Aksharathalukal

ഭാഗം 6

ഓഫീസിൽ എത്തിയ ശിവദയുടെ കണ്ണും മനസും എല്ലാം അരവിന്ദിന്റെ പിന്നാലെ ആയിരുന്നു.  എതിർ സീറ്റിൽ ഇരുന്നു ഇരു വരും കണ്ണുകൾ കൊണ്ട് തങ്ങളുടെ പ്രണയo കൈ മാറി കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നു പോകും തോറും അവർ കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു.
*******
അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഓഫീസിൽ എത്തിയ ശിവദ ആരും കാണാതെ അരവിന്ദിന്റെ അരികിലെത്തി.
\" അരവിന്ദ് നാളെ ഞാൻ ലീവാണ് അരവിന്ദും ഉച്ച കഴിഞ്ഞു ലീവ് എടുക്കണം  നമുക്കൊരിടം വരെ പോകുവാനുണ്ട് ഒന്നിച്ചു ഇറങ്ങിയാൽ എല്ലാർക്കും ഡൌട്ട് ആകും അതാ ഞാൻ ലീവ് എടുക്കുന്നെ പോരാത്തേന് നമുക്ക് നാളെ നാട്ടിൽ പോകണ്ടതല്ലേ \"
എവടെ പോകാനാണെന്നു അവൻ അവന്റെ ഭാഷയിൽ അവളോട് ചോദിച്ചു.
\" അതൊക്കെ പറയാം നാളെ 1.30 ക് ടൗണിൽ ശാന്തി റെസ്റ്റാറ്റാന്റിനു ഫ്രണ്ടിൽ  ഞാൻ കാണും എത്തിയേക്കണം \"
അവൻ ഒന്നും മനസിലാകാതെ അവളെ നോക്കി. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു സീറ്റിൽ പോയി ഇരുന്നു ജോലിയിൽ ഏർപ്പെട്ടു.
*****
പറഞ്ഞത് പോലെ തന്നെ പിറ്റേന്ന് ശിവദ ഓഫീസിൽ എത്തിയില്ല. കാര്യം എന്തെന്ന് ഒരു പിടിയും കിട്ടാതെ അരവിന്ദ് വിവശനായി. എന്തായലും അവൾ പറഞ്ഞത് പോലെ തന്നെ ചെയ്യുവാൻ അവൻ തീരുമാനിച്ചു.  ഉച്ചക്ക് തന്നെ ഓഫീസിനു ഇറങ്ങി. ടൗണിൽ എത്തിയപ്പോൾ അവനെയും കാത്തു ശിവദ നില്പുണ്ടായിരുന്നു. അവൻ അവളുടെ അടുത്തെത്തി എങ്ങോട്ടാ പോകുന്നെന്ന് ആംഗ്യത്തിൽ ചോദിച്ചു അവൾ ഒന്നും പറയാതെ അതിലെ പോയ  ഒരു ഓട്ടോയ്ക്ക്‌ ഓടി ചെന്നു  കൈ കാണിച്ചു ഡ്രൈവറോട് എന്തോ പറഞ്ഞിട്ട് അവനെ കൈ കാട്ടി വിളിച്ചു. അവൾക്കൊപ്പം അവനും ഓട്ടോയിൽ കയറി. എവിടേക്ക് പോകുയാണെന്നു അറിയാതെ അവൻ ആകെ  ആശങ്കാകുലനായി. ഓട്ടോ ചെന്നു നിന്നത് ടൗണിനു കുറച്ചകലെയുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന് മുൻപിൽ ആയിരുന്നു. ശിവദ അരവിന്ദിനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് കയറി. സെക്കന്റ്‌ ഫ്ലോറിൽ എത്തിയ അവർ ആദ്യം കണ്ട റൂമിലേക്ക് കയറി കയറും മുൻപ് ഡോറിനു സമീപം എഴുതി വെച്ചിരുന്ന ബോർഡ്‌ അവൻ വായിച്ചു. ഡോക്ടർ നന്ദിനി വർമ്മ ഇ എൻ ടി  സര്ജന്. അവർ ഡോക്ടർക്ക് അരികിൽ എത്തുമ്പോൾ ഫയൽ നോക്കി കൊണ്ടിരുന്ന ഡോക്ടർ നന്ദിനി വർമ്മ അത് താഴെ വെച്ചു അവരെ നോക്കി പുഞ്ചിരിച്ചു.
\"  വരൂ ഇരിക്കൂ \"
അരവിന്ദ് സംശയത്തോടെ ശിവദക്കൊപ്പം ഡോക്ടറുടെ മുന്പിലെ ചെയറിൽ ഇരുന്നു.
\" ഡോക്ടർ ഇതാണ് ഞാൻ പറഞ്ഞ ആള് \" ശിവദ പറഞ്ഞു.
\" ഓ ഐ  സീ.. യുവർ ലവർ റൈറ്റ്? \" ഡോക്ടർ ഒരു കള്ള ചിരിയോടെ ചോദിച്ചു.
ശിവദ ഒരു ചെറു നാണത്തോടെ അരവിന്ദിനെ നോക്കി എന്നിട് പറഞ്ഞു.
\" യെസ് ഡോക്ടർ \"
ഡോക്ടർ  അരവിന്ദിനെ ഒന്ന് നോക്കി എന്നിട്ടു പറഞ്ഞു.
\" അരവിന്ദ്,  ശിവദ എല്ലാം എന്നോട് വിശദമായി പറഞ്ഞിട്ടുണ്ട്. സർജറി ചെയ്താൽ തനിക്കു സംസാര ശേഷി കിട്ടുമെന്നും താൻ അത് ചെയ്യാൻ ഇന്റെരെസ്റ്റ്‌ കാണിക്കുന്നില്ലന്നും പക്ഷെ തന്റെ പെണ്ണ് തന്നെ അങ്ങനെ വിടാൻ തയാറല്ല എന്ത് റിസ്കെടുത്തിട്ടാണേലും തനിക്കു സംസാര ശേഷി നേടി തരാൻ ഈ കുട്ടി തയാറാണ് അതിനു സഹായിക്കാൻ ഈ ഞാനും \"
അമ്പരന്നിരുന്ന അരവിന്ദ് ശിവദയെ നോക്കി. അവൾ അവനെ നോക്കി ഡോക്ടർ പറയുന്നത് സത്യമാണെന്ന് തലയാട്ടി.
\" ഡോക്ടർ അതിനു ഇപ്പോൾ എന്താ ഞങ്ങൾ ചെയ്യേണ്ടത്? \" അവൾ ചോദിച്ചു.
അൽപ നേരം ആലോചിച്ചിരുന്നിട്ടു ഡോക്ടർ പറഞ്ഞു.
\" ഇന്ന് കുറച്ചു ടെസ്റ്റുകൾ ചെയ്തിട്ട് പൊയ്ക്കോളൂ റിസൾട്ട്‌ ആകുമ്പോൾ ഞാൻ വിളികാം എന്തായാലും ഒരു രണ്ടു മാസത്തിനുള്ളിൽ നമുക്ക് സർജറി നടത്താം  \"
\" താങ്ക് യൂ ഡോക്ടർ \" ശിവദ സന്തോഷത്തോടെ പറഞ്ഞു.
\" എങ്കിൽ നിങ്ങൾ ലാബിലേക്ക് ചെന്നോളു\" ഡോക്ടർ പറഞ്ഞു.
അവർ ലാബിലേക് പോകുവാൻ എഴുന്നേറ്റു അപ്പോൾ    ഡോക്ടർ അരവിന്ദിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
\" അരവിന്ദ് യൂ ആർ സൊ ലക്കി ടു ഹാവ് ഏ ലവർ ലൈക്‌ ഹേർ \"
അരവിന്ദ് ഡോക്ടറെ നോക്കി പുഞ്ചിരിച്ചു  പിന്നെ ശിവദയുടെ മുഖത്തേക്ക് നോക്കി ് അപ്പോൾ അവളുടെ  മുഖത്ത് ഒരാ യിരം സൂര്യന്മാർ ഒന്നിച്ചു ഉദിച്ചു നിൽപ്പുണ്ടായിരുന്നു.  നിൽക്കുന്നുണ്ടായിരുന്നു.
റൂമിനു പുറത്തു വന്നതിനു ശേഷം ലാബിലേക്ക് പോകാൻ തിരിഞ്ഞ ശിവദയെ അരവിന്ദ് വിലക്കി. ലാബിലേക്  താൻ വരില്ലയെന്നു അവൻ ആംഗ്യം കാണിച്ചു. ശിവദ ഒട്ടും വിട്ടു കൊടുക്കാൻ തയാറായില്ല അവൾ അവന്റെ കൈയിൽ കയറി പിടിച്ചു. ആദ്യമായി അവളുടെ സ്പര്ശനം ഏറ്റ അവൻ കോരിത്തരിച്ചു പോയി. പിന്നെ യാന്ത്രികമായി അവളെ അനുഗമിച്ചു.
ടെസ്റ്റുകൾ എല്ലാം കഴിഞ്ഞപ്പോൾ 4 മണി ആയി 5 മണിക്കാണ് ട്രെയിൻ. ഇരുവരും 4.45 നു തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തി. ട്രെയിൻ കാത്തു ഇരിക്കുമ്പോഴും അവൻ ചിന്താകുലനായിരുന്നു. അവൾ അവനെ ഒട്ടു ഡിസ്റ്റർബ് ചെയ്യാനും പോയില്ല. ഇടക്കിടക്ക് ഇടം കണ്ണിട്ടു അവൻ അവളെ നോക്കി കൊണ്ടിരുന്നു അത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ അവൾ ഇരുന്നു. അവൾ തനിക്കരികിൽ ഇരിക്കും തോറും അവളോടുള്ള സ്നേഹത്തിന്റെ ആഴം കൂടി വരുന്നന്നതായി അവനു തോന്നി. തനിക്കു വേണ്ടി ജീവിക്കാൻ തയാറായി വന്നവൾ തന്റെ കുറവുകൾ അറിഞ്ഞു അത് പരിഹരിക്കാൻ മുന്നോട്ട് വന്നവൾ. ഉള്ളിലുള്ള സ്നേഹം മുഴുവൻ അവളിൽ ചൊരിഞ്ഞു ഒന്നു നെഞ്ചോടു ചേർക്കാൻ അവന്റെ മനം തുടിച്ചു. അപ്പോഴാണ് അങ്ങ് അകലെ നിന്നു ട്രെയിന്റെ ചൂളം വിളി ഉയർന്നത്. ശിവദ ബാഗുമായി ചാടി എണീറ്റു. ഒപ്പം അവനും എണീറ്റു. ട്രെയിൻ വന്നു മുൻപിൽ നിന്നു അധികം ആരും ഇല്ലാത്ത കംപാർട്മെന്റിൽ അവർ കയറി. ഒരു സീറ്റ്‌ ഒഴിഞ്ഞു കിടന്നിരുന്നു അതിൽ അവർ ഇരുന്നു. ശിവദ പുറത്തേക് നോക്കി ഇരുപ്പായി. അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു അവനു കലിപ്പായി. താൻ സര്ജറിക്ക് എതിർപ്പ് പറയും എന്ന് വെച്ചായിരിക്കും ശിവദ ഒന്നും മിണ്ടാതെ ഇരിക്കുന്നുന്നതെന്നു അവൻ ഊഹിച്ചു.
അരവിന്ദ് രണ്ടും കല്പിച്ചു അവളുടെ കൈയിൽ തന്റെ കൈ ചേർത്തു. അവൾ ഞെട്ടി തിരിഞ്ഞു അവനെ നോക്കി. അവൻ ഒന്ന് ഭയന്ന് \" ഈശ്വര കൈയിൽ പിടിച്ചത് അബദ്ധമായോ? \" എന്ന് ചിന്തിച്ചു കൊണ്ട് അവൻ വേഗം അവളുടെ കൈ വിട്ടു എന്നാൽ അവൾ അവന്റെ കൈയിൽ പിടി മുറുക്കിയിരുന്നു. ഒട്ടും മടിക്കാതെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു. അവൻ അവന്റെ സ്നേഹ ഭാജനത്തെ നെഞ്ചോടു ചേർത്തു തലോടി. മണിക്കൂറുകളോളം അവർ അങ്ങനെ തന്നെയിരുന്നു ട്രെയിൻ പല സ്റ്റേഷനുകൾ താണ്ടിയതും പലരും കയറിയതും ഇറങ്ങിയതും ഒന്നും  അറിയാതെ.
*******
ശിവദക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ എത്തി അപ്പോഴേക്കും അവർ ചെറുതായി മയങ്ങിയിരുന്നു. സ്റ്റേഷൻ അടുത്തപ്പോൾ ശിവദ ഞെട്ടി ഉണർന്നു അരവിന്ദിനെ തട്ടി വിളിച്ചു.
\" അരവിന്ദ് എന്റെ സ്റ്റേഷൻ എത്തി ഞാൻ ഇറങ്ങട്ടെ വീട്ടിൽ  എത്തിയിട്ട് മെസ്സേജ് ചെയ്യാം \"
അവൻ തലയാട്ടി. അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് ട്രെയിനിൽ നിന്നു ഇറങ്ങി. അവന്റെ അരികിൽ നിന്നു പോന്നപ്പോൾ വല്ലാത്തൊരു മിസ്സിംഗ്‌ അവൾക്കു തോന്നി. അവനും അത് അങ്ങനെ തന്നെയായിരുന്നു. 
*************
ശിവദ അച്ഛനൊപ്പം വീട്ടിൽ എത്തി ഇത്തവണ ശരണ്യ അമ്മക്ക് മുൻപേ തന്നെ ശിവദയെ കാത്തു ശരണ്യ നിൽപ്പുണ്ടായിരുന്നു. ശിവദ കാറിൽ നിന്നു ഇറങ്ങേണ്ട താമസം ശരണ്യ ഓടിച്ചെന്നു കെട്ടിപിടിച്ചു ആരും കേൾക്കാണ്ട് ചെവിയിൽ പറഞ്ഞു
\" ഡി കള്ളി ചേച്ചി ആ ചെക്കനെ കുപ്പിയിലാക്കി അല്ലെ? \"
\" ഒന്ന് പോടീ \" ശിവദ നാണത്തോടെ അവളോട് പറഞ്ഞു. അപ്പോഴേക്കും അമ്മ വെളിയിൽ വന്നിരുന്നു.
\" ശരണ്യ പോയി ഉറങ്ങാൻ നോക്ക് കാലത്തു ശിവമോളോട് കുശലങ്ങൾ ചോദിക്കാം അവൾ ആകെ ക്ഷീണിച്ചിരിക്കുവ \"
\" ശേരിയെ നാളെ കാണാം ചേച്ചി ടേക്ക് റസ്റ്റ്‌ \" ശരണ്യ ശിവദയുടെ പിടി വിട്ടു റൂമിലേക്ക്‌ പോയി. ശിവദ മുറിയിലെത്തിയപ്പോഴേക്കും അമ്മയും ഒപ്പം എത്തിയിരുന്നു. അവളെ ചേർത്തു നിർത്തി തഴുകി കൊണ്ട് പറഞ്ഞു
\" മോളു ഡ്രസ്സ്‌ ഒകെ മാറീട്ടു വാ അമ്മ ആഹാരം എടുത്തു വയ്ക്കാം എന്നിട്ട് വേഗം ഉറങ്ങിക്കോ എന്റെ കുട്ടി ആകെ ക്ഷീണിച്ചു \"
\" ശെരി അമ്മേ ഞാൻ എത്തിക്കോളാം \"
അമ്മ ആഹാരം എടുത്ത് വെക്കാൻ പോയ തക്കം നോക്കി ശിവദ അരവിന്ദിന് മെസ്സേജ് ഇട്ടു.
\" അരവിന്ദ് ഞാൻ എത്തി. അരവിന്ദ് എത്തിയോ?  കഴിച്ചോ? 
ഞൊടിയിടയിൽ അവന്റെ മറുപടിയും വന്നു.
\" ഞാൻ എത്തുന്നതെ ഉള്ളു. ഫ്രണ്ട് മഹേഷ്‌ കൂടെയുണ്ട് ബൈക്കിലാണ്.. താൻ കിടന്നോളു ഗുഡ് നൈറ്റ്‌\"
തിരിച്ചും ഒരു ഗുഡ് നൈറ്റ്‌ ആശംസിച്ചു അവൾ ആഹാരം കഴിക്കാൻ അമ്മക്കരികിലേക്കു പോയി.
**********
പിറ്റേന്ന് കാലത്ത് ശരണ്യ വന്നു വിളിച്ചപ്പോഴാണ് ശിവദഎഴുന്നേൽക്കുന്നത്.
അവൾക്കു ശിവദക്ക്‌  മുൻപിൽ എങ്ങനെ അരവിന്ദ് അടിയറവു പറഞ്ഞെന്നു അറിയാൻ തിടുക്കമായിരുന്നു ഒടുക്കം ശിവദക്ക്  നടന്നതെല്ലാം വിശദീകരിച്ചു പറയേണ്ടി വന്നു.
\" ഹാവു എന്നാലും എന്റെ ചേച്ചി കുട്ടിക്ക് ആ ചെക്കനെ തന്നെ കിട്ടിയല്ലോ ഇനി അധികം വൈകാതെ എല്ലാം വീട്ടിൽ പറയണം \" ശരണ്യ പറഞ്ഞു.
\" സമയമാകട്ടെ എല്ലാം പറയാം \" ശിവദ പറഞ്ഞു അപ്പോഴേക്കും അമ്മ മുറിയിലേക്ക് കയറി വന്നതിനാൽ രണ്ടു പേരുടേം സംഭാഷണം പകുതി വെച്ചു മുറിഞ്ഞു.
******
ശരണ്യക്കൊപ്പം പാടവരമ്പത്തും  തൊടിയിലും  ഒക്കെ ചുറ്റി നടന്നു ശിവദ സമയം കളഞ്ഞു ഇടക്കിടയ്ക്ക് അരവിന്ദുമായി മെസ്സേജ് അയപ്പും. ശരണ്യ ആണെങ്കിൽ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി പിന്നാലെയും. ഏറെ നേരം പാടത്തു ചിലവഴിച്ചു അവർ വീട്ടിൽ എത്തുമ്പോൾ അമ്മ മുറ്റത് തന്നെയുണ്ടായിരുന്നു. അമ്മയുടെ മുഖം വല്ലാണ്ട് വാടിയിരുന്നു ശിവദയും ശരണ്യയും കാര്യം അറിയാണ്ട് പരസപരം നോക്കി.
\" എന്ത് പറ്റി അമ്മേ അമ്മക്കു എന്തോ സങ്കടം ഉള്ള പോലെ ? \" ശിവദ ചോദിച്ചു.
\" സങ്കടം ഒന്നുമില്ല മോളെ നിങ്ങടെ കേശവമമാ വിളിച്ചിരുന്നു അവിടെ ആകെ കുഴപ്പമാ \"
\" എന്ത് പറ്റി?  \" ഇരുവരും ഒറ്റ സ്വരത്തിൽ ആകാംഷയോടെ ചോദിച്ചു.
\" വരുണിന്റെ ആ ആലോചന നടക്കില്ല \" അമ്മ പറഞ്ഞു
ശിവദ ഒന്ന് ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ അമ്മയോട് ചോദിച്ചു
\" അതെന്താണമ്മേ? \"
\" വര്ഷയെ അരവിന്ദിനെ കൊണ്ട് കെട്ടിക്കാൻ സമ്മതമാണേൽ മാത്രമേ വരുണിനെ കൊണ്ട് അരവിന്ദിന്റെ പെങ്ങൾ അഞ്ജലിയെ കെട്ടിക്കു എന്ന് കേശവമമാ പറഞ്ഞിരുന്നു. എന്നാൽ അരവിന്ദിന് വര്ഷയെ കെട്ടാൻ താല്പര്യമില്ലത്രേ. വര്ഷക്കാണേൽ അവനെ മതിനും പറഞു ബഹളവും.\"
ഇത് കേട്ടു ശിവദക്കും ശരണ്യക്കും ചെറിയൊരു അമ്പരപ്പുണ്ടായി അവർ മുഖത്തോടു മുഖം നോക്കി.
\" അമ്മേ എന്നിട് അവർ എന്ത് തീരുമാനിച്ചു? \" ശരണ്യ ആകാംഷയോടെ ചോദിച്ചു.
\" വർഷയുടെ ആഗ്രഹം നിറവേറ്റാൻ എന്തും ചെയ്യാൻ തയാറായി നിൽക്കുവാ കേശവേട്ടൻ. അതാ വരുണിന്റെ കല്യാണം നടക്കണേൽ വര്ഷയെ അരവിന്ദ് കെട്ടണം എന്ന് കട്ടായം പറയുന്നത് അതിനിടക്ക് വരുണും അഞ്ജലിയും വല്ലാണ്ട് അടുത്ത് പോയത്രേ ആ കുട്ടിം വീട്ടിൽ വഴക്കാണ് ഇതാകെ കുളമാകുന്ന ലക്ഷണമുണ്ട് ആ അരവിന്ദ് ഒന്നു സമ്മതച്ചിരുന്നേൽ ആ പിള്ളേരുടെ കണ്ണുനീർ കാണേണ്ടി വരില്ലായിരുന്നു \" അമ്മ പറഞ്ഞു നിർത്തിയപ്പോൾ ശിവദയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടിയത് പോലെയായി. അവൾ ഓടി മുറിയിൽ കയറി പിന്നാലെ ശരണ്യയും. ശിവദ ഫോൺ എടുത്തു അരവിന്ദിന് മെസ്സേജ് ഇട്ടു. ഏറെ നേരം കഴിഞ്ഞിട്ടും റിപ്ലൈ ഒന്നും വന്നില്ല. ശിവദയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ ശരണ്യയെ നോക്കി. അവളും ശിവദക്ക് മുൻപിൽ നിസ്സഹായ ആയിരുന്നു.
******
ആകെ മനസ് മടുത്തു ഇരിക്കുമ്പോഴാണ് ശിവദയുടെ ഫോൺ ശബ്‌ദിക്കുന്നത്. അവൾ ഫോൺ  എടുത്തു നോക്കി അരവിന്ദിന്റെ മെസ്സേജ് ആയിരുന്നു അത്. അവൾ അത് ആകാംഷയോടെ തുറന്നു.
\" ശിവ വീട്ടിൽ ആകെ പ്രശ്നം ആണ് എന്നെ കൊണ്ട് വര്ഷയെ വിവാഹം കഴിക്കാൻ വീട്ടുകാർ നിര്ബന്ധിക്കുവാ ഈ കല്യാണം നടന്നാലേ അഞ്ജലിയും വരുണും തമ്മിലുള്ള വിവാഹം നടക്കു എന്ന് തന്റെ മാമൻ ഉറപ്പിച്ചു പറഞ്ഞു അഞ്ജലിക്കണേൽ വരുണിനെ മാത്രം മതിയെന്ന് വാശിയിലാ.  ഞാൻ  എന്റെ അനിയത്തീടെ ജീവിതം തകർക്കുമെന്ന് എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു എന്ത് ചെയ്യണം എന്നെനിക്കറിയില്ല ശിവ \"
അവന്റെ മെസ്സേജ് വായിച്ചു ശിവദ തരിച്ചിരുന്നു പോയി. തന്റെ അരവിന്ദിനെ തനിക്കു ഇനിയും നഷ്ടപ്പെടാൻ പോകുകയാണെന്ന തോന്നൽ അവളുടെ  മനസിലേക്ക് അലതല്ലികൊണ്ടിരുന്നു.
       ( തുടരും )



ഭാഗം  7

ഭാഗം 7

4.8
2602

എല്ലാവർക്കും മുൻപിൽ ചിരിച്ചു കളിച്ചു നടന്നെങ്കിലും അവൾക്കുള്ളിൽ ഒരു അന്ഗ്നി പർവതം എരിയുകയായിരുന്നു. പതിവ് പോലെ തിങ്കളാഴ്ച വെളുപ്പിനെ തന്നെ ബാഗും എടുത്ത് തിരുവനന്തപുരത്തേക്കു പോകാൻ ഇറങ്ങി  അതും മൗനമായി എല്ലാവരോടും യാത്ര പറഞ്ഞ്. ശരണ്യ ഒഴിച്ച് ബാക്കി എല്ലാവരും തങ്ങളെ പിരിഞ്ഞു വീണ്ടും പോകുന്നതിനാണ് ഈ സങ്കടം എന്ന് തെറ്റിദ്ധരിച്ചിരുന്നു. ട്രെയിൻ കയറിയ അവൾക്കു ചുറ്റും വല്ലാത്തൊരു മൂകതയായിരുന്നു ഇനി എന്ത് എന്ന സമസ്യയുമായി അവൾ ഇരുന്നു. അവളുടെ ചിന്തകൾ പിരിമുറുകും മുൻപേ തൊട്ടടുത്തു അരവിന്ദ് സ്ഥാനം ഉറപ്പിച്ചിരുന്നു. അവന്റെ മുഖത്ത് നോക്കാൻ പോലും അവൾ