Aksharathalukal

രണഭൂവിൽ നിന്നും... (22)

ചിരാഗ് ഭാനുവിനെ തന്നെ നോക്കുകയായിരുന്നു... അവളുടെ പരിഭ്രമത്താൽ പിടയുന്ന കണ്ണുകളും പിണഞ്ഞഴിഞ്ഞു കൊണ്ടിരിക്കുന്ന വിരലുകളുമൊക്കെ അവളെന്തോ കാര്യമായ ആലോചനയിലാണെന്നവന് മനസ്സിലാക്കി കൊടുത്തു... അതോടൊപ്പം അവളുടെ മുഖത്തെ ആകുലത ഒരു വർഷം മുൻപ് നടന്ന അവളുടെ വല്ല്യച്ഛന്റെ മരണത്തെക്കുറിച്ചോർത്തിട്ടാകുമെന്ന് അവന് തോന്നി...

\"ഏയ്.. ഭാനു.. മോളെ.. ടെൻഷനാക്കാൻ വേണ്ടി പറഞ്ഞതല്ല... അന്നത്തെ ജിത്തുവിന്റെ അവസ്ഥ പറഞ്ഞെന്ന് മാത്രം...\"
ഭാനു ചിരാഗിനെ നോക്കി....
\"ഇല്ലയേട്ടാ.. വല്ല്യച്ഛന് അങ്ങനെ ആരെയും വഞ്ചിക്കാനാകില്ല.. അന്നെന്തോ നടന്നിട്ടുണ്ട് എനിക്കുറപ്പാണ്... എനിക്കുറപ്പാണ്...\"
അവളുടെ കണ്ണുകൾ പിന്നെയും പരക്കം പായാൻ തുടങ്ങി....

\"ശരിയാണ് മോള് പറഞ്ഞത്.. അന്നെന്തോ നടന്നു... അതേ കുറിച്ചാകെ അറിയുന്നത് മോൾടെ വല്യച്ഛനായിരുന്നല്ലോ... അതറിയാൻ അദ്ദേഹത്തെ കണ്ടുകിട്ടിയില്ല...ജിത്തു വീണ്ടും തകർന്ന് പോയി... നിന്റെ വല്ല്യച്ഛൻ പോയതോടെ കയ്യിലുണ്ടായിരുന്ന തെളിവുകളും പോയില്ലേ...അവന്റെ കണ്ണുകൾ വീണ്ടും നിർജീവമാകാൻ തുടങ്ങി.. ഉള്ളിലെ തീ അവനെ നിമിഷം പ്രതി ചുട്ടെരിച്ചു കൊണ്ടിരുന്നു... ഞങ്ങൾക്ക് മുന്നിലൂടെ ആ മൂന്ന് പേരും... ഞങ്ങൾക്കെല്ലാം നഷ്ടമാക്കിയ ആ മൂന്ന് പേരും ചിരിച്ചു കൊണ്ട് സ്വതന്ത്രരായി നടന്നു പോയി... അവരുടെ ചിരി... ആ കൊലച്ചിരി കണ്ട് നിയന്ത്രണം തെറ്റാൻ തുടങ്ങിയ ജിത്തുവിനെ ഞങ്ങൾ പിടിച്ചു വച്ചു.. അല്ലെങ്കിലാ കോടതി വരാന്തയിൽ തന്നെയവരുടെ ജീവൻ അവനെടുത്തേനേ ഭാനു..!!!

അന്നത്രയും മാനസികസംഘർഷത്തിൽ ഉരുകി നീറുമ്പോഴാണ് അവനെ തേടിയൊരു ഫോൺ കോൾ എത്തിയത്... ആരെന്നോ എന്തെന്നോ പറഞ്ഞില്ല... കോഴിക്കോടുള്ള ഏതോ ഒരു ബാർ റെസ്റ്റോറന്റിലേക്ക് എത്തണമെന്ന് മാത്രം...പക്ഷേ ശബ്ദം അവൻ തിരിച്ചറിഞ്ഞു... രമേശൻ വക്കീൽ..എറണാകുളത്തെ കോർട്ടിൽ നിന്നും അവനും ഞാനും കിച്ചുവും കൂടിയാണ് അന്ന് ഓടിപ്പിടിച്ച്  അവിടെയെത്തിയത്...\"

ഭാനുവിന്റെ ഹൃദയം വല്ലാതെ ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു... കേൾക്കാൻ പോകുന്നത് എന്താകുമെന്ന ആകാംക്ഷയെക്കാൾ അവളുടെ വല്ല്യച്ഛന്റെ ഭാഗത്ത് ന്യായമുണ്ടാകണേ എന്നവൾ ആശിച്ചു പോയി....

\"ഞങ്ങൾ അകത്ത് കയറുമ്പോൾ തന്നെ രമേശൻ വക്കീൽ മദ്യത്തിന്റെ ലഹരിയിലായിരുന്നു... ദേഷ്യം നിയന്ത്രിക്കാൻ ജിത്തു ഒരുപാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു... ജിത്തുവിനെ കണ്ടതും കണ്ണുകളൊക്കെ നിറച്ച് കൈകൾ കൂപ്പി അവന്റെ കാൽക്കലേക്ക് വീഴാൻ തുടങ്ങി അദ്ദേഹം... അവനും ഞങ്ങളും ശരിക്കും പകച്ചു പോയി....

അദ്ദേഹത്തെ പിടിച്ചുയർത്തി നേരെയിരുത്തി അദ്ദേഹത്തിനടുത്ത് ഇരുക്കുമ്പോഴേക്കും ജിത്തുവിന്റെ ദേഷ്യമൊന്ന്‌ അയഞ്ഞു...
അദ്ദേഹം കരയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.. ഭ്രാന്തമായ ഒരവസ്ഥയിലായിരുന്നു അദ്ദേഹം... ഒരുപാട് ചോദ്യങ്ങളുമായി അദ്ദേഹത്തിനടുത്ത് എത്തിയ ജിത്തു പക്ഷേ ഒന്നും ചോദിച്ചല്ലെങ്കിലും അദ്ദേഹം സംസാരിക്കാൻ തുടങ്ങി..\"

ചിരാഗ് അന്നത്തെ ആ നിമിഷങ്ങളിലേക്കൊന്ന് പോയി....
\"മോനെ.....എന്റെ ശിവരാജിന്റെ മോനെ ഞാൻ എന്റെ മോന്റെ സ്ഥാനത്തു തന്നെയാ കണ്ടത്... എന്നിട്ടും നിന്നെയെനിക്ക് ചതിക്കേണ്ടി വന്നു... എന്നോട് പൊറുക്കണമെന്ന് ഞാൻ പറയില്ല... അതിന് നിനക്ക് കഴിയില്ലെന്നെനിക്കറിയാം... എന്റെ കുടുംബത്തിന് വേണ്ടി എനിക്കത് ചെയ്യേണ്ടി വന്നതാണ് ... ശത്രുക്കൾ നീ കരുതുന്നതിനേക്കാൾ ശക്തരാണ്... അവരുടെ കയ്യിൽ എന്നെ വീഴ്ത്താനാവുന്നൊരു തുറുപ്പു ചീട്ടുണ്ട്....അത്‌ വച്ചവർ എന്നെ ഭീഷണിപ്പെടുത്തിയപ്പോൾ ഞാനൊരു നിമിഷം പതറിപ്പോയി... നിന്നെ ചതിക്കേണ്ടി വന്ന നിമിഷം മുതൽ ഞാൻ സ്വസ്ഥത അറിഞ്ഞിട്ടില്ല മോനെ...മൂന്ന് ദിവസമായി ഞാൻ ഉരുകിയിരുകി തീരുകയാണ്...ഇനി വയ്യ....എനിക്കിനി അധികം ആയുസ്സില്ലെന്നൊരു തോന്നൽ.. നിന്റെ കാൽക്കൽ വീണ് എല്ലാം ഏറ്റു പറയാനാണ് ഞാൻ വിളിപ്പിച്ചത്....\"

അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങൾ നെഞ്ചിടിപ്പേറിക്കൊണ്ട് കേട്ടിരുന്നു....
ആ സമയത്ത് അദ്ദേഹത്തിനൊരു കോൾ വന്നു... അത്‌ അറ്റൻഡ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മുഖം വിളറി വെളുക്കുന്നത് ഞങ്ങൾ കണ്ടു... ഇടയ്ക്ക് മൊബൈലിൽ എന്തോ നോക്കുന്നുമുണ്ടായിരുന്നു....അതിന് ശേഷം അദ്ദേഹം വല്ലാതെ പരവേശപ്പെടുന്നുണ്ടായിരുന്നു...ഞങ്ങൾക്കൊന്നും മനസ്സിലായില്ല.... ചോദിച്ചപ്പോൾ വീട്ടിൽ നിന്നും അത്യാവശ്യമായി ചെല്ലാൻ പറഞ്ഞ് വിളിച്ചെന്നാണ് പറഞ്ഞത്...പിറ്റേന്ന് കാണാമെന്നും അപ്പോൾ വിശദമായിട്ടെല്ലാം പറയാമെന്നും പറഞ്ഞിട്ടാണ് അദ്ദേഹം വെപ്രാളപ്പെട്ട് ഇറങ്ങിപ്പോയത്...

അന്തം വിട്ടിരുന്നു പോയി ഞങ്ങൾ... എങ്കിലും അദ്ദേഹത്തെ അവിശ്വസിക്കാൻ തോന്നിയില്ല.. പിറ്റേന്ന് ചെല്ലാമെന്ന് കരുതി ഞങ്ങളും അവിടുന്നിറങ്ങി...അത്യാവശ്യമുള്ളത് കൊണ്ട് ഞാൻ അപ്പോൾ തന്നെ ഇവിടേക്ക് പോന്നു...ജിത്തുവും കിച്ചുവും കൂടി കോഴിക്കോട് തന്നെയൊരു ഹോട്ടലിൽ മുറിയെടുത്തു...
പിറ്റേന്നൊരു മാർച്ച് പതിനഞ്ചായിരുന്നു...\"

ഭാനുവൊന്ന് ഞെട്ടി.. ശക്തമായി!!!
\"മാ.. മാർച്ച്‌... പതി... പതിനഞ്ച് \"
അവൾ വിക്കിപ്പോയി...

\"അതേ ഭാനു... കഴിഞ്ഞ വർഷം മാർച്ച്‌ പതിനഞ്ച്...
നിനക്കാ ദിവസം നഷ്ടമായത് നിന്റെ വല്യച്ഛനെയാണെങ്കിൽ...
ജിത്തുവിന് നഷ്ടമായത് അവന്റെ അച്ഛനെയും അമ്മയെയും ഒന്നിച്ചാണ്!!!!!\"

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (23)

രണഭൂവിൽ നിന്നും... (23)

4.7
2388

\"ഏ.. ഏട്ടാ!!!\"ഭാനുവിന്റെ കണ്ണുകൾ തുറിച്ചു... ശബ്ദവും ശരീരവും വിറച്ചു..\"അതേ ഭാനു... അവൻ തകർന്നടിഞ്ഞു പോയ ദിവസമായിരുന്നു അത്‌...\"കണ്ണുകൾ തുടച്ച് ചിരാഗ് പുറകിലേക്ക് ചാരിയിരുന്നു... ആ ഓർമ്മകളിൽ പോലും അവൻ തളർന്നു പോകുന്നുണ്ടായിരുന്നു....\"രാവിലെ രമേശൻ വക്കീലിന്റെ വിളി വരാതായപ്പോൾ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കാനായിട്ടാണ് ജിത്തു ഫോണെടുത്തത്...വിളിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല.. അവനും കിച്ചുവും കൂടി ദേവമംഗലത്തേക്ക് വരാൻ ഇറങ്ങി ലോബിയിലെത്തിയപ്പോഴാണ് അവിടെയുള്ള ടിവിയിൽ അദ്ദേഹത്തെ കുറിച്ചുള്ള വാർത്ത കാണുന്നത്... ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്നനിലയിൽ ഹോസ്പിറ്റ