Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:7)

\"നീ എന്തിനാ എന്നെ വിട്ട് പോയത്.\" ആ ഫോട്ടോയിൽ നോക്കി അത് ചോദിക്കുമ്പോൾ അവന്റെ കണ്ണിൽനിന്നും ഒരു തുള്ളി കണ്ണുനീർ ആ ഫോട്ടോയിലേക്ക് വീണു.

ആ സമയം തന്നെ അവന്റെ കണ്ണുകളിൽ ആരോടൊക്കെയോയുള്ള പകയാണ് തെളിഞ്ഞത്.

____________________________________________

രാവിലെ എഴുനേറ്റ് വന്ന വേദു കാണുന്നത് റെഡിയായി എവിടെക്കോ പോകാൻ നിക്കുന്ന വിശാലിനിയും ദേവനെയും ലക്ഷ്മിയേയുമാണ്.
വേദു വേഗം അവരുടേ അടുത്തേക്ക് ചെന്നു.


നിങ്ങൾ ഇത് എവിടെ പോകുവാ?


മോളെ ഞങ്ങൾ അമ്പലം വരെ പോകുവാ നിങ്ങളുടെ ജാതകം നോക്കണം. പിന്നെ എൻഗേജ്മെന്റിനുള്ള മുഹൂർത്തം കൂടെ കുറിപ്പിക്കണം.


അച്ഛാ എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ടാ. ഞാൻ പറഞ്ഞത് അല്ലെ വിഷലേട്ടനെ എനിക്ക് അങ്ങനെ കാണാൻ കഴിയില്ലെന്നു നിങ്ങൾ എന്താ എന്റെ അവസ്ഥ മനസിലാകാത്തെ.


വേദു നീ ഒന്നും പറയണ്ട ഞാൻ മാധവനും സാവിത്രിക്കും പിന്നെ ഈ നിൽക്കുന്ന വിശാലിനും വാക്ക് കൊടുത്തതാ നിന്നെ ഇവന് കല്യാണം കഴിച്ചു കൊടുക്കാമെന്നു. അതുകൊണ്ട് മോള് ഈ കല്യാണത്തിന് സമ്മതിക്കണം. മോൾക്ക് അറിയാമല്ലോ അച്ഛൻ വാക്ക് പറഞ്ഞാൽ വാക്കായിരിക്കുമെന്ന്. നല്ല കുട്ടിയായിട്ട് മോള് അകത്തുപോയി ഇരുന്നേ.


ഈ സമയം വിശാലിന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ തെളിയുന്നുണ്ട്.


വേദു ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അവൾ റൂമിൽ ചെന്നു ഫോൺ എടുത്ത് വേഗം സിദ്ധുവിനെ വിളിച്ചു.


ഹലോ സിദ്ധുഏട്ടാ....


ആഹ് ഞാൻ ഇപ്പൊ വിചാരിച്ചതെ ഒള്ളു വേദു നിന്നെക്കുറിച്ച്....


സിദ്ധു ഏട്ടൻ വേഗം ഇവിടേക്ക് വരണം അത്യാവിശമാണ്....


എന്താടാ എന്താ പറ്റിയെ...


ഇവിടെ എല്ലാരുംകൂടെ എന്റേം വിശാലേട്ടാന്റേം എൻഗേജ്മെന്റിന് മുഹൂർത്തം കുറിക്കാൻ പോയേക്കുവാ.ഞാൻ എന്താ സിദ്ധുഏട്ടാ ചെയ്യണ്ടേ.


അയാള് എന്റെ കഴുത്തിൽ താലി കെട്ടിയാൽ പിന്നെ ഈ വേദിക ജീവനോടെ ഉണ്ടാവില്ല. സിദ്ധു ഏട്ടൻ എത്രയും പെട്ടെന്ന് ഇങ്ങോട് വാ.


സിദ്ധുവിന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ കാൾ കട്ട്‌ ചെയ്തു.


സിദ്ധു എന്ത് ചെയ്യാണെന്നു അറിയാതെ നിന്നു. പിന്നീട് എന്തോ മനസ്സിൽ ഉറപ്പിച്ചപോലെ വേഗം റെഡിയായി ഇറങ്ങി.

____________________________________________


സിദ്ധു വേദുവിന്റെ വീട്ടിൽ വന്നപ്പോൾ തന്നെ കണ്ടു പുറത്ത് കരഞ്ഞു മുഖം ഒക്കെ നീരുവെചിരിക്കുന്ന വേദുവിനെ.


അവനു കണ്ടപ്പോൾ തന്നെ സങ്കടം തോന്നി. താൻ വന്നതുപോലും അവൾ അറിഞ്ഞിട്ടില്ലാന്ന് അവനു മനസ്സിലായി. പതിയെ വേദുന്റെ അടുത്തുപോയിരുന്ന് ഒരു കൈ അവളുടെ തോളിലൂടെ ഇട്ട് സിദ്ധു അവളെ നെഞ്ചോട് ചേർത്തുപിടിച്ചു. വേദു ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.


സിദ്ധു ഏട്ടാ എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റില്ല. എന്നെ വേറെ ആരും കല്യാണം കഴിക്കണ്ട ഞാൻ ഏട്ടന്റെ മാത്രല്ലേ.


വേദു നിനക്ക് തോന്നുന്നുണ്ടോ നിന്നെ ഞാൻ ആർകെങ്കിലും വിട്ടുകൊടുക്കുമെന്ന്.


\"നീ എന്റെയാ ഈ സിദ്ധാർത്തിന്റെ പെണ്ണ്.\"


അവന്റെ ആ വാക്കുക്കൾ അവൾക്ക് കുറച്ചൊന്നുമല്ല ആശ്വാസം നൽകിയത്.


സിദ്ധു ഏട്ടാ അയാള് അച്ഛനോടും അമ്മയോടും എന്തൊക്കെയോ പറഞ്ഞുകൊടുത്തിട്ടുണ്ടെന്നു എനിക്ക് തോനുന്നു. അല്ലെങ്കിൽ അവർ ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ പോലും തയാറാകാതെ ഇരിക്കുമോ.


എനിക്കും തോന്നണിണ്ട് വേദു ഇതെല്ലാം അവന്റെ കളികളാണ് ആ വിശാലിന്റെ. എന്നെങ്കിക്കും അവനെ എന്റെ കൈയിൽ കിട്ടും അത് ഉറപ്പാ.


വേദു നീ ശ്രേദ്ധിച്ചിട്ടുണ്ടോ വിശാൽ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്. അവന് നിന്നെ ശെരിക്കും ഇഷ്ടം ആയിട്ടല്ല അവൻ ഇങ്ങനെ ഒക്കെ കാണിക്കുന്നത്. ഇതിനു പിന്നിൽ എന്തോ ഉദ്ദേശം ഉണ്ട് അവന്. നമ്മുക്ക് അത് കണ്ടുപിടിക്കണം.


ഏട്ടാ ഇപ്പോഴാ ഞാൻ ഒരു കാര്യം ഓർത്തെ കഴിഞ്ഞ ദിവസം ഞാൻ വിഷലേട്ടനെ കാണാൻ പോയപ്പോൾ ഏട്ടന്റെ റൂമിൽ നിന്നു ഒരു ബുക്ക്‌ കിട്ടി എനിക്ക് അതുമാത്രല്ല ഒരു ഫോട്ടോയും. പക്ഷേ ഞാൻ ആ ഫോട്ടോയിൽ ഉള്ളതാരാണെന്നു കണ്ടില്ല അപ്പോഴേക്കും വിശാലേട്ടൻ അത് എന്റെ കൈയിൽ നിന്നും വാങ്ങിച്ച് എന്നോട് ദേഷ്യപ്പെട്ടു.


എന്നാൽ അവന്റെ രഹസ്യങ്ങൾ എല്ലാം അടങ്ങിയിരിക്കുന്നത് ആ ബുക്കിലാണ് ഒപ്പം അതാരുടെ ഫോട്ടോ ആണെന്നും കണ്ടുപിടിക്കണം.


ഈ സമയമാണ് വേദുന്റെ അച്ഛനും അമ്മയും വിശാലും അമ്പലത്തിൽ പോയിട്ട് വന്നത്.എല്ലാവരേം കണ്ടാൽ തന്നെ അറിയാം വളരെ സന്തോഷത്തിലാണ്.


വേദുവിന് അവരുടെ സന്തോഷം കണ്ടപ്പോൾ ഹൃദയത്തിൽ ഒരു വേദനയാണ് തോന്നിയത്.

ഇത്രയും നാളും തന്റെ ജീവനായി കൊണ്ടുനടന്ന അച്ഛനും അമ്മയും എന്റെ സന്തോഷം എന്താണെന്നു ഒന്ന് നോക്കുന്നുകൂടി ഇല്ല.


അവർ അടുത്തേക്ക് വരുംതോറും സിദ്ധു വേദുവിന്റെ അടുത്തേക്ക് ചേർന്നു നിന്നു.


(പേടിച്ചിട്ട് ഒന്നും അല്ലാട്ടോ അവർക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാനുള്ള എളുപ്പവഴിയാണ്😉)


മോൻ എന്താ വന്നത്. ലക്ഷ്മിയമ്മയാണ് ചോദിച്ചത്. അവൻ വന്നത് ഇഷ്ടപെടാത്ത രീതിയിൽ തന്നെയാണ് അവർ ചോദിച്ചതും.


അത് എനിക്ക് നിങ്ങളോട് എല്ലാവരോടും ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.


മ്മ്..അത് പറയണമെന്നില്ല ന്ജങ്ങൾക്ക് അറിയാം. വേദുവിന്റെ കല്യാണം ഉറപ്പിച്ചു ഈ നിൽക്കുന്ന വിശാലുമായിട്ട്. അടുത്ത തിങ്കളാഴ്ച രാവിലെ പതിനൊന്നിനാണ് മുഹൂർത്തം.


അങ്കിൾ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ വേദുവിന് ഈ കല്യാണത്തിന് ഇഷ്ടമല്ല. മാത്രവുമല്ല ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഇവളുടെ ഇഷ്ടം നോക്കിയല്ലേ കല്യാണം നടത്തേണ്ടത്. ഒരു ജന്മം മുഴുവൻ ഒന്നിച്ചു ജീവിക്കേണ്ടവരാണ് അതുകൊണ്ട് വേദുവിനെ എനിക്ക് തന്നുടെ. അവൻ ഇത്രയും പറഞ്ഞപ്പോൾ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.


സിദ്ധാർഥ് ഇനി എന്തൊക്കെ പറഞ്ഞാലും വേദുവിനെ വിശാൽ തന്നെ വിവാഹം ചെയ്യും അതിനു മാറ്റം ഒന്നും ഇല്ല തനിക്ക് പോകാം.


എന്ത് കണ്ടിട്ടാണ് നിങ്ങൾ വേദുനെ ഇവന് വിവാഹം ചെയ്ത് കൊടുക്കാൻ പോകുന്നത്. വിശാൽ ഇവളെ സ്നേഹിക്കുന്നതിനു എന്ത് തെളിവാണ് ഉള്ളത്. നിങ്ങളെ ഇവൻ നുണകൾ കൊണ്ട് മയക്കി എടുത്തിരിക്കുവാണ്.


കുഞ്ഞുനാള് മുതൽ വിശാലിനെ കാണാൻ തുങ്ങിയതാണ് ഞങ്ങൾ അവൻ എങ്ങനെയാണെന്ന് ഞങ്ങള്ക്ക് നന്നായി അറിയാം അതിലും വലിയ തെളിവ് വേണോ സിദ്ധാർഥ്.


ഇന്നലെ കണ്ട നിന്റെ കൈയ്യിൽ ഞങ്ങളുടെ മകളെ എന്ത് വിശ്വസിച്ചു  ഏല്പിക്കും ഞങ്ങൾ......


                                                തുടരും.....

____________________________________________

ഇന്ന് ലെങ്ത് കുറച്ച് കുറവാണാട്ടൊ.
അപ്പോ അവരുടെ എൻഗേജ്മെന്റിന് വിളിക്കാം😁


🦋സഖി🦋

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:8)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:8)

4.8
7907

എന്ത് കണ്ടിട്ടാണ് നിങ്ങൾ വേദുവിനെ ഇവന് വിവാഹം ചെയ്ത് കൊടുക്കാൻ പോകുന്നത്.വിശാൽ ഇവളെ സ്നേഹിക്കുന്നതിനു എന്ത് തെളിവാണ് ഉള്ളത്.നിങ്ങളെ ഇവൻ നുണകൾ കൊണ്ട് മയക്കി എടുത്തിരിക്കുവാണ്.കുഞ്ഞുനാള് മുതൽ വിശാലിനെ കാണാൻ തുടങ്ങിയതാണ് ഞങ്ങൾ.അവൻ എങ്ങനെയാണെന്ന് ഞങ്ങള്ക്ക് നന്നായി അറിയാം.അതിലും വലിയ തെളിവ് വേണോ സിദ്ധാർഥ്.ഇന്നലെ കണ്ട നിന്റെ കൈയ്യിൽ ഞങ്ങളുടെ മകളെ എന്ത് വിശ്വസിച്ചു ഏല്പിക്കും ഞങ്ങൾ.____________________________________________അങ്കിൾ ഞാൻ വേദുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവൾക്കും ഞാൻ എന്ന് വെച്ചാൽ ജീവനാണ്.അമ്മ പ്ലീസ്...അച്ഛനോട് ഒന്ന് പറയമ്മേ എനിക്ക് സിദ്ധു ഏട്ടനെ അത്രക്ക് ഇ