഒരുമിച്ചായിരുന്നു......

നീ എന്താ ഇവിടെ.......

ഉറക്കത്തിൽ നിന്ന് എണീറ്റ മഹി ആരതിയെ തന്റെ റൂമിൽ കണ്ട് ഒന്ന് പകച്ചെങ്കിലും....... പെട്ടെന്ന് എന്തോ ഓർത്തപോലെ അവളോട്‌ ചോദിച്ചു......


അതെന്താ എനിക്ക് ഈ വീട്ടിൽ വന്ന് കൂടെ.....



ഈ മുറിയിൽ നിനക്ക് എന്താ കാര്യം..... ഇവിടെ കേറരുത് എന്ന് നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ട് ഉള്ളതല്ലേ......




അതെന്താ എനിക്ക് ഈ മുറിയിൽ കയറിക്കൂടെ



എന്റെ മുറിയിൽ ആര് കയറണം എന്ന് തീരുമാനിക്ക് ഞാൻ ഉണ്ട്..... ഇപ്പൊ എന്റെ ഭാര്യയും...... നീ അത് അന്വേഷിക്കണ്ട കാര്യം ഇല്ല......



ഭാര്യ.......... മഹിയേട്ടന് നാണം ഇല്ലേ ഇതുപോലെ ഒരു പെണ്ണിനെ കെട്ടാൻ...... അവളെക്കാളും നിങ്ങൾക്ക് ചേർന്നത് ഞാനാ......സമ്പത്ത് കൊണ്ടും സൗന്ദര്യം കൊണ്ടും.......


ആരതി...... മതി നിർത്തിക്കോ....... എനിക്ക് ആരാണ് ചേരുന്നേ എന്ന് എനിക്ക് നന്നായി അറിയാം അത് നിന്നെ ബോധിപ്പിക്കണ്ട കാര്യം ഒന്നും ഇല്ല...... നീ ഇറങ്ങി പോകാൻ നോക്ക്.......



ഹും...... ഇപ്പൊ ഞാനിവിടുന്നു പോകും...... പക്ഷേ വൈകാതെ തന്നെ ഞാൻ ഈ വീട്ടിൽ  തിരിച്ചു വരും......  നിങ്ങളുടെ ഭാര്യയായി......
ഇപ്പൊ കെട്ടികൊണ്ട് വന്നേക്കുന്നില്ലേ ഒരുത്തിയെ വാഴിക്കില്ല ഞാൻ അവളെ ഇവിടെ നിങ്ങളുടെ കൂടെ..........കൊല്ലും ഞാൻ 



പപ്ടേ 💥💥💥


നീ എന്ത് ചെയ്യുമെന്നാ....... ഏഹ്ഹ്
എന്റെ ഭാര്യയായി ഇവിടെ വാഴാമെന്ന് ഉള്ള നിന്റെ മോഹം ഒന്നും നടക്കില്ല......
നീ അവളെ എന്തോ ചെയ്യുമെന്ന് പറഞ്ഞില്ലേ.....നിന്റെ നിഴൽ പോലും അവളെ തൊടില്ല......
എനിക്ക് ഈ ജന്മത്തിൽ എന്നല്ല ഇനിയുള്ള എല്ലാ ജന്മത്തിലും അവൾ തന്നെ ആയിരിക്കും എന്റെ പാതി...... അത് നീയെന്നല്ല ആര് വിചാരിച്ചാലും മാറ്റാൻ പറ്റില്ല........ കേട്ടോടി..... പന്ന &@&#%മോളെ
ഇനിയും നിന്ന് എന്റെ കൈയുടെ ചൂട് അറിയാതെ.....ഇറങ്ങി പോടീ...... ഇവിടുന്ന്.....


ആ ഒരൊറ്റ അലർച്ചയിൽ തന്നെ വന്ന അതെ വേഗത്തിൽ ആരതി താഴേക്ക് പോയി........




************************************




മഹിയേട്ടന്റെ ഒച്ച അല്ലെ ആ കേൾക്കുന്നേ ഏട്ടത്തി...... അപ്പൊ ഇന്നും അവൾക്ക് ആവശ്യത്തിന് കിട്ടി...... ഹയ്യോ.....



അതിന് നീ എന്തിനാ ഇരുന്ന് ചിരിക്കുന്നെ....


ചിരിക്കാതെ പിന്നെ.......അവളോട്‌ അങ്ങോട്ട് കടക്കരുത് എന്നാണ് മഹിയേട്ടൻ പറഞ്ഞിരിക്കുന്നെ.......കാവടി തുള്ളി പോയതല്ലേ എല്ലാം കൈയോടെ തന്നെ വാങ്ങിക്കട്ടെ അതല്ലേ അതിന്റെ ഒരു ഇത്..... ഏത്



കൊള്ളാം..... നല്ല അനിയത്തി തന്നെ.....


ഞങ്ങള് തമ്മിൽ രണ്ട് മിനിറ്റിന്റെ വ്യത്യാസം മാത്രേ ഉള്ളു....... ഒരു ചേച്ചി അനിയത്തി അങ്ങനെ ഒന്നില്ല ഏട്ടത്തി...... അവൾക്ക് എപ്പോഴും അവളുടെ കാര്യങ്ങൾക്ക് മാത്രം ആണ് മുൻഗണന.......അതിനുവേണ്ടി എന്തും ചെയ്യും......... ഏട്ടത്തി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.....

കൈയിലെ ചായ കപ്പിൽ നിന്നും ചായ കുടിച്ചുകൊണ്ട് ആതി പറഞ്ഞു........

പറഞ്ഞ് തീർന്നില്ല വരുന്നുണ്ട്........


ആര്......


വേറെ ആര്....... ന്റെ ബാക്കി ആരു...
കവിളൊക്കെ പൊത്തി പിടിച്ചിട്ട് ഉണ്ടല്ലോ..... കാര്യം ആയിട്ട് കിട്ടിയ മട്ടുണ്ട്......



ആരതി ആണെങ്കിൽ അവരെ കണ്ട ഭാവം പോലും കാണിക്കാതെ........... സാവിത്രിയുടെ മുറിയിലേക്ക് കയറി പോയി.........




( തുടരും.....)

✍️വൈഖരി ___🦋🥀

♥︎ കറുമ്പി ♥︎   part-7

♥︎ കറുമ്പി ♥︎ part-7

5
1976

അമ്മായി..............ആഹ് മോളോ...... എപ്പൊ വന്നു.....എന്താ മോളെ കവിളിൽ......അമ്മായി..... മഹിയേട്ടൻ എന്നെ തല്ലി........മഹി തല്ലേ...... എന്താ ഉണ്ടായേഅവള് ആ കാർത്തിക അവൾക്ക് വേണ്ടി......വെറുതെ വിടില്ല അവളെ...... മഹിയേട്ടന്റെ കൂടെ ജീവിക്കാൻ ഞാൻ അവളെ സമ്മതിക്കില്ല...... അമ്മായി നോക്കിക്കോ ഈ വീടിന്റെ മരുമകൾ ആയി ഞാൻ തന്നെ കയറി വരും.......മോളെ....... അബദ്ധം ഒന്നും കാണിക്കരുത് എന്തെങ്കിലും ചെയ്യുന്നെങ്കിൽ മറഞ്ഞു നിന്ന് മതി മഹിയെ അറിയാല്ലോ എന്തെങ്കിലും ഒരു ചെറിയ സംശയം നമ്മളിൽ തോന്നിയ പിന്നെഈ ചെയ്ത് കൂട്ടുന്നതിനു എല്ലാം ചേർത്ത് അവൻ പകരം ചെയ്യും.........ഞാൻ ശ്രദ്ധിച്ചോളാം അമ്മായി....... ഒരു തെളിവും ബാക്കി വെക്കാത