Aksharathalukal

നിനക്കായ്‌ മാത്രം💜(പാർട്ട്‌:10)

താൻ എന്താ കാറിൽ തന്നെ ഇരിക്കുന്നെ പുറത്തേക്ക് ഇറങ്ങടോ ശരത് പറഞ്ഞതും ഗായു പുറത്തേക്ക് ഇറങ്ങി.

ശരത് പെട്ടെന്ന് ഗായുവിന്റെ കൈയിൽ പിടിച്ച് അവളെയും കൂട്ടി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു.

ഗായത്രി ഞാൻ നാളെ ബാംഗ്ലൂർക്ക് പോകും. ശരത് കുറച്ച് നേരത്തെ മൗനത്തിന് ശേഷം പറഞ്ഞു.

മ്മ്... അവൾ അതിന് ഒന്ന് മൂളുക മാത്രമാണ് ചെയ്തത്.

താനും എന്റെ കൂടെ വരുന്നോണ്ട്. ശരത് അത്‌ പറഞ്ഞതും ഗായു സംശയത്തോടെ അവനെ നോക്കി.

ഞാൻ എന്തിനാ വരുന്നേ?

താൻ എന്റെ ഭാര്യ ആണ് അപ്പൊ ഭർത്താവിന്റെ കൂടെ വരേണ്ടത് ഭാര്യയുടെ അവകാശമല്ലേ.

അവൾ അതിന് ചെറുതായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

ഗായത്രി എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്.ശരത് അത്‌ പറഞ്ഞതും ഗായു ബെഞ്ചിൽ നിന്നും വേഗം എഴുനേറ്റു.

എടൊ എന്തുപറ്റി? ശരത് എഴുനേറ്റ് അവളെ തന്റെ നേരെ തിരിച്ച് നിർത്തികൊണ്ട് ചോദിച്ചു.

ഏയ്‌ ഒന്നുല്ല. അവൾ കടയിലേക്ക് നോക്കി നിന്നുകൊണ്ട് പറഞ്ഞു.

എന്റെ ഇരുപത്തിമൂനാം വയസ്സിൽ തുടങ്ങിയ പ്രണയം.ശരത് പറഞ്ഞു തുടങ്ങി.

അർപ്പിത എന്നെ മാത്രം സ്വപ്നം കണ്ട് നടക്കുന്നവൾ.എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതും പ്രണയിക്കുന്നതും അവളെയാണ്.

എനിക്ക് പണ്ട് മുതലേ പെണ്ണുങ്ങളോട് വെറുപ്പായിരുന്നു.അതിന് ഒരു കാരണം ഉണ്ട് അത്‌ ഞാൻ പിന്നെ പറയാം.

എന്നാൽ പെണ്ണിനോടുള്ള എന്റെ വെറുപ്പ് എല്ലാം ഇല്ലാതാക്കിയവളാണ് എന്റെ അർപ്പിത.

പെട്ടെന്നാണ് താൻ എന്തൊക്കെയാ പറയുന്നതെന്ന് ശരത്തിന് ബോധം വന്നത്.

ഗായുവിന് സങ്കടം വന്നെങ്കിലും അവൾ അത്‌ പുറത്ത് കാണിക്കാതെ പിടിച്ചുനിൽകുവാണ്.

പോവാം ശരത് ഗായുവിനെ നോക്കാതെ പറഞ്ഞിട്ട് കാറിന്റെ അടുത്തേക്ക് നടന്നു.

ഗായു എന്നിട്ടും പോവാതെ അവിടെ തന്നെ നിന്നു.ഞാൻ എന്തിനാണ് ഇനിയും ശരത്തിനെ ബുദ്ധിമുട്ടിക്കുന്നത്.ഞാൻ അമ്മ മരിച്ചതിൽ പിന്നെ എന്നും ഒറ്റയ്ക്കാണ്.ഇവിടെ ഇങ്ങനെ ആർക്കും വേണ്ടാതെ ഒറ്റയ്ക്ക്‌ ജീവിക്കുന്നതിലും നല്ലത് എന്തുകൊണ്ടും മരിക്കുന്നത് തന്നെയാണ്.

അവൾ ഒരു നിമിഷം ശരത് പോകുന്നത് തിരിഞ്ഞ് നോക്കിയിട്ട് കടലിലേക്ക് ഇറങ്ങാനായി മണൽ തരികളിലൂടെ മുന്നോട്ട് നടന്നു.

ഗായത്രി താൻ വരുന്നില്ലേ. പെട്ടെന്ന് ശരത് വിളിച്ചതും അവൾ തിരിഞ്ഞ് നോക്കി.
ശരത് അവളെ വെയിറ്റ് ചെയ്ത് കുറച്ച് മാറി നിൽക്കുന്നുണ്ടായിരുന്നു.

ഗായത്രി കടലിലേക്ക് ഒന്നുകൂടെ നോക്കിയിട്ട് ശരത്തിന്റെ അടുത്തേക്ക് ചെന്നു.

എന്നാൽ ശരത് ദേഷ്യത്തിലാണെന്ന് അവൾക്ക് മനസ്സിലായി. അവൾ പിന്നെ അവനോട് ഒന്നും മിണ്ടാതെ കാറിൽ കയറി ഇരുന്നു. ശരത് തന്നെ അവൾക്ക്‌ സീറ്റ്‌ ബെൽറ്റ്‌ ഇട്ട് കൊടുക്കുകയും ചെയ്തു.

വീട്ടിൽ എത്തിയതും ഹാളിൽ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു. ശരത് ആരെയും നോക്കാതെ നേരെ റൂമിലേക്ക് കയറി പോയി.

എന്താ മോളെ എന്തെങ്കിലും പ്രശ്നം ഉണ്ടോ അവൻ എന്താ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയത് സീത ഗായുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.

ഏയ്‌ കുഴപ്പം ഒന്നും ഇല്ല അമ്മേ തലവേദന ആണെന്ന് പറഞ്ഞിരുന്നു അതാവും. അവൾ എല്ലാവരെയും നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ഗായത്രി....
അപ്പോഴേക്കും ശരത് റൂമിൽ നിന്നും ഗായത്രിയെ വിളിച്ചു.

ശരത് ഗായുവിനെ വിളിക്കുന്നത് കേട്ട് സംഗീതും ആദിയും ചിന്നുവും കൂടെ ആക്കി ചുമക്കാൻ തുടങ്ങി.

ആഹ് ദാ വരുന്നു...
അവൾ എല്ലാവരെയും നോക്കി ചിരിച്ചിട്ട് മുകളിലേക്ക്‌ കയറി പോയി.

പാവം കുട്ട്യാ എല്ലാവരോടും അതിന് സ്നേഹം മാത്രമേ ഒള്ളു സീത എല്ലാവരോടുമായി പറഞ്ഞു.

ശെരിയാ നമ്മുടെ ശരത്തേട്ടൻ എന്തായാലും നല്ല ഭാഗ്യം ഉള്ള ആളാ അല്ലെങ്കിൽ ഏട്ടൻ തന്നെ ഇങ്ങനെ ഒരു പാവം ഏട്ടത്തിയെ നമ്മുക്ക് കൊണ്ട് തരുമോ സംഗീത് പുഞ്ചിരിയോടെ പറഞ്ഞു.

സീതാമ്മേ ശരത്തേട്ടന്റെ കാര്യം ഓക്കേ ആയി.പക്ഷെ ദേ ഈ ഇരിക്കുന്ന സംഗീതേട്ടൻ ഉണ്ടല്ലോ ആള് ശെരിയല്ല അതുകൊണ്ട് സീതാമ്മ ഒന്ന് സൂക്ഷിച്ചോ. എങ്ങനെ ഉള്ള മരുമകളെയാ കൊണ്ടുവരുന്നെ എന്ന് പറയാൻ പറ്റില്ല ചിലപ്പോ വെല്ലോ മാധമേനേം കൊണ്ടുവന്ന സീതമ്മ ശെരിക്കും കഷ്ടപ്പെടേണ്ടി വരും ആദി സംഗീതിനെ കളിയാക്കികൊണ്ട് പറഞ്ഞു.

ടി.. ടി.. മതി കേട്ടോ എന്തായാലും നിന്നെ കെട്ടാൻ പോകുന്നത് ആരാണെലും അങ്ങേര്ടെ കാര്യത്തിൽ ഒരു തീരുമാനം ആകും അത്‌ ഉറപ്പാ.നിന്നെപ്പോലെ ആഴ്ച്ചയിൽ ഒരിക്കൽ കുളിക്കുന്ന ഒന്നിനെ ആണല്ലോ എന്റെ വരാൻ പോകുന്ന അളിയൻ കെട്ടാൻ പോകുന്നത്.സംഗീത് അത്‌ പറഞ്ഞതും അവിടെ എല്ലാവരും ചിരിക്കാൻ തുടങ്ങി.

ദേ സംഗീതേ നീ വെറുതെ എന്റെ ആദി മോളെ കളിയാക്കിയാൽ ഉണ്ടല്ലോ. സീത അവനെ നോക്കി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഓഹോ ഇപ്പൊ അങ്ങനെ ആയോ ഞാൻ അമ്മേടെ മോൻ തന്നെ അല്ലെ എന്നിട്ട് ഈ കൊരങ്ങി എന്നെ കളിയാക്കിയിട്ട് ഒന്നും പറഞ്ഞില്ല ഞാൻ അവളെ കളിയാക്കിയതിൽ ആണല്ലേ പ്രശ്നം.സംഗീത് കുഞ്ഞിപ്പിള്ളേരെ പോലെ പറഞ്ഞു.

എന്റെ സീതാമ്മേ എന്തിനാ ഈ കൊരങ്ങന് സംഗീത് എന്ന് പേര് ഇട്ടത്. എല്ലാവരും വിചാരിക്കും സംഗീത് എന്ന് പേര് ഇട്ടോണ്ട് നന്നായി പാടുന്നു.പക്ഷെ സംഗീത് ഏട്ടൻ എങ്ങാനും പാടിയ പിന്നെ എല്ലാവർക്കും ഓടനെ നേരം ഉണ്ടാവു.ചിന്നു ചിരിച്ചുകൊണ്ട് പറയാൻ തുടങ്ങി.

ഓ വെല്യ തമാശ ചേച്ചി കഴിഞ്ഞപ്പോ ദേ അനിയത്തി. ഈ രണ്ടിനേം ഞാൻ വെള്ളോടുത്തും കൊണ്ട് കളയും ഉറപ്പാ. എനിക്ക് പാടാൻ അറിയില്ലാന്ന് നിന്നോട് ആരാടി പറഞ്ഞെ.

എവിടെ എന്റെ ഗിത്താർ എവിടെ ഞാൻ ഇപ്പൊ പാടി കേൾപ്പിച്ച് തരാം.

ആരുടെ ഗിത്താർ എന്നാ പറഞ്ഞെ ആദി സംശയത്തോടെ ചോദിച്ചു.

വേറെ ആരുടേയ എന്റെ ശരത്തേട്ടന്റെ തന്നെ സംഗീത് ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.

എന്നാലും സീതാമ്മേ ശെരിക്കും ശരത്തേട്ടന് ആയിരുന്നു സംഗീത് എന്ന് പേരിടേണ്ടത് അല്ലാതെ ഈ കൊരങ്ങാന് അല്ല ആദി സംഗീതിനെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

നീ പറഞ്ഞത് ശെരിയാ മോളെ ശരത് നന്നായി പാടും പക്ഷെ ദേവേട്ടന് പാട്ടിനോട് ഒന്നും താല്പര്യം ഇല്ല ഞാനും നന്നായി പാടും പക്ഷെ കല്യാണം കഴിഞ്ഞതോടെ അതൊക്കെ നിർത്തി.ഞാൻ ശരത്തിന് സംഗീത് എന്ന് പേര് ഇടാൻ ഇരുന്നതാ പക്ഷെ അദ്ദേഹം സമ്മതിച്ചില്ല.

സംഗീത് ഉണ്ടായപ്പോൾ എങ്കിലും എനിക്ക് ഈ പേര് ഇടണമെന്ന് തോന്നി. അന്നും അദ്ദേഹം സമ്മതിച്ചില്ല പിന്നെ ഞാൻ ഒരുപ്പാട് പറഞ്ഞ സമ്മതിപ്പിച്ചത്.

അതെന്താ അമ്മക്ക് സംഗീത് എന്നാ പേരിനോട് ഇത്രക്ക് താല്പര്യം.

അതൊക്കെ ഒരു കഥയ ഞാൻ പിന്നെ പറയാം എന്റെ മോൻ അത്‌ വരെ വേറെ വെല്ലോ പണിയും നോക്ക്.

****

ഇതേ സമയം റൂമിലേക്ക് ചെന്ന ഗായു കാണുന്നത് ബാഗിൽ ഡ്രസ്സ്‌ എല്ലാം എടുത്ത് വെക്കുന്ന ശരത്തിനെയാണ്.

എന്തിനാ ഡ്രസ്സ്‌ ഒക്കെ ഇപ്പോഴേ പാക്ക് ചെയ്യുന്നേ നാളെ അല്ലെ പോകുന്നെ.

ആഹ് ഗായത്രി താൻ വേഗം പോയി ഫ്രഷ് ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വാ നമ്മുക്ക് ഇന്ന് തന്നെ പോവണം.

അതെന്താ ഇന്ന് പോകുന്നെ?

എല്ലാം അറിഞ്ഞാലേ കൂടെ വരാൻ പറ്റു എന്ന് ഇണ്ടോ? ശരത് ദേഷ്യത്തിൽ ചോദിച്ചു.

6:30ന് ആണ് ഫ്ലൈറ്റ് ഇപ്പൊ തന്നെ 5:30 ആയി വേഗം പോയി റെഡി ആയിട്ട് വരാൻ നോക്ക്.10 മിനിറ്റിനുള്ളിൽ വന്നേക്കണം അത്‌ പറഞ്ഞ് ശരത് വീണ്ടും ഡ്രസ്സ്‌ എടുത്ത് വെക്കാൻ തുടങ്ങി.

ഗായു വേഗം തന്നെ കേബിർഡിൽ നിന്നും ഒരു പിങ്ക് സാരീ എടുത്ത് ബാത്‌റൂമിലേക്ക് കയറി.

ഗായു ഫ്രഷ് ആയി വന്നപ്പോഴേക്കും ശരത് ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്ത് 2 ബാഗ് ഡ്രൈവറെ വിളിച്ച് കാറിലേക്ക് എടുത്ത് വെപ്പിച്ചു.

ശരത് ഒരു ഹാൻഡ്‌ബാഗ് ഗായുവിന്റെ കൈയിൽ കൊടുത്തിട്ട് അത്യാവിശം വേണ്ട എല്ലാ സാധനങ്ങളും എടുത്ത് വെക്കാൻ പറഞ്ഞു.

അപ്പോഴാണ് തന്റെ ഡ്രസ്സ്‌ ഒന്നും കാബോർഡിൽ നിന്നും ബാഗിൽ ആക്കിയില്ല എന്നാ കാര്യം ഗായു ഓർത്തത്.

അതെ എനിക്ക് ഒരു ബാഗ് വേണം എന്റെ ഡ്രസ്സ്‌ എല്ലാം എടുത്ത് വെക്കാൻ.

ഇനി എന്തിനാ ഡ്രസ്സ്‌ നിനക്ക് വേണ്ട ഡ്രസ്സ്‌ എല്ലാം ബാഗിൽ ആക്കി ഞാൻ ഡ്രൈവറിന്റെ കൈയിൽ കൊടുത്ത് വിട്ടു. ഇനി കാബോർഡിൽ ഉള്ളത് ഒന്നും എടുക്കാൻ നിക്കണ്ട.റെഡി ആയി കഴിഞ്ഞെങ്കിൽ വാ ഇറങ്ങാം.

ഗായു തന്റെ ഹാൻഡ്‌ബാഗും എടുത്ത് ശരത്തിന്റെ കൂടെ പുറത്തേക്ക് ഇറങ്ങി.
ശരത് തന്റെ റൂം ലോക്ക് ചെയ്ത് കീ പോക്കറ്റിൽ ഇട്ട് ഗായുവിനെയും കൂട്ടി താഴേക്ക് ചെന്നു.

ഏട്ടനും ഏട്ടത്തിയും ഇത് എവിടേക്ക് പോവാ സംഗീത് അവരുടെ അടുത്തേക്ക് വന്ന് ചോദിച്ചു.

ഞങ്ങൾ ബാംഗ്ലൂർക്ക്‌ പോവാ ശരത് വാച്ചിൽ സമയം നോക്കികൊണ്ട് പറഞ്ഞു.

ബാംഗ്ലൂർക്ക് പോണെങ്കിൽ ശരത്തേട്ടന് ഒറ്റയ്ക്ക് പോയാൽ പോരെ ഇവളെ എന്തിനാ കൊണ്ടുപോകുന്നേ പെട്ടെന്ന് ശിവാനിയുടെ ശബ്‌ദം കേട്ടു ശരത്തും ഗായുവും സംഗീതം മെയിൻ ഡോറിലേക്ക് നോക്കി.

പറ ശരത്തെട്ടാ ഇവൾ എന്തിനാ കൂടെ വരുന്നേ?ശിവനി തന്റെ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു.

ശിവാനി ഗായത്രി എന്റെ ഭാര്യ ആണ് അവൾ എന്റെ കൂടെ വരുന്നതിൽ നിനക്ക് എന്താ പ്രശ്നം.ഒന്നാമതെ എനിക്ക് നിന്നോട് ഇത് പറഞ്ഞോണ്ട് നില്കാൻ സമയം ഇല്ല. അതുകൊണ്ട് നീ മര്യാദക്ക് പോവാൻ നോക്ക്‌.

എനിക്ക് പ്രശ്നം ഉണ്ട് ശരത്തെട്ടാ.എന്റേത് മാത്രമെന്ന് ഞാൻ സ്വപ്നം കണ്ട് നടന്നതാ ഏട്ടനെ. പക്ഷെ ഇവൾ ഈ നശിച്ചവൾ ഏട്ടനെ എന്നിൽ നിന്നും തട്ടി എടുത്തു.
ശിവാനി അത്രയും പറഞ്ഞതും സംഗീത്തിന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു.

എടി പുല്ലേ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്റെ ഏട്ടത്തിയെ പറ്റി മോശമായി പറയരുതെന്ന്. അവസാനമായി പറയുവാ ഇനി നിന്റെ നാവിൽ നിന്നും ഇങ്ങനെത്തെ വാക്കുകൾ വന്നാൽ.... നീ ഓർത്തോ ഈ സംഗീതിനെ നിനക്ക് ശെരിക്കും അറിയില്ല.

എനിക്ക് അറിയാമെടാ നിന്നെ ഇവളുടെ സൗന്ദര്യത്തിൽ നിന്നെയും ഇവൾ മയക്കി അതാ നീയും ഇവളുടെ സൈഡ് പറയുന്നത്.

നിനക്ക് ഇനിയും മതിയായില്ലേ... സംഗീത് വീണ്ടും അവളെ തല്ലാൻ ഒരുങ്ങിയതും ശരത് അത്‌ തടഞ്ഞു.

ശിവാനി നീ ഒരുപാട് എന്റെ ഷേമയെ പരീക്ഷിക്കരുത്. ഇനിയും നീ ഇവിടെ നിന്ന് പ്രസംഗിച്ചാൽ എന്റെ കൈയുടെ ചൂട് നീ നന്നായി അറിയും അതുകൊണ്ട് പോവാൻ നോക്ക്.

എന്താ ഇവിടെ പ്രശനം സീത അവിടേക്ക് വന്ന് ചോദിച്ചു.

അത്‌ അമ്മേ ശിവാനി തമ്പുരാട്ടിക്ക് ഏട്ടത്തി ഏട്ടന്റെ കൂടെ പോവുന്നത് എന്തോ പ്രശ്നം ഉണ്ടെന്ന് അപ്പൊ ഞാൻ അത്‌ അങ്ങ് തീർത്തു കൊടുക്കുവായിരുന്നു.

സീതാന്റി ആന്റിക്ക് അറിയില്ലേ എനിക്ക് ശരത്തേട്ടനെ എന്തോരും ഇഷ്ടം ആണെന്ന് ഒന്ന് പറ അവളെ കൂടെ കൊണ്ടുപോവണ്ടാന്ന് ശിവാനി സീതയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

എനിക്ക് അത്‌ പറയാൻ അവകാശം ഇല്ല ശിവാനി കാരണം ഗായു ഇപ്പൊൾ ശരത്തിന്റെ ഭാര്യ ആണ് അവളെ കൂടെ കൊണ്ടുപോവേണ്ടന്ന് ഞാൻ എങ്ങനെ പറയും.

അല്ല മോനെ നിങ്ങൾ എവിടെ പോവാ സീത എന്തോ ആലോചിച്ച് പെട്ടെന്ന് ചോദിച്ചു.

അമ്മേ ബാംഗ്ലൂർക്ക്‌ പോവണം അവിടെ ഓഫീസിൽ കുറച്ചു വർക്ക്‌ പെന്റിങ് ആണ്.

ആഹ് എപ്പോഴാ ഫ്ലൈറ്റ്?

6:30

എന്നാൽ ഇറങ്ങാൻ നോക്ക് മക്കളെ. ഗായു സൂക്ഷിക്കണേ സീത അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

ശരത്തെട്ടാ ഞാനും വരുന്നുണ്ട് നിങ്ങളുടെ കൂടെ ശിവാനി ശരത്തിന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ ശരത് അവളെ പുറകിലേക്ക് തള്ളി കൊണ്ട് പറഞ്ഞ് ഗായുവിനെയും ചേർത്ത് പിടിച്ച് കാറിലേക്ക് കയറി.

അതെ സമയം ശിവനി ഗായുവിനെ തന്നെ ദേഷ്യത്തോടെ നോക്കുവായിരുന്നു.അവളുടെ കണ്ണിൽ ഗായുവിനെ എങ്ങനെയും ഇല്ലാതാക്കി ശരത്തിനെ സ്വന്തം ആകണമെന്ന് മാത്രമായിരുന്നു അപ്പോൾ.

                                                തുടരും......

സഖി🧸🦋
നിനക്കായ് മാത്രം💜(പാർട്ട്‌:11)

നിനക്കായ് മാത്രം💜(പാർട്ട്‌:11)

4.9
12181

അതെ സമയം ശിവാനി ഗായുവിനെ തന്നെ നോക്കുവാണ്.അവളുടെ കണ്ണിൽ ഗായുവിനെ എങ്ങനെയും ഇല്ലാതാക്കി ശരത്തിനെ സ്വന്തമക്കണമെന്ന് മാത്രമായിരുന്നു അപ്പോൾ.ശരത്തും ഗായുവും ബാംഗ്ലൂർ എത്തിയപ്പോൾ രാത്രി 11 മണി കഴിഞ്ഞിരുന്നു. കാറിൽ കയറിയപ്പോൾ മുതൽ ഗായു ഒന്നും തന്നെ ശരത്തിനോട് മിണ്ടിയിട്ടില്ല.പിന്നീട് പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടിരുന്ന് അവൾ എപ്പോഴോ ഉറങ്ങിയിരുന്നു.ഗായത്രി ഇറങ്ങ് സ്ഥലം എത്തി ശരത് തട്ടി വിളിച്ചപ്പോഴാണ് അവൾ എഴുന്നേറ്റത്.ഗായു ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ കണ്ടു നാട്ടിൽ ഉള്ള വലിയ വീട് പോലുള്ള മോഡേൺ ആയിട്ടുള്ള ഒരു വലിയ ഇരുനില വീട്.രണ്ട് ആൾക്ക