Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:8)

എന്ത് കണ്ടിട്ടാണ് നിങ്ങൾ വേദുവിനെ ഇവന് വിവാഹം ചെയ്ത് കൊടുക്കാൻ പോകുന്നത്.വിശാൽ ഇവളെ സ്നേഹിക്കുന്നതിനു എന്ത് തെളിവാണ് ഉള്ളത്.നിങ്ങളെ ഇവൻ നുണകൾ കൊണ്ട് മയക്കി എടുത്തിരിക്കുവാണ്.


കുഞ്ഞുനാള് മുതൽ വിശാലിനെ കാണാൻ തുടങ്ങിയതാണ് ഞങ്ങൾ.അവൻ എങ്ങനെയാണെന്ന് ഞങ്ങള്ക്ക് നന്നായി അറിയാം.അതിലും വലിയ തെളിവ് വേണോ സിദ്ധാർഥ്.


ഇന്നലെ കണ്ട നിന്റെ കൈയ്യിൽ ഞങ്ങളുടെ മകളെ എന്ത് വിശ്വസിച്ചു ഏല്പിക്കും ഞങ്ങൾ.


____________________________________________


അങ്കിൾ ഞാൻ വേദുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവൾക്കും ഞാൻ എന്ന് വെച്ചാൽ ജീവനാണ്.


അമ്മ പ്ലീസ്...
അച്ഛനോട് ഒന്ന് പറയമ്മേ എനിക്ക് സിദ്ധു ഏട്ടനെ അത്രക്ക് ഇഷ്ടമാ അമ്മേ ഒന്ന് സമ്മതിച്ചൂടെ ഞങ്ങളുടെ കാര്യം.


വേദു നീ മിണ്ടാതെ അകത്തേക്ക് കയറിപ്പോവാൻ നോക്ക്. ദേവൻ ദേഷ്യത്തോടെയാണ് പറഞ്ഞത്.


അച്ഛാ ഒന്ന് സമ്മതിക്കച്ച ഞാൻ സ്നേഹിക്കുന്ന ആളെ അല്ലെ എനിക്ക് വിവാഹം കഴിക്കാൻ പറ്റു. എനിക്ക് ഒരിക്കലും വിശാലേട്ടനെ എന്റെ ഭർത്താവായിട്ട് കാണാൻ പറ്റില്ല.


എനിക്ക് വിശാലേട്ടന്റെ ഭാര്യ ആവേണ്ടി വന്നാൽ പിന്നെ ആരും എന്നെ കാണില്ല അതും പറഞ്ഞ് വേദു ദേവന്റെ കാൽച്ചുവട്ടിൽ ഇരുന്നു കരയാൻ തുടങ്ങി അവൻ.


ലക്ഷ്മി നീ വേദുനെ റൂമിൽ കൊണ്ടോയി ആക്ക്. ഇവൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല.


സിദ്ധുവിന് നല്ലപോലെ ദേഷ്യം വരുന്നുണ്ടായിരുന്നു. അവൻ അവരെ ഒന്ന് നോക്കിയിട്ട് അവിടെന്നു പോയി.


പിന്നിടുള്ള ദിവസങ്ങളിൽ എല്ലാം വേദു സിദ്ധുവിനെ വിളിച്ചു കരയും. അവരുടെ കാര്യത്തിൽ ആർക്കും താല്പര്യം ഇല്ലായിരുന്നു.


പക്ഷേ സിദ്ധു ഇതിനിടയിൽ വിശാലിന്റെ കള്ളത്തരങ്ങൾ കണ്ടുപിടിക്കാൻ ഇറങ്ങിയിരിക്കുവാനാണ്.


അങ്ങനെ നാളെയാണ് അവരുടെ എൻഗേജ്മെന്റ്. തലേദിവസം രാത്രി വേദു സിദ്ധുവിനെ വിളിക്കുവാണ്.


സിദ്ധുഏട്ടാ ഇനി നമ്മൾ എന്ത് ചെയ്യും നാളെ എൻഗേജ്മെന്റ് ആണ് എനിക്ക് ഓർത്തിട്ട് തന്നെ പേടി ആകുന്നു.എൻഗേജ്മെന്റ് നടത്തിയാൽ വൈകാതെ തന്നെ കല്യാണത്തിന്റെ തീയതിയും കുറിക്കും.


നീ പേടിക്കാതെ വേദു. നാളെ നീ എന്തായാലും എൻഗേജ്മെന്റിന് ഒന്ന് സഹകരിക്ക്. കല്യാണത്തിന് മുമ്പ് സത്യനിൽ നമ്മുക്ക് പുറത്ത് കൊണ്ടുവരാം.


എന്നാലും സിദ്ധു ഏട്ടാ....


ഞാൻ പറഞ്ഞില്ലേ പേടിക്കണ്ട...
നാളെ ഞാൻ അവിടെ ഉണ്ടാവും.


പക്ഷേ ആർക്കും സംശയം തോന്നാത്ത രീതിയിൽ തന്നെയാവണം നമ്മുടെ പെരുമാറ്റം.


നീ സന്തോഷത്തോടെ വേണം വിശാലിനു ഒപ്പം നിക്കാൻ.


എനിക്ക് വിശാലിന്റെ റൂമിൽ ഒന്ന് കേറണം അവിടുന്ന് ആ ബുക്കും ഫോട്ടോയും എടുക്കണം അതിൽ ഉണ്ടാകും അവന്റെ ജീവിതം. അവിടെ കേറാൻ ഇനി എന്താ ഒരു വഴി.


ഏട്ടാ വിശാലേട്ടനും സാവിത്രിയമ്മയും മാധവൻ മാമയും ഒക്കെ  ഇന്ന് ഇവിടെയാണ്.

അതെന്താ...?

അറിയില്ല ഇനി ഞാൻ എങ്ങാനും രാത്രി ഏട്ടന്റെ കൂടെ ഇറങ്ങി വന്നാലൊന്ന് വിചാരിച്ചിട്ട് ആയിരിക്കും.


അത് നല്ലൊരു ഐഡിയ അല്ലെ വേദു. ഞാനും അത് ആലോചിച്ചുരുന്നു നിന്നെ ഇറക്കികൊണ്ട് വന്നാലൊന്.

പിന്നെ ഞാൻ വരൂല അങ്ങനെ.

ആഹ്... എനിക്ക് അറിയാം അത് നിനക്ക് അല്ലേലും എന്നോട് സ്നേഹം ഒന്നും ഇല്ല.

ദേ മനുഷ്യാ മിണ്ടാതെ ഇരുന്നോ. ഞാൻ കെട്ടാൻ പോണേ ആളാണെന്നു ഒന്നും നോക്കുലാ പിടിച്ച് ഇടിക്കും ഞാൻ.


വേദു ഞാൻ കാര്യായിട്ട് പറഞ്ഞതാ നീ എന്റെ കൂടെ ഇറങ്ങി വാടാ....


സിദ്ധുഏട്ടാ അത് അത്ര എളുപ്പമുള്ള ഒരു കാര്യം ആണോ.നമ്മുക്ക് എല്ലാരുടേം അനുഗ്രഹത്തോടെ കല്യാണം കഴിച്ചാൽ മതിലെ...


മോളെ നിന്നെ ഇങ്ങനെ അവര് സങ്കപ്പെടുത്തുന്നെ കാണാൻ വയ്യാത്തോണ്ട് പറയാണെയാടാ...
നിന്റെ ഇഷ്ടം പോലെ മതി... പക്ഷേ വിശാലിന്റെ കള്ളത്തരം പുറത്ത് കൊണ്ടുവരാതെ നമ്മുടെ കല്യാണം എന്തായാലും നടക്കില്ല.


സിദ്ധു ഏട്ടൻ ഇന്ന് വിശാലേട്ടന്റെ റൂമിൽ കേറിക്കോ. എല്ലാരും ഇവിടെയല്ലേ.


നീ പറഞ്ഞത് ശെരിയാ...
ഞാൻ രാഹുലിനെയും കൂടെ ഒന്ന് വിളിക്കട്ടെ അവനോടും വരാൻ പറയാം.


സൂക്ഷിച്ചു പോണട്ടൊ ഏട്ടാ...


ആഹ്... എന്റെ വേദുസ് വിഷമിക്കുയൊന്നും വേണ്ടാട്ടോ നിന്നെ ഞാനേ കേട്ടു. സമാധാനത്തോടെ കെടന്നു ഒറങ്ങിക്കോ.


ആഹ് പിന്നെയെ ഞാൻ ഒരു റിങ് ഇട്ടുതന്നില്ലാരുന്നോ. അത് ഉരരുത്. അവൻ ഇടാൻ പോകുന്ന റിങ് വേറെ ഏതേലും വിരലിൽ ഇട്ടോട്ടെ. പിന്നെ പരുപാടി ഒക്കെ കഴിഞ്ഞ് അതങ്ങ് ഊരി കളഞ്ഞേക്കണം കേട്ടോ...


ശോ എന്റെ സിദ്ധുഏട്ടന് ഒട്ടും കുശുമ്പ് ഇല്ലാലെ.

ആഹ്ടി എനിക്ക് കുശുമ്പ് തന്നെയാ എന്റെ പെണ്ണിന് ഞാൻ മാത്രം റിങ് ഒക്കെ ഇട്ട് തന്നാൽ മതി.


ഓ ശെരി തമ്പ്രാ...എന്നാ പോയിട്ട് ആ കള്ളന്റെ കള്ളത്തരം എന്താന്ന് കണ്ടുപിടിക്ക്.

എന്നാൽ ശെരി മോളെ ചേട്ടൻ വെക്കുവാ.....

____________________________________________


സിദ്ധു കാൾ കട്ടാക്കി വേഗം രാഹുലിനെ വിളിച്ചു. (രാഹുൽ ആരാന്ന് അറിയാലോലെ നമ്മുടെ വൃന്ദടെ ഭർത്തു)


ആദ്യത്തെ റിങ്ങിൽ തന്നെ അവൻ കാൾ എടുത്തു...


ഹലോ ടാ രാഹുലെ.....


എന്താ അളിയാ പതിവില്ലാതെ ഈ പാതിരാത്രിക്ക് വിളിച്ചേക്കുന്നെ എന്നെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല. ഉറക്കം പോയപോലെ രാഹുൽ പറഞ്ഞു.


എന്തോ.... എങ്ങനെ....നീ ഇപ്പൊ ഉറങ്ങാൻ നല്ല കാര്യായി.


ആ പാവം വൃന്ദക്ക് കുറച്ച് സമാധാനം കൊടുക്കട ഏതുനേരോം അതിന്റെ പോരാക്കെയാ എന്നിട്ട അവന്റെ ഉറക്കം.


എന്നെ ഉപദേശിക്കാൻ വേണ്ടി വിളിച്ചതാണോ സിദ്ധു സാർ ഈ പാതിരാത്രിക്ക്....


അല്ല നിന്നോട് അത്യാവിശ്യമായിട്ട് ഒരു കാര്യം പറയാൻ ഒണ്ട് നീ ഒന്ന് ഇവിടേക്ക് വന്നേ...

ഈ രാത്രിയോ....

അല്ല പകല്.... മര്യധക്ക് വാടാ...

മോനെ സിദ്ധു എനിക്ക് പേടിയാടാ ഈ രാത്രി ഒറ്റയ്ക്കു വരാൻ. അതുകൊണ്ട് ഞാൻ രാവിലെ അങ്ങ് ഇതികൊള്ളാം. രാത്രി പ്രേതം ഒക്കെ ഇറങ്ങുന്നേയല്ലേ...


ആരാ ഈ പറയണേ പാതിരാത്രി ബിയർ അടിക്കാൻ പോകാനും പറഞ്ഞ് ഇവിടെ വന്ന് എന്നെ കുത്തിപ്പൊക്കുന്ന നീയോ....


നീ വൃന്ദടെ കൈയിൽ ഫോൺ കൊടുക്ക് എനിക്ക് എന്റെ പെങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.


എന്റെ പൊന്ന് മോനെ ചതിക്കല്ലേ ഞാൻ വരാം....


അങ്ങനെ വഴിക്ക് വാ കുട്ടാ.


രാഹുൽ വേഗം തന്നെ സിദ്ധുവിന്റെ വീട്ടിലേക്ക് വന്നു.


എന്തിനാടാ ഈ പാതിരാത്രി തന്നെ കാണാണെന്ന് പറഞ്ഞത്.

ടാ അത് നമ്മുക്ക് ഒരു സ്ഥലം വരെ പോകാൻ ഇണ്ട്.

എവിടേക്ക്?

അത് നിനക്ക് അറിയില്ലേ വിശാലിനെ അവന്റെ വീട്ടിൽ.


ഏത് വേദുനെ കെട്ടാൻ പോണേ അവനോ സിദ്ധുനെ ദേഷ്യം പിടിപ്പിക്കാനായി രാഹുൽ മനപ്പൂർവം പറഞ്ഞതാണ് അങ്ങനെ.


ടാ കോപ്പേ അവളെ ഞാനാ കെട്ടാൻ പോണേ അല്ലാതെ അവൻ അല്ല.

ഞാൻ നിന്നെ വെറുതെ ദേഷ്യക്കാൻ വേണ്ടി പറഞ്ഞതാടാ.

മ്മ്....

അല്ല എന്തിനാ അവിടേക്ക് പോകുന്നെ...

അത് അവിടെ ചെന്നിട്ട് പറയാം നീ വാ...


അങ്ങനെ അവര് രണ്ടുപേരും വിശാലിന്റെ വീടിനു മുന്നിൽ എത്തി.

ടാ ഇനി എങ്കിലും പറ എന്തിനാ ഇവിടേക്ക് വന്നത്......

                                           തുടരും.....

സഖി🧸🦋

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:9)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:9)

4.6
9851

സിദ്ധുവും രാഹുലും വിശാലിന്റെ വീടിന് മുന്നിൽ എത്തി...ടാ നമ്മുക്ക് ഒന്ന് ഈ വീടിന് അകത്തു കേറണം അവിടുന്ന് നമ്മുക്ക് ഒരു ബുക്കും ഫോട്ടോയും എടുക്കണം പക്ഷെ അത് വിശാലിന്റെ റൂമിലാണ്.നീ എന്താ സിദ്ധു ഈ പറയുന്നേ.ഇത് അത്ര ഈസി ആയിട്ടുള്ള കാര്യമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ.ടാ ഈസി ആണ് കാരണം ഇവിടെ ആരും ഇല്ല. എല്ലാവരും വേദുന്റെ അടുത്താണ്.ഓ അപ്പൊ അതാണ് മോൻ ഇത്ര ധൈര്യമായിട്ട് എന്നേം വിളിച്ചോണ്ട് ഇങ്ങോട്ട് വന്നത് അല്ലെ.അവർ വീടിനു അകത്തേക്ക് കെറുവാനായുള്ള വഴികൾ നോക്കി.വീടിനു ചുറ്റും നടന്നിട്ടും അകത്തേക്ക് കയറുവാനുള്ള വഴി മാത്രം രണ്ടുപേർക്കും കിട്ടിയില്ല.ഇനി എന്ത്