Aksharathalukal

കൈ എത്തും ദൂരത്ത്

 \"എന്റെ പൊന്ന് സഖാവെ എത്രനാളായി ഞാൻ പിറകെ നടക്കുന്നു... ഇനിയെങ്കിലും ആ മനസ്സിന്റെ വാതിൽ തുറന്നു തന്നൂടെ... പാവല്ലേ ഞാൻ...

\"നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് എന്റെ പിറകെ നടന്നു സമയം കളയരുതെന്ന്.. എല്ലാം മറന്ന് നാലക്ഷരം പഠിക്കാൻ നോക്ക്...\"

\"പ്രണയം ആണേൽ അല്ലേ മറക്കാൻ പറ്റു ഇത് പ്രാണനായിപ്പോയില്ലേ സഖാവെ...\"

\"ടീ നീ എന്റെ കൈയിൽ നിന്ന് കിട്ടിട്ടേ പോകു..\"

\"ഒന്ന് കിട്ടിയാലും ഞാൻ സഖാവിനെയും കൊണ്ടേ പോകു..\"

\"ഇങ്ങനെ പോയാൽ നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെയായിരിക്കും...!

\"സഖാവിന്റെ കൈ കൊണ്ട് മരിക്കാൻ എനിക്ക് സന്ദോഷമേ ഉള്ളു..

\"എന്റെ പൊന്നോ 🙏ഒന്ന് ക്ലാസ്സിൽ പോടീ..\"
അവൻ കൈ കൂപി പറഞ്ഞപ്പോൾ അവൾ അവനെ നോക്കി കണ്ണുറുക്കി ചിരിച്ചു കൊണ്ട് ക്ലാസിൽ പോയി...
************************************************
:\"ടീ ജാനു... നീ എന്താ നിലാവിനെ നോക്കി സ്വപ്നം കാണുവാനോ...
കിർത്തനയുടെ ചോദ്യം കേട്ടാണ് അവൾ ഓർമകളിൽ നിന്ന് ഉണർന്നത്...
\"ടീ ജാനു കിടന്നോ... രാവിലെ പോകേണ്ടതല്ലേ....10വര്ഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചു പോകുമ്പോ നിനക്ക് സന്തോഷം ഒന്നുമില്ല ടീ...
ജനുവിന്റെ മുഖം കണ്ട് കിർത്തി ചോദിച്ചു.. അതിന് മറുപടിയായി അവൾ ഒരു വരണ്ട ചിരി ചിരിച്ചു...
ബെഡിൽ പോയി സിലിങ് നോക്കി കിടന്നു... കുറച്ചു നേരം അങ്ങനെ തന്നെ കിടന്നതിന് ശേഷം കണ്ണുകൾ ഇറുക്കിയടച്ചു...സമാധാനത്തോടെ ഉറങ്ങിയിട്ട് വര്ഷങ്ങളായി..ഇനിയെങ്കിലും ഉറങ്ങണം ഭയമേതുമില്ലാതെ...അവൾ ഒന്ന് നിശ്വസിച്ചു...
വീടിന്റെ ചിത്രം ഓർമക്കളിൽ തെളിഞ്ഞതും ഉറക്കത്തിന്റെ നേർത്ത കണിക പോലും ആവിയായി...
ചെറുതാണേലും അത് സ്വർഗ്ഗമായിരുന്നു.. അച്ഛനും അമ്മയും അവളും ചേർന്നുള്ള ഇളക്കങ്ങളും പിണക്കങ്ങളും ഇടകലർന്ന സ്വർഗം... അവളുടെ മിഴികൾ നിറഞ്ഞൊഴുകി...
അവൾ പെട്ടന്ന് എഴുനേറ്റ് ഉറക്കഗുളിക കഴിച്ചു.. വീണ്ടും കിടന്നു... ഉറക്കത്തിന്റെ മഴലോകത് വീഴുമ്പോഴും അവളുടെ ഉള്ളിൽ തെളിഞ്ഞ ഒരേ ഒരു മുഖം.. അവളുടെ സഖാവിന്റേത് ആയിരുന്നു.....

കൈ എത്തും ദൂരത്ത്...

കൈ എത്തും ദൂരത്ത്...

4.6
21191

ജാനകി ബദ്രിനാഥ്‌ എന്ന സഖാവിനെ കാണുന്നത് ആദ്യമായി കോളേജിൽ വന്ന ദിവസമാണ്..കോളേജിൽ ഫ്രസ്റ് ഡേ റാഗിംഗ് ഉണ്ടാകുമല്ലോ.. സ്വാഭാവികം...ജാനകിയും അവളുടെ ഫ്രണ്ട് ദിയയും എന്ത്‌ പണിയാ കിട്ടുക എന്ന് ചിന്തിച്ചിട്ടാണ് കോളേജിൽ വന്നത് തന്നെ...അവർ കാലെടുത്തു വെച്ചതും കണ്ടത് ഫ്രസ്റ് ഇയർ കുട്ടികൾക് സിനിയേഴ്‌സ് പണി കൊടുക്കുന്നതാണ്...സിനിയർമാരെ കണ്ണ് വെട്ടിച്ചു ക്ലാസ്സിൽ മുങ്ങാൻ നിന്നപ്പോഴാണ് ഇവരെ ഒരു കൂട്ടം സിനിയർമാർ കണ്ടത്.. അപ്പൊ തന്നെ അവരെ അടുത്തേക്ക് വിളിച്ചു..\"ടീ ജാനു നമുക്ക് മുങ്ങിയാലോ.. അവരുടെ അടുത്ത് പോയാൽ പ്രേശ്നമാകും..\"ദിയ ജാനകിയുടെ കൈ അമർത്തി പറഞ്ഞു.\"ടീ ഊളെ അവർ