Aksharathalukal

കൃഷ്ണകിരീടം : 04



\"എന്റെ മക്കളായതുകൊണ്ട് പറയുകയല്ല... സ്നേഹിക്കാൻ മാത്രമറിയാവുന്നവരാണ് അവർ... പക്ഷേ തെറ്റിയാൽ നേരത്തെ കണ്ടതൊന്നും ഒന്നുമല്ല... ഞാനവരോട് പറയാം സൂര്യൻ ഇപ്പോഴെത്തും... ഞാൻ അങ്ങട്ട് നടക്കട്ടെ.. അപ്പോഴേക്കും മോളൊന്ന് ഫ്രഷായി വാ... \"
നിർമ്മല വീട്ടിലേക്ക് നടന്നു... കൃഷ്ണ നേരെ ഗോവിന്ദമേനോന്റെയടുത്തേക്ക് നടന്നു... 

\"മുത്തശ്ശാ എത്രനല്ല ആൾക്കാരാണിവർ.. എന്തൊരു സ്നേഹമാണ് അവർക്ക് നമ്മളോട്... \"

\"ശരിയാണ് മോളേ... ഞാൻ ആശ്ചര്യപ്പെട്ടുപോയി... നമുക്ക് വേണ്ടപ്പെട്ടവർ നമ്മളോട് ക്രൂരതകാട്ടുമ്പോൾ ആരുമില്ലാത്ത ഇവർ കാണിക്കുന്ന സ്നേഹം കാണുമ്പോൾ പേടിയാണെനിക്ക്... ഇതിനുള്ള അർഹത നമുക്കുണ്ടോ... ആ നകുലനും മറ്റും നമ്മളെ അന്വേഷിച്ച് ഇവിടെയെത്തിയാൽ അവർക്കുമത് ദോഷമായിതീരൂം... സ്വന്തംപോലെ കരുതുന്ന നമ്മളെക്കൊണ്ട് അവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടാവുമോ എന്നാണ് പേടി... \"

\"ഒന്നുമുണ്ടാവില്ലച്ഛാ... നമ്മൾ ഇവിടെയാണെന്ന് അവർക്കറിയില്ലല്ലോ... പിന്നെയെങ്ങനെയാണ്... \"

\"അത്  നിനക്ക് തോന്നുന്ന താണ്... നമ്മൾ എവിടെപ്പോയൊളിച്ചാലും അവർ കണ്ടുപിടിക്കും... അതവരുടെ ആവിശ്യമാണല്ലോ... എന്റെ മോളെ അവനെപ്പോലെ ഒരു തെമ്മാടിക്ക് പിടിച്ചു കൊടുക്കാൻ എനിക്കാവില്ല... \"

\"അങ്ങനെ വല്ലതുമുണ്ടായാൽ അന്ന് ഞാൻ എന്റെ അച്ഛനുമമ്മയും പോയേടത്തേക്ക് പോകും... \"

\"മോളേ... നീയെന്തൊക്കെയാണ് പറയുന്നത്... അതിനു വേണ്ടിയാണോ നമ്മൾ ഈ പെടാപാടെല്ലാം ചെയ്തത്... ഒന്നും വരില്ല... മുത്തശ്ശനല്ലേ പറയുന്നത്... വേണ്ടിവന്നാൽ അവനെ ഇല്ലാതാക്കാനും മുത്തശ്ശനറിയാം... \"

\"വേണ്ട മുത്തശ്ശാ... അവർക്ക് എന്റെ പേരിലുള്ള സ്വത്തും പണവുമല്ലേ വേണ്ടത്... അവർക്ക് കൊടുത്തേക്ക്... എന്നാലും അവനെപ്പോലൊരുത്തന്റെ ഭാര്യയായി ജീവിക്കാൻ എനിക്കു വയ്യ... അതിലും വലുത് മരണമാണ്... \"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"നകുലാ നീയെന്താണ് പറയുന്നത്... അവർ എവിടേക്ക് പോയെന്നാണ് പറയുന്നത്... \"
കരുണാകരൻ ചോദിച്ചു... 

\"അതറിയില്ല... എന്നോട് നമ്മുടെ രാജനാണ് പറഞ്ഞത്... അവൻ ഇങ്ങനെയൊരു നീക്കം നടത്തുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല... \"

\"അവരെവിടെപ്പോകാൻ.. എവിടെപ്പോയാലും... അവരെ കണ്ടെത്തണം... എന്നാലേ നമ്മൾ ഉദ്ദേശിച്ചത് നടക്കൂ... \"

\"കണ്ടെത്തണം... മുത്തശ്ശനുമാത്രമല്ല എന്റേയും കൂടി ആവിശ്യമാണത്... ഒന്നും രണ്ടുമല്ല കോടികളുടെ ആസ്തിയാണ് അവളുടെ അമ്മാവൻ മരിക്കുന്നതിനുമുമ്പ് അവളുടെ പേരിൽ എഴുതി വച്ചത്... അത് എനിക്ക് സ്വന്തമാക്കണം... അവരുടെ വീടും സ്ഥലവും നമ്മൾ കൈക്കലാക്കിയിട്ടും അവരെ അവരെ ഒന്നുംചെയ്യാതെ നിന്നത് ആ സ്വത്ത് കണ്ടിട്ടുതന്നെയാണ്... \"

\"നീ വിഷമിക്കാതെ മോനേ സുധാകരൻ വരട്ടെ... എന്നിട്ടു തീരുമാനമെടുക്കാം... \"

\"അച്ഛനിവിടെയില്ലേ... \"

\"ഇല്ല അവൻ ആരേയോ കാണാനുണ്ടെന്ന് പറഞ്ഞ് പോയിരിക്കുകയാണ്... പിന്നെ മുത്തശ്ശി നിന്നെ അന്വേഷിച്ചിരുന്നു...\"

\"ഞാൻ കാണാം... \"
നകുലൻ കരുണാകരന്റെ ഭാര്യ യശോദ കിടക്കുന്ന മുറിയിലേക്ക് നടന്നു... രണ്ടു വർഷത്തോളമായി അവർ കിടപ്പിലാണ്... കുളിമുറിയിൽ കാൽ തെന്നി വീണതാണ്... അതിനുശേഷം അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടു... എന്നാലും സംസാരിക്കും പക്ഷേ വാക്കുകൾ പലതും മനസ്സിലാക്കിയെടുക്കാൻ പ്രയാസമാണ്... 

നകുലൻ യശോദ കിടക്കുന്ന മുറിയിലെത്തി.. 

\"എന്താ മുത്തശ്ശീ എന്നെ കാണണമെന്ന് പറഞ്ഞത്... \"

\"മോനേ ഞാൻ പറയുന്നതുകൊണ്ട് എന്റെ കുട്ടിക്ക് വിഷമം തോന്നരുത്... \"

\"എന്താണ് മുത്തശ്ശീ... \"

അത്.. നമ്മൾ മാമ്പള്ളി തറവാടല്ലേ സ്വപ്നം കണ്ടത്... അത് നമുക്ക് കിട്ടിയില്ലേ... ഇനിയെന്തിനാണ് അവരെ ദ്രോഹിക്കുന്നത്... \"

\"ഇല്ല മുത്തശ്ശീ... ഒന്നും കഴിഞ്ഞിട്ടില്ല... എന്റെ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ അവരുടെ പതനം കാണണം... \"

\"അതിന് അതു ചെയ്തെന്ന് നിങ്ങൾ വിശ്വസിക്കുന്ന മുകുന്ദൻ പോയില്ലേ... പിന്നെ അവനാണ് നിന്റെ അമ്മയെ കൊന്നതെന്ന് എന്താണ് നിനക്കുറപ്പ്... \"

\"എന്താ മുത്തശ്ശിക്ക് സ്വന്തം ഏട്ടന്റെ മകനോട് ഇത്രവലിയ സ്നേഹം...\"

ഇത് സ്നേഹമില്ല മോനേ... നിന്റെ അമ്മയെ ഇല്ലാതാക്കിയത് അവനല്ലെങ്കിൽ പിന്നെ ഈ ചെയ്തു കൂട്ടുന്നത് മഹാപാപമാവില്ലേ... \"

\"മുത്തശ്ശിക്കറിയോ...  അന്ന് എന്റെ അമ്മയെ ആ മുകുന്ദൻ കൊല്ലുന്നത്  കണ്ടവരുണ്ട്... \"

\"അത് നീ വിശ്വസിച്ചല്ലേ... മോനെ ഇതിന്റെ സത്യാവസ്ഥ അറിയാതെ ഒന്നിനും പോകല്ലേ.. ആദ്യം നീ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്ക്... ആദ്യമേ ഞാൻ പറയുന്നതാണ്... മുകുന്ദൻ ഇത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല... അങ്ങനെയൊരു സ്വഭാവമുള്ളവനല്ല അവൻ... പിന്നെ അഥവാ അവൻതന്നെയാണെങ്കിൽ അതിനുള്ള ശിക്ഷ അവന് കിട്ടിയില്ലേ... അവന്റെ മക്കൾ എന്തു തെറ്റ് ചെയ്തിട്ടാണ് നിങ്ങളവരെ ദ്രോഹിക്കുന്നത്... \"

\"ആ കുടുംബം മൊത്തം നശിക്കണം... എന്നാലേ എനിക്കും എന്റെ അച്ഛനും തൃപ്തിയാകൂ... \"
നകുലൻ പുറത്തേക്ക് നടന്നു... 

\"എന്തിനാടാ മുത്തശ്ശി നിന്നെ വിളിപ്പിച്ചത്... 
പുറത്തേക്കുവന്ന നകുലനോട് കരുണാകരൻ ചോദിച്ചു.. \"

\"എന്റെ അമ്മയെ കൊന്നത് ആ മുകുന്ദനല്ലത്രേ... അതുകൊണ്ട് സത്യമറിയാതെ അവരെ ദ്രോഹിക്കരുതെന്ന്... \"

\"എന്നവൾ പറഞ്ഞോ... അപ്പോൾ അവൾക്ക് ഇപ്പോഴും മനസ്സിലായില്ല സത്യങ്ങൾ... ആ അവളെ പറഞ്ഞിട്ട് കാര്യമില്ല... സ്വന്തം ചോരയോടുള്ള സ്നേഹം അങ്ങനെ പെട്ടന്നില്ലാതാവില്ലല്ലോ... നീയതൊന്നും കാര്യമാക്കേണ്ട.. അന്ന് ഇതെല്ലാം കണ്ട അസീസിനേക്കാളും വലിയൊരു തെളിവ് നമുക്കാവിശ്യമില്ലല്ലോ... അതറിഞ്ഞിട്ടും അന്ന് ആ മുകുന്ദനെ നിയമത്തിന് വിട്ടുകൊടുക്കാതെ വെറുതെ വിട്ടത് കണക്ക് നേരിൽ തീർക്കാനായിരുന്നു... എന്നാൽ ദൈവം അതിനനുവദിക്കാതെ അവനേയും ഭാര്യയേയും കൊണ്ടുപോയി.. ആ കുടുംബംതന്നെ നശിപ്പിക്കണം... \"

\"മുത്തശ്ശൻ വിഷമിക്കേണ്ട... അതിനുള്ള പദ്ധതിയാണ് ആ മുകുന്ദന്റെ മകൾ... അവളെ എന്റേതുമാത്രമാക്കണം.. എന്നിട്ട് അവളുടെ പേരിലുള്ള സ്വത്ത് എന്റേതുമാത്രമാക്കണം... അതിനുശേഷം എന്താണ് വേണ്ടതെന്ന് ഞാൻ പറയേണ്ട ആവിശ്യമില്ലല്ലോ... \"

എനിക്കറിയാം നിന്നെ... നീ ദൈര്യമായി മുന്നോട്ട് പൊയ്ക്കൊ... എന്റെ പിന്തുണ നിനക്കെപ്പോഴുമുണ്ടാകും...\"
കരുണാകരൻ അകത്തേക്ക് നടന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

നിർമ്മല വീട്ടിലെത്തുമ്പോൾ ആദി ഫ്രഷായി താഴേക്കു വന്നു... 

\"എടാ ആദീ നിനക്ക് അത്യാവശ്യമായി എന്തെങ്കിലും പരിപാടിയുണ്ടോ... \"

\"ഇല്ലമ്മേ എന്തേ... എന്തെങ്കിലും ആവശ്യമുണ്ടോ എന്നെക്കൊണ്ട്... \"

\"ഉണ്ട് അവിശ്യമുണ്ട്... എനിക്കു വേണ്ടിയല്ല... അവിടെ വന്നവർക്കു വേണ്ടിയാണ്... \"

\"അതെന്താ അവിടെ ആരുമില്ലേ... അല്ലെങ്കിൽ രാമേട്ടനോട് പറഞ്ഞാൽപ്പോരേ... \"

\"അതു പറ്റില്ല... അവർക്ക് ഒരുവിധം എല്ലാ സാധനങ്ങളും വാങ്ങിക്കാനുണ്ട്... കൂടാതെ കൃഷ്ണ മോൾക്ക് മറ്റെന്തൊക്കെയോ വാങ്ങിക്കാനുമുണ്ട്...\"

\"ഇതെല്ലാം ഞാൻ പോയി വാങ്ങിക്കണമെന്നാണോ പറയുന്നത്... \"

\"നീ വാങ്ങിക്കേണ്ട... കൃഷ്ണമോള് വാങ്ങിച്ചോളും.. \"

\"ആരാണ് ഈ കൃഷ്ണമോള്... \"

\"അവിടുത്തെ മൂത്തകുട്ടി... നീ വന്നപ്പോൾ അവിടെ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നല്ലോ... \"
അതു കേട്ടപ്പോൾ അവന്റെ മനസ്സിൽ ആയിരം പൂത്തിരികൾ കത്തി... 

\"അവളും കൂടെ വരുന്നുണ്ടോ... \"

\"ഉണ്ട്.. എന്തേ അവൾ വരുന്നതിൽ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ... \"

\"ഇനി ഞാൻ ബുദ്ധിമുട്ട് പറഞ്ഞിട്ട് കാര്യമെന്താണ്... എല്ലാം അമ്മ ഏറ്റുപോന്നില്ലേ... \"

\"അല്ല നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ സൂര്യനോട് പറയാം... \"

\"അതിനവൻ ഓഫീസിലല്ലേ.. \"

\"അവൻ വരാനായല്ലോ... \"

\"ഇന്നോ... ഇന്നത്തെ ദിവസം എന്താണെന്ന് ഓർമ്മയില്ലേ... ഇന്ന് ജോലിക്കാർക്ക് ശമ്പളം കൊടുക്കേണ്ട ദിവസമല്ലേ... \"
\"അയ്യോ.. ഞാനത് മറന്നു... എന്നാൽ നീ തന്നെ പോയാൽ മതി... \"

\"എന്തു ചെയ്യാനാ പെട്ടുപോയില്ലേ... ഇനി പോവാതെ നിവർത്തിയില്ലല്ലോ... \"

\"പിന്നെ നീ വരുമ്പോൾ കുറച്ച് പച്ചക്കറി അവിടേക്കു വാങ്ങിച്ചോ... കൂടെ തൈരും പാലും... ഇന്ന് രാത്രി ഭക്ഷണത്തിന് അവരുമുണ്ടാകും... \"

\"അതുമുണ്ടോ കൂടെ... അപ്പോൾ രാത്രി ഇറങ്ങുന്നതും ഇവിടെയാണോ... \"

എടാ ആദീ വേണ്ടട്ടോ... അവര് പാവങ്ങളാണെടാ... ഉണ്ടായിരുന്ന വീടും സ്ഥലവും അവരുടെ ബന്ധുക്കൾ കയ്യേറി... അവിടെ ജീവിക്കാൻ സ്വസ്ഥതയില്ലാത്തതിനാലാണ് അവർ  ആ സ്ഥലം വിട്ടുപോന്നതുതന്നെ... \"

\"ഇത്ര പെട്ടന്ന് അവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞോ അമ്മ... \"

\"ഞാൻ ചോദിച്ചതല്ല... ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ അതിന്റെ കൂടെ പറഞ്ഞതാണ്... \"

\"അതെന്തെങ്കിലുമാകട്ടെ... അമ്മ ആ കുട്ടിയോട് പെട്ടന്ന് വരാൻ പറഞ്ഞോളൂ... പെട്ടന്നു പോയാൽ ഇരുട്ടിനുമുന്നേ തിരിച്ചെത്താം... 

\"എന്നാൽ ഞാൻ പോയി അവളോട് പറയാം... \"
നിർമ്മല പോയി കൃഷ്ണയെ കൂട്ടി വന്നു... എന്നാൽ അവൾക്ക് ആദിയുടെകൂടെ പോകാൻ എന്തോ ഒരു മടിയുണ്ടായിരുന്നു... 

\"മോള് പേടിക്കേണ്ട... ദൈര്യമായി പോയിവാ... അവൾക്ക് നിന്റെ നേരത്തെയുള്ള പ്രകടനംകണ്ട് പേടിച്ചിരിക്കുകയാണ്... \"


\"അതിന് ഞാൻ ആരേയും പിടിച്ച് തിന്നുകയൊന്നുമില്ല... \"

\"ഏയ് അതൊന്നുമല്ല... നിങ്ങൾക്ക് ബുദ്ധിമുട്ടാവുമല്ലോ എന്നുകരുതിയിട്ടാണ് ഞാൻ \"

\"അപ്പോൾ എന്നെ പേടിയില്ലേ... \"

\"ഞാനെന്തിന് പേടിക്കണം... അതിന് ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ... \"

\"അതാണ്... ഇയാൾ പ്രതീക്ഷിച്ചതുപോലെയല്ല... ആള് സ്മാർട്ടാണ്... എന്നാൽ പോകാം...\"
കൃഷ്ണ തലയാട്ടി... 

\"ആദി ചെന്ന് തന്റെ കാറിൽ കയറി... അത് സ്റ്റാർട്ട്ചെയ്തു... കൃഷ്ണ നിർമ്മലയെ നോക്കി... അവർ ചിരിച്ചുകൊണ്ട് തലയാട്ടി... കൃഷ്ണ കാറിന്റെ ബേക്ക്ഡോർ തുറന്നു... 

ഹലോ... ഞാൻ നിന്റെ ഡ്രൈവറല്ല... വന്ന് മുന്നിൽ കയറിക്കോ... \"
കൃഷ്ണ വീണ്ടും നിർമ്മലയെ നോക്കി അവർ ചിരിയോടെ തന്നെ നിൽക്കുകയായിരുന്നു...  ബേക്ക്ഡോർ അടച്ചതിനുശേഷമവൾ മുന്നിലെ ഡോർ തുറന്ന് കയറി... 

തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം : 05

കൃഷ്ണകിരീടം : 05

4.7
9218

\"ഹലോ... ഞാൻ നിന്റെ ഡ്രൈവറല്ല... വന്ന് മുന്നിൽ കയറിക്കോ... \"കൃഷ്ണ വീണ്ടും നിർമ്മലയെ നോക്കി അവർ ചിരിയോടെ തന്നെ നിൽക്കുകയായിരുന്നു...  ബാക്ക്ഡോർ അടച്ചതിനുശേഷമവൾ മുന്നിലെ ഡോർ തുറന്ന് കയറി... \"എന്നാൽ പോയാലോ... \"ആദി ചോദിച്ചതുകേട്ട് ചെറിയൊരു ഭയമുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ അവനെനോക്കി ചിരിച്ചു... ആദി കാറെടുത്തു... അവർ ഗെയ്റ്റുകടന്ന് പോകുന്നതും നോക്കി നിർമ്മല നിന്നു...  പിന്നെ അകത്തേക്ക് നടന്നു... \"ഇയാളേതുവരെ പഠിച്ചു... \"പോകുന്ന വഴി ആദി ചോദിച്ചു... \"ഡിഗ്രി കഴിഞ്ഞു... ഇനി B.ed എടുക്കണമെന്ന് മനസ്സിൽ... \"\"അതു നന്നായി... അനിയത്തിയോ... \"\"അവൾ ഏഴാം ക്ലാസ് കഴിഞ്ഞു... ഇവിടെ ഏതെങ്