❤️ നിലാവിന്റെ പ്രണയിനി ❤️ - 35
❤️ നിലാവിന്റെ പ്രണയിനി ❤️
പാർട്ട് - 35
😡😡😡 MBA യ്ക്ക് പഠിക്കുമ്പോൾ ഞാൻ പറഞ്ഞിട്ടും ഇപ്പോൾ ജിതി പറഞ്ഞിട്ടും വൈഫൈ കണക്ഷൻ എടുക്കാൻ സമ്മതിച്ചിട്ടില്ല അമ്മ. ഉള്ള റേഞ്ച് ഒക്കെ മതി. അല്ലെങ്കിൽ പഠിക്കുന്നത് നിർത്തി ഫുൾ ടൈം ഫോണിൽ ആകും ശ്രദ്ധ എന്നു പറഞ്ഞ്. ആ ആളാ ഇപ്പോൾ വരുണിന് വേണ്ടി സംസാരിക്കുന്നത്. ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാതെ ആയപ്പോൾ ഞാൻ പയ്യെ പുറക് വശത്തെ പറമ്പിലേക്ക് നടന്നു. പറമ്പ് നിറച്ച് മരങ്ങൾ ആണ്. മാവും, പ്ലാവും, ലൂവിയും ( ലൂബിക്ക / ലൗലോലിക്ക ) നെല്ലി മരവും, ചാമ്പയും, പുളിയും പഞ്ചസാര മരവും അങ്ങനെ ഒരുപാട് മരങ്ങൾ. ഞാൻ നോക്കുമ്പോഴുണ്ട് പഞ്ചസാര മരത്തിൽ ഒരുപാട് പഞ്ചസാര പഴങ്ങൾ പഴുത്ത് കിടക്കുന്നു. ( ഈ പഞ്ചസാര പഴം എന്ന് പറയുന്നത് നല്ല മധുരമുള്ള ഒരു പഴത്തിനെയാണ്. ഈ ഗ്രീൻ പീസ് ന്റെ പോലെ ഉണ്ടാകും കാണാൻ. അത്ര വലിപ്പമേ കാണൂ. )
ഞാൻ പഞ്ചസാര പഴം കഴിക്കാൻ മരത്തിലേക്ക് വലിഞ്ഞു കയറി. ആസ്വദിച്ചു കഴിക്കുന്നതിനിടയില്ലാണ് വരുൺ വരുന്നത് കണ്ടത്.
✨✨✨✨✨✨✨✨✨
എന്നെ അന്വേഷിച്ചാണ് പുള്ളിക്കാരന്റെ വരവ്... ഞാൻ ആളെ മൈൻഡ് ചെയ്യാതെ പഞ്ചസാര പഴം തിന്നുന്ന തിരക്കിലാണ്.
\" എടോ... താൻ എന്താ ഈ കാണിക്കുന്നത്? താഴെ വീഴില്ലേ? \" ( വരുൺ )
\" താഴെ വിഴാനോ? ഞാനോ? നടന്നത് തന്നെ.\"
\" അത് ശരി. അപ്പോൾ എപ്പോഴും മരത്തിൽ തന്നെ ആണല്ലേ... കൊള്ളാം. അല്ല എന്താ ഈ കഴിക്കുന്നത്? \" ( വരുൺ )
\" പഞ്ചസാര പഴം ആണ്. വരുണിന് വേണോ? \"
\" പഞ്ചസാര പഴമോ? അത് എന്ത് പഴമാണ്? എവിടെ നോക്കട്ടെ..\" ( വരുൺ )
ഞാൻ കുറച്ചു പഴുത്ത പഞ്ചസാര പഴം പറിച്ചു വരുണിന് കൊടുത്തു. വരുൺ അത് വാങ്ങി കഴിച്ചു.
\" എങ്ങനെയുണ്ട്? \"
\" ആഹാ... ഇത് കൊള്ളാല്ലോ... നല്ല മധുരം ഉണ്ട്. എനിക്ക് ഇഷ്ട്ടമായി. \" ( വരുൺ )
😊😊 അങ്ങനെ മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കുമ്പോഴാണ് ദാ വരുന്നു പോരാളി.... ഈശ്വരാ.... തൃപ്തിയായി... ഇന്ന് എന്റെ അടക്കലും സഞ്ചയനവും അടിയന്ത്രവുമൊക്കെ ഒരുമിച്ച് നടക്കും.
മേലാൽ മരത്തിൽ കയറരുത് എന്ന് ലാസ്റ്റ് വാർണിംഗ് കിട്ടിയിരിക്കുകയാണ് എനിക്ക്. അതിനിടയ്ക്ക് ഇപ്പോ എന്നെ മരത്തിൽ എങ്ങാനും കണ്ടാൽ അതോടെ തീർന്ന്. വരുൺ നിൽക്കുന്നതൊന്നും അമ്മ നോക്കില്ല. മടലെടുത്ത് അടിക്കും. ന്റെ കൃഷ്ണാ... ഇങ്ങനെ തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാൻ എന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതാണോ?
വരുണിനെ അന്വേഷിച്ചു ഇറങ്ങിയതാവും. അല്ലാതെ എന്നെ അന്വേഷിച്ചു ഇറങ്ങാൻ സാധ്യത വളരെ കുറവാണ്. എന്ത് ചെയ്യുമെന്ന് കാര്യമായ തിങ്കിങ്ങിൽ ആണ് ഞാൻ. അല്ലെങ്കിലും ആവശ്യമുള്ള സമയത്ത് ഒന്നും തലയിൽ ഉദിക്കില്ലലോ. ആ വരുന്നിടത്ത് വച്ചു കാണാം.
അമ്മ വന്ന് വരുണിനോട് നല്ല സംസാരം ഞാൻ. ദൈവമേ ആ കാലമാടൻ എന്നെ കാണിച്ചുകൊടുകാതിരുന്നാൽ മതിയായിരുന്നു. ശ്വാസം അടക്കിപിടിച്ചു എത്ര നേരം ഇങ്ങനെ ഇരിക്കും ന്റെ കൃഷ്ണാ...
\" മോനെന്താ ഇവിടെ വന്ന് നിൽക്കുന്നത്? \" (അമ്മ)
\"ഒന്നുമില്ല അമ്മേ. ഞാൻ ദേ ഇയാളേയും നോക്കി ഇറങ്ങിയതാ... \" ( വരുൺ )
\" എന്നിട്ട് അവൾ എവിടെ? \" ( അമ്മ )
\" അയാൾ ദേ ഇരിക്കുന്നു. എനിക്ക് പഞ്ചസാര പഴം തന്നതാ.. നല്ലതാണേട്ടോ. ഞാൻ ആദ്യമായിട്ടാണ് ഇത് കഴിക്കുന്നത്. \" ( വരുൺ )
അപ്പോഴാണ് മരത്തിന് മുകളിലേക്ക് അമ്മയുടെ ശ്രദ്ധ പോകുന്നത്. തീർന്ന്... എല്ലാം തീർന്ന്. ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.😁 അമ്മ എന്നെ നോക്കി. പിന്നെ ചുറ്റിലും നോക്കുന്നുണ്ട്. ആ എനിക്കുള്ള ചിക്കൻബിരിയാണി റെഡി...😭😭😭
അമ്മ ചുറ്റിലും തിരഞ്ഞു നോക്കുന്നുണ്ട്. അമ്മയുടെ കണ്ണുകൾ തേടിയ വസ്തുവിൽ എത്തി. അസ്സലൊരു ഓലമടൽ 🌴. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ആകേ വല്ലാത്ത ഒരു അവസ്ഥയിലാണ്. വരുണിന്റെ മുന്നിൽ നാണം കെടും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല. അമ്മയുടെ മുഖം ആകേ ചുവന്നു. അത് കണ്ടപ്പോൾ നമ്മടെ നിവിൻ പോളിടെ ഫേമസ് സോങ് ഓർമ്മ വന്നു.
🎵🎵🎵🎵🎼🎼🎼🎶🎶🎶
കണ്ണു ചുവക്കണ് ..പല്ലു കടിക്കണ്
മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ്
നാടിഞരമ്പു വലിഞ്ഞു മുറുകണ്
പേശികളാകെ ഉരുണ്ടു കയറണ്
ചങ്കിനകത്തു താളമടിയ്ക്കണ്
തകിട തകിട.. മേളമടിയ്ക്കണ്
കയ്യും കാലും വെറ വെറയ്ക്കണ്
പെട പെടയ്ക്കണ് .. തുടി തുടിയ്ക്കണ്
പെരുവെരലു പെരുത്തു കയറണ്
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണ്
കലിപ്പ്
കണ്ണു ചുവക്കണ് ..പല്ലു കടിക്കണ്
മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ്
നാടിഞരമ്പു വലിഞ്ഞു മുറുകണ്
പേശികളാകെ ഉരുണ്ടു കയറണ്
ചങ്കിനകത്തു താളമടിയ്ക്കണ്
തകിട തകിട.. മേളമടിയ്ക്കണ്
കയ്യും കാലും വെറ വെറയ്ക്കണ്
പെട പെടയ്ക്കണ് .. തുടി തുടിയ്ക്കണ്
പെരുവെരലു പെരുത്തു കയറണ്
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണ്
കണ്ണു ചുവക്കണ് ..പല്ലു കടിക്കണ്
മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ്
നാടിഞരമ്പു വലിഞ്ഞു മുറുകണ്
പേശികളാകെ ഉരുണ്ടു കയറണ്
ചങ്കിനകത്തു താളമടിയ്ക്കണ്
തകിട തകിട.. മേളമടിയ്ക്കണ്
കയ്യും കാലും വെറ വെറയ്ക്കണ്
പെട പെടയ്ക്കണ് തുടി തുടിയ്ക്കണ്
പെരുവെരലു പെരുത്തു കയറണ്
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണ്
🎼🎼🎼🎵🎵🎵🎶🎶🎶
പക്ഷെ അതും കൂടി ആയാൽ പിന്നെ ഇവിടെ സംഹാര താണ്ടവം ആകും. അതുകൊണ്ട് ഞാൻ എന്നെ സ്വയം നിയന്ത്രിച്ചു. മടലെടുത്ത് നിൽക്കുന്ന അമ്മയെ കണ്ട് വരുൺ ആകേ ഒന്ന് ഭയന്നിട്ടുണ്ട്. വരുൺ അമ്മയെ സമാധാനിപ്പിക്കാൻ നോക്കുണ്ട്. അമ്മയല്ലേ ആൾ. അമ്പിനും വില്ലിനും അടുക്കില്ല. അമ്മയുടെ ശ്രദ്ധ മാറിയ സമയത്ത് മരത്തിൽ നിന്ന് ഒന്ന് ചാടിയതാ... കാല് മടങ്ങി ദേ കിടക്കുന്നു നിലത്തു. വേദനയെടുത്തിട്ട് സഹിക്കാൻ പറ്റുന്നില്ല.
എന്തോ വീഴുന്ന സൗണ്ട് കേട്ട് അമ്മയും വരുണും നോക്കിയപ്പോൾ ഞാൻ ദേ കിടക്കുന്നു നിലത്തു. അവർ വേഗം ഒാടി എന്റെ അടുത്തേക്ക് വന്നു. അമ്മ കാലിൽ നോക്കിയപ്പോൾ ചെറുതായി നീര് വയ്ക്കുന്നുണ്ട്.
\" ഈശ്വരാ... എല്ലിന് പൊട്ടുണ്ടെന്ന് തോനുന്നു. നീര് വന്നത് കണ്ടില്ലേ... ഇപ്പോൾ നിനക്ക് സമാധാനം ആയോ ചാരു. എത്ര തവണ പറഞ്ഞിട്ടുണ്ട് മരത്തിൽ കയറരുത് എന്ന്. എത്ര പറഞ്ഞാലും കേൾക്കില്ല. അനുഭവിച്ചോ\" (അമ്മ)
\" ഇനിയിപ്പോൾ വഴക്കു പറയേണ്ട അമ്മേ. വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാം.\" ( വരുൺ )
അങ്ങനെ ജിതിയും വരുണും അമ്മയും കൂടി എന്നെയും പൊക്കി ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ ചെന്ന് x-ray എടുത്തപ്പോൾ എല്ലിന് ചെറിയ ഒരു ഫ്രാക്ച്ചർ ഉണ്ട്. 2 ആഴ്ച റെസ്റ്റ്. കാൽ അനക്കാനേ പാടില്ല. കെട്ടിപൂട്ടി വച്ചിരിക്കുവാ.
അങ്ങനെ തിരിച്ചു വീട്ടിൽ എത്തി. ജിതി എന്നെയും പൊക്കി ലിവിംഗ് റൂമിൽ കൊണ്ടിരുത്തി.
\" ഡാ... ഒന്ന് റൂമിൽ ആക്കിതാടാ.. \"
\" പിന്നെ... വേണമെങ്കിൽ നിന്റെ കെട്ടിയോനെ വിളിക്ക്. \" ( ജിതി )
\" അയ്യോ... അത് വേണ്ട. അല്ലെങ്കിലേ എന്റെ റേഷൻ കുറയ്ക്കണം എന്ന് പറഞ്ഞിരിക്കുവാ. ഇനി ഞാൻ വിളിക്കില്ല... എന്നെ നീ റൂമിൽ ആക്കിയാൽ മതി. നീ മുത്തല്ലേ... \"
( തുടരും )
°°°°°°°°°°°°°°°°°°°°°°°°°°°°
കമന്റ്സ് പോന്നോട്ടേയ്....
❤️ നിലാവിന്റെ പ്രണയിനി ❤️ - 36
പാർട്ട് - 36അങ്ങനെ ജിതിയും വരുണും അമ്മയും കൂടി എന്നെയും പൊക്കി ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ ചെന്ന് x-ray എടുത്തപ്പോൾ എല്ലിന് ചെറിയ ഒരു ഫ്രാക്ച്ചർ ഉണ്ട്. 2 ആഴ്ച റെസ്റ്റ്. കാൽ അനക്കാനേ പാടില്ല. കെട്ടിപൂട്ടി വച്ചിരിക്കുവാ.അങ്ങനെ തിരിച്ചു വീട്ടിൽ എത്തി. ജിതി എന്നെയും പൊക്കി ലിവിംഗ് റൂമിൽ കൊണ്ടിരുത്തി. \" ഡാ... ഒന്ന് റൂമിൽ ആക്കിതാടാ.. \"\" പിന്നെ... വേണമെങ്കിൽ നിന്റെ കെട്ടിയോനെ വിളിക്ക്. \" ( ജിതി )\" അയ്യോ... അത് വേണ്ട. അല്ലെങ്കിലേ എന്റെ റേഷൻ കുറയ്ക്കണം എന്ന് പറഞ്ഞിരിക്കുവാ. ഇനി ഞാൻ വിളിക്കില്ല... എന്നെ നീ റൂമിൽ