Aksharathalukal

കുയിൽ പെണ്ണ്.11

ഹലോ ചക്കൂ.... ഓഫീസിൽ എത്തിയോ??

എത്തി...സെബിയോ...ഇന്നലെ സെലിനെ കണ്ടിരുന്നോ???

കണ്ടൂ ഞാൻ എല്ലാം പറഞ്ഞു.... നിന്നെ ചിലപ്പോൾ വിളിക്കും...സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്...

ആണോ!! അത് നന്നായി...

ബൈ ചക്കു....പിന്നെ വിളിക്കാം...കുറച്ച് ബിസി ആണ്... ലവ് യു...

ലവ് യു ടൂ...

ഇതെ സമയം സെലി ഓഫീസിൽ ഇരുന്നു ചിന്തിച്ചു.... ഇന്നു സെബിയുടെ പെണ്ണിനെ ഒന്ന് വിളിക്കണം..... എന്നിട്ട് വേണം റോസിനോട് കാര്യങ്ങൽ  പറയാൻ...

ഫ്രീ ആയതും സെലിൻ ചക്കുവിനേ വിളിച്ചു...

ഹലോ.... അനായാ..

യെസ്

അനായ ഞാൻ സെലിൻ.... സെബി എന്നെക്കുറിച്ച് പറഞ്ഞു കാണുമല്ലോ??

ഞാൻ  സെലിനെ കോള് വെയിറ്റ് ചെയ്യുകയായിരുന്നു .....

എന്തുണ്ട് ചക്കു വിശേഷം  ....

നല്ല വിശേഷം...... സുഖമായിരിക്കുന്നു

അവിടെയോ?

സുഖം... നന്നായി പോകുന്നു

ഇപ്പോൾ ബിസിയാണോ ചക്കു........ കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു..

ഇല്ല പറഞ്ഞോളൂ ...

എന്താ ചക്കു സേബിയെ തന്നെ വിവാഹം കഴിക്കൻ ആണോ തീരുമാനം??

അതെ. ഞങ്ങാൾ രണ്ടുപേരും അത്രക്ക് സ്നേഹിക്കുന്നു....

ചക്കുനു അറിയാമോ   സെബിയുടെ ഫാമിലിയെ കുറിച്ച് .....

കുറച്ചൊക്കെ സേബി പറഞ്ഞു.... ബാക്കി സെലിൻ പറഞ്ഞു തന്നാൽ മതി. സെബി പറഞ്ഞു സെലിന് എല്ലാം അറിയാമെന്ന്... എനിക്ക് തന്നെ അതിശയം ആയി... ഇങ്ങനെ ഒരു ഫ്രണ്ട്ഷിപ്പ്....

അതെ എൻ്റെ വീട്ടിലെ കാര്യം അവർക്കും അവരുടെ കാര്യം എനിക്കും നന്നായി ആറിയം.... ആരെയും നേരിൽ കണ്ടിട്ടില്ല എന്നെ ഉള്ളൂ....പക്ഷേ എല്ലാവരെയും അറിയാം...

പിന്നെ സെബിയുടെത് ഒരു ഓർത്തഡോക്സ് ഫാമിലി ആണ്... ഒത്തിരി ഫ്രീഡം ഒന്നും ഉണ്ടാവാൻ സാധ്യതയില്ല.

അത് കുഴപ്പമില്ല അങ്ങനെയുള്ള ഒരു ഫാമിലി തന്നെയാണ് എനിക്കും ഇഷ്ടം . വലിയ കടന്നുകയറ്റം ഉണ്ടാവില്ല....

അത് നന്നായി..... അചായനും അമ്മച്ചിയും പഴയ ചിന്താഗതി  ഉള്ളവരാണ്  .ചേർന്നു പോകാൻ സാധിക്കുമോ? ....

ഒരു കുഴപ്പവും ഉണ്ടാകില്ല എന്തായാലും എനിക്ക് സെബിയെ  കിട്ടണം ... അതിനു വേണ്ടി ഞാൻ എന്തും ചെയ്യാൻ തയ്യാറാണ്.... സെബി ഒത്തിരി പാവമാണ്... നല്ല സ്നേഹമാണ് എന്നോട്..... ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നാണ് പറയുന്നത്... എനിക്കും അങ്ങനെ തന്നെ... സെലിൻ ഞങ്ങളെ സഹായിക്കണം...

വിഷമിക്കണ്ട..... ഞാൻ ശ്രമിക്കാം.... സെബിയുടെ സന്തോഷം എനിക്കും വലുതാണ്.   റോസിനോടെ സംസാരിക്കാം .... ചിലപ്പോൾ നാട്ടിൽ നിങ്ങളുടെ വീട്ടിൽ പോയി അന്വേഷിക്കും ആയിരിക്കും.... വിരോധം ഒന്നും ഇല്ലല്ലോ....

ഇല്ല..... സന്തോഷമേയുള്ളൂ . ഇ  ചെയ്യുന്ന ഉപകാരം ഒരിക്കലും മറക്കില്ല.

അയ്യോ അങ്ങനെ ഒന്നും പറയല്ലേ...ഇതൊക്കെ അല്ലേ സന്തോഷം....

ഓക്കേ   ബൈ ...

ബൈ..

ഫോൺ വച്ച് കഴിഞ്ഞ് സെലിൻ കുറേ നേരം ചിന്തിച്ചു.... പെണ്ണിനും തലക്ക് പിടിച്ച പ്രേമം ആണ്... അവൻ്റെ കാര്യവും വേറെ അല്ല....,

ഹലോ  സെബി....ഞാൻ നിൻ്റെ പെണ്ണിനെ വിളിച്ചിരുന്നു...

അതെയോ.... എങ്ങനെ ഉണ്ട്

കുഴപ്പം ഇല്ല ഡാ...

ഞാൻ റോസിനോട് പറയാം.... പക്ഷേ പെട്ടന്ന് ഒരു കല്യാണം.... നിൻ്റെ ചേട്ടൻ സമ്മതിക്കുമോ?

എനിക്കും അക്കാര്യത്തിൽ സംശയം ഉണ്ടെടി.. സമ്മാതിപ്പിക്കണം.

നീ അവളോട് നിൻ്റെ  ഫാമിലിയെ പറ്റി പറഞ്ഞ് കൊടുക്കണം... അവൾക് അറിയില്ലല്ലോ...കുറച്ച് ഞാൻ പറഞ്ഞിട്ടുണ്ട്.....

ഞാൻ പറയുന്നുണ്ട്...

പിന്നെ വേറെ എന്താടാ വിശേഷം... രാജേഷ് പറഞ്ഞു ഇപ്പൊ നിനക്ക് ഒന്നിനും സമയം ഇല്ല ... ഇരുപത്തിനാല് മണിക്കൂറും ... ചക്കു തന്നെ ആണന്നു..

അത് സെലിനെ പിന്നെ... ആദ്യമായല്ല ഒന്ന് പ്രേമിക്കുന്നത്,,,,

നടക്കട്ടെ... നടക്കട്ടെ...
ഞാൻ റോസിനെ വിളിച്ചിട്ട് നിന്നെ വിളിക്കാം.

ഓക്കേ ഡീ ബൈ...
💥💥💥

ഹലോ റോസ്...

എടീ പട്ടി, കൊരങ്ങെ, ഇപ്പഴാണോടി നിനക്ക് വിളിക്കാൻ സമയം കിട്ടിയേ... കല്യാണം കഴിഞ്ഞത് എൻ്റെ ആണേലും ബിസി നീ ആണല്ലോ..

എൻ്റെ പൊന്നെ... കുറേ ബിസി ആയിരുന്നെടി.... പിന്നെ നിൻ്റെ അച്ചായൻ്റെ കൂടെ കുറുകുന്ന സമയം ശല്യം ചെയ്യണ്ട എന്ന് വിചാരിച്ചു...

നീ വല്യ വാചകം ഒന്നും പറയണ്ട... എനിക്ക് അറിയാം സേലി നിന്നെ....

ഡീ റോസ് പിന്നെ... നമ്മുടെ  എഗ്രീമൻ്റ്  അനുസരിച്ച്  ഫസ്റ്റ്  നൈറ്റ് പറയാതെ പ്രൊഡക്ഷൻ തുടങ്ങരുത്..

എന്നാ  പിന്നെ നീ പെട്ടന്ന് വാടി.... നേരിൽ പറഞ്ഞാലേ രസം ഉള്ളൂ...

വരാമെടി റോസിയെ....
നിൻ്റെ കെട്ടിയോൻ  എന്ത് പറയുന്നു... റൊമാൻ്റിക് ആണോ ഡീ...

കൊള്ളാം... ആണോന്നോ....നീ ഒന്ന് വാടി ഇവിടേക്ക് ... പറയാൻ ഒത്തിരി ഉണ്ട്.....

സെലിനു സന്തോഷം തോന്നി.... അവള്  നല്ല സന്തോഷത്തിലാണ്.....ടെൻൻ ആയിരുന്നു മനുവിനെ അവള് മറക്കൂമോ എന്ന്.

ഡീ ഞാൻ വിളിച്ചത്...... .ഒരു കാര്യം പറയാനാണ്....

എന്താടി?

ഡീ അത് നമ്മുടെ സെബിക്കു ഇവിടെ ഒരു ചെറിയ പ്രേണയം... അ കൊച്ചിനെ കെട്ടിച്ച് വിടാൻ വീട്ടുകാര് കെടന്നു കയറൂ പൊട്ടിക്കുന്നു... സെബി അവളെ കെട്ടണം എന്ന് പറയുന്നു....  നല്ല കുട്ടിയാണ്....ന മ്മുടെ ആൾകാർ ആണ്... കോട്ടയംകാരി....നീ ഇതു വീട്ടിൽ അവതരിപ്പിക്കണം.

എന്ത്???നമ്മുടെ സെബിയോ...
അവൻ എന്നോട് പറഞ്ഞില്ലല്ലോ...

അവനു പേടിയാ പെണ്ണെ...... അവൻ  പറഞ്ഞിട്ട്  ആണ് ഞാൻ നിന്നോട് പറയുന്നത്....

കാണാൻ എങ്ങനെ ഉണ്ടെടീ..

ഞാൻ കണ്ടിട്ടില്ല... ഫോട്ടോ കണ്ടൂ... അവരു ചേരും.. ഞാൻ നിനക്ക് അയക്കാം...

ഓക്കേ ഡീ.. ഇചായൻ വരാൻ നേരമായി...

ഓക്കേ.. പിന്നെ വിളിക്കാം

ബൈ

സെലി സെബി ക്കു മെസ്സേജ് അയച്ചു....

\" informed rose...wait for her call...all the best\"

കുറേ കഴിഞ്ഞ് റോസിൻ്റെ കോൾ വന്നു സെലിന്...

ഡീ ഞാൻ അവനെ വിളിച്ചിരുന്നു....അസ്ഥിക്ക് പിടിച്ച പ്രേമം ആണ്...നീ ഒരു കാര്യം ചെയ്യ്....ഒന്ന് അവളെ പോയി കാണ്....നീ ഒക്കെ പറഞാൽ ഞാൻ വീട്ടിൽ പറയാം. നീ പറഞാൽ വീട്ടുകാരും ഹാപ്പി ആകും...

ഞാനോടി?

അതിനെന്താ ഡീ....ഞാൻ കാണുന്ന പോലെ തന്നെ ആണ് നീ കാണുന്നതും... എല്ലാവർക്കും അറിയാം നിനക്ക് ഞങ്ങളുടെ ഇഷ്ടം അറിയാമെന്ന്...

ഓക്കേ ഡീ....ഞാൻ സെബിയോഡു പറഞ്ഞു കാണാൻ പോകാം.....

അങ്ങനെ നാളെ അവളെ കാണാൻ പോകണം..

ഹലോ സെബി നീ പൊയ്ക്കോ... ഞാൻ   മെട്രോയിൽ വരാം.... മാളിൽ അല്ലേ.... ഞാൻ എത്തിയേക്കാം

ഓക്കേ സെലിൻ.....ബൈ...

മാളിൽ എത്തി  മാക് ഡീയിലേക്ക് നടന്നപ്പഴെ കണ്ടൂ  അവിടിരുന്ന് കുറുകുന്ന സെബിയും അവൻ്റെ ചക്കൂവും... കാണാൻ നല്ലൊരു കുട്ടി...സുന്ദരിയാണ്... നല്ല വെളുത്ത്  കുളിര് പോലൊരു പെണ്ണ്..

അവിടെ ചെന്ന്  അവളെ പരിചയപ്പെട്ടപ്പോൾ ചെറിയ ഒരു വിഷമം.... അതെ.. സൗണ്ട് എനിക്കൊട്ടും പിടിച്ചില്ല.... കുറച്ച് കട്ടിയുള്ള സൗണ്ട്.... പിന്നെ ഞാൻ ഓർത്തു... അവൻ ഇഷ്ടപെട്ടത്  ഇ സൗണ്ട് ആണെങ്കിലോ.... ഒന്നും പറയാൻ പറ്റില്ല.... പ്രേമം അത് എന്തോ കണ്ടാലും ഇഷ്ടപ്പെടും....

അവരുമായി കുറേ നേരം സംസാരിച്ചു..... സെബി നല്ല ടെൻഷൻ അടിച്ചിരിന്നൂ... അവള് കൂൾ ആണ്.... അവൾക്ക് അറിയില്ല ഞാൻ എത്ര ഇമ്പോർട്ടൻ്റ് ആണന്നു...🤣

പരിചയ പെട്ടപ്പോൾ മനസിലായി  വല്യ അടക്കം ഒതുക്കം ഒന്നും അവളിൽ നിന്ന് പ്രതീക്ഷിക്കണ്ട....   നമ്മുടെ നാട്ടിൻപുറത്തെ അമ്മമാരു പറയുന്ന പോലെ...ഒരു  എടുത്ത് ചാട്ടകരി പെണ്ണ്...... അല്ലാ എനിക്കും അതൊന്നും പ്രശ്നം അല്ല എങ്കിലും സെബിയുടെ കുടുംബത്തിന് ആകും... എന്തൊക്കെയോ കാട്ടി കൂട്ടുന്നു...  പരിസര ബോധം ഇല്ലാത്ത കുറേ വികൃതികൾ....  സെബിയെ കാല് വച്ച് തോണ്ടുന്ന്.... ഫ്ലയിങ് കിസ് കൊടുക്കുന്നു അങ്ങനെ കുറേ..... ഒന്നും കണ്ടതായി നടിച്ചില്ല എങ്കിലും സെബി നന്നായി വിഷമിക്കുന്നുണ്ടായിരുന്നു അവളെ ഒന്ന് കൺട്രോൾ ചെയ്യാൻ....  അവനു അറിയാമല്ലോ എൻ്റെ കണ്ണ് എവിടെയും എത്തും എന്ന്.... ഞാൻ ആരാ മോള് ...

കുറേ നേരത്തെ സംസാരത്തിന്  ശേഷം പോകാൻ നേരം ഞാൻ ഒത്തിരി പറഞ്ഞു സെബി അവളുടെ കൂടെ ഇരിക്ക്.... ഞൻ പോകാമെന്ന്.... വെറുതെ അവരുടെ ടൈം എന്തിനാ  നശിപ്പിക്കുന്നത്... അവൾക്കും ആഗ്രഹം ഉണ്ട് അവൻ്റെ കൂടെ ഇരിക്കാൻ...

അവൻ തീർത്ത് പറഞ്ഞു ഇല്ല.... ഞാൻ സെലിൻ്റെ കൂടെ വരുന്നു...

അവൾക്ക് ചെറിയ പിണക്കം തോന്നി .... മുഖം കണ്ടാൽ അറിയാം

അവൻ കേൾക്കാൻ തയ്യാറല്ലായിരുന്നൂ. അവനറിയാം എൻ്റെ അഭിപ്രായം....

തിരിച്ചുള്ള  യാത്രയിൽ ഞങൾ  ആദ്യം ഒന്നും മിണ്ടിയില്ല.... അവസാനം ഞാൻ തന്നെ ചോദിച്ചു....

സെബി ഒരു കാര്യം ചോദിക്കട്ടെ....

ഹൂം..

നിനക്ക് ഇവളെ തന്നെ കെട്ടണോ?

വേണം സെലിൻ... ഞാൻ അവളോട് കുറേ പറഞ്ഞു മനസ്സിലാക്കിയത് ആണ്...നീ എത്ര ഇമ്പോർട്ടൻ്റ് ആണ് എൻ്റെ ഫാമിലിയിൽ എന്ന്... എന്നിട്ടും അവളുടെ ഓരോ.... പക്ഷേ സ്നേഹം ഉള്ളവൾ ആണ്  അത് കൊണ്ട് ആയില്ലല്ലോ.... അവനു നന്നായി ദേഷ്യം വരുന്നുണ്ട്...

അത് സാരമില്ല സെബി... കൊച്ച് പെണ്ണല്ലേ... നിന്നോട് ഉള്ള ഇഷ്ടം കൊണ്ടാണ്..... എനിക്ക് മനസ്സിലാകും.... ഞാൻ പ്രണയിച്ചില്ലേലും പ്രണയത്തിൻ്റെ തീവ്രത അറിയാം.....

പക്ഷേ...

എന്താ ഡീ?

നിൻ്റെ വീട്ടിൽ ഇവള് ചേരില്ല.... നിനക്ക് മറക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ റോസിനോട്  പോസിറ്റീവ് ആയി പറയാം....പക്ഷേ ഇവള് നിനക്ക് ചേരുന്ന പെണ്ണല്ല.... എനിക്കറിയാം നിനക്ക് വിഷമം ആകുമെന്ന്... ഇപ്പൊ പ്രണയചൂടിൽ ഒന്നും കാണുന്നില്ല നീ... നിൻ്റെയും ഇഷ്ടം പോലെ ഉള്ളവൾ അല്ല അവള് ...

ഇല്ല സെലി... എനിക്ക് ഇവള് മതി...  ആള് പാവം ആണ്.... കൊച്ചു കുട്ടികളുടെ പോലെയാ... മാറി വരും.. ചക്കു അല്ലാതെ ഞാൻ ആരെയും വിവാഹം കഴിക്കില്ല...

ഓക്കേ ഡാ.... ഞാൻ റോസിനെ വിളിച്ച് പറയാം.... നീ വിഷമിക്കണ്ട.....

സേബിക്ക് സന്തോഷമായി....

സെലിൻ റോസ് വിളിച്ചപ്പോൾ നല്ല കുട്ടി ആണ് എന്നാണ് പറഞ്ഞത് എങ്കിലും റോസിന് മനസിലായി എന്തോ പ്രശ്നം ഉണ്ട് എന്ന് അവളുടെ സംസാരത്തിൽ നിന്നും...
സെലിൻ ഒന്നും വിട്ട് പറഞ്ഞില്ലെങ്കിലും ...ഇത്രയും പറഞ്ഞു... നമുക്ക് അവൻ്റെ സന്തോഷം അല്ലെടി വലുത്.... ഇത് നടക്കട്ടെ...

പിന്നെ എല്ലാം പെട്ടന്നായിരുന്നു, റോസിൻ്റെ വീട്ടുകാര് അവരുടെ വീട്ടിൽ പോയി.... രണ്ട് കൂട്ടർക്കും ഇഷ്ടം ആയി... പിന്നെ  റോസിൻ്റെ ചേട്ടൻ  ആണ് പറഞ്ഞത് ... ഇപ്പൊ ഉടനെ  അവരെ  രണ്ടും നാട്ടിലേക്ക് വിളിച്ച് വരുത്തണ്ട.... വെറുതേ  ലീവ് കളയണ്ട.... ഞാൻ ഡൽഹിയിൽ പോയി അവളെ ഒന്ന് കണ്ടിട്ട് വരാം....മുംബൈ നിന്ന് അളിയനെയും  വിളിക്കാം...

അങ്ങനെ സെബിയുടെ ഫ്ളാറ്റിൽ റോസിൻ്റെ ചേട്ടനും ,അവളുടെ ഭർത്താവും പിന്നെ ഡൽഹിയിൽ തന്നെ ഉള്ള കസിൻസ് എല്ലാം ഉണ്ട്.... നാളെ രാവിലെ പെണ്ണ് കാണാൻ പോകാൻ...

സെലി എന്നും  ചക്കുന്  ഫോൺ ചെയ്ത് പറയും എങ്ങനെ പെരുമാറണം എന്ന്.... സെബി  ചക്കുവിന്  പറയണ്ട ഡയലോഗ് പോലും പറഞ്ഞ് കൊടുത്തു.... ഒരു തെറ്റും പറ്റരുത്. ആദ്യ ഇമ്പ്രഷൻ കലക്കണം......   സെലിക്ക് റോസിൻ്റെ  ഫാമിലിയെ കാണാൻ പോകണം എന്നുണ്ട്... പക്ഷേ നാശം ഒരു മീറ്റിംഗ്....

എന്തായാലും ഇന്നല്ലേ അവരു  ചക്കുനെ കാണാൻ  പോകുന്നത്... ഈവനിംഗ് നേരെ സെബിയുടെ ഫ്ളാറ്റിൽ പോകാം... നാളെ ഓഫ് ആണ്... സോ നോ ടെൻഷൻ...

മീറ്റിംഗ് ഉള്ളത് കൊണ്ട് സെലിൻ  അന്ന് സാരി ഉടുത്ത് ആണ് പോയത്...അവളുടെ ഡ്രസ്സ് സെബിടെ ഫ്ളാറ്റിൽ ഉണ്ട്.... അ ടെൻഷനും വേണ്ട..

വൈകിട്ട് വരെ സെലിന്  സമയം കിട്ടിയില്ല സെബിയെ ഒന്ന്  വിളിക്കാൻ...

വൈകിട്ട് വലിയ സന്തോഷത്തോടെ ആണ് സെലി അവിടെ ചെന്നത്... അകത്തേക്ക് കയറിയ അവൾക്ക്  അവിടെ എന്തോ ഒരു മൂകത അനുഭവപ്പെട്ടു.... എല്ലാവരുടെയും മുഖത്ത് വിഷമം.... ആരും ഒന്നും പറഞ്ഞില്ല...

റോസിൻ്റെ ചേട്ടനും ഭർത്താവും അവളെ പരിചയപെട്ടു..  ബാകി എല്ലാവരും അവളെ നേരത്തെ  അറിയും.

രാജേഷ് എന്ത്  പറ്റി??

സെലിൻ ആതൊ... ഇ കല്യാണം നടക്കില്ല...

നടക്കില്ലന്നോ...?? എന്താ പറയുന്നത്...

അത് അവളുടെ  പെരുമാറ്റം റോസിൻ്റെ ചേട്ടന് ഇഷ്ടപ്പെട്ടില്ല...  അവിടെ വച്ച് തന്നെ ചേട്ടൻ സെബിയോട്  ചോദിച്ചു.... നിനക്ക് ഇവളെ കെട്ടനോടാന്ന്

എന്നിട്ട്???

സെബി വേണ്ടാന്നു പറഞ്ഞു...

എൻ്റെ കർത്താവേ!! എന്നിട്ട് സെബി എവിടെ?

റൂമിൽ ഉണ്ട്.... ആരോടും മിണ്ടതെ കതകടച്ച്  ഒരേ ഇരുപ്പാണ്...

ഞാനൊന്നു പോയി നോക്കട്ടെ.. 

സെബി .... സെബി... തുറന്നെ...

ചേട്ടൻ പറഞ്ഞു... വിളിക്കണ്ട....  അവൻ തുറക്കില്ല....

അപ്പോഴാണ്  സെബി ഡോര് തുറന്നത്  സെലിനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങിയത്.... എല്ലാവരും അതിശയിച്ചു..... അവനെയും അവളെയും നോക്കി...

സാരമില്ല.... നമുക്ക് സംസാരിച്ച് ശരിയാക്കാം.... നീ ഇങ്ങനെ ഡൗൺ ആകാതെ ഡാ...

വേണ്ട... അവള് ശരി ആകില്ല സെലി.... നീ പറഞ്ഞതാണ് ശരി.... അവള് എൻ്റെ കുഡുബത്തിന്  ചേരില്ല...

അതൊക്കെ മാറും സെബി നമുക്ക് ശരിയാക്കാം...

വേണ്ട സെലിൻ  അവള് ഒരിക്കലും .എന്നെ മനസ്സിലാക്കിയില്ല.... ഞാൻ പറഞ്ഞ് കൊടുത്തത് ഒന്നും അവള് സീരിയസ്  ആയി എടുത്തില്ല.... നിഷേധഭാവത്തിലാണ് അവള് എല്ലാവരോടും സംസാരിച്ചത്.....എനിക്ക് വേണ്ട...അവളെ.... അതും പറഞ്ഞു അവൻ വീണ്ടും കരഞ്ഞ്...

സെലിക്കു നല്ല വിഷമം ആയി...

കുറേ നേരം സെബിയെ സമാധാനിപ്പിച്ചു  പിന്നെ അവള്  ഫ്രഷ് ആയി .... ഡ്രസ്സ് മാറി  ഒരു പവടയും ടോപ്പും ഇട്ടു രാജേഷിൻ്റെ  കൂടെ ഡിന്നർ തയാറാക്കാൻ തുടങ്ങി... കൂട്ടത്തിൽ എല്ലാവരോടും ഓരോ തമാശയും പറഞ്ഞു എല്ലാവരുടെയും മൂഡ് ഒന്ന് മാറ്റി എടുത്ത്....

റോസിൻ്റെ ചേട്ടന് അവളൊരു അതിശയം തന്നെ ആയിരുന്നു... ചേട്ടൻ മനസ്സിലോർത്തു....നല്ല കുട്ടി... എന്ത് നന്നായി ആണ് അവള് ഓരോ കര്യങ്ങൾ ചെയ്യുന്നേ... എല്ലാവരെയും ചിരിപ്പിക്കൂന്നു.....  പാട്ട് പാടുന്നു.... കൂട്ടത്തിൽ \"\"കഴിക്കാനുള്ള \"\" ടച്ചിങ്സ്  വരെ റെഡി ആണ്.....

രാത്രി  വളരെ നേരം  സെലിൻ  എല്ലാവരോടും സംസാരിച്ചു ഇരുന്നപ്പോഴും സെബിയെ കുറിച്ചുള്ള  ആശങ്ക അവളെ തളർത്തിയിരുന്നു......

സെബിയുടെ മനസ്സിൽ അവൻ്റെ ചക്കുവും ആയി  ചിലവഴിച്ച ഓരോ നിമിഷങ്ങളും  വേദനയായി കടന്നു പോയി... അതോടൊപ്പം വെറുപ്പും..... അവനോട് തന്നെ  വെറുപ്പ് തോന്നി..

എൻ്റെ ചക്കൂ ഞാൻ എത്ര നിന്നോട് പറഞ്ഞിരുന്നു  ചേട്ടൻ ആണ് എങ്കിലും അത് എനിക്ക് അചായനേകാൾ വലുതാണ് എന്ന്... സെബി  അന്ന് നടന്നത് ഓരോന്നും ഓർത്ത് തുടങ്ങി...

രാവിലെ വലിയ സന്തോഷത്തോടെ ആണ് ചക്കുനേ കാണാൻ പോയത്.... പോകുന്ന വഴി എല്ലാം അവൻ ചേട്ടനോട് അവളെക്കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നു.... 

അളിയാ..... ഇന്ന് തന്നെ പെണ്ണിനെ കൊണ്ട് വരുന്ന മട്ടാണല്ലോ ചേട്ടൻ്റെയും അനിയൻ്റെയും  സന്തോഷം കണ്ടാൽ...

പിന്നല്ലേ.... ഞാൻ ഒടിപിടിച്ച് വന്നത് ഇനി ഇവന് തനിയെവല്ലോ അവളെ വിളിച്ചോണ്ട് വന്നാൽ എനിക്ക് സഹിക്കില്ല...... അപ്പോ പിന്നെ ഞാനും കൂടെ കൊണ്ട് വന്നാൽ  കുഴപ്പം ഇല്ലല്ലോ...

ഇതെല്ലാം കേട്ടിട്ടും ടോമി ചേട്ടായിടെ മുഖത്ത് മാത്രം സന്തോഷം ഇല്ലായിരുന്നു.

അവർ അവിടെ ചെന്നപ്പോൾ  അവളുടെ ചേച്ചിയും ചേട്ടനും സന്തോഷത്തോടെ അവരെ സ്വീകരിച്ചു..... സംസാരിച്ച് തുടങ്ങിയപ്പോഴേ മനസിലായി അവർക്കും ഈ ബന്ധത്തിൽ സന്തോഷം ആണ്....

എന്നലിനി അനായയെ വിളിക്ക് ഞങൾ ഒന്ന് കാണട്ടെ....

സെബി സന്തോഷത്തോടെ കണ്ടൂ ചേച്ചിയുടെ കൂടെ ചായയും ആയി വരുന്ന അവൻ്റെ ചക്കുവിനെ....കടും നീല ചുരിദാറിൽ അവള് കുറേ കൂടി സുന്ദരിയായിരുന്നു....  അ ലിപ്സ്റ്റിക് വേണ്ടായിരുന്നു...... ചെട്ടച്ചാർക്  പിടിച്ച് കാണില്ല... ങ പോട്ടെ അവളുടെ ഇഷ്ടം അല്ലേ...

എൻ്റെ കസിൻ ലിസിച്ചെച്ചി പറഞ്ഞു മോൾ വന്നെ ഇവിടെ  ഇരിക്കൂ.... അവള് എല്ലാവരെയും നോക്കി ചിരിച്ച്  പോയി ഇരുന്നു.

ലിസി ചേച്ചി ചോദിച്ചു... അയാനക്ക് അറിയാമല്ലോ സെബിയുടെ ഒരു വലിയ കുടുംബം ആണ്... കുട്ടി അവിടെ അഡ്ജസ്റ്റ് ആകുമോ???

പെട്ടന്നായിരുന്നു അവളുടെ മറുപടി....

അതിനു സെബി പറഞ്ഞല്ലോ ഞാൻ ഇവിടെ നിന്നാൽ മതി എന്ന്

എല്ലാവർക്കും അത്ര ഇഷ്ടപ്പെട്ടില്ല അങ്ങനെ ഒരു മറുപടി എങ്കിലും ചേട്ടൻ പറഞ്ഞു...
പക്ഷേ ഇവിടെ ആയാലും കുടുംബം  അവനു നാട്ടിൽ തന്നെ ആണ്...

പെട്ടന്ന് വിഷയം മാറ്റാനായി അളിയനാണ് പറഞ്ഞത്...

വിവാഹത്തിന് വരുമ്പോൾ കുറച്ച് അധികം ദിവസം അവധി എടുത്തോ.... കുട്ടനാട് ഒക്കെ കാണാൻ സമയം വേണം

ഞങൾ ഡൽഹിയിൽ ആണ് വിവാഹം കഴിക്കുന്നത്.... അ വെള്ളക്കെട്ടിൽ എൻ്റെ ഫ്രണ്ട്സ് ഒന്നും വരില്ല.... ഞാൻ എല്ലാ സേബിയോട് പറഞ്ഞിട്ടുണ്ട്..

സെബിയുടെ കൊച്ചായന് നന്നായി ദേഷ്യം വന്നു...

അങ്ങനെ പറഞാൽ എങ്ങനാ കുട്ടി... അച്ചയാനും അമ്മച്ചിക്കും യാത്ര ചെയ്യാൻ പറ്റില്ല.... പ്രായം ആയവർ ആണ്... അതുമ്മല്ല ഞങ്ങളുടെ പാലക്കൽ കുടുംബത്തിലെ ഇളയ മകനാണ് അവൻ.... വിവാഹം നാട്ടിൽ ആർഭാടമായി നടത്തണം വീട്ടിലെ അവസാനത്തെ വിവാഹം ആണ്....

ചക്കൂവിൻ്റെ മറുപടിയിൽ സെബി വിയർത്ത് പോയി...

കൊച്ചായാ....ആരു വന്നാലും ഇല്ലെങ്കിലും   ഞങ്ങളുടെ കല്യാണം ഇവിടെ നടക്കും.... ജീവിക്കേണ്ടത് ഞങ്ങളാണ്... വിവാഹം കഴിഞ്ഞ് നാട്ടിൽ വരുമ്പോൾ എല്ലാവരെയും കാണാമല്ലോ.... എൻ്റെ സ്വപ്നം ആണ് നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ ഒരു വിവാഹം... സെബി അത് ഒരിക്കലും എതിർക്കില്ല... പിന്നെ അമ്മച്ചി.... അതിനു എൻ്റെ മമ്മിയും ഡാഡിയും വരുമല്ലോ....

സെബി ദയനീയമായി കൊച്ചായനെ നോക്കി... അളിയനും കൊച്ചായനും ടോമിച്ചായനും എഴുനേറ്റു കഴിഞ്ഞിരുന്നു....ഒരു പ്രതിമ പോലെ ഇരിക്കുന്ന സെബിയോട് കോച്ചായൻ ചോദിച്ചു... നിനക്ക് ഇവളെ കല്യാണം കഴിക്കണോ സെബി?????

വേണ്ട കൊച്ചായ......

ചക്കു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മറുപടി.... ആരോടും ഒന്നും പറയാതെ... കത്തുന്ന കണ്ണുകളോടെ അവളെ ഒന്ന് നോക്കി സെബി വെളിയിലേക്ക് ഇറങ്ങി....അവനു എല്ലാം കീഴ്മേൽ മറിയുന്ന പോലെ തോന്നി.... അളിയൻ വന്നു പറഞ്ഞൂ.... സെബി ഞാൻ കൊച്ചായനോട് ഒന്നൂടെ സംസാരിക്കാം....നീ വിഷമിക്കണ്ട...

വേണ്ട അളിയാ....ഇനി ആര് പറഞ്ഞാലും എനിക്ക് ഈ വിവാഹം വേണ്ട... അപ്പോഴേക്കും അവൻ്റെ തൊണ്ട ഇടറിയിരുന്നു..... പിന്നെ ആരും ഒന്നും പറയാതെ അവിടുന്ന് ഇറങ്ങി....

അവളുടെ ഇഷ്ടം അല്ലങ്കിൽ അവളുടെ സ്വാതന്ത്ര്യം എല്ലാം മനസ്സിലാകും പക്ഷേ പറയുന്നതിന് ഒരു രീതി ഇല്ലെ... തുളസിക്കതിർ ആകണം എന്നല്ല എങ്കിലും നാട്ടിലെ സാഹചര്യത്തിൽ ജീവിച്ച മുതിർന്നവർ ഇതൊക്കെ എങ്ങനെ ഉൾകൊള്ളും...

എല്ലാം ഓർത്ത് സെബി എപ്പഴോ ഒന്ന് ഉറങ്ങി....  രാവിലെ കൊചായൻ വന്നു വിളിച്ചപ്പോഴാണ് അവൻ ഉണർന്നത്...

മോനെ സെബി  എഴുന്നേൽക്കു....
സാരമില്ല മോനെ.... പോട്ടടാ.... നമുക്ക് വേറെ നല്ല ഒരു കുട്ടിയെ കിട്ടും....നമ്മുടെ അമ്മച്ചിയുടെയും അഛയൻ്റെയും പ്രായം  മനസ്സിലാക്കാൻ കഴിയാതാവൽ നിന്നെ എങ്ങനെ മനസിലാക്കും സെബി...  നമുക്ക്  ഇത് വേണ്ട മോനെ...

സെബി മിണ്ടാതെ ഇരുന്നു...

നീ അ സെലിനെ നോക്ക്.... എന്ത്  പക്വതയോടെ ആണ് അവള് കര്യങ്ങൾ ചെയ്യുന്നതും സംസാരിക്കുന്നതും.... കളിയും ചിരിയും .... അവളും പൊട്ടിച്ചിരിക്കുന്നു... എല്ലാവരോടും യോചിപ്പു ഇല്ലാത്ത കാര്യം തുറന്നു പറയുന്നുമുണ്ട്... പക്ഷേ അരോചകം അല്ലല്ലോടാ.... ഓരോരുത്തരെയും എങ്ങനെ സ്നേഹത്തോടെ കൂടെ നിർത്തണം എന്നവൾക് അറിയാം... നിനക്ക് അവളെ പ്രണയിച്ചു  നോക്കി കൂടരുന്നോടാ.....

കൊച്ചായാ...... സെബി പെട്ടന്ന് കോചയൻ്റെ വാ പൊത്തി.... മിണ്ടരുത്.... അവള് കേട്ടാൽ നമ്മളെ പച്ചക്ക് ചുട്ടു കൊല്ലും..... അവളുടെ ദേഷ്യം കോചായൻ അറിയാഞ്ഞിട്ട് ആണ്....

അനിയനെ വളരെ അധികം സ്നേഹിക്കുന്ന ഒരു ചേട്ടന് മനസ്സിൽ കുറേ കണക്ക് കൂട്ടലുകൾ തുടങ്ങി കഴിഞ്ഞിരുന്നു.....

(തുടരും)

കുയിൽ പെണ്ണ്.12

കുയിൽ പെണ്ണ്.12

4.2
4952

സെബി മോനെ.... നീ വിഷമിക്കരുത് എന്ന് കൊച്ചായൻ പറയില്ല.... പക്ഷേ നിനക്ക് നല്ല ഒരു ബന്ധം ഇ കൊച്ചായൻ കൊണ്ട് വരും... സെബി മനസിൽ ഓർത്തു... ഓ കഴിച്ചത് കൊച്ചായൻ്റെ തലക്ക് പിടിച്ചു തുടങ്ങി..... എടാ പട്ടി..... ഞാൻ കുറേ നേരം കൊണ്ട് വായിട്ടലക്കുന്നൂ.... നീ എന്താടാ ഒരുമാതിരി  അത് കളഞ്ഞ  അണ്ണാനെ പോലെ ഇരിക്കുന്നത്.... കൊച്ചായൻ  ഫിറ്റ് അല്ലടാ മോനെ....വിഷമം കൊണ്ടാ... എൻ്റെ കൊച്ചായാ....  എനിക്കറിയാം ... കൊച്ചായൻ ഒന്ന് കരയാതെ ഇരിക്ക്... .എനിക്ക് ഒരു വിഷമവും  ഇല്ല.... ഇല്ലടാ മോനെ.... അവള് എൻ്റെ കൊച്ചിൻ്റെ  ജീവിതം കളഞ്ഞല്ലോ.... എൻ്റെ കർത്താവേ ഈ വേദന കൂടെ ഞാൻ താങ്ങണോ.... പണ്ടെ മനുഷന് തലക്ക് വട്ട് പിടിച്