Aksharathalukal

❤️ നിലാവിന്റെ പ്രണയിനി ❤️ - 36



പാർട്ട് - 36



അങ്ങനെ  ജിതിയും  വരുണും  അമ്മയും  കൂടി  എന്നെയും  പൊക്കി  ഹോസ്പിറ്റലിൽ  കൊണ്ട് പോയി. അവിടെ ചെന്ന് x-ray  എടുത്തപ്പോൾ  എല്ലിന് ചെറിയ ഒരു ഫ്രാക്ച്ചർ ഉണ്ട്. 2 ആഴ്ച  റെസ്റ്റ്. കാൽ  അനക്കാനേ  പാടില്ല. കെട്ടിപൂട്ടി  വച്ചിരിക്കുവാ.


അങ്ങനെ  തിരിച്ചു  വീട്ടിൽ  എത്തി. ജിതി  എന്നെയും  പൊക്കി  ലിവിംഗ് റൂമിൽ കൊണ്ടിരുത്തി. 


\" ഡാ... ഒന്ന്  റൂമിൽ  ആക്കിതാടാ.. \"


\" പിന്നെ... വേണമെങ്കിൽ നിന്റെ കെട്ടിയോനെ വിളിക്ക്. \"  ( ജിതി )


\" അയ്യോ... അത് വേണ്ട. അല്ലെങ്കിലേ  എന്റെ  റേഷൻ കുറയ്ക്കണം എന്ന്  പറഞ്ഞിരിക്കുവാ. ഇനി ഞാൻ വിളിക്കില്ല... എന്നെ നീ  റൂമിൽ  ആക്കിയാൽ മതി. നീ  മുത്തല്ലേ... \" 



✨✨✨✨✨✨✨✨✨✨✨


\" എന്തോ.... എങ്ങനെ..... ഒന്നുകൂടെ  പറഞ്ഞേ.. ഞാൻ കേട്ടില്ല.\"  -

ജിതി 


\" 😁😁😁 നീ  എന്റെ മുത്തല്ലേ... പൊന്നല്ലേ... എന്നെ ഒന്ന്  റൂമിൽ  എത്തിച്ചു  താടാ. പ്ലീസ് ഡാ.. \" 


\" 😌😌😌 ശരി.. ശരി... അധികം  അഭിനയിക്കേണ്ട... ഞാൻ  ആക്കി തരാം. \"  -ജിതി 


\" 😁😁😁 അല്ലേലും എനിക്കറിയാം... എന്റെ ജിതി പൊളിയാണ്... നീ വേറെ ലെവൽ ആണെടാ... മാസ്സാണ്... \"


ഞാൻ പറയുന്നതിന്റെ ഇടയിൽ കേറി അവൻ പറഞ്ഞു:


\" അയ്യോ...എന്റെ പൊന്നോ മതി... നീ അധികം  അങ്ങ് പൊക്കല്ലേ.. എപ്പോഴാ വലിച്ചു താഴെ  ഇടുന്നത് എന്ന് പറയാൻ പറ്റില്ല. \"   -ജിതി 


😁😁😁 ഞാൻ നൈസായിട്ട് അങ്ങ് ചിരിച്ചു കൊടുത്തു. 


അങ്ങനെ അവന്റെ ഹെൽപ്പൊടെ  ഞാൻ റൂമിൽ എത്തി.  കാലിന് വേദനയുണ്ട്.  ആ എന്ത് ചെയ്യാം. വേറെ വഴിയില്ലല്ലോ... സഹിക്കാം. അല്ലാതെ എന്ത് ചെയ്യാൻ. ഈ പേരും പറഞ്ഞു  രണ്ടാഴ്ച ഇവിടെ നിൽക്കാം. വരുണിന്റെ  വീട്ടിൽ  പോകണ്ട. ആ ഐഡിയ കൊള്ളാം. ഒന്നു പയറ്റി നോക്കണം. 


അങ്ങനെ  ഓരോന്ന്  ആലോചിച്ചു  ഇരിക്കുമ്പോഴാണ്  വരുൺ  റൂമിലേക്ക്  വരുന്നത്. 

\"എടോ... എങ്ങനെ ഉണ്ട് തനിക്ക്?\" - വരുൺ


\" ഒരു മരത്തിൽ കേറി കൈവിട്ട് നോക്ക്. അപ്പോ അറിയാം എങ്ങനെ ഉണ്ടെന്ന്... അല്ല പിന്നെ 😏... \"


 \" തന്റെ  വർത്താനം കേട്ടാൽ  ഞാൻ തന്നെ  പിടിച്ചു മരത്തിൽ കയറ്റി ഉന്തിയിട്ടത്  ആണെന്ന്  തോന്നുമല്ലോ. ഓ... എന്തൊക്കെ ഡയലോഗ് ആയിരുന്നു  മരത്തിൽ കയറി  ഇരുന്നപ്പോൾ...\"    - വരുൺ


ഫീലിംഗ് പുച്ഛം... ഒരു ലോഡ് പുച്ഛം വാരി വിതറി ഞാൻ... എന്നോടാ അങ്ങേരുടെ  കളി. തൊലിക്കട്ടിയുടെ കാര്യത്തിൽ  കണ്ടാമൃഗം വരെ തോറ്റുപോകും എന്നാ അമ്മ പറയാറ്. അത്  വെറുതെയല്ല.  


പക്ഷെ ഒരു കാര്യം ഉണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ  ഒരു ശങ്ക... കുറച്ചു നേരം പിടിച്ചിരുന്നു. ഇനിയും ബാത്‌റൂമിൽ പോയില്ലെങ്കിൽ  പണി കിട്ടും. ഇവിടെ മൊത്തം നാറും. എന്ത്  ചെയ്യും? അമ്മയെ  വിളിച്ചപ്പോൾ  അമ്മ  ദേവമ്മേടെ അടുത്ത് പോയിരിക്കുന്നു. 


ന്റെ  കൃഷ്ണാ... പെട്ടല്ലോ... എന്നോട് ഈ കൊലച്ചതി വേണമായിരുന്നോ കൃഷ്ണാ... ഈ കാലൻ ഇവിടെ നിന്ന് പോകുന്ന വരെ  എങ്കിലും ഇങ്ങനെയുള്ള  ശങ്കയൊന്നും  വരാതെ ഇരുന്നെങ്കിൽ... ഇനി ഇപ്പോ എന്ത് ചെയ്യും  കൃഷ്ണാ... ഒറ്റകാലിൽ ചാടി പോയി ബാത്‌റൂമിൽ തലയിടിച്ചു  വീണാലും പണിയാണ്. എന്ത്  ചെയ്യും?


എന്റെ  മുഖത്ത്  വിരിയുന്ന  നവരസങ്ങൾ  കണ്ടിട്ടാവണം   വരുൺ  എന്നെ  ശ്രദ്ധിക്കുന്നുണ്ട്.


\" എന്താടോ? ബാത്‌റൂമിൽ പോകണോ തനിക്ക്? \"  - വരുൺ 


ആ ഗതി കേട്ടാൽ പുലി പുല്ലും തിന്നും എന്നല്ലേ.. പുലിക്ക്  വരെ   അങ്ങനെ  ആകാമെങ്കിൽ  പിന്നെ എനിക്ക്  എന്താ.. രണ്ടും  കല്പിച്ച്  ഞാൻ വരുണിന്റെ  ഹെൽപ്  ചോദിച്ചു..


വരുൺ  വന്ന്   എന്നെ പയ്യെ  പിടിച്ചു  ബാത്‌റൂമിലേക്ക്  ആക്കി തന്നു. എന്നിട്ട്  പുറത്തേക്ക്  ഇറങ്ങി  വാതിൽ  അടച്ചു...  കാര്യം  കഴിഞ്ഞു  ഞാൻ  വിളിച്ചപ്പോൾ എന്നെ ബെഡിൽ ആക്കി തരികയും ചെയ്തു...



🧐🧐🧐  ആരുടെയൊക്കെയോ  മുഖത്ത്  വല്ലാത്തൊരു  നിരാശ കാണുന്നുണ്ടല്ലോ.... ഓ... എനിക്ക്  മനസിലായി 😌.. ബാത്റൂമിൽ  പോകുന്ന വഴിക്ക്  ഞാൻ  തെന്നി  വിഴാൻ  പോകുന്നു,  അതിനിടയ്ക്ക്  കൈ തട്ടി  അറിയാതെ  ഷവറിൽ  നിന്ന്  വെള്ളം  ഞങ്ങളുടെ  മേൽ വീഴുന്നു. ആകേ നനഞ്ഞു കുളിച്ചു ഞങ്ങൾ പരസ്പരം നോക്കി നിൽക്കുന്നു.... ഇതൊക്കെ  പ്രതീക്ഷിച്ചു  അല്ല്യോ.... 😁😁😁  ഞാനാ ആരാ മോള്... എനിക്കറിഞ്ഞൂടെ  നിങ്ങളെ... ആ പൂതി  മനസിലിരിക്കത്തേയൊള്ളൂ... ഞാനെ  നല്ല  തറവാട്ടിൽ പിറന്ന കൊച്ചാ... ഇമ്മാതിരി പണിക്കൊന്നും  എന്നെ കിട്ടൂല്ല  മക്കളേ...


🍁🍁🍁🍁🍁🍁🍁🍁🍁🍁


രണ്ട്  ദിവസം  കഴിഞ്ഞപ്പോൾ  വരുൺ  തിരിച്ചു പോയി. വരുണിന്റെ  വീട്ടിൽ നിന്ന് എല്ലാവരും എന്നെ കാണാൻ വന്നു. അവരോട്  ബാത്‌റൂമിൽ കാല് തെന്നി വീണതാ എന്ന് പറഞ്ഞു. മരം കയറി വീണെന്ന് പറഞ്ഞു നാണം കേടാൻ  വയ്യ. അതുകൊണ്ടാ... വേറെ ഒന്നും അല്ല... അവര്  എന്ത് വിചാരിക്കും എന്ന് കരുതിയാ... വരുണും അത് സമ്മതിച്ചു. വരുൺ എറണാകുളത്ത്  ആണെങ്കിലും  ദിവസവും വിളിച്ചു  വിവരം തിരക്കുമായിരുന്നു. അങ്ങനെ രണ്ടാഴ്ച്ച  കഴിഞ്ഞു  കാലിലെ  കെട്ടഴിച്ചു  കഴിഞ്ഞു  ഞാൻ  വരുണിന്റെ  വീട്ടിലേക്ക്  പോയി. ചെറിയ ഒരു വിഷമം. എന്നാലും വേറെ വഴി ഇല്ലാത്തത് കൊണ്ട്  ഞാൻ പോയി.


അവിടെ  ചെന്ന്  ഫുൾടൈം  റൂമിൽ  ഇരുന്ന്  ബോറടിച്ചപ്പോൾ  പയ്യെ   താഴേയ്ക്ക്  വന്നു. അമ്മയോടും  സരിഗേച്ചിയോടും  സംസാരിച്ചു. കുറച്ചു നേരം കൊണ്ട് ഞങ്ങൾ കട്ട കമ്പിനി ആയി. സരിഗേച്ചി നമ്മൾക്ക് പറ്റിയ കൂട്ടാണ്. അങ്ങനെ വർത്താനം പറഞ്ഞു ഇരിക്കുമ്പോഴാണ്  ഏട്ടൻ വിളിച്ചത്. ചേച്ചിയോട്  ഓഫീസിലേക്ക്  ചെല്ലാൻ  പറഞ്ഞു. ചേച്ചി അങ്ങനെ പുറത്തേക്ക് പോയി. എന്നെ വിളിച്ചെങ്കിലും ഈ  കാല്  വച്ചു  പുറത്തു പോകേണ്ട എന്ന് അമ്മ പറഞ്ഞു. അതുകൊണ്ട് ഞാൻ പോയില്ല. അമ്മയും ഏതോ ക്ലബ്ബിന്റെ കാര്യത്തിന് പുറത്തു പോയപ്പോൾ ഞാൻ പയ്യെ റൂമിലേക്കു വിട്ടു. 


റൂം  ശരിക്കുമൊന്ന്  കാണുന്നത്  ഇന്നാ. അടിപൊളിയായിട്ട്  അറേഞ്ചു ചെയ്തിട്ടുണ്ട്. 5 സ്റ്റാർ ഹോട്ടൽ ലെവലിൽ. ഓരോന്ന്  നോക്കി  നടക്കുന്നതിനിടയ്ക്ക്  ആണ്   ഡ്രെസ്സിങ്  റൂമിൽ  ചെറിയ  ഒരു  ബുക് ഷെൽഫ് കണ്ടത്. കണ്ടാലേ അറിയാം പഴയ ബുക്കുകൾ ആണെന്ന്.  ഞാൻ ഓരോന്ന് എടുത്ത് നോക്കി. അതിനിടയിൽ  ഷെൽഫിന്റെ  താഴെ ചെറിയ  ഭാഗത്ത്  ബുക്ക്‌  എടുത്ത് തിരികെ വച്ചപ്പോൾ   ഒരു പ്രത്യേകത ഉള്ള  സൗണ്ട്. സംശയം തോന്നി  ബുക്ക്‌ മാറ്റി നോക്കിയപ്പോൾ ചെറിയ ഒരു  സീക്രെട്ട്  പ്ലെയ്സ്.  അത്  തുറന്ന്  നോക്കിയപ്പോൾ അതിൽ  ഒരു  ചെറിയ ആൽബം. ഞാൻ ആൽബം എടുത്ത് തുറന്നു. അതിലെ  ഫോട്ടോസ്  കണ്ട്  ഞാൻ  ഞെട്ടി... ചിരിക്കണോ അതോ കരയണോ എന്നറിയാതെ ഞാൻ നിന്നു. അപ്പോഴും മനസിൽ   ഒരായിരം  ചോദ്യങ്ങൾ  ഉയർന്നു...



( തുടരും )



°°°°°°°°°°°°°°°°°°°°°°°°°°°°°°° 


അഭിപ്രായം  പറയാൻ പറഞ്ഞു പറഞ്ഞു എനിക്ക് മതിയായി. എന്നാലും ഞാൻ പറയുവാ... 


അഭിപ്രായം  പോന്നോട്ടേയ്... അല്ലെങ്കിൽ  ഞാൻ അജ്ഞാത കാമുകനെ കൊന്ന് അതറിയുന്ന  ചാരുവിനു മെന്റലാക്കും. എന്നിലെ സൈക്കോയെ  ഉണർത്തരുത് കേട്ടോ...   









❤️ നിലാവിന്റെ പ്രണയിനി ❤️ - 37

❤️ നിലാവിന്റെ പ്രണയിനി ❤️ - 37

4.9
1803

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ദുചൂടൻ വീണ്ടും തിരിച്ചു വന്നിരിക്കുന്നു... പുതിയ സ്റ്റോറികൾ എഴുതാനും...പഴയ സ്റ്റോറികൾ പൂർത്തിയാക്കാനും... ഇത്രയും നാൾ എവിടെ ആയിരുന്നു എന്ന് ചോദിച്ചാൽ സത്യം പറയാലോ... ഫോൺ ചേഞ്ച്‌ ചെയ്തപ്പോൾ എഴുതി വച്ചിരുന്ന സ്റ്റോറി ഒക്കെ പോയി. പിന്നെ രണ്ടാമത് എഴുതാൻ മടി ആയി.... നാളെ എഴുതാം മറ്റന്നാൾ എഴുതാം എന്ന് കരുതി ഇരുന്നു ഇപ്പോ ഇത്രയും ആയി... ഒരു കുഞ്ഞു മടി പിടിച്ചു... അതിൽ നിന്നെല്ലാം സടകുടഞ്ഞു എണീറ്റു പിന്നെയും നല്ലകുട്ടി ആയി സ്റ്റോറി എഴുതാൻ തുടങ്ങുന്നു...  അപ്പോ സപ്പോർട്ട് മുഖ്യം ബിഗിലെ...പാർട്ട്‌ - 37റൂം അടിപൊളിയായിട്ട്  അറേഞ്ചു ചെയ്ത