Aksharathalukal

റൂഹിന്റെ സ്വന്തം 28

*💜റൂഹിന്റെ സ്വന്തം 💜*
    part 28
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*

copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´


വാക്കുകൾക്കനുസരിച് ഹാഫി റാശിക്ക് അരികിലേക്ക് നടന്നു അവൻ മുന്നോട്ട് കാലുകൾ വെക്കുന്നതിന് അനുസരിച് റാഷി കാലുകൾ പേടിച് പേടിച് പിറകോട്ടു നീക്കി 



\"റാഷി നിൽക്ക്... എനിക്ക് സത്യങ്ങൾ അറിഞ്ഞേ പറ്റൂ...\" ഹാഫി റാശിയെ പിടിച്ചു വെച്ചു.


\"അത്... ഹാഫി നീ എന്നോട് ക്ഷമിക്ക്...\"

റാഷി എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു.

\"എന്താ ഇവൻ പറഞ്ഞതിൽ വല്യ സത്യവും ഉണ്ടോ...\"(ഹാഫി )


\"അത് അവൻ പറഞ്ഞതൊക്കെ സത്യമാണ്... നിനക്ക് വേണ്ടി നിനക്കൊന്നും സംഭവിക്കാതെ ഇരിക്കാൻ വേണ്ടി നിന്റെ ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളും സഫലമാകാൻ എനിക്ക് ഇതൊക്കെ ചെയ്യേണ്ടി വന്നു.\"

റാഷി പറഞ്ഞു തീരും മുമ്പ് ഹാഫിയുടെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു.

\"നീ പറയുന്ന എന്റെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും ഒരിക്കലും ഇവളെ കണ്ണുനീർ കുടിപ്പിക്കാൻ ആയിരുന്നില്ല. ഇവളുടെ സന്തോഷം ആണ് ഈ ലോകത്ത് ഞാൻ ഏറ്റവും ആഗ്രഹിച്ചത്... അതിലും വലുതല്ല എനിക്ക് എന്റെ ജീവൻ പോലും.\" ഒരു ഭ്രാന്തനെ പോലെ നൗറിയെ പിടിച്ചു റാശിക്ക് മുമ്പിൽ നിർത്തി കൊണ്ട് ഹാഫി പറഞ്ഞു.

\"നീ പറഞ്ഞ പോലെ നിനക്ക് വലുത് ഇവൾ ആണെങ്കിൽ എനിക്ക് വലുത് നീയാണ്. എന്റെ ജീവൻ കൊടുത്ത് പോലും നീ സന്തോഷിക്കണം എന്നെ ഞാൻ ആഗ്രഹിച്ചോള്ളൂ...\"


ഹാഫിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി റാഷി വാക്കുകൾക്ക് ഇത്തിരി മൂർച്ചം കൂട്ടി.


\"ഹാഫി... റാഷി അന്ന് അങ്ങനെ ഒന്നും ചെയ്തില്ലെങ്കിൽ ഇവൾ അവന്റെ കൂടെ ജീവിക്കും പിന്നെ ഞങ്ങൾ നിന്നെ മെന്റൽഹോസ്പിറ്റലിൽ വന്നു കാണണോ.. നിന്റെ ഉമ്മയും വീട്ടുകാരും നിന്റെ അവസ്ഥ ഓർത്തു പൊട്ടികരയുന്നത് ഞങ്ങൾ കാണണോ.. നിനക്ക് ഇവൾ ഭ്രാന്താണ് എന്ന് അറിഞ്ഞു കൊണ്ടാണ് അവൻ ഇതൊക്കെ ചെയ്തത്.\" ജൂനുവും റാശിക്ക് side പിടിച്ചു.


\"നിങ്ങൾക്ക് നിങ്ങളുടെ ഭാഗം ആവും സത്യം... പക്ഷെ നൗറിയും ആശിയും അനുഭവിച്ചതിന് ഞാനല്ലേ ഉദ്ധരവാദി... അവരുടെ കണ്ണുനീർ എന്നെ വേട്ടയാടും... ഉറപ്പാണത്. എന്നും അവരുടെ ശാപത്തിന് ഇരയാവേണ്ടി വരും.\"
ഹാഫി  മുടിയൊക്കെ രണ്ട് കയ്യും കൊണ്ട് പിച്ചിപറിച്ചു ഒരു ഭ്രാന്തനെ പോലെ നിലത്ത് മുട്ട് കുത്തി ഇരുന്ന്.

ഇതെല്ലാം കണ്ട് വിങ്ങി പൊട്ടുന്ന മനസിനെ നിയന്ത്രിക്കാൻ കഴിയാതെ നൗറി പൊട്ടിക്കരഞ്ഞു.


ഒരു ഭാഗത്ത് താൻ കാരണം തന്നെ പ്രണയിച്ചു ഒന്ന ഒറ്റ കാരണത്താൽ ജീവിതം തന്നെ പാതി വഴിയിൽ നഷ്ട്ടപെട്ടവർ മറുസൈഡിൽ തനിക്കായി ജീവൻ ചോദിച്ചാൽ പോലും നൽകാൻ തയ്യാറായി ഭ്രാന്തമായി തന്നെ സ്നേഹിക്കുന്നവർ.
രണ്ട് പേർക്കും ഇടയിൽ ആരുടെ കൂടെ നിൽക്കും ആരെ സങ്കടപ്പെടുത്തും ഒരാളുടെ ഭാഗം കാണാൻ ശ്രേമിക്കുമ്പോൾ മറ്റേ ആളോട്  ചെയ്യുന്നത് ക്രൂരത അല്ലെ...

എല്ലാം കൂടി ഓർത്തിട്ട് അവളുടെ സമനില തെറ്റുന്ന പോലെ തോന്നി.

പെട്ടന്നാണ് നിലത്ത് മുട്ട്കുത്തിഇരിക്കുന്ന ഹാഫി എണീറ്റു അവളുടെ അടുത്തേക്ക് വന്നത്.

അവന്റെ ഭാവത്തിന്റെ അർഥം അവൾക്ക് മനസിലായില്ല.അവൾക്കെന്നല്ല ആർക്കും.

അവൻ അവന്റെ കണ്ണിനെ നിയന്ത്രിച്ചു പിച്ചി പറിച്ച മുടിയൊക്കെ സൈഡിലേക്ക് ആക്കി.
അവളുടെ മുന്നിൽ പോയി നിന്ന്. അപ്പോഴും അവനെ ഫേസ് ചെയ്യാൻ അവൾക്കായില്ല. അവൾ മുഖം താഴ്ത്തി നിന്ന്.
അവൻ അവന്റെ കൈകൾ ഉയർത്തി കൊണ്ട് അവളുടെ മുഖം കൈക്കുള്ളിൽ ആക്കി.
എന്നിട്ട് അവളുടെ കണ്ണ് തുടച്ചു കൊടുത്ത്.

\"വേണ്ട നൗറി... ഇനി നീ കരയാൻ പാടില്ല കുറെ നീ കരഞ്ഞു ഇവന് വേണ്ടി. അവസാനം ആ കണ്ണുനീര് എല്ലാം വെറുതെ ആയി നീ എന്നെ സ്വീകരിച്ചു. പക്ഷെ ഇന്ന് ആ കണ്ണുനീരിനു ബലം കണ്ടിട്ടുണ്ട്. നീ ആഗ്രഹിച്ച നിന്റെ ആഷി നിന്റെ മുന്നിൽ ഉണ്ട്. ഞാൻ കെട്ടിയ വെറും ഒരു മാലയുടെ കൊളുത്ത് കൊണ്ട് നിന്റെ ജീവിതം കുടുങ്ങി പോണ്ട... ഒരിക്കലും നിങ്ങളെ ജീവിതത്തിലേക്ക് വരാത്ത രൂപേണെ ഞാൻ ഇറങ്ങി തരാം നിനക്ക്.. ഇനി ഒരിക്കലും ഈ കണ്ണ് നിറയാതെ ഇരുന്നാൽ മതി.\" 

ഓരോന്ന് പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ കൂടി ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികളെ അവൻ ഒപ്പിയെടുത്ത്. പക്ഷേ അവന്റെ ഓരോ വാക്കുകളും അവളെ അത്ഭുടപ്പെടുത്തി അതിലേറേ സങ്കടവും. അവന്റെ കയ്യിൽ പിടിചോണ്ട് അവൾ മാപ്പ് ചോദിച്ചു.

\"ഇക്കാ ന്തൊകെ ഈ പറയുന്നേ..... എന്നോട് ക്ഷമിക്കാൻ കഴിയില്ലേ \"(നൗറി )

\"നിന്നോട് സ്നേഹം ഉള്ളത് കൊണ്ടാ.. നിനക്ക് വേണ്ടത് ആശിയെ ആണ്. നീ ഒത്തിരി കൊതിച്ചത് അല്ലെ.. പിന്നെ അവന്റെ ഈ അവസ്ഥയിൽ അവന് ആവിശ്യം നിന്റെ സാന്നിധ്യം ആണ്.നീ ഇനി ആഷിന്റെ ആണ്. എനിക്ക് ഒരു സ്ഥാനവും ഇല്ല നിന്റെ മേൽ.. എല്ലാം...എല്ലാം. അവസാനിച്ചു.. ഞാൻ ഒരു ഭാരമാവാതെ തന്നെ എല്ലാം അവസാനിപ്പിച്ചു തരാം..\"

എന്നൊക്കെ പറഞ്ഞോണ്ട് വാക്കുകൾ പൂർണ്ണമാക്കി കൊണ്ട് പതിയെ പതിയെ അവൻ ആ റൂം വിട്ട് ഇറങ്ങി. അവന്റെ വാക്കുകളും കാലടികളും പതറുന്നുണ്ടായിരുന്നു.

\"ഇക്കാ....\" എന്ന് വിളിച്ചോണ്ട് അവൾ അവന്റെ പിറകെ ഓടി.

പക്ഷെ അപ്പൊ തന്നെ അംന അവളുടെ കൈകൾ പിടിച്ചു വെച്ച്.

\"ഇത്താ..... പോകണ്ട... എന്റെ കാകൂന് ഇത്തയെ വേണം.\"

അംന കരഞ്ഞു കൊണ്ട്  നൗറിയുടെ കാലിലേക്ക് വീണു.

\"മോളെ എണീക്ക് എനിക്ക് പോണം എന്റെ ഇക്കാന്റെ കൂടെ എനിക്ക് പോണം..\"

നൗറി അംനയെ കുറെ തള്ളി മാറ്റി. പക്ഷെ നൗറിയെ അവൾ വിട്ടില്ല.


\"ഇല്ല ഇത്താ ഞാൻ ഇത്തയെ വിടില്ല. ഇത്ത കൂടെ ഉണ്ടെങ്കിൽ ന്റ കാക്കൂ എണീറ്റു നടക്കും എനിക്ക് ഉറപ്പാണ്.\"(അംന )

\"മോളെ അവളെ വിട്ടേക്ക്... മരിക്കാനായ എന്റെ കൂടെ അവൾക്ക് ജീവിക്കാൻ പറ്റോ... അവൾ പോയികോട്ടെ സന്തോഷത്തോടെ ജീവിച്ചോട്ടെ.\"

കട്ടിലിൽ കിടന്ന് കൊണ്ട് ആഷി പറഞ്ഞു.
പക്ഷെ ഹാഫിക്ക് പിറകെ പോകാൻ തുനിഞ്ഞ നൗറിയെ അവന്റെ വാക്കുകൾ പിറകോട്ടു വലിച്ചു.

\"ആഷിക്ക ഏത്അവസ്ഥയിൽ ആണെങ്കിലും നിങ്ങളെ സ്വീകരിക്കുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളൂ കാരണം ഞാൻ നിങ്ങളെ അത്രക്കും സ്നേഹിച്ചിരുന്നു ... പക്ഷെ അതിനേക്കാൾ ഇരട്ടി ഞാൻ ഇപ്പൊ എന്റെ ഇക്കയെ സ്നേഹിക്കുന്നുണ്ട്. എന്റെ കഴുത്തിൽ കിടക്കുന്ന ഈ മഹറിനോട് ലോകത്തെ എന്തിനേക്കാളും ഞാൻ ആദരവ് കാണിക്കുന്നുണ്ട്. അത് കൊണ്ട് പഴയതൊക്കെ എനിക്ക് മറന്നേ പറ്റൂ...\"

എന്നൊക്കെ പറഞ്ഞോണ്ട് അവൾ ഇറങ്ങി ഓടി. അപ്പോയേക്കും ഹാഫി വണ്ടിയിൽ കയറാൻ അടുത്തെത്തിരുന്നു. അവന്റെ കൂടെ തന്നെ ജുനും റാഷിയും ഉണ്ട്. പക്ഷെ ഹാഫി ആരെയും ശ്രെദ്ധിക്കുന്നില്ല.

അത് കണ്ട നൗറി ഹാഫിന്റെ അരികിലേക്ക് ഓടി അപ്പോയെക്കും അവൻ കാറിന്റെ ഡോർ തുറന്നിരുന്നു. അവൾ ഓടി ചെന്ന് അവന്റെ കയ്യിൽ പിടിച്ചു.

\"ഇക്കാ എങ്ങോട്ടാ ഈ പോണത്...\"(നൗറി )


\"മാറ് നൗറി... നീ പോ എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല... പക്ഷെ ഇനി നീ എന്റെ കൂടെ വരുന്നത് ശരിയല്ല... പോ...\" എന്ന് പറഞ്ഞോണ്ട് അവൻ വണ്ടിയിൽ കയറാൻ നിന്നതും അവൾ അവന്റെ മുന്നിൽ കയറി നിന്ന് കൊണ്ട് തടഞ്ഞു.

\"ഞാനും ഇക്കാന്റെ കൂടെ വരാണ്. അല്ലാതെ ഞാൻ എവിടെ പോകാനാ...\" (നൗറി )

\"വേണ്ടാ.... നീ ആഷിന്റെ അടുത്തേക്ക് പോ... പോകാനല്ലേ നിന്നോട് ഞാൻ പറഞ്ഞെ.....\" അപ്പൊ ഹാഫിയിൽ അവരെല്ലാവരും കണ്ടത് മറ്റൊരു മുഖം ആയിരുന്നു. ദേഷ്യവും സങ്കടവും നിരാശയും എല്ലാം ചേർന്ന ഒരു ഭാവം. അവന്റെ ശബ്ദവും അവളുടെ കരച്ചിലും എല്ലാം കേട്ടിട്ട് ആളുകൾ ഒക്കെ കൂടിയിരുന്നു. ഹോസ്പ്പിറ്റൽ സ്റ്റാഫ്സും മറ്റും ഓടി കൂടി.

\"ഇല്ല... എനിക്ക് ഇക്കാന്റെ കൂടെ വന്നാൽ മതി.\" നൗറി അവിടെ നിന്ന് ഒരടി മാറിയില്ല.

\"വേണ്ടാന്ന് അല്ലെടി ഞാൻ പറഞ്ഞെ.. മാറി നിൽക്ക് അങ്ങോട്ട്...\" എന്ന് പറഞ്ഞോണ്ട് മുമ്പിൽ നിൽക്കുന്ന നൗറിയെ പിടിച്ചു ഒറ്റ തള്ള് ആയിരുന്നു ഹാഫി. അവൾക്കുള്ളിൽ തന്റെ ജീവന്റെ തുടിപ്പ് ജീവിക്കുന്നുണ്ടെന്ന് പോലും ഓർക്കാതെ....

*\"ഇക്കാ....\"* 

എന്ന് വിളിച്ചോണ്ട് തന്നെ അവൾ അവൻ തള്ളിയ ഭാഗത്തേക്ക് വീണു. അപ്പോൾ തന്നെ അവളുടെ ബോധവും നഷ്ട്ടമായിരിന്നു. മറയുന്ന ബോധത്തിലും അവൾ *ഇക്കാ... ഹാഫിക്കാ...* എന്ന് വിളിച്ചോണ്ടിരുന്നു.... ബോധം പൂർണമായും മറയുന്ന വരെ.

അപ്പോയെക്കും കൂടി നിന്നവരും റാഷിയും ജുനുവും കൂടി അവളെ എടുത്തോണ്ട് ഡോക്ടറെ അടുത്തേക്ക് ഓടി.

പക്ഷെ ഇതൊന്നും കണ്ടില്ലാന്നു നടിച്ചോണ്ട് കണ്ടില്ലന്നു നടിച്ചതോണോ അതോ അവന്റെ മൈന്റ് തന്നെ മാറിയതാണോഅറിയില്ല ഹാഫി കാറിൽ കയറി വണ്ടി എടുത്ത്എങ്ങോട്ടാ ഏതാ എന്നൊന്നും അറിയാതെ.
പക്ഷെ അത് ഒരിക്കലും അവന്റെ നോർമൽമൈന്റിൽ ആയിരുന്നില്ല. തന്റെ നൗറിയെ ഓർക്കാതെ അവൻ അവിടെ നിന്ന് പോയിട്ടുണ്ടെങ്കിൽ അവൻ മറ്റേതോ ഒരു അവസ്ഥയിലാണ് ഇപ്പൊ എന്ന് ഉറപ്പാണ്. ഫുൾ സ്പീഡിൽ തന്നെ അവൻ കാർ ഡ്രൈവ് ചെയ്‌തു. ഡ്രൈവിന്റെ കൂടെ *ഇതെന്റെ പെണ്ണാ... നീ തട്ടി എടുത്തേ അല്ലെ...* എന്ന ആഷിന്റെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ വന്ന് തറച്ചു കൊണ്ടിരുന്നു.


തുടരും ❤...


ന്താണ് അവസ്ഥ എന്നൊന്നും nkareela.. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കിട്ടാ 💜. പിന്നെ കമന്റ് അനുസരിച്ചിരിക്കും nxt part.

റൂഹിന്റെ സ്വന്തം 29

റൂഹിന്റെ സ്വന്തം 29

4.8
7898

*💜റൂഹിന്റെ സ്വന്തം 💜*    part 29By_jifni_     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s *(_jifni_)* prior permission              ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ *ഇതെന്റെ പെണ്ണാ... നീ തട്ടി എടുത്തേ അല്ലെ...* എന്ന ആഷിന്റെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ വന്ന് തറച്ചു കൊണ്ടിരുന്നു.✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️*റാഷി*നൗറിയെ തള്ളി ഇട്ട് കൊണ്ട് ഹാഫി ഒറ്റ പോക്ക് ആയിരുന്നു. ഞങ്ങൾ അവളെ എടുത്ത് ഡോക്ടറെ അടുത്തേക്ക് കൊണ്ട് ചെന്ന് അപ്പൊ തന്നെ ഡോക്