Aksharathalukal

മെലാന്ത

          ദി ഡാർക് ഫ്ലവർ



Part :16


 

പക്ഷേ താഴെ സോഫയിൽ നിന്ന് അവന് ഒരു  പേപ്പർ കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു.
 
 
              " August - 5 "
~~~~~~~~~~~~~~~~~~~~~~
 
 
 
എന്നാൽ ചിന്തിച്ച് നിൽക്കാൻ അവന്  സമയം ഇല്ലായിരുന്നു. അവൻ വേഗം ഹോസ്പിറ്റലിലേക്ക് പോയി. അതിനിടയിൽ അവൻ സിദ്ധുവിനെ വിളിച്ച് വിവരങ്ങൾ എല്ലാം പറഞ്ഞു.......
 
 ഹോസ്പിറ്റലിൽ  ആകെ വിഷമിച്ചിരിക്കായിരുന്നു ഹരി. എഡ്വേർഡിനെ കണ്ടപ്പോൾ അവന് കുറച്ച് ആശ്വസം ആയി. കുറെ കഴിഞ്ഞപ്പോൾ സിദ്ധുവും അങ്ങോട്ടേക്ക് വന്നു. രണ്ടു ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് മൂന്നുപേരും  ICU - ന് മുൻപിൽ കാത്തിരിപ്പായി.......
 
തലേ ദിവസങ്ങളിൽ നടന്ന കാര്യങ്ങളെല്ലാം ഓർത്ത് ബംഗ്ലാവിൽ കുത്തിരിപ്പായിരുന്നു ജാക്കും അർജുനും കൃഷും . അപ്പോഴാണ് അവിടേക്ക് മെലാന്ത വന്നത്. അവൾ വന്നതു പോലും അവർ അറിഞ്ഞില്ല. ഏതൊ മായാ ലോകത്ത് ആയിരുന്നു മൂന്ന് പേരും.
 
   "ഠേ 💥.....  ഠേ💥...."
 
ഒച്ച കേട്ട് മൂന്നും ഒന്ന് ഞെട്ടി. 
 
"പേടിക്കണ്ട.... ഇത് ഞാനാ ." മെലാന്ത
 
"ഹോ....നീയായിരുന്നോ.... പേടിച്ചു പോയല്ലോ ഞാൻ . 
 
"നീ മാത്രം അല്ല. ഞങ്ങളും" അർജുൻ
 
"😈😈" മെലാന്ത
 
" നീ ഇങ്ങനെ ചിരിക്കല്ലേട്ടാ . നിന്റെ ചിരികണ്ടിട്ട് എനിക്ക് പേടിയാവുന്നു." കൃഷ്
 
" നീ എന്തിനാ കൃഷേ പേടിക്കുന്നേ..... ഞാൻ നിങ്ങളോട് പറഞ്ഞില്ലേ നിങ്ങളെ ഞാൻ ഒന്നും ചെയ്യില്ല എന്ന്. ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ വന്നത് അല്ല.  എനിക്ക് നിങ്ങളുടെ സഹായം വേണം . അതിനാണ് ഞാൻ  വന്നത്." മെലാന്ത
 
" സഹായം .... സഹായം എന്ന് പറയുന്നതല്ലാതെ എന്താ വേണ്ടത് എന്ന് പറഞ്ഞില്ലല്ലോ .... ഒന്നും പറയാതെ എങ്ങോട്ടാ ഇന്നലെ പോയത് ?" അർജുൻ
 
" എന്റെ  അന്തകരുടെ അടുത്തേക്ക്. ഞാൻ തിരികെ വന്നു എന്ന് അവരെ അറിയിക്കണ്ടേ.... അതിന് ." മെലാന്ത
 
" അത് വേണം... അത് വേണം.... " കൃഷ്
 
" ആ ഇനി ഞാൻ വന്ന കാര്യം പറയാം ..... നിങ്ങൾ ഇന്ന് അശ്വിനി നഗർ വരെ  പോവണം.... എന്റെ ബെഞ്ചമിന്റെ വീട്ടിലേക്ക് .  ഞാനും നിങ്ങളുടെ കൂടെ വരാം " മെലാന്ത
 
 
ബെഞ്ചമിൻ എന്ന പേര് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു. അത് കൊണ്ട് തന്നെ അവർ വേറെ ഒന്നും അവളോട് ചോദിക്കാനോ പറയാനോ നിന്നില്ല. നേരെ അശ്വനി നഗറിലേക്ക് യാത്രയായി. ഏകദേശം 3 മണിക്കൂറത്തെ യാത്രക്ക് ശേഷം അവർ മാളിയേക്കൽ തറവാട്ടിൽ എത്തിച്ചേർന്നു.
 
" വരാന്തയിൽ ആ കസേരയിൽ ഇരിക്കുന്നതാണ് ബെഞ്ചമിന്റ അച്ഛൻ ജേക്കബ്.... ജേക്കബ് ഫ്രർണാണ്ടസ്." മെലാന്ത
 
ഇവരെ മൂന്ന് പേരെ കണ്ടതും ജേക്കബ് കസേരയിൽ നിന്ന് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.
 
"ആരാ ..... ആരാ  നിങ്ങളൊക്കെ .... ഇവിടെയെങ്ങും കണ്ടുപരിജയം ഇല്ലാലോ ." ജേക്കബ്
 
" ഞങ്ങളെല്ലാം ബെഞ്ചമിന്റെ ഫ്രണ്ട്സാ അങ്കിളേ ...." ജാക്ക്
 
" അവന്റെ ഫ്രണ്ടസോ.... വാ... കേറി ഇരിക്ക്." ജേക്കബ്
 
" അവന്റെ മരണശേഷം  ഇവിടെ അങ്ങനെ ആരും വരാറില്ല മക്കളെ..... ഒരു കൊലപാതകിയുടെ  വീട്ടിലേക്ക് വരാൻ എല്ലാവർക്കും ഭയമാണ്. " ജേക്കബ്
 
"അങ്കിളിന് തോന്നുന്നുണ്ടോ ബെഞ്ചമിൻ അങ്ങനെ ചെയ്യുമെന്ന്." അർജുൻ
 
 
" എന്റെ മകൻ ഒരിക്കലും അങ്ങനെ ചെയ്യില്ല ..... അവന് അത്രക്ക് ഇഷ്ടമായിരുന്നു അവളെ . ഒരിക്കൽ പോലും അവൻ അറിഞ്ഞു കൊണ്ട് അവളെ നോവിച്ചിട്ടില്ല. പാരന്റ്സ് ഉണ്ടായിരുന്നിട്ടും പാരന്റ്സ് ഇല്ലാത്തവരെ പോലെയാണ് അവൾ വളർന്നത് . അവരിൽ നിന്ന് അവൾക്ക് ലഭിക്കാത്ത സ്നേഹവും വാത്സല്യവും ഇനി നിങ്ങളാണ് അവൾക്ക് കൊടുക്കേണ്ടത് എന്ന് അവൻ എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു. ആ അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. പക്ഷേ നിയമത്തിന്റെ മുൻപിൽ അവനാണല്ലോ തെറ്റ് ചെയ്തത്." ജേക്കബ്
 
 
ഇതെല്ലാം കേട്ട് അച്ഛന്റെ മടിയിൽ തല്ലവെച്ച് കിടന്ന് കരയുകയായിരുന്നു മെലാന്ത .... അവൾ കരയുന്നത് അച്ഛന് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷേ കൃഷും ജാക്കും അർജുനും അത് കണ്ടിരുന്നു.
 
 
 
"അങ്കിളെ ..... ആന്റി എവിടെയാ.... കണ്ടില്ലാലോ " കൃഷ്
 
 
" അവൾ മുറിയിലുണ്ട്. ആകെ ഒരു മരവിച്ച അവസ്ഥയിലാണ്. ആരോടും ഒന്നും മിണ്ടില്ല , ശരിക്കും ഭക്ഷണം കഴിക്കില്ല , മകന്റെ ഫോട്ടോ നോക്കി ഒറ്റ ഇരിപ്പാ. അവന്റെ മരണ ശേഷം അവന്റെ  കുറച്ച് കൂട്ടുക്കാർ ഇവിടെ വന്നിരുന്നു. ഞങ്ങളെ കുറെ ഉപദ്രവിച്ചു. അവന്റെ മരണവും , അവന്റെ കൂട്ടുകാരുടെ മുറിപ്പെടുത്തുന്ന വാക്കുകളും , ഉപദ്രവവും എല്ലാം കൂടെയായപ്പോൾ തളർന്നു പോയി  പാവം" നിറകണ്ണുകളോടെ ജേക്കബ് പറഞ്ഞു.
 
"അങ്കിളെ.... അങ്കിളിന്  ആ വന്നവരുടെ പേര് എന്താ എന്ന് അറിയാമോ...." തങ്ങൾ ഉദ്ദേശിക്കുന്ന ആളുകൾ തന്നെയാണോ എന്നറിയാനായി  അർജുൻ ചോദിച്ചു.
 
 
" ആ .... അറിയാം. സിദ്ധാർത്ഥ്, മൈക്കിൾ , ഹരി, എഡ്വേഡ്. ആ തല തെറിച്ചവന്മാരുടെ പേര് മാത്രമല്ല മുഖവും ഞാൻ ഒരിക്കലും മറക്കില്ല. എന്റെ മകന്റെ ആത്മാർഥ സുഹൃത്തുക്കൾ ആയിരുന്നല്ലോ അവർ. ബെഞ്ചമിന്റെ അടുത്ത് ഞാൻ എപ്പോഴും പറയുമായിരുന്നു. അവരെ വിശ്വസിക്കരുത് എന്ന്. പക്ഷേ അവന് അവരെ ഭയങ്കര കാര്യമായിരുന്നു. അവരാ എന്റെ മക്കളെ കൊന്നത്. എനിക്ക് ഉറപ്പാ അത്.... എന്നിട്ട് കൊലകുറ്റം എന്റെ മകന്റെ പേരിൽ ആക്കിയതാ അവർ.  പോലിസിലും രാഷ്ട്രീയത്തിലും എല്ലാം അവർക്ക് നല്ല സ്വാധീനമാണ്. ആ സ്വാധീനം  ഉപയോഗിച്ച് ഞങ്ങളുടെ സ്വത്തുകളും മറ്റു വസ്തു വകകളും അവർ കൈവശമാക്കി ." ജേക്കബ്
 
അത് കേട്ടപ്പോൾ മെലാന്ത കോപം കൊണ്ട് ജ്വലിക്കാൻ തുടങ്ങി.
 
" ഓഹോ..... ഞങ്ങളെ ഇല്ലാതാക്കിയിട്ടും അവരുടെ അത്യാഗ്രഹം അടങ്ങിയില്ലാലെ . എന്റെ പാരെൻ്റ്സിനേയും അവർ ഉപദ്രവിച്ചില്ലേ... വിടില്ലാടാ ഞാൻ ..... ഒരുത്തനേയും  വിടില്ല." മെലാന്ത
 
"പക്ഷേ മക്കളെ ദൈവം വലിയവനാ. ഞങ്ങളെ ഉപദ്രവിച്ചതിന് ഉള്ള ശിക്ഷ അവർക്ക് കിട്ടി. ഞങ്ങളെ ഉപദ്രവിച്ച ആ മൈക്കിൾ ഇല്ലേ അവൻ മരണപ്പെട്ടു. ആരോ കൊന്നതാണ് എന്നോക്കെ പറഞ്ഞു കേൾക്കുന്നു." ജേക്കബ്
 
" മൈക്കിൾ മരണപ്പെട്ടുവെന്നോ ... അത് എന്ന്? ആരായിരിക്കും അവന്റെ മരണത്തിന് പിന്നിൽ ? അർജ്ജുൻ അത് കേട്ട് ആശ്ചര്യത്തോടെ ചോദിച്ചു.
 
"ഈ ഞാൻ തന്നെയാണ് അവന്റെ മരണത്തിന് പിന്നിൽ."മെലാന്ത
 
"😳😳" കൃഷ്
 
"നീയോ..... അത് എപ്പോ സംഭവിച്ചു. ." ജാക്
 
" രണ്ട്  ദിവസം മുൻപ് ന്യൂസിൽ നീ കണ്ടിരുന്നില്ലേ ആ ബംഗ്ലാവിൽ ആരോ മരണപ്പെട്ടു എന്ന്. ആ മരണപ്പെട്ടത് വേറെ ആരും അല്ല ..... മൈക്കിൾ ആണ്. അവൻ ഒരു പെണ്ണിനേയും കൂട്ടി അവിടെ  ആഴിഞ്ഞാടാൻ വന്നതാ. പക്ഷേ മരണത്തിലേക്കാ അവൻ കാലെടുത്ത് വച്ചതെന്ന് അവൻ അറിഞ്ഞില്ല. അവനെ കൊന്നതു പോലെ ഒരോരുത്തരേയും എനിക്ക് കൊല്ലണം എന്നെ ഇല്ലാണ്ടാക്കിയ അതെ സ്ഥലത്ത് വെച്ച് തന്നെ ." മെലാന്ത
 
"  എന്താ മക്കളെ നിങ്ങൾ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി ഇരിക്കുന്നേ" ജേക്കബ്
 
" ഒന്നും ഇല്ല അങ്കിൾ. മൈക്കിൾ  മരിച്ചു എന്ന് കേട്ടപ്പോൾ പെട്ടന്ന് shock ആയി പോയി. അതാ.... വെറെ ഒന്നും ഇല്ല." അർജുൻ
 
 
" എല്ലാ മക്കളെ.... ഞാൻ ചോദിക്കാൻ മറന്നു. എന്താ നിങ്ങളുടെ ഒക്കെ പേര് ." ജേക്കബ്
 
" എന്റെ പേര് ജാക്ക്, പിന്നെ ഇത് കൃഷ്, ഇത് അർജുൻ " ജാക്ക്
 
 
"അങ്കിളെ ഞങ്ങൾക്ക് ആന്റിയെ ഒന്ന് കാണാൻ പറ്റോ ? "കൃഷ്
 
 
" അതിനെന്താ .... മക്കള് വാ ഞാൻ കാണിച്ച് തരാം" അതും പറഞ്ഞ് അയാൾ  അവരെ  തന്റെ ഭാര്യയുടെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി.
 
 
അമ്മയെ കണ്ടത്തും മെലാന്ത ഓടിച്ചെന്ന് അവരുടെ മടിയിൽ തല വെച്ച് കിടന്ന് കരഞ്ഞു. അമ്മയാകട്ടെ ഒരു വികാരവും ഇല്ലാതെ മകന്റെ ഫോട്ടോയും പിടിച്ച് ഒറ്റ ഇരിപ്പും. അവളുടെ കരച്ചിൽ കണ്ടപ്പോൾ അവരുടെയും കണ്ണുകൾ  നിറഞ്ഞു. 
 
കുറച്ച് നേരത്തിന് ശേഷം അവൾ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി വണ്ടിയിൽ കയറി ഇരുന്നു. പിന്നാലെ അവർ മൂന്നുപേരും .
 
 " അവർക്ക് നഷ്ടപ്പെട്ടതെല്ലാം ഞാൻ അവർക്ക് തിരികെ കൊടുക്കും. ഇനിയുള്ള കാലം അവർ സന്തോഷത്തോടെ ജീവിക്കും." വണ്ടിയിൽ ഇരുന്നു അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
 
"അങ്കിളെ.... അങ്കിൾ വിഷമിക്കണ്ട.... നിങ്ങൾക്ക് നഷ്ടപ്പെട്ടതല്ലാം തിരികെ കിട്ടും.  ഏതായാലും ഇപ്പോൾ ഞങ്ങൾ പോവാണ് . ഇനിയും ഞങ്ങൾ വരും." അതും പറഞ്ഞ് അവർ അവിടെ നിന്ന് പോയി.
 
 
 
 
തുടരും .....
 
 
(exam ഒക്കെ കാരണം ഞാൻ കുറച്ച് bc ആയിരുന്നു. പിന്നെ കുറച്ച് ദിവസം ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു. So എഴുത്താൻ സമയം കിട്ടിയില്ല. അതാ Post ചെയ്യാഞ്ഞെ .)

മെലാന്ത

മെലാന്ത

4.8
942

               ദി ഡാർക് ഫ്ലവർ Part -17 രാത്രി ആയപ്പോഴേക്കും അവർ ബംഗ്ലാവിൽ തിരിച്ചെത്തി. " ഞങ്ങളുടെ പാരെൻ്റ്സിനെ പോലും അവർ വെറുതെ വിട്ടില്ല. അവരെയും ഉപദ്രവിച്ചു. ബെഞ്ചമിനെ പോലെ തന്നെയാണ് അമ്മ അവന്റെ കൂട്ടുകാരെയും സനേഹിച്ചിരുന്നത്. ആ അമ്മയെ വരെ അവർ ഉപദ്രവിച്ചു. അവരെ ഉപദ്രവിച്ചതിനുള്ള ശിക്ഷ അവർക്ക് ഞാൻ കൊടുത്തിരിക്കും. " അതും പറഞ്ഞ് അവൾ അവിടെ നിന്ന് അപ്രത്യക്ഷയായി. ~~~~~~~~~~~~~~~~~~~~~~  " അമേയയുടെ കൂടെ വന്നിട്ടുള്ളത് ആരാ ?" ഡോക്ടർ " ഞാനാ ... അവൾക്കിപ്പോ എങ്ങനെയുണ്ട് ഡോക്ടർ." ഹരി " I am sorry. ഞങ്ങൾ അമേയയെ രക്ഷിക്കാൻ കഴിഞ്ഞില്ല....ഞങ്ങൾ maximum try ചെയ്തു. But 😞😞" ഡോക