Aksharathalukal

മെലാന്ത

           ദി ഡാർക്ക് ഫ്ലവർ
 
 
 
 
Part :15
 
 
 
"22 - 01-2003" അത്രയും പറഞ്ഞ് സിദ്ധു കോൾ cut ചെയ്തു.
 
 
 
 
 
 
22-01 -2003 എന്ന് കേട്ടപ്പോൾ എഡ്വേർഡ് ഒന്ന് ഞെട്ടി. കാരണം അവന് മറക്കാൻ പറ്റാത്ത ഒരു ദിവസം ആയിരുന്നു അത്. അവന് മാത്രം അല്ല ......  അവർക്കും.
 
 
"എന്നാൽ ആ ദിവസവും ഇന്നലെ നടന്ന സംഭവങ്ങളുമായി എന്താ ബന്ധം .....എന്തുകൊണ്ടാണ് ഞാൻ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ അവൻ 22-01-2003 എന്ന് പറഞ്ഞേ ...."
അവന്റെ മനസിൽ ഇങ്ങനെ ഓരോരോ ചോദ്യങ്ങൾ ഉയർന്നുവന്നു.അവൻ ഇതെ പറ്റി ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സ്ത്രീ  അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടു.... അത് അവൻ തലേ ദിവസം കണ്ട അതേ സ്ത്രീ ആയിരുന്നു. മുടിയെല്ലാം മുന്നിലേക്കിട്ട് തല താഴ്ത്തിയാണ് ആ സ്ത്രീ നിന്നിരുന്നത്.
 
 
 
"നിനക്ക് എന്നെ മനസിലായോ എഡ്വേർഡ് " വളരെ സൗമ്യതയോടെ ആ സ്ത്രീ അവനോട് ചോദിച്ചു.
 
 
 
ശബ്ദം കേട്ടപ്പോൾ തന്നെ തന്റെ മുൻപിൽ നിൽക്കുന്ന ആളെ അവന് മനസ്സിലായി . തന്റെ മനസിലെ എല്ലാം ചോദ്യങ്ങൾക്കുമുള്ള ഉത്തരം അവനു ലഭിച്ചു കഴിഞ്ഞു. അവൻ പോലും അറിയാതെ അവന്റെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു.
" മെ..... മെ..... മെലാന്ത " 
 
 
 
" അപ്പോ നിനക്കന്നെ  മനസിലായിലേ ടാ..... " എന്നും പറഞ്ഞ് അവൾ അവന്റെ നേർക്ക് പാഞ്ഞടുത്തു അവളുടെ മുഖം കണ്ടപ്പോൾ അവന് വല്ലാത്ത ഭയവും അതിലുഭരി അറപ്പും തോന്നി....കാരണം അവളുടെ മുഖത്തിന്റെ ഒരു വശം ജീർണിച്ച അവസ്ഥയിലായിരുന്നു. ജീർണിച്ച ഭാഗത്ത് നിന്ന് പുഴുകൾ പുറത്തേക്ക് വരുന്നു. മാത്രവുമല്ല ദുർഗന്ധവും വമിക്കുന്നു. അത് കണ്ടപ്പോൾ അവന് പെട്ടന്ന് ശർദിക്കാൻ വന്നു.
 
 
"നിനക്ക് ഇപ്പോൾ എന്റെ മുഖം കാണുമ്പോൾ അറപ്പു തോന്നുന്നുണ്ടലേടാ..നിനക്ക് ശർദ്ധിക്കാൻ വരുന്നുണ്ടല്ലേ ..... പറയടാ ...." അതും പറഞ്ഞ്  അവൾ അവനെ കടന്നു പിടിച്ചു. ശേഷം തന്റെയും കൊമ്പലുകൾ അവന്റെ കഴുതിലാഴ്ത്തി. വേദനയാൽ അവൻ അലറി.
 
 
 
"എഡ്വേർഡ് ..... എഡ്വേർഡ് .... cool... cool.... "എന്നും പറഞ്ഞ് ആരോ അവന്റെ തോളിൽ തട്ടി. 
 
 
ആ ശബ്ദം കേട്ടപ്പോഴാണ് എഡ്വേർഡ് കണ്ണ്  തുറന്നത്. അവൻ ചുറ്റും നോക്കി .... ചുറ്റുപാടുകളെല്ലാം  ശാന്തമായിരിക്കുന്നു. തന്റെ കഴുത്തിൽ കോമ്പലുകളാഴ്ത്തിയത്തിന്റെ  പാടുകളും ഇല്ല.....
 
 
"നീ എന്താ ഈ നോക്കുന്നേ.... " 
 
 
 
" ഹരി നീയോ... നീ എപ്പോഴാ വന്നത്  ....."  എഡ്വേർഡ്
 
 
 
 "ഞാൻ ഇപ്പോ വന്നതെ ഉള്ളോ..... എല്ലാ നീ ആകെ പേടിച്ചിട്ടുണ്ടലോ .... എന്തിനാ നീ അലറി കരഞ്ഞേ .... ഞാൻ വന്നപ്പോൾ  പേടിച്ച് നിലവിളിക്കുന്ന നിന്നെയാണ് കണ്ടത്. എന്താ ഉണ്ടായേ? " ഹരി.
 
 
 
 " മെലാന്ത ..... മെലാന്ത ..... അവളുടെ ആത്മാവ് ഈ ഭൂമി വിട്ട് എങ്ങോട്ടും പോയിട്ടില്ല. അവളുടെ ആത്മാവ് ഇവിടെ ഉണ്ടായിരുന്നുടാ.  അവൾ എന്നെ കൊല്ലാൻ ശ്രമിച്ചു. നീ വന്നതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടു."എഡ്വേർഡ്
 
 
" ഞാൻ നിന്നെ കാണാൻ വന്നത് തന്നെയാണ്. ഇവിടെ എത്തിയപ്പോൾ കേൾക്കുന്നത് നിന്റെ നിലവിളിയാണ്. ആ അതൊക്കെ ഞാൻ പിന്നെ പറയാം .... ആദ്യം നീ പോയി ഒന്ന് fresh ആയിട്ട് വായോ.... ഞാൻ താഴെ ഉണ്ടാവും. അത്രയും പറഞ്ഞ് ഹരി താഴെക്കി പോയി. പോവുന്ന മാത്രയിൽ ഹരി എഡ്വേർഡിനെ ഒന്നു നന്നായി നോക്കിയിട്ടാണ് പോയത്.എഡ്വേർഡ് പോയി fresh ആയി തന്റെ റൂമിലേക്ക് തന്നെ വന്നു.
 
 
ട്രീങ് .... ട്രീങ് .... ട്രീങ് .... ട്രീങ്
 
 ഇതാരാണവോ ഈ നേരത്ത് എന്നും കരുതി എഡ്വേർഡ് കോൾ അറ്റൻഡ് ചെയ്തു.
 
 
 
"ഹലോ"    എഡ്വേർഡ്
 
 
 
"ഹലോ എഡ്വേർഡ്  ഇത് ഞാനാടാ ... ഹരി.....  അമേയ ഒന്ന് തലക്കറങ്ങി വീണു..... ഒരുപാട് രക്തം പോയി .... രണ്ട് ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്നാ ഡോക്ടർ പറഞ്ഞേ .ഞാൻ ഇപ്പോ ഹോസ്പിറ്റലിൽ നിന്നാ വിളിക്കുന്നത്.  എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല. സിദ്ധുനെ വിളിച്ചിട്ട് കിട്ടുന്നുമില്ല. നീ ഒന്ന് വേഗം വന്നെ ."
 
 
അത് കേട്ടതും എഡ്വേർഡ് ആകെ മരവിച്ച അവസ്ഥയിലായി..... ഇപ്പോ വിളിച്ചത് അവൻ ആണെങ്കിൽ തന്റെ കൂടെ ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നത് ആരാ ....?
 
 
"ഹല്ലോ ..... ഹല്ലോ എഡ്വേർഡ് നിനക്ക് കേൾക്കാമോ...." ഹരി
 
 
 
" ആ എനിക്ക് കേൾക്കാം. നീ പേടിക്കണ്ട.... ഞാൻ ഇപ്പോ  വരാം " എന്നും പറഞ്ഞ് അവൻ കോൾ Cut ചെയ്ത് താഴേക്കി ചെന്നു. ഇത്രയും നേരം തന്റെ കൂടെ ഉണ്ടായിരുന്നത് ആരാ എന്ന് അറിയാൻ . എന്നാൽ താഴെ ആരും ഉണ്ടായിരുന്നില്ല. പക്ഷേ താഴെ സോഫയിൽ നിന്ന് അവന് ഒരു  പേപ്പർ കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു.
 
 
 
              " August - 5 "
 
 
 
 
തുടരും....

മെലാന്ത

മെലാന്ത

4.8
1038

          ദി ഡാർക് ഫ്ലവർ Part :16   പക്ഷേ താഴെ സോഫയിൽ നിന്ന് അവന് ഒരു  പേപ്പർ കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു.                   " August - 5 " ~~~~~~~~~~~~~~~~~~~~~~       എന്നാൽ ചിന്തിച്ച് നിൽക്കാൻ അവന്  സമയം ഇല്ലായിരുന്നു. അവൻ വേഗം ഹോസ്പിറ്റലിലേക്ക് പോയി. അതിനിടയിൽ അവൻ സിദ്ധുവിനെ വിളിച്ച് വിവരങ്ങൾ എല്ലാം പറഞ്ഞു.......    ഹോസ്പിറ്റലിൽ  ആകെ വിഷമിച്ചിരിക്കായിരുന്നു ഹരി. എഡ്വേർഡിനെ കണ്ടപ്പോൾ അവന് കുറച്ച് ആശ്വസം ആയി. കുറെ കഴിഞ്ഞപ്പോൾ സിദ്ധുവും അങ്ങോട്ടേക്ക് വന്നു. രണ്ടു ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് മൂന്നുപേരും  ICU - ന് മുൻപിൽ