Aksharathalukal

രണഭൂവിൽ നിന്നും... (24)

പിറ്റേന്ന്  ഭാനു അനുവിനോട് കൊച്ചു വാർത്തമാനവുമൊക്കെ പറഞ്ഞിരിക്കുകയാണ്... സാധാരണ വർത്തമാനം പോലെയവൾ അരുൺ കുമാറിന്റെ ആത്മഹത്യയെ കുറിച്ച് അനുവിനോട് പറഞ്ഞിരിക്കുന്നു.. ആ നേരം ഒഴുകിയിറങ്ങിയ അനുവിന്റെ കണ്ണുനീർ കണ്ട് ഭാനുവിന് സങ്കടമല്ല... ആശ്വാസമാണ് തോന്നിയത്... ജിത്തുവിനെ കുറിച്ചോർത്ത് അഭിമാനവും.... പക്ഷേ അവൾ ജിത്തുവിന് പറ്റിയ അപകടത്തേക്കുറിച്ചൊന്നും തന്നെ അനുവിനോട് പറഞ്ഞിട്ടില്ല...ഇനി അനുവിന്റെ ജീവിതത്തിൽ സന്തോഷം മാത്രം മതിയെന്നൊരു വാശി തോന്നി ഭാനുവിന്...

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഭാനു വർത്തമാനം നിർത്തിയത്.. കോൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചപ്പോൾ ചിരാഗാണ്...
\"എന്താ ഏട്ടാ? \"
ഭാനുവിന്റെ ശബ്ദത്തിൽ പകപ്പുണ്ടായിരുന്നു...
\"പേടിക്കണ്ട ഭാനുക്കൊച്ചേ... സന്തോഷ വാർത്തയാ.. ഞാൻ മൊബൈലിൽ ഒരു ന്യൂസ്‌ ലിങ്ക് അയച്ചിട്ടുണ്ട്..... കർണാടകേന്നൊരു ഹോട്ട് ന്യൂസ് ...നോക്ക് .. \"
ഭാനുവിന്റെ മുഖമൊന്ന് തെളിഞ്ഞു...
കാണാൻ പോകുന്നതെന്താകുമെന്ന് ഊഹം കിട്ടി അവൾക്ക്.. കോൾ കട്ട് ചെയ്തവൾ മൊബൈലിൽ ചിരാഗ് അയച്ച ലിങ്ക് തുറന്നു നോക്കി...

\"കർണാടകയിലെ ഹെബ്ബെ വെള്ളച്ചാട്ടത്തിനടുത്ത് രണ്ടു യുവാക്കൾ മുങ്ങി മരിച്ച നിലയിൽ...കർണാടക വനം മന്ത്രി ദാനവേന്ദ്ര റെഡ്ഢിയുടെ സഹോദരപുത്രൻ ബാലചന്ദ്ര റെഡ്ഢിയും സുഹൃത്തും ബാംഗ്ലൂർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ബൊമ്മയ്യ ഹെഗ്‌ഡെയുടെ കൊച്ചുമകനുമായ രവികിഷൻ ഹെഗ്‌ഡെയുമാണ് മരിച്ചത്... വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ കാല് വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം....മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു...

വനം വകുപ്പിന് കീഴെയുള്ള നിരോധിത മേഖലയായ ഹെബ്ബെ വെള്ളച്ചാട്ടത്തിൽ യുവാക്കൾക്ക്‌ എങ്ങനെ പ്രവേശനം ലഭിച്ചുവെന്നത് വനം മന്ത്രിക്ക് നേരെ തന്നെയാണ് വിരൽ ചൂണ്ടുന്നത്.. മാസങ്ങളായി അഴിമതിയുടെയും സാമ്പത്തിക തിരിമറികളുടെയും പേരിൽ വിജിലൻസിന്റെയും ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെയും നോട്ടപ്പുള്ളികളായ സുഹൃത്തുക്കൾ കൂടിയായ ദാനവേന്ദ്ര റെഡ്ഢിക്കും  ബൊമ്മയ്യ ഹെഗ്‌ഡെയ്ക്കും യുവാക്കളുടെ മരണം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്...\"

ഫോൺ ഓഫ്‌ ചെയ്ത് ഭാനു അനുവിന്റെ മുഖത്തേക്ക് നോക്കി...അവളെല്ലാം കേട്ടുവെന്ന് ഭാനുവിന് മനസ്സിലായി....
\"അനുവേച്ചിയേ ... ചേച്ചീടെ ഏട്ടൻ നല്ല ഫാസ്റ്റാണ് ട്ടോ... ചേച്ചിയെ ദ്രോഹിച്ചവർക്കുള്ള ശിക്ഷ ഒന്ന് ശ്വാസം വിടാനുള്ള ഗ്യാപ്പ് പോലും കൊടുക്കാതെയാ ചേച്ചീടെ ഏട്ടൻ കൊടുത്തോണ്ടിരിക്കുന്നത്... ഇനിയാരെങ്കിലും ഉണ്ടെങ്കിൽ അടുത്തതും ഉടനെ കേൾക്കാം \"

പറഞ്ഞിട്ട് ഒരു ചിരിയോടെ ഭാനു മുറിയിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ അനുവിന്റെ ഒഴുകിയിറങ്ങുന്ന കണ്ണുനീരിനൊപ്പം പതിവില്ലാതെ അവളുടെ ചുണ്ടുകളും വലിഞ്ഞു വിടരുന്നുണ്ടായിരുന്നു.... ചിരിക്കാൻ ശ്രമിക്കുന്നത് പോലെ....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



രണഭൂവിൽ നിന്നും... (25)

രണഭൂവിൽ നിന്നും... (25)

4.7
2580

\"പ്രിയാ...\"ദിവസങ്ങൾക്കു ശേഷം അവന്റെ ശബ്ദം കാതുകളിൽ വന്നു വീഴുമ്പോൾ അത് വരെ തോന്നാത്തൊരു വികാരം ഉള്ളിൽ നിറയുന്നത് പോലെ തോന്നി ഭാനുവിന്... മുൻപുണ്ടായിരുന്ന പരിഭ്രമവും വെപ്രാളവുമൊക്കെ തിരികെ വന്നെങ്കിലും അതിന്റെ നിറം മാറിയത് പോലെ...അതിന്റെ അർത്ഥം മാറിയത് പോലെ...എന്താണതിന് കാരണം? അവളാലോചിച്ചു...അവന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ അറിഞ്ഞിട്ടുള്ള സഹതാപമാണോ... അതോ കുടുംബത്തിനെയും സുഹൃത്തുക്കളെയും ജീവനെക്കാളധികം സ്നേഹിക്കുന്ന ഒരാളോടുള്ള ബഹുമാനമോ ... അതോ അതിബുദ്ധിശാലിയായ ഒരാളോടുള്ള ആരാധനയോ.... അതോ.. അതോ മറ്റെന്തെങ്കിലുമോ...\"ഹലോ.. പ്രിയാ കേൾക്കുന്നില്ലേ..ഹലോ\"അവൻ വി