Aksharathalukal

നിനക്കായ്‌ ഈ പ്രണയം (72)

രഘുവിന്റെയും ശ്യാമിന്റെയും ബൈക്കുകൾ എക്സ്പ്രസ്സ്‌ ഹൈവെയിൽ നിന്നും തിരിഞ്ഞു അതിരപ്പിള്ളി എന്നു എഴുതി വച്ച വഴിയിലേക്ക് തിരിഞ്ഞു. ചുറ്റും തെങ്ങും മാവും പച്ചപുല്ലും നിറഞ്ഞ ഗ്രാമാന്തരീക്ഷത്തിലൂടെ അവരുടെ ബൈക്കുകൾ കുടു കുട ശബ്ദത്തോടെ കുതിച്ചു നീങ്ങി. ഇടയ്ക്ക് ഒന്നവർ വണ്ടി നിറുത്തി ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഒന്ന് കൂടി ചെക്ക് ചെയ്തു.

ആതിരപ്പിള്ളിയിലെ മനോഹരമായ വെള്ളച്ചാട്ടം കാണാൻ മറ്റു വണ്ടികൾ പറന്നപ്പോൾ രഘുവും ശ്യാംമും തങ്ങളുടെ വണ്ടി ഗൂഗിൾ മാപ് കാണിച്ച മൺ വഴിയിലേക്ക് തിരിച്ചു. പരുക്കനായ വഴികളിലൂടെ പിന്നെയും ഉള്ളിലേക്ക് ഏകദേശം ഒരുമണിക്കൂർ യാത്രക്ക് ഒടുവിൽ അവരുടെ വണ്ടി അധികം ആൾതാമസമില്ലാത്ത ഒരു ഭാഗത്തേക്ക്‌ ചെന്നു.

അവിടെ ഇടതൂർന്നു നിൽക്കുന്ന കൈത ചെടികൾക്കിടയിലൂടെ കാണാമായിരുന്നു ഓട് മേഞ്ഞ ഒരു കൊച്ചു വീട്. അവിടെ നിന്നു ഇച്ചിരി പോന്ന കാലിൽ നിറയെ കിലുങ്ങുന്ന വെള്ളി കൊലുസ്സിട്ട ഒരു കുഞ്ഞി പെണ്ണ് ഓടിയിറങ്ങി വന്നു. അവൾക്കു പിന്നാലെ പ്രായമായ ഒരു മനുഷ്യനും.

\"കുഞ്ഞി.. നിക്കവിടെ... അപ്പാപ്പനെ ഓടിക്കാതെ..\" അയ്യാൾ പറയുന്നുണ്ടായിരുന്നു.

രഘുവിനെയും ശ്യാമിനെയും കണ്ട മാത്രയിൽ കുഞ്ഞി ഓടി അപ്പന്റെ ഒക്കത്തു കയറി.

\"ആരാ? മനസിലായില്ല.. വഴി തെറ്റി വന്നതാണോ?\" അയ്യാൾ രഘുവിനോട് ചോദിച്ചു.

\"ഡേവിഡ് സർ അല്ലേ?\" അവന്റെ മറുചോദ്യത്തിൽ നിന്നു അവരെ തന്നെ തേടി വന്നത് ആണെന്ന് ഡേവിഡിന് മനസിലായി.

\"ഞാൻ രഘു.. ഇത് എന്റെ ഫ്രണ്ട് ശ്യാം.. ഞങ്ങൾ ആകാശിന്റെയും മൈഥിലിയുടെയും അടുത്ത് നിന്നു ആണ് വരുന്നത്..\" രഘു പരിചയപ്പെടുത്തി.

അവൻ പറഞ്ഞത് കേട്ട് അയ്യാളുടെ കണ്ണിൽ നിരാശ പടർന്നു.

\"എല്ലാം നേടി എന്നു ഞങ്ങളെ അറിയിക്കാൻ ആളെ വിട്ടത് ആണോ അവൻ? \" ഈർഷ്യയോടെ ഡേവിഡ് ചോദിച്ചു.

\"ഞാൻ മൈഥിലിയെ വിവാഹം കഴിക്കാൻ പോകുന്ന ആളാണ്.. \" രഘു സ്വയം ഒന്നുകൂടി വിശദമായി പരിചയപ്പെടുത്തിയതും ഡെവിഡിന്റെ മുഖം വിടർന്നു.

\"വാ.. വാ.. കയറി ഇരിക്ക്..\" അയ്യാൾ അവരെ അകത്തേക്കു ക്ഷണിച്ചു.

\"മോളെ.. ദേ ഇവിടെ രണ്ടു പേരു വന്നിരിക്കുന്നു.. ചായ എടുക്ക്..\" അയ്യാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

***********

നേരം വളരെ വൈകി ആണ് രഘുവും ശ്യാംമും അവിടെ നിന്നു ഇറങ്ങിയത്. മെയിൻ റോഡിലേക്ക് തിരിഞ്ഞപ്പോൾ തന്നെ രഘുവിന്റെ ഫോൺ അടിക്കാൻ തുടങ്ങി. അവൻ ഫോൺ എടുത്തു ചെവിയോട് ചേർത്തു.

\"എന്താ എലീനമേ??\"

\"രഘു.. നീ എവിടാ? എത്ര നേരം ആയി വിളിക്കുന്നു?\" അപ്പുറത്ത് നിന്നു പതർച്ചയോടെ എലീനയുടെ ശബ്ദം കേട്ടു.

\"ഞാൻ.. ഇവിടെ റേഞ്ച് ഇല്ലായിരുന്നു.. അതായിരിക്കും.. എന്താ? എന്തു പറ്റി?\" അവൻ ആവലാതിയോടെ ചോദിച്ചു.

\"മിലി.. മിലി നിന്റെ കൂടെ ഉണ്ടോ?\"

\"എന്റെ കൂടെയോ? ഇല്ലല്ലോ..\"

എലീനയുടെ ശബ്ദം ഇടറി. \"അവളെ വിളിച്ചിട്ട് കിട്ടുന്നില്ല.. ഷാജി അവളെ തിരക്കി പോയിരിക്ക..\"

രഘു ഫോൺ താഴെ വച്ചു ഷാജിയെ വിളിച്ചു.

\"നിന്റെ കൂടെ മിലി ഇല്ലെന്ന് എനിക്കറിയാമായിരുന്നല്ലോ.. ഓഫിസിലും മറ്റും തിരക്കി.. ആകാശും മിസ്സിംഗ്‌ ആണ്.. മിലിടെ കൂടെ നടക്കുന്ന ആ സ്വാതി എന്ന കുട്ടി പറഞ്ഞു അവൾ നേരത്തെ ഓഫീസിൽ നിന്നു ഇറങ്ങി എന്നു. ഒരു കൃതി എന്നാ പെൺകുട്ടി വന്നു വിളിച്ചുകൊണ്ടു പോയി എന്നാ പറഞ്ഞത്.\" ഷാജി കാര്യങ്ങൾ പറഞ്ഞ ഉടനെ രഘു ഫോൺ കട്ട് ചെയ്തു.

രഘുവും ശ്യാംമും ബൈക്കുകൾ എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ പറപ്പിച്ചു വിട്ടു.

*************

രഘുവിന്റെ ബൈക്ക് കൃതിയുടെ വീടിനു മുന്നിൽ വന്നു നിന്നു. അവൻ വീടിനകത്തേക്ക് ഇരച്ചു കയറി.

അവന്റെ പുറകിൽ വന്ന ശ്യാം വിളിച്ചു പറഞ്ഞുകൊണ്ട് ഇരുന്നു. \"രഘു.. ഒന്ന് നില്ക്കു.. ഞാൻ പറയുന്നത് ഒന്ന് കേൾക്കു..\"

പക്ഷേ അതൊന്നും കേൾക്കാതെ രഘു ബാലഭാസ്കരുടെ കോളറിൽ പിടിച്ചു ഉയർത്തി ചോദിച്ചു \"എവിടെ നിങ്ങളുടെ മോളു..? എന്റെ പെണ്ണിനെ കൊണ്ട് പോയി കൊലക്കു കൊടുത്തു അവൾക്ക് എന്തെങ്കിലും നേടാൻ ഉണ്ടെങ്കിൽ അതു നടക്കില്ല..\" രഘു ആക്രോഷിക്കുകയായിരുന്നു.

ശ്യാംമും അവിടെ ഉണ്ടായിരുന്ന രഘുവിന്റെ അച്ഛൻ ദർശനും ചേർന്നു അവനെ പിടിച്ചു മാറ്റി.

\"രഘു.. സ്റ്റോപ്പ്‌ ഇറ്റ്... ഇന്ന് ഉച്ച കഴിഞ്ഞത് മുതൽ കൃതിയെ കാണാൻ ഇല്ല.. എല്ലാവരും അവളെ കുറിച്ചുള്ള ടെൻഷനിൽ ആണ്.. അവളെ അന്വേഷിക്കാൻ പോലീസിനെ വിളിച്ചിട്ടുള്ള കാത്തിരിപ്പ് ആണ് ഇവിടെ എല്ലാവരും. \" ദർശൻ രഘുവിനെ മാറ്റി നിർത്തി പറയുമ്പോൾ ബാലഭാസ്കർ മാറി ഇരുന്നു ചുമച്ചു. അയ്യാളുടെ ഭാര്യ ചന്ദ്രിക അയ്യാളുടെ അടുത്തിരുന്നു കരഞ്ഞു.

\"അവളെ അന്വേഷിക്കാൻ അല്ല ആളെ വിടേണ്ടത്.. അവളെ പിടിക്കാൻ ആണ്.. അവൾ.. അവൾ എന്റെ മിലിയെ അപകടപ്പെടുത്തുവാൻ കൂട്ട് നിൽക്കുകയാണ്.. അവളെ എന്റെ കയ്യിൽ കിട്ടിയാൽ കൊല്ലും ഞാൻ അവളെ.. \" ബാലബസ്കറിന് ഒരു താക്കീതു നൽകി രഘു പുറത്തേക്കു ഇറങ്ങി.

പിന്നാലെ വന്ന ശ്യാം അവനെ പിടിച്ചു നിർത്തി.. \"ഡാ.. നിക്ക്.. നീ എങ്ങോട്ടാ?\"

\"കൃതി.. ആ പുന്നാര മോളെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ.. വലിച്ചു കീറി ഞാൻ ഭിത്തിയിൽ ഒട്ടിക്കും..\" ദേഷ്യത്തോടെ പറഞ്ഞു അവൻ നിലത്തു ആഞ്ഞു ചവിട്ടി.

\"ഡാ.. നിർത്തു.. കുറെ നേരം ആയി നീ കൃതിയെ പറ്റി ഓരോന്ന് പറയുന്നു.. കൃതി അതു ചെയ്യില്ല.. എനിക്ക് അവളെ വിശ്വാസം ആണ്.. ഒരു പെണ്ണിനെ കിട്ടിയപ്പോ നീ നമ്മുടെ ഫ്രണ്ട്ഷിപ്പ് മറന്നിരിക്കും.. പക്ഷേ എനിക്ക് അതു പറ്റില്ല.. ഒരു നിമിഷം എങ്കിലും നീ ആലോചിച്ചോ കൃതിക്ക് എന്തു പറ്റി എന്നു?\" ശ്യാമിന്റെ ദേഷ്യം കണ്ടു ഉത്തരമില്ലാതെ രഘു അവനെ നോക്കി.

\"എടാ.. അവൾക്ക് ഒരു തെറ്റ്‌ പറ്റി എന്നത് ശരിയാ.. ചെറുപ്പം മുതൽ ആഗ്രഹിച്ചത് ആണ് അവൾ നിന്നെ.. നിന്നെ കിട്ടാതെ ആയപ്പോൾ.. അവൾക്ക് തെറ്റ്‌ പറ്റി പോയി.. പക്ഷേ.. അതിനേക്കാൾ ഉപരി നമ്മുടെ ഫ്രണ്ട്ഷിപ്പിന് അവൾ സ്ഥാനം നൽകിയത് കൊണ്ട് ആണ് അന്ന് അവൾ മിലിയെ സഹായിക്കാൻ വന്നത്.. അവള് മിലിയെ ഉപദ്രവിക്കില്ല എനിക്ക് ഉറപ്പാണ്.. \" ശ്യാം രഘുവിന്റെ തോളത്തു കൈവച്ചു പറഞ്ഞു.

രഘു അവന്റെ തോളിലേക്ക് ചാഞ്ഞു.. \"സോറി ഡാ.. ഞാൻ അതൊന്നും ചിന്തിച്ചില്ല..\"

\"സാരമില്ലടാ.. വാ.. നമുക്ക് കൃതിയും മിലിയും എവിടെ ആണ് എന്നു അന്വേഷിക്കാം.. നീ ഷാജിയെയും കൂട്ടി മിലിയെ തിരക്ക്.. ഞാൻ ജിത്തുവിനെയും ലിജോയേം കൂട്ടി കൃതിയെ തിരക്കാം.. എന്തു അപ്ഡേറ്റ് ഉണ്ടെങ്കിലും വിളിക്കണം.. ഓക്കേ?\" ശ്യാം പറഞ്ഞത് അനുസരിച്ചു രഘുവും അവനും രണ്ടു വഴിക്കു പിരിഞ്ഞു.

**************

ഒരു പഴയ പൊളിഞ്ഞു തുടങ്ങിയ സ്കൂൾ കെട്ടിടത്തിനു മുന്നിൽ ഇന്നോവ വന്നു നിന്നു. കൈകൾ പുറകിൽ കൂട്ടി കെട്ടിയ രീതിയിൽ ഇന്നോവയുടെ തുറന്ന ഡോറിൽ നിന്നു കൃതി പുറത്തേക്ക് വീണു. ഡ്രൈവിംഗ് സീറ്റിൽ നിന്നു ഇറങ്ങിയ ആകാശ് പുറകിലെ സീറ്റിൽ ബോധമറ്റ് കിടന്നിരുന്ന മിലിയെ കോരിഎടുത്തു അകത്തേക്ക് നടന്നു. അവന്റെ പിന്നാലെ ഇറങ്ങിയ അവന്റെ രണ്ടു കൂട്ടാളികൾ കൃതിയെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുവന്നു.

ആകാശ് മിലിയെ ഒരു ക്ലാസ്സ്‌ റൂമിൽ ബെഞ്ചിൽ ആയി കിടത്തി. അവളുടെ ആകാരവടിവിൽ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി.

\"മിലി.. എന്റെ മിലി.. നിന്നെ ഇങ്ങനെ സ്വന്തമാക്കണം എന്നല്ല ഞാൻ ആഗ്രഹിച്ചത്.. പക്ഷേ.. നീ എനിക്ക് വേറെ ഒരു ഓപ്‌ഷനും തന്നില്ലാലോ.. എത്ര തവണ വിളിച്ചു ഞാൻ.. നീ എന്താ വരാഞ്ഞേ?? നിന്നെ കൂടാതെ ഞാൻ ജീവിച്ചു നോക്കിയതാ.. മറ്റൊരുത്തിയെ കൂടെ കൂട്ടി നോക്കിയതാ.. പക്ഷേ നിന്നെ എനിക്ക് മറക്കാൻ പറ്റിയില്ല.. അതാ ഞാൻ തിരിച്ചു വന്നത്.. നീ എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നില്ലേ? അതിനിടയിൽ ആ രഘു വന്നു.. എന്നെക്കാൾ പ്രായകുറവ്, എന്നേക്കാൾ കൂടുതൽ പണം.. നീ അവന്റെ വലയിൽ വീണതിൽ നിന്നെ ഞാൻ കുറ്റപെടുത്തില്ല.. ആർക്കും പറ്റാവുന്ന ഒരു തെറ്റ്‌.. ഇപ്പൊ നിന്റെ ശരീരം ഞാൻ സ്വന്തമാക്കി കഴിയുമ്പോൾ പിന്നെ നീ എന്നെ വിട്ടു പോവില്ല.. \" അവൻ ബോധമാറ്റു കിടക്കുന്ന മിലിയെ നോക്കി പുലമ്പിക്കൊണ്ട് ഇരുന്നു.

വാതിൽക്കൽ ഒരു മുട്ട് കേട്ട് ആകാശ് അകത്തേക്ക് നോക്കി. ഒരു വഷളചിരിയോടെ അവന്റെ കൂട്ടാളികൾ അവിടെ നിന്നു.

\"എന്താടാ..?\" ആകാശ് ചോദിച്ചു.

\"അല്ലടാ.. എന്തായാലും മറ്റേ പെണ്ണിനെ നമ്മൾ ഇവിടെ കൊണ്ട് വന്നു.. നിനക്കു ഏതായാലും മിലിയെ മതി.. എന്നാ പിന്നെ അതിനെ ഞങ്ങൾ...\" തല ചൊറിഞ്ഞുകൊണ്ട് അതിലൊരുത്തൻ ചോദിച്ചു.

\"ഹ.. മണ്ടത്തരം കാണിക്കാതെടാ ചെറ്റകളെ.. ഇത് കഴിയുമ്പോൾ മിലി എന്റെ കൂടെ അങ്ങ് ജീവിചോളും.. നിങ്ങൾ മറ്റവളെ നശിപ്പിച്ചാൽ കേസ് റേപ്പാ.. വെറുതെ ഗുളുമാല് പിടിക്കേണ്ട.. മിലിയെ വണ്ടിയിൽ പിടിച്ചു കേറ്റാൻ നേരം ആ പെണ്ണ് ഇടയിൽ വന്നു ചാടിയോണ്ടാ അതിനേം കൊണ്ട് വരേണ്ടി വന്നേ.. വെറുതെ വിട്ടാ അവള് പോയി പോലീസിനെയും കൊണ്ട് വരില്ലേ.. ഇതിപ്പോ വെറും ഒരു കിഡ്നാപ്പിംഗ് കേസ്.. അതിനു നിങ്ങൾ പിടി കൊടുക്കണം.. നിങ്ങളെ ഞാൻ രക്ഷപ്പെടുത്തി കൊണ്ടുവരും.. അതിനിടെ അതിനെ നിങ്ങൾ റേപ്പ് കേസ് ആക്കി മാറ്റരുത്.. പ്ലീസ്..\" ആകാശ് ഈർഷ്യയോടെ പറഞ്ഞു.

\"എടാ.. എന്നാ.. ഞങ്ങള് വല്ലതും അടിച്ചിട്ട് വരട്ടെ.. മദിരാശി ഇല്ലെങ്കിൽ മദ്യം എങ്കിലും.. ഇവിടെ അടുത്ത് കഞ്ചാവ് സപ്ലെ ചെയ്യണ ഒരുത്തൻ ഉണ്ട്.. പക്ഷെ കാശു റൊക്കം വേണം..\" മറ്റവൻ പറഞ്ഞു.

\"ഹോ.. കാശ് ഞാൻ തരാം..\" ആകാശ് അകത്തേക്ക് പോയി പേഴ്‌സ് കൊണ്ട് തിരികെ വന്നു. \"അല്ലെങ്കിൾ വേണ്ട.. ഞാൻ കൂടി വരാം.. അപ്പൊ പിന്നെ കാര്യങ്ങൾക്കൊക്കെ ഒരു ഉഷാർ ഉണ്ടാകും അല്ലോ..\" അവൻ പേഴ്‌സ് പോക്കറ്റിലേക്കു തിരുകി പറഞ്ഞു.

\"മറ്റേ പെണ്ണിനെ എന്തു ചെയ്യും..? നമ്മുടെ കയ്യിൽ ഇനി ക്ളോരൊഫോമ് ഇല്ലല്ലോ?\" അവൻറെ കൂട്ടാളി ചോദിച്ചു.

\"അവളെ ആ ബെഞ്ചിന്റെ കാലിലേക്ക് ചേർത്ത് കേട്ട്.. പിന്നെ അനങ്ങില്ല..\" ആകാശ് പറഞ്ഞത് അനുസരിച്ചു അവന്റെ കൂട്ടാളികൾ അവളെ ഒരു ബെഞ്ചിന്റെ കാലിലേക്ക് ചേർത്തു കെട്ടി. മിലി ഉറക്കമുണറന്നാൾ പ്രശ്നം ആകാതിരിക്കാൻ അവളെയും അതുപോലെ തന്നെ ചേർത്തു കെട്ടി അവർ പുറത്തേക്കു പോയി.

(തുടരും...)

തിരിച്ചു എത്തിയിട്ടില്ല.. നിങ്ങൾ കാത്തിരിക്കും എന്നു അറിയാവുന്നതുകൊണ്ട് പോസ്റ്റാണ്.. തിരുത്തിയിട്ടില്ല.. നിങ്ങൾ സേജ്‌സ്റ് ചെയ്ത പോലെ കൃതിയെ ഇനി ദുഷ്ട ആക്കുന്നില്ല.. ഓക്കേ??



നിനക്കായ്‌ ഈ പ്രണയം (73)

നിനക്കായ്‌ ഈ പ്രണയം (73)

4.4
3180

ആകാശും കൂട്ടരും പോയി കഴിഞ്ഞപ്പോൾ കൃതി തല ഉയർത്തി നോക്കി. അതു വരെ അവൾ തല താഴ്ത്തി ബഹളങ്ങൾ ഒന്നും ഉണ്ടാക്കാതെ ഇരിക്കുകയായിരുന്നു. അതുകൊണ്ട് ആവണം അവരെ അവിടെ ഒറ്റയ്ക്ക് ആക്കി പോകാൻ അവർക്ക് ധൈര്യം വന്നത്. കൃതി ഒന്ന് ശബ്ദം ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ അവളുടെ വായിൽ കുത്തി കയറ്റി വച്ചിരുന്ന തുണിക്കഷ്ണം അവളെ അതിനു അനുവദിച്ചില്ല. അവൾ നന്നായി ഒന്ന് കുതറി നോക്കി. അവളെ ബെഞ്ചിലേക്ക് ചേർത്തു കെട്ടിയ കേട്ടു ഒന്ന് അയഞ്ഞെങ്കിലും രക്ഷപെടാൻ പാകത്തിന് ആയില്ല.അപ്പോഴാണ് തൊട്ടടുത്ത ബെഞ്ചിൽപുറത്തേക്കു തള്ളി നിൽക്കുന്ന ഒരു ആണി അവൾ ശ്രദ്ധിച്ചത്. അവൾ സർവ ശക്തിയും എടുത്തു അവ