Aksharathalukal

രണഭൂവിൽ നിന്നും... (21)

ഞെട്ടിത്തരിച്ചിരിക്കുകയാണ് ഭാനു!!!

\"വ.. വൽ... വല്ല്യച്ഛൻ.. വല്ല്യച്ഛനോ? \"
അവൾക്ക് തൊണ്ട വരളുന്നത് പോലെ തോന്നി... വാക്കുകൾ മുറിഞ്ഞ് പോയി...

\"അതേ ഭാനു.. നിന്റെ വല്ല്യച്ഛൻ തന്നെ... അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ചലെഞ്ചിങ്ങ് ആയ കേസായിരുന്നു അത്‌...അദ്ദേഹവുമായി വളരെ രഹസ്യമായിട്ടാണ് ജിത്തുവും ശിവരാജ് അങ്കിളും സംസാരിച്ചിരുന്നത്...പോലീസ് ശേഖരിച്ച തെളിവുകൾ കൂടാതെ ജിത്തുവും ഞങ്ങളും ചേർന്ന് കളക്ട് ചെയ്ത തെളിവുകളും അവൻ അദ്ദേഹത്തിന് കൈമാറി...

അന്വേഷണോദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ചിന്റെ സ്പെഷ്യൽ ഓഫീസർ ബാബുരാജിന്റെ ശക്തമായ നീക്കങ്ങളിൽ അധികം വൈകാതെ പ്രതികൾ മൂന്ന് പേരും കസ്റ്റഡിയിലായി... കേരള പോലീസിന്റെ ഇടപെടൽ അത്രയും സ്ട്രോങ്ങായിരുന്നത് കൊണ്ട് കർണാടക പോലീസിന് രണ്ട് പ്രതികളെയും വിട്ടു നൽകേണ്ടി വന്നു...

കോടതി മുറികളിൽ വാഗ്വാദങ്ങൾ മുറുകി... അത്‌ വരെ പ്രൊഫഷണലായി കൈവന്നൊരു മികച്ച അവസരം മാത്രമായി ആ കേസിനെ കണ്ട അഡ്വക്കേറ്റ് രമേശന് അതിലൊരു പേർസണൽ ഇന്റെറെസ്റ്റ്‌ കൂടി വന്നത് പ്രതിഭാഗം വക്കീലായി വന്നയാളിനെ കണ്ടതോടെയാണ്...

അഡ്വക്കേറ്റ് ജയദേവൻ... അഡ്വക്കേറ്റ് ജയപ്രകാശിന്റെ ജ്യേഷ്ഠൻ... അതിലുപരി നിന്റെ വല്ല്യച്ഛന്റെ പഴയ കാല സുഹൃത്ത്!!!!\"

ഞെട്ടി!!!!
ഭാനു വീണ്ടും ഞെട്ടി... അവൾ സ്വയമറിയാതെ തലയ്ക്കു കൈ കൊടുത്തു പോയി....
\"എന്റെ.. എന്റെ ശരണ്യയുടെ അച്ഛൻ... ശ്യാമേട്ടന്റെ അച്ഛൻ.... വ.. വല്യകോലോത്തെ ജയദേവൻ വക്കീൽ!!!\"
ഭാനുവിന് തല ചുറ്റുന്നത് പോലെ തോന്നി...

\"അതേ..ആളതു തന്നെ... അയാളെ കണ്ടതോടെ രമേശൻ വക്കീലിന്റെ ഉശിരും വാശിയും കൂടി.. എങ്ങനെയും ആ കേസ് ജയിച്ചേ തീരുവെന്ന വാശി... അത്‌ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.. ജയം ഉറപ്പിച്ചു ഞങ്ങൾ... ലോകിക്കും അനുവിനും നീതി കിട്ടുമെന്ന് ഉറപ്പിച്ചു....

പക്ഷേ!!!!
എല്ലാം മാറി മറിഞ്ഞത് രണ്ട് ദിവസം കൊണ്ടായിരുന്നു.... അതിന്റെ തുടക്കം ബാബുരാജ് സാറിന്റെ അപ്രതീക്ഷിതമായ സ്ഥലം മാറ്റവും ....എവിടെയോ എന്തോ കളി നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി...

എല്ലാം മനസ്സിലായി വരുമ്പോഴേക്കും ഫോറെൻസിക് തെളിവുകളുൾപ്പടെ പലതും മിസ്സിങ്ങായി.... പക്ഷേ തോൽക്കാൻ ജിത്തു ഒരുക്കമായിരുന്നില്ല.. രമേശൻ വക്കീലും... ഫൈനൽ കോർട്ട് ഹിയറിങ്ങിൽ പേർസണലായി കളക്ട് ചെയ്ത തെളിവുകൾ വച്ച് വാദിച്ചാൽ ജയിക്കുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു...

പക്ഷേ!!!!
എല്ലാം പാഴായിപ്പോയി....
നിരാശയുടെ പടുകുഴിയിലേക്ക് ഞങ്ങളെ... പ്രത്യേകിച്ച് ജിത്തുവിനെ തള്ളി വിട്ട് അന്ന് രമേശൻ വക്കീലിനു പകരം ഹാജരായത് അദ്ദേഹത്തിന്റെ ജൂനിയർ.. തെളിവുകളൊന്നും തന്നെ അന്ന് അവിടെ നിരത്തപ്പെട്ടില്ല...
വാദം കഴിഞ്ഞതും ജിത്തു പാഞ്ഞു  രമേശൻ വക്കീലിനെ തേടി... ദേവമംഗലത്തു വരെ എത്തിയിരുന്നു അവൻ.. നിങ്ങൾ തമ്മിലന്ന് കണ്ടില്ലെന്ന് മാത്രം...പക്ഷേ അദ്ദേഹത്തെ കണ്ടു കിട്ടിയില്ല...ഒരു കൂട്ടം മനുഷ്യരെ വഞ്ചിച്ചിട്ട് അദ്ദേഹം എങ്ങോട്ടോ ഓടിയൊളിച്ചു... ഒരു ഭീരുവിനെപ്പോലെ....\"

ശബ്ദത്തിൽ ഉള്ളിലുള്ള അമർഷം പരമാവധി വരാതെ സൂക്ഷിച്ച് കൊണ്ടാണ് ചിരാഗ് അത്‌ പറഞ്ഞത്.. കാരണം അവനറിയാമായിരുന്നു.. മുൻപിലിരിക്കുന്ന ആ പെൺകുട്ടിയുടെ ആരാധ്യനായ..ദൈവതുല്യനായ.. പിതൃസമനായ വ്യക്തിയെ കുറിച്ചാണ് സത്യമെങ്കിലും അങ്ങനെയൊരു കാര്യം താൻ പറയുന്നതെന്ന്...

\"ഇ.. ഇൽ.. ഇല്ല.. എൻ.. എന്റെ.. എന്റെ വല്ല്യച്ഛൻ... വല്ല്യച്ഛനൊരു ഭീരുവല്ല.. സത്യവും നീതിയും വിട്ട് അദ്ദേഹമൊന്നും ചെയ്യുകയുമില്ല...അന്നങ്ങനെ ചെയ്തെങ്കിൽ അതിനെന്തെങ്കിലും കാരണമുണ്ടാകും...\"
അവളുടെ വാക്കുകൾ ദൃഢമായിരുന്നു... ഉറപ്പുള്ള വാക്കുകളായിരുന്നു അവ...

ചിരാഗ് ഒന്ന് പുഞ്ചിരിച്ചു...
\"ആയിരിക്കാം... പക്ഷേ അത്രയും ബഹുമാനിച്ച..ഗുരുവായി കരുതിയ... അത്രയും വിശ്വസിച്ച ഒരാളാൽ ചതിക്കപ്പെട്ട ജിത്തുവിന്റെ അന്നത്തെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുമോ ഭാനു നിനക്ക്.. ആവുന്നതെല്ലാം ചെയ്തിട്ടും ലക്ഷ്യത്തിനരികിൽ വച്ച് തോറ്റു പോയ അവന്റെ നിസ്സഹായത നിനക്ക് ചിന്തിക്കാൻ കഴിയുമോ....

നിന്റെ വല്യച്ഛനെ അന്വേഷിച്ച് ഒരു ഭ്രാന്തനെപ്പോലെയാണവൻ ഓടി നടന്നത്.. അന്ന് അദ്ദേഹത്തെ അവന്റെ കയ്യിലെങ്ങാനും കിട്ടിയിരുന്നെങ്കിൽ.. ഭാനു... എനിക്കറിയില്ല.. അവനെന്ത് അതിക്രമമാകും ചെയ്തിരിക്കുകയെന്ന്....

ചിരാഗ് പറയുന്നത് കേട്ട് പകച്ചിരിക്കുകയാണ് ഭാനു....
\"ഇനി.. ഇനി... അയാളാണോ... അയാൾ കാരണമാണോ... അഡ്വക്കേറ്റ് വിശ്വജിത്ത് നമ്പ്യാർ ആണോ എന്റെ വല്ല്യച്ഛന്റെ മരണത്തിനുത്തരവാദി?\"
കലങ്ങി മറിയുന്ന ഭാനുവിന്റെ മനസ്സ് ഒരു നിമിഷം അങ്ങനെ ചിന്തിച്ചു പോയി.....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (22)

രണഭൂവിൽ നിന്നും... (22)

4.7
2475

ചിരാഗ് ഭാനുവിനെ തന്നെ നോക്കുകയായിരുന്നു... അവളുടെ പരിഭ്രമത്താൽ പിടയുന്ന കണ്ണുകളും പിണഞ്ഞഴിഞ്ഞു കൊണ്ടിരിക്കുന്ന വിരലുകളുമൊക്കെ അവളെന്തോ കാര്യമായ ആലോചനയിലാണെന്നവന് മനസ്സിലാക്കി കൊടുത്തു... അതോടൊപ്പം അവളുടെ മുഖത്തെ ആകുലത ഒരു വർഷം മുൻപ് നടന്ന അവളുടെ വല്ല്യച്ഛന്റെ മരണത്തെക്കുറിച്ചോർത്തിട്ടാകുമെന്ന് അവന് തോന്നി...\"ഏയ്.. ഭാനു.. മോളെ.. ടെൻഷനാക്കാൻ വേണ്ടി പറഞ്ഞതല്ല... അന്നത്തെ ജിത്തുവിന്റെ അവസ്ഥ പറഞ്ഞെന്ന് മാത്രം...\"ഭാനു ചിരാഗിനെ നോക്കി....\"ഇല്ലയേട്ടാ.. വല്ല്യച്ഛന് അങ്ങനെ ആരെയും വഞ്ചിക്കാനാകില്ല.. അന്നെന്തോ നടന്നിട്ടുണ്ട് എനിക്കുറപ്പാണ്... എനിക്കുറപ്പാണ്...\"അ