Aksharathalukal

❤️നിന്നിലലിയാൻ❤️-27

രണ്ട് മാസത്തിനു ശേഷം ഇന്ന് മുതൽ ആദി വീണ്ടും സ്റ്റേഷനിലേക് പോകാൻ തുടങ്ങി. ആമിയെ കോളേജിലേക് വിട്ടു അവളോട് യാത്ര പറഞ്ഞു അവൻ ഓഫീസിലേക്ക് പോയി. ആമി താലിയിൽ മുറുകെ പിടിച്ചു ദൈവത്തോട് പ്രാർത്ഥിച്ചു.

ഓഫീസിൽ എത്തിയതും ആനന്ദ് അവനു അന്നത്തെ കേസിന്റെ ഫയൽസ് കൈമാറി. ആദി അതു നോക്കുമ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്. കാൾ അറ്റൻഡ് ചെയ്തു..

\"\"ഹലോ.... \"\"

\"\"സുഖമല്ലേ മിസ്റ്റർ ആദിത്യൻ ഐ പി എസ് \"\"

\"\"ഇത്‌ ആരാണ് സംസാരിക്കുന്നത്\"\"ആദി കണ്ണുകൾ കുറുക്കി.

\"\"എന്നേ അറിയാൻ വഴിയില്ല.. ഞാൻ ഒരു വെൽവിഷർ ആണ്‌. \"\"

\"\"തനിക്കിപ്പോൾ എന്താ വേണ്ടത്.. \"\'

\"\"ചൂടാവല്ലേ മിസ്റ്റർ ആദിത്യൻ... ഇപ്പോഴല്ലേ റിക്കവർ ആയിട്ട് വന്നത്.. പിന്നെയും പണി വാങ്ങിക്കണോ.. \"\"

\"\"ഡാ... നീ അധികം നെഗളിക്കല്ലേ.. പിന്നിൽ നിന്നും വന്നു കുത്തുന്നത് വല്യ ആണത്തം ഒന്നും അല്ല. ധൈര്യം ഉണ്ടെങ്കിൽ നേരിട്ട് വാ... നേർക്ക് നേർ നിന്ന് പൊരുതു..\"\"

\"\"സീ മിസ്റ്റർ ആദിത്യൻ ഞാൻ ആദ്യമേ പറഞ്ഞു ഞാൻ ഒരു വെൽവിഷർ ആണെന്ന്. എനിക്ക് തന്നോട് ഒരു ശത്രുതയുമില്ല... എ സി പി ആദിത്യൻ ഐ പി എസ് എന്നത് ഞാൻ ഏറ്റെടുത്ത ഒരു ജോലി മാത്രം ആണ്‌.... \"\"

\"\"നിന്റെയൊക്കെ പുറകിൽ ആരായാലും അവനോട് പറഞ്ഞേക്ക്,  ഒരു മാസം,   അതിനുള്ളിൽ അവനെ പുറത്തേക് കൊണ്ടു വരും എന്ന്...  \"\"

അപ്പുറത്തു നിന്ന് ഒരാട്ടഹാസം നിറഞ്ഞു....

കാൾ കട്ട് ആയി...

ആദി മുഷ്ടി ചുരുട്ടി ടേബിളിൽ ആഞ്ഞിടിച്ചു..

ഇതേ സമയം അപ്പുറത്തു അയാൾ ഫോണിൽ നിന്നും സിം ഊരി മാറ്റി വേസ്റ്റ് ബാസ്കറ്റ്റിലേക് ഇട്ടു ക്രൂരമായി ചിരിച്ചു...

********************************

ആദി പെട്ടന്ന് തന്നെ തനിക് കാൾ വന്ന നമ്പർ എടുത്ത് സൈബർ സെല്ലിൽ കൊടുത്തു...

കുറച്ചു കഴിഞ്ഞതും സൈബർ സെല്ലിലെ അരുൺ അവനെ വിളിച്ചു...

\"\"ഹലോ സാർ... \"\"

\"\"ആഹ്.. അരുൺ എന്തായി കാര്യങ്ങൾ.. \"\"

\"\"സാർ ഞാൻ ആ നമ്പറിന്റെ ഡീറ്റെയിൽസ് എടുത്തു.. വൺ മിസ്റ്റർ നവനീതിന്റെ പേരിൽ ആണ്‌ സിം എടുത്തിട്ടുള്ളത്. ഒരു ഡൽഹി ബേസ്ഡ് നമ്പർ ആണ്‌ അതു. ബാക്കി ഡീറ്റെയിൽസ് ഞാൻ മെയിൽ ചെയ്തിട്ടുണ്ട്. \"\"

\"\"ഓക്കേ... താങ്ക് യൂ അരുൺ.. \"\"

\"\"വെൽക്കം സാർ... \"\"

അവൻ വേഗം കാൾ കട്ട് ചെയ്തു മെയിൽ ചെക്ക്‌ ചെയ്തു. അതിലെ മറ്റു ഡീറ്റെയിൽസ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവന്റെ കണ്ണിൽ  ശത്രുവിനെതിരെ പകയെരിഞ്ഞു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വൈകീട്ട് ആദി വരുന്നതും കാത്ത് കോലായിൽ ഇരിക്കുക ആയിരുന്നു ആമി.അവന്റെ കാർ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അവൻ കാറിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക് വന്നു.

\"\"എന്താണ് ഭാര്യേ ഒരു കള്ളച്ചിരി 🤨\"\"

\"\"ഒരു കള്ളത്തരവും ഇല്ല.. എവിടെ ഞാൻ പറഞ്ഞ സാധനം 🤨\"\"

\"\"അയ്യോ...🙆‍♂️...ഞാൻ മറന്നു 😜 \"\"അവൻ നാക്കു കടിച്ചു..

\"\"കണ്ടോ.. ഡ്യൂട്ടിയിൽ കയറിയപ്പോ എന്നേ മറന്നു.. ആകെ ഒരു മസാല ദോശയല്ലേ ഞാൻ പറഞ്ഞുള്ളൂ എന്നിട്ട് അതും വാങ്ങിത്തന്നിലല്ലോ ദുഷ്ടൻ 😏\"\"
അവൾ പരിഭവത്തോടെ ചുണ്ടു പിളർത്തി.

\"\"സത്യായിട്ടും ഞാൻ മറന്നു പോയെടി\"\" അവൻ ഒരു കള്ളച്ചിരിയാലേ പറഞ്ഞു.

\"\"ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും കണ്ണേട്ടനാണ് എന്നിട്ട് മറന്നു പോയല്ലേ.. പോ മിണ്ടൂല\"\" എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.

\"\"അതേ.. പിണങ്ങല്ലേ ന്റെ പാറുക്കുട്ടിയെ..\"\" എന്ന് പറഞ്ഞു അവൻ അവളെ ചേർത്തുപിടിച്ചു ബാഗിൽ നിന്നും ഒരു പൊതി എടുത്ത് അവളുടെ കൈയിലേക്കു കൊടുത്തു. അതു കണ്ടതും അവളുടെ മുഖം സന്തോഷത്താൽ വിടർന്നു..

\"\"ഞാൻ എന്റെ പാറൂട്ടിയെ മറക്കുമോ \"\"എന്ന് ചോദിച്ചു മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു..

\"\"ദേ കണ്ണേട്ടാ എനിക്ക് നൊന്തു കേട്ടോ. ഇനി എന്നേ ഉപദ്രവിച്ചാൽ ചോദിക്കാനും പറയാനും ആളുണ്ട് കേട്ടോ \"\"

\"\"ഞാനും വാവയും സെറ്റല്ലേ \"\"എന്ന് പറഞ്ഞു അവൻ കുനിഞ്ഞു നിന്നു അവളുടെ വയറിൽ ചുംബിച്ചു.

ഇത് കണ്ടാണ് നമ്മുടെ ലച്ചു അങ്ങോട്ടേക്ക് വരുന്നത്.

\"\"അതേ കെട്ടുപ്രായം തികഞ്ഞു പുര നിറഞ്ഞു നിൽക്കുന്ന ഒരാൾ ഇവിടെ ഉണ്ട് കേട്ടോ റൊമാൻസിക്കുമ്പോ അതും കൂടെ നോക്കണേ... \"\"ലച്ചു പുച്ഛത്തോടെ പറഞ്ഞു.

\"\"പുര നമുക്ക് കുറച്ചു വലുതാക്കി പണിയാം അല്ലേ പാറു. \"\"എന്ന് പറഞ്ഞവൻ ലച്ചുവിനെ നോക്കി കോക്രി കാട്ടി.

അവൾ അവനെ പിച്ചിയിട്ട് ഒരോട്ടം ആയിരുന്നു പിന്നെ...

ആമി അതുകണ്ടു പൊട്ടിച്ചിരിച്ചു..

\"\"ചിരിക്കെടി കെട്ടിയോനിട്ട് കിട്ടുമ്പോ ഇങ്ങനെ തന്നെ ചിരിക്കണം \"\"എന്ന് പറഞ്ഞുകൊണ്ട് ആദി ലച്ചു പിച്ചിയ സ്ഥലത്തു ഉഴിഞ്ഞു. ആമിയുടെ ചിരി സ്വിച്ചിട്ട പോലെ നിന്നു. അവൻ അവളെ നോക്കി കണ്ണിറുക്കി. വീണ്ടും അവളുടെ ചുണ്ടിൽ ആ പുഞ്ചിരി വിടർന്നു.

\"\"അച്ഛനും അമ്മയും ഇതുവരെ എത്തിയില്ലേ പാറൂ \"\"

\"\"ഇല്ല കണ്ണേട്ടാ.. വൈകീട്ട് വിളിച്ചപ്പോൾ തറവാട്ടിലെ മഹാദേവക്ഷേത്രത്തിൽ ദീപാരാധന തൊഴുതിട്ടെ മടങ്ങൂ എന്നാണ് പറഞ്ഞത്. അന്ന് കണ്ണേട്ടന് അപകടം പറ്റിയപ്പോൾ അമ്മ നേർന്നതാ കുറെ വഴിപാട്. ഇനി കണ്ണേട്ടനെ കൂട്ടിയും ചില സ്ഥലത്തു പോകാനുണ്ടത്രേ \"\"

\"\"ഈ അമ്മ... \"\"

\"\"ദേ കണ്ണേട്ടാ ദൈവം ദോഷം പറയല്ലേ. നേർച്ച ഒക്കെ നടത്തണം അല്ലെങ്കിൽ അത് നമ്മുടെ കുഞ്ഞിനെ കൂടെ ബാധിക്കും. \"\"

\"\"ഓഹ്.. ഞാൻ ഒന്നും പറയുന്നില്ലേ 🙏🙏\"\"
എന്ന് പറഞ്ഞു അവളെ അവൻ ഡൈനിങ് ടേബിളിനടുത്തേക് ഇരുത്തി. അപ്പോഴാണ് ലച്ചു അങ്ങോട്ട് എത്തി നോക്കിയത്. ആമി അവളെ കണ്ണു കൊണ്ടു വിളിച്ചു. അവൾ ആദിയേ  പേടി കാരണം വന്നില്ല.

\"\"നീ വാ ലച്ചു... കണ്ണേട്ടൻ ഒന്നും ചെയ്യില്ല അല്ലേ കണ്ണേട്ടാ \"\"

അവൻ അവളെ ഒന്ന് നോക്കി.
ലച്ചു പമ്മി പമ്മി ആമിയുടെ അടുത്തേക് വന്നിരുന്നു. ആമി അവൾക് മസാലദോശ വായിലേക്ക് വച്ചു കൊടുത്തു.

\"\"കണ്ണേട്ടാ എനിക്ക് അടുത്ത മാസം എക്സാം തുടങ്ങും ഇനി രണ്ടാഴ്ചയും കൂടെയേ കൊള്ളജിലേക് പോകണ്ടു. \"\"

\"\"ആണോ.. ഇരുന്നു പഠിച്ചോ.. ഉഴപ്പരുത്.. രണ്ടാളോടും കൂടെയ പറയുന്നേ. \"\"

അവർ രണ്ടുപേരും ഒന്നിച്ചു തലയാട്ടി
ആമി കഴിച്ചു കഴിഞ്ഞു കൈ കഴുകാനായി എഴുന്നേറ്റ് പോയി. ലച്ചു കഴിച്ചു എഴുന്നേല്ക്കുമ്പോഴേക്കും അവളുടെ കൈയിൽ ആദിയുടെ പിടി വീണു.

\"\"ഏട്ടാ വിട്... \"\"

\"\"നീ എന്നേ പിച്ചിയിട്ട് പോകും അല്ലേ.. \"\" എന്ന് പറഞ്ഞു അവളുടെ കൈ പിടിച്ചു തിരിച്ചു.

\"\"ആഹ്..... വിട് ആദിയേട്ടാ.. ഏട്ടത്തി ഈ ആദിയേട്ടൻ എന്നേ കൊല്ലുന്നേ... \"\"

ആമി പെട്ടന്ന് അങ്ങോട്ടേക്ക് വന്നു രണ്ടുപേരുടെയും വഴക്ക് കണ്ടു ആമി ചിരിച്ചു.

പെട്ടന്ന് ആദിയുടെ ശ്രെദ്ധ മാറിയപ്പോൾ ലച്ചു അവന്റെ കൈയിൽ കടിച്ചു. പ്രതീക്ഷിക്കാതെയുള്ള നീക്കം ആയതുകൊണ്ട് അവൻ അവളുടെ കൈ വിട്ടു. ലച്ചു വേഗം തന്നെ മുറിയിലേക് ഓടി കതക് അടച്ചു..

\"\"നിന്നെ എന്റെ കൈയിൽ കിട്ടും കുരുട്ടെടക്കെ എന്നു പറഞ്ഞവൻ കൈ കുടഞ്ഞു.. \"\"
എന്നിട്ട് ആമിയെ നോക്കി പേടിപ്പിച്ചു ആമിയാണെങ്കി ഞാനൊന്നും അറിയില്ലേ രാമനാരായണ എന്ന ഭാവത്തിൽ ആയിരുന്നു...
അത് കണ്ടു അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. വരാൻ പോകുന്ന ദുരന്തങ്ങൾ അറിയാതെ...

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ആമിക് ഇപ്പോൾ എക്സാമിന്റെ സ്റ്റഡി ലീവ് ആണ്‌. ആദിയാണെങ്കിൽ അവന്റെ ജോലിയിൽ തിരക്കുണ്ടെങ്കിലും  വീട്ടിൽ എത്തിയാൽ എല്ലാ തിരക്കും മാറ്റി വച്ചു അവൻ ആമിയുടെ പുറകെ ആയിരിക്കും. ആമി ഇപ്പോൾ പഠിക്കാൻ മടിച്ചി ആയിട്ടുണ്ട് അതികൊണ്ട് തന്നെ ആദിയാണ് അവളെ പഠിപ്പിക്കുന്നത്. അവന്റെ അടുത്ത് അവളുടെ ഒരു വേലത്തരവും നടക്കില്ല. ആമി പാര പണിത് ഇപ്പോ ലച്ചുവിനും പണി കിട്ടി. അവളെയും ആദി രാവിലെ തന്നെ വിളിച്ചെഴുന്നേൽപ്പിച്ചു പഠിപ്പിക്കും..
ആമിക്ക് ഒരു മനസുഖം 😌.
ഇതിനിടയിൽ ആദിക്ക് ഒരുപാട് തവണ അന്നത്തെ കാൾ വന്നു. പക്ഷെ എല്ലാ കോളും പല നമ്പറിൽ നിന്നും പല സ്ഥലങ്ങളിൽ നിന്നും  ആയതുകൊണ്ട് അവനു ഇതുവരെ ട്രേസ് ചെയ്യാനായില്ല.
അത് മാത്രവുമല്ല അവരുടെ ഉദ്ദേശം എന്താണെന്നു മനസിലാക്കാനും പറ്റിയില്ല..

ആദി ഓഫീസിൽ കേസ് ഫയൽ നോക്കികൊണ്ടിരിക്കുമ്പോളാണ് ആനന്ദ് അങ്ങോട്ടേക്ക് വരുന്നത്..

\"\"സാർ... \"\"എന്ന് വിളിച്ചു കൊണ്ടു അയാൾ സല്യൂട്ട് ചെയ്തു.

\"\"ഹാ.. ആനന്ദ്. Take your seat..\"\"

\"\"താങ്ക് യൂ സർ..\"\"

ആനന്ദ് ആദിക് മുന്നിലുള്ള ഒരു ചെയറിൽ ഇരുന്നു ഒരു ഫയൽ ആദിയുടെ കൈയിലേക്കു കൊടുത്തു. ആദി സംശയത്തോടെ അതു തുറന്നു നോക്കി. അതിലേക് നോക്കിയ ആദിയുടെ കണ്ണുകൾ വിടർന്നു.

\"\"ഇത്‌.... ഈ ഫയൽ എങ്ങനെ ആനന്ദിനു കിട്ടി...ഇത്‌ നഷ്ടമായെന്നാ ഞാൻ കരുതിയെ.....\"\"

\"\"സാർ അന്ന് ആക്‌സിഡന്റായി കിടന്നപ്പോൾ പറഞ്ഞില്ലേ ശരിക്കുള്ള വില്ലൻ സത്യപാലൻ അല്ല എന്ന്...\"\"

\"\"അതേ...\"\"

\"\"പക്ഷെ എനിക്ക് ഈ ഫയൽ കിട്ടിയത് അന്ന് നമ്മൾ അറസ്റ്റ് ചെയ്തില്ലേ സത്യപാലനെതിരെ മൊഴി കൊടുത്തവൻ അവന്റെ കൈയിൽ നിന്നാണ്...
സത്യപാലൻ അല്ല ഇത്‌ ചെയ്തതെങ്കിൽ ഫയൽ സാറിന്റെ വണ്ടിയിൽ തന്നെ ഉണ്ടാകേണ്ടേ...
പക്ഷെ... ഇത്‌.....\"\" ആനന്ദ് സംശയത്തോടെ ചോദിച്ചു.

ആദി സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി

\"\"സീ.. ആനന്ദ്... അന്ന് ഞാൻ ഒരു കാര്യം കൂടി പറഞ്ഞു താൻ അത് ഓർക്കുന്നില്ലേ\"\"

\"\"എന്താണ് സാർ....ഞാൻ ഓർക്കുന്നില്ല...\"\"

\"\"ഞാനും സത്യപാലനും തമ്മിലുള്ള ഇഷ്യൂ അറിയുന്ന മൂന്നാമതൊരാൾ ആണ്‌ ആളെന്ന്.. താൻ ഓർക്കുന്നുണ്ടോ...\"\"

\"\"ആ സാർ ഞാൻ ഓർക്കുന്നു...\"\"

\"\"ഇപ്പോൾ മനസ്സിലായോ അവർക്ക് ഈ ഫയൽ കൊണ്ടുള്ള ഉപയോഗം. സത്യപലനാണ് ഇതിന്റെയൊക്കെ പുറകിൽ എന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ...\"\"

\"\"മനസിലായി സാർ...\"\"അയാൾ തലയാട്ടി.

\"\"എന്നാൽ താൻ പൊയ്ക്കോള്ളു.\"\"

\"\"സാർ അന്നത്തെ ഫോൺ കോളിന്റെ ഡീറ്റെയിൽസ് വല്ലതും കിട്ടിയോ.\"\" ആനന്ദ് എന്തോ ഓർത്തപോലെ ചോദിച്ചു.

\"\"ഇല്ല ആനന്ദ്.. അന്വേഷിക്കുന്നുണ്ട്.\"\"

\"\"ഓക്കേ സാർ... \"\"എന്ന് പറഞ്ഞു ആനന്ദ് പോകാനൊരുങ്ങിയതും..
\"\"ആനന്ദ് വൺ മിനുട്ട്\"\" എന്ന് പറഞ്ഞു ആദി തിരിച്ചു വിളിപ്പിച്ചു ചെയറിൽ നിന്നും എഴുന്നേറ്റ് അവന്റെ അരികിലേക് വന്നു ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു. ആനന്ദ് എല്ലാത്തിനും ഓക്കേ പറഞ്ഞു പരസ്പരം പുഞ്ചിരി കൊടുത്ത് പിരിഞ്ഞു...

തുടരും..
✍️ദക്ഷ ©️



❤️നിന്നിലലിയാൻ❤️-28

❤️നിന്നിലലിയാൻ❤️-28

4.7
14736

ക്യാന്റീനിനടുത്തുള്ള മരച്ചുവട്ടിൽ ആമിയുടെ വയറിൽ കൈകൾ ചേർത്ത് കുഞ്ഞുവാവയോട് സംസാരിക്കുകയായിരുന്നു ശിവ..ഇന്ന് അവരുടെ കോളേജിലെ അവസാന ദിവസമാണ്. ഇനി എക്സാം ആണ്‌ വരാനിരിക്കുന്നത്.\"\"എന്റേ പൊന്നു ശിവേ നീ ന്തൊക്കെയാ എന്റേ കുഞ്ഞിനോട് പറയുന്നേ\"\" ആമി ചിരിച്ചു കൊണ്ടു ചോദിച്ചു.\"\"നീ പോടീ കുശുമ്പി പാറു ഞാൻ എന്റേ മരുമോളോടാണ് സംസാരിക്കുന്നെ..\"\"\"\"മരുമോളോ 😲 യെപോ മുതൽ ഞാൻ അറിഞ്ഞില്ലല്ലോ\"\" ആമി കണ്ണ് തള്ളിക്കൊണ്ട് ചോദിച്ചു.\"\"എടീ. ആ കണ്ണ് എടുത്ത് ഉള്ളിലോട്ടു ഇട്. നവിയേട്ടന്റെ പെങ്ങളല്ലേ നീ അപ്പോൾ പെങ്ങടെ മോള് മരുമകൾ... \"\"അപ്പോൾ എന്റേ നവിയേട്ടൻ മാമനും ഞാൻ മാമിയും അവൾ നാണത്ത