Aksharathalukal

ഭാഗം 5

സൂര്യ രശ്മികൾ ജനാലവഴി എത്തിനോക്കുമ്പോഴാണ് അച്ചു ഞെട്ടി കണ്ണ് തുറന്നു നോക്കുന്നത്. അവൾ പരിഭ്രമത്തോടെ ചാടി എണീറ്റു. ചുമരിലെ ക്ലോക്കിലേക്ക് നോക്കി സമയം ഏഴുമണി. \" എന്റെ ഈശ്വര \" എന്നു വിളിച്ചു കൊണ്ട് അവൾ പുതപ്പു മാറ്റാൻ തുടങ്ങുമ്പോഴാണ് തന്റെ വസ്ത്രങ്ങളെല്ലാം അഴിഞ്ഞു കിടക്കുന്നതായി അവൾ മനസിലാക്കിയത്. കഴിഞ്ഞ രാത്രിയുടെ മധുരം കിനിയുന്ന  നനുനനത്ത ഓർമ്മകൾ അവളുടെ ചുണ്ടിൽ നാണം കൊണ്ടൊരു പുഞ്ചിരി നൽകി. അവൾ തിരിഞ്ഞു കട്ടിൽ കിടക്കുന്ന ദീപുവിനെ നോക്കി, അവൻ നല്ല ഉറക്കത്തിലാണ്. തന്റെ പ്രാണനായകൻ എല്ലാ അർത്ഥത്തിലും തന്റെതായല്ലോ എന്നോർത്ത് അവളുടെ മനസ് നൂല് പൊട്ടിയ പട്ടം പോലെ പാറി പറന്നു. അവൾ പതിയെ ബാത്‌റൂമിലേക്ക് പോയി.അതിവേഗത്തിൽ തന്നെ ഒരു കുളി പാസ്സാക്കി അടുക്കളയിലേക്ക് നടന്നു. അപ്പോൾ അവളുടെ നെഞ്ച് ആകെ ഇടിക്കുന്നുണ്ടായിരുന്നു, ഇന്നേ വരെ ഇത്ര താമസിച്ചു താൻ എണീറ്റിട്ടില്ല ഇനി അമ്മയോടും ദീപ്തി ചേച്ചിയോടും എന്ത് പറയുമോ എന്തോ? ഇങ്ങനൊക്കെ ചിന്തിച്ചു അടുക്കളയിലേക്കു കയറുമ്പോൾ ദീപ്തിയും അമ്മയും തിരക്കിട്ട പണിയിലാണ്. അവൾ ജാള്യതയോടെ അമ്മയെ വിളിച്ചു \" അമ്മേ \"
സുമയും ദീപ്തിയും തിരിഞ്ഞു നോക്കി.
ദീപ്തിയുടെ മുഖത്തു ഒരു കള്ള ചിരി പടർന്നിരുന്നു.
\" ആഹാ മോളു വന്നോ? ഒരുപാട് ലേറ്റ് ആയപ്പോൾ ദീപ്തി പറഞ്ഞതെ ഉള്ളു ഇന്നലത്തെ ഉറക്കം മോൾക്ക്‌ ശെരിയായി കാണില്ലെന്നു \"
അത് കേട്ടപ്പോൾ അച്ചുവിന് വല്ലാത്ത ചമ്മൽ തോന്നി അവൾ ആ ചമ്മലോടെ ദീപ്തിയെ നോക്കി. ദീപ്തി ആകട്ടെ മുഖത്തെ കള്ളച്ചിരി അപ്പാടെ തന്നെ വെച്ചു കൊണ്ട് കറിക്ക് നുറുക്കുന്നു എന്നു അഭിനയിക്കുകയായിരുന്നു.
\" അമ്മേ ഞാൻ ചായ വെക്കട്ടെ? \" അച്ചു പിടിച്ച് നിൽക്കാനായി ചോദിച്ചു.
\" അതൊക്കെ എപ്പോഴേ വെച്ചു.. എന്തയാലും ഇന്നൊരു ഗ്ലാസ്‌ ചായ അവനു റൂമിൽ കൊണ്ട് ചെന്നു കൊടുത്തേക്കു ഇന്നലെ പാർട്ടിക്കൊക്കെ പോയിട്ടു നാലു കാലിൽ വന്നതിന്റെ ക്ഷീണം കാണും \" സുമ പറഞ്ഞു.
\" കൊടുക്കാം അമ്മേ അതിനു മുൻപ് ഞാൻ ഒന്ന് പ്രാർത്ഥിച്ചിട് വരട്ടെ \" ഇത്രയും പറഞ്ഞു അച്ചു പൂജ മുറിയിലേക്ക് നടന്നു അപ്പോഴും അവളുടെ ചമ്മൽ മുഖത്തു അങ്ങനെ തന്നെ നിൽപ്പുണ്ടായിരുന്നു.
അച്ചു പൂജ മുറിയിലേക്ക് കയറി എന്നു ഉറപ്പാക്കിയിട്ടു ദീപ്തി അമ്മയുടെ അരികിലെത്തി പതിയെ പറഞ്ഞു.
\" അമ്മേ.. ഇവരുടെ ശാന്തി മുഹൂർത്തം കഴിഞ്ഞോന്ന് എങ്ങനാ ഒന്ന് അറിയണേ? \"
ഇത് കേട്ട് സുമ ദീപ്തിയെ ഒന്ന് ആക്കി നോക്കികൊണ്ട് പറഞ്ഞു.
\" നാണമില്ലല്ലോടി പെണ്ണെ.. ഒരമ്മയോട് ഇങ്ങനെ പറയാൻ.. അല്ലെ തന്നെ കണ്ടാൽ അറിഞ്ഞുടെ \" ഇത് കേട്ട് ദീപ്തി ഒന്ന് ചൂളിയെങ്കിലും വിട്ടു കൊടുക്കാൻ തയാറായില്ല.
\" അമ്മയോട് ഇതൊക്കെ പറയുന്നതിൽ എന്താ തെറ്റ്? എന്റെ അമ്മകുറുമ്പി എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ? \" അവൾ കുസൃതയോടെ സുമയുടെ കവിളിൽ നുള്ളി.
\" അഹ് ശെരി ശെരി \" സുമ കുസൃതി ചിരിയോടെ അവളുടെ കൈ പിടിച്ച് മാറ്റി.
കുറച്ചു കഴിഞ്ഞു ദീപുവിനുള്ള ചായ എടുക്കുവാനായി അച്ചു അങ്ങോട്ടേക്ക് വന്നു.
ഫ്ലാസ്കിൽ നിന്നു അവൾ കപ്പിലേക്ക് ചായ ഊറ്റിഎടുത്തു അതുമായി പോകുവാൻ തുടങ്ങുമ്പോളാണ് സുമ അവളെ വിളിക്കുന്നത്.
\" മോളെ ഇന്ന് നമ്മുടെ കാവിൽ വിളക്ക് വെക്കേണ്ടത് നീയാ കെട്ടോ.. അശുക്തി എന്തേലുമുണ്ടെൽ വെക്കേണ്ട.. മോളു വെക്കില്ലേ? \"
അച്ചു എന്ത് മറുപടി പറയണം എന്നറിയാതെ കുഴഞ്ഞു. സുമയുടെ മുഖത്തു നോക്കാതെ മറുപടി നൽകി.
\" ഇല്ല അമ്മേ ഞാൻ വെക്കുന്നില്ല \"
ഇത് കേട്ട് സുമ ദീപ്തിയെ നോക്കി പുഞ്ചിരിച്ചു.
\" അച്ചു പുറത്താരിക്കും അല്ലെ? \" ദീപ്തി ഉറക്കെ ചോദിച്ചു.
\" അല്ല \" ഇത്രയും പറഞ്ഞു അച്ചു നനത്തോടെ അവിടെ നിന്നു അതിവേഗത്തിൽ ചായയുമായി രക്ഷപെട്ടു.
ദീപ്തിയും സുമയും പരസ്പരം മുഖത്തോട് മുഖം നോക്കി എല്ലാം ശെരിയായി എന്ന അർത്ഥത്തിൽ പുഞ്ചിരിച്ചു.
**********************
അച്ചു ചായയുമായി മുറിയിൽ എത്തുമ്പോഴും ദീപു നല്ല ഉറക്കത്തിലായിരുന്നു. അവൾ മനം നിറഞ്ഞൊഴുകുന്ന പ്രണയത്തോടെ അവനെ നോക്കി. കൈലിരുന്ന ചായ കപ്പ്‌ മേശയിൽ വെച്ചിട്ടു അവനരികിൽ വന്നിരുന്നു ആ നെറുകിൽ തലോടി. അവൻ ഉണർന്നാൽ തന്നെ വാരി നെഞ്ചിൽ ചേർക്കണേ എന്നവൾ ആശിച്ചു. അവളുടെ കരസ്പർശമേറ്റു അവൻ കണ്ണുകൾ തുറന്നു. പ്രണയം തുളുമ്പുന്ന ഒരു നോട്ടം പ്രതീക്ഷിച്ച അവൾ അവന്റെ കണ്ണുകളിൽ കണ്ടത് വെറുപ്പിന്റ നിഴലാട്ടമായിരുന്നു. അവൻ അവളെ തട്ടിമാറ്റി ചതിയെണീറ്റു.എന്നിട്ട് നാലു ദിക്കും കിടുങ്ങും രീതിയിൽ ആക്രോശിച്ചു.
\" എന്ത് അവകാശത്തിലാടി നീ എന്റെ ദേഹത്തു തൊട്ടത്? തൊട്ടും തലോടിയും എന്നെ വശീകരിക്കാമെന്നു നീ നോക്കണ്ടടി \" ഇടിവെട്ടറ്റേതുപോലെ നിന്ന അച്ചുവിന്റെ മുൻപിൽ കലി തുള്ളി അവൻ നിറഞാടി.
ഇത് കേട്ട് അമ്മയും ദീപ്തിയും റൂമിലേക്ക്‌ പാഞ്ഞെത്തി. അവരെ കണ്ടതും അച്ചു നിയന്ത്രണം വിട്ടു കരഞ്ഞുകൊണ്ട് സുമയെ കെട്ടി പിടിച്ചു.അവർ ദേഷ്യത്തോടെ ദീപുവിനെ നോക്കി.
\" എന്താടാ ഇവിടെ നടക്കുന്നെ.? ഇത് നിന്റെ ഭാര്യ ആണെന്നുള്ള ബോധം നിനക്ക് വേണം \" സുമയുടെ ആ താക്കിത് അവനെ വീണ്ടും ചൂട് പിടിപ്പിച്ചു.
\" ആരുടെ ഭാര്യ.. ഇവൾ എന്റെ ഭാര്യ ഒന്നുമല്ല \" ഇത് കേട്ടതും സുമ അച്ചുവിനെ തന്നിൽ നിന്നു മാറ്റി അവനരികിലേക്ക് ചീറിയടുത്തു ചെവിക്കല്ലേടക്കം കൈ വീശി അടിച്ചതും ഒരുമിച്ചായിരുന്നു.അപ്രതീക്ഷിതമായി കിട്ടിയ ആ അടിയിൽ അവൻ വല്ലാണ്ടായി.. പിന്നീട് കലി തുള്ളി മുറിവിട്ടിറങ്ങി. അപ്പോഴും അച്ചു നിർത്താതെ കരയുകയായിരുന്നു.

*************
രാവിലത്തെ സംഭവത്തിന്റെ ആഘാതം അച്ചുവിനെ വല്ലാതെ തളർത്തിയിരുന്നു. തന്റെ വിധിയെ പഴിച്ചവൾ മുറിയിൽ തന്നെ ഒതുങ്ങികൂടി. അപ്പോഴാണ് തന്റെ പിന്നിൽ അവലൊരു കളപെരുമാറ്റം കേട്ടത്. ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ദീപു സൗമ്യമുഖനായി നില്കുന്നു. അവൾ ഭയപ്പാടോടെ എണീറ്റു. അവൻ അവൽക്കരികിലെത്തി പറഞ്ഞു.
\" ഇനിയെങ്കിലും നീ ഒരു സത്യം അറിയണം.\"
ഒന്നും  മനസിലാകാതെ അവൾ അവനെ നോക്കി.
\" ഞാൻ മുഖവുരയില്ലാതെ കാര്യം പറയാം.. എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്.. വേറാരുമല്ല ശേഖരമാമ്മടെ മോളു മാളു എന്ന മാളവിക.. അവൾക്കും എന്നെ ഇഷ്ടമാണ്.. എന്നാൽ ഞങ്ങൾ അത് പരസ്പരം തുറന്നു പറഞ്ഞില്ല.. അതാണ് ഞങ്ങൾക്ക് പറ്റിപ്പോയ തെറ്റ്. പക്ഷെ ഇന്നവൾ ഇവിടെ വരും അപ്പോൾ ഞാൻ എന്റെ മനസ് അവള്ക്ക് മുൻപിൽ തുറന്നു കാട്ടും \"
ഇത് കേട്ടതും അച്ചു ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായി.ഇനി എന്ത് പറയണം എന്നു പോലും അവൾക്കു അറിയില്ലായിരുന്നു.എങ്കിലും അവൾ പറഞ്ഞു തുടങ്ങി.
\" ഇതൊക്കെ മനസ്സിൽ വെച്ചുകൊണ്ടെന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചേ? അച്ഛനോട് എല്ലാം തുറന്നു പറഞ്ഞുകൂടാരുന്നോ? \"
\" അത്... ഞാൻ ...... പറ്റിയില്ല..... അച്ഛനെ എതിർത്തു ശീലമില്ലാത്തതു കൊണ്ട ഞാൻ \" അവൻ വാക്കുകൾ മുറിച്ചു.
ഇത് കേട്ട് അവൾ ഒന്നും മിണ്ടാതെ നിന്നു.
അവൻ വീണ്ടും അവൽക്കരികിലേക്ക് നീങ്ങി നിന്നു പിന്നെ കൈ കൂപ്പി കെഞ്ചൻ തുടങ്ങി.
\" താൻ ഞങ്ങളെ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണം... തനിക്കു എത്ര പണം വേണമെങ്കിലും തരാം നല്ല ജോലി സെറ്റാക്കാം നല്ലൊരു പയ്യനേം കണ്ടെത്താം.. ഇല്ലത്തിനും ഞാൻ മുൻപിൽ നിന്നു നടത്താം.. ഞങ്ങളെ ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതി \" ഇത് കേട്ട് അവൾ ഒരു പുച്ഛത്തോടെ അവനെ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്ത് കൊണ്ടോ ഇത് കേട്ടിട്ടും കണ്ണുനീർ വർഷിക്കാൻ മടിച്ചു നിന്നു.
ദൃഢമായി എന്തോ തീരുമാനിച്ച പോലെ അവൾ പറഞ്ഞു.
\" ഞാൻ മാറി തരാം.. പക്ഷെ നിങ്ങൾ വെച്ചു നീട്ടിയ ജോലിയും മറ്റും എനിക്ക് ആവശ്യമില്ല.. എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കിക്കോ പക്ഷെ ഒരു കാര്യം മാത്രം എനിക്ക് വേണ്ടി ചെയ്യണം \"
\" എന്താ? \" അവൻ ആകാംഷയോടെ ചോദിച്ചു.
\" എന്നെ നിങ്ങൾ തന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കണം.. പെട്ടെന്ന് ഈ കാര്യങ്ങൾ ഒക്കെ അവിടെ അറിഞ്ഞാൽ അവർക്കത് താങ്ങാനാകില്ല.. പതിയെ ഞാൻ എല്ലാം പറഞ്ഞു മനസിലാക്കിക്കോളാം \"
അവൻ ഒന്ന് ഇരുത്തി മൂളി കൊണ്ട് മുറിവിട്ടു പോയി.അവൻ പോയപാടെ അവൾ കട്ടിലിലേക്ക് കമ്ഴ്ന്നു വീണു പൊട്ടി കരഞ്ഞു.
ഈ വീടിനു വേണ്ടി തന്റെ അച്ഛൻ ജീവിതം ഹോമിച്ച പോലെ താനും തന്റെ ജീവിതം ഹോമിക്കുകയാണെന്നോർത്ത് അവളുടെ നെഞ്ച് വീണ്ടും വീണ്ടും നീറി പുകഞ്ഞുകൊണ്ടിരുന്നു
*****************
വൈകുന്നേരത്തോടെ മാളു ദീപാലയത്തിലെത്തി.. ബാങ്ക് കോച്ചിംഗ് സ്റുഡന്റായ അവൾക്കു റെഫ്ഫർ ചെയ്യാൻ കുറച്ചു ബുക്കുകൾ കൊടുക്കാമെന്ന വ്യാജേനയാണ് ദീപു അവളെ വിളിച്ചു വരുത്തിയത്. മാളു ഹാളിലേക്ക് കടക്കുമ്പോൾ സുമയും വാസുദേവനും  വിഷാദമുഖരായി ഇരിക്കുന്നത് കണ്ടു.
\" അപ്പച്ചി ഇതെന്ത് പറ്റി? \" അവൾ സുമക്കരികിലെത്തി ചോദിച്ചു. സുമ അവളെ പിടിച്ച് അരികിലിരുത്തി ദീപുവിന് അച്ചുവിനോടുള്ള ഇഷ്ടകേടിനെപ്പറ്റി പറഞ്ഞു.മാളു ഇതെല്ലാം കേട്ട് ഒന്നുമിണ്ടാതെ കുറച്ചു നേരം ഇരുന്നിട്ട് ചോദിച്ചു.
\" അച്ചു ഏട്ടത്തി എവിടെ എന്നിട്ട്? \"
\" അവളെ ഞാൻ ദീപത്തിക്കൊപ്പം അമ്പലത്തിൽ പറഞ്ഞു വിട്ടു അപ്പോഴെങ്കിലും ആ പാവത്തിനിത്തിരി ആശ്വാസം കിട്ടട്ടെ \"
\" ഉം ആട്ടെ ദീപു ഏട്ടൻ എവിടെ? \" മാളു ചോദിച്ചു.
\" മുകളിൽ ഉണ്ട് \" ദീപുവിനോടുള്ള നീരസം സുമയുടെ വാക്കുകളിൽ പ്രതിഫലിച്ചു.
\" ഞാൻ ഒന്ന് കണ്ടിട്ട് വരാം \" ഇത്രയും പറഞ്ഞു മാളു മുകളിലേക്കു പോയി.

***********
മാളു ദീപുവിന്റെ മുറിക്കരികിലെത്തി. സ്വപ്നലോകതെന്ന പോലെ അവൻ കിടക്കുകയായിരുന്നു.
\" ദീപുവേട്ടാ \" അവൾ വിളിച്ചു.ആ വിളി കേട്ടതും അവന്റെ മുഖത്തു ആയിരം സൂര്യന്മാർ ഒന്നിച്ചു ഉദിച്ചു.അവൻ ചതിയെണീറ്റു.
\" മാളു നീ എപ്പോൾ വന്നു? \"
\" ഹ ഞാൻ വന്നിട്ട് പത്തിരുപ്പതിമൂന്നു വർഷങ്ങളായി.. ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നെ? \"
അവളുടെ ചോദ്യം കേട്ട് അവൻ ആകെ ഒന്ന് വിളറി.
\" അത് മാളു ഞാൻ നിന്നെ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു.. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. സോമേതിങ് പേർസണൽ \"
ദീപു നിന്നു വിയർത്തു.
\' എന്താ ദീപുവേട്ടാ? \"
അവൾ ആകാംഷയോടെ ചോദിച്ചു.
\" അത്.. ഞാൻ... മുഖവുരയില്ലാതെ പറയാം.. എനിക്ക് അച്ചുവിനെ സ്നേഹിക്കാൻ പറ്റാത്തത്തിന് കാരണം നീയാ \"
അവൻ പറഞ്ഞു നിർത്തിയതും അവൾ ഒന്നും മനസിലാകാതെ അവനെ നോക്കി ചോദിച്ചു
\" ഞാനോ ഞാൻ എന്ത് ചെയ്തു? \"
\" മാളു എനിക്ക് നിന്നെ ഇഷ്ട.. നിനക്കും എന്നെ ഇഷ്ടമല്ലേ? ആണെന്ന് എനിക്കറിയാം.. ബട്ട്‌ നമുക്ക് തുറന്നു പറയാൻ ഒരു അവസരം കിട്ടിയില്ല.. പക്ഷെ അച്ചുവിന് എല്ലാം അറിയാം അവൾ നമുക്ക് വേണ്ടി മാറി തരും\"
ഇത് കേട്ട് മാളു അമ്പരപ്പോടെ അവനെ നോക്കി.

തുടരും



ഭാഗം 6

ഭാഗം 6

4
2481

\" ദീപുവേട്ടനെന്താ ഈ പറഞ്ഞു വരുന്നത് ദീപുവേട്ടനെ എനിക്ക് ഇഷ്ടമാണെന്നോ? \" അവൾ ഉച്ചത്തിൽ ദേഷ്യത്തോടെ ചോദിച്ചു.\" മാളു പതുക്കെ \" ദീപു അവളുടെ വാ പൊത്താൻ നോക്കി.. അവൾ അവന്റെ കൈ തട്ടി മാറ്റി. ദേഷ്യം കൊണ്ട് ആ ചുണ്ടുകൾ വിറക്കുന്നതായി അവനു തോന്നി.അവൾ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കികൊണ്ട് ചോദിച്ചു.\" എപ്പോഴെങ്കിലും ഞാൻ അങ്ങനെ ദീപു വേട്ടനോട് പെരുമാറിയിട്ടുണ്ടോ? കുറച്ചധികം ഫ്രീഡം എടുത്തതും സ്നേഹം കാണിച്ചതുമൊക്കെ എന്റെ സ്വന്തം ഏട്ടനെ പോലെ കണ്ടതുകൊണ്ടാ അല്ലാണ്ട്... ഛേ \" അവൾ വെറുപ്പോടെ തല വെട്ടിച്ചു.അവളിൽ നിന്നു അങ്ങനൊരു മറുപടി പ്രതീക്ഷിക്കാത്തതുകൊണ്ടാകാം ദീപു ഒര