Aksharathalukal

കൃഷ്ണകിരീടം 16


\"എന്തായാലും പോകണമല്ലോ... അത് എന്റെ മോള് സുരക്ഷിതമായൊരു സ്ഥലത്ത് എത്തിയിട്ട് പോയാൽ മതിയായിരുന്നു  ഇവിടെ മോള് എവിടുത്തേക്കാളും സുരക്ഷിതമാണെന്ന് മുത്തശ്ശനറിയാം... എന്നാലും അതല്ലല്ലോ... നിനക്കും വേണമല്ലോ ഒരു ജീവിതം... \"

\"അതോർത്ത് ഗോവിന്ദമാമൻ പേടിക്കേണ്ട... അവളറിയാതെ അവളെ രണ്ടുവർഷത്തോളമായി സ്നേഹിക്കുന്ന ഒരാളുണ്ട്... അവളുടെ എല്ലാകാര്യവുമറിയുന്നവൻ... ഇപ്പോൾ അവൾക്കുമറിയാം അതാരാണെന്ന്... മറ്റാരുമല്ല.. ഇവൻതന്നെയാണത്... എന്റെ മോൻ ആദി... എന്നു കരുതി നിങ്ങളെ അത്രപെട്ടന്നൊന്നും ഞങ്ങളെ വിട്ടുപോകാൻ സമ്മതിക്കില്ല... ഈ ഇടശ്ശേരിതറവാട്ടിലെ കാർന്നോരായി എന്നും നിങ്ങൾ വേണം... \"
കേശമേനോൻ പറഞ്ഞതു കേട്ട് ഗോവിന്ദമേനോന്റെ കണ്ണുകൾ നിറഞ്ഞു... നിങ്ങൾ ഇത്രമാത്രം സ്നേഹിക്കാൻ മാത്രം എന്തുപുണ്യമാണ് എന്റെ കുട്ടികളും ഞങ്ങളും ചെയ്തത്... ജനിച്ച കാലംതൊട്ടേ ദുരിതങ്ങൾ മാത്രമാണ് എന്റെ കുട്ടിക്ക് തുണ... അതെല്ലാം കണ്ട് ദൈവത്തിന് സഹതാപം തോന്നിയതാകാം എന്റെ മോളെ ഇവിടുത്തെ കുട്ടിക്ക് ഇഷ്ടമാകാൻ കാരണം... പിന്നെ ഒരിക്കലും എനിക്ക് ഈ തറവാട്ടിലെ കാരണവരാകാൻ യോഗ്യതയില്ല... അങ്ങനെയൊരു മോഹം ഇനി എന്റെ ജീവിതത്തിലുമില്ല... ഞങ്ങൾ എത്തിച്ചേരുന്ന സ്ഥലത്തെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ... ഇവിടേയും അങ്ങനെയൊരവസ്ഥയുണ്ടാകാൻ പാടില്ല... \"
ഗോവിന്ദമേനോൻ പറഞ്ഞു... 

\"അത് നമ്മളല്ലല്ലോ തീരുമാനിക്കുന്നത്... നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മുൻകൂട്ടി നിശ്ചയിച്ചതാണ്... അത് തടുക്കാൻ നമ്മളെന്നല്ല ഈശ്വരുനുപോലും സാധിക്കില്ല...
കേശവമേനോൻ പറഞ്ഞു... \"

\"എന്നാലും ഞങ്ങൾ കാരണം ഒരു പ്രശ്നമുണ്ടാവുന്നത് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ്... \"

\"വേണ്ട അതേ പറ്റി ആലോചിക്കേണ്ട... കൂടുതൽ ടെൺഷനടിക്കുന്ന കാര്യം ആലോചിക്കരുതെന്നല്ലേ  ഡോക്ടർ പറഞ്ഞത്... അതുകൊണ്ട് നല്ല കാര്യങ്ങൾ ആലോചിക്കൂ... ഇനി വരാൻ പോകുന്നത് എന്തായാലും നമ്മൾ ഒറ്റകെട്ടായി നേരിടും... പിന്നെ മോളെ മുത്തശ്ശൻ കഴിക്കുന്ന മരുന്ന് മാറ്റിയെഴുതിയിട്ടുണ്ട്... ഇപ്പോൾ കഴിക്കുന്ന മരുന്ന് ഇനി കഴിക്കേണ്ട... പകരം ഇന്നുമുതൽ ഇത് കഴിച്ചാൽ മതി... \"
കേശവമേനോൻ തന്റെ കയ്യിലുള്ള മരുന്ന് കൃഷ്ണയുടെ കയ്യിൽ കൊടുത്തു... 

\"പിന്നെ ഇതിനു മുന്നേ ഏതു ഡോക്ടറുടെ ചികിത്സയായിരുന്നു മുത്തശ്ശന് നൽകിയിരുന്നത്...\" 
കേശവമേനോൻ ചോദിച്ചു... 

\"അത് നാട്ടിലുള്ള രാജാസ് ഹോസ്പിറ്റലിലെ വിനയൻഡോക്ടറെയാണ് കാണിച്ചത്... \"

\"ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് എത്ര കാലമായി തുടരുന്നു... \"

\"ആറുമാസത്തോളമായി... ഇതിനു മുന്നേ മറ്റൊരു മരുന്നാണ് എഴുതിയിരുന്നത്... \"

\"ഈ വിനയൻഡോക്ടറെങ്ങനെ ആൾ.... \"

\"അറിഞ്ഞിടത്തോളം നല്ല ഡോക്ടറാണ്... പക്ഷേ രോഗികളെ പിഴിയുന്ന ആളാണെന്നാണ് പുറമേ പറയുന്നത്... എന്നാലും ഞങ്ങളോട് അധികമൊന്നും വാങ്ങിച്ചിട്ടില്ല... നല്ല കൈപ്പുണ്യമുള്ള ഡോക്ടറാണ്... \"

\"അന്ന് മുത്തശ്ശന് കുത്തേറ്റ സമയത്ത് ഇയാളെയാണോ കാണിച്ചത്... \"
അതുകേട്ട് കൃഷ്ണ ഗോവിന്ദമേനോനെ നോക്കി... 

\"ഇവളന്ന് കുഞ്ഞായിരുന്നു... ഈ ഹോസ്പിറ്റലിൽ തന്നെയാണ് കാണിച്ചത്... അന്ന് ഇയാളല്ല ഡോക്ടർ... ഒരു രാജഗോപാലായിരുന്നു... അദ്ദേഹം പോയപ്പോൾ വന്നതാണ് വിനയൻ ഡോക്ടർ... രാജഗോപാലൻ ഡോക്ടറുടേതായിരുന്നു ആ ഹോസ്പിറ്റൽ... ഇപ്പോൾ വിനയൻ ഡോക്ടർ അത് വാങ്ങിച്ചു... എന്താണ് മോനേ ചോദിക്കാൻ കാരണം...\"
ഗോവിന്ദമേനോൻ ചോദിച്ചു... 

\"ഒന്നുമുണ്ടായിട്ടല്ല... ഇന്ന് ഇവിടുത്തെ ഡോക്ടർ ചോദിച്ചിരുന്നു ആരെയാണ് കാണിച്ചിരുന്നതെന്ന്... അപ്പോൾ പറയാൻ എനിക്ക് അറിയില്ലായിരുന്നു... അതുകൊണ്ട് ചോദിച്ചതാണ്.. ഏതായാലും മോള് മുത്തശ്ശനെ അകത്ത് കൊണ്ടുപോയി കിടത്ത്... ഇവിടെയിരുന്ന് പൊടികൾ സ്വസിക്കേണ്ട... \"
കേശവമേനോൻ തിരിഞ്ഞ് കണ്ണുകൊണ്ട് ആദിയോട് ഒന്ന് വരാൻ പറഞ്ഞ് പുറത്തേക്കിറങ്ങി  തറവാട് വീടിനടുത്തേക്ക് നടന്നു... പുറകെ ആദിയും നടന്നു... 

\"എന്താണച്ഛാ കാര്യം... \"
ആദി ചോദിച്ചു... 

\"നീ അന്ന് കൃഷ്ണയുടെ മുത്തശ്ശന് മരുന്ന് വാങ്ങിച്ചില്ലായിരുന്നോ... അതു വാങ്ങിക്കുമ്പോൾ അവർ ഒന്നും ചോദിച്ചില്ലായിരുന്നോ... \"

\"പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല... ഇത് ആർക്കാണെന്ന് ചോദിച്ചു... അത്രമാത്രം... എന്താ അച്ഛാ... 

\"ഇത് എന്തിനുള്ള മരുന്നാണെന്നും അവർ പറഞ്ഞില്ല അല്ലേ... \"

\"അത് എന്ത് ചോദ്യമാണ്, അച്ഛാ... ഡോക്ടർ എഴുതിതന്ന ശീട്ടുമായിട്ടല്ലേ പോയത്... അന്നേരം അങ്ങനെയവർ ചോദിക്കേണ്ട ആവശ്യമുണ്ടോ... \"

\"ഉണ്ട്... ഇത്രയും കാലം അദ്ദേഹം കഴിച്ചിരുന്ന മരുന്ന് എന്തിനാണെന്നറിയോ... പതിയേ പതിയേ ഹൃദയത്തെ നിശ്ചലമാക്കാനുളള മരുന്ന്... ഇന്ന് പോകുമ്പോൾ ആ ശീട്ട് കയ്യിൽവക്കാൻ തോന്നിയത് ഭാഗ്യം... ഡോക്ടർ ചോദിച്ചപ്പോൾ കാണിക്കാൻ പറ്റിയല്ലോ... ഡോക്ടർ ഒരുപാട് വഴക്കുപറഞ്ഞു... പോലീസിൽ വിവരമറിയിക്കാനാണ് അയാൾ ശ്രമിച്ചത്... ഒരുവിധം കാലുപിടിച്ചിട്ടാണ് അത് വേണ്ടന്നുവച്ചത്... ഞങ്ങൾ തന്നെ ആ ഡോക്ടർക്കെതിരെ പരാതി കൊടുത്തോളാമെന്നും പറഞ്ഞു... \"
ഇതെല്ലാം കേട്ട് സ്തംഭിച്ചുനിൽക്കുകയായിരുന്നു ആദി... 

\"അപ്പോൾ ഇത്രയും കാലം... എന്തിനു വേണ്ടിയാണ് ആ ഡോക്ടർ ഇത് ചെയ്തത്... ആർക്കുവേണ്ടിയാണിത്... \"

\"എന്താ സംശയം അവർക്കുവേണ്ടിത്തന്നെ... ആരാണോ ഇവർക്കെതിരെ നിൽക്കുന്നത് അവർക്കുതന്നെ... \"

\"അന്നേരം ഇതെല്ലാം മുത്തശ്ശൻ അറിഞ്ഞില്ലേ... \"

\"ഇല്ല പരിശോധന കഴിഞ്ഞ് ആ പഴയ ശീട്ട് കാണിച്ചപ്പോൾ അദ്ദേഹത്തെ പുറത്തിരുത്തി എന്നോട്മാത്രം ഡോക്ടർ വരാൻ പറഞ്ഞു അന്നേരമാണ് ഇത് പറഞ്ഞത്... \"

\"ഈശ്വരാ ഇതെങ്ങാനും മുത്തശ്ശനും കൃഷ്ണയുമറിഞ്ഞാൽ... \"

\"അറിയണം... ഇത് മറച്ചുപിടിക്കേണ്ട കാര്യമല്ല... അവരറിയട്ടെ എല്ലാം... \"

\"ഉം... അപ്പോൾ കളിയങ്ങനെയാണല്ലേ... ഇത്രയും കാലം മുത്തശ്ശന് ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യം... \"

\"ആറു മാസമായെന്നല്ലേ പറഞ്ഞത്... ഇപ്പോഴെങ്കിലും ഇതറിഞ്ഞത് നന്നായി... ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ... \"

\"മുത്തശ്ശൻ ഇല്ലാതായാൽപ്പിന്നെ അവർക്ക് ഗുണമായല്ലോ... നന്ദുമോളെ ഇതുപോലെ എന്തെങ്കിലും ചെയ്ത് ഇല്ലാതാക്കിയാൽ പിന്നെ കൃഷ്ണമോള് മാത്രം...\"

\"അവരുടെ പ്ലാനിംഗ് ഇങ്ങനെയാണല്ലേ... വിടില്ല ഞാൻ ഒരുത്തനേയും... എനിക്ക് ആദ്യം കാണേണ്ടത് ആ ഡോക്ടറെയാണ്... \"

\"വേണ്ട മോനേ... ധൃതിവേണ്ട... അങ്ങനെയായാൽ നമ്മൾ പ്ലാൻ ചെയ്ത കാര്യങ്ങൾ നടക്കില്ല... മാത്രമല്ല നമ്മൾ ആ ഡോക്ടറെ ഇപ്പോൾ പിടികൂടിയാൽ അയാൾ പുഷ്പംപോലെ പുറത്തുവരും... അത് പാടില്ല... ഞാൻ പറയുന്നത് മനസ്സിലായോ...\"

\"ഉം.. മനസ്സിലായി... എല്ലാ പഴുതുകളും അടച്ചിട്ടു വേണം അയാളെ നേരിടണമെന്നർത്ഥം... \"

\"അതെ... ഇപ്പോൾ നീ വീട്ടിലേക്ക് ചെല്ല്... നമ്മളിവിടെ കൂടുതൽനേരം നിൽക്കുന്നത് കണ്ടാൽ അവർക്ക് മറ്റെന്തെങ്കിലും സംശയം തോന്നും... \"
ആദി വീട്ടിലേക്ക് നടന്നു.. 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"നകുലൻ വീട്ടിൽ തിരിച്ചെത്തിയ സമയത്ത് സുധാകരൻ എവിടേക്കോ പോകുവാൻ ഇറങ്ങുകയായിരുന്നു... 

\"ആ എന്തായി കാര്യം... നീ അവൾ താമസിക്കുന്ന വീട് കണ്ടുപിടിച്ചോ.. \"

\"പിന്നല്ലാതെ പോയത് ഞാനല്ലേ... കണ്ടുപിടിക്കാതിരിക്കോ... \"

\"എവിടെയാണ് അവൾ താമസിക്കുന്നത്... \"
നകുലൻ സ്ഥലം പറഞ്ഞു കൊടുത്തു... 

\"അത് കുറച്ച് ദൂരെയാണല്ലോ... എങ്ങനെ അവിടെ ചെന്നെത്തി... \"

\"അതറിയില്ല... പക്ഷേ ഓഫീസിലേക്ക് വരുന്നത് അവളൊറ്റക്കല്ല.. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്... ആ വീട്ടിലുള്ളതാണെന്നാണ് തോന്നുന്നത്... 

\"നിന്നെയവർ കണ്ടിട്ടില്ലല്ലോ... \"

\'\"ഇല്ല... ഇനി എനിക്ക് വിട്ടേക്ക്... എന്തുവേണമെന്ന് എനിക്കറിയാം...\"

\"എല്ലാം ശ്രദ്ധയോടെ വേണം... എവിടെയെങ്കിലും ചെറിയൊരു പാളിച്ച പറ്റിയാൽ പിന്നെ നമ്മൾ വിചാരിച്ച കാര്യം നടക്കില്ല... കേട്ടല്ലോ... \"

\"ഉം... അതു പോട്ടെ എവിടെ മുത്തശ്ശൻ... ഈ സന്തോഷവാർത്ത മുത്തശ്ശനെ അറിയിക്കേണ്ടേ.... ഇതു കേൾക്കുമ്പോൾ മുത്തശ്ശന് എന്തുമാത്രം സന്തോഷമാകുമെന്നറിയോ... \"

\"വേണം... മുത്തശ്ശൻ അകത്തുണ്ട് ചെല്ല്... ഞാൻ പുറത്തൊന്ന് പോയി വരാം... \"
സുധാകരൻ കാറിൽകയറി പുറത്തേക്ക് പോയി... നകുലൻ അകത്തേക്ക് നടന്നു... അവൻ ചെല്ലുമ്പോൾ കരുണാകരൻ സോഫയിലിരുന്ന് മയങ്ങുകയായിരുന്നു... 

\"മുത്തശ്ശാ... \"
നകുലന്റെ വിളികേട്ട് കരുണാകരൻ കണ്ണു തുറന്നു... 

\"മുത്തശ്ശാ... നമ്മൾ ജയിച്ചു... ആ കൃഷ്ണയും മറ്റുള്ളവരും എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്തി... \"

\"അതേയോ... നീയവളെ കണ്ടോ... \"

\"കണ്ടു... അവൾ ഓഫീസിൽ നിന്നും പോകുന്നതിനു വഴിയേ ഞാനും പോയി... അവസാനം അവൾ താമസിക്കുന്ന വീടും കണ്ടുപിടിച്ചു... \"

\"മുടുക്കൻ... നീയെന്റെ കൊച്ചു മോൻ തന്നെ... ഇനി വൈകിക്കേണ്ട... നാളെ ത്തന്നെ അത് നടന്നിരിക്കണം... \"

\"എന്താണ് മുത്തശ്ശൻ ഉദ്ദേശിക്കുന്നത്... \"
നകുലൻ സംശയത്തോടെ ചോദിച്ചു... \"

\"എടാ അവൾ നാളെ ഓഫീസിൽ വരുമ്പോൾ വരുന്ന വഴിയോ പോകുന്ന വഴിയോ അവളെ കടത്തണം... എന്നിട്ട് നമ്മുടെ  മലഞ്ചെരുവിനടുത്തുള്ള വീട്ടിൽ എത്തിക്കണം അവിടെവച്ച് അവളുടെ കയ്യിൽനിന്നും ആ സ്വത്തെല്ലാം എഴുതി വാങ്ങിക്കണം... എന്നിട്ട് അവളെയങ്ങ് ഒരുതെളിവുപോലും അവ ശേഷിക്കാതെ അങ്ങ് പറഞ്ഞയച്ചേക്കണം... അവിടെ തന്നെ അവളുടെ ശരീരം കത്തിച്ച് കുഴിച്ചുമൂടണം... പണ്ട് എനിക്ക് പറ്റിയതുപോലെ അബദ്ധം പറ്റരുത് മനസ്സിലായല്ലോ... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 17

കൃഷ്ണകിരീടം 17

4.6
6238

\"എടാ അവൾ നാളെ ഓഫീസിൽ വരുമ്പോൾ വരുന്ന വഴിയോ പോകുന്ന വഴിയോ അവളെ കടത്തണം... എന്നിട്ട് നമ്മുടെ  മലഞ്ചെരുവിനടുത്തുള്ള വീട്ടിൽ എത്തിക്കണം അവിടെവച്ച് അവളുടെ കയ്യിൽനിന്നും ആ സ്വത്തെല്ലാം എഴുതി വാങ്ങിക്കണം... എന്നിട്ട് അവളെയങ്ങ് ഒരുതെളിവുപോലും അവ ശേഷിക്കാതെ അങ്ങ് പറഞ്ഞയച്ചേക്കണം... അവിടെ തന്നെ അവളുടെ ശരീരം കത്തിച്ച് കുഴിച്ചുമൂടണം... പണ്ട് എനിക്ക് പറ്റിയതുപോലെ അബദ്ധം പറ്റരുത് മനസ്സിലായല്ലോ... \"മുത്തശ്ശാ... മുത്തശ്ശൻ എന്താണ് പറയുന്നത്... അതിനുവേണ്ടിയാണോ ഞാൻ ഈ കഷ്ടപ്പെട്ടതെല്ലാം... അവളെ എനിക്കു വേണം... അല്ലാതെ കൊല്ലാനല്ല അവളെ ഞാൻ ഇഷ്ടപ്പെട്ടത്... \"\"നകുലാ... നീ വേണ്ട