Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം.2

ബ്രിയാൻ.... എൻ്റെ കൂടെ പോരേ ഞാൻ ഡ്രോപ്പ് ചെയ്യാം...

താങ്ക്സ് മാം.... അതും പറഞ്ഞു അവൻ വന്നു മിഷെലിൻ്റെ കാറിൽ കയറി ഇരുന്നു...

മിഷി ആൻ്റി... എന്നെ കൂടി ബസ്സ് സ്റ്റാൻഡിൽ വിട്ടേരെ... ജൂഹിയും ഓടിവന്നു അവളുടെ കാറിൽ കയറി... അതും നോക്കി   അന്തം വിട്ട് ഒരു നിമിഷം നിന്ന ടോമിച്ചൻ ലിസിയെ നോക്കി പറഞ്ഞു...

അതെങ്ങനെയാ... അമ്മേടെ അല്ലേ മോള്...

അതും പറഞ്ഞു അവരും വണ്ടി എടുത്തു പോയി...

പുറകു വശത്തെ സീറ്റിൽ ഇരുന്ന ജോഹാന അറിയാത്ത പോലെ മുന്നിൽ ഇരുന്ന  ബ്രിയൻ്റെ  പുറകിൽ വിരലോടിച്ചു.... കൂടെ ചുണ്ട് കടിച്ചു ചിരിച്ചു... അവനു മനസ്സിലായി എങ്കിലും മിഷേൽ ഇരിക്കുന്നത് കാരണം അവൻ ഒരു പ്രാവശ്യം അവളെ ഒന്ന് രൂക്ഷം ആയി  തിരിഞ്ഞു നോക്കി എന്നത് ഒഴിച്ചാൽ പിന്നെ ഒന്നും പറഞ്ഞില്ല...

ബസ്സ് സ്റ്റോപ്പിൽ  അവള് ഇറങ്ങിയപ്പോൾ   അവനെ ഒന്ന് നോക്കി എങ്കിലും  അവൻ അവളുടെ വശത്തേക്ക് നോക്കിയത് പോലും ഇല്ല... ഇതെല്ലാം കണ്ട് ആസ്വദിച്ചിരുന്ന മിഷെലിൻ്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു...

നിങൾ തമ്മിൽ എന്താ ഒരു സൈലൻ്റ് വാർ...

ഹെയ് അങ്ങനെ ഒന്നും ഇല്ല മാം.....

ഹൂം.... പാവം ആണ് അവള്..

അതിന് അവൻ മറുപടി പറഞ്ഞില്ല....  അത് കാരണം അവൻ്റെ മനസ്സിൽ എന്ത് ആണ് എന്നും അവൾക്ക് മനസിലായില്ല...

അന്നു ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു മിഷേലിന്... വൈകിട്ടത്തെ പാർക്കിൽ പോക്ക് താമസിക്കുന്നതു കാരണം ഇന്നു പോകണ്ട എന്ന് തീരുമാനിച്ചു മിഷേൽ...

ആൻ്റി... പാർക്കിൽ പോകാൻ വരുന്നില്ലേ...

ഇല്ല ജൂഹി... ഇന്നു കുറേ താമസിച്ചു എത്താൻ...  .ഞാൻ ഇന്നു ഇല്ല... നല്ല ക്ഷീണം.

പ്ലീസ് ആൻ്റി... ഒറ്റക്ക് എനിക്ക് ബോർ ആകും പ്ലീസ് ...പ്ലീസ്.... കുറച്ച് നേരത്തേക്ക് ഒന്ന് പോകാം..

ശ്ശോ!! ഈ പെണ്ണ്... ഞാൻ തോറ്റു ഇവളെ കൊണ്ട്... ഇപ്പൊ വരാം..

അവിടേക്ക് നടന്നു ചെന്നപ്പോഴേ കണ്ട് സാബ് ബ്രിയനും ആയി നടക്കുന്നു ...

ഹലോ മിഷേൽ... ഹലോ കാന്താരി... ഇന്നു എന്താ കാന്താരി ലേറ്റ് ആയോ ...

ഹലോ സാബ് അങ്കിൾ.... അതെ ഞാൻ അല്ല ലേറ്റ് ആയത് ഈ ആൻ്റി ആണ്.

ഓഹോ!!   എങ്കിൽ  നടക്കട്ടെ..... കാണാം... അതും പറഞ്ഞു  ഹരി വീണ്ടും നടത്ത തുടർന്നു...

അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ ചെന്നപ്പോഴെ അറിഞ്ഞു രാത്രിയിൽ കോവിഡ് വർഡിൽ എന്തോ പ്രശ്നം നടന്നു എന്ന്....

മിഷേൽ റെക്കോർഡ്സ് നോക്കുമ്പോൾ ആണ്  മിഷെലിനെ വിളിക്കാൻ ആള് വന്നത്.

മാം ... മേജർ സാബ് വന്നിട്ടുണ്ട്... മാമിനെ അന്വേഷിക്കുന്നു...

മിഷേൽ പെട്ടന്ന് തന്നെ ഓഫീസ് റൂമിലേക്ക് ചെന്നു..

സർ...

മിഷേൽ നിങൾ ആണോ ഇൻചാർജ്?

അതെ സാർ..

എന്ത്  ആണ് നിങ്ങളുടെ ഒക്കെ ഉദ്ദേശ്യം... ജോലി ചെയ്യാൻ മനസ്സില്ലാ എങ്കിൽ കളഞ്ഞിട്ടു പോയികൂടെ.. അവൻ്റെ മുഖം ദേഷ്യം കൊണ്ട് ചുമന്ന്.... ദേഷ്യം വന്നാൽ അവൻ മുന്നും പിന്നും നോക്കാതെ ആണ് സംസാരം.

സോറി സാർ... അത്...

വേണ്ട... എനിക്ക് എക്സ്പ്ലേനേഷൻ ഒന്നും വേണ്ട...  എൻ്റെ സോൾജിയേഴ്‌സിൻ്റെ ജീവനും വെച്ചുള്ള കളി ഒന്നും തന്നെ ഞാൻ ക്ഷമിക്കില്ല... കൊറോണ കാരണം തന്നെ നഷ്ടങ്ങൾ  അധികം ആണ്...

സോറി സാർ. ഇനി ഞാൻ ശ്രേധിച്ചോളാം

വേണം.... മിഷേലിന് പോകാം...

ശ്വാസം വലിച്ച് പിടിച്ച് അവളു വെളിയിലേക്ക് വന്നു...

കിട്ടിയോ ഡീ  സദ്യ...

പിന്നെ പാൽ പായസവും കൂട്ടി കിട്ടി... ഹൊ!! ചെവി അടിച്ച് പോയി എൻ്റെ....

ആരായിരുന്നു ഇന്നലെ കോവിഡ് വാർഡിൽ  ഡ്യൂട്ടിയിൽ...?

ഓ !! ആരായാലും എന്താ... ഇൻചാർജ് ഞാൻ അല്ലേ.... അപ്പോ പിന്നെ ഞാൻ തന്നെ കേൾക്കണമല്ലോ...

ഇന്നലെ നടന്ന  ജോലി പിഴവു കാരണം മിഷേൽ നല്ല തിരക്കിൽ ആയിരുന്നു മുഴുവൻ ദിവസവും... ഓരോ സ്റ്റാഫിനെയും സ്നേഹത്തോടെയും  അതുപോലെ കാർക്കശ്യത്തോടെയും  ഈ സമയത്ത് ജോലി ചെയ്യണ്ടത്  എങ്ങനെ വേണം എന്ന് മനസ്സിലാക്കി കൊടുത്തു സമയം പോയത് അറിഞ്ഞില്ല... കൂടെ കോവിട് വാർഡിലെ എല്ലാവരെയും സ്നേഹത്തോടെ അവരുടെ ജോലിയുടെ ഇമ്പോർട്ടൻസ് പറഞ്ഞു കൊടുത്തു ..

വൈകിട്ടത്തെ പാർക്കിലേക്ക് പോക്ക് സമയം ആകുന്നതിന് മുൻപ് തന്നെ ജൂഹി വന്നു അവളെ വിളിക്കാൻ...

എന്താ ജൂഹി കൊച്ചെ... നല്ല ഇളക്കം ഉണ്ടല്ലോ...

ആൻ്റി നോക്കിക്കോ... ഇന്നു ഞാൻ അ പാണ്ടിയോട് എൻ്റെ ഇഷ്ടം പറയും.... പട്ടാളക്കാരൻ എന്ന് പറഞ്ഞിട്ട് എന്താ പേടിത്തൊണ്ടൻ....

മോളെ വേണ്ട... നിൻ്റെ മമ്മി നിന്നെ  നിർത്തി പൊരിക്കും...

ആൻ്റി കാലു മാറരുത്... എനിക്ക് അവൻ തന്നെ മതി...  അ പാണ്ടി കരടിയെ...

മിഷ്ടിയെയും എടുത്ത് അവളു തന്നെ ആദ്യം ഇറങ്ങി... വീട് പൂട്ടി മിഷേൽ എത്തിയപ്പോഴേക്കും ജൂഹി താഴെ എത്തിയിരുന്നു...  സാബ് ബ്രിയാനോടു സംസാരിച്ചു നടക്കുന്നത് കണ്ടപ്പോൾ  ജൂഹി ഓടി അവരുടെ കൂടെ എത്തി...

ഹലോ അങ്കിൾ ഗുഡ് ഈവനിംഗ്....

ഗുഡ് ഈവനിംഗ് കാന്താരി...
എന്തുണ്ട് പിന്നെ വിശേഷങ്ങൾ... പുതിയ കുരുത്തക്കേട് ഒന്നും ഇല്ലെ..

ഞാൻ പാവം അല്ലേ അങ്കിൾ...

അത് കേട്ടതും ബ്രിയാൻ അവളെ നോക്കി ഒന്ന്  ചുണ്ട് കൂർപ്പിച്ചു കാണിച്ചു.. സാബ് മുന്നോട്ട് നടന്നപ്പോൾ ബ്രിയാൻ  അവളുടെ ചെവിയിൽ പറഞ്ഞു...

ഡീ... ഇനി എൻ്റെ ബുള്ളറ്റിൽ തൊട്ടാൽ നിൻ്റെ കൈ ഞാൻ വെട്ടും...

പിന്നെ താൻ തൻ്റെ പോക്കറ്റിൽ വാച്ചോ എന്നാ തൻ്റെ ബുള്ളറ്റ്...

നീ ആണ് അതിൻ്റെ കാറ്റ് കളഞ്ഞത് എന്ന് എനിക്ക് അറിയാതെ അല്ല... പിന്നെ വെറുതെ മാമിൻ്റെ മുന്നിൽ ഒന്നും പറയണ്ട എന്ന് വിചാരിച്ചു ആണ്.

ഓ പിന്നെ അല്ലങ്കിൽ ഇയാള് അങ്ങു.....

എന്താ നീ  പല്ലിനിടയിൽ വച്ച് പറയുന്നത്... ഉറക്കെ പറയടി..

ഒന്നും പറഞ്ഞില്ലേ... അതും പറഞ്ഞു അവള് മിഷെലിൻ്റെ അടുത്ത് വന്നിരുന്നു...

എന്ത് പറ്റി ...

ഓ എന്ത് പറ്റാൻ കരടി സ്വഭാവവും കൊണ്ട് വന്നാൽ എങ്ങനെ ആണ് ആൻ്റി ഇഷ്ടം പറയുന്നത്.. നമ്മള് പ്രണയതൊടെ നോക്കുന്നത് കണ്ടാൻ കരടി ഒരു മാതിരി ചിറഞ്ഞാണ് വരുന്നത്...

ശ്ശോ... കഷ്ടം...

ഹലോ... മിഷേൽ....  എന്താ ഡോ വിശേഷം ..

സുഖം സാബ്... സാബിന് സുഖം ആണോ...

അതെ... ഇതുവരെ കുഴപ്പം ഒന്നും ഇല്ല... ഫിട് ആൻഡ് ഫാസ്റ്റ് അതും പറഞ്ഞു അവൻ പൊട്ടി ചിരിച്ചു...

അയ്യ ഡാ... രാവിലെ ചീത്ത വിളിക്കാൻ നേരം ഈ പരിചയം കണ്ടില്ലല്ലോ...

എന്താ ആൻ്റി... ഇപ്പൊ എന്താ പതുക്കെ  പറഞ്ഞത്..

പതുക്കെ പറയൂ പെണ്ണെ... രാവിലെ സാബ് എനിക്ക് നല്ല പാൽപായസം കൂട്ടി സദ്യ തന്നു... എന്നിട്ട് ആണ് ഇപ്പൊൾ ഇത്ര നോർമലായി സംസാരിക്കുന്നത്...

ആണോ... ഈ വർഗ്ഗം മുഴുവൻ അങ്ങനെ ആണ് അല്ലേ... ഹൃദയം ഇല്ലാത്തവരാണ്..

ഡീ...ഡീ.. അതില് നിൻ്റെ പപ്പയും വരും..

ഹും... പപ്പയും കണക്ക് ആണ്... ഒറ്റരുതെ ആൻ്റി... ജീവിതം ആണ്...

അന്നു അവളുടെ കഥക്ക് \"കാവൽക്കാരൻ്റെ\" റിവ്യൂ വന്നില്ല... മിഷേലിന് നല്ല വിഷമം തോന്നി... ശ്ശോ എന്ത് കഷ്ടം ആണ്... ഇത്രയും നല്ല പാർട്ട് ആണ് ഇട്ടത്... ഒന്ന് അഭിപ്രായം പറഞാൽ എന്താ. കുറേ കാത്തിരുന്നു... അവസാനം സഹികെട്ട് അവള് ഇൻബോക്സിൽ മെസ്സേജ് ഇട്ടു..

ഇന്നത്തെ പാർട്ട് വായിച്ചില്ലേ... റിവ്യൂ കണ്ടില്ല.....

അതിനും മറുപടി വന്നില്ല.... രാവിലെ എഴുനേറ്റു മിഷേൽ ആദ്യം നോക്കിയത്  റിവ്യൂ വന്നോ എന്നാണ്.. ഇല്ല എന്ന് കണ്ട് നല്ല വിഷമം തോന്നി....  പിന്നെ പോകാൻ ഉള്ള ഒരുക്കങ്ങളും ആയി  സമയം
കടന്നു പോയി...  എങ്കിലും വിഷമം മാറിയില്ല..

ഹലോ ആൻ്റി... എന്ത് പറ്റി മുഖത്ത് ഒരു തെളിച്ച കുറവ് ഉണ്ടല്ലോ..

ഒന്നും ഇല്ല എൻ്റെ ജൂഹി കുട്ടി.... .നിനക്ക്  തോന്നുന്നത് ആണ്...

അതല്ല എന്തോ ഉണ്ട്... ഓക്കേ പറയണ്ട...

അത് കേട്ട് അവള് ഒന്ന് ചിരിച്ചു..പിന്നെ സ്വയം ചോദിച്ചു... ഒരു റിവ്യൂ ആണോ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്....

ഹോസ്പിറ്റലിൽ ചെന്നപ്പൊഴെ അറിഞ്ഞു... മേജർ ഹരി ദേവിനെ രാത്രി കോവിട് പോസിറ്റീവ് ആയി അഡ്മിറ്റ് ചെയ്തിട്ട് ഉണ്ട്...

ഈശ്വരാ... എന്നാല് ഇനി ഈ ഹോസ്പിറ്റൽ ഇളക്കി വയ്ക്കും...

ലിസി... ഞാൻ കോവിട് ഡ്യൂട്ടി എടുക്കാൻ തീരുമാനിച്ചു.... എന്തെങ്കിലും പിഴവ് വന്നാൽ സാബ്  പ്രശ്നം ഉണ്ടാക്കും... നീ എൻ്റെ മിഷ്ടിയെ ഒന്ന് വീട്ടില് കൊണ്ട് പോകണേ... ഞാൻ ഇവിടെ തന്നെ നിൽക്കും..

അത് വേണോ മിഷി.... എല്ലാം പറഞ്ഞു ഏൽപ്പിച്ചാൽ പോരെ... നീ...

സാരമില്ല ഡീ...  ഇപ്പൊ അ വാർഡിൽ ചെയ്യുന്നവരും മനുഷ്യർ അല്ലേ....   ഞാൻ ഇല്ലാതെ ശെരി ആകില്ല ഡീ... ഒരു തെറി വിളി കൂടെ കേൾക്കാൻ ഉള്ള ബാല്യം ഇപ്പൊ ഇല്ലാ...

വാർഡിൽ ചെന്നപ്പോൾ കണ്ട് നല്ല അവശതയോടെ കിടക്കുന്ന സാബിനെ... ആദ്യം ആയി ആണ് അങ്ങനെ ഒരു മുഖം കാണുന്നത്...

സാബ് ഞാൻ മിഷേൽ... ഇപ്പൊൾ എങ്ങനെ ഉണ്ട്...

ഓ താൻ ആയിരുന്നോ... വയ്യടോ... ഇന്നലെ വൈകിട്ട് മുതൽ ചെറിയ പനി ഉണ്ടായിരുന്നു... രാത്രി  കുറച്ച് കൂടി അങ്ങനെ ആണ് ഇവിടെ വന്നത്... തനിക്ക് ഇവിടെ ആണോ ജോലി.. മുഖം ഒന്നും കാണാൻ വയ്യാത്തത് കൊണ്ട് ആരാണ് എന്താണ് എന്ന് ഒന്നും മനസ്സിലാകുന്നില്ല...

അതെ ഇന്നു മുതൽ ഞാൻ ഇവിടെ ആണ്..

അത് നന്നായി.... താൻ ഇവിടെ ഉള്ളത് ഒരു ആശ്വാസം ആണ്. ഇനി എന്നെ പേഡിച്ചാണോ ഈ കോവിട് ഡ്യൂട്ടി...

അങ്ങനെ ഒന്നും ഇല്ല സാബ്... എവിടെ ആയാലും ഡ്യൂട്ടി അല്ലേ...

ഹരിയുടെ എല്ലാ ആവശ്യങ്ങളും മിഷേൽ അറിഞ്ഞു തന്നെ ചെയ്തു കൊടുത്തു...

അങ്ങനെ കൊവിഡ് വാർഡിൽ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മിഷെലിനും ചെറിയ ഒരു പനി പോലെ തോന്നി ...

ഈശ്വരാ.... ചതിച്ചോ... എന്തായാലും ഒന്ന് ടെസ്റ്റ് ചെയ്യാം...

അന്നു രാത്രി മിഷേലിന് നല്ല ശ്വാസ തടസം തോന്നി... ക്യാമ്പിൽ  ആയിരുന്നത് കൊണ്ട് അവിടെ നിന്നും അവളെയും ഹോസ്പിറ്റലിൽ കൊണ്ട് വന്നു  അഡ്മിറ്റ് ചെയ്തു...

എന്താടോ മിഷേലെ.... മദർ തെരേസ ആകാൻ പോയി തനിക്കും കിട്ടിയോ കോവിട്? ചെറു ചിരിയോടെ ഹരി ചോദിച്ചു.

അതിന് അവള് ഒരു തളർച്ചയിൽ  കുതിർന്ന ചിരിയിൽ മറുപടി ഒതുക്കി...

ഹും... സാരമില്ല... എനിക്ക് മിണ്ടിയും പറഞ്ഞു ഇരിക്കൻ ആള്  ആയല്ലോ...

തനിക്ക് രുചി ഉണ്ടോ മിഷേലെ...

ഇല്ല.... രുചിയും മണവും ഒന്നും ഇല്ല....

തൻ്റെ മുഖം കണ്ട് സംസാരിക്കാം എന്നുള്ളത് തന്നെ ഒരു ആശ്വാസം ആണേ... അല്ലങ്കിൽ എല്ലാവരും ഇങ്ങനെ കെട്ടി പൊതിഞ്ഞു... വല്ലാത്ത ഫീൽ ആണ്... എത്രയും എന്ന് പറഞ്ഞു ആണ് ഫോണിൽ നോക്കുന്നത്

അപ്പോ സാബ് കാരണം ആണ് ഞാൻ പോസിറ്റീവ് ആയത് അല്ലേ...

സംശയം ഉണ്ടോ ....ഞാൻ ഇവിടെ കിടന്നു പ്രാർഥിച്ചു ആരേലും അറിയുന്നവർ വരണേ എന്ന്... ഒറ്റക്ക് നല്ല ബോർ ആണടോ...

തൻ്റെ ഓക്സിജൻ ലെവൽ ശെരി ആണോ

ഇപ്പൊ കുഴപ്പം ഇല്ല... നേരത്തെ ഒന്ന് താഴെ പോയിരുന്നു....

ഹും... പേടിക്കാൻ ഒന്നും ഇല്ല കേട്ടോ... ഇതൊക്കെ പെട്ടന്ന് മാറും... ബോഡി പെയിൻ ഉണ്ട് അല്ലേ...

ഹും...

ഞാൻ ശല്യം ചെയ്യുന്നില്ല... കുറച്ച് നേരം റെസ്റ്റ് എടുത്തോ...

അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു മിഷേൽ കണ്ണടച്ച്... ഓക്സിജൻ സിലിണ്ടർ കുറവ് ആയത് കാരണം അവളെ ഹരി യുടെ അടുത്ത് ഉള്ള ബെഡിൽ  ആണ് കിടത്തിയത് ..  കുറേ നേരം ഒന്ന് ഉറങ്ങി.. ഉറങ്ങുമ്പോൾ  കുഴപ്പം ഇല്ലാതിരുന്നത് കൊണ്ട് ഓക്സിജൻ മാസ്ക് മാറ്റി ആണ്  ഉറങ്ങിയത്...

ശ്വാസം എടുക്കാൻ നല്ല പ്രയാസം തോന്നിയപ്പോൾ ആണ് അവള് കണ്ണു തുറന്നത്...  അടുത്ത് വച്ചിരിക്കുന്ന ഓക്സിജൻ മാസ്ക് എടുക്കാൻ പോലും വയ്യാത്ത പോലെ അവള് അവശ ആയിരുന്നു... മരണത്തെ മുന്നിൽ കണ്ടത് പോലെ.... ഒന്ന് രണ്ടു പ്രാവശ്യം ബെൽ അടിച്ച് എങ്കിലും ആരും വന്നില്ല എല്ലാവരും ഇവിടെ ബിസി ആണല്ലോ... അവളുടെ ശ്വാസം എടുക്കാനുള്ള പാട് ആണ്  ഹരി കണ്ടത്...

മിഷേൽ എന്ത് പറ്റി... എന്താ... ?

ശ്വാസം... ശ്വാസം എടുക്കാൻ.... വയ്യ... ഓക്സിജൻ....

അവ്യക്തം ആയി അവള് പറയുന്നത് മനസിലായില്ല എങ്കിലും കണ്ണിൽ നിന്ന് വരുന്ന കണ്ണു നീരും അവളുടെ മുഖ ഭാവവും കണ്ട് അവനു മനസിലായി .... ഹരി സ്വന്തം ക്ഷീണം മറന്നു പെട്ടന്ന് ഓക്സിജൻ മാസ്ക് എടുത്ത് മുഖത്ത് വച്ച് കൊടുത്ത്... കൂടെ സിസ്റ്ററിനെയും വിളിച്ച്...

അവരെല്ലാം ഓടി എത്തൂമ്പഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു.. പെട്ടന്നുള്ള  ഡോക്ടറിൻ്റെ ഇടപെടൽ കൊണ്ട് അവള് വീണ്ടും നോർമൽ ആയി...  അതിനും അവൻ കുറേ അവരെ വഴക്ക് പറഞ്ഞു... നിങ്ങളുടെ തന്നെ ഡിപ്പാർട്ട്മെൻ്റിൽ ഉള്ളവരോട് ഇങ്ങനെ ആണ് എങ്കിൽ എങ്ങനെ ആണ്...

മിഷേൽ വന്ന നേരം മുതൽ ഞാൻ ശ്രദ്ധിക്കുന്നു .. താൻ ആരെയോ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നു.... എന്ത് പറ്റി കോൾ കണക്ട് ആകുന്നില്ലെ...

ഇല്ല... സാബ് ഞാൻ എൻ്റെ മോളെ ഒന്ന് വിളിക്കാൻ ശ്രമിക്കുക ആണ്... അവളുടെ ശബ്ദം എങ്കിലും ഒന്ന് കേട്ടിട്ട് എനിക്ക് കണ്ണടക്കണം...

അയ്യേ അതിന് താൻ മരിക്കാൻ പോകുന്നു എന്ന് ആരു പറഞ്ഞു .

അറിയില്ല സാബ് അതും നടക്കാം... എൻ്റെ  ഓക്സിജൻ ലെവൽ താണ് കൊണ്ടീരിക്ക ആണ്...

പേടിക്കാതെ.. തന്നെ  അത്ര പെട്ടന്ന് ഒന്നും വിടില്ല... എവിടെ ഞങ്ങൾക്ക് എല്ലാം തന്നെ വേണം... എന്നെ കണ്ടോ ഞാൻ ഇപ്പൊ ഓക്കേ അല്ലേ....

അതിനും ഒരു വരണ്ട ചിരി ആയിരുന്നു മറുപടി...

കോൾ പോകുന്നില്ലേ... എവിടെ  ആണ് മകൾ...

കേരളത്തിൽ.....ഉണ്ട്.. ഫോൺ എടുക്കുന്നില്ല .

എന്താ. വഴക്ക് ആണോ തന്നോട്

ഇല്ല... അവള് അങ്ങനെ വിളിക്കാറില്ല ....

ഓക്കേ ... ബിസി ആയിരിക്കും... നമുക്ക് വീണ്ടും ശ്രമിക്കാം മിഷേൽ... താൻ ഇങ്ങനെ ഹോപ്പു പോയ പോലെ സംസാരിക്കാതെ...

ഞാൻ മരിച്ചു പോയാൽ അവളോട് പറയണം ഞാൻ അവളെ ഒത്തിരി സ്നേഹിക്കുന്നു എന്ന്... പിന്നെ അവളെ മിസ് ചെയ്തു എന്നും...

മിഷേൽ താൻ എന്തൊക്കെ ആണ് പറയുന്നത് .... തനിക്ക് ഒന്നും സംഭവിക്കില്ല...

എനിക്ക് എനിക്ക് അവള് മാത്രമേ ഉള്ളൂ... അവളുടെ ശബ്ദം എങ്കിലും ഒന്ന് കേൾക്കണം...

കരയുന്ന അവളെ കണ്ട് അവനും വിഷമം തോന്നി

പെട്ടെന്ന് വന്നു അവളുടെ ബെഡിൽ ഇരുന്നു അവളുടെ ട്രിപ്പ് ഇട്ട കയ്യിൽ പിടിച്ചു അവൻ പറഞ്ഞു...

റിലാക്സ്.... തനിക്ക് കരയാൻ പാടില്ല ഡോ... ഞാൻ വിളിക്കാം   മോളെ...  റിലാക്സ്... അവളെ ദയനീയം ആയി അവൻ നോക്കി... അവളുടെ വിഷമം കണ്ട് അവൻ്റെ വേദനകൾ പോലും  ഹരി മറന്നു...

സാബ് അവള് ഫോൺ എടുക്കില്ല... എനിക്ക് അറിയാം ഞാൻ ... എന്നെ ... അവൾക്ക് ഇഷ്ടം അല്ല....  ഞാൻ മരിച്ചു പോകും..

സാരമില്ല... താൻ ഒന്ന് അടങ്ങൂ...

വീണ്ടും കരയുന്ന അവളെ... അവൻ  ദേഷിച്ചു നോക്കി...

സ്റ്റോപ്പ് ഇട്... എന്താ പറഞാൽ മനസിലാകില്ല .... തന്നെ വേണ്ടാത്ത മകളെ തനിക്ക് എന്തിനാണ്.. ഇനി കരഞ്ഞാൽ ഞാൻ നല്ല പെട തരും...

അവൻ്റെ മുറുകിയ ശബ്ദം കേട്ടാണ് മിഷേൽ ഒന്ന് ബോധത്തിലേക്ക് വന്നതു... പനിയുടെ ചൂടിൽ എന്തൊക്കെ ആണ് പറഞ്ഞത് എന്നും അവൾക്ക് മനസ്സിലായത്...

വിഷമത്തോടെ  കണ്ണടക്കുമ്പോൾ ഹരി ബെഡിൽ ഇരുന്ന അവളുടെ ഫോൺ കയ്യിൽ എടുത്തിരുന്നു.....

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟