\"ഓഹോ.. അതൊക്കെ അങ്ങ് സ്വയം തീരുമാനിച്ചാൽ മതിയോ? ഇച്ചായൻ നോക്കിക്കോ.. ഇപ്പോൾ തന്നെ ഞാൻ എല്ലാവരോടും എല്ലാ സത്യങ്ങളും തുറന്നു പറയും.. ഞാൻ ഇച്ചായൻ സ്നേഹിച്ച അനുപമയല്ലാ.. ഹോസ്പിറ്റലിലെ ഒരു സാധാരണ നേഴ്സ് കാഞ്ചനയാണ്.. പിന്നെ ഇച്ചായൻ എന്നെ നിർബന്ധിച്ച് ഇങ്ങനെ ഒരു നാടകം കളിപ്പിച്ചതാണ്.. ഞാൻ വെറും ഒരു സബോർഡിനേറ്റ് ആയത് കാരണം നിവർത്തിയില്ലാതെ ചെയ്തു പോയതാണ്.. എന്നൊക്കെ പറയും.. അപ്പൊ നമുക്ക് കാണാം..\" വാശിയോടെ പറഞ്ഞ് അവൾ അകത്തേക്ക് നടന്നു.\"കർത്താവേ.. ഇവള് എങ്ങാനും ശരിക്കും പറയുമോ? \" (അലക്സ് ആത്മ..) \"അമ്മു അവിടെ നിൽക്കാൻ.. \" എന്ന് വിളിച്ചുകൊണ്ട് അലക്സ് അവളുടെ പിന്നാലെ ഓടി.