Aksharathalukal

കൈ എത്തും ദൂരത്ത്...


ജാനകി ബദ്രിനാഥ്‌ എന്ന സഖാവിനെ കാണുന്നത് ആദ്യമായി കോളേജിൽ വന്ന ദിവസമാണ്..

കോളേജിൽ ഫ്രസ്റ് ഡേ റാഗിംഗ് ഉണ്ടാകുമല്ലോ.. സ്വാഭാവികം...
ജാനകിയും അവളുടെ ഫ്രണ്ട് ദിയയും എന്ത്‌ പണിയാ കിട്ടുക എന്ന് ചിന്തിച്ചിട്ടാണ് കോളേജിൽ വന്നത് തന്നെ...
അവർ കാലെടുത്തു വെച്ചതും കണ്ടത് ഫ്രസ്റ് ഇയർ കുട്ടികൾക് സിനിയേഴ്‌സ് പണി കൊടുക്കുന്നതാണ്...
സിനിയർമാരെ കണ്ണ് വെട്ടിച്ചു ക്ലാസ്സിൽ മുങ്ങാൻ നിന്നപ്പോഴാണ് ഇവരെ ഒരു കൂട്ടം സിനിയർമാർ കണ്ടത്.. അപ്പൊ തന്നെ അവരെ അടുത്തേക്ക് വിളിച്ചു..

\"ടീ ജാനു നമുക്ക് മുങ്ങിയാലോ.. അവരുടെ അടുത്ത് പോയാൽ പ്രേശ്നമാകും..\"
ദിയ ജാനകിയുടെ കൈ അമർത്തി പറഞ്ഞു.
\"ടീ ഊളെ അവർ വിളിച്ചിട്ട് പോയില്ലെങ്കിൽ അതിലും പ്രശ്നമാവും.. വെറുതെ എന്തിനാ സീൻ ആകുന്നത് വാ.. ജാനകി ദിയയുടെ കൈ പിടിച്ചു അവരുടെ അടുത്തേക്ക് പോയി... രണ്ടാളുടെയും ഉള്ളിൽ ബന്റ് മേളം നടക്കുന്നുണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അവരുടെ മുന്നിൽ പരമാവധി താഴ്മയോടെ നിന്നു...
\"ടീ നിന്റെ പേരെന്താ.... ഗാങ് ലീഡർ എന്ന് തോന്നിപ്പിക്കുന്ന ഒരുത്തൻ ചോദിച്ചു.
. \"ദി.. ദിയ... ദിയ വിറച്ചു വിറച്ചു പറഞ്ഞു.. \"നിന്നോടല്ല.. നിന്റെ ഫ്രണ്ടിനോടാണ് പേര് ചോദിച്ചത്...\" അവൻ ജാനകിയെ നോക്കി പറഞ്ഞു...
\"ടീ ജാനു പെട്ടന്ന് പേര് പറ... അങ്ങനെ ആണേൽ നമുക്ക് വേഗം ഇവിടുന്ന് പോകാം..
ദിയ പതുക്കെ ജാനകിയോട് പറഞ്ഞു...

\"am ജാനകി വർമ....

ജാനകി അവരെ നോക്കി മറുപടി പറഞ്ഞു 
\"വൗ എനിക്ക് നിന്റെ പേര് നന്നായി ഇഷ്‌ടമായി.. പേര് മാത്രമല്ല നിന്നെയും.. അതും പറഞ്ഞു അവൻ വല്ലാത്ത ചിരി ചിരിച്ചു.. കൂടെ അവന്റെ ഫ്രണ്ട്സും...
ജാനകി അവരെ തുറിച്ചു നോക്കി 
 \"ഞാൻ പറഞ്ഞതിന് നീ എന്താ മറുപടി പറയാതെ അദ്യം കണ്ടപ്പോൾ തന്നെ നിന്നെ എനിക്ക് നന്നായി ബോധിച്ചു...
\"അവൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു....\"
അവന്റെ നോട്ടം കണ്ട് ജാനകിക്ക് അവനോട് വെറുപ് തോന്നി...
\"എനിക്ക് നിന്നെ ഇഷ്‌ടമല്ല... ജാനകി അവനെ തുറിച്ചു നോക്കി പറഞ്ഞു..
. \"ഞാൻ ഒന്ന് മോഹിച്ചിട്ടുണ്ടെങ്കിൽ എന്ത് വില കൊടുത്തും നേടിയെടുക്കും ഈ ശ്രീഹരി...\"
\"നീ പല പെണ്ണുങ്ങളെയും നിന്റെ വരുതിക് കൊണ്ട് വന്നിട്ടുണ്ടാവും..പക്ഷെ അവരിൽ ഈ ജാനകിയെ കൂട്ടേണ്ട... അവനെ നോക്കി ജാനകി മാസ്സ് ഡയലോഗടിച്ചു തിരിഞ്ഞു നടന്നതും ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളുടെ കൈയിൽ കയറി പിടിച്ചു..
 \"ഡാ എന്റെ കൈയിൽ നിന്ന് വിടട്ടാ...\"
\"ചൂടാവല്ലേ മോളെ.. നീ ആരാന്നാണ് നിന്റെ വിചാരം... മാസ്സ് ഡയലോഗ് അടിച്ചു ഇവിടുന്ന് അങ്ങനെ പോകാമെന്നു വിചാരിച്ചോ..\"
 \"വെറുതെ ഒന്നുമല്ലലോ ചൂടായത്.. നീ എന്റെ കൈയിൽ പിടിച്ചീടെല്ലേ...\"

ജാനകി സഹായത്തിനായി ചുറ്റും നോക്കി.. എല്ലാരും കാണിക്കളെ പോലെ നോക്കി നില്കുന്നതല്ലാതെ ആരും നിന്ന സ്ഥലത്ത് നിന്നും അനങ്ങിയില്ല... പെട്ടനാണ് അവിടെ ഒരു ശബ്ദം ഉയർന്നു കേട്ടത്...
\" എന്താ ഇവിടെ പ്രശ്നം..\"
 അവൾ ശബ്ദം കെട്ട ഭാഗത്തേക്ക്‌ നോക്കി..ഒരു നിമിഷം അവരുടെ കണ്ണുകൾ ഉടക്കി..
. \"മോനെ ബദ്രി ഇത് നമ്മുടെ പ്രശ്നമാണ് നീ വെറുതെ ഇടപെടേണ്ട...\"
 ജാനകിയുടെ കൈ വിട്ട് കൊണ്ട് ഹരി പറഞ്ഞു... \"ഇവൾക്ക് നിന്നെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലങ്കിൽ ഞാൻ ഇടപെടില്ല...നേരെ മറിച്ചാണെങ്കിൽ കളിമാറും മോനെ...അവന് മീശ പിരിച്ചു പറഞ്ഞു...
\" നമ്മൾ തമ്മിൽ എന്ത്‌ പ്രശ്നം ആണെങ്കിലും തീർക്കാൻ ഞങ്ങൾക്ക് അറിയാം \"
അതും പറഞ്ഞു ഹരി ദേഷ്യത്തിൽ ബദ്രിയെ നോക്കി പറഞ്ഞു..
 \"ശരിയാണോ.. അവനെ കൊണ്ട് ഇയാൾക്കു ഒരു ബുദ്ധിമുട്ടും ഇല്ലേ..\"
ബദ്രി ജാനകിയെ നോക്കി ചോദിച്ചു..
. \"ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല ജാനകി അവനെ നോക്കി പറഞ്ഞതും ബദ്രിയുടെ മുഖം ചുവന്നു കലിപ്പിൽ അവളെ നോക്കി... അവൾ അവന് മുഖം കൊടുക്കാതെ ക്ലാസ്സിലേക്ക് നടന്നു... **-------------****************
\"ടീ ജാനു നീ എന്ത്‌ വൃത്തികെട്ടണ് കാണിച്ചത്....\" ദിയ ജാനകിയെ തുറിച്ചു നോക്കി ചോദിച്ചു..
 \"ടീ എനിക്ക് അറിയാം തെറ്റാണെന്ന്.. ഞാൻ കാരണം അവർ തമ്മിൽ ഒരു പ്രശ്നം വേണ്ടെന്ന് കരുതിയാണ്...\"

 \"എന്തായാലും തെണ്ടിത്തരമായി പോയി..\" ദിയ പറയുന്നത് കേട്ട് ജാനകി അക്കെ സങ്കടത്തിലായി.... അവൾ പെട്ടന്ന് അവിടെന്ന് ഓടി....
 \"ടീ ജാനു നീ എവിടെയാ പോകുന്നത്... ഒന്ന് നിൽക്കെടീ...\" ദിയ എത്ര വിളിച്ചിട്ടും ജാനകി നിന്നില്ല.. *******************--***---********* അവൾ നേരെ ഓടി പോയത് വരാന്തയിലൂടെ നടന്നു പോകുന്ന ബദ്രി യുടെ അടുത്തേക്കായിരുന്നു..
. \"അതെ ചേട്ടാ ഒന്ന് നിന്നെ....\" അവൾ വിളിക്കുന്നത് കേട്ട് അവൻ തിരിഞ്ഞു നോക്കി.. \"മ്മ് എന്താ അവന് കലിപ്പിൽf തന്നെ ചോദിച്ചു.. \"
 \"അത്.. അത് പിന്നെ.. നിങ്ങൾ തമ്മിൽ ഒരു പ്രശ്നം വേണ്ടെന്ന് വിചാരിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത്...\"

 \"അതിന് ഞാൻ നിന്നോട് എന്തേലും പറഞ്ഞോ... അവൻ വീണ്ടും കലിപ്പിൽ തന്നെ പറഞ്ഞു ....

 \"ഇയാള് എന്നോട് ക്ഷമിക്കണം...\" അവൾ നിഷ്കു ഭാവത്തിൽ പറഞ്ഞതും അവൻ മൈൻഡ് ചെയ്തേ നടന്നു.. അവൾ അവന്റെ പിറകെയും...

\"ഒന്ന് ക്ഷമിക്ക് ചേട്ടാ.. \" അവൻ അവളെ തുറിച്ചു നോക്കി... വീണ്ടും നടന്നു...

\"Pls pls ഒന്ന് ക്ഷമിച്ചൂടെ.... അവന് ഒന്നും മിണ്ടത്തെ നടത്തം തുടർന്നു... പിറകെ അവളും..

\"അതെ ഒന്ന് ക്ഷമിച്ചൂടെ...\" സഹികെട്ടു അവൻ പെട്ടന്ന് അവിടെ നിന്ന് അവളുടെ നേർക്ക് തിരിഞ്ഞു...

 \"നിനക്ക് ഇപ്പൊ എന്താ വേണ്ടത്...\"

\"എനിക്ക് ഇയാള് ക്ഷമിച്ചു ഒന്ന് പറഞ്ഞാൽ മതി.. അല്ലങ്കിൽ ഇന്ന് ഉറങ്ങാൻ പറ്റില്ല...\"

\"ക്ഷമിച്ചു.... എന്തേ പോരെ അവൻ ദേഷ്യത്തിൽ പറഞ്ഞതും

\"ഒന്ന് ചിരിച്ചു പറ മാഷേ ഒന്നുമില്ലെങ്കിലും ഞാൻ ഇയാളെ ജൂനിയരല്ലേ....\" അതിന് അവൻ അവളെ രുക്ഷമായി നോക്കി അവിടെന്ന് നടന്നുപോയി... അവൻ നടന്ന് പോകുന്നതും നോക്കി ചെറു പുഞ്ചിരിയോടെ അവൾ കുറച്ചു സമയം അവിടെ നിന്ന്... പിന്നീട് അവൾ ക്ലാസ്സിലേക്ക് പോയി... അപ്പോഴും അവൾ അറിഞ്ഞിരുന്നില്ല അവളെ പിന്തുടരുന്ന രണ്ട് കണ്ണുകൾ...
പിന്നിട്ടുള്ള ദിവസങ്ങളിൽ പലരും പറഞ്ഞും നേരിട്ട് കണ്ടും അവൾ അറിയിക്കയായിരുന്നു ബദ്രി എന്ന സഖാവിനെ കുറച്ചു... അദ്യം അവനോട് ബഹുമാനമായിരുന്നു... പിന്നീട് അത് ഇഷ്‌ടമായി വളർന്നു അവൾ പോലും അറിയാതെ... അവൾക്ക് അവനോട് അത് തുറന്നു പറയാൻ പേടിയെനെങ്കിലും

സഖാവ് ഫൈനൽ ഇയർ ആയത് കൊണ്ടും കോളേജിലെ ഒട്ടുമിക്ക പെൺകുട്ടികളും അവന്റെ പിറകെ ആയത് കൊണ്ടും അവൾ ഉള്ള ധൈര്യത്തിൽ എങ്ങെനയോ പറഞ്ഞു
.. അപ്പൊ തന്നെ അവൻ no എന്ന് പറഞ്ഞെങ്കിലും അവൾ വിട്ടില്ല...അവൾ അവസരം കിട്ടുമ്പോഴല്ലാം അവനോട് ഉള്ളിലുള്ള സ്നേഹം പറഞ്ഞു കൊണ്ടേയിരുന്നു.....
*******----------***************************
*************************************************
\"ടീ എഴുനേൽക്കാറായില്ലേ.. \"
 കിർത്തിയുടെ ശബ്ദം കേട്ടാണ് ജാനകി ഉണർന്നത്...ഓർമകളിൽ നിന്ന് മോചിതയായി ഉറങ്ങിയത് വളരെ വൈകിയാണ് ..
കണ്ണു കൾ ആയാസപ്പെട്ട് തുറന്നു അവൾ മൊബൈൽ എടുത്തു സമയം നോക്കി.. ആറര..
ബദ്രിയുടെ മിസ്സ്‌ കാൾ കിടപ്പുണ്ട്...ജാനകി അവനെ തിരിച്ചു വിളിച്ചു.. \"
\"ജാനു നീ ഇറങ്ങിയോ ...\"

\"ഇല്ല.. സമയം ആവുന്നതേ ഉള്ളു.. അച്ഛൻ.... \"

\"നീ ഇവിടെ എത്തുമ്പോയേക്കും ഇവിടെ ഉണ്ടാക്കും...\"

\"എല്ലാരും അറിഞ്ഞോ അച്ഛൻ വരുന്നത്....\"

\"ഇല്ല... ഇപ്പൊ അറിഞ്ഞാൽ എന്താ.. അവരാണോ നിങ്ങൾക്ക് ചിലവിന് തരുന്നത്... പേടിയുണ്ടോ നിനക്ക്...\"

\"എനിക്ക് പേടിയൊന്നുമില്ല..\"

\"അങ്ങേനെയാണ് വേണ്ടത്... നീ ഇങ്ങോട്ട് വാ ബാക്കി ഇവിടെ വന്നിട്ട് സംസാരിക്കാം....\"

\"ഉം \"
അവന്റ ഫോൺ വച്ചതിനു ശേഷം അവൾ ബാൽക്കണിയിൽ പോയി നിന്നു....
മൂന്നാം നിലയിലെ ഈ ഫ്ലാറ്റും ഈ കാണുന്ന നഗരവും ആണ് കുറച്ചു വര്ഷങ്ങളായി അവളുടെ ലോകം..അവൾ ആ തിരക്കേറിയ നഗരത്തിൽ കണ്ണനട്ട് നിന്നു..
\"ടീ റെഡിയാവുന്നില്ലേ....\"
കീർത്തി അവളുടെ അടുത്ത് വന്നു ചോദിച്ചു....
\"ആവണം.. സമയമുണ്ടല്ലോ ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു....\"
\"നിന്റെ സഖാവ് വികിച്ചിട്ട് എന്ത്‌ പറഞ്ഞു..\"
\"എന്ത്‌ പറയാൻ.. അവൻ ഇപ്പോഴും പണ്ടത്തെ പോലെ തന്നെ.. ഒരു മാറ്റവുമില്ല...\"

\"ആഗ്രഹിച്ചതൊക്കെ തിരിച്ചു പിടിക്കാൻ എനിയും സമയമുണ്ട് കിർത്തി ജാനാകിയുടെ ചുമലിൽ തട്ടി പറഞ്ഞു....

\"അവൻ മാറിയില്ലെങ്കിലും ഞാൻ ഒരുപാട് മാറി... എന്റെ മനസ്സിൽ ഇപ്പൊ അതൊന്നുമില്ല..\"
 \"കഴിഞ്ഞത് ഓക്കേ ദുസ്വപ്നം പോലെ മറക്കണം... ജീവിതം എനിയും ബാക്കിയുണ്ട്... നീ പെട്ടന്ന് റെഡിയാവ്.. നിന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് വേണം എനിക്ക് ഓഫീസിൽ പോകാൻ...\"  • കിർത്തി അതും പറഞ്ഞു അകത്തേക്ക് പോയി...
    കിർത്തി ജാനകിയെ ട്രെയ്നിൽ കയറ്റി..
\"ടീ എത്തിയാൽ വിളിക്കണം.. അതോ അവിടെ എത്തിയാൽ നമ്മളെ ഒക്കെ മറക്കുമോ...\"

\"സത്യമായും ഓർക്കാൻ ചെൻസ് ഒട്ടും ഇല്ല.. ജാനകി കണ്ണുറുക്കി കൊണ്ട് പറഞ്ഞു....\"
\"പോടി കിർത്തി മുഖം കൊട്ടി..\"
\"എന്റെ പൊന്ന് കിർത്തി ഞാൻ നിന്നെ ഓർക്കാതിരിക്കുമോ... എനിക്ക് ഓർക്കാൻ നിങ്ങളൊക്കയല്ലേ ഉള്ളു ജാനകി സൈറ്റ് അടിച്ചു അത് പറഞ്ഞു....
\"ഇതാണ് എന്റെ ജാനു...എന്നും ചുണ്ടിയിൽ പുഞ്ചിരും കുസൃതിയും നിറഞ്ഞ ജാനു..അങ്ങനെ തന്നെ ആവണം എന്നും... \"
അത് പറയുമ്പോ കിർത്തനയുടെ മിഴികൾ നിറഞ്ഞിരുന്നു...
കിർത്തന കൈ കൊണ്ട് ബൈ പറഞ്ഞു....
..
ബദ്രിയുടെ ഫ്രണ്ടാണ് കിർത്തന...പരിചയപെട്ടു നാൾ മുതൽ ഒരു കൂടപ്പെറുപ്പിന്റെ സ്നേഹവും കരുത്തും നൽകിയ കൂടെ നിന്നതാണ് അവൾ... ഒരു നിശ്വാസത്തോടെ ജാനകി അവളെ കണ്മറയും വരെ നോക്കി നിന്നു...
പിന്നെ അവളുടെ സീറ്റിൽ പോയി ഇരുന്നു.... ചുറ്റുമുള്ളവരെ ആരെയും അവൾ നോക്കിയില്ല... എന്നെ ആരെയും നോക്കുന്നുണ്ടോ എന്ന് അവൾ ശ്രേദ്ധിച്ചില്ല...ആളുകളുടെ തുറിച്ചു നോട്ടവും പിറുപിറുകലും കേൾക്കുമ്പോ ഓടി ഒളിക്കുന്ന ജാനകിയിൽ നിന്ന് അവൾ ഒരുപാട് മാറിയിരിക്കുന്നു...ജീവിതാനുഭവങ്ങളിൽ തന്റെ ഹൃദയം കരിങ്കാല്ല് പോലെയായെന്ന് അവൾക്ക് പലപ്പോഴും തോന്നാറുണ്ട്...
അവൾ സീറ്റിൽ ചാരിയിരുന്നു കണ്ണുകൾ അടച്ചു...ഉള്ളിലെന്നോ തളച്ചിട്ട ഓർമകൾ തെളിഞ്ഞു വന്നു...

പതിവ് പോലെ വളരെ സന്ദോഷത്തിൽ അന്നും കോളേജിൽ പോയി... വരാൻ പോകുന്ന ദുരന്തങ്ങൾ അറിയാതെ
കൈ എത്തും ദൂരെ

കൈ എത്തും ദൂരെ

4.7
13486

 മേ ഐ കമിങ് സർ...\"എത്തിയോ തബുരാട്ടി... എന്താ ഇത്രയും നേരത്തെ വന്നത്...\"\"Srry സർ.. അത്.. അത് പിന്നെ ബസ് കിട്ടിയില്ല...\"ദിവസം ഓരോ കാരണവുംമായി വന്നോള്ളും... നിയൊക്കെ കുറ്റിയും പറിച്ചു വരുന്നത് പഠിക്കാൻ തന്നയാണോ...\"\"Srry.. എനി ആവർത്തിക്കില്ല...\"\"ജാനകി നിനക്കുള്ള ലാസ്റ്റ് വാണിംഗാണ്.. കേറി ഇരിക്ക്..\"\"Thank you സർ...\"ജാനകി ദിയയുടെ അടുത്ത് പോയി ഇരുന്നു...\"ഇന്നും സഖാവിന്റെ വായിലുള്ളത് മുഴുവൻ കേട്ടിട്ട് വരുകയാണല്ലേ...\"\"ചെറുതായി..\"\"ഇത് ഇപ്പൊ സ്ഥിരം കലാപരിപാടി ആണല്ലോ മോളെ ..\"\"എന്താ ചെയ്യാ... സഖാവിന്റെ മനസ്സിലേക്കുള്ള വഴി തുറക്കേണ്ടേ .\"\"പാവം കാമുകിയുടെ രോദനം \"ദിയ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ജാനക